മട്ടന്നൂർ: മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയായ പെൺകുട്ടികൾ ഒളിച്ചോടുന്നത് വ്യാപകമാകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് പേരാണ് ഒളിച്ചോടിയത്. സോഷ്യൽ മീഡിയ വഴി പരിചയത്തിലായവരുമായാണ് കൂടുതൽ പെൺകുട്ടികൾ ഒളിച്ചോടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 21, 20, 26 വയസുള്ളവരാണ് ഒളിച്ചോടിയത്. മൂന്ന് പേരെയും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. സോഷ്യൽ മീഡിയയിലുടെ പരിചയത്തിലായ 21 കാരിയെ തമിഴ്നാട്ടിൽ നിന്നും വിവാഹിതയായ 26കാരിയായ യുവതിയെ പാലക്കാട് വച്ചുമാണ് പോലീസ് കണ്ടെത്തിയത്. ഫെയ്സ്ബുക്കിലെ പരിചയത്തിലായ യുവാവിനെ കാണാൻ യുവതി 6 വയസുള്ള കുട്ടിയുമായി പാലക്കാട് പോകുകയായിരുന്നു. യുവതികളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ ഉടൻ തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയതിനെ തുടർന്നാണ് യുവതികളെ കണ്ടെത്താനായത്. കണ്ടെത്തിയ യുവതികളെ പോലീസ് കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം പോകുകയായിരുന്നു. കഴിഞ്ഞ ദിവസം മലയോര മേഖലയിലെ ഒരു യുവതിയെ രാത്രിയിൽ കാണാതാവുകയും അർധരാത്രി വീട്ടിൽ തിരിച്ചെത്തിയതായും…
Read MoreCategory: Top News
മരണം അവരെ ഒന്നിച്ചു ജീവിക്കാൻ അനുവദിച്ചില്ല! വിവാഹം വൈകിപ്പിച്ചത് കോവിഡ്; തിരുവല്ല പെരുന്തുരുത്തിയില്‍ ഇന്നലെ സംഭവിച്ചത് തികച്ചും ആകസ്മികം
തിരുവല്ല: തിരുവല്ല പെരുന്തുരുത്തിയില്‍ ഇന്നലെ സംഭവിച്ചത് തികച്ചും ആകസ്മികം. ബസ് നിയന്ത്രണം വിട്ട് മുന്നില്‍പോയ സ്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്തുകയും ബസിനടിയില്‍പ്പെട്ട് യുവാവും യുവതിയും മരണമടയുകയും ചെയ്തു. അടുത്തുതന്നെ വിവാഹജീവിതത്തിലേക്കു പ്രവേശിക്കാനാഗ്രഹിച്ചവരെയാണ് മരണം ഇത്തരത്തില്‍ തട്ടിയെടുത്തത്. ചെങ്ങന്നൂര്‍ പിരളശേരി കാഞ്ഞിരംപറമ്പില്‍ പരേതനായ ചാക്കോ സാമുവേലിന്റെ മകന് ജയിംസ് ചാക്കോ (30), വെണ്മണി കല്യാത്ര പുലക്കടവ് ആന്‍സി ഭവനില്‍ സണ്ണിയുടെ മകള്‍ ആന്‍സി (26) എന്നിവരാണ് മരിച്ചത്. ഏറ്റുമാനൂരില്‍ ആന്‍സിയുടെ ജോലി ആവശ്യവുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇരുവരും. എംസി റോഡില്‍ ഇടതുവശം ചേര്‍ന്നു സാവധാനം വന്ന സ്കൂട്ടറിലേക്ക് പിന്നിലൂടെ വന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയാണുണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന കാറും സ്കൂട്ടറും തകര്‍ത്താണ് ഓപ്റ്റിക്കല്‍സിലേക്ക് ഇടിച്ചു കയറിയത്. ബസ് യാത്രക്കാരും ഓപ്റ്റിക്കല്സിലുണ്ടായിരുന്നവരും പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവിംഗിനിടെ എന്തോ ഒരു അസ്വസ്ഥത തോന്നിയതായും…
