സ്വന്തം ലേഖകൻ കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടിയും തമ്മിൽ നടത്തിയ സ്വകാര്യ സംഭാഷണം വൈറലാകുന്നു. സുരേന്ദ്രൻ നടത്തിയ യാത്രയ്ക്കിടെ തെക്കൻ മേഖലകളിലെ ജില്ലകളിൽ നടത്തിയ പര്യടനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിന് മുന്‍പാണ് അബ്ദുള്ളക്കുട്ടിയും കെ.സുരേന്ദ്രനും തമ്മിൽ സംസാരിച്ചത്. പത്രസമ്മേളനം ലൈവ് ആയി അബ്ദുള്ളക്കുട്ടിയുടെ ഫേ സ്ബുക്ക് പേജിൽ വന്നിരുന്നു. ഒപ്പം പത്രസമ്മേളനത്തിനു മുൻപ് ഇവർ വേദിയിലിരുന്ന നടത്തിയ സംഭാഷണവും. സംഭാഷണം ഇങ്ങനെയാണ് – ഷാൾ ഇടാൻ ഇത്രയും ആളുകൾ വരുന്നത് കൊണ്ട് എനിക്ക് നില്ക്കാൻ പറ്റത്തില്ലെന്നും…പുറം വേദന ഭയങ്കരമാണെന്നും..ഒരു മണിക്കൂർ ഒക്കെയാണ് ഷാൾ ഇടുന്നതെന്നും.. അതിന്റെ ആവശ്യമില്ലെന്നും കെ.സുരേന്ദ്രൻ അബ്ദുള്ളക്കുട്ടിയോട് പറയുന്നുണ്ട്. ഇതിനിടയിൽ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ നടത്തിയ യാത്രയെക്കുറിച്ചും കെ. സുരേന്ദ്രൻ പറയുന്നുണ്ട്. വിജയരാഘവന്റെ യാത്ര ഡെഡ് ബോഡി കൊണ്ടു പോകുന്നതു പോലെയാണെന്നാണ് വിശേഷിപ്പിച്ചത്. എന്തായാലും ഈ സംഭാഷണങ്ങളിപ്പോൾ…
Read MoreCategory: Top News
നേരിട്ടായിരുന്നു സാമ്പത്തിക ഇടപാട്! ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിക്കും സ്പീക്കറിനും മൂന്നു മന്ത്രിമാർക്കും പങ്ക്; സ്വപ്നയുടെ മൊഴി പുറത്ത്
കൊച്ചി: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ടു പങ്കെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രിയെ നേരിട്ട് പങ്കെന്ന റിപ്പോര്‍ട്ടുള്ളത്. കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രിക്കു നേരിട്ടു ബന്ധമുണ്ട്. അദേഹത്തിന്റെ സഹായത്തോടെയാണ് ഡോളര്‍ കടത്തിയത്. മന്ത്രിമാരുടെ നിയമവിരുദ്ധ ഇടപാടുകളെക്കുറിച്ചു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കമ്മീഷന് ഈടാക്കിയെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്. ഇടപാടുകള്‍ക്കും താന്‍ സാക്ഷിയാണെന്നും മൊഴി നല്‍കിയതായും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു മന്ത്രിമാര്‍ക്കാണ് ഡോളര്‍ കടത്തില്‍ പങ്കാളിത്തമുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. മൂന്നു മന്ത്രിമാരുടെ പേരുമാത്രം സത്യവാങ് മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ല. യുഎഇ കോണ്‍സുലേറ്റിന്റെ സഹായമാണ് ഡോളര്‍ കടത്ത് നടത്താനുള്ള മാര്‍ഗം. ഇതിലെ പ്രധാനകണ്ണിയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ശിവശങ്കറാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
