സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് ഇത്തവണ 14 സീറ്റുകള്‍ ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കാന്‍ അണികള്‍ക്ക് ആര്‍എസ്എസ് രഹസ്യ നിര്‍ദേശം. സിപിഎമ്മിനും കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും പിന്നില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകാനാണ് പ്രവര്‍ത്തകര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. നിലവില്‍ 35 മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തില്‍പ്പരം വോട്ടുകള്കഴിഞ്ഞ തവണലഭിച്ചിരുന്നതായി ആര്‍എഎസ് ദേശീയ അധ്യക്ഷനു മുന്നില്അവതരിപ്പിച്ച കണക്കില്പറയുന്നു. ഇതില്‍ നേമത്തും കാസര്‍ഗോഡും കാട്ടാക്കടയും 45000ത്തോളം വോട്ടുകള്‍ ബിജെപിക്കുണ്ട്. മഞ്ചേശ്വരത്ത് ഇത് അമ്പതിനായിരം കടന്നു. ആറ്റിങ്ങല്‍, കുന്ദമംഗലം, പാലക്കാട്, ഒറ്റപ്പാലം, മലമ്പുഴ, നാട്ടിക, മണലൂര്‍, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, പുതുക്കാട്, മാവേലിക്കര എന്നിവിടങ്ങളില്‍ 35,000 ത്തോളംവോട്ടുകള് ബിജെപിക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനുകളില്‍ ഉള്പ്പെടെയുള്ളപ്രതികരണം വച്ചുനോക്കുമ്പോള്‍ വിജയം അപ്രാപ്യമല്ലെന്നു സംഘപരിവാര്‍ കരുതുന്നു. ക്യാന്പ് ചെയ്തു പ്രചാരണംസംഘപരിവാര് അജൻഡയുടെ ഭാഗമായാണ് ശബരിമല നാള് വഴികളുമായി ബിജെപി പ്രചരണരംഗത്തെത്തുന്നത്. സുരേന്ദ്രന് നയിക്കുന്ന ജാഥ ഉദ്ഘാടനം ചെയ്യുന്നതാകട്ടെ ആര്‍എസ്എസ് മുഖ്യനായ…
Read MoreCategory: Top News
കെന്റ് വേര്‍ഷനിലും ജനിതകമാറ്റം ! വാക്സിനുകളിലൂടെ നേടുന്ന പ്രതിരോധശേഷി അപ്രസക്തമായേക്കും; പുതിയ വിവരം ലോകത്തെ നടുക്കുന്നത്…
യുകെയിലെ കെന്റില്‍ കണ്ടെത്തിയ അതിതീവ്രവ്യാപനശേഷിയുള്ള വൈറസിനും ജനിതകമാറ്റം സംഭവിച്ചതായി വിവരം. പുതിയ ഇനം വൈറസ് ലോകത്തിനാകെ ഭീഷണിയാകാന്‍ പര്യാപ്തമാണെന്നാണ് വിവരം. വാക്സിന് വഴി നേടിയ രോഗപ്രതിരോധശേഷി പോലും പുതിയ വൈറസിനു മുമ്പില്‍ അപ്രസക്തമായേക്കാമെന്നും യുകെ ജനറ്റിക് സര്‍വൈലന്‍സ് പ്രോഗ്രാം ഡയറക്ടര്‍ ഷാരണ്‍ പീക്കോക്ക് പറയുന്നു. നിലവില്‍ യുകെയിലെമ്പാടും പുതിയ വൈറസ് വ്യാപിച്ചു കഴിഞ്ഞു. ഇത് ലോകം മുഴുവന്‍ പടരാനുള്ള എല്ലാ സാധ്യതയുമുണ്ട്. വാക്സിനേഷനെ തുരങ്കം വയ്ക്കുന്നതാണ് കെന്റ് വൈറസെന്നും പീക്കോക്കും സംഘവും വ്യക്തമാക്കുന്നു. ലോകത്ത് ഇതുവരെ 24 ലക്ഷത്തോളം ആളുകള്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് കണക്ക്. ഇതിനിടെ ലോകരാജ്യങ്ങളില്‍ പലതും വാക്സിനുകള്‍ പുറത്തിറക്കിയതോടെ ലോക ജനത ഒന്നാശ്വസിച്ചിരുന്നുവെങ്കിലും ആ ആശ്വാസങ്ങള്‍ക്ക് അല്പായുസ്സ് മാത്രമാണെന്ന സൂചന നല്‍കുന്നതാണ് പുതിയ വിവരങ്ങള്‍.
