വില്പന വാ​ട്സ് ആ​പ്പിൽ; പണം ഗൂഗിൾ പേയിൽ; ല​ഹ​രി വി​ള​മ്പി കാ​മ്പ​സ് മാ​ഫി​യ; കേ​ര​ള​ത്തിലെ മാ​ഫി​യ​യു​ടെ ഹബ്ബാ​യി കൊ​ച്ചി

ആ​ലു​വ:​ മാ​ര​ക ല​ഹ​രി മ​രു​ന്നു​ക​ളു​ടെ വി​ല്പന​യും ഉ​പ​യോ​ഗ​വും സ്കൂ​ൾ കോ​ളജ് വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്കെ​ത്തി​ച്ച് കാ​മ്പ​സ് മാ​ഫി​യ കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ക്കു​ന്നു.​ കേ​ര​ള​ത്തി​ൽ മാ​ഫി​യ​യു​ടെ ഹബ്ബാ​യി കൊ​ച്ചി മാ​റി​യി​രി​ക്കു​ക​യാ​ണ്.​ ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കാ​മ്പ​സു​ക​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വിവരങ്ങൾ ഞെട്ടിക്കുന്നത് ഏ​റ്റ​വും ഒ​ടു​വി​ലാ​യി പോ​ലീ​സും എ​ക്സൈ​സും ര​ജി​സ്റ്റ​ർ ചെ​യ്ത വ്യ​ത്യ​സ്ത കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. ​മാ​സ​ങ്ങ​ൾ നീ​ണ്ടു നി​ന്ന പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​ധാ​ന പ്ര​തി​ക​ളെ കു​ടു​ക്കാ​നാ​യ​ത്.​ പ​റ​വൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​റ​വൂ​രി​ലെ കോ​ള​ജ് വി​ദ്യാ​ർ​ഥിക​ളി​ൽനി​ന്നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അഞ്ച് മി​ല്ലി​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.​ ഇ​തി​ന്‍റെ വി​ത​ര​ണ​ക്കാ​രാ​യ ര​ണ്ടു പേ​രെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ ചു​രു​ള​ഴി​യു​ന്ന​ത്. പ​റ​വൂ​ർ ചേ​ന്ദ​മം​ഗ​ലം കൂ​ട്ടു​കാ​ട് ക​ള​ത്തി​ൽ വീ​ട്ടി​ൽ ലി​ബി​ൻ (29), മൂ​ത്ത​കു​ന്നം മ​ട​പ്ലാ​തു​രു​ത്ത് അ​ര​യ​പ്പ​റ​മ്പി​ൽ ദീ​പേ​ഷ് (35) എ​ന്നി​വ​രെ​യാ​ണ് പ​റ​വൂ​ർ എ​ക്സൈ​സ്…

Read More

കാ​പ്പ​നു “കൈ’​ കൊടുക്കാൻ കോ​ൺ​ഗ്ര​സ്;  കൈപ്പത്തി ചിഹ്നം നൽകി കാപ്പനെ വിളിക്കുന്നതിനു പിന്നിലെ കോൺഗ്രസ് ലക്ഷ്യം ഇങ്ങനെ; ഐശ്വര്യ കേരള യാത്രയിൽ സംഭവിക്കുന്നതെന്നറിയാൻ കാത്ത് കേരളവും

