കോ​ഴി​ക്കോ​ട് പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ ആ​ക്ര​മ​ണം; നാ​ല് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്; പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​ത് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ; നി​ര​വ​ധി പേ​ർ​ക്കെ​തി​രെ കേ​സ്

  കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി നെ​ട്ടൂ​രി​ൽ പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ ആ​ക്ര​മ​ണം. എ​സ്ഐ ഉ​ൾ​പ്പെ​ടെ നാ​ല് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പോ​ലീ​സ് ജീ​പ്പും അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വാ​റ​ന്‍റ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ​പോ​യ​പ്പോ​ഴാ​ണ് പോ​ലീ​സി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് സി​പി​എം നെ​ട്ടൂ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ആ​മ്പാ​ട്ട് അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ. അ​ശോ​ക​ൻ ഉ​ൾ​പ്പ​ടെ 50 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് അ​ശോ​ക​ൻ. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ പോ​യ​പ്പോ​ഴാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ എ​സ്ഐ ഉ​ൾ​പ്പെ​ടെ നാ​ല് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പോ​ലീ​സ് ജീ​പ്പും അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രു പോ​ലീ​സു​കാ​ര​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​സ്ഐ വി​നീ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ര​ജീ​ഷ്, സ​ബി​ൻ, ഹോം ​ഗാ​ർ​ഡ്…

Read More

ജോസ് കെ മാണി ജൂനിയര്‍ മാന്‍ഡ്രേക്ക് ! പിണറായി ‘ജൂനിയര്‍ മാന്‍ഡ്രേക്ക്’ സിനിമ കാണണമെന്നും മാണി സി കാപ്പന്‍…

ജോസ് കെ മാണി ‘ജൂനിയര്‍ മാന്‍ഡ്രേക്ക്’ ആണെന്ന് മാണി സി കാപ്പന്‍. തനിക്ക് പിണറായി വിജയനോടു പറയാനുള്ളത് ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന പടമൊന്നു കാണണമെന്നാണെന്നും കാപ്പന്‍ പറഞ്ഞു. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയുടെ പാലായിലെ സ്വീകരണ വേദിയിലില്‍ നടത്തിയ പ്രസംഗത്തിലാണ് കാപ്പന്റെ മാന്‍ഡ്രേക്ക് പരാമര്‍ശം. യുഡിഎഫിന്റെ നേതാക്കള്‍ ജോസ് കെ മാണിയെ സന്തോഷത്തോടെ എല്‍ഡിഎഫിനു കൊടുത്തു. അവിടെ തുടങ്ങി എല്‍ഡിഎഫിന്റെ ഗതികേട്. അടുത്ത ഭരണം യുഡിഎഫിന്റേതാകുമെന്ന് ഉറച്ച് പറയാന്‍ തനിക്കു കഴിയുമെന്നും പാലായിലെ ജനങ്ങളില്‍ തനിക്ക് വിശ്വാസമുണ്ടെന്നും കാപ്പന്‍ പറഞ്ഞു.

Read More

13കാരിയെ കെണിയില്‍ വീഴ്ത്തിയ ശേഷം ലൈംഗികമായി ഉപയോഗിച്ചു ! 40കാരനെ കൈയ്യോടെ പിടികൂടി നാട്ടുകാര്‍…

13കാരിയെ അയല്‍വാസിയായ 40കാരന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തതായി പരാതി.ദുണ്ഡിഗലിലെ സുററാമിലാണ് സംഭവം. കഴിഞ്ഞ രണ്ടുമാസമായി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇയാളെ മറ്റ് അയല്‍ക്കാര്‍ കൈയോടെ പിടികൂടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. 13കാരിയെ കെണിയില്‍പ്പെടുത്തിയ ശേഷം വീട്ടില്‍ വച്ച് ആദ്യം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മറ്റുള്ളവരോട് ഇക്കാര്യം പറയരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതുകൂടാതെ കുറച്ച് പണവും ഇയാള്‍ പെണ്‍കുട്ടിക്ക് നല്‍കി. അതിന് ശേഷം ഇയാല്‍ വിവിധ സമയങ്ങളില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി പതിവായി 40കാരനൊപ്പമുള്ളത് അയല്‍വാസികളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.തുടര്‍ന്ന് ഇക്കാര്യം അയല്‍ക്കാര്‍ പെണ്‍കുട്ടിയെ ബന്ധുക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയ്ക്കെതിരെ പൊലീസ് പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

