കോവിഡിനെ ഫലപ്രദമായി നിയന്ത്രിച്ചതിലൂടെ ലോകത്തിന്റെ അഭിനന്ദനം പിടിച്ചു പറ്റുമ്പോഴും പുറത്തു വരുന്ന വിവരങ്ങള്‍ രാജ്യത്തിനൊന്നാകെ ആശങ്കയാകുകയാണ്. മഹാരാഷ്ട്രയില്‍ തിരിച്ചറിഞ്ഞ പുതിയ കൊറോണ വൈറസ് വകഭേദമാണ് ഈ ആശങ്കയേറ്റുന്നത്. ഈ വകഭേദം കൂടുതല്‍ അപകടകാരിയാന്‍ ഇടയുണ്ടെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. നിലവില്‍ പ്രതിരോധ ശേഷി നേടിയവരെയും ഈ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ആര്‍ജിത പ്രതിരോധ ശേഷി എന്നത് ഒരു ‘മിത്ത്’ ആണ്. കോവിഡില്‍നിന്ന് മോചനം വേണമെങ്കില്‍ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണം. കൂടുതല്‍ വ്യാപനശേഷിയുള്ള പുതിയ വൈറസ് വകഭേദം വ്യാപിച്ചാല്‍ ഇത് അസാധ്യമായിരിക്കും. പുതിയ വൈറസ് വകഭേദങ്ങള്‍ക്ക് പ്രതിരോധ ശേഷി നേടിയ ആളില്‍ വീണ്ടും രോഗബാധയുണ്ടാക്കാന്‍ സാധിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴുള്ള വാക്സിനുകള്‍ പുതിയ വകഭേദങ്ങള്‍ക്കെതിരേ ഫലപ്രദമായേക്കാം. എന്നാല്‍ അവയുടെ കാര്യക്ഷമത കുറവാകാനാണ് സാധ്യത. അതായത്, വാക്സിന് സ്വീകരിച്ചവര്‍ക്ക്…
Read MoreCategory: Top News
വിവാഹത്തോടെ ഗുണ്ടാപ്പണി ഉപേക്ഷിച്ചു ! ജ്യൂസ് കട നടത്തി ജീവിക്കാന്‍ തുടങ്ങിയതോടെ പഴയ ‘നീര്‍ക്കോലികള്‍’ തലപൊക്കി; തലവെട്ടിയെടുത്ത് വീടിനു മുമ്പില്‍ കൊണ്ടിട്ടു; സിനിമയെ വെല്ലുന്ന സംഭവങ്ങള്‍…
നമ്മള് ഏറെനാളായി മോശപ്പെട്ട പ്രവൃത്തികള്‍ ചെയ്തു ജീവിക്കുന്ന ഒരാളാണെങ്കില്‍ ഒരുനാള്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചാല്‍ അതിനു സാധിച്ചെന്നു വരില്ല. മോശം ജീവിതത്തീലൂടെ ബന്ധപ്പെട്ട മോശം ആളുകള്‍ നമ്മെ എപ്പോഴും അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കും. പലപ്പോഴും നമ്മുടെ മരണത്തോടു കൂടി മാത്രമേ ഇത്തരം അസ്വസ്ഥതകള്‍ അവസാനിക്കുകയുള്ളൂ. തമിഴ്നാട്ടിലെ കടലൂരില്‍ നടന്ന കൊലപാതകവും പ്രതികാരവുമെല്ലാം ഇത്തരത്തിലുള്ള ജീവിതങ്ങളുടെ ദൃഷ്ടാന്തമാണ്. ആറു വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസിലെ പ്രതിയുടെ തലവെട്ടിയെടുത്ത് കൊല്ലപ്പെട്ടയാളുടെ വീടിനുമുന്നില്‍ കൊണ്ടുവെച്ചാണ് ഗുണ്ടാ സംഘം പ്രതികാരം നടപ്പാക്കിയത്. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഉണ്ടായ പോലീസ് വെടിവെയ്പില്‍ ഗുണ്ടാ സംഘ നേതാവ് കൊല്ലപ്പെടുകയും ചെയ്തു.കൊലപാതകക്കേസിലെ പ്രതിയുടെ വെട്ടിയെടുത്ത തല ഗുണ്ടാസംഘം കൊല്ലപ്പെട്ടയാളുടെ വീടിനുമുന്നില്‍ കൊണ്ടുവെച്ചാണ് ‘പ്രതികാരാജ്ഞലി’ അര്‍പ്പിച്ചത്. കടലൂര്‍ ജില്ലയിലെ പന്റുട്ടിക്കു സമീപം പുതുപ്പേട്ടയിലാണു നാടിനെ നടുക്കിയ സംഭവങ്ങള്‍ നടന്നത്. കൊലപാതകമുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ വീരരംഗന്‍ (31)…
