കര്‍ഷകരുടെ ട്രാക്ടര്‍ റാലിയ്ക്കിടെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയ ആളെ തിരിച്ചറിഞ്ഞുവെന്ന് ഡല്‍ഹി പോലീസ്. പഞ്ചാബിലെ തരന് ജില്ലയിലുള്ള ജുഗ്രാജ് സിങാണ് ചെങ്കോട്ടയിലെ കൊടിമരത്തില്‍ കയറി പതാക ഉയര്‍ത്തിയതെന്നാണ് തിരിച്ചറിഞ്ഞത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ചെങ്കോട്ടയില്‍ അക്രമത്തിന് നേതൃത്വം നല്കിയ ആളുകള്‍ക്കായും പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. ചെങ്കോട്ടയിലെ അതിക്രമത്തിന് നേതൃത്വം നല്കിയവരില് ഒരാളെന്ന് തിരിച്ചറിഞ്ഞ ദീപ് സിദ്ദുവിനായും പൊലീസ് തിരച്ചില്‍ തുടങ്ങി. ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് കര്‍ഷകര്‍ ഇരച്ചുകയറുന്നതിന്റെ ലൈവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചെങ്കോട്ടയില്‍ സിഖ് കൊടി ഉയര്‍ത്തിയതില്‍ ഖാലിസ്ഥാന്‍ സംഘടനയുടെ പങ്കാളിത്തമുണ്ടോയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ജനുവരി 26 ന് ഇന്ത്യാഗേറ്റില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നയാള്‍ക്ക് രണ്ടു ലക്ഷം ഡോളര്‍ പാരിതോഷികം ഖാലിസ്ഥാന്‍ വിഭാഗങ്ങളുമായി ബന്ധമുള്ള സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന വാര്‍ത്താക്കുറിപ്പ്…
Read MoreCategory: Top News
ട്രംപ് മുന്‍ റഷ്യന്‍ ചാരന് ? പ്രസിഡന്റാകണമെന്ന് ട്രപ് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ കണക്കുകൂട്ടിയിരുന്നു…വിവാദ കൊടുങ്കാറ്റുയര്‍ത്തി പുതിയ പുസ്തകം…
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍ ചാരനോ ? ഇപ്പോള്‍ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് വിവാദപരമായ പ്രസ്താവനകളാല്‍ ചര്‍ച്ചയാകുന്നത്.. 80കളിലും 90കളിലും ട്രംപ് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ പണമിറക്കി ട്രംപിനെ രക്ഷിച്ചത് സോവിയറ്റ് ചാരസംഘടനയായ കെജിബിയാണെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഹൗസ് ഓഫ് ബുഷ്, ഹൗസ് ഓഫ് സൗദ് തുടങ്ങി ആറോളം ബെസ്റ്റ് സെല്ലറുകള്‍ രചിച്ചിട്ടുള്ള ക്രെയ്ഗ് അങ്കര്‍ ആണ് തന്റെ പുതിയ പുസ്തകമായ അമേരിക്കന്‍ കോംപ്രോമാറ്റ്, ഹൗ കെജിബി കള്‍ട്ടിവേറ്റഡ് ട്രംപ് എന്ന പുസ്തകത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 1987-ല്‍ മോസ്കോയില്‍ ട്രംപ് ഹോട്ടല്‍ പണിയുവാനുള്ള മുന്നൊരുക്കങ്ങള്‍ എന്നപേരില്‍ ട്രംപ് നടത്തിയ യാത്രയിലാണ് ട്രംപും കെ ജി ബിയുമായുള്ള ബന്ധം സുദൃഢമായതെന്നും അതില്‍ പറയുന്നു. അമേരിക്കയെ തകര്‍ക്കാനുള്ള സഹായങ്ങള്‍ക്കാണ് കെജിബി ട്രംപിന്റെ സഹായം തേടിയതെന്നും ഇതിനു പ്രത്യുപകാരമായി ട്രംപിനായി പണമൊഴുക്കിയെന്നും ഈ പുസ്തകത്തില്‍ പറയുന്നു.…