Read Moreഎല്ലാം വ്യക്തമായി! നൗഷീറ ജീവനൊടുക്കാന്‍ കാരണം ഭര്‍ത്താവായ അബ്ദുള്‍ റസാഖ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കാഞ്ഞങ്ങാട്: ഭര്‍തൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാണത്തൂര്‍ സ്വദേശിനി നൗഷീറ(25)യുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അമ്പലത്തറ പാറപ്പള്ളിയിലെ അബ്ദുൾ റസാഖി(34)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടിൽവച്ച് ഭര്‍ത്താവിന്റെ മര്‍ദനമേറ്റതിന്റെ മാനസികവിഷമത്തെ തുടര്‍ന്നാണ് നൗഷീറ ജീവനൊടുക്കിയതെന്ന് വ്യക്തമായതിനെത്തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞമാസം പത്തിനായിരുന്നു സംഭവം. ദുബായിൽ സ്വന്തമായി ബിസിനസുള്ള അബ്ദുൾ റസാഖ് ആറുമാസം മുന്‍പ് കോവിഡ് കാലത്താണ് നാട്ടിലെത്തിയത്. തിരിച്ചുപോകുന്നതിന്റെ പിറ്റേന്നാണ് ഭാര്യ ജീവനൊടുക്കിയത്. സംഭവം നടന്ന ഫെബ്രുവരി പത്തിന് വൈകുന്നേരം ഇരുവരും പടന്നക്കാട് ഒഴിഞ്ഞവളപ്പിലുള്ള റസാഖിന്റെ ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഇവിടെ ബന്ധുക്കളുടെ മുന്നില്‍വച്ച് റസാഖ് നൗഷീറയെ മര്‍ദിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യം സൂചിപ്പിച്ച് നൗഷീറ സഹോദരിക്ക് വാട്സ് ആപ് സന്ദേശം അയച്ചിരുന്നു. പുലർച്ചെ ഒന്നോടെ ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയതിനുശേഷം റസാഖ് ചായ ഉണ്ടാക്കുന്നതിനായി അടുക്കളയില്‍ പോയ സമയത്ത് നൗഷീറ ഷാള്‍ ഉപയോഗിച്ച്…
Read Moreആ പരിപ്പ് ഇവിടെയും വേവും, ബിജെപി അധികാരത്തിൽ വരും! ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ഉദ്യോഗസ്ഥർ പാർട്ടിക്കാരല്ല; മുഖ്യമന്ത്രിക്കു മറുപടിയുമായി സുരേന്ദ്രൻ
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി നടത്തുന്ന പദപ്രയോഗങ്ങൾ അദ്ദേഹത്തിന്റെ പദവിക്ക് ചേർന്നതല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി അന്തസ് മറക്കുകയാണ്. ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ഉദ്യോഗസ്ഥർ പാർട്ടിക്കാരല്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത് കേരളമാണ്, ഞങ്ങൾ നേരിടും, ആ പരിപ്പ് ഇവിടെ വേവില്ല തുടങ്ങിയ പദപ്രയോഗങ്ങൾ മുഖ്യമന്ത്രിയുടെ പദവിക്ക് ചേർന്നതല്ല. സർക്കാർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ എന്തിനാണ് ഭയപ്പെടുന്നതെന്നും എകെജി സെന്ററിലെ ഭാഷ മുഖ്യമന്ത്രി പൊതുസമൂഹത്തിൽ ഉപയോഗിക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിയുടെ പരിപ്പ് ഇവിടെ ചെലവാകില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അർഹതായാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ബംഗാളിലും തൃപുരയിലും ചെലവായിട്ടുണ്ടെന്നും സിപിഎം ഭരിച്ചയിടങ്ങളിലെല്ലാം ബിജെപി വരികയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലും ആ പരിപ്പ് വേകും. ബിജെപി അധികാരത്തിൽ വരുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreബംഗാള്‍ കടുവയ്ക്ക് ആര് മണികെട്ടും? തൃണമൂലിൽനിന്ന് ഒട്ടേറെ നേതാക്കളെ ബിജെപി അടര്‍ത്തിയെടുത്തു; പക്ഷേ ഇതുകൊണ്ടൊന്നും ദീദി കുലുങ്ങുന്ന മട്ടില്ല
