ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണിയായ 13കാരിയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നിഷേധിച്ച് കോടതി. ഗുജറാത്ത് ഹൈക്കോടതിയുടെതാണ് ഉത്തരവ്. പെണ്‍കുട്ടിയുടെ പിതാവാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 27 ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കുന്നതെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചത്. പെണ്‍കുട്ടിയുടെ കുടുംബച്ചെലവിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം നല്‍കണമെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയെ പരിശോധിച്ച് കൃത്യമായ വിവരങ്ങള്‍ നല്കാന് വഡോദരയിലെ എസ്എസ്ജി ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
Read MoreCategory: Top News
എന്റെ മകള്‍ എന്റെ അഭിമാനം… കെ.സുരേന്ദ്രനും മകളുമൊത്തുള്ള പോസ്റ്റിന് താഴെ അശ്ലീല കമന്റ്; അധിക്ഷേപിച്ചവർക്കെതിരെ പോലീസ് കേസെടുത്തു
കോഴിക്കോട്: ബാലികാ ദിനത്തില്‍ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ മോശം കമന്റിട്ടവർക്കെതിരെ കേസെടുത്തു. കോഴിക്കോട് മേപ്പയൂർ പോലീസാണ് കേസെടുത്തത്. എന്റെ മകള്‍ എന്റെ അഭിമാനം എന്ന കുറിപ്പോടെയാണ് ദേശീയ ബാലികാ ദിനത്തില്‍ കെ. സുരേന്ദ്രന് മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് താഴെ തുടർന്ന് അജ്നാസ് അജ്നാസ് എന്ന ഐഡിയില്‍ നിന്നാണ് അശ്ലീല കമന്റ് വന്നത്. ഇയാള്‍ക്കെതിരെ ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുകയും കൂടാതെ ഖത്തര്‍ മിനിസ്ട്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്യുകയാണ് ബിജെപി അനുഭാവികൾ. സുരേന്ദ്രൻ പോസ്റ്റ് ചെയ്ത ചിത്രത്തോട് ഒരു ലക്ഷത്തിലധികം പേരാണ് പ്രതികരിച്ചത്. എണ്ണായിരത്തിലധികം കമന്റുകളും നിലവിൽ ചിത്രത്തിനുണ്ട്. ഏതാണ്ട് ആയിരത്തിലധികം പേര് ചിത്രം ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഭൂരിഭാഗം പേരും ആശംസകളറിയിച്ചുകൊണ്ടാണ് കമന്റുകളിട്ടതെങ്കിലും അധിക്ഷേപ സ്വഭാവമുള്ള ഒട്ടേറെ കമന്റുകളും അതിലുണ്ടായിരുന്നു.
Read More17കാരന്റെ ആത്മഹത്യ പോലീസിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്നെന്ന് നാട്ടുകാര്‍ ! ജീവിതം തകര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയത് മാനസിക സമ്മര്‍ദ്ദമുണ്ടാക്കി…
കളമശേരിയില്‍ 17കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള കുട്ടികളില്‍ ഒരാള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിനെതിരേ നാട്ടുകാര്‍. കുട്ടിയുടെ മരണം പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. കേസിലുള്‍പ്പെട്ട കുട്ടികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ ആരോപിച്ചു. അവശനിലയിലായ കുട്ടികള്‍ വെള്ളിയാഴ്ച രാത്രി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെന്നും മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായതോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടുവെന്നും പോലീസ് വിശദീകരിച്ചു. ഗ്ലാസ് ഫാക്ടറി കോളനിക്കാരനായ പതിനേഴുകാരനാണ് രാവിലെ എട്ടുമണിയോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കണ്ടയുടനെ കുട്ടിയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റും.
