എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ കൈയിലിരിക്കുന്ന അരുവിക്കര നിയമസഭാ മണ്ഡലം(പഴയ ആര്യനാട് മണ്ഡലം) തിരികെപ്പിടിക്കാൻ ഉറച്ച് സിപിഎം. മണ്ഡലം ആര്യനാട് എന്ന പേരിലായിരുന്നപ്പോൾ മുൻ നിയമസഭാ സ്പീക്കർ ജി.കാർത്തികേയൻ 1991 മുതൽ 2006 വരെ ഇവിടെ എംഎൽഎ ആയിരുന്നു. പിന്നീട് ഈ മണ്ഡലം അരുവിക്കരയായപ്പോൾ 2011ൽ അരുവിക്കരയുടെ ആദ്യ എംഎൽഎ ആയി. 2015ൽ ജി.കാർത്തികേയൻ അന്തരിച്ചപ്പോൾ ഉപതെരഞ്ഞെടുപ്പിൽ കെ.എസ് ശബരീനാഥൻ അരുവിക്കരയുടെ എംഎൽഎ ആയി. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും ശബരീനാഥനാണ് ഇവിടെ വിജയിച്ചത്. കർഷകരും കർഷക തൊഴിലാളികളും പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളും കൂടുതലുള്ള മണ്ഡലം കൂടിയാണ് അരുവിക്കര. ഈ മണ്ഡലം സിപിഎമ്മിന്റെയും ശക്തികേന്ദ്രമാണ്. നേരത്തെ ആര്യനാട് ആർഎസ്പിയായിരുന്നു എൽഡിഎഫിൽ മത്സരിച്ചുകൊണ്ടിരുന്നത്. ആർഎസ്പിയുടെ തലമുതിർന്ന നേതാവ് കെ. പങ്കജാക്ഷൻ വിജയിച്ച മണ്ഡലമാണിത്. ജി.കാർത്തികേയൻ ആര്യനാട് മത്സരരംഗത്തെത്തിയപ്പോൾ ആര്യനാട് മണ്ഡലം യുഡിഎഫിനൊപ്പമായി. പിന്നീട് എൽഡിഎഫിന് മണ്ഡലം തിരികെപ്പിടിക്കാനായിട്ടില്ല.…
Read MoreCategory: Top News
203 ദിവസം കൊണ്ട് 47.2 കോടി കിലോമീറ്റർ! പെർസിവിയറൻസ് ചൊവ്വയെ തൊട്ടപ്പോൾ; ആദ്യ വീഡിയോ പുറത്തുവിട്ട് നാസ
വാഷിംഗ്ടൺ ഡിസി: പെഴ്സിവിയറൻസ് റോവർ ചൊവ്വയുടെ പ്രതലത്തിൽ ഇറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ. പാരച്യൂട്ട് വിന്യസിക്കുന്നതും ചൊവ്വയുടെ ഉപരിതലത്തിൽ റോവർ തൊടുന്നതുമാണ് വീഡിയോയിലുള്ളത്. മൂന്ന് മിനിറ്റ് 25 സെക്കൻഡ് നീണ്ടുനില്‍ക്കുന്ന ഹൈ-ഡെഫിനിഷന്‍ വീഡിയോ ക്ലിപ്പ് ആണ് പുറത്തുവിട്ടത്. കൂടാതെ ചൊവ്വയില്‍ നിന്നുള്ള ആദ്യ ശബ്ദ റെക്കോർഡുകളും ഇതിനോടൊപ്പം പെർസിവിയറൻസ് ഭൂമിയിലേക്ക് അയച്ചുതന്നിട്ടുണ്ട്. ഫ്ളോറിഡയിലെ കേപ് കനാവൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്ന് 2020 ജൂലൈ 30 ആണ് പേടകം വിക്ഷേപിച്ചത്. 203 ദിവസം കൊണ്ട് 47.2 കോടി കിലോമീറ്റർ സഞ്ചരിച്ചാണു പേടകം ചൊവ്വയുടെ അന്തരീക്ഷത്തിൽ എത്തിയത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2.28ന് പെഴ്സിവിയറൻസ് റോവർ ചൊവ്വായിലെ ജെസീറോ ക്രേറ്ററിൽ ലാൻഡ് ചെയ്തു. ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോയെന്നു പഠനം നടത്തുകയും പാറയും മണ്ണും (സാന്പിൾ) ശേഖരിച്ച് ഭൂമിയിൽ മടങ്ങിയെത്തുകയുമാണ് ദൗത്യലക്ഷ്യം.
