അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലേറിയ ഉടന്‍ തന്നെ കോവിഡ് പരീക്ഷണം നേരിട്ട് ജോ ബൈഡന്. കോവിഡിന്റെ അതിവേഗം പടരുന്ന വകഭേദം അമേരിക്കയില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് വീണ്ടും വീണ്ടും യാത്രാവിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് അമേരിക്ക. ബ്രിട്ടനും അയര്‍ലന്റും ഉള്‍പ്പെടെയുള്ള യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശത്ത് നിന്നും ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അമേരിക്കക്കാരല്ലാത്തവര്‍ക്ക് വിലക്ക് വന്നേക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് എത്തുന്നവര്‍ക്ക് കര്‍ശന ക്വാറന്റീനും നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. രോഗം നിയന്ത്രിക്കാന്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. ജനുവരി 26 മുതല്‍ വിലക്ക് വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് പുതിയ പ്രസിഡന്റ് ജോ ബൈഡന് ആലോചിക്കുന്നത്. ട്രംപില്‍ നിന്നും വ്യത്യസ്തമായി കോവിഡ് നിയന്ത്രിണത്തിനുള്ള നടപടികള്‍ക്ക് ബൈഡന് ഭരണകൂടം കൂടുതല്‍ പ്രധാന്യം നല്‍കുന്നുണ്ട്. 100 ദിവസത്തിനുള്ള വാക്സിന് 10 കോടിയിലധികം പേരിലേക്ക് എത്തിക്കാനാണ് ആലോചന. 100 ദിവസത്തേക്ക് എല്ലാവരും മാസ്ക്ക് ധരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ…
Read MoreCategory: Top News
പതിനേഴുകാരനെ ക്രൂരമായി മർദിച്ച കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ! പ്രതികളിൽ ആറുപേരും പ്രായപൂർത്തിയാകാത്തവരാണ്
കളമശേരി: മയക്കുമരുന്ന് ഉപയോഗം വീട്ടുകാരെ അറിയിച്ചതിന് പതിനേഴുകാരനെ ക്രൂരമായി മർദിച്ച ഏഴംഗ സംഘത്തിലെ ഒരാൾ ജീവനൊടുക്കിയ നിലയിൽ. കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്പിൽ നിഖിൽ പോൾ (17) ആണ് തൂങ്ങി മരിച്ചത്. ജീവനൊടുക്കാനുള്ള ശ്രമം ശ്രദ്ധയിൽപെട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തിങ്കളാഴ്ച ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് ഇത്. പ്രതികളിൽ ആറുപേരും പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മാതാപിതാക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു.അഖിൽ വർഗീസ് എന്ന 19 കാരനെ കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടിരുന്നു. കളമശേരി ഗ്ലാസ് കോളനിയിലാണ് 17 വയസുകാരനു മർദനമേറ്റത്. മര്‍ദിക്കുന്നതിന്റെ ഒരു മണിക്കൂറോളം നീളുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. കെട്ടിടത്തിന്റെ ടെറസിൽ കൊണ്ടുപോയി അർധനഗ്നനാക്കി ബാലനെ മർദിക്കുകയായിരുന്നു. മെറ്റലിൽ മുട്ടുകുത്തി നിർത്തിയശേഷം സുഹൃത്തുക്കൾ മാറിമാറി മുഖത്തടിക്കുന്നതും പുറത്തിടിക്കുന്നതും അടിവയറ്റിൽ ആഞ്ഞുചവിട്ടുന്നതും വീഡിയോയിൽ കാണാം. ജനനേന്ദ്രിയത്തിലും കാലുകൊണ്ടു തൊഴിച്ചു. ഗുരുതരമായി പരിക്കേറ്റ…