Read Moreഭക്ഷണവും മരുന്നും വാങ്ങി നൽകി ശുശ്രൂഷിച്ച സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു; എഴുപതുകാരനയ വൃദ്ധൻ കൊന്ന് തള്ളിയത് യുവാവിനെ; കൊലപാതകത്തിലേക്ക് നയിച്ച കാരണമായി പോലീസ് പറയുന്നത് ഇങ്ങനെ…
തൊടുപുഴ: പാറമടത്തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്നു. സംഭവത്തിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ തൊടുപുഴ കോടിക്കുളം ചെറുതോട്ടിൻകരയിലാണ് സംഭവം. ചെറുതോട്ടിൻകര വേലാംകുന്നേൽ കേശവന്റെ മകൻ സാജു (45) ആണ് കൊല്ലപ്പെട്ടത്. ഇയാൾ താമസിക്കുന്ന വാടകക്കെട്ടിടത്തിലാണ് ഇന്നു രാവിലെ ആറോടെ മൃതദേഹം കണ്ടത്.സമീപത്ത് താമസിക്കുന്ന ഇയാളുടെ സുഹൃത്ത് കണ്ണനെ (70) യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപാനത്തത്തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. ചെറുതോട്ടിൻകരയിലുള്ള വർക്ക്ഷോപ്പ് കെട്ടിടത്തിനു പിന്നിൽ അടുത്തടുത്ത മുറികളിലായിരുന്നു സാജുവും കണ്ണനും താമസിച്ചിരുന്നത്. ഭാര്യ മരിച്ചു പോയ സാജുവിന്റെ ഒരു മകൻ വിവാഹം കഴിച്ച് മാറിതാമസിക്കുകയാണ്. മറ്റൊരു മകൻ ബന്ധുവിനൊപ്പമാണ് താമസം. സുഹൃത്തും രോഗ ബാധിതനുമായ കണ്ണന് ഭക്ഷണവും മറ്റും വാങ്ങി നൽകിയിരുന്നത് സാജുവായിരുന്നു. കഴിഞ്ഞ ദിവസം ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.…
Read Moreനെഞ്ചിടിപ്പേറി വീണ്ടും ഡൽഹി; വരുന്നു കർഷകരുടെ പാർലമെന്റ് മാർച്ച്; സംഘർഷത്തിൽ പങ്കില്ലെന്ന് കർഷക സംഘടനകൾ; 415 കേസുകൾ, 86 പോലീസുകാർക്ക് പരിക്കേറ്റു; ഇന്റർനെറ്റില്ല, ജനജീവിതം ദുഷ്കരം
ന്യൂഡൽഹി: റിപ്പബ്ലിക് ദിനമായ ഇന്നലെ തലസ്ഥാനത്ത് അരങ്ങേറിയ കലുഷിത സംഭവങ്ങളിൽ കർഷകർക്ക് ഒരു പങ്കുമില്ലെന്ന് സംഘടനകൾ.അതേസമയം, ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ചിരിക്കുന്ന പാർലമെന്റ് മാർച്ച് വൻ ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഇതും അക്രമത്തിന് വഴിതെളിക്കുമെന്നാണ് രഹസ്യാന്വേഷണ വിവരം. ചെങ്കോട്ടയുടെ മകുടത്തിൽ സിഖ് മതാനുയായികളുടെ പവിത്രമായ നിഷാൻ സാഹിബ് പതാക ഉയർത്തിയത് സമരം നടത്തുന്നവരിൽ പെട്ടവരല്ലെന്ന് കർഷക സംഘടനകൾ ആവർത്തിച്ചു വ്യക്തമാക്കി. കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷകർ റിപ്പബ്ലിക് ദിനത്തിൽ നടത്തിയ കിസാൻ പരേഡ് ഡൽഹിയെ അക്ഷരാർഥത്തിൽ സംഘർഷഭരിതമാക്കി. ഡൽഹി പോലീസിന്റെ കനത്ത കാവലും കർശന നിർദേശങ്ങളും നിലനിൽക്കേ മുൻനിശ്ചയിച്ച പാതയിൽനിന്നു വ്യതിചലിച്ച് പോലീസ് ബാരിക്കേഡുകൾ മറികടന്നാണ് സമരക്കാർ ട്രാക്ടറുകളുമായി മധ്യഡൽഹിവരെ എത്തിയത്. ഇവർ ചെങ്കോട്ടയിലേക്ക് ഇരച്ചുകയറുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്ന കൊടിമരത്തിലാണ് പ്രതിഷേധക്കാരിലൊരാൾ സിഖ് പതാക നാട്ടിയത്. നാലു മണിക്കൂറോളം കഴിഞ്ഞാണ് സമരക്കാരെ ചെങ്കോട്ടയുടെ പരിസരത്തുനിന്ന്…
