കോവിഡ് ഏറ്റവും ആഘാതമുണ്ടാക്കുന്നതും വേഗത്തില്‍ ബാധിക്കുന്നതും ശ്വാസകോശത്തിലാണെന്നാണ് നമ്മള് പൊതുവെ ധരിക്കുന്നത്. എന്നാല്‍ പുതിയ പഠനം ഈ ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ്. കോവിഡ് ബാധ ശരീരത്തില്‍ ഏറ്റവും ആഘാതമുണ്ടാക്കുന്നത് തലച്ചോറില്‍ എന്നാണ് ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരുടെ പഠനം പറയുന്നത്. കോവിഡ് ഒരു ശ്വാസകോശ രോഗമാണെന്ന പൊതുധാരണയ്ക്ക് വിരുദ്ധമാണ് പഠനഫലങ്ങളെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ശ്വാസകോശം കോവിഡിന്റെ ആഘാതം തരണം ചെയ്താലും തലച്ചോര്‍ രോഗബാധിതമായി തുടരും. വൈറസസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. എലികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ഒരു കൂട്ടം എലികളില്‍ കൊറോണ വൈറസും ഒരു കൂട്ടം എലികളില്‍ സലൈന്‍ സൊല്യൂഷനും കുത്തിവച്ചു. വൈറസ് കുത്തിവച്ച എലികളുടെ ശ്വാസകോശത്തില്‍ മൂന്നു ദിവസത്തിനു ശേഷം വൈറസ് തോത് മൂര്‍ധന്യത്തിലെത്തി. പിന്നീട് അത് കുറയാന്‍ തുടങ്ങി. എന്നാല്‍ രോഗം ബാധിച്ച് 56 ദിവസമായിട്ടും…
Read MoreCategory: Top News
ബിജെപിയിൽ പൊട്ടിത്തെറി! കോഴിക്കോട് നോര്‍ത്തില്‍ പിടിമുറക്കി എം.ടി.രമേശ് ; പറ്റില്ലെന്ന് സംസ്ഥാന നേതൃത്വം; സുരേഷ്ഗോപി തിരുവനന്തപുരത്ത്; സീറ്റിൽ അവകാശവാദവുമായി നേതാക്കൾ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ബിജെപിയില്‍ തര്‍ക്കം രൂക്ഷം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം മുഖവിലക്കെടുക്കാതെ മുതിര്‍ന്ന നേതാക്കള്‍ സീറ്റില്‍ അവകാശവാദവുമായി രംഗത്തെത്തിയതോടെയാണ് ബിജെപിയില്‍ തര്‍ക്കം രൂക്ഷമായത്. ഇതോടെ സീറ്റ് ചര്‍ച്ചകളില്‍ ദേശീയ നേതൃത്വം ഇടപെടുമെന്നുറപ്പായി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ.പി. നദ്ദ ഫെബ്രുവരി മൂന്നിന് കേരളത്തിലെത്തും. തുടര്‍ന്ന് കോര്‍കമ്മറ്റി യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുകയും സീറ്റ് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്യും. പി.കെ.കൃഷ്ണദാസിന് കാട്ടാക്കടയും സുരേഷ്ഗോപിക്ക് തിരുവനന്തപുരത്തും സീറ്റ് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഒ.രാജഗോപാല്‍, സി.കെ.പത്മനാഭന്, ബി.ഗോപാലകൃഷ്ണന്, സി.കൃഷ്ണകുമാര്‍ തുടങ്ങിയവരും ഇത്തവണ മത്സരിക്കുന്നുണ്ട്. ഇവരുടെ സീറ്റുകളേതെന്ന് തീരുമാനിച്ചിട്ടില്ല. കേന്ദ്രമന്ത്രി വി.മുരളീധരനും മത്സരിക്കാനാണ് സാധ്യത. അതേസമയം കെ.സുരേന്ദ്രന് മത്സരിക്കണമെന്ന് നേരത്തെ കേന്ദ്രനേതൃത്വം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരുടേയും സീറ്റുകള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ല. കൂടാതെ മുന്ഡിജിപിമാരായ ടി.പി. സെന്‍കുമാര്‍, ജേക്കബ്തോമസ് തുടങ്ങിവരേയും മത്സരരംഗത്തിറക്കും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന ശോഭാസുരേന്ദ്രനും…