ബിജോ ജോ തോമസ് കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മമതാബാനര്‍ജിയെ തളയ്ക്കാന്‍ ആര്‍ക്കു സാധിക്കും? നരേന്ദ്രമോദിയും അമിത്ഷായും ഒരു വശത്ത് അതിനുള്ള സര്‍വതന്ത്രങ്ങളും പയറ്റുന്നു. മറുഭാഗത്ത് ഒരിക്കലും സന്ധിചേരാത്ത കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കെട്ടായി മമതയ്ക്കുനേരെ പടയൊരുക്കത്തിനും. പക്ഷേ, ബംഗാള്‍ കടുവയ്ക്ക് മണികെട്ടാന്‍ ഇവര്‍ക്കു കഴിയുമോയെന്ന് കണ്ടറിയണം. ബംഗാളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളും അഭിപ്രായ സര്‍വേകളും പറയുന്നതു സത്യമായാല്‍ ഇക്കുറിയും ദീദി തന്നെ വംഗനാടിന്റെ നായികയാകും. ഓരോ തെരഞ്ഞെടുപ്പിലും നില മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബിജെപി വര്‍ധിതവീര്യത്തോടെയാണ് കളത്തിലിങ്ങിയിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ അതിനുള്ള തന്ത്രങ്ങള്‍ അമിത്ഷായുടെ നേതൃത്വത്തില്‍ മെനയുന്നുണ്ട്. തൃണമൂലിൽ നിന്ന് ഒട്ടേറെ നേതാക്കളെ ബിജെപി അടര്‍ത്തിയെടുത്തു. മമതയുടെ മനോവീര്യം കെടുത്താനുള്ള നടപടികൾ അവര്‍ ആസൂത്രണം ചെയ്തു. പക്ഷേ ഇതുകൊണ്ടൊന്നും ദീദി കുലുങ്ങുന്ന മട്ടില്ല. കുടുംബപശ്ചാത്തലത്തിന്റെയോ ഗ്ലാമറിന്റെയോ പിന്‍ബലമില്ലാതെ രാഷ്ട്രീയത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ഈ നിലയിലെത്തിയ മമതയുടെ ഏറ്റവും വലിയ ശക്തിയും അതുതന്നെ.…
Read Moreഎനിക്ക് നീതി വേണം..! ജീവന് ഭീഷണിയെന്ന് ജയലിലായ ബിജെപി വനിത നേതാവ്; പിന്നില്‍ ബിജെപി നേതാവ്; പമേല ഗോസ്വാമി പറഞ്ഞത് ഇങ്ങനെ…
കോൽക്കത്ത: ജീവന് ഭീഷണിയുണ്ടെന്ന് മയക്കുമരുന്ന് കേസിൽ ജയലിലായ ബംഗാൾ ബിജെപി യുവജന വിഭാഗം നേതാവ് പമേല ഗോസ്വാമി. കോടതിയിൽനിന്നും മടങ്ങുമ്പോൾ മാധ്യമങ്ങളോടാണ് പമേല ഇക്കാര്യം അറിയിച്ചത്. കോൽക്കത്തയിലെ എൻഡിപിഎസ് കോടതി പമേലയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പമേലയ്ക്കു ജാമ്യം നിഷേധിക്കുകയും പോലീസ് കസ്റ്റഡി 18 വരെ ദീർഘിപ്പിക്കുകയും ചെയ്തു. തനിക്കൊപ്പം അറസ്റ്റിലായ സുഹൃത്ത് പ്രബീറിന്റെയും ജീവൻ അപകടത്തിലാണെന്ന് പമേല പറയുന്നു. ബിജെപി നേതാവ് രാകേഷ് സിംഗ് തന്നെയും പ്രബീറിനെയും ജയിലിൽവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായാണ് പമേലയുടെ പരാതി. ജീവന് ഭീഷണിയുണ്ട്. തനിക്ക് നീതിവേണമെന്നും പമേല മാധ്യമങ്ങളോടായി പറഞ്ഞു.