Read Moreജെസ്ന തീവ്രവാദ സംഘടനകളുടെ പിടിയിലോ ? പെണ്‍കുട്ടിയുടെ പിതാവ് നല്കുന്ന മറുപടി ഇങ്ങനെ…
മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബികോം വിദ്യാര്‍ഥിനി ജെസ്ന മംഗലാപുരത്തെ മതപഠനകേന്ദ്രത്തിലുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജെസ്നക്കേസ് സിബിഐയ്ക്കു വിട്ടതോടെ മകളെ കണ്ടെത്താനാവുമെന്ന ശുഭപ്രതീക്ഷയിലാണ് കൊല്ലമുളയിലെ കുന്നത്ത് വീട്. ജെസ്ന ജീവിച്ചിരിക്കുന്നു അങ്ങനെ വിശ്വസിക്കാനാണു ഞങ്ങള്‍ക്ക് ഇഷ്ടംമെന്ന് ജെസ്നയുടെ പിതാവ് പറയുന്നു. ജെസ്ന തീവ്രവാദ സംഘടനകളുടെ പിടിയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നു്ം അങ്ങനെയൊരു കാര്യം സ്ഥിരീകരിക്കാന്‍ ഒന്നും തങ്ങളുടെ കൈവശമില്ലെന്നായിരുന്നു ജെസ്നയുടെ പിതാവ് പറഞ്ഞത്. ജെസ്നയുടെ പിതാവ് പറയുന്നതിങ്ങനെ…പലരും പലതും പറഞ്ഞു വിളിച്ചിരുന്നു. ആ വിവരങ്ങളൊക്കെ പത്തനംതിട്ട പൊലീസിനു കൈമാറിയിരുന്നു. മറ്റൊരു സൂചനയും ലഭിച്ചില്ല. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ജെസ്നയുടെ പിതാവ് ഇങ്ങനെ പറഞ്ഞത്. ജെസ്നയുടെ തിരോധാനം നിയമസഭയിലും കോലാഹലങ്ങള്‍ക്കു വഴിവച്ചു. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബംഗളൂരു, പുണെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. സിസിടിവി…
Read Moreമാസ്ക് ധരിക്കാതെ ഭാര്യയ്ക്കൊപ്പം ബൈക്ക് സവാരി; വിവേക് ഒബ്റോയിയ്ക്ക് മുട്ടന്‍ പണി; സംഭവം ഇങ്ങനെ…
മുംബൈ: മാസ്ക് ധരിക്കാതെ ബൈക്കില്‍ ചുറ്റിയ ബോളിവുഡ് നടന് വിവേക് ഒബ്റോയിക്കെതിരെ എഫ്ഐആര്‍. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് നടപടി. ഫെബ്രുവരി 14നാണ് തന്റെ ഹാര്‍ലി ഡേവിഡ്സണ് ബൈക്കില്‍ ഹെല്‍മറ്റും മാസ്കും ധരിക്കാതെ ഭാര്യയ്ക്കൊപ്പം വിവേക് ഒബ്റോയി മുംബൈ നഗരത്തിലൂടെ ചുറ്റിക്കറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് വിവേക് ഒബ്റോയിക്കെതിരെ നടപടി സ്വീകരിച്ചത്. ജുഹൂ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് ഇദ്ദേഹത്തില്‍ നിന്നും പിഴ ഈടാക്കുമെന്നും പോലീസ് അറിയിച്ചു.