കോവിഡ് പോസിറ്റീവായതിനു പിന്നാലെ കൈവിരലുകള്‍ കറുത്തു ! വയോധികയുടെ മൂന്നു വിരലുകള്‍ മുറിച്ചുമാറ്റി; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

കോവിഡ് പോസിറ്റീവായതിനു പിന്നാലെ 86കാരിയുടെ മൂന്നു വിരലുകള്‍ മുറിച്ചുമാറ്റി. ഇറ്റലിയിലാണ് സംഭവം. രക്തക്കുഴലുകള്‍ക്ക് ഉണ്ടായ പ്രശ്‌നത്തെത്തുടര്‍ന്നാണ് 86കാരിയ്ക്ക് വിരലുകള്‍ നഷ്ടമായത്. യൂറോപ്യന്‍ ജേണല്‍ ഓഫ് വാസ്‌കുലാര്‍ ആന്‍ഡ് എന്റോവാസ്‌കുലാര്‍ സര്‍ജറി എന്ന ജേര്‍ണലിലാണ് ഇത് സംബന്ധിച്ച ചിത്രങ്ങളും മറ്റ് വിവരങ്ങളും വന്നത്. രക്ത കുഴലുകള്‍ക്ക് തകാര്‍ സംഭവിച്ചതോടെ ഇറ്റലിക്കാരിയായ 86കാരിയുടെ കയ്യിലെ വിരലുകളില്‍ മൂന്നെണ്ണം കറുത്ത നിറത്തില്‍ ആവുകയായിരുന്നു. കോവിഡിന് പിന്നാലെ രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിച്ച കേസുകള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രക്തം കട്ടപിടിച്ച അവസ്ഥയിലേക്ക് മാറും എന്നതാണ് പ്രത്യേകത. ഇവിടെയും സംഭവിച്ചത് അതാണെന്നാണ് ഡോക്ടര്‍ പറയുന്നത്. വലതു കയ്യിലെ മൂന്നു വിരലുകളാണ് രക്തം കട്ടപിടിച്ചതിന് തുടര്‍ന്ന് കറുത്ത നിറത്തിലായത്. ഇതോടെയാണ് മുറിച്ചുകളയാന്‍ തീരുമാനിച്ചത്.