  എം.​ജെ.​ശ്രീ​ജി​ത്ത്തി​രു​വ​ന​ന്ത​പു​രം: ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര നാ​ളെ കോ​ട്ട​യ​ത്തെ​ത്തു​ന്പോ​ൾ മാ​ണി.​സി.​കാ​പ്പ​ൻ യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​കും. കാ​പ്പ​ൻ ഘ​ട​ക​ക​ക്ഷി​യെ​ന്ന നി​ല​യി​ലാ​ണ് യു​ഡി​എ​ഫി​ലെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ലും കാ​പ്പ​നെ കോ​ൺ​ഗ്ര​സി​ലെ​ത്തി​ക്കാ​നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ൻ ചാ​ണ്ടി​യും മു​ല്ല​പ്പ​ള്ളി​യും അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഘ​ട​ക​ക​ക്ഷി​യെ​ന്ന നി​ല​യി​ല​ല്ലാ​തെ യു​ഡി​എ​ഫി​ലേ​ക്ക് താ​നി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് കാ​പ്പ​ൻ. കാ​പ്പ​നെ ഈ ​കാ​ര്യ​ത്തി​ൽ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഘ​ട​ക​ക​ക്ഷി​യെ​ന്ന നി​ല​യി​ൽ സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ കാ​പ്പ​ന് വി​ജ​യ സാ​ധ്യ​ത കൂ​ടു​ത​ൽ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.കോ​ൺ​ഗ്ര​സി​ൽ പാ​ലാ സീ​റ്റ് ല​ക്ഷ്യ​മി​ടു​ന്ന ഒ​രു​പി​ടി നേ​താ​ക്ക​ളു​ണ്ട്. പി​ന്നീ​ടൊ​രു ത​ർ​ക്ക​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ കൂ​ടി​യാ​ണ് മാ​ണി.​സി.​കാ​പ്പ​നെ കോ​ൺ​ഗ്ര​സി​ലെ​ത്തി​ച്ച് മ​ത്സ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നു പി​ന്നി​ലെ ഉ​ദ്ദേ​ശം. ഇ​ങ്ങ​നെ​യാ​യാ​ൽ പി​ന്നീ​ട് കേ​ര​ളാ കോ​ൺ​ഗ്ര​സ് ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളാ​രും പാ​ലാ സീ​റ്റി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കി​ല്ല. ഭാ​വി​യി​ൽ അ​ത് കോ​ൺ​ഗ്ര​സി​ന്‍റെ സീ​റ്റ് ആ​യി മാ​റും.…

Read More

വീഡിയോകോളിലൂടെ പെൺകുട്ടികളുമായി ചാറ്റ്; പിന്നെ നഗ്നവീഡിയോ കാട്ടി പെൺകുട്ടിയുടെ സ്‌​ക്രീ​ന്‍ ഷോ​ട്ട് എ​ടു​ത്ത് ഭീഷണിപ്പെടുത്തും; എടത്വക്കാരൻ അഖിലിനെ കുടുക്കി സൈബർ സെല്ല്

എ​ട​ത്വാ: വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് വീ​ഡി​യോ കോ​ളി​ലൂ​ടെ ന​ഗ്ന​ത പ്ര​ച​രി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍. കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി അ​ഖി​ലാ​ണ് (28) എ​ട​ത്വാ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​ട​ത്വാ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. വീ​ഡി​യോ കോ​ളി​ലൂ​ടെ പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ചാ​റ്റ് ചെ​യ്ത് ശേ​ഷം സ്‌​ക്രീ​ന്‍ ഷോ​ട്ട് എ​ടു​ത്ത് പ്ര​തി പെ​ണ്‍​കു​ട്ടി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.ആ​ല​പ്പു​ഴ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച പോ​ലീ​സ് പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​നു​ള്ള ശ്ര​മം ന​ട​ന്നി​രു​ന്നു. പ്ര​തി​ക്കെ​തി​രെ പോ​സ്‌​കോ, ഐ​റ്റി വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. അ​മ്പ​ല​പ്പു​ഴ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ഖി​ലി​നെ 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ന്‍റ് ചെ​യ്തു. എ​ട​ത്വാ സി​ഐ കെ.​ജി പ്ര​താ​പ ച​ന്ദ്ര​ന്‍, എ​സ്‌​ഐ ശ്യം​ജി, സി​പി​ഒ​മാ​രാ​യ വി​ഷ്ണു, സു​നി​ല്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

സമയത്തിന് മാറ്റമൊന്നുമില്ല..! എ​ൽ​ഡി​എ​ഫ് വി​ട്ട് യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​കും;‌ ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യി​ൽ ത​ന്‍റെ ശ​ക്തി തെ​ളി​യി​ക്കും; സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളി​ൽ ഒ​ൻ​പ​ത് പേ​രും ഏ​ഴ് ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രും ത​നി​ക്കൊ​പ്പമെന്ന് മാ​ണി സി. ​കാ​പ്പ​ൻ