Read Moreതുണിസഞ്ചി ഓര്‍ഡര്‍ കുടുംബശ്രീയ്ക്കു നല്‍കിയത് ടെണ്ടര്‍ തുറക്കുന്നതിനു മുമ്പ് ! സപ്ലൈകോയുമായി ബന്ധപ്പെട്ട് ഉയരുന്ന പുതിയ അഴിമതി ആരോപണം ഇങ്ങനെ…
സൗജന്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് തുണിസഞ്ചി വാങ്ങുന്നതില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. കുടുംബശ്രീയില്‍ നിന്ന് തുണി സഞ്ചി വാങ്ങുന്ന ടെന്‍ഡറാണ് സപ്ലൈകോയെ വീണ്ടും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്. ടെന്‍ഡര്‍ തുറക്കുന്നതിന്റെ തലേന്നു തന്നെ ഉയര്‍ന്ന വിലയ്ക്ക് സപ്ലൈകോ തുണിസഞ്ചിക്കായുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ കുടുംബശ്രീക്കു നല്കി.മാത്രമല്ല ഇതിനോടകം കുടുംബശ്രീ വഴി വിതരണം ചെയ്ത തുണിസഞ്ചിയുടെ ഗുണനിലവാരത്തില്‍ മുമ്പേ തന്നെ സംശയമുള്ളപ്പോഴാണ് വീണ്ടും ഓര്‍ഡര്‍ നല്‍കിയത്. ഒരു കോടി സഞ്ചികള്‍ നല്‍കാനാണ് ഓര്‍ഡര്‍. മുന്‍പുള്ള മാസങ്ങളിലും കുടുംബശ്രീകളുടെ മറവില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഗുണമേന്മ വളരെക്കുറഞ്ഞ ബാഗ് വാങ്ങി പല കമ്പനികളും കോടികളുടെ അഴിമതി നടത്തിയിരുന്നു. സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട ഈ അഴിമതി പ്രമുഖ മാധ്യമത്തിലുടെ പുറത്ത് വരികയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കിറ്റ് വിതരണം വിവാദ രഹിതമാക്കാന്‍ സപ്ലൈകോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു ഉത്തരവു നല്കിയ സമയത്തു തന്നെയാണ്…
Read Moreപരാതി പരിശോധിച്ചുവരികയായിരുന്നു..! വയോധികയ്ക്കെതിരേയുള്ള പരാമര്‍ശം വിവാദമായപ്പോൾ വിശദീകരണവുമായി വനിതാ കമ്മീഷൻ രംഗത്ത്; വിശദീകരണം ഇങ്ങനെ…
പത്തനംതിട്ട: വനിതാ കമ്മീഷനില്‍ പരാതി നല്കിയ എണ്‍പത്തൊമ്പതുകാരിയായ വീട്ടമ്മയെ സംബന്ധിച്ച് മോശം പരാമര്‍ശം നടത്തുകയും ബന്ധുവിനോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന തരത്തിലുണ്ടായ പ്രചാരണങ്ങളില്‍ വിശദീകരണവുമായി ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്. വിഷയത്തില്‍ സാഹിത്യകാരന് ടി.പത്മനാഭന് അടക്കമുള്ളവര്‍ നിശിത വിമര്‍ശനം ഉയര്‍ത്തിയതിനു പിന്നാലെയാണ് ജോസഫൈന്റെ വിശദീകരണം വന്നത്. മാധ്യമങ്ങള്‍ നിജസ്ഥിതി അന്വേഷിക്കാതെ വാര്‍ത്ത നല്‍കിയെന്നാണ് വിശദീകരണം. ലക്ഷ്മിക്കുട്ടിയമ്മയും ബന്ധുവും പറയുന്നത്…. കോട്ടാങ്ങല്‍ സ്വദേശിനിയായ ലക്ഷ്മിക്കുട്ടിയമ്മ (89)യുടെ പരാതിയിലാണ് വനിതാ കമ്മീഷന് അധ്യക്ഷ മോശമായി പെരുമാറിയെന്ന ആക്ഷേപം ഉണ്ടായത്. പരാതിക്കാരിയുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് വനിതാ കമ്മീഷന് സിറ്റിംഗില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട ലക്ഷ്മിക്കുട്ടിയമ്മയുടെ ബന്ധു കോട്ടയം നെടുങ്കുന്നം സ്വദേശി ഉല്ലാസ് കുമാര്‍ വനിതാ കമ്മീഷന് അധ്യക്ഷയെ ഫോണില്‍ വിളിച്ച അവസരത്തിലാണ് മോശം പരാമര്‍ശമുണ്ടായതായി ആക്ഷേപം ഉയര്‍ന്നത്. ഒരുവര്‍ഷം മുമ്പ് വീട്ടില്‍ അതിക്രമിച്ചു കയറിയ ആള് ലക്ഷ്മിക്കുട്ടിയമ്മയെ ആക്രമിച്ചതായും ആക്രമണത്തില്‍ വാരിയെല്ല് ഒടിഞ്ഞ് കിടപ്പിലായതായുമാണ്…