Read More

ഞാ​യ​റും കോ​വി​ഡും ക​വ​ർ​ന്ന പ്ര​ണ​യ​ദി​നം! പ്ര​ണ​യ​സ​ല്ലാ​പ​ങ്ങ​ളി​ല്ല, പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന​ക​ളി​ല്ല, പ്ര​ണ​യ​സ​ന്ദേ​ശ​ങ്ങ​ൾ നേ​രി​ൽ ​കൈ​മാ​റാ​നാ​രു​മി​ല്ല… കാമ്പസുക​ൾ പ്ര​ണ​യ​സ്മ​ര​ണ​ക​ളി​ൽ മ​യ​ങ്ങു​ന്നു…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പ്ര​ണ​യ​സ്മ​ര​ണ​ക​ൾ പെ​യ്തി​റ​ങ്ങു​ക​യാ​ണ് ഓ​രോ കാന്പ​സി​ലും….​ ഞാ​യ​റും കോ​വി​ഡും ക​വ​ർ​ന്ന പ്ര​ണ​യ​ദി​നം  എത്തിയപ്പോള്‍ പ്ര​ണ​യം പൂ​ത്തു​ല​ഞ്ഞ കാ​ന്പ​സു​ക​ൾ ശൂ​ന്യം…. പ്ര​ണ​യ​സ​ല്ലാ​പ​ങ്ങ​ളി​ല്ല, പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന​ക​ളി​ല്ല, പ്ര​ണ​യ​സ​ന്ദേ​ശ​ങ്ങ​ൾ നേ​രി​ൽ ​കൈ​മാ​റാ​നാ​രു​മി​ല്ല… വാ​ലന്‍റൈ​ൻ​സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ത്ത​വ​ണ ക​ലാ​ല​യ​ങ്ങ​ളി​ൽ ഇ​ട​മി​ല്ല.കോ​വി​ഡ് മൂ​ലം അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക​ലാ​ല​യ​ങ്ങ​ളി​ൽ അ​വ​സാ​ന​വ​ർ​ഷ​ക്കാ​ർ​ക്ക് മാ​ത്ര​മേ ഇ​പ്പോ​ൾ ക്ലാ​സു​ക​ളു​ള്ളു. അ​തും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ. ഒ​രേ ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് പോ​ലും പ​ര​സ്പ​രം കാ​ണാ​നാ​വാ​ത്ത കോ​വി​ഡ് കാ​ല​ത്തെ കാന്പ​സ് ജീ​വി​തം. എ​ല്ലാം ഓ​ണ്‍​ലൈ​ൻ വ​ഴി മാ​ത്ര​മാ​കു​ന്ന പു​തി​യ കാ​ലം….​പോ​രാ​ത്ത​തി​ന് വാ​ല​ന്‍റൈ​ൻ​സ് ഡേ ​വ​രു​ന്ന​ത് ഞാ​യ​റാ​ഴ്ച​യും…. പ​നി​നീ​ർ​പൂ​ക്ക​ളും ചോ​ക്ലേ​റ്റും സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ളും പ്ര​ണ​യി​ക്കു​ന്ന​വ​ർ പ​ര​സ്പ​രം കൈ​മാ​റി​യി​രു​ന്ന വാ​ല​ന്‍റൈ​ൻ​സ് ഡേ ​കാ​ന്പ​സ് ഇ​ത്ത​വ​ണ​യി​ല്ല. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക്യാ​ന്പ​സു​ക​ളി​ലൂ​ടെ വാ​ല​ന്‍റൈൻ​സ് ഡേ​യു​ടെ ത​ലേ​ന്നാ​ൾ വെ​റു​തെ ഒ​ന്നു ക​റ​ങ്ങി​യ​പ്പോ​ൾ ന​ര​ച്ച മ​ഞ്ഞ നി​റ​മു​ള്ള ചു​മ​രു​ക​ളി​ൽ ക​റു​ത്ത മ​ഷി​കൊ​ണ്ട് ആ​രോ വ​ര​ഞ്ഞി​ട്ട ലൗ ​ചി​ഹ്നം പാ​തി മാ​ഞ്ഞു​പോ​യി​രി​ക്കു​ന്നു. അ​ട​രു​വാ​ൻ വ​യ്യ നി​ൻ…

Read More

ഭൂചലനത്തിൽ നാട് ആടിയുലഞ്ഞെങ്കിലും ലൈ​വ് ച​ർ​ച്ച​യ്ക്കി​ടെ കു​ലു​ങ്ങാ​തെ രാഹുൽ; രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ശം​സി​ക്കു​ന്ന ട്വീ​റ്റു​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറല്‍

