ഗാന്ധിനഗർ: വിവാഹ അഭ്യർഥന നിഷേധിച്ചതിനെ തുടർന്ന് കാമുകന്റെ വീട്ടിലെത്തി കൈ ഞരന്പു മുറിച്ചു കാമുകിയുടെ ആത്മഹത്യാശ്രമം. ഗുരുതരാവസ്ഥയിലായ യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുന്പാവൂർ കുറുപ്പംപടി പോലീസ് സ്റ്റേഷൻ തിർത്തിയിൽപ്പെട്ട 28കാരിയാണ് കൈ ഞരന്പ് മുറിച്ചത്. യുവതിയുടെ ബന്ധുക്കൾ എത്താത്തതിൽ ആകെ വലഞ്ഞ് കാമുകൻ. രണ്ടു വർഷം മുന്‍പാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെരുന്പാവൂർ തടിയിട്ട പറന്പ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട യുവാവുമായി യുവതി അടുപ്പത്തിലായത്. യുവതി ബ്യൂട്ടീഷൻ ജീവനക്കാരിയും യുവാവ് വർക്ക്ഷോപ്പ് ജീവനക്കാരനുമാണ്. ചാറ്റിംഗിൽ ആരംഭിച്ച ബന്ധം പിന്നീട് തീവ്രമായി മാറുകയായിരുന്നു. ഇതിനിടയിൽ യുവതി വിവാഹ അഭ്യർഥന നടത്തിയെങ്കിലും യുവാവ് അംഗീകരിച്ചില്ല. തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 14ന് വാലന്റൻസ് ഡേയിൽ യുവാവിന്റെ പെരുന്പാവൂരിലെ വീട്ടിലേക്ക് കാമുകിയെത്തി. യുവതി പട്ടികജാതി വിഭാഗത്തിൽപ്പെട്ടതിനാൽ വിവാഹം കഴിക്കുവാൻ വീട്ടുകാർ സമ്മതിക്കുന്നില്ലെന്നു യുവാവ് കാമുകിയെ അറിയിച്ചു. രാത്രിയായിട്ടും യുവതി തിരികെ പോകാതിരുന്നതിനെ…
Read MoreCategory: Top News
കർണാടക മന്ത്രിയുടെ അശ്ലീല വീഡിയോ! കർണാടകയിൽ ബിജെപി വെട്ടിലായി; പ്രതിപക്ഷത്തിനു വടി; ബെളഗാവിയിൽ ജാർക്കിഹോളി അനുയായികളുടെ അക്രമം
ബംഗളുരൂ: അശ്ലീല വീഡിയോ വിവാദത്തിൽപ്പെട്ട മന്ത്രി രമേഷ് ജാർക്കിഹോളിയുടെ രാജി കർണാടകയിൽ പ്രതിപക്ഷത്തിന് ശക്തമായ ആയുധമായി. ഇന്ന് ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ജലവിഭവ മന്ത്രി ജാർക്കിഹോളി ലൈംഗിക പീഡന ആരോപണത്തിൽ കുടുങ്ങിയത്. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് പരാമർശിക്കുന്ന സംഭാഷണവും ഇദ്ദേഹത്തിന്റേതായി പുറത്തുവന്നതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. രമേഷ് നിരപരാധിയാണെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് സഹോദരനും ബിജെപി എംഎൽഎയുമായ ബാലചന്ദ്ര ജാർക്കിഹോളി മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. ജാർക്കിഹോളിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് അനുയായികൾ പലയിടങ്ങളിലും അക്രമം അഴിച്ചുവിട്ടു. അദ്ദേഹത്തിന്റെ മണ്ഡലമായ ബെളഗാവിയിലെ ഗോഖകിൽ ബസുകൾക്കു കല്ലെറിയുകയും കടകൾ അടപ്പിക്കുകയും ചെയ്തു. റോഡിൽ ടയറുകൾ കൂട്ടിയിട്ടു കത്തിച്ച് ഗതാഗതവും തടസപ്പെടുത്തി. പത്തിലേറെ ബസുകളാണ് അതിക്രമത്തിൽ തകർന്നത്. അനുയായികളിൽ ഒരാൾ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാനും ശ്രമിച്ചു. പോലീസ് ഇടപെട്ട് ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു. ഒരു യുവതിയോടൊപ്പമുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോണ്‍ഗ്രസ് നിയമസഭാകക്ഷി…