Read Moreസംവാദത്തിന് തയാറാണോ? താനുമായി ബന്ധമില്ല എന്ന് പറയുന്ന ഉമ്മൻ ചാണ്ടിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് സോളാർ കേസിലെ പരാതിക്കാരി
കൊച്ചി: താനുമായി ബന്ധമില്ല എന്ന് പറയുന്ന ഉമ്മൻ ചാണ്ടിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് സോളാർ കേസിലെ പരാതിക്കാരി. സോളാർ പീഡന പരാതി സിബിഐക്ക് വിട്ട സംസ്ഥാന സർക്കാരിന്റെ നടപടിക്കു പിന്നാലെയാണ് പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ നേതാക്കൾക്കു മുന്നിൽ വ്യവസായ പദ്ധതിയുമായി പോയ ഒരു സ്ത്രീക്ക് നേരിട്ട അപമാനമാണ് താൻ അനുഭവിച്ചിട്ടുള്ളത്. ഉമ്മൻ ചാണ്ടി മാത്രമല്ല, കെസി വേണുഗോപാൽ, ഹൈബി ഈഡൻ അടക്കമുള്ളവരുടെ ഭാഗത്തു നിന്നും അപമാനം നേരിട്ടു. കേസിലെ കുറ്റക്കാർക്കെതിരെ സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ജോസ്. കെ മാണിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ജോസിനെതിരായ കേസിലും ഉറച്ചു നിൽക്കുന്നുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
Read Moreയുവനടന് അച്ഛന്റെ മൂന്നാം ഭാര്യയെ ബലാല്‍സംഗം ചെയ്തു ! നടനെതിരേ കേസ്; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
തന്റെ അച്ഛന്റെ മൂന്നാം ഭാര്യയെ യുവനടന് ബലാല്‍സംഗം ചെയ്തതായി പരാതി. ഇവരുടെ പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ടെലിവിഷന്‍ അവതാരകന്റെ പിതാവ് സീരിയല്‍ സംവിധായകനാണ്. സംഭവവുമായി ബന്ധപ്പെട്ട് ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഇവര്‍ തമ്മില്‍ സ്വത്തുസംബന്ധമായ തര്‍ക്കമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ബലാല്‍സംഗത്തിനിരയായ സ്ത്രീ തന്നെയാണ് പരാതി നല്‍കിയത്. യുവാവിനെതിരെ ഐപിസി 376, 380 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഒരു ഫ്ളാറ്റും നാലു കടകളും സംബന്ധിച്ചാണ് ഇരുവരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്
Read More2025ല്‍ ഇന്ത്യയിലെ ആയിരത്തിലധികം ഡാമുകളുടെ കാലാവധി തീരും ! ‘മുല്ലപ്പെരിയാര്‍’ ജലബോംബെന്ന് വ്യക്തമാക്കി യുഎന്‍ റിപ്പോര്‍ട്ട്…