Read Moreവാഹനത്തിന്റെ പഴക്കം എട്ടു വര്‍ഷത്തിനു മുകളിലായെങ്കില്‍ ഇനി മുതല്‍ ‘ഗ്രീന്‍ ടാക്സ്’ അടയ്ക്കേണ്ടി വരും; എന്നാല്‍ ചിലര്‍ക്ക് ഇത് ബാധകമല്ല…വിശദാംശങ്ങള്‍ ഇങ്ങനെ…
വാഹന ഉടമകള്‍ക്ക് വിഷമമുണ്ടാക്കിയേക്കാവുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വാഹന ഉടമകള്‍ക്കു മേല്‍ ഒരു പുതിയ നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. രാജ്യത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് പുറമെ സിഎന്‍ജി, എഥനോള്‍, എല്‍പിജി എന്നിവയിലോടുന്ന വാഹനങ്ങള്‍ക്കും പുതിയ നികുതി നിര്‍ദ്ദേശം ബാധകമാവില്ലെന്നാണ് റിപ്പോര്‍ട്ട്. എട്ട് വര്‍ഷം പഴയ വാഹനങ്ങളുടെ കാര്യത്തിലാണ് ഈ തീരുമാനം സ്വീകരിക്കുന്നത്. അന്തരീക്ഷം മലിനമാക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കുന്നതിനും, ഇവരെ പുതിയ, മലിനീകരണം കുറഞ്ഞ വാഹനങ്ങളിലേക്ക് മാറ്റുന്നതിനുമാണ് നീക്കമെന്നാണ് വിലയിരുത്തല്‍. ഗ്രീന്‍ ടാക്സ് വഴി ശേഖരിക്കുന്ന പണം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കും. . കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇതിനുള്ള ശുപാര്‍ശ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ട ഘട്ടത്തില്‍ റോഡ് ടാക്സിന്റെ പത്ത്…
Read Moreഞാന്‍ ശിവനാണ്, തൊണ്ടയില്‍ വിഷം ഉണ്ട്..! കൊറോണ വന്നത് ചൈനയിൽനിന്നല്ല; എന്നിൽനിന്ന്..; പെണ്‍കുട്ടികളെ കൊന്ന അമ്മയുടെ വിചിത്രമായ മൊഴി
ചിറ്റൂർ (ആന്ധ്രപ്രദേശ്): കൊറോണ വന്നത് ചൈനയിൽനിന്നല്ല തന്നിൽനിന്നാണെന്ന് ആന്ധ്രയിൽ പെണ്മക്കളെ കൊലപ്പെടുത്തിയ പ്രതി പത്മജ. താൻ ശിവനാണെന്നും തൊണ്ടയിൽ വിഷം ഉണ്ടെന്നും അവകാശപ്പെട്ട ഇവർ കോവിഡ് പരിശോധനയ്ക്കു വിസമ്മതിച്ചുകൊണ്ടാണ് കോവിഡിന്റെ ഉറവിടം താനാണെന്നു പറഞ്ഞത്. ആന്ധ്രപ്രദേശിലെ മദനപ്പള്ളെയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പത്മജ (50), ഭർത്താവ് പുരുഷോത്തം നായിഡു എന്നിവർ മക്കളായ അലേഖ്യ (27)യെയും ദിവ്യ സായി (22)യെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലാണ്. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള പത്മജ ഐഐടി പരിശീലന കേന്ദ്രത്തിൽ അധ്യാപികയാണ്. കോവിഡ് പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് താൻ ശിവനാണെന്നും കോവിഡ് വന്നത് തന്റെ ശരീരത്തിൽനിന്നാണെന്നും ഇവർ അവകാശപ്പെട്ടത്. തൊണ്ടയിൽ വിഷമുള്ളതിനാൽ കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല. വാക്സിൻ ഉപയോഗിക്കാതെ തന്നെ മാർച്ച് മാസത്തോടെ കോവിഡ് അവസാനിക്കുമെന്നും പത്മജ അവകാശപ്പെട്ടു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവർ കോവിഡ് പരിശോധനയ്ക്കു സമ്മതിച്ചത്. ഫലം വന്നിട്ടില്ല. അച്ഛനും അമ്മയും ചേർന്ന്…