Read Moreചതി, കൊടും ചതി..! നിർമാതാവ് അറിയാതെ സംവിധായകൻ സിനിമ ആമസോണിനു വിറ്റു; മണലാരണ്യത്തിൽ കിടന്ന് ഉണ്ടാക്കിയ പണം മുഴുവനും നഷ്ടമായി; താൻ വഞ്ചിക്കപ്പെട്ടുവെന്നും വീടും സ്ഥലവും ജപ്തിഭീഷണിയിലാണെന്നും നിർമാതാവ്
പത്തനംതിട്ട: ഹിസ്റ്ററി ഓഫ് ജോയ് എന്ന ചലച്ചിത്രം ആമസോണിലേക്ക് നൽകിയതുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയനെതിരെ ആരോപണവുമായി നിർമാതാവ് കലഞ്ഞൂർ ശശികുമാർ. ശിവപാർവതി ഫിലിംസിന്റെ ബാനറിൽ നിർമിച്ച ചിത്രം തന്റെ അനുവാദമില്ലാതെയാണ് ആമസോണിലേക്കു നൽകിയതെന്നും താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും ശശികുമാർ പറഞ്ഞു. ചിത്രത്തിൽ വിനയന്റെ മകൻ വിഷ്ണു വിനയ് ആയിരുന്നു നായകൻ. ജയസൂര്യയെ കൂടി ചിത്രത്തിൽ അഭിനയിപ്പിക്കുമെന്ന് വിനയൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ താനുണ്ടാകില്ലെന്ന് ജയസൂര്യ നേരത്തെ അറിയിച്ചിരുന്നതായി പറയുന്നു. സംവിധായകൻ ഇതു മറച്ചുവച്ചതായും ശശികുമാർ പറഞ്ഞു. ഗൾഫിലായിരുന്ന തന്റെ സന്പാദ്യം മുഴുവനും സിനിമാ മേഖലയ്ക്കായി ചെലവഴിച്ച് ഇപ്പോൾ കടക്കാരനായി മാറിയിരിക്കുകയാണ്. ആദ്യ സിനിമ വൈറ്റ് ബോയ്സ് ഉദ്ദേശിച്ചത്ര വിജയം കണ്ടില്ല. വീടും സ്ഥലവും ജപ്തിഭീഷണിയിലാണെന്നും ശശികുമാർ പറഞ്ഞു.
Read Moreസീറ്റുകളില്‍ വിട്ടുവീഴ്ച വേണമെന്ന് പറഞ്ഞപ്പോൾ… പാലാ പോയി, എലത്തൂരും സംശയത്തില്‍; ത്രിശങ്കുവിൽ എൻസിപി
ജോണ്സണ് വേങ്ങത്തടംകൊച്ചി: കേരളത്തില്‍ എന്‍സിപി മത്സരിക്കുന്ന പാലാ സീറ്റ് ഏറ്റെടുത്തതിനു പിന്നാലെ എലത്തൂര്‍ ഉള്‍പ്പെടെ മറ്റു സീറ്റുകളും പാര്‍ട്ടിക്കു നഷ്ടപ്പെടുമെന്നു സൂചന. നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റുകളില്‍ വിട്ടുവീഴ്ച വേണമെന്നു സിപിഎം നേതൃത്വം എന്‍സിപി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.പാലാ, എലത്തൂര്‍, കോട്ടയ്ക്കല്‍, കുട്ടനാട് സീറ്റുകളിലാണ് എന്‍സിപി മത്സരിക്കുന്നത്. എന്നാല്‍ പാലാ സീറ്റ് എല്‍ഡിഎഫ് ഏറ്റെടുത്തു കേരള കോണ്‍ഗ്രസിനു നല്കി കഴിഞ്ഞു. പാലാ സീറ്റ് സംബന്ധിച്ചു ഇതുവരെ പരസ്യപ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും സീറ്റ് കേരള കോണ്‍ഗ്രസിനു തന്നെയെന്ന ധാരണ ഉണ്ടായിട്ടുണ്ട്. ജോസ് കെ. മാണി പാലായില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനവും ആരംഭിച്ചു കഴിഞ്ഞു.പാലാ സീറ്റിന് വേണ്ടി കടുംപിടിത്തം പിടിക്കാതെയിരുന്ന എ.കെ. ശശീന്ദ്രനു പ്രഹരമായിരിക്കുകയാണ് എലത്തൂര്‍ സീറ്റ്. അദ്ദേഹം മത്സരിച്ചു ജയിക്കുന്ന സീറ്റില്‍ സിപിഎം കണ്ണു വച്ചു കഴിഞ്ഞു. ശശീന്ദ്രന് കണ്ണൂരിലെ ഏതെങ്കിലും സീറ്റ് കൊടുക്കാനാണ് തീരുമാനം. കുട്ടനാട് സീറ്റിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ചങ്ങനാശേരി…