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: ഭൂ​ച​ല​ന​ത്തി​ൽ ഉ​ത്ത​രേ​ന്ത്യ ആ​ക​മാ​നം ആ​ടി​യു​ല​ഞ്ഞി​ട്ടും ലൈ​വ് ച​ർ​ച്ച​യ്ക്കി​ടെ കു​ലു​ങ്ങാ​തെ കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട സ​മ​യ​ത്ത് ഷി​ക്കാ​ഗോ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഓ​ണ്‍ലൈ​നി​ൽ ച​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു രാ​ഹു​ൽ. ഭൂ​ച​ല​നം ഉ​ണ്ടാ​യ​പ്പോ​ൾ ത​ന്‍റെ മു​റി മു​ഴു​വ​ൻ കു​ലു​ങ്ങു​ന്നു​ണ്ടെ​ന്നു പ​റ​ഞ്ഞ അ​ദ്ദേ​ഹം, ഭാ​വ​ഭേ​ദ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ച​ർ​ച്ച തു​ട​രു​ക​യും ചെ​യ്തു. സം​ഭ​വം ക​ഴി​ഞ്ഞ​തോ​ടെ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ശം​സി​ക്കു​ന്ന ട്വീ​റ്റു​ക​ൾ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ സ​മ​യ​ത്താ​ണ് ഷി​ക്കാ​ഗോ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ലൈ​വ് ച​ർ​ച്ച​യി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ത്ത​ത്. ക​ർ​ഷ​കസ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് സെ​ൻ​സ​ർ​ഷി​പ്പ് ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടി​നെക്കു​റി​ച്ചാ​യി​രു​ന്നു ച​ർ​ച്ച. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ത​ന്‍റെ മു​റി മു​ഴു​വ​ൻ കു​ലു​ങ്ങു​ന്നു​ണ്ടെ​ന്നും ഭൂ​ച​ല​ന​മാ​ണെ​ന്നു ക​രു​തു​ന്ന​താ​യും രാ​ഹു​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും ചെ​യ്തു.…

Read More

എ​ന്‍റേ​ത് കോ​ണ്‍​ഗ്ര​സ് കു​ടും​ബം ആ​ണ്..! കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ സ്നേ​ഹ​ത്തോ​ടെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് മ​ല്‍​സ​രി​ക്കും; ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല്‍​സ​രി​ക്ക​ണ​മെ​ന്ന് പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. സീ​റ്റി​നാ​യി ഔ​ദ്യോ​ഗി​ക​മാ​യി ഒ​രു നേ​താ​വി​നെ​യും ക​ണ്ടി​ട്ടി​ല്ല. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ സ്നേ​ഹ​ത്തോ​ടെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് മ​ല്‍​സ​രി​ക്കും. എ​ന്‍റേ​ത് കോ​ണ്‍​ഗ്ര​സ് കു​ടും​ബം ആ​ണ്. അ​ച്ഛ​ന്‍ 30 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​ണ്. മാ​ത്ര​മ​ല്ല കോ​ള​ജി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ഞാ​ന്‍ കെ​എ​സ്‌​യു​ നേ​താ​വാ​യി​രു​ന്നു. ക​ലാ​കാ​ര​ന്‍ ആ​വു​ന്ന​തി​ന് മു​ന്പേ രാ​ഷ്‌ട്രീ​യ​ത്തി​ലു​ണ്ട്, രാഷ്‌ട്രീ​യ​ത്തി​ല്‍ വ​ന്നാ​ലും ക​ല അ​വ​സാ​നി​പ്പി​ക്കാ​നാ​വി​ല്ല. ക​ലാ​കാ​ര​നാ​യ​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ള്‍ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ന് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. മ​ല്‍​സ​രി​ക്കാ​ന്‍ പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ തോ​ല്‍​ക്കാ​നാ​ണെ​ങ്കി​ലും പൊ​രു​താ​ന്‍ താ​ന്‍ റെ​ഡി. -ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി

Read More

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​യ്ക്ക് എ​ത്തു​ന്ന​ത് ഞാന്‍ ഉറ്റുനോക്കുകയാണ്‌..! മ​ല​യാ​ള​ത്തി​ല്‍ ട്വീ​റ്റ് പ​ങ്കു​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി

ന്യൂ​ഡ​ൽ​ഹി: ഞാ​യ​റാ​ഴ്ച​ത്തെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മ​ല​യാ​ള​ത്തി​ല്‍ ട്വീ​റ്റ് പ​ങ്കു​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. മ​ല​യാ​ള​ത്തി​ലെ​ഴു​തി​യ ര​ണ്ട് കു​റി​പ്പു​ക​ളാ​ണ് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്ത​ത്.“പ്രാ​ദേ​ശി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വാ​ണി​ജ്യം അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തു​ന്ന​തി​നും സം​സ്ഥാ​ന​ത്തെ യു​വാ​ക്ക​ൾ​ക്ക് അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​യി നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ച്ചി​യി​ലെ പ​രി​പാ​ടി​യി​ൽ തു​ട​ക്ക​മി​ടു​മെ​ന്ന്’ ആ​ദ്യ​ത്തെ ട്വീ​റ്റി​ൽ അ​ദ്ദേ​ഹം കു​റി​ച്ചു. “കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​യ്ക്ക് എ​ത്തു​ന്ന​ത് ഞാ​ൻ ഉ​റ്റു നോ​ക്കു​ന്നു​വെ​ന്ന്’ ര​ണ്ടാ​മ​താ​യി അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു. ഒ​രു​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നാ​ളെ കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്. ഒ​ന്ന​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മു​ള്ള സ​ന്ദ​ർ​ശ​നം ഔ​ദ്യോ​ഗി​ക​മാ​ണെ​ങ്കി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ രാ​ഷ്‌​ട്രീ​യ പ്രാ​ധാ​ന്യ​വു​മു​ണ്ട്. സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി പാ​ര്‍​ട്ടി​യു​ടെ കോ​ര്‍ ക​മ്മി​റ്റി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്നും അ​റി​യു​ന്നു. കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കൊ​ച്ചി​യി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി നാ​ടി​നു സ​മ​ർ​പ്പി​ക്കും. ബി​പി​സി​എ​ലി​ന്‍റെ 6,000 കോ​ടി രൂ​പ​യു​ടെ പ്രൊ​പി​ലീ​ന്‍…

Read More

വാ​ല​ന്‍റൈ​ൻ​ദി​നം…! ഒ​രു പൂ​വു​കൊ​ണ്ടോ ഒ​രു​നോ​ട്ടം​കൊ​ണ്ടോ പ്ര​ണ​യം കൈ​മാ​റു​ന്ന കാ​ലം മാ​റി; പ്ര​ണ​യി​താ​ക്ക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന​ത് നൂ​റു​രൂ​പ​മു​ത​ൽ 10000 രൂ​പ​വ​രെ​യു​ള്ള സ​മ്മാ​ന​ങ്ങള്‍

വാ​ല​ന്‍റൈ​ൻ​ദി​നം…​ഒ​രു പൂ​വു​കൊ​ണ്ടോ ഒ​രു​നോ​ട്ടം​കൊ​ണ്ടോ പ്ര​ണ​യം കൈ​മാ​റു​ന്ന കാ​ലം മാ​റി. പ്ര​ണ​യി​താ​ക്ക​ൾ വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ല്കി പ്ര​ണ​യ​ദി​ന​ത്തെ വ​ര​വേ​ൽ​ക്കു​ക​യാ​ണി​പ്പോ​ൾ. വി​പ​ണി​യും അ​തി​നാ​യി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. നൂ​റു​രൂ​പ​മു​ത​ൽ 10000 രൂ​പ​വ​രെ​യു​ള്ള സ​മ്മാ​ന​ങ്ങ​ളാ​ണ് പ്ര​ണ​യി​താ​ക്ക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. 25 രൂ​പ മു​ത​ൽ 1300 രൂ​പ വ​രെ​യു​ള്ള ഹാ​ർ​ട്ട്, 60 രൂ​പ മു​ത​ൽ 6000 രൂ​പ​വ​രെ​യു​ള്ള ടെ​ഡ്ഡി​ബെ​യ​റു​ക​ൾ, ഡ്രീം ​കാ​ച്ച​ർ, ഹാ​ർ​ട്ട് കാ​ൻ​ഡി​ൽ​സ്,പേ​പ്പ​ർ ഹോ​ൾ​ഡിം​ഗ്സ്, റെ​ഡ് ബ​ലൂ​ൺ​സ്, മ്യൂ​സി​ക് ബോ​ക്സ്, ക​പ്പി​ൾ സ്റ്റാ​ച്യു, ക​പ്പി​ൾ ടെ​ഡ്ഡി സോ​ഫ്റ്റ് പി​ല്ലോ എ​ന്നി​വ​യും പ്ര​ണ​യി​താ​ക്ക​ൾ ത​ന്‍റെ പ്ര​ണ​യി​നി​ക്ക് സ​മ്മാ​നി​ക്കാ​നാ​യി വി​പ​ണി​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. ക​പ്പി​ൾ മോ​തി​ര​ങ്ങ​ളും നെ​ക്ല​സു​ക​ളു​മാ​യി ജ്വ​ല്ല​റി​ക​ളും, വ​ന്പ​ൻ ഓ​ഫ​റു​ക​ളു​മാ​യി മൊ​ബൈ​ൽ​ഷോ​പ്പു​ക​ളും രം​ഗ​ത്തു​ണ്ട്, ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പേ ഓ​ൺ​ലൈ​ൻ വി​പ​ണി​യും സ​ജീ​വ​മാ​ണ്. ഫ്ല​വ​ർ​ഷോ​പ്പു​ക​ളും വി​വി​ധ​യി​നം റോ​സ് പൂ​ക്ക​ളു​മാ​യി ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. കോ​ള​ജു​ക​ൾ തു​റ​ക്കാ​ത്ത​ത് വി​പ​ണി​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടു​ണ്ടെ​ങ്കി​ലും പ്ര​ണ​യി​താ​ക്ക​ൾ എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്. വ​രു.. പ്ര​ണ​യി​നി​ക്ക്, പ്ര​ണ​യി​താ​വി​ന് എ​ന്നും ഓ​ർ​ത്തു​വ​യ്ക്കാ നു​ള്ള സ​മ്മാ​ന​മാ​യി മ​ട​ങ്ങൂ..​…