Read Moreരക്ഷയില്ലെന്ന് മൊഡേണയുടെ പ്രസിഡന്റ് ! ജനിതകമാറ്റം പതിവായതോടെ വൈറസിനെ സമീപകാലത്തെങ്ങും നിയന്ത്രിക്കാനാവില്ലെന്ന് സൂചന…
ലോകത്ത് ഏറ്റവുമധികം അംഗീകാരം നേടിയവയില്‍ ഏറ്റവും ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട വാക്സിനാണ് അമേരിക്കന്‍ കമ്പനിയായ മൊഡേണയുടേത്. എന്നാല്‍ മോഡേണയുടെ പ്രസിഡന്റ് ഇപ്പോള്‍ പറയുന്ന വാക്കുകള്‍ ലോകത്താകമാനമുള്ള മനുഷ്യരെയാകെ ഭയചകിതരാക്കാന്‍ പോന്നവയാണ്. വാക്സിനുകള്‍ കൊണ്ടൊന്നും കൊറോണയെ പൂര്‍ണമായും തടയാനാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. അനുനിമിഷം മ്യൂട്ടേഷനു വിധേയമാകുന്നതിനാലാണിത്. ഇനിയും വര്‍ഷങ്ങളോളം ഈ ദുരന്തം ഭൂമിയില്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം ഒരു കോണ്‍ഫറന്‍സ് കോളില്‍ വ്യക്തമാക്കി. അതേസമയം, മൊഡേണയുടെ വാക്സിന് ഈയിടെ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ അതി തീവ്ര ഇനത്തില്‍ പെട്ട വൈറസുകളെ നേരിടാനുള്ള കരുത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസ് ബാധ നിലവിലുള്ളിടത്തോളം കാലം അതിന് ജനിതകമാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുമെന്നും മൊഡേണയുടെ പ്രസിഡണ്ട് ഡോ. സ്റ്റീഫന്‍ ഹോഗെ വ്യക്തമാക്കി. അതുകൊണ്ടുതന്നെ വ്യാപനം തടയുക എന്നതിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, രോഗബാധ അധികനാള്‍ നിലനില്ക്കാതെ നോക്കുകയും വേണം. വൈറസിന്റെ ജനിതകമാറ്റങ്ങള്‍ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി…
Read Moreപുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം കൂട്ടും; വിപണി സാധ്യത വിശാലമാക്കും; ഗീതാ ഗോപിനാഥ് പറയുന്നതിങ്ങനെ…
പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം കൂട്ടുമെന്ന് ഐഎംഎഫ്(അന്താരാഷ്ട്രനാണയനിധി) മുഖ്യ സാമ്പത്തിക ഉപദേശക ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു. എന്നാല്‍ ദുര്‍ബലരായ കൃഷിക്കാര്‍ക്ക് സാമൂഹിക സുരക്ഷാവലയമൊരുക്കേണ്ടതുണ്ടെന്നും കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറഞ്ഞു.അടിസ്ഥാനസൗകര്യങ്ങളിലടക്കം ഇന്ത്യയിലെ കാര്‍ഷികരംഗത്ത് ഒട്ടേറെ പരിഷ്കാരങ്ങള്‍ അനിവാര്യമാണ്. പുതിയ നിയമങ്ങള്‍ വിപണനത്തിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. കൃഷിക്കാരുടെ വിപണിസാധ്യത വിശാലമാക്കുന്നതാണിത്. നികുതിയടയ്ക്കാതെ ചന്തകള്‍ക്കുപുറമെ രാജ്യത്തെവിടെ വേണമെങ്കിലും ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും. ഏതൊരു പരിഷ്കാരം നടപ്പാക്കുന്നതിനും പരിവര്ത്തനച്ചെലവുകള് ആവശ്യമുണ്ട്. ഇത് ദുര്‍ബലരായ കര്‍ഷകരെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഈ വിഷയത്തില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുകയാണെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.