Read Moreഫൈസല്‍ എവിടെ? ജയിലിൽ അല്ലെന്നു സൂചന; ദുബായില്‍ രഹസ്യകേന്ദ്രത്തിൽ; കേസുകള്‍ തീര്പ്പാകാതിരിക്കാന് ഇടപെടല്‍
സ്വന്തം ലേഖകന്‍കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ദുബായിലുള്ള മുഖ്യപ്രതി ഫൈസല്‍ ഫരീദിന് ഉന്നത ബന്ധം. ഭരണസിരാകേന്ദ്രങ്ങളിലുള്പ്പെടെ പ്രമുഖരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാൻ നിയമപരമായ തടസങ്ങള്‍ നിലനില്‍ക്കുന്നതെന്നാണ് എന്‍ഐഎ അന്വേഷണ സംഘം പറയുന്നത്. ദുബായിലെ ജയിലിലാണെന്നായിരുന്നു എന്‍ഐഎ ഇതുവരെയും കരുതിയത്. എന്നാല്‍, ഇക്കാര്യത്തില്‍ ചില ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടന്നിരുന്നതെന്നും ഫൈസല്‍ ഒളിവിലാണെന്നുമാണ് എന്‍ഐഎ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഉന്നതബന്ധം ഫൈസലിന് സംരക്ഷണം ഒരുക്കുന്നതായാണ് എന്‍ഐഎ കരുതുന്നത്. ദുബായിലെ തുറമുഖങ്ങളില്‍ ഫൈസലുമായി അടുപ്പമുള്ള ഒട്ടേറെ പ്രമുഖര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവരം കിട്ടി പക്ഷേ,അനധികൃതമായുള്ള കയറ്റുമതിക്കും ഇറക്കുമതിക്കുമെല്ലാം ഇവരുടെ സഹായം ഫൈസലുള്പ്പെടെയുള്ളവര്ക്ക് ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സഹായത്തിന് പല പ്രത്യുപകാരങ്ങളും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ നിശ്ചിത ശതമാനം പല ഉന്നതര്‍ക്കും നല്‍കുന്നതായാണ് എന്‍ഐഎക്ക് ലഭിച്ച വിവരം. നിരവധി മലയാളികള്‍…
Read Moreചതിച്ചത് ആര്? എന്നെ ചതിച്ചതാണെന്ന യുവതിയുടെ പ്രതികരണത്തിനു പിന്നാലെ കമിതാക്കള്‍ മരിച്ചു; ദുരൂഹത ചുരുളഴിഞ്ഞില്ല
പയ്യന്നൂര്‍: പയ്യന്നൂരില്‍ വാടക കെട്ടിടത്തില്‍ ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു. കാസര്‍ഗോഡ് വെസ്റ്റ് എളേരിയിലെ എളേരിത്തട്ട് സ്വദേശിയും കുറച്ചു വര്‍ഷങ്ങളായി ചീമേനി മുണ്ടയിലെ താമസക്കാരനുമായ ടി.രവിയുടെ മകന് വളപ്പില്‍ ഹൗസില്‍ വി.കെ.ശിവപ്രസാദും (28), ഏഴിലോട് പുറച്ചേരിയിലെ രാജന്-ഷീന ദമ്പതികളുടെ മകള്‍ പയ്യന്നൂര്‍ കോളജിലെ ഹിന്ദി ബിരുദ വിദ്യാര്‍ഥിനിയുമായ എം.ഡി.