Read More30 വര്‍ഷത്തെ വിദേശജോലിയ്ക്കിടെ മൂന്ന് കല്യാണം ! മൂന്നാം ഭാര്യയിലെ മകള്‍ക്ക് അയച്ചു കൊടുത്തിരുന്നത് അശ്ലീല വീഡിയോകളും ചിത്രങ്ങളും;കിളിമാനൂരിലെ മധ്യവയസ്കന് ഈ ഭൂമിയ്ക്കു തന്നെ ഭാരം
കിളിമാനൂരില്‍ നിന്ന് പുറത്തുവരുന്ന വിവരം ഏവരെയും ഞെട്ടിക്കുകയാണ്. സ്കൂള്‍ വിദ്യാര്‍ഥിനിയുടെ മൊബൈലിലേക്ക് പിതാവ് പതിവായി അയച്ചുകൊണ്ടിരുന്നത് അശ്ലീല വീഡിയോകളും ചിത്രങ്ങളുമായിരുന്നു. ഒടുവില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ വിവരത്തെത്തുടര്‍ന്ന് കിളിമാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാളെ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയും അച്ഛനെതിരെ അതിശക്തമായ നിലപാടാണ് എടുത്തത്. പിടിയിലായ മധ്യവയ്സകന് മൂന്നു തവണയാണ് വിവാഹിതനായത്. മൂന്ന് ഭാര്യമാരിലുമായി അഞ്ച് കുട്ടികളും ഉള്ളതായി പൊലീസ് പറഞ്ഞു. ഇയാളുടെ സ്വഭാവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസ് ഒരുങ്ങുന്നത്. മറ്റു മക്കളോടും അച്ഛന്റെ സ്വഭാവത്തില്‍ കാരണങ്ങള്‍ തിരക്കാനാണ് തീരുമാനം. പെണ്‍കുട്ടിയെ ശാരീരികമായി ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. നേരത്തെയും പിതാവ് മോശമായ രീതിയില്‍ പെരുമാറിയിരുന്നതായി പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി ഇയാള്‍ വിദേശത്താണ് ജോലി. ഗള്‍ഫില്‍ ആയിരുന്ന സമയത്തും കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീലവീഡിയോകളും മെസേജുകളും അയയ്ക്കുക പതിവായിരുന്നു. ഒടുവില്‍…
Read Moreരഹ്ന ഫാത്തിമയുടെ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍ ! അയാള്‍ അങ്ങനെയൊന്നും ചാകൂല മിക്കവാറും താന്‍ തന്നെ തല്ലിക്കൊല്ലേണ്ടി വരുമെന്ന് രഹ്ന ഫാത്തിമ…
ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ ഭര്‍ത്താവിന്റെ മരണവാര്‍ത്തയാണ് ഇപ്പോള്‍ ചൂടേറിയ വിഷയമായിരിക്കുന്നത്. രാവിലെ മുതല്‍ രഹ്ന ഫാത്തിമയെത്തേടി ഫോണ്‍കോളുകളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞാണ് പലരും വിളിക്കുന്നത്. ആദ്യം സംഭവം എന്താണെന്ന് രഹ്നക്കും പിടികിട്ടിയില്ല. അല്‍പ്പം കഴിഞ്ഞാണ് സംഭവം പിടികിട്ടിയത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് ആത്മഹത്യ ചെയ്ത രഹ്ന എന്ന യുവതിയുടെ ഭര്‍ത്താവ് ഇന്ന് മരിച്ചിരുന്നു. ഇതായിരുന്നു രഹ്നയെ ആശ്വസിപ്പിച്ചുള്ള ഫോണ്‍കോളുകളുടെ പിന്നിലുണ്ടായിരുന്ന കാര്യം. ഫേസ്ബുക്ക് പോസ്റ്റില്‍ ഭര്‍ത്താവിന്റെ ചിത്രത്തോടൊപ്പം രഹ്ന തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ഭാര്യയുടേയും മക്കളുടേയും മരണകാരണം ഭര്‍ത്താവിന്റെ മറ്റൊരു റിലേഷനാണെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സാധാരണമാണെന്നും ചിലരുടെ ഹിതങ്ങള്‍ മറ്റു ചിലര്‍ക്ക് അവിഹിതം ആയി തോന്നാമെന്നും രഹ്ന ഫാത്തിമ പറയുന്നു. മാനുഷികമായി വിഷയങ്ങളെ സമീപിച്ചു പരിഹാരങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നും രഹ്നഫാത്തിമ പറയുന്നു. ഇയാള്‍ അങ്ങനൊന്നും…