Read Moreയുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മര്‍ദ്ദിച്ചു ! മധ്യവയസ്കന് ദാരുണാന്ത്യം; കാസര്‍ഗോട്ടു നടന്ന സംഭവം ഇങ്ങനെ…
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ച മധ്യവയസ്കന് മരണമടഞ്ഞു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഇയാളെ തല്ലുകയും തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെടുകയുമായിരുന്നു. കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയതായിരുന്നു യുവതി. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
Read Moreഇപ്പോഴും ഇത്തരം മണ്ടന്മാര് ഉണ്ടെന്ന് ഓര്‍ക്കുമ്പോഴാ ! ചൂടാക്കുമ്പോള്‍ മണല്‍ സ്വര്ണമാവുമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്ന് തട്ടിയത് 50 ലക്ഷം…
‘ചൂടാക്കിയാല്‍ സ്വര്‍ണമാവുന്ന മണല്‍’ നല്കി ജ്വല്ലറി ഉടമയില്‍ നിന്ന് അന്‍പതു ലക്ഷം രൂപ തട്ടിയ ആളെ തേടി പോലീസ്. പൂനെയിലെ ജ്വല്ലറി ഉടമയാണ് തട്ടിപ്പിനിരയായത്. ഒരു വര്‍ഷം മുമ്പാണ്, തട്ടിപ്പു നടത്തിയ ആളെ പരിചയപ്പെട്ടതെന്ന് ജ്വല്ലറി ഉടമ പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു. ജ്വല്ലറിയില്‍ വന്ന ഇയാള്‍ ഉടമയുമായി പരിചയത്തില്‍ ആവുകയായിരുന്നു. തുടര്‍ന്ന് ഇടയ്ക്കിടെ ജ്വല്ലറിയിലും ഉടമയുടെ വീട്ടിലും എത്തി. ക്ഷീരോത്പന്നങ്ങള്‍ വിപണനം നടത്തുകയാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ബംഗാളില്‍നിന്നു കൊണ്ടുവന്ന മാന്ത്രിക മണല്‍ ആണെന്നു വിശ്വസിപ്പിച്ചാണ് ഇയാള്‍ ഉടമയില്‍നിന്നു പണം തട്ടിയത്. നാലു കിലോ വരുന്ന ഒരു ചാക്ക് മണല്‍ ആണ് നല്‍കിയത്. ചൂടാക്കിയാല്‍ സ്വര്‍ണമായി മാറും എന്നാണ് വിശ്വസിപ്പിച്ചത്. പ്രതിഫലമായി മുപ്പതു ലക്ഷം രൂപ പണമായി നല്കി. ബാക്കി ഇരുപതു ലക്ഷത്തിനു ആഭരണങ്ങളും നല്‍കിയതായി വ്യാപാരി പറയുന്നു. എന്നാല്‍ വീട്ടിലെത്തി മണല്‍ ചൂടാക്കിയപ്പോള്‍ കൈപൊള്ളിയത് മിച്ചം.…
Read Moreകോവിഡിന്റെ ‘കെന്റ് ‘ വേര്‍ഷന്‍ അതിമാരകം ! മരണശതമാനം ലോകത്തെ ഭയപ്പെടുത്തുന്നത്;ലോകം എങ്ങോട്ട്…