Read Moreപാലാരിവട്ടം പാലം റെഡി; ചോദിച്ചത് 9 മാസം; 5 മാസം കൊണ്ട് പണി പൂർത്തിയാക്കി! നാളെ ആര്‍ബിഡിസികെയ്ക്ക് പാലം കൈമാറും; ഇതു സന്തോഷമുഹൂര്ത്തമെന്ന് ഇ ശ്രീധരൻ
കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി നാളെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് (ആര്‍ബിഡിസികെ) കൈമാറുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്. ഇന്നു രാവിലെ പാലാരിവട്ടം പാലത്തില്‍ അവസാനവട്ട പരിശോധനയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദേഹം. പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഇതു സന്തോഷമുഹൂര്ത്തമാണെന്നും അദേഹം പറഞ്ഞു.അഞ്ചുമാസം കൊണ്ടാണു പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒമ്പതു മാസം കൊണ്ട് പൂര്‍ത്തിയാക്കാമെന്ന് ഉറപ്പു നല്‍കിയാണ് സര്‍ക്കാരില്‍നിന്നും ഡിഎംആര്‍സി പാലം നിര്‍മാണം ഏറ്റെടുത്തത്. നിര്‍മാണ കരാര്‍ കൊടുത്ത ഊരാളുങ്കല്‍ സൊസൈറ്റിക്ക് എട്ടു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഡിഎംആര്‍സി കരാര്‍ നല്‍കിയത്. എന്നാല്‍ അവര്‍ അഞ്ചുമാസവും 10 ദിവസവും കൊണ്ട് പണി പൂര്‍ത്തിയാക്കി. ഇക്കാര്യത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയോട് പ്രത്യേക നന്ദിയുണ്ടെന്നും ഇ. ശ്രീധരന് പറഞ്ഞു. വളരെ വേഗത്തിലും ഗുണനിലവാരത്തിലുമുള്ള നിര്‍മാണമാണ് പാലത്തില്‍ നടത്തിയിരിക്കുന്നത്. നാളെ പാലം ആര്‍ബിഡിസിക്ക് കൈമാറാനാണു…
Read Moreരാവും പകലെന്നുമില്ലാതെ ജയിൽ കെട്ടിനുള്ളിലേക്ക് കഞ്ചാവ് പറന്നിറങ്ങുന്നു; സമീപപ്രദേശത്ത് പരിശോധന നടത്തിയിട്ടും ആരെയും കണ്ടെത്താനാകാതെ പോലീസ്
മാവേലിക്കര: കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ലഹരി ഗുളികളും പൊതികളാക്കി സബ് ജയില്‍ വളപ്പിലേക്ക് വലിച്ചെറിയുന്നതു പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചയായാണു ജയിലിന്റെ അടുക്കള വശത്തുള്ള ഭാഗത്തേക്കു പുറത്തു നിന്നു കഞ്ചാവും മറ്റും ചെറിയ പൊതികളാക്കി ജയിലിനുള്ളിലേക്കു വലിച്ചെറിയുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിഷയം ചൂണ്ടിക്കാട്ടി ജയില്‍ അധികൃതര്‍ പോലീസ്, എക്സൈസ് അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും ഇതുവരെയും ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.പകല്‍ സമയത്താണു പൊതികള്‍ ജയിലിനുള്ളിലേക്കു വലിച്ചെറിയുന്നത്. കോടതി വളപ്പിനു തെക്കുവശത്തു പടീത്തോടിനു കരയിലൂടെയുള്ള കോണ്‍ക്രീറ്റ് റോഡിലൂടെ നടന്നാല്‍ ജയിലിന്റെ മതില്‍ക്കെട്ട് ഭാഗത്തെത്താം. പ്രദേശത്തെ താമസക്കാരല്ലാത്ത പലരും പകല്‍ സമയത്ത് ഇരുചക്രവാഹനങ്ങളില്‍ ഇവിടെയെത്തി തമ്പടിക്കുന്നതു പതിവാണെന്നു പരിസരവാസികള്‍ പറയുന്നു. ഇതു ചോദ്യം ചെയ്ത സമീപവാസികളെ ബൈക്കിലെത്തിയവര്‍ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായി. ജയില്‍ വളപ്പിലേക്കു പൊതിക്കെട്ട് വലിച്ചെറിയല്‍ വ്യാപകമായതോടെ ഇടയ്ക്കുള്ള സമയങ്ങളില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടു ഈ റോഡില്‍ പരിശോധന നടത്തിയെങ്കിലും…