  പാ​ലാ: മു​ന്ന​ണി മാ​റ്റ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി മാ​ണി സി. ​കാ​പ്പ​ൻ. യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​കു​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു. താ​ൻ എ​ൽ​ഡി​എ​ഫ് വി​ട്ടെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​യി ഞാ​യ​റാ​ഴ്ച പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കും. ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യി​ൽ ത​ന്‍റെ ശ​ക്തി തെ​ളി​യി​ക്കും. 17 സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളി​ൽ ഒ​ൻ​പ​ത് പേ​രും ഏ​ഴ് ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രും ത​നി​ക്കൊ​പ്പം ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​സി​പി ഏ​ത് മു​ന്ന​ണി​ക്കൊ​പ്പ​മെ​ന്ന് കേ​ന്ദ്ര​നേ​തൃ​ത്വം ഇ​ന്ന് അ​റി​യി​ക്കും. തീ​രു​മാ​നം ത​നി​ക്ക് അ​നു​കൂ​ല​മാ​യി​രി​ക്കു​മെ​ന്നും കേ​ന്ദ്ര നേ​തൃ​ത്വം കൈ​വി​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റി​ച്ചാ​ണെ​ങ്കി​ൽ ഭാ​വി​കാ​ര്യ​ങ്ങ​ൾ അ​പ്പോ​ൾ തീ​രു​മാ​നി​ക്കും. പു​തി​യ പാ​ർ​ട്ടി​യെ​പ്പ​റ്റി ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്നി​ല്ല. എ​ൽ​ഡി​എ​ഫ് ത​ന്നോ​ട് നീ​തി​കേ​ട് കാ​ണി​ച്ചു​വെ​ന്നും പാ​ലാ​യി​ലെ ജ​ന​ങ്ങ​ൾ ത​ന്നോ​ടൊ​പ്പ​മു​ണ്ടെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ചട്ടത്തിനു മുമ്പേ ചാട്ടം! ശനി, ഞായർ ജോലിക്കെത്തണം, വിവിധ സെക്ഷനുകളുടെ അവധി റദ്ദാക്കി; 15ലെ മ​ന്ത്രി​സ​ഭാ യോ​ഗം നിർണായകം

എം.​ജെ. ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പ​നം മു​ന്നി​ൽ ക​ണ്ട് 15ന് ​പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം ചേ​രും. ഇ​തേ​ത്തു​ട​ർ​ന്നു മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു മു​ന്നി​ൽ അ​ജ​ൻ​ഡ കു​റി​പ്പു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട വ​കു​പ്പു​ക​ളി​ലെ സെ​ക്ഷ​നു​ക​ൾ​ക്ക് അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ 13, 14 തീ​യ​തി​ക​ൾ പ്ര​വൃ​ത്തി ദി​ന​മാ​ക്കി. 10 വ​ർ​ഷം പൂ​ർ​ത്തി​യാ​യ ക​രാ​ർ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തി​നു കൂ​ടി​യാ​ണ് 15 ന് ​പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം ചേ​രു​ന്ന​ത്. ശാ​സ​ന, മു​ന്ന​റി​യി​പ്പ് ക​ഴി​ഞ്ഞ മ​ന്ത്രി സ​ഭാ​യോ​ഗ​ത്തി​ൽ പ​ല വ​കു​പ്പു​ക​ളി​ലേ​യും 10 വ​ർ​ഷം ക​ഴി​ഞ്ഞ ക​രാ​ർ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. സ്ഥി​ര​പ്പെ​ടു​ത്തേ​ണ്ട​വ​രു​ടെ ലി​സ്റ്റ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ കാ​ബി​ന​റ്റി​ൽ പ​ല കോ​ർ​പ​റേ​ഷ​നു​ക​ളും വ​കു​പ്പു​ക​ളും ന​ൽ​കി​യി​രു​ന്നി​ല്ല. സ​ർ​ക്കാ​ർ തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ ത​യാ​റാ​കാ​ത്ത പ​ല വ​കു​പ്പു മേ​ധാ​വി​ക​ൾ​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ ശാ​സ​ന കേ​ൾ​ക്കേ​ണ്ടി വ​ന്നു. എ​ന്തു​കൊ​ണ്ടാ​ണി​തു ന​ൽ​കാ​ത്ത​തെ​ന്ന വി​ശ​ദീ​ക​ര​ണ​വും മു​ഖ്യ​മ​ന്ത്രി തേ​ടി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ്ഥി​ര​പ്പെ​ടു​ത്തേ​ണ്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ഫ​യ​ലു​ക​ൾ…