Read Moreപടയൊരുക്കം! താരങ്ങൾക്കു പിന്നാലെ ബിജെപി; മോഹന്‍ലാലിനെ ഒപ്പം കൂട്ടാനുള്ള നീക്കം നടത്തിയെങ്കിലും ഫലപ്രദമായില്ല
ജോണ്സണ് വേങ്ങത്തടം കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ താരപ്രഭയൊരുക്കി കളം പിടിക്കാന്‍ ബിജെപിയും രംഗത്ത്. സുരേഷ് ഗോപി, കൃഷ്ണകുമാര്‍ എന്നിവര്‍ക്കു പിന്നാലെ വേറെയും താരങ്ങളെ അണിനിരത്താനുള്ള നീക്കത്തിലാണു പാർട്ടി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കുന്ന വിജയ് യാത്രയില്‍ കൂടുതൽ താരങ്ങൾ അണിനിരന്നേക്കും. മോഹന്‍ലാലിനെ ഒപ്പം കൂട്ടാനുള്ള നീക്കം നടത്തിയെങ്കിലും ഫലപ്രദമായില്ല. കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടുപോലും അദ്ദേഹം വഴങ്ങിയില്ലെന്നാണു റിപ്പോർട്ട്. രാഷ്ട്രീയം തനിക്കു പറ്റിയ പണിയല്ലെന്നാണു മോഹൻലാലിന്റെ പക്ഷം. എന്നാൽ സുഹൃത്തായ ഗണേഷ് കുമാര്‍ എല്‍ഡിഎഫിനു വേണ്ടി മത്സരിച്ചപ്പോള്‍ മോഹൻലാൽ പ്രചാരണത്തിനിറങ്ങിയിരുന്നു. അതു സൗഹൃദത്തിന്റെ പേരില്‍ മാത്രമായിരുന്നെന്ന് അദ്ദേഹം വിശദീകരിക്കുന്നു. മലയാളത്തിലെ യുവതാരം ഉണ്ണി മുകുന്ദനെ ബിജെപിയില്‍ എത്തിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നേരിട്ടു ചര്‍ച്ച നടത്തിയെന്നു സൂചനയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഉണ്ണി മുകുന്ദനോട് ആവശ്യപ്പെട്ടതായും പറയുന്നു. കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ നിലവിൽ…
Read Moreജോര്ജൂട്ടിയേക്കാള് ബ്രില്യന്‍സ്..! ദൃശ്യം 2 സിഡി ഫുട്പാത്തിൽ; സിഡിയില്‍ കോപ്പി ചെയ്തു വില്പന തകൃതി; തെളിവുണ്ടാവില്ലെന്ന് അവകാശവാദം
സ്വന്തം ലേഖകന്‍ കോഴിക്കോട് : ഒടിടി റിലീസിനു ശേഷം മിനിട്ടുകള്‍ക്കകം ചോര്‍ന്ന ദൃശ്യം 2 വിപണിയിലും വില്പനയ്ക്ക്! വ്യാജ സിഡിക്കാരാണ് ഇടവേളയ്ക്ക് ശേഷം വീണ്ടും ദൃശ്യം 2 സിനിമയുമായി സജീവമായത്. കോഴിക്കോട് നഗരത്തിലുള്‍പ്പെടെ സിഡി വില്പന തകൃതിയായി നടക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകളും പെന്‍ഡ്രൈവും വിപണിയില്‍ തരംഗമായതിനു പിന്നാലെ സിഡി വില്‍പ്പന അപ്രത്യക്ഷമായിരുന്നു. എന്നാല്‍, ഒടിടി റിലീസിംഗും ടെലിഗ്രാം വഴി സിനിമ ചോരുന്നതും പോലീസ് അന്വേഷണവുമെല്ലാം വ്യാജ സിഡിക്കാര്ക്ക് അനുഗ്രഹമായി. ഇതോടെയാണ് സിഡിയില്‍ സിനിമ കോപ്പി ചെയ്തു നല്‍കികൊണ്ട് വ്യാജ സിഡി വില്‍പ്പനക്കാര്‍ രംഗത്തെത്തിയത്. വെള്ളിയാഴ്ച രാത്രി 12ന് ശേഷം ഒടിടി റിലീസിനു പിന്നാലെ മിനിട്ടുകള്‍ക്കുള്ളിലാണ് വ്യാജ പതിപ്പ് ടെലിഗ്രാമിലെത്തിയത്. സിനിമ ചോര്‍ന്നത് ഏറെ ചര്‍ച്ചയാവുകയും വാര്‍ത്തകളിലിടം പിടിക്കുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെ ആന്റി പൈറസി സെല്ലും ഹൈടെക് സെല്ലും അന്വേഷിക്കുന്നുണ്ടെന്നും സംശയിക്കുന്നവരുടെ ഫോണുള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ടെന്നുമുള്ള സന്ദേശവും…