Read Moreആലുവയിൽ കോൺഗ്രസ് നേതാവിന്റെ മകന്റെ ഭാര്യയെ രംഗത്തിറക്കാൻ എൽഡിഎഫ്; പിന്നില്‍ സിപിഎം നേതാവിന്റെ ബിസിനസ് ബന്ധം; ആർക്കിടെക്ച്ചറായ ഇവർ ബംഗളൂരുവിലാണ് താമസം
ആലുവ: ആലുവ നിയമസഭാ മണ്ഡലത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ. മുഹമ്മദാലിയുടെ മകന്റെ ഭാര്യയെ രംഗത്തിറക്കാൻ എൽഡിഎഫ് നീക്കം. കെ. മുഹമ്മദാലിയുടെ മകൻ നിഷാദിന്റെ ഭാര്യ ഷെൽന നിഷാദിന്റെ പേരാണ് അന്തിമ പട്ടികയിലുള്ളതെന്നാണു സൂചന. എട്ടിനകം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. അതേസമയം ഇതിനെതിരേ പ്രതിഷേധവുമായി പ്രാദേശിക സിപിഎം നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയതായും അറിയുന്നു. എ ഗ്രൂപ്പ് നേതാവും എഐസിസി അംഗവുമായിരുന്ന കെ. മുഹമ്മദാലി പ്രാദേശിക എ ഗ്രൂപ്പുകാരുമായുള്ള അഭിപ്രായവ്യത്യാസവും ആരോഗ്യപരമായ കാരണങ്ങളാലും പാലസ് റോഡിലെ വീട്ടിൽ വിശ്രമത്തിലാണ്. 2015 ൽ മുഹമ്മദാലിയുടെ മകൻ നിഷാദ് ആലുവ നഗരസഭ പത്താം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ഗ്രൂപ്പ് പോരിൽ അഞ്ചാം സ്ഥാനത്തായി. സ്വതന്ത്ര സ്ഥാനാർഥിയാണ് അന്നു ജയിച്ചത്.ആലുവയിൽ കോൺഗ്രസ് സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാനൊരുങ്ങുന്ന സിറ്റിംഗ് എംഎൽഎ അൻവർ സാദത്ത് ഐ ഗ്രൂപ്പുകാരനായതിനാൽ ഷെൽനയെ നിർത്തി…
Read Moreവിജയം മാത്രം മാനദണ്ഡമാക്കിയാൽ മതി..! കടുംപിടിത്തം ഇല്ല; സിപിഎം നീങ്ങുന്നത് തുടർഭരണം എന്ന ഒറ്റ ലക്ഷ്യം മുന്നിൽ കണ്ട്
സ്വന്തം ലേഖകൻ തിരുവനന്തപുരം: വിജയം മാത്രം മാനദണ്ഡമാക്കിയാൽ മതിയെന്നും രണ്ടു തവണയിൽ കൂടുതൽ മത്സരിച്ചു എന്ന നിബന്ധനയിൽ ആരെയും ഒഴിവാക്കേണ്ടെന്നും സിപിഎമ്മിൽ ധാരണ ഉരുത്തിരിയുന്നു. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ സ്ഥാനാർഥി പട്ടിക പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും നാളെയുമായി കൂടും. നാളെ ചേരുന്ന പാർട്ടി സംസ്ഥാന സമിതി യോഗം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും. തൊട്ടടുത്ത ദിവസങ്ങളിൽത്തന്നെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. രണ്ടു ടേം പൂർത്തിയാക്കിയ നിരവധി മന്ത്രിമാരെയും എംഎൽഎമാരേയും മത്സരരരംഗത്തേക്ക് ജില്ലാ സെക്രട്ടറിയേറ്റുകൾ ശിപാർശ ചെയ്തിട്ടുണ്ട്. ഇവർക്ക് ഇളവ് നൽകണമോയെന്ന കാര്യത്തിൽ സംസ്ഥാന സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. തുടർഭരണം ലഭിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ രണ്ടു ടേം പൂർത്തിയായവരെ ഇത്തവണ വീണ്ടും മത്സരിപ്പിക്കണമെന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റി ഇളവ് അനുവദിക്കാനാണ് സാധ്യത. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുകൂല നിലപാടാണ്.…