2025ഓടെ ഇന്ത്യയിലെ ആയിരത്തിലധികം അണക്കെട്ടുകളുടെ കാലാവധി തീരുമെന്നും ഈ ഡാമുകള്‍ ലോകത്തിനു തന്നെ ഭീഷണിയുയര്‍ത്തുമെന്നുമുള്ള യുഎന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കേരളത്തിലെ മുല്ലപ്പെരിയാര്‍ ഡാം അടക്കം ഭീഷണിയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎന്‍ ഈ മുന്നറിയിപ്പ് നല്‍കുന്നത്. യുഎന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്താ’ണ് ‘പഴക്കമേറുന്ന ജലസംഭരണികള്‍: ഉയര്‍ന്നുവരുന്ന ആഗോളഭീഷണി’ എന്ന പേരിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നൂറിലധികം വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പസാധ്യതാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല ഇതിന് ഘടനപരമായ പ്രശ്നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അണക്കെട്ട് തകര്‍ന്നാല്‍ 35 ലക്ഷം പേര് അപകടത്തിലാകും. അതിര്‍ത്തി സംസ്ഥാനങ്ങളായ കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്ക വിഷയമാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2025-ഓടെ 50 വര്‍ഷം പഴക്കമെത്തുന്ന 1115-ലേറെ വലിയ അണക്കെട്ടുകള്‍…
Read Moreകടയ്ക്കാവൂര്‍ പോക്സോ കേസ് ! താന്‍ നിരപരാധിയെന്ന് കുറ്റാരോപിതയായ യുവതി; കേസ് ഭര്‍ത്താവും രണ്ടാം ഭാര്യയും ചേര്‍ന്ന് കെട്ടിച്ചമയ്ച്ചത്…
കടയ്ക്കാവൂര്‍ പോക്സോ കേസില്‍ താന്‍ നിരപരാധിയാണെന്ന് കുറ്റാരോപിതയായ യുവതി. കേസ് ഭര്‍ത്താവും രണ്ടാം ഭാര്യയും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ്. വിവാഹ മോചനം സംബന്ധിച്ച് കേസ് നടക്കുകയാണ്. മക്കളെ ആവശ്യപ്പെട്ടതിന്റെ വാശി ഭര്‍ത്താവിനുണ്ടായിരുന്നു. തനിക്കുവേണ്ടി മാത്രമല്ല എല്ലാ അമ്മമാര്‍ക്കും വേണ്ടി സത്യം പുറത്തു വരണമെന്നും ജാമ്യം ലഭിച്ചതിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ യുവതി പറഞ്ഞു. ‘ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് സ്റ്റേറ്റ്മെന്റ് എടുക്കാനാണെന്ന് പറഞ്ഞാണ് പൊലീസ് എന്നെ കൊണ്ടുപോയത്. എനിക്കെതിരെ മകന് പരാതി നല്‍കിയെന്നായിരുന്നു അവര്‍ അറിയിച്ചത്. പിന്നീടാണ് എന്നെ റിമാന്‍ഡ് ചെയ്യുകയാണെന്ന് മനസിലായത്. അപ്പോള്‍ ഭര്‍ത്താവും രണ്ടാം ഭാര്യയും സ്റ്റേഷനു പുറത്തുണ്ടായിരുന്നു. വിവാഹമോചനം സംബന്ധിച്ച കേസ് കുടുംബകോടതിയില്‍ നടക്കുകയാണ്. എന്നെയും ഭര്‍ത്താവിനെയും ഒരുമിച്ച് വിളിപ്പിച്ചിട്ടില്ല. കൂടെയുണ്ടായിരുന്ന മകനെ ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവന് പോകാന്‍ തയ്യാറായിരുന്നില്ല. ഇതോടെ ഭീഷണിപ്പെടുത്തിയിരുന്നു. എന്തു വില കൊടുത്തും എന്നെ ജയിലിലാക്കി അവനെ കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നു.…
Read Moreഅമ്മ പറഞ്ഞാൽ മകനായ പ്രധാനമന്ത്രി അനുസരിക്കും..! സഹായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്ക് പഞ്ചാബ് കർഷകന്റെ വികാരനിർഭരമായ കത്ത്