Read More

പ​ണം കൈ​മാ​റി​യ​ത് സ​രി​ത​യു​ടെ അ​ക്കൗ​ണ്ടി​ലേക്ക്! ​വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ ന​ൽ​കി​യതും സ​രി​ത; തൊ​ഴി​ല്‍ ത​ട്ടി​പ്പു കേ​സി​ലെ മു​ഖ്യ ക​ണ്ണി സ​രി​ത​യെ​ന്ന് ഒ​ന്നാം പ്ര​തി

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ല്‍ ത​ട്ടി​പ്പു കേ​സി​ലെ മു​ഖ്യ ക​ണ്ണി സ​രി​ത എ​സ്. നാ​യ​ര്‍ ആ​ണെ​ന്ന് കേ​സി​ലെ ഒ​ന്നാം പ്ര​തി ര​തീ​ഷ്. തി​രു​വ​ന​ന്ത​പു​രം കു​ന്ന​ത്തു​കാ​ൽ പ​ഞ്ചാ​യ​ത്തം​ഗ​മാ​ണ് ര​തീ​ഷ്. ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ര​തീ​ഷ് സ​രി​ത.​എ​സ്.​നാ​യ​ർ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. പ​ണം കൈ​മാ​റി​യ​ത് സ​രി​ത​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണെ​ന്നും സ​രി​ത​യാ​ണ് വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ ന​ൽ​കി​യ​തെ​ന്നും ര​തീ​ഷ് ആ​രോ​പി​ക്കു​ന്നു. പ​രാ​തി​ക്കാ​ര​നാ​യ അ​രു​ണി​ന് സ​രി​ത മൂ​ന്നു ല​ക്ഷം രൂ​പ തി​രി​കെ ന​ൽ​കി​യ​തി​ന്‍റെ ചെ​ക്കും രേ​ഖ​യാ​യി ര​തീ​ഷ് ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും മ​റ്റു പ്ര​തി​ക​ളാ​യ ഷാ​ജു പാ​ല​യോ​ടും സ​രി​ത​യു​മാ​ണ് ത​ട്ടി​പ്പി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക​രെ​ന്നും ജാ​മ്യാ​പേ​ക്ഷ​യി​ൽ ര​തീ​ഷ് പ​റ​യു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ വി​ജ​യി​ച്ച​തി​നു ശേ​ഷം ത​നി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത് ത​ന്നെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​നാ​യി​രു​ന്നു​വെ​ന്നും ര​തീ​ഷ് ആ​രോ​പി​ക്കു​ന്നു. ബെ​വ്ക്കോ- കെ​ടി​ഡി​സി എ​ന്നീ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി വാ​ദ്ഗാ​നം ചെ​യ്ത ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന സ​രി​ത 16 ല​ക്ഷ​ത്തോ​ളം രൂ​പ വാ​ങ്ങി​യെ​ന്നാ​ണ് പ​രാ​തി.…

Read More

മംഗലാപുരത്ത് മലയാളികളുടെ റാംഗിംഗ് ക്രൂരത! മ​ല​യാ​ളികളെ മർദിച്ചു മലയാളികൾ; രണ്ടാഴ്ചയ്ക്കുള്ളിൽ 19 വിദ്യാർഥികൾ‍ പിടിയിൽ; ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ…