Read Moreവിതുര കേസിൽ സുരേഷ് കുറ്റക്കാരനെന്ന് കോടതി;തടവിൽ പാർപ്പിക്കൽ, അനാശാസ്യം, പെൺകുട്ടിയെ ആളുകൾക്ക് കൈമാറൽ എന്നീ കുറ്റങ്ങൾ നിലനിൽക്കും; ശിക്ഷ വെള്ളിയാഴ്ച
തിരുവനന്തപുരം: വിതുര പെൺവാണിഭ കേസിൽ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. തടവിൽ പാർപ്പിക്കൽ, അനാശാസ്യം, പെൺകുട്ടിയെ ആളുകൾക്ക് കൈമാറൽ എന്നീ കുറ്റങ്ങൾ നിലനിൽക്കുമെന്നും കോടതി വിധിച്ചു. പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയായ പെൺകുട്ടിയെ സുരേഷ് തട്ടികൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് പലർക്കായി കാഴ്ചവച്ചുവെന്നായിരുന്നു കേസ്. രജിസ്റ്റർ ചെയ്തിട്ടുള്ള 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ് കൊല്ലം കടയ്ക്കൽ സ്വദേശിയാണ് സുരേഷ്. 1996 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേസെടുത്ത് 18 വർഷത്തിനുശേഷം കീഴടങ്ങിയ സുരേഷ് ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ ഒളിവിൽ പോയി. കേസിൽ പെൺകുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് ഒളിവിൽ പോയത്. പിന്നീട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്ന് 2019 ജൂണില്‍ ക്രൈംബ്രാഞ്ച് പിടികൂടി.
Read Moreഅങ്ങനെ അതു സംഭവിക്കാൻ പോകുന്നു തുടക്കം ‘ഐശ്വര്യ’ത്തിൽ; രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര 14ന് പാലായിലെത്തുമ്പോള്‍… ഉറ്റുനോക്കി രാഷ്ട്രീയ കേരളം…
ജിബിൻ കുര്യൻകോട്ടയം: മിന്നും സ്മാഷുകളിലൂടെ വോളിബോള്‍ കോര്‍ട്ടില്‍ വിസ്മയം തീര്‍ത്ത മാണി സി. കാപ്പന് പാലായുടെ രാഷ്ട്രീയ കോർട്ടിൽ കളംമാറ്റി കളിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര 14ന് പാലായിലെത്തുമ്പോള്‍ ‘ഐശ്വര്യ’മായി യുഡിഎഫിനു കാപ്പന് കൈകൊടുക്കും. ഇന്നു രാവിലെ ഡല്‍ഹിയില്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത്പവാറും സെക്രട്ടറി ഫ്രഫുല്‍ പട്ടേലുമായി മാണി സി. കാപ്പനും ടി.പി.പീതാംബരന് മാസ്റ്ററും ചര്‍ച്ച ആരംഭിച്ചു. പോരാട്ടത്തിലൂടെ പിടിച്ചെടുത്ത പാലാ സീറ്റ് നല്‍കാതെ സിപിഎം മുന്നണി മര്യാദ കാട്ടിയില്ലെന്ന് കാപ്പന് ശരത്പവാറിനെ അറിയിച്ചു. എന്‍സിപി യുഡിഎഫിന്റെ ഭാഗമാകണമെന്നും ഇനി ഇടതു മുന്നണിയില്‍ നിന്നാല്‍ നീതി കിട്ടില്ലെന്നും കാപ്പന് പവാറിനെ അറിയിച്ചു. ശരത്പവാറിന്റെ തീരുമാനം നാളെയുണ്ടാകുമെന്നാണ് കരുതുന്നത്. മാണി സി. കാപ്പനും നാളെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഞായറാഴ്ച രാവിലെ 10നാണ് ഐശ്വര്യ കേരളയാത്രയ്ക്ക് പാലായില്‍ സ്വീകരണം നല്‍കുന്നത്. രമേശ്…