Read Moreമെട്രോമാൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; അഴിമതിയില്ലാതെ വികസനമാണ് വേണ്ടതെന്ന് കെ. സുരേന്ദ്രൻ
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ മെട്രോമാന് ഇ. ശ്രീധരന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പത്തനംതിട്ടയിലാണ് കെ. സുരേന്ദ്രന്റെ പ്രഖ്യാപനം. വിജയയാത്രയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ദിവസം മറ്റു സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമാണെന്നും സുരേന്ദ്രന് പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിയില്ലാതെ അഞ്ച് മാസം കൊണ്ട് പൂർത്തിയാക്കാൻ ശ്രീധരനായി. അഴിമതിയില്ലാതെ വികസനമാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. വീടിനോട് അടുത്ത മണ്ഡലമെന്ന നിലയിൽ പൊന്നാനിയിൽ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്ന് ഇന്ന് ശ്രീധരൻ വ്യക്തമാക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാനും താൻ തയാറാണെന്നും ശ്രീധരൻ നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായാലേ സംസ്ഥാനത്തിന്റെ വികസനത്തിനായി മനസിലുള്ള കാര്യങ്ങൾ ചെയ്യാനാവൂ. ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാവും പ്രാമുഖ്യം നൽകുകയെന്നും ശ്രീധരൻ പറഞ്ഞു. ഇതിനു…
Read Moreസർക്കാരിന് തിരിച്ചടി: താത്ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിൽ ഹൈക്കോടതി സ്റ്റേ; ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരും സ്ഥാപനങ്ങളും മറുപടി നൽകണമെന്നു കോടതി
കൊച്ചി : സ്വയംഭരണ സ്ഥാപനങ്ങളിൽ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. ഇതുവരെ പൂർത്തീകരിക്കാത്ത നിയമനങ്ങള്‍ മരവിപ്പിക്കാനാണ് ഉത്തരവ്. 10 വര്‍ഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിന്റേതടക്കം ആറ് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. സ്ഥിരപ്പെടുത്തൽ ഉത്തരവ് ഇറക്കിയ സ്ഥാപനങ്ങൾ തൽസ്ഥിതി തുടരണമെന്നും കോടതി നിരീക്ഷിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരും സ്ഥാപനങ്ങളും മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. സംസ്ഥാന സർക്കാര്‍ നേരത്തെ 10 വര്‍ഷം പൂർത്തീകരികരിച്ച താത്ക്കാലികക്കാരെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താന്‍ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് അടിസ്ഥാനമാക്കിയുള്ള പൂർത്തീകരിക്കാത്ത തുടർ നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്. 12ാം തീയതി കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ തുടര്‍നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് ഈ ഉത്തരവ് ബാധകമായിരിക്കില്ല എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.…
Read Moreയുഡിഎഫിന് ആക്ഷേപകരം; മികച്ച പ്രതിച്ഛായയില്ലാത്ത ധര്‍മജനെ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് ഗുണം ചെയ്യില്ല; ധർമജനെതിരേ ബാലുശേരി മണ്ഡലം കമ്മിറ്റി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന നടന് ധര്മജന് ബോള്‍ഗാട്ടിക്കെതിരെ കോണ്‍ഗ്രസ് ബാലുശേരി മണ്ഡലം കമ്മിറ്റി. ധര്‍മജനെ സ്ഥാനാര്‍ഥിയാക്കുന്നത് യുഡിഎഫിന് ആക്ഷേപകരമാണെന്നും നടിയെ ആക്രമിച്ച കേസില്‍ മുന്നണി മറുപടി പറയേണ്ടി വരുമെന്നുമാണ് മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം. ഇക്കാര്യം അറിയിച്ച് ബാലുശേരി മണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് അയച്ചു. മികച്ച പ്രതിച്ഛായയില്ലാത്ത ധര്‍മജനെ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് യുഡിഎഫിന് ഗുണം ചെയ്യില്ലെന്നാണ് കെപിസിസിയെ അറിയിച്ചിരിക്കുന്നത്. ധര്‍മജനെ മാറ്റിനിര്‍ത്തി പകരം മറ്റ് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.
Read Moreകേസുകളില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കണമെന്ന് ലീഗിന്റെ നിര്‍ദേശം! ഇബ്രാഹിംകുഞ്ഞിന് തിരിച്ചടിയായി ഇഡി കേസും കോടതി നിരീക്ഷണവും
ജോണ്സണ് വേങ്ങത്തടം കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കളമശേരി സീറ്റില്‍ തനിക്കു പകരമായി മകനു സീറ്റ് തരപ്പെടുത്തി കൊടുക്കാനുള്ള വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടി നേരിട്ട് എൻഫോഴ്സമെന്റ ഡയറക്ടറേറ്റ് കേസും കോടതി നിരീക്ഷണവും. കളമശേരിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടു ഇബ്രാഹിംകുഞ്ഞ് ലീഗ് നേതൃത്വത്തിന്റെ പിന്തുണയോടെ നില്ക്കുന്ന സമയത്താണ് ഹൈക്കോടതിയില്‍നിന്നും ഇഡിയുടെ ഭാഗത്തുനിന്നും പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. ഈ മാസം 22ന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിട്ടുള്ളത്. നോട്ട്നിരോധന കാലത്ത് 10 കോടിരൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തെങ്കിലും രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഹൈക്കോടതിയെ സമീപിച്ച് അദ്ദേഹം ജാമ്യം നേടുകയും ചെയ്തു. ഇബ്രാഹിംകുഞ്ഞ് നേടിയ ജാമ്യം നേരായ മാര്‍ഗത്തിലല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ച ദിവസം തന്നെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി നോട്ടീസ്…
Read More