Read Moreകുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ് ? സെക്രട്ടറിയോ, സെക്രട്ടറിയേറ്റോ? സിപിഎം സ്ഥാനാർഥിക്കെതിരേ കുന്നത്തുനാട്ടിൽ പോസ്റ്റർ യുദ്ധം
കോലഞ്ചേരി: തെരഞ്ഞെടുപ്പ് ചൂടേറും മുമ്പേ കുന്നത്തുനാട്ടിൽ പോസ്റ്റർ യുദ്ധം ആരംഭിച്ചു. സിപിഎം 30 കോടി രൂപയ്ക്കു സീറ്റ് വിറ്റതായാണ് പോസ്റ്ററിലെ ആക്ഷേപം. സിപിഎം സെക്രട്ടേറിയറ്റാണോ സെക്രട്ടറിയാണോ സീറ്റ് കച്ചവടം നടത്തിയതെന്നും പോസ്റ്ററിൽ ചോദിക്കുന്നു. സേവ് സിപിഎം ഫോറം എന്ന അടിക്കുറിപ്പോടെയാണ് മണ്ഡലത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കുന്നത്തുനാട്ടിൽ സിറ്റിംഗ് എംഎൽഎ വി.പി. സജീന്ദ്രൻ തന്നെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനാണ് സാധ്യത. കോൺഗ്രസിന് വേരോട്ടമുള്ള മണ്ഡലത്തിൽ മുൻ കോൺഗ്രസ് നേതാവും കോൺഗ്രസിൽ നിന്നു പുറത്താക്കിയ പി.വി. ശ്രീനിജനെ രംഗത്തിറക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം സ്ഥാനാർഥിയായി കഴിഞ്ഞ തവണ മത്സരിച്ചു പരാജയപ്പെട്ട ഷിജി ശിവജിയുടെ പേര് തുടക്കത്തിൽ ഉണ്ടായിരുന്നു. രണ്ട് തവണ എംഎൽഎ ആയിരുന്ന വി.പി. സജീന്ദ്രൻ മണ്ഡഡലത്തിൽ ഇതിനോടകം പ്രാരംഭ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇരു മുന്നണികളേയും ബിജെപിയെയും കൂടാതെ ട്വന്റി-20ക്കും മണ്ഡലത്തിൽ സ്ഥാനാർഥികളുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനിടയിലാണ് പോസ്റ്റർ യുദ്ധം…
Read Moreഎവിടെനിന്നാലും ജയിക്കുമെന്ന വിശ്വാസമുണ്ട്! കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നു; ഇ.ശ്രീധരൻ പറയുന്നു
കൊച്ചി: കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് ഇ. ശ്രീധരന്. ഏതു മണ്ഡലത്തിലേക്കാണു മത്സരിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും താന്‍ താമസിക്കുന്ന പൊന്നാനിക്കു സമീപമുള്ള മണ്ഡലമാകണമെന്നാണ് ആഗ്രഹമെന്നും അദേഹം പറഞ്ഞു. എവിടെനിന്നാലും ജയിക്കുമെന്ന വിശ്വാസമുണ്ട്. താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോള്‍ പലരും വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്തു. എല്ലാം നേരിടാന്‍ തയാറായി തന്നെയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. ഓരോ വീടുകളിലും ആളുകളിലേക്കും ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കാനാണ് ഉദേശിക്കുന്നത്. തന്റെ പ്രായത്തെപ്പറ്റിയുള്ള വിമര്‍ശനത്തെ കാര്യമാക്കുന്നില്ല. ശരീരത്തിന്റെയല്ല മനസിന്റെ പ്രായമാണ് പ്രധാനം. ഒരു ടെക്നോക്രാറ്റ് എന്ന നിലയിലായിരിക്കും അധികാരത്തിലെത്തിയാലും തന്റെ പ്രവര്‍ത്തനം. താന്‍ ഇറങ്ങിച്ചന്നു പ്രവര്‍ത്തിക്കുകയല്ല, മറിച്ച് മറ്റുള്ളവരെ കൊണ്ട് പണിയെടുപ്പിക്കുകയാണ് ചെയ്യുക. തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും പാലാരിവട്ടം പാലം പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നും ചോദ്യത്തിന് മറുപടിയായി അദേഹം പറഞ്ഞു. ഡിഎംആര്‍സിയുടെ യൂണിഫോമിട്ട അവസാന ഔദ്യോഗി പരിശോധനയായിരിക്കും ഇന്നത്തേത്. 1977 ലാണ് താന്‍ ആദ്യമായി ഈ യൂണിഫോമിട്ടത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു…