Read Moreകോഴിക്കോട് നോര്‍ത്തില്‍ നടി പാര്‍വതിയെ ഇറക്കി കളിക്കാന്‍ പിണറായി ! നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത് ആഷിഖും റിമയും; മലയാള സിനിമയിലെ ഒതുക്കലില്‍ നിന്നും മോചിതയാവുമോ നടി…
മലയാള സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളായ പാര്‍വതി തിരുവോത്തിന് ഇപ്പോള്‍ ചലച്ചിത്ര രംഗത്ത് അത്ര നല്ലകാലമല്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അവര്‍ക്കൊപ്പം ഉറച്ചു നിന്നതിന് പ്രതിഫലമെന്നവണ്ണം മലയാള സിനിമാലോകത്തു നിന്നും പാര്‍വതി നിഷ്കാസിതയാകുന്ന കാഴ്ചയാണ് നമ്മള് കണ്ടത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിലപാട് വ്യക്തമാക്കിയ ശേഷം വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമാണ് പാര്‍വതിയക്ക് ലഭിച്ചത്. ഇനി മലയാള സിനിമയില്‍ ഒരു നല്ലകാലം വരുമെന്ന പ്രതീക്ഷയും നടിയ്ക്കുണ്ടാവാനിടയില്ല. ഈ അവസരത്തിലാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ പാര്‍വതിയെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം നീക്കം നടത്തുന്നതായാണ് സൂചന. സിപിഎം അനുഭാവികളായ സിനിമാക്കാര് തന്നെയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. സിപിഎം സഹയാത്രികരായ ആഷിഖ് അബുവും ഭാര്യ റീമാ കല്ലിങ്കലും പാര്‍വതി സിപിഎം ബാനറില്‍ മത്സരിക്കണമെന്ന അഭിപ്രായക്കാരാണ്. പാര്‍വതി മത്സരിച്ചാല്‍ യുവാക്കളുടെ വോട്ട് കുലയോടെ സിപിഎമ്മില്‍…
Read More“പിണറായി ചെണ്ടക്കോൽ കൊണ്ടുപോയി, പൂരവും നിന്നു’: തൊട്ടതൊക്കെ കുഴപ്പത്തിലാക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നതു സത്യമാണെന്ന് സി.പി. ജോണ്‍
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പൂരത്തിനു വന്ന് ചെണ്ടക്കോൽ കൊണ്ടുപോയതോടെ പൂരവും നിന്നെന്നു സിഎംപി നേതാവ് സി.പി. ജോണ്‍. ഐശ്വര്യ യാത്രയോടനുബന്ധിച്ചു തെക്കേഗോപുര നടയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുന്പോഴാണ് അദ്ദേഹം ഇത് ഓർമിപ്പിച്ചത്. പല കാര്യങ്ങളിലും പിണറായി വിജയനെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ടെങ്കിലും താൻ ഇതു വിശ്വസിക്കുന്നില്ല. എന്നാൽ, പൂരത്തിനു സ്ഥിരം പങ്കെടുക്കുന്നയാളെന്ന നിലയിൽ ആളുകൾ ഇതു പറയുന്നതു കേൾക്കുന്പോൾ തള്ളിക്കളയാനുമാകുന്നില്ല. ഏറ്റവും അവസാനം പൂരം നടന്നപ്പോൾ ഇലഞ്ഞിത്തറ മേള പ്രമാണി പെരുവനം കുട്ടൻമാരാരെ കൊട്ടുന്നതിനിടയിൽ വന്ന് ആദരിച്ചിരുന്നു. തിരിച്ചു പോകുന്പോൾ ചെണ്ടക്കോലും സമ്മാനമായി നൽകിയത്രേ. തൊട്ടതൊക്കെ കുഴപ്പത്തിലാക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നതു സത്യമാണെന്നും സി.പി. ജോണ്‍ പറഞ്ഞു.