Read Moreരാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വിഷമമുണ്ടാക്കുന്ന തീരുമാനവുമായി ഫേസ്ബുക്ക് ! ന്യൂസ്ഫീഡുകളില്‍ രാഷ്ട്രീയം കുറയ്ക്കും…
വിദ്വേഷ രാഷ്ട്രീയം ഏറ്റവും അപകടകരമായ രീതിയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. അമേരിക്കയിലെ കാപ്പിറ്റോള്‍ പ്രക്ഷോഭത്തിനു പിന്നിലും സോഷ്യല്‍ മീഡിയയുടെ വ്യക്തമായ സ്വാധീനമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഫേസ്ബുക്കിലെ രാഷ്ട്രീയചര്‍ച്ചകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള പദ്ധതിയിലാണ് കമ്പനി. രാഷ്ട്രീയ ഗ്രൂപ്പുകള്‍ ഉപയോക്താക്കള്‍ക്കായി ശുപാര്‍ശ ചെയ്യില്ലെന്ന് ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന ന്യൂസ്ഫീഡുകളില്‍ രാഷ്ട്രീയ ഉളളടക്കം കുറയ്ക്കുകയും ചെയ്യും. ആഗോളതലത്തില്‍ ഈ നയം വിപുലീകരിക്കാനാണ് ഫെയ്സ്ബുക്കിന്റെ തീരുമാനം. വിദ്വേഷരാഷ്ട്രീയ ചര്‍ച്ചകള്‍ കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ ആഗ്രഹിക്കുകയാണെങ്കില്‍ രാഷ്ട്രീയ ഗ്രൂപ്പുകളിലും ചര്‍ച്ചകളിലും ഭാഗമാകുന്നതിന് സാധിക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.’അനീതിക്കെതിരേ സംസാരിക്കുന്നതിനോ, വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനോ ഇത്തരം ചര്‍ച്ചകള്‍ സഹായകമാകാം. എന്നാല്‍ രാഷ്ട്രീയമോ, പോരാട്ടമോ ഞങ്ങളുടെ സേവനങ്ങളില്‍ നിന്ന് ഉപയോക്താക്കളുടെ അനുഭവങ്ങളെ കീഴടക്കുന്നതിനോട് താല്പര്യമില്ലെന്നാണ് ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ നിന്ന് ലഭിച്ച പ്രധാന…
Read Moreഭാര്യ ഒളിച്ചോടിയതിന്റെ വൈരാഗ്യത്തില്‍ ‘സൈക്കോ’യായി ! 18 സ്ത്രീകളെ കൊന്ന 45കാരന് ഒടുവില്‍ പിടിയില്‍; സംഭവം ഹൈദരാബാദില്‍…
പതിനെട്ടു സ്ത്രീകളെ കൊലപ്പെടുത്തിയ നാല്പ്പത്തിയഞ്ചുകാരന് ഹൈദരാബാദില്‍ പിടിയിലായി. ഹൈദരാബാദില്‍ അടുത്തിടെ നടന്ന രണ്ടു യുവതികളുടെ മരണത്തിലെ അന്വേഷണമാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. സിറ്റി പൊലീസ് ടാസ്ക് ഫോഴ്സും രച്ചകൊണ്ട കമ്മിഷണറേറ്റിലെ പൊലീസും ചേര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 21 കേസുകളില്‍ ഇയാളെ അറസ്റ്റു ചെയ്തിരുന്നു. 16 കൊലപാതകങ്ങള്‍, നാലു സ്വത്ത് കേസുകള്‍, പൊലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപെടല്‍ എന്നീ കേസുകളിലാണ് ഇയാളെ അറസ്റ്റു ചെയ്തിരുന്നത്. 21-ാം വയസ്സില്‍ വിവാഹിതനായ ഇയാളുടെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകളോട് വൈരാഗ്യപരമായ രീതിയില്‍ പെരുമാറാന്‍ ഇയാള്‍ തീരുമാനിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 2003 മുതലാണ് ഇയാള്‍ കൊലപാതകം പോലുള്ള ക്രിമിനല്‍ പരിപാടികള്‍ തുടങ്ങിയത്. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളെ ലൈംഗിക താല്പര്യമുണ്ടെന്ന് കാട്ടി പണം നല്കി വശത്താക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ഇവര്‍ക്കൊപ്പം മദ്യപിക്കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. ഇത്തരത്തില്‍ കൊല നടത്തിയതിനുശേഷം വിലപിടിപ്പുള്ള വസ്തുക്കള്‍…