Read Moreഅനുരാഗ് കശ്യപിനും തപ്സി പന്നുവിനുമെതിരേ ഒരേ സമയം ആദായ നികുതി റെയ്ഡ്; കൂടുതൽ റെയ്ഡുകൾ വരുംദിവസങ്ങളിൽ
മുംബൈ/ന്യുഡൽഹി: ബോളിവുഡിൽ ആദായ നികുതി റെയ്ഡ് വ്യാപകമാക്കാൻ ആദായനികുതി വകുപ്പ്. അടുത്തിടെ പിരിച്ചുവിടപ്പെട്ട ഫാന്റം ഫിലിംസ് എന്ന സിനിമാ നിർമാണക്കന്പനി ഉടമയും ബോളിവുഡ് താരവുമായ അനുരാഗ് കശ്യപിന്റെ ഓഫീസിലും റിലയൻസ് എന്റർടെയ്ൻമെന്റ് ഗ്രൂപ്പ് സിഇഒ ശിബാഷിഷ് സർക്കാരിന്റെ ഓഫീസിലും നടി തപ്സി പന്നുവിന്റെ വസതിയിലും ഉൾപ്പെടെ മുംബൈയിലും പൂനയിലുമായി മുപ്പതിടങ്ങളിലായിരുന്നു ഒരേ സമയം റെയ്ഡ്. കെഡബ്ല്യുഎഎൻ എന്ന ടാലന്റ് മാനേജ്മെന്റ് കന്പനിയുടെ എക്സിക്യൂട്ടീവുകളുടെ വസതികളിലും റെയ്ഡ് നടന്നു. ഫാന്റം ഫിലിംസിന്റെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിലായിരുന്നു റെയ്ഡ്. കശ്യപിനെക്കൂടാതെ സംവിധായകനും നിർമാതാവുമായ വിക്രമാദിത്യ മോട്വാനെ, നിർമാതാവ് വികാസ് ബഹൽ, നിർമാതാവും വിതരണക്കാരനുമായ മധു മന്ദേന എന്നിവരായിരുന്നു ഫാന്റം ഫിലിംസിന്റെ പ്രമോട്ടർമാർ. നിർമാണ കന്പനികൾ തമ്മിൽ നടന്ന പണമിടപാടുകളിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്നും കൂടുതൽ റെയ്ഡുകൾ വരുംദിവസങ്ങളിൽ നടക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 2011 ൽ സ്ഥാപിതമായ ഫാന്റം ഹൗസ് കന്പനി,…
Read Moreകമല്‍ ആണൈയിട്ടാല്‍ തമിഴകം കേള്‍ക്കുമോ? തമിഴ്നാട്ടില്‍ മൂന്നാം മുന്നണി പരീക്ഷണവുമായി കമല്ഹാസന്; എംഎൻഎമ്മിന് വ്യക്തമായ ലക്ഷ്യമുണ്ട്…
ആര്. വിധുലാല്‍ നാൻ ആണൈയിട്ടാൽ അതു നടന്തുവിട്ടാൽ… പാട്ടുംപാടിയാണ് എംജിആർ പറങ്കിമലയിൽനിന്ന് മുഖ്യമന്ത്രിക്കസേരവരെയെത്തിയത്. പറങ്കിമലയല്ല, ചെന്നൈ കോർപറേഷനു കീഴിലെ അലന്തൂരാണിപ്പോൾ പുതിയ മണ്ഡലം. ദ്രാവിഡ കക്ഷികൾ തേരോട്ടം നടത്തിയ മണ്ണാണ്. പെരിയാറും അണ്ണാദുരൈയും കാമരാജും എംജിആറും കരുണാനിധിയും ഇവരുടെ കണ്‍കണ്ട ദൈവങ്ങൾ… 80 കളിൽനിന്ന് കാലചക്രം ഉരുളുന്നു… തലൈവർ കരുണാനിധിയും തലൈവി ജയലളിതയും മാറി മാറി ഭരിച്ചു. സൂര്യശോഭയോടെ ഇരുവരും മൺമറഞ്ഞു. ഉടൽ മണ്ണുക്ക്, ഉയിർ തമിഴ്ക്ക്. ഡിഎംകെ- അണ്ണാ ഡിഎംകെ പാർട്ടികൾ അഴിമതിക്കാരെന്ന് ആരോപിച്ച് ഉലകനായകൻ കമല്ഹാസൻ തമിഴ്നാട്ടിൽ പുതിയ പാർട്ടിയുണ്ടാക്കുന്നു. 2018 ഫെബ്രുവരി 21ന് മക്കൾ നീതി മയ്യം (ജനങ്ങളുടെ നീതി കേന്ദ്രം- എംഎൻഎം) പിറന്നു. അഴിമതിക്കെതിരേ പുതുയുഗമെത്തിയെന്ന് കമല്‍ പ്രഖ്യാപിച്ചു. അടുത്തവർഷം പാർലമെന്റ് തെരഞ്ഞെടുപ്പ്. 34 സീറ്റിലും സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പു ചിഹ്നം ടോർച്ച്. ഒരു സീറ്റുപോലും ജയിച്ചില്ല. എന്നാൽ, പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ മനസിലാക്കാൻ കമലിനെ…
Read More