ആര്യ(21)യുമാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കിടയില്‍ മരിച്ചത്. കഴിഞ്ഞ 19ന് വൈകുന്നേരം നാലോടെ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡിനു സമീപത്തെ വാടക കെട്ടിടത്തിലാണ് കമിതാക്കളുടെ ആത്മഹത്യാ ശ്രമമുണ്ടായത്. സാരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാത്രി ഏഴോടെ ആര്യയും ഇന്നുപുലര്‍ച്ചെ ഒന്നരയോടെ ശിവപ്രസാദും മരിക്കുകയായിരുന്നു. 19ന് ഹിന്ദിയുടെ പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് മൂന്നരയോടെ പരീക്ഷാഹാളില്‍നിന്നും പുറത്തിറങ്ങിയതായിരുന്നു ആര്യ. ശിവപ്രസാദ് കൊണ്ടുവന്ന കാറിലാണ് വാടക വീട്ടിലെത്തിയതും…
Read Moreപള്ളിവാസൽ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാൾ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനുസമീപം
അടിമാലി: പള്ളിവാസലിൽ പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി എന്ന് സംശയിക്കുന്ന ബന്ധു അരുണിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പള്ളിവാസൽ പവർഹൗസിന് സമീപമാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനു സമീപമുള്ള ആളൊഴിഞ്ഞ വീടിനു മുന്നിലെ മരത്തിലാണു അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം ശനിയാഴ്ചയാണ് പതിനേഴ്കാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവായ അരുണിനൊപ്പം പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെണ്‍കുട്ടിയെ കണ്ടതായി ചിലര്‍ വിവരമറിയിച്ചിരുന്നു. ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു.
Read Moreസോറി… ആൾ മാറിപോയതാ…! എട്ട് മാസത്തിനിടെ മൂന്ന് തവണ സ്വർണം കടത്തി; മന്നാറിൽനിന്നും തട്ടിക്കൊണ്ടുപോയ യുവതിയുടെ വെളിപ്പെടുത്തല്‍
പാലക്കാട്: പല തവണ സ്വർണം കടത്തിയെന്ന് മന്നാറിൽനിന്നും തട്ടിക്കൊണ്ടുപോയ യുവതി. ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. സ്വർണം വഴിയിൽ ഉപേക്ഷിച്ചെന്നും യുവതി പോലീസിന് മൊഴി നൽകി. എട്ട് മാസത്തിനിടെ മൂന്ന് തവണ സ്വർണം കടത്തിയെന്നും യുവതി പറഞ്ഞു. അതേസമയം തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞെന്ന് പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പ്രാദേശിക സഹായം കിട്ടിയെന്നും പോലീസ് അറിയിച്ചു. മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ് അജ്ഞാത സംഘം പിടിച്ചുകൊണ്ടുപോയത്. പാലക്കാട് ജില്ലയിലെ വടക്കുംചേരിയിൽ നിന്നും ഇന്നാണ് യുവതിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം തന്നെ ദേശീയപാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ബിന്ദു പോലീസിന് നൽകിയിരിക്കുന്ന വിവരം. യുവതി നാല് ദിവസം മുൻപാണ് ഗൾഫിൽ നിന്നും എത്തിയത്. ക്വാറന്റൈനിൽ കഴിയുന്നതിനിടയിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. പുലർച്ചെ രണ്ടോടെ വീടിന്റെ ഗേറ്റ് തകർക്കുന്ന ശബ്ദം കേട്ടം വാതിൽ തുറന്നപ്പോൾ 20 ഓളം വരുന്ന സംഘം വീടിനുള്ളിൽ കടന്ന്…