സ്വന്തം ലേഖകൻ ന്യൂഡൽഹി: കർഷക സമരം രണ്ടു മാസം പിന്നിടുന്ന സാഹചര്യത്തിൽ സഹായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്ക് പഞ്ചാബ് കർഷകന്റെ വികാരനിർഭരമായ കത്ത്. കർഷക കരിനിയമങ്ങൾ പിൻവലിക്കാൻ സഹായം തേടിയാണ് കത്തെഴുതിയിരിക്കുന്നത്. അമ്മ പറഞ്ഞാൽ മകനായ പ്രധാനമന്ത്രി അനുസരിക്കുമെന്നും കർഷകരെ രക്ഷിക്കാൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഫിറോസ്പൂരിൽനിന്നുള്ള ഹർപ്രീത് സിംഗ് എന്ന കർഷകനാണ് നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിക്ക് കത്തെഴുതിയത്. കർഷകർക്ക് അനുകൂലമായി ഷിംലയിൽ സമരം ചെയ്യുന്പോൾ ഇദ്ദേഹത്തെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മയെ ദൈവത്തെപ്പോലെ കരുതുന്ന ഒരു ഇന്ത്യക്കാരന് അമ്മയുടെ അപേക്ഷ തള്ളിക്കളയാനാവില്ലെന്നു ഹർപ്രീത് സിംഗ് കത്തിൽ പറയുന്നു. ഇന്ത്യൻ പ്രധാനമന്ത്രിക്ക് കർഷകരെ അവഗണിക്കാനായേക്കും. എന്നാൽ, അമ്മ പറഞ്ഞാൽ അദ്ദേഹത്തിന് അത് അനുസരിക്കാതിരിക്കാനാവില്ല. താങ്കൾ പറഞ്ഞാൽ കാർഷിക നിയമം പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെഴുതുന്നത്. അമ്മയോട് പ്രധാനമന്ത്രിക്ക് ഇല്ല എന്നു പറയാനാവില്ല.…
Read Moreഅവരുടെ മുഖം മനോഹരമായതിനാൽ സാമ്പത്തിക രംഗവുമായി ബന്ധപ്പെടുത്തി ആരും ചിന്തിക്കില്ല..! ഗീതാ ഗോപിനാഥിനെക്കുറിച്ചുള്ള അമിതാഭ് ബച്ചന്റെ പരാമർശത്തിൽ വിമർശനം
മുംബൈ: അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) മുഖ്യസാന്പത്തികശാസ്ത്രജ്ഞയായ മലയാളി ഗീത ഗോപിനാഥിനെക്കുറിച്ച് ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാബ് ബച്ചൻ നടത്തിയ പരാമർശനത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. കോൺ ബനേഗ ക്രോർപതി എന്ന ടെലിവിഷൻ ഷോയ്ക്കിടെയാണ് ബച്ചന്റെ വിവാദപരാമർശം. ഗീതാ ഗോപിനാഥ് ഏതു സംഘടനയുടെ ചീഫ് ഇക്കണോമിസ്റ്റ് ആണ് എന്നായിരുന്നു മത്സരാർഥിയോയുള്ള ചോദ്യം. ഗീതാ ഗോപിനാഥിന്റെ ചിത്രവും നാല് ഓപ്ഷനുകളും ഒപ്പം നൽകിയിരുന്നു. അവരുടെ ചിത്രം സ്ക്രീനിൽ തെളിഞ്ഞപ്പോൾ ” അവരുടെ മുഖം മനോഹരമായതിനാൽ സാന്പത്തിക രംഗവുമായി ബന്ധപ്പെടുത്തി ആരും ചിന്തിക്കില്ല’എന്നു ബച്ചൻ പറയുകയായിരുന്നു. ഇതിന്റെ വീഡിയോ ഗീത ഗോപിനാഥ് തന്നെ ട്വിറ്ററിൽ പോസ്റ്റ്ചെയ്തു. പണ്ടുമുതലേ താൻ ബച്ചന്റെ ആരാധികയാണെന്നും ഇതൊരു സ്പെഷൽ ആണെന്നുമായിരുന്നു അവർ പറഞ്ഞത്. എന്നാൽ ബുദ്ധിയെ സൗന്ദര്യവുമായി കൂട്ടിച്ചേർത്തിന്റെ യുക്തിയെയാണു സമൂഹമാധ്യമങ്ങൾ ചോദ്യംചെയ്തത്. ബച്ചന്റെ തലച്ചോറ് തീരെ ചെറുതായതിനാൽ ബുദ്ധിയുമായി ഒരിക്കലും അതിനെ കൂട്ടിച്ചേർക്കരുതെന്നായിരുന്നു ഒരു പ്രതികരണം.…
Read Moreഅട്ടിമറിനീക്കം! നേതാക്കളെ വധിക്കാൻ ശ്രമമെന്നു കർഷകർ; നുഴഞ്ഞുകയറിയ അക്രമിയെ കർഷകർ പിടികൂടി