Read Moreവീട്ടില്‍ നിന്ന് വിചിത്രമായ ശബ്ദങ്ങള്‍! ആന്ധ്രയിൽ ആഭിചാരക്കൊല; രണ്ട് പെണ്മക്കളെ അച്ഛനമ്മമാർ തലയ്ക്കടിച്ച് കൊന്നു; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ചിറ്റൂര്‍: ആന്ധ്രാപ്രദേശിൽ ആഭിചാരത്തിന്റെ ഭാഗമായി രണ്ട് പെണ്മക്കളെ അച്ഛനമ്മമാർ തലയ്ക്കടിച്ച് കൊന്നു. മാദനപല്ലേയ്ക്ക് സമീപമുള്ള ശിവ് നഗറിൽ ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ചിറ്റൂർ സ്വദേശികളായ പദ്മജയും ഭർത്താവ് പുരുഷോത്തമനും ചേർന്നു മക്കളായ ആലേഖ്യ(27)യെയും സായി ദിവ്യ(21)യെയും കൊലപ്പെടുത്തുകയായിരുന്നു. പ്രദേശത്തെ ഒരു സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പലും അവിടുത്തെ ടീച്ചറുമാണ് പുരുഷോത്തമനും പദ്മയും. ഇവരുടെ വീട്ടില്‍ നിന്ന് വിചിത്രമായ ശബ്ദങ്ങള്‍ കേട്ടതിനേത്തുടര്‍ന്നാണ് അയല്‍ക്കാര്‍ പോലീസിൽ വിവരം അറിയിച്ചു. ബലം പ്രയോഗിച്ച് പോലീസ് വീടിനുള്ളിൽ കടന്നപ്പോഴാണ് പൂജാ മുറിയില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കലിയുഗം അവസാനിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളെ ബലി നല്‍കിയതെന്നും കുട്ടികള്‍ പുനര്‍ജീവിക്കുമെന്നും അതിനായി ഒരു ദിവസം പ്രത്യേക പൂജകള്‍ ഉണ്ടെന്നുമാണ് ദമ്പതികൾ പറയുന്നത്. ഡം ബെല്‍ പോലുള്ള മൂര്‍ച്ചയില്ലാത്ത വസ്തുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കേസ് എടുത്ത് പ്രദേശത്തെ മന്ത്രവാദിയുടെ പങ്കും പോലീസ്…
Read Moreനികുതി അടയ്ക്കാന്‍ പണമില്ല! സമയം നീട്ടി നല്‍കിയില്ലെങ്കില്‍ ഓട്ടം നിര്‍ത്തുമെന്ന് ബസുടമകള്‍; അതിനിടയില്‍ ഇന്ധനവിലയും കുത്തനെ ഉയര്‍ന്നു
ജോണ്സണ് വേങ്ങത്തടം കൊച്ചി: സംസ്ഥാനത്തെ സ്വകാര്യബസുകള്‍ കടുത്ത പ്രതിസന്ധിയില്‍ 30നു ശേഷം ബസ് സര്‍വീസുകള്‍ ഭൂരിപക്ഷവും നിലയ്ക്കുന്ന അവസ്ഥയില്‍. നിലവില്‍ നികുതി അടയ്ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നും ബസുടമകള്‍. 30നു നികുതി അടച്ചില്ലെങ്കില്‍ ബസുകള്‍ക്കു സര്‍വീസ് നടത്താന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ നികുതി അടയ്ക്കാനുള്ള തീയതി നീട്ടി നല്‍കണമെന്നാണ് ബസുടമകളുടെ ആവശ്യം. സമയം നീട്ടി നല്‍കിയില്ലെങ്കില്‍ ബസ് സര്‍വീസ് നിലയ്ക്കുമെന്നും ബസുടമകള്‍ പറയുന്നു. ഇതു സംബന്ധിച്ചു ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംയുക്ത സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ ഗോപിനാഥ് മന്ത്രിയെ നേരില്‍ കണ്ടു വ്യക്തമാക്കി കഴിഞ്ഞു. 30നുള്ളില്‍ ഏകദേശം 30,000 രൂപ അടച്ചാല്‍ മാത്രമേ ബസ് സര്‍വീസ്നടത്താന്‍ സാധിക്കൂ. എന്നാല്‍ ഇതു ബസുകളെ സംബന്ധിച്ചു മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഗതാഗതമന്ത്രി ശശീന്ദ്രനെ സന്ദര്‍ശിച്ചു സംസാരിച്ചുവെന്നും അദേഹം ഇടപെടമെന്ന്…
Read Moreപണ്ടേ അമർഷം..! അബ്ദുള്ളക്കുട്ടിയുടെ പദവിയും സ്ഥാനാർഥിത്വവും പുനഃപരിശോധിക്കണമെന്ന്; സോളാറിൽ ബിജെപി ‘കത്തുന്നു’!