ജനിതകമാറ്റം വന്ന കോവിഡിന്റെ ലണ്ടന്‍ വകഭേദം ലോകത്ത് ഭീതിവിതയ്ക്കുമ്പോള്‍ മനുഷ്യമനസ്സുകളുടെ ആധിയേറ്റി മറ്റൊരു വകഭേദം കൂടി ബ്രിട്ടനില്‍ കണ്ടെത്തി. ‘കെന്റ്’ വകഭേദമാണ് ഇപ്പോള്‍ ലോകത്തിന്റെ ആശങ്കയേറ്റുന്നത്.കോവിഡിന്റെ മറ്റ് വേര്‍ഷനേക്കാളും കെന്റ് വക ഭേദം മരണ ദൂതരാണെന്നതിന് ശാസ്ത്രജ്ഞന്മാര് 50 ശതമാനം ഉറപ്പാണ് പറയുന്നത്. ഇന്നലെയാണ് അതിമാരകമായ കെന്റ് വക ഭേദം രൂപം കൊണ്ടതിനെ കുറിച്ച് സര്‍ക്കാര്‍ പുറത്ത് വിടുന്നത്. സാധാരണ കോവിഡ് വൈറസിനെ അപേക്ഷിച്ച് കെന്റ് വക ഭേദം പിടിപെട്ടാല്‍ മരണത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നനും റിപ്പോര്‍ട്ട് പുറത്ത് വിട്ട സേജിന്റെ സബ്കമ്മറ്റിയായ ന്യൂ ആന്‍ഡ് എമര്‍ജിങ് റെസ്പിറേറ്ററി വൈറസ് ത്രെട്ട്സ് അഡ് വൈസറി ഗ്രൂപ്പ് (നെവ് ടാഗ്) വ്യക്തമാക്കി. പുതിയ വകഭേദത്തെപ്പറ്റി വിവരം പുറത്തുവന്നയുടന്‍ മന്ത്രിമാര്‍ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചത് ഭയപ്പെടുത്തുന്നു. ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ടോറികള്‍ ആവശ്യപ്പെടുന്നതിനിടയിലുണ്ടായ കോവിഡിന്റെ പുതിയ ട്വിസ്റ്റ് രാജ്യത്തെ മൂന്നാമത്തെ സമ്പൂര്‍ണ ലോക്ഡൗണിലേക്ക്…
Read Moreബിജെപി സ്ഥാനാർഥിയാകാൻ സിനിമാക്കാരെയും പൊതുസമ്മതരെയും ആവശ്യമുണ്ട്! നേതാക്കളുടെ വീതംവയ്പ് ഇക്കുറി നടക്കില്ല; പരിചിതമുഖങ്ങളിൽ കേന്ദ്രത്തിന് അതൃപ്തി
സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാനഘടകം നല്കിയ പേരുകളില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. പൊതു സമ്മതരുടെ പേരുകള്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിക്കാതെ പരിചിതമായ മുഖങ്ങള്‍ അയച്ചതാണ് കേന്ദ്രനേതൃത്വത്തെ ചൊടിപ്പിച്ചത്. ഔദ്യോഗികമായി ചര്‍ച്ചകളിലേക്ക് കടന്നില്ലെങ്കിലും രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പൊതുസമ്മതരെ നിര്‍ത്താനാണ് കേന്ദ്ര നേതൃത്വത്തിന് താത്പര്യം. എന്നാല്‍ സംസ്ഥാന നേതൃത്വമാകട്ടെ നേതാക്കളുടെ വീതം വയ്പ് എന്നനിലയിലാണ് കാര്യങ്ങള്‍ നീക്കിയത്. ഇക്കാര്യത്തില്‍ ആര്‍എസ്എസ് കടുത്ത എതിര്പ്പുയര്ത്തികഴിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെ.പി. നദ്ഡ ഉടന്‍ കേരളത്തില്‍ എത്തുമെന്നാണ് അറിയുന്നത്. പൊതുസമ്മതരെ കണ്ടെത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയാത്തത് വലിയ അവമതിപ്പാണ് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഉണ്ടാക്കിയിരിക്കുന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്നും അണികളുടെ പിന്തുണയുള്ള നേതാക്കളെ അടര്‍ത്തിമാറ്റുക എന്ന ഉത്തരേന്ത്യന്‍ തന്ത്രം കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന ബോധ്യമാണ് ഇതുവഴി കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരിക്കുന്നത്. ഇതിനൊപ്പം പൊതുസമ്മതരും ബിജെപി സംസ്ഥാന…