Read Moreഅത് വെറും കോമഡിയായിരുന്നു; മേളയിൽ സലിംകുമാറിനെ ഉൾപെടുത്തിയില്ല എന്ന് ടിനി ടോം തമാശയ്ക്ക് പറഞ്ഞത്; വീണ്ടും വിശദീകരണവുമായി കമൽ
കൊച്ചി: ഐഎഫ്എഫ്കെ കൊച്ചി എഡീഷൻ വിവാദത്തിൽ വിശദീകരണവുമായി വീണ്ടും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിന് നടൻ സലിംകുമാറിനെ ഉൾപെടുത്തിയില്ല എന്ന് നടൻ ടിനി ടോം തമാശയ്ക്ക് പറഞ്ഞതാണ്. എന്നാൽ ഇതു പിന്നീട് വിവാദമാകുകയായിരുന്നുവെന്നും കമൽ പറഞ്ഞു.മറ്റൊരു ലിസ്റ്റിൽ സലിംകുമാറിന്റെ പേരുണ്ടായിരുന്നു. അത് മനസിലാക്കാതെയാണ് സലിം പ്രതികരണം നടത്തിയത്. സംഭവത്തിൽ രാഷ്ട്രീയമുണ്ടെന്ന് സലിംകുമാർ പറഞ്ഞതോടെ വിവാദത്തെ രാഷ്ട്രീയമായി നേരിടേണ്ടി വന്നു. ചെയ്യാത്ത തെറ്റിനാണ് താൻ പഴി കേൾക്കേണ്ടി വന്നത്. വൻ അപവാദ പ്രചരണങ്ങൾ ഉണ്ടായെന്നും കമൽ പറഞ്ഞു.
Read Moreഅരിശം തീരാതെ… ഭാര്യയുടെ കഴുത്തറത്തശേഷം കാർ കയറ്റി കൊന്നു; വിവാഹ ബന്ധം വേർപെടുത്താൻ തയാറെടുക്കുന്നതിനിടെയാണ് ഭർത്താവായ യുവഡോക്ടറുടെ കൊടും ക്രൂരത
ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ കഴുത്തറത്തിട്ടും അരിശം തീരാതെ ശരീരത്തിലൂടെ പലതവണ കാർ കയറ്റി കൊന്ന യുവഡോക്ടർ അറസ്റ്റിൽ. ചെന്നൈ നഗരത്തിലാണ് സംഭവം. ദിണ്ടിവനം സ്വദേശിയായ ഡോ. ഗോകുൽ കുമാറാണ് (35) ഭാര്യ കീർത്തന(28)യെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയിൽ എച്ച്ആർ മാനേജരായി ജോലിചെയ്യുന്ന കീർത്തനയെ മൂന്നുവർഷം മുന്‍പാണ് ഡോക്ടർ വിവാഹം കഴിച്ചത്. പോതേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ഗോകുൽകുമാർ ലോക്ക്ഡൗണിനു ശേഷം ജോലിക്കു പോയിരുന്നില്ല. ഇരുവരും തമ്മിൽ വഴക്കു പതിവായിരുന്നെന്ന് അയർക്കാർ പറയുന്നു. അടുത്തയിടെ ഇവർ മേൽ മർവത്തൂരിലെ കീർത്തനയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിൽ വീട്ടുകാർ വിവാഹമോചന നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നെന്ന് പറയുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച വൈകീട്ട് വാണ്ടും വാക്കേറ്റമുണ്ടായത്. തുടർന്ന് അടുക്കളയിൽനിന്ന് കറിക്കത്തിയുമായി എത്തിയ ഗോകുൽ കീർത്തനയുടെ കഴുത്തു മുറിച്ചു. ബഹളംകേട്ടെത്തിയ മാതാപിതാക്കളെയും ആക്രമിച്ചു. കീർത്തനയുടെ…
Read More