മം​ഗ​ളൂ​രു: ഉ​ള്ളാ​ളി​ലെ പാ​രാ​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​ല​യാ​ളി​ക​ളാ​യ ജൂ​ണി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ റാ​ഗിം​ഗ് ന​ട​ത്തി​യ​തി​ന് 11 മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍. ഈ ​വ​ര്‍​ഷം ഒ​ന്നാം​വ​ര്‍​ഷ കോ​ഴ്‌​സു​ക​ളി​ല്‍ ചേ​ര്‍​ന്ന അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് റാ​ഗിം​ഗി​ന് ഇ​ര​യാ​യ​ത്. കോ​ള​ജ് മാ​നേ​ജ്‌​മെ​ന്റ് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 11 പേ​രെ​യും ഉ​ള്ളാ​ള്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രാ​ഴ്ച മു​മ്പ് ന​ഗ​ര​ത്തി​ലെ ത​ന്നെ ഫാ​ര്‍​മ​സി കോ​ള​ജി​ല്‍ ഒ​ന്നാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യെ റാ​ഗിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​തി​ന് എ​ട്ട് മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ ഇ​ര​യാ​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​യും മ​ല​യാ​ളി ത​ന്നെ​യാ​യി​രു​ന്നു. ഫി​സി​യോ​തെ​റാ​പ്പി, ന​ഴ്‌​സിം​ഗ് കോ​ഴ്‌​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, റോ​ബി​ന്‍ ബി​ജു, ആ​ല്‍​വി​ന്‍ ജോ​യ്, ജ​ബി​ന്‍ മ​ഹ​റൂ​ഫ്, ജെ​റോ​ണ്‍ സി​റി​ല്‍, മു​ഹ​മ്മ​ദ് സൂ​ര​ജ്, ജ​ഫി​ന്‍ റോ​യി​ച്ച​ന്‍, ആ​ഷി​ന്‍ ബാ​ബു, അ​ബ്ദു​ല്‍ ബാ​സി​ത്, അ​ബ്ദു​ല്‍ അ​ന​സ് മു​ഹ​മ്മ​ദ്, കെ.​എ​സ്. അ​ക്ഷ​യ് എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍ കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട്, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍…

Read More

പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ പു​ത്ത​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾക്ക് കോ​ണ്‍​ഗ്ര​സ്! ഗാ​യ​ക​ൻ ജി.​വേ​ണു​ഗോ​പാ​ലി​ന്‍റെ പേ​രും സ​ജീ​വം; പു​തു​മു​ഖ​ങ്ങ​ളും സീ​നി​യ​ർ നേ​താ​ക്ക​ളും പ​രി​ഗ​ണ​ന​യി​ൽ