സ്വന്തം ലേഖകൻ ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലി അലങ്കോലപ്പെടുത്താനും കർഷകസമരം അട്ടിമറിക്കാനും വ്യാപകനീക്കങ്ങൾ നടക്കുന്നെന്നു കർഷകസംഘടനകൾ. കർഷകസമരം നടക്കുന്ന സിംഗു അതിർത്തിയിൽ കർഷകനേതാക്കളെ കൊലപ്പെടുത്താൻ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമെന്ന് ആരോപിച്ച് പിടികൂടിയ ഒരാളെ മാധ്യമങ്ങൾക്കു മുന്‍പാകെ ഹാജരാക്കിയശേഷം കർഷകർ പോലീസിനു കൈമാറി. എന്നാൽ, കർഷകർ തയാറാക്കിയ തിരക്കഥയാണിതെന്ന് കസ്റ്റഡിയിലായശേഷം പുറത്തുവന്ന വീഡിയോയിൽ അക്രമി പറയുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് ആക്രമണ പദ്ധതിയുമായി എത്തിയ ആളെന്നാരോപിച്ച് മുഖംമൂടി ധരിച്ച ഒരാളെ കർഷകർ മാധ്യമങ്ങൾക്കു മുന്‍പാകെ ഹാജരാക്കിയത്. റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ട്രാക്ടർ റാലിയിൽ കടന്നുകൂടി അത് അലങ്കോലപ്പെടുത്താനും നാല് കർഷകനേതാക്കളെ വെടിവച്ചു കൊലപ്പെടുത്താനും രണ്ടു സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളതെന്നും അതിലൊരാളാണ് താനെന്നും പിടിയിലായ മുഖംമൂടിധാരി മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. സമരക്കാരുടെ കൈവശം ആയുധങ്ങളുണ്ടോയെന്നു പരിശോധിക്കുകയായിരുന്നു ഇപ്പോഴുണ്ടായിരുന്ന ചുമതല. താൻ ഉൾപ്പെട്ട പത്തംഗ സംഘത്തെ പോലീസിന്റെ ഒത്താശയോടെയാണ് പദ്ധതി…
Read Moreവിളിച്ചുവരുത്തി അപമാനിക്കരുത്! സദസിൽനിന്നും ജയ്ശ്രീ റാം വിളി; മോദിയെ വേദിയിലിരുത്തി മമതയുടെ ഷോക്ക് ട്രീറ്റ്മെന്റ്; പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ചു
കോൽക്കത്ത: സദസിൽനിന്നും ജയ്ശ്രീ റാം വിളി ഉയർന്നതിനെ തുടർന്ന് പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മേദിയെ സാക്ഷിയാക്കിയായിരുന്നു മമതയുടെ പ്രതിഷേധം. വിളിച്ചുവരുത്തി അപമാനിക്കരുതെന്നും അവർ പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 124 ാം ജന്മദിനാഘോഷ സമ്മേളനത്തിൽ മമത പ്രസംഗിക്കുമ്പോഴാണ് ബിജെപി അനുകൂല മുദ്രാവാക്യവും ജയ്ശ്രീ റാം വിളികളും മുഴങ്ങിയത്. പരിപാടിയിൽ മമതയ്ക്കൊപ്പം മോദിയും ബംഗാൾ ഗവർണർ ജഗദീപ് ധൻഖറും വേദിയിലുണ്ടായിരുന്നു. മമത പ്രസംഗം തുടങ്ങി ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് മുദ്രാവാക്യം വിളി ഉയർന്നത്. ഉടനെ മമത പ്രസംഗം നിർത്തി. തന്നെ ഇവിടെ വിളിച്ചുവരുത്തിയ ശേഷം അപമാനിക്കരുതെന്ന് മമത പറഞ്ഞു. ഇതൊരു രാഷ്ട്രീയ പരിപാടിയല്ല. സർക്കാർ പരിപാടിയിലേക്ക് നിങ്ങൾ ആരെയെങ്കിലും ക്ഷണിച്ചുകൊണ്ടുവന്നതിനു ശേഷം അവരെ അപമാനിക്കരുത്- പ്രകോപിതയായ മമത സദസിലുള്ളവരോടായി പറഞ്ഞു. പ്രസംഗം തുടരാതെ അവർ തന്റെ കസേരയിലേക്ക് മടങ്ങിപ്പോയിരുന്നു.
Read More