Read Moreരാജ്യത്തിന് നാണക്കേടായി വീണ്ടും സ്ത്രീ പീഡനങ്ങൾ; കടയിൽ പോകുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മൂന്നംഗ സംഘം പീഡിപ്പിച്ചു; പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിയും
ജയ്പുർ: രാജസ്ഥാനില്‍ യുവതിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു. നാഗൗറിലാണ് സംഭവം. ഒരാഴ്ച മുന്‍പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതിനാലാണ് പരാതി നല്‍കാതിരുന്നതെന്നും യുവതി പറഞ്ഞു. സാധനം വാങ്ങാന്‍ കടയില്‍ പോയ സമയമാണ് മൂന്നംഗ സംഘം യുവതിയെ തടഞ്ഞ് നിര്‍ത്തി ആളൊഴിഞ്ഞ സ്ഥലത്ത്കൊണ്ടുപോയി പീഡിപ്പിച്ചത്. പീഡനശ്രം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ചില്ലുകുപ്പി ഉപയോഗിച്ച് മൂന്നംഗ സംഘം തന്നെ ഉപദ്രവിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞു. പീഡനത്തിന് ശേഷം യുവതിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയ ഇവർ സംഭവത്തെക്കുറിച്ച് ബന്ധുക്കളോടു പറഞ്ഞു. എന്നാല്‍ പ്രതികള്‍ യുവതിയുടെ വീട്ടിലെത്തി വധഭീഷണി മുഴക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഎതു പദവിയില്‍ ആയിരുന്നാലും എവിടെയായിരുന്നാലും പത്തനംതിട്ടക്കാര്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകുമെന്ന് വികാരാധീനനായി നൂഹ്…
രണ്ടര വര്‍ഷം കൊണ്ട് പത്തനംതിട്ടക്കാരുടെയെല്ലാം ഇഷ്ടം പിടിച്ചുപറ്റിയതിനു ശേഷമാണ് അവരുടെ സ്വന്തം കളക്ടര്‍ പി ബി നൂഹ് ജില്ലയോടു വിടപറയുന്നത്. സ്ഥാനമൊഴിയുന്നതിനു മുമ്പ് ഫേസ്ബുക്ക് ലൈവില്‍ വന്ന നൂഹ് വികാരാധീനനായി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരുപാട് ആളുകള്‍ തന്നെ സഹായിക്കുകയും തന്നോടു സഹകരിക്കുകയും ചെയ്തിട്ടുണ്ടെന്നും നൂഹ് പറഞ്ഞു. നൂഹിന്റെ വാക്കുകള്‍ ഇങ്ങനെ…’പ്രിയപ്പെട്ട പത്തനംതിട്ടക്കാര്‍ക്ക് നമസ്കാരം. രണ്ടരവര്‍ഷത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച് പോകുകയാണ്. രണ്ടര വര്‍ഷം നമ്മള് എല്ലാവരും ഒന്നിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. 2018 ജൂണ്‍ മൂന്നിനാണ് ഇവിടെ ഞാന്‍ ചുമതലയേറ്റത്. 2021 ജനുവരി 25ന് ഞാന്‍ മറ്റൊരു ഉത്തരവാദിത്വത്തിലേക്ക് മാറുകയാണ്. മറ്റൊരു കളക്ടര്‍ ചുമതലയേറ്റെടുക്കും. ഞാന്‍ ഇവിടെ ഉണ്ടായിരുന്ന കാലയളവില്‍ നിങ്ങള്‍ക്കെല്ലാം അറിയുന്നപോലെ കുറേ ഏറെ പ്രശ്നങ്ങള്‍ നമ്മള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു പക്ഷേ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന തരത്തിലുള്ള ഒരുപാട് പ്രശ്നങ്ങളാണ് നമുക്ക് അനുഭവിക്കേണ്ടി…
Read Moreവിദ്യാസമ്പന്നരായ മലയാളികൾ ഇത്തരം തട്ടിപ്പിൽ വീണുകൊണ്ടേയിരിക്കുന്നു..! ബാങ്ക് മാനേജരെന്ന് തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ട് നമ്പരും പാസ്വേഡും ഒടിപി നമ്പരും കൈക്കലാക്കി; അധ്യാപികയ്ക്ക് നഷ്ടമായത് 9 ലക്ഷം രൂപ