എം.​പ്രേം​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം : ജി​ല്ല​യി​ലെ പ്ര​താ​പ​കാ​ലം വീ​ണ്ടെ​ടു​ക്കാ​ൻ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ പ​രീ​ക്ഷി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ആ​ലോ​ച​ന തു​ട​ങ്ങി. ഏ​തു വി​ധേ​നേ​യും സം​സ്ഥാ​ന ഭ​ര​ണ​ത്തി​ലെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​നും യു​ഡി​എ​ഫി​നും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ സീ​റ്റു നി​ല വ​ർ​ധി​പ്പി​ച്ചേ മ​തി​യാ​കൂ. ഇ​തി​നു​ത​കു​ന്ന ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​ക​ളും കൂ​ടി​യാ​ലോ​ച​ന​ക​ളു​മാ​ണു കോ​ണ്‍​ഗ്ര​സി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. സ്ഥി​രം മു​ഖ​ങ്ങ​ളെ മാ​റ്റി വി​ദ്യാ​സ​ന്പ​ന്ന​രാ​യ യു​വാ​ക്ക​ളെ പ​ര​മാ​വ​ധി സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണു കെ​പി​സി​സി നേ​തൃ​ത്വം. ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ ജ​ന​പി​ന്തു​ണ​യു​ള്ള സീ​നി​യ​ർ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ജി​ല്ല​യി​ൽ തി​രു​വ​ന​ന്ത​പു​രം, അ​രു​വി​ക്ക​ര, കോ​വ​ളം മ​ണ്ഡ​ല​ങ്ങ​ളാ​ണു യു​ഡി​എ​ഫി​ന്‍റെ കൈ​വ​ശ​മു​ള്ള​ത്. ഈ ​മൂ​ന്നു സീ​റ്റു​ക​ളി​ലും നി​ല​വി​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ത​ന്നെ മ​ത്സ​രി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത് വി.​എ​സ്.​ശി​വ​കു​മാ​റും അ​രു​വി​ക്ക​ര​യി​ൽ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​നും കോ​വ​ള​ത്ത് എം.​വി​ൻ​സ​ന്‍റും തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചു. മൂ​ന്നി​ൽ നി​ന്നും എ​ട്ടു സീ​റ്റി​ലേ​ക്കെ​ങ്കി​ലും എ​ത്തു​ക​യെ​ന്ന​താ​ണു കോ​ണ്‍​ഗ്ര​സി​ന്‍റെ ല​ക്ഷ്യം. കാ​ട്ടാ​ക്ക​ട, വ​ർ​ക്ക​ല, വാ​മ​ന​പ​പു​രം, വ​ട്ടി​യൂ​ർ​ക്കാ​വ്, നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ…

Read More

ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​സം​ഘ​ട​ന വീ​ണ്ടും ശ​ക്തി​പ്പെ​ടു​ന്നു! 2021 വ​ർ​ഷ​ത്തി​ൽ ലോ​ക​മെമ്പാടും ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധ്യ​ത; ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് യു​എ​ൻ

ജ​നീ​വ: ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​സം​ഘ​ട​ന വീ​ണ്ടും ക​രു​ത്താ​ർ​ജി​ച്ച് 2021 വ​ർ​ഷ​ത്തി​ൽ ലോ​ക​മെ​ന്പാ​ടും ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ഭീ​ക​ര​വി​രു​ദ്ധ വി​ഭാ​ഗം മേ​ധാ​വി വ്ലാ​ഡി​മി​ർ വൊ​റോ​ൺ​കോ​വ് മു​ന്ന​റി​യി​പ്പു ന​ല്കി. ആ​ഗോ​ള​സ​മൂ​ഹം കോ​വി​ഡി​നെ നേ​രി​ടു​ന്ന ത​ക്കം​നോ​ക്കി ഐ​എ​സ് ഭീ​ക​ര​ർ ക​രു​ത്താ​ർ​ജി​ക്കു​ന്ന​താ​യി ര​ക്ഷാ​സ​മി​തി​ക്കു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. 2020ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ ഇ​റാ​ക്കി​ലെ​യും സി​റി​യ​യി​ലെ​യും ഭീ​ക​ര യൂ​ണി​റ്റു​ക​ൾ പു​ന​ർ​ജീ​വി​പ്പി​ക്കാ​നു​ള്ള ശ്ര​മം ഊ​ർ​ജി​ത​മാ​ക്കി. വി​ദേ​ശ​പോ​രാ​ളി​ക​ൾ അ​ട​ക്കം പ​തി​നാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ൾ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ന്നു. മ​രു​ഭൂ​മി​യി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും ചെ​റു സെ​ല്ലു​ക​ളാ​യി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം. അ​ഫ്ഗാ​നി​സ്ഥാ​ൻ, തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ എ​ന്നി​വ​ട​ങ്ങ​ളി​ലും ഐ​എ​സ് സാ​ന്നി​ധ്യം ഉ​ണ്ട്. ഐ​എ​സി​ന്‍റെ ഭീ​ഷ​ണി നേ​രി​ടാ​ൻ ലോ​ക​രാ​ജ്യ​ങ്ങ​ൾ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More