Read Moreശോഭയോട് മമതയില്ലാതെ സുരേന്ദ്രന്; മയപ്പെടുത്താന്‍ കേന്ദ്രനേതൃത്വം; ഉള്‍പ്പോര് നിയമസഭ തെരഞ്ഞെടുപ്പോടെ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത
ജോണ്സണ് വേങ്ങത്തടംകൊച്ചി: ബിജെപിയിലെ ഉള്‍പ്പോര് നിയമസഭ തെരഞ്ഞെടുപ്പോടെ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് 21ന് ആരംഭിക്കുന്ന വിജയ് യാത്രയ്ക്കു മുമ്പു പ്രശ്നപരിഹാരം ഉണ്ടാകണം. ശോഭാ സുരേന്ദ്രന് പാര്ട്ടിക്കുവിധേയയാകാതെ തന്നിഷ്ടം കാണിക്കുന്നുവെന്ന പരാതിയുമായി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം മുന്നോട്ടുപോകുകയാണ്. പാര്‍ട്ടിയുമായി ചേര്‍ന്നു പോകണമെന്ന നിലപാടുമായി ഔദ്യോഗിക വിഭാഗം ഉറച്ചുനില്‍ക്കുമ്പോള്‍ ഈ മനോഭാവത്തിലാണ് കേന്ദ്രനേതൃത്വവും. കെ. സുരേന്ദ്രനെ മുഖവിലയ്ക്കെടുത്തുള്ള നീക്കുപ്പോക്കിനു മാത്രമേ കേന്ദ്രവും തല്ക്കാലം ചെവിക്കൊടുക്കുകയുള്ളൂ. അഖിലേന്ത്യാ അധ്യക്ഷന്‍ കെ.പി. നഡ്ഡ തൃശൂരില്‍ വന്നപ്പോള്‍ പാര്‍ട്ടി യോഗത്തില്‍ ശോഭാ സുരേന്ദ്രന് പങ്കെടുത്തതു പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മഞ്ഞുരുകുന്നുവെന്നു വിശ്വസിക്കുന്നവരുണ്ട്. ശോഭാ സുരേന്ദ്രന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഇതുവരെ കേന്ദ്രവും സംസ്ഥാന നേതൃത്വവും തയാറായിട്ടില്ല. അഖിലേന്ത്യാ അധ്യക്ഷന്‍ നഡ്ഡ വന്നുവെങ്കിലും ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ തീര്‍പ്പു കല്പിക്കാനോ ഒരു മേശക്കുചുറ്റുമിരുന്നു സംസാരിക്കാനോ തയാറായിട്ടില്ല.…
Read Moreവെറും അഞ്ചു ദിവസത്തിനുള്ളില്‍ കോവിഡിനെ തുരത്തുന്ന അദ്ഭുത ഇന്‍ഹെയ്ലര്‍ വികസിപ്പിച്ചെന്ന് ഇസ്രയേല്‍; ലോകത്തിനു പ്രതീക്ഷയേകുന്ന വിവരങ്ങള്‍ ഇങ്ങനെ…
കോവിഡിനെത്തുരത്താനുള്ള വാക്സിനുകള്‍ ജനങ്ങള്‍ക്ക് നല്കുന്ന തിരക്കിലാണ് ലോകരാജ്യങ്ങളെല്ലാം. ഈ അവസരത്തില്‍ ഇസ്രയേലില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത ഏവര്‍ക്കും പ്രതീക്ഷയേകുന്നതാണ്. അഞ്ചു ദിവസം കൊണ്ടു കോവിഡ് ഭേദമാക്കുന്ന അദ്ഭുത ഇന്‍ഹെയ്ലര്‍ ഇസ്രയേലിലെ നദീര്‍ അബെര്‍ എന്ന പ്രഫസര്‍ കണ്ടെത്തിയതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എക്സോ-സിഡി24 എന്ന മരുന്നാണ് ഇന്‍ഹെയ്ലര്‍ രൂപത്തില്‍ രോഗികള്‍ക്കു നല്‍കിയത്. കോവിഡ രോഗബാധയുള്ള ചിലരില്‍ രോഗപ്രതിരോധ ശേഷി അമിതമായ പ്രവര്‍ത്തനത്തിലേക്ക് പോകുന്ന അവസ്ഥ തിരിച്ചറിഞ്ഞിരുന്നു. സൈറ്റോകൈനുകള്‍ എന്നറിയപ്പെടുന്ന ചെറിയ പ്രോട്ടീനുകള്‍ വലിയ അളവില്‍ ഈ പ്രക്രിയ വഴി പുറത്തുവിടുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുന്നത്. അമിതമായ അളവില്‍ ഉണ്ടാകുന്ന സൈറ്റോകൈന്‍ ഉത്പാദനത്തെ സൈറ്റോകൈന്‍ സ്റ്റോം എന്ന് പറയുന്നു. ഇത് രോഗിയില്‍ കോശജ്വലനത്തിനോ അണുബാധയ്ക്കോ കാരണമാകുകയും ക്രമേണ മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നതായാണ് വിലയിരുത്തപ്പെട്ടത്. കോവിഡ് മൂലമുള്ള മരണത്തിന് ഇടയാക്കുന്ന ഇത്തരം സൈറ്റോകൈന്‍ കൊടുങ്കാറ്റിനെ (Cytokine Storm) ചെറുക്കുകയാണ്…
Read More