കണ്ണൂർ: ബാങ്ക് മാനേജർ ചമഞ്ഞ് കണ്ണൂരിലെ കോളജ് അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഒന്‍പത് ലക്ഷം രൂപ കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതിയായ യുപി സ്വദേശി അറസ്റ്റിൽ. ഉത്തർപ്രദേശ് മിർസാപൂർ സ്വദേശി പ്രവീൺകുമാർ സിംഗി (30) നെയാണ് ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നിർദേശപ്രകാരം കണ്ണൂർ പോലീസ് ഇൻസ്പെക്ടർ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ സജീവൻ, സിപിഒ സന്തോഷ് ചേലേരി, സജിത്ത് നാറാത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബംഗാൾ, ജാർഖണ്ഡ് സ്വദേശികളായ രണ്ടുപേരും യുപി സ്വദേശികളായ രണ്ടുപേരും സംഘത്തിലുണ്ട്.2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ജില്ലയിലെ ഒരു കോളജ് അധ്യാപികയെ വിദഗ്ധമായി കബളിപ്പിച്ച് പണം തട്ടുകയായിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജരാണെന്നു പറഞ്ഞാണ് ഉത്തർപ്രദേശ് സ്വദേശി പ്രവീൺകുമാർ സിംഗ് അധ്യാപികയെ ഫോൺ വിളിച്ചത്. എടിഎം കാർഡുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്നും അതു പരിഹരിച്ചില്ലെങ്കിൽ എടിഎം മെഷീൻ വഴി പണം…
Read Moreസർക്കാർ ഹോസ്റ്റൽ; പക്ഷേ ശമ്പളം താമസക്കാർ വക; വാർഡനും സെക്യൂരിറ്റിക്കുമടക്കമുള്ളവർക്ക് നൽകേണ്ടത് 1,68,000 രൂപ; അമിത വാടക ഭാരം താങ്ങാനാവാതെ താമസക്കാർ
കാസര്‍ഗോഡ്: സർക്കാർ ഹോസ്റ്റലിലെ ജീവനക്കാരുടെ ശന്പളം പോലും നൽകേണ്ട ഗതികേടിൽ ഉദയഗിരി സർക്കാർ വനിതാ ഹോസ്റ്റലിലെ താമസക്കാർ. മറ്റിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് താമസസൗകര്യം ലഭിക്കുന്ന കാര്യത്തില്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുന്ന കാസര്‍ഗോഡ് നഗരത്തില്‍ ഒരുവര്‍ഷം മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഒരു വനിതാ ഹോസ്റ്റല്‍ ആരംഭിച്ചപ്പോള്‍ ഇതരജില്ലകളില്‍ നിന്നെത്തി കളക്ടറേറ്റിലും മറ്റും ജോലിചെയ്യുന്ന വനിതാ ജീവനക്കാര്‍ ഏറെ സന്തോഷിച്ചതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓരോ മാസത്തെയും താമസച്ചെലവ് കാണുമ്പോള്‍ സ്വന്തമായി ഒരു സ്വകാര്യ ഫ്ളാറ്റെടുത്ത് കഴിയുകയായിരുന്നു ഇതിലും ഭേദമെന്ന ചിന്തയിലാണ് എല്ലാവരും.താമസം, ഭക്ഷണം, വൈദ്യുതി ചാര്‍ജ്, വെള്ളക്കരം എന്നിവയ്ക്കൊപ്പം ഹോസ്റ്റലിലെ ജീവനക്കാരുടെ മാസശമ്പളത്തിന്റെ ഭാരം കൂടി വഹിക്കേണ്ടിവരുന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഉദയഗിരിയിലെ സര്‍ക്കാര്‍ വനിതാ ഹോസ്റ്റലിലെ താമസക്കാര്‍. 120 പേര്‍ക്ക് താമസിക്കാന്‍ പറ്റുന്ന രണ്ട് ബ്ലോക്കുകളിലായി 21 താമസക്കാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. രണ്ടുവീതം വാര്ഡന്, സ്വീപ്പര്‍, സെക്യൂരിറ്റി ജീവനക്കാര്‍, മൂന്നു പാചകക്കാര്‍ എന്നിവരുടെ…