പ​​​ണം കൈ​​​മാ​​​റി​​​യ​​​തി​​​നു ക​​​രാ​​​ര്‍ രേ​​​ഖ​​​യി​​​ല്ല! സ​ണ്ണി ലി​യോ​ണി​നെ വീ​ണ്ടും ചോ​ദ്യംചെ​യ്‌​തേ​ക്കും; പ​​​രാ​​​തി​​​ക്കാ​​​രന്‍റെ മൊ​​​ഴി​​യെ​​​ടു​​​ക്കാ​​​നും തീരുമാനം

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലും വി​​​ദേ​​​ശ​​​ത്തു​​​മാ​​​യി ഷോ ​​​ന​​​ട​​​ത്താ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു 39 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്ന കേ​​​സി​​​ല്‍ ബോ​​​ളി​​​വു​​​ഡ് ന​​​ടി സ​​​ണ്ണി ലി​​​യോ​​​ണി​​​നെ ക്രൈം​​​ബ്രാ​​​ഞ്ച് വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്‌​​​തേ​​​ക്കും. പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​യ പെ​​​രു​​​മ്പാ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി ഷി​​​യാ​​​സ്, സ​​​ണ്ണി ലി​​​യോ​​​ണി​​​നു പ​​​ണം കൈ​​​മാ​​​റി​​​യ​​​തി​​​നു ക​​​രാ​​​ര്‍ രേ​​​ഖ​​​യി​​​ല്ലെ​​​ന്നു വ്യ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്. പ​​​ണം ന​​​ല്‍​കി​​​യ​​​തു മ​​​റ്റു ര​​​ണ്ടു പേ​​​രാ​​​ണെ​​​ന്നാ​​​ണു ന​​​ടി​​​യു​​​ടെ കൈ​​​വ​​​ശ​​​മ​​​ട​​​ക്ക​​​മു​​​ള​​​ള ക​​​രാ​​​ര്‍ രേ​​​ഖ​​​ക​​​ളി​​​ലു​​​ള്ള​​​ത്. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ വ്യ​​​ക്ത​​​ത​​യു​​​ണ്ടാ​​​ക്കാ​​നാ​​ണു ന​​​ടി​​​യെ വീ​​​ണ്ടും ചോ​​​ദ്യം​​ചെ​​​യ്യു​​​ന്ന​​ത്. പ​​​രാ​​​തി​​​ക്കാ​​​രന്‍റെ മൊ​​​ഴി​​യെ​​​ടു​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചി​​ട്ടു​​ണ്ട്. കൊ​​​ച്ചി​​​യി​​​ലെ വി​​​വി​​​ധ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ അ​​​ഡ്വാ​​​ന്‍​സ് വാ​​​ങ്ങി​​​യ​​ശേ​​​ഷം ന​​​ടി വ​​​ഞ്ചി​​​ച്ചെ​​​ന്നാ​​​ണു പ​​​രാ​​​തി. 2016 മു​​​ത​​​ല്‍ വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി സ​​​ണ്ണി ലി​​​യോ​​​ണി​​ന്‍റെ മാ​​​നേ​​​ജ​​​ര്‍ പ​​​ണം കൈ​​​പ്പ​​​റ്റി​​​യെ​​​ന്നാ​​​ണ് ഷി​​​യാ​​​സ് ഡി​​​ജി​​​പി​​​ക്കു ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ പ​​റ​​യു​​​ന്ന​​​ത്. സ​​​ണ്ണി ലി​​​യോ​​​ണാ​​​ണു ഒ​​​ന്നാം പ്ര​​​തി. ഭ​​​ര്‍​ത്താ​​​വ് ഡാ​​​നി​​​യ​​​ല്‍ വെ​​​ബ​​​ര്‍, ഇ​​​വ​​​രു​​​ടെ ക​​​മ്പ​​​നി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ സു​​​നി​​​ല്‍ ര​​​ജ​​​നി എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു പ്ര​​​തി​​​ക​​​ള്‍. ഇ​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തു ഹൈ​​​ക്കോ​​​ട​​​തി…

Read More