Read Moreതൃപ്പൂണിത്തുറയില്‍ സ്വരാജിനെതിരേ കെ. ബാബു? ബാർകോഴയുടെ ക്ഷീണംമാറ്റി മണ്ഡലത്തിൽ സജീവമായി ബാബു; മറ്റു ചില യുവനേതാക്കളുടെ പേരുകൾ ഇങ്ങനെ…
സ്വന്തം ലേഖകന്‍കൊച്ചി: ജില്ലയില്‍ പതിനാല് മണ്ഡലങ്ങളില്‍ 11 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ആണ് മത്സരിക്കുന്നത്. ഇവയില്‍ കഴിഞ്ഞ തവണ പരാജയം രുചിച്ച നാല് മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. കൊച്ചി, വൈപ്പിന്‍, മൂവാറ്റുപുഴ, തൃപ്പൂണിത്തറ എന്നിവയാണ് നാല് മണ്ഡലങ്ങള്‍. ഇത്തവണ ഇവിടെ മത്സരം കടുക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. തൃപ്പൂണിത്തുറ സീറ്റിനായി മുന്‍ മന്ത്രി കെ ബാബു തന്നെ സജീവമായി രംഗത്തുണ്ട്. മറ്റു ചിലരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും കെ. ബാബുവിന്റെ സാന്നിധ്യം മണ്ഡലത്തില്‍ ഇപ്പോഴുമുണ്ട്. ബാര്‍കോഴയില്‍ പെട്ടു പരാജയപ്പെട്ടതിന്റെ ക്ഷീണമെല്ലാം മറന്നാണ് കെ. ബാബു ഇപ്പോള്‍ കളത്തിലിറങ്ങിയിരിക്കുന്നത്. മറ്റു യുവനേതാക്കളുടെ പേരുകളും സജീവമായി മണ്ഡലത്തിലുണ്ട്. ഏറ്റവും സജീവമായി പറയപ്പെടുന്ന പേരുകളിലൊന്നു ഡിസിസി ജനറല്‍ സെക്രട്ടറി എ.ബി. സാബുവിന്റേതാണ്.2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബാര്‍ കോഴ വിഷയത്തില്‍ കെ. ബാബു ആരോപണങ്ങള്‍ നേരിടവെയാണ് മണ്ഡലത്തില്‍ യുവ നേതാവായ…
Read Moreവിനോദസഞ്ചാര മേഖല ഉണർന്നു, ഒപ്പം ലഹരി സംഘങ്ങളും; കോളജ് വിദ്യാർഥികളും യുവാക്കളും ഇടപാടുകാർ; പള്ളുരുത്തിയിലെ യുവാക്കളിൽ നിന്നും പിടിച്ചെടുത്തത് 5 ലക്ഷത്തിന്റെ മയക്കുമരുന്ന്
ആലുവ: വിനോദസഞ്ചാര മേഖല ഉണർന്നതോടെ യുവാക്കൾക്കും സഞ്ചാരികൾക്കും മയക്കുമരുന്നുകളെത്തിച്ചു കൊണ്ട് മാഫിയകളും സജീവമായി തുടങ്ങി. വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യമിട്ട് വില്പനനടത്തുന്നതിനായി ആലുവയിൽ എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കൊച്ചി സ്വദേശികളായ രണ്ട് യുവാക്കളെ ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും സംഘവും പിടികൂടി. കൊച്ചി പള്ളുരുത്തി സ്വദേശികളായ ഷിനാസ് (22), സുധീഷ് (22) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വിപണിയിൽ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നാണ് പിടികൂടിയത്. കർണാടകയിൽനിന്നും വാങ്ങി കേരളത്തിലെ പ്രധാന വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യമിട്ടാണ് ഇവർ വില്പന നടത്തി വന്നത്. കോളജ് വിദ്യാർഥികളും യുവാക്കളുമാണ് ഇവരുടെ പ്രധാന ഇടപാടുകാർ. ചെറുപൊതികൾക്കു വില…ചെറു പൊതികളാക്കി അയ്യായിരം മുതൽ ഏഴാംയിരം രൂപവരെ ഇടാക്കിയാണ് ഇവർ വില്പന നടത്തിയിരുന്നത്. ആലുവ, അങ്കമാലി, കാലടി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരി വിപണനം.…
Read More