Read Moreഒന്നിച്ചു ജീവിക്കാന്‍ പറ്റുന്നില്ല, മരണത്തിലെങ്കിലും..! പയ്യന്നൂരിൽ കമിതാക്കളുടെ ആത്മഹത്യാശ്രമം; യുവതിയെ ചതിച്ചതാര്? സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പയ്യന്നൂര്‍: പയ്യന്നൂരില്‍ വാടകക്കെട്ടിടത്തില്‍ താമസിക്കുന്ന യുവാവും കാമുകിയായ കോളജ് വിദ്യാര്‍ഥിനിയും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ യുവതിയെ ചതിച്ചതാര് എന്ന ചോദ്യമുയരുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇരുവരേയും പ്രവേശിപ്പിച്ചപ്പോള്‍ യുവതി പറഞ്ഞ ‘എന്നെ ചതിച്ചതാണ്’ എന്ന വാക്കിന്റെ പൊരുളറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇന്നലെ വൈകുന്നേരം നാലോടെ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ വാടക കെട്ടിടത്തിലാണ് കമിതാക്കളുടെ ആത്മഹത്യാശ്രമമുണ്ടായത്. ഇവിടെ താമസിക്കുന്ന കാസര്‍ഗോഡ് വെസ്റ്റ് എളേരിത്തട്ടിലെ വളപ്പില്‍ ഹൗസില്‍ വി.കെ.ശിവപ്രസാദ്(28), ബിരുദ വിദ്യാര്‍ഥിനിയായ ഇരുപത്തൊന്നുകാരിയുമാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. സാരമായി പൊള്ളലേറ്റ ഇരുവരും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജാശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശിവപ്രസാദ് ജോലിക്ക് പോകാതെ അവധിയിലായിരുന്നു. ഇന്നലെ ഹിന്ദി പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് മൂന്നരയോടെ പരീക്ഷാഹാളില്‍നിന്ന് പുറത്തിറങ്ങിയ യുവതിയെ കാത്ത് സുഹൃത്തിന്റെ കാറുമായി ശിവപ്രസാദ് കോളജിന് സമീപത്തുണ്ടായിരുന്നു. ഈ കാറിലാണ് ശിവപ്രസാദ് യുവതിയെ പയ്യന്നൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.…
Read Moreപമീല ഗോസ്വാമി! നടി, മോഡല്‍, എയര്‍ ഹോസ്റ്റസ്; പാര്‍ട്ടിയില്‍ ചേര്‍ന്നത് 2019 ല്‍; ബിജെപി ഞെട്ടലില്‍, ഇലക്ഷനില്‍ തിരിച്ചടി ആകുമോ?
കൊൽക്കത്ത: ബംഗാളിലെ യുവമോർച്ച സംസ്ഥാന സെക്രട്ടറി പമീല ഗോസ്വാമി കൊക്കെയ്നുമായി അറസ്റ്റിൽ. ഇവരിൽനിന്ന് 100 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സുഹൃത്തായ പ്രബിർ കുമാർ ഡേയ്ക്കൊപ്പം പമീല ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവർ കാറിലാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. എട്ടുവാഹനങ്ങളിലായി എത്തിയ പോലീസ് സംഘം പമീലയുടെ കാർ വളഞ്ഞ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പമീലയും സുഹൃത്തും ഏതെങ്കിലും മയക്കുമരുന്നു റാക്കറ്റിന്റെ ഭാഗമാണോ എന്ന് പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു. രാഷ്ട്രീയത്തിൽ ചേരുന്നതിനു മുന്‍പ് പമീല മോഡലായും എയർ ഹോസ്റ്റസായും പ്രവർത്തിച്ചിരുന്നു. പിന്നീട് ബംഗാളി ടെലിവിഷൻ ചാനലിൽ നടിയായി. പശ്ചിമ ബംഗാളിലെ ജനപ്രിയമുഖം അല്ലാതിരുന്നിട്ടും ഭാരതീയ ജനതാ യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറിയായി. 2019ലാണ് ഇവർ ബിജെപിയിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ ബിജെപിയെ അനുകൂലിച്ച് പോസ്റ്റുകൾ ഇടുന്നതിൽ സജീവമായിരുന്നു. കർഷക സമരത്തിന് എതിരായ പ്രസ്താവനകളും ഇതിൽ പെടും. ഏതാണ്ട്…