Read More

ഇലക്ഷൻ, ഫണ്ട് പിരിവ്, അടിച്ചു മാറ്റൽ..! തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് പി​രി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്ക് ക​ടു​ത്ത മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങൾ; ബി​ജെ​പി സം​സ്ഥാ​ന ഘ​ട​ക​ത്തി​നു​മേ​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ്ണ്…

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ ഫ​ണ്ടിം​ഗ് ദേ​ശീ​യ നേ​താ​ക്ക​ള്‍ നി​രീ​ക്ഷി​ക്കും. വ്യാ​പാ​രി​ക​ള്‍, മ​റ്റു​പ്ര​മു​ഖ​ര്‍, ബി​സി​ന​സു​കാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​രി​ല്‍​നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് പി​രി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്ക് ക​ടു​ത്ത മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളാ​യി​രി​ക്കും കേ​ന്ദ്രം സം​സ്ഥാ​ന ഘ​ട​ക​ത്തി​ന് ന​ല്‍​കു​ക. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ള്‍​പ്പെ​ടെ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ വ​ന്‍ വി​വാ​ദ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ബി​ജെ​പി ദേ​ശീ​യ കൗ​ണ്‍​സി​ല്‍ ഉ​ള്‍​പ്പെ​ടെ കേ​ര​ള​ത്തി​ല്‍ ന​ട​ന്ന​പ്പോ​ള്‍ അ​ടി​ച്ചി​റ​ക്കി​യ ര​സീ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ പ​ണം ത​ട്ടി​യ​താ​യി ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടി​യാ​ണ് നേ​താ​ക്ക​ളു​ടെ സാ​മ്പ​ത്തി​ക​മാ​യ ഇ​ട​പെ​ട​ല്‍ കൂ​ടി കേ​ന്ദ്രം നി​രീ​ക്ഷി​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ചും പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്കു​വേ​ണ്ടി​യു​ള്ള​ത​ല്ലെ​ന്നും ബി​ജെ​പി​ക്ക് തി​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍​മി​ച്ച​താ​ണെ​ന്നും ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ല്‍​കി​യ ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടും പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ വ്യ​ക്ത​മാ​യ ക​ണ​ക്കി​ല്ല. ചി​ല​വാ​ര്‍​ഡു ക​മ്മി​റ്റി​ക​ള്‍​ക്ക് 60,000 രൂ​പ വ​രെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ന​ല്‍​കി​യി​രു​ന്നു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്.…

Read More