Read Moreപോസ്റ്റ് കോവിഡ് സിന്‍ഡ്രോം വ്യാപകമാവുന്നു ! പതിനഞ്ചുകാരന് കാഴ്ച ഭാഗീകമായി നഷ്ടമായി;സംഭവം പെരുമ്പാവൂരില്‍…
കോവിഡ് ഭേദമായവര്‍ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്ന് വിവരം. പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്ന അവസ്ഥയില്‍ കാഴ്ച നഷ്ടമാകുന്ന അവസ്ഥ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. പെരുമ്പാവൂര്‍ സ്വദേശിയായ ഡീന്‍ എന്ന പതിനഞ്ചുകാരന് കോവിഡാനന്തരം കാഴ്ച ശക്തി ഭാഗികമായി നഷ്ടമായി. ഇക്കഴിഞ്ഞ നവംബര്‍ ഇരുപതിന് കോവിഡ് നെഗറ്റീവായി കൃത്യം ഒരു മാസത്തിനുളളില്‍ ഡീനില്‍ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുമെത്തി. പനിയോടെയെത്തിയ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം കാഴ്ച ഞരമ്പുകളേയും ബാധിച്ചു. കൃത്യസമയത്ത് ചികിത്സ തുടങ്ങിയതിനാല്‍ കാഴ്ച ശക്തി ഭാഗികമായി മാത്രമേ നഷ്ടമായുള്ളൂ. കോട്ടയം മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ ചികിത്സ. പോസ്റ്റ്കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനവും സംസ്ഥാനത്ത് കാര്യക്ഷമമാക്കിയില്ലെങ്കില്‍ ഇത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. രാജ്യത്ത് തന്നെ ദിനംപ്രതി ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയതോടെ ഇത് ഏറെ ജാഗ്രതയോടെ കാണേണ്ട ഒന്നാണ്.
Read Moreമരുമകളുടെ ദുരൂഹ മരണത്തിന് പിന്നാലെ അമ്മായിയമ്മയേയും തൂങ്ങി മരിച്ച നിലയിൽ; സംഭവിക്കുന്നതെന്തന്നറിയാതെ കല്ലമ്പലത്തെ നാട്ടുകാർ; മകളുടെ മരണത്തിലെ സത്യാവസ്ഥയറിയാൻ ആതിരയുടെ ബന്ധുക്കൾ
കൊല്ലം: കല്ലമ്പലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ നവവധു ആതിരയുടെ ഭര്‍തൃമാതാവും മരിച്ച നിലയില്‍. സുനിത ഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിന് അടുത്തുള്ള കോഴി ഫാമിൽ തൂങ്ങി മരിച്ച നിലയിലാണ് ശ്യാമളയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടാഴ്ച മുന്‍പാണ് ആതിരയെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തും കൈ ഞരമ്പും മുറിച്ച നിലയിലായിരുന്നു ആതിരയുടെ മൃതദേഹം. വര്‍ക്കല മുത്തന സ്വദേശി ശരത്തിനെയാണ് ആതിര വിവാഹം ചെയ്തത്. ആതിര കുളിമുറിയില്‍ കയറി ജീവനൊടുക്കിയെന്നാണ് ഭര്‍തൃവീട്ടുകാര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു കുളിമുറി. കുളിമുറിയുടെ വാതില്‍ തകര്‍ത്ത് മൃതദേഹം പുറത്തെടുക്കുമ്പോള്‍ ആതിരയുടെ അമ്മയും സ്ഥലത്തുണ്ടായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആതിരയുടെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നു
Read More