Read Moreസ്കൂൾ സമയം കഴിഞ്ഞും രേഷ്മ വീട്ടിലെത്തിയില്ല! പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ അടുത്ത ബന്ധുവിനായി അന്വേഷണം ഊർജിതം; സിസിടിവി പറയുന്നത്…
അടിമാലി: പള്ളിവാസലിൽ പ്ലസ് ടു വിദ്യാർഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടുത്ത ബന്ധുവായ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയോടൊപ്പം ഇയാൾ പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. ബൈസണ്‍വാലി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയും കുഞ്ചിത്തണ്ണി സ്വദേശിനിയ.ുമായ രേഷ്മയാണ്(17) കൊല്ലപ്പെട്ടത്. ഇവരുടെ പിതാവിന്റെ അർധസഹോദരന്റെ മകനായ അനൂപി (24) നെയാണ് പോലീസ് തെരയുന്നത്. ഇന്നലെ സ്കൂൾ സമയം കഴിഞ്ഞും രേഷ്മ വീട്ടിലെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് പള്ളിവാസൽ പവർ ഹൗസിനു സമീപം കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രേഷ്മ സ്കൂളിൽ നിന്നും അനൂപിനൊപ്പം പോയതായി കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനു സമീപത്തു നിന്നായി അനൂപിന്റെ ചെരിപ്പുകളും കണ്ടെടുത്തിരുന്നു. സ്ഥലത്ത് പോലീസ് ഉന്നത ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന…
Read Moreജെസ്ന എവിടെ ? സിബിഐയുടെ അന്വേഷണം ഇവിടെ തുടങ്ങണം; സിബിഐ മകളെ കണ്ടെത്തണമെന്ന അഭ്യ ർഥനയും ആഗ്രഹവുമായി പിതാവ് ജെയിംസ്
കോട്ടയം: ജെസ്നയുടെ കുടുംബാംഗങ്ങൾ, ജെസ്നയെ അവസാനമായി കണ്ട നാട്ടുകാർ, സഹപാഠികൾ, അധ്യാപകർ, ബന്ധുക്കൾ എന്നിവരിൽ തുടങ്ങണം തിരോധാനത്തിന് മൂന്നു വർഷം തികയാനിരിക്കെ ജെസ്നയെക്കുറിച്ചുള്ള സിബിഐയുടെ അന്വേഷണം. മുൻപ് ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും ഇത്തരത്തിൽതന്നെയാണ് അന്വേഷണം നടത്തിയത്. മുക്കൂട്ടുതറ ടെലിഫോണ്‍ ടവറിന്റെ പരിധിയിൽനിന്നുള്ള അര ലക്ഷത്തോളം കോൾ ഡേറ്റകൾ, ജെസ്ന ഉപയോഗിച്ച പഴയ മോഡൽ മൊബൈൽ ഫോണ്‍, അതിൽ വന്നതും അയച്ചതുമായ ഫോണ്‍ സന്ദേശങ്ങൾ, നോട്ട് ബുക്കുകൾ, പുസ്തകങ്ങൾ, വിവിധയിടങ്ങളിൽ നിന്നുശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവയാണു ക്രൈംബ്രാഞ്ച് കൈവശമുള്ള രേഖകൾ. മുണ്ടക്കയത്തിനു സമീപത്തെ തോട്ടങ്ങളിലും വിവിധ വനങ്ങളിലും മണിമലയാറിന്റെ തീരങ്ങളിലുമൊക്കെ നാട്ടുകാരും സഹപാഠികളും തിരോധാനത്തിനു പിന്നാലെ തെരച്ചിൽ നടത്തിയിരുന്നു. സിബിഐയിൽ പ്രതീക്ഷയെന്ന് പിതാവ് കോട്ടയം: ജെസ്നയെ കണ്ടെത്താൻ ഹൈക്കോടതി നിർദേശിച്ച സിബിഐ അന്വേഷണത്തിൽ പ്രതീക്ഷ വയ്ക്കുന്നതായി ജെസ്നയുടെ പിതാവ് കുന്നത്ത് ജെയിംസ് പറഞ്ഞു. ജെസ്നയെ കാണാതായി ആറു മാസം…
Read More