സ്വന്തം ലേഖകന്‍ കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രഏജന്‍സികളെ വരവേറ്റ് സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ ബിജെപിക്കും സോളാര്‍ പീഡന കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടതു തിരിച്ചടിയായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരേ മാത്രമുള്ള പ്രധാന ആയുധമായിരുന്നെങ്കിലും ഇത്തവണ ബിജെപിയ്ക്കും സോളാര്‍ കേസ് പൊള്ളലേല്പ്പിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു ബിജെപിയില്‍ എത്തുകയും ദേശീയ വൈസ്പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്ന എ.പി. അബ്ദുള്ളക്കുട്ടി കേസിലുള്‍പ്പെട്ടതാണ് ബിജെപിയെ കുഴയ്ക്കുന്നത്. കുന്ദമംഗലം കൊടുക്കുമോ? അബ്ദുള്ളക്കുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കുന്ദമംഗലത്ത് സീറ്റില്‍ മത്സരിപ്പിക്കാനായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ പീഡനകേസില്‍ അന്വേഷണം നേരിടേണ്ടിവരുന്നയാളെ മത്സരിപ്പിക്കുന്നതിനോട് പാര്‍ട്ടിയിലെ ഒരു വിഭാഗം വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പുനഃപരിശോധന നടത്തണമെന്നാണ് സംസ്ഥാന നേതൃത്വത്തോട് ഇവര്‍ ആവശ്യപ്പെട്ടത്. സംസ്ഥാന നേതൃത്വവുമായി അകന്നു നില്ക്കുന്ന ശോഭാസുരേന്ദ്രനുള്പ്പെടെയുള്ളവര് അബ്ദുള്ളകുട്ടിയുടെ പദവിയെയും സ്ഥാനാര്ഥിത്വത്തേയും വീണ്ടും ചര്‍ച്ചയാക്കി മാറ്റുമെന്നാണ് സൂചന. കേന്ദ്രനേതൃത്വത്തെയും നിലവിലെ അവസ്ഥകള്‍…
Read Moreതിരിഞ്ഞു കൊത്തുമോ ? സോളാർ പീഡനക്കേസ് സിബിഐക്ക്; തിരക്കഥ കണ്ണൂർ ലോബിയുടേത് ? ഘടകകക്ഷികൾക്കും എതിർപ്പ്…
റെനീഷ് മാത്യു കണ്ണൂർ: സോളാർ പീഡനക്കേസുകൾ സിബിഐക്ക് കൈമാറാനുള്ള സർക്കാർ തീരുമാനത്തിൽ തിരക്കഥയൊരുക്കിയത് സിപിഎം കണ്ണൂർ ലോബി.? തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പായി സോളാർ പീഡനക്കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഎമ്മിലെ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും സിപിഎമ്മിലെ ചില നേതാക്കളും ഘടകകക്ഷികളും ഇതിനെ എതിർത്തിരുന്നു. സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയ സമയമാണെന്നും അതിനാൽ, സോളാർപീഡനക്കേസ് സിബിഐക്ക് കൈമാറിയാൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കരുതുമെന്നുമായിരുന്നു ഇവരുടെ വാദം. എന്നാൽ, തദ്ദേശതെരഞ്ഞെടുപ്പിനു ശേഷം ഘടകകക്ഷികളോട് പോലും ആലോചിക്കാതെ സോളാർപീഡനക്കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. മന്ത്രിമാരുൾപ്പെടെയുള്ള കണ്ണൂരിലെ ചില നേതാക്കൾ നടത്തിയ നീക്കമാണ് പരാതി ഉൾപ്പെടെ തയാറാക്കിയതിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽപോലും സോളാർപീഡനക്കേസ് സിബിഐക്ക് വിടുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നില്ല. ബവ്റിജസ് കോർപറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിലെയും ആറോളം വാറൻഡ് കേസിലെയും പ്രതിയായ വനിത മുഖ്യമന്ത്രിയുടെ ക്ലിഫ്…
Read Moreവസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്സോ വകുപ്പ് പ്രകാരം ലൈംഗിക അതിക്രമമല്ല; ഞെട്ടിക്കുന്ന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി…
ആളുകളെ ഞെട്ടിക്കുന്ന നിരീക്ഷണവുമായി ബോംബൈ ഹൈക്കോടതി. സ്ത്രം മാറ്റാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം ഐപിസി 354യുടെ പരിധിയില്‍ ഉള്‍പ്പെടുമെന്നും ഇത് സ്ത്രീയുടെ അന്തസ്സിനെ ലംഘിക്കുന്നതാണെന്നും കോടതി വിശദീകരിച്ചു. 12 വയസ്സുകാരിയുമായി ബന്ധപ്പെട്ട കേസില്‍ ബോംബെ ഹൈക്കോടതി നാഗ്പുര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയുടേതാണ് നിരീക്ഷണം. പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. ഇതിനിടെ പെണ്‍കുട്ടിയുടെ അമ്മ സംഭവസ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ വിചാരണ കോടതി പോക്സോ സെക്ഷന്‍ 7, ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസിലെ ആരോപണവിധേയന് കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് പോക്സോ പ്രകാരം ലൈംഗീക അതിക്രമത്തില്‍പ്പെടുമോ എന്ന്…
Read More