Read Moreസുഹൃത്തുക്കളുടെ ലഹരി ഉപയോഗം പുറത്തറിയിച്ചു; പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂര മർദനം; മർദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം…
കളമശേരി: മയക്കുമരുന്നുപയോഗം വീട്ടുകാരെ അറിയിച്ചെന്ന പേരിൽ പതിനേഴുകാരനെ സുഹൃത്തുക്കള്‍ മര്‍ദിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതായി പരാതി. കളമശേരി ഗ്ലാസ് കോളനിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ പതിനേഴുകാരനെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെറസിൽ കൊണ്ടുപോയി അർധ നഗ്നനാക്കി മെറ്റലിൽ മുട്ട് കുത്തി നിർത്തിയ ശേഷമാണ് മർദിച്ചത്. ഒരു മണിക്കൂറോളം വരുന്ന വീഡിയോ ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ നാല് പേർ കളമശേരി പോലീസിന്റെ പിടിയിലായി. രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ശരീരമാസകലം സുഹൃത്തുക്കൾ മാറി മാറി വന്ന് മർദിക്കുന്നതായി വീഡിയോകളിൽ കാണാം. ജനനേന്ദ്രിയത്തിലും കാല് കൊണ്ട് തൊഴിച്ചു. ഈ മേഖലയിൽ മയക്കുമരുന്നു ലോബി പിടിമുറുക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. രാഷ്ട്രീയ ബന്ധത്തിന്റെ പേരിൽ കേസുകൾ തേച്ച് മായ്ച്ച് കളയുന്നതായും പരാതിയുണ്ട്.…
Read Moreഒരു കാര്യത്തിൽ സംഘത്തിനു പാളിച്ച പറ്റി..! ഹൊസൂർ മുത്തൂറ്റിലെ കൊള്ളസംഘം മണിക്കൂറുകൾക്കകം പിടിയിൽ; കവർച്ച നടത്തിയ സംഘം ഒരുക്കിയതു വമ്പൻ തയാറെടുപ്പുകൾ
ബംഗളൂരു: തമിഴ്നാട്ടിലെ ഹൊസൂർ കൃഷ്ണഗിരിയിൽ മുത്തൂറ്റ് ശാഖയിൽ മുഖം മൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി വൻ കവർച്ച നടത്തിയ സംഘത്തിലെ നാലു പേർ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. തമിഴ്നാട്ടിൽനിന്നു 25 കിലോ സ്വർണം കവർച്ച നടത്തി സംസ്ഥാനം വിട്ട സംഘത്തെ ഹൈദരാബാദിൽനിന്നാണ് പോലീസ് പിടികൂടിയത്. മുഖംമൂടി ധരിച്ചെത്തി പട്ടാപ്പകൽ നടത്തിയ കവർച്ച തമിഴ്നാടിനെ ഞെട്ടിച്ചിരുന്നു. ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തുന്നതിന്റെയും കവർച്ച മുതലുമായി ബൈക്കിലും മറ്റുമായി രക്ഷപ്പെടുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഏറെ ദിവസം ആസൂത്രണം നടത്തിയ കവർച്ചയാണ് മുത്തൂറ്റ് ശാഖയിൽ അരങ്ങേറിയതെന്നാണ് പോലീസ് നൽകുന്ന വിവരം. അതേസമയം, കവർച്ച മുതലുമായി രക്ഷപ്പെടുന്നതിലെ ആസൂത്രണം പൊളിക്കാൻ പോലീസിനു കഴിഞ്ഞു. ഏതാനും മണിക്കൂറുകൾകൂടി കഴിഞ്ഞിരുന്നെങ്കിൽ പിടികൂടാൻ കഴിയാത്ത വിധം കവർച്ചക്കാർ രക്ഷപ്പെടുമായിരുന്നുവെന്നാണ് വിലയിരുത്തൽ. സംഭവം പുറത്തറിഞ്ഞ ഉടൻ ഊർജിതമായി രംഗത്തിറങ്ങിയ പോലീസ് പഴുതടച്ചു നടത്തിയ തെരച്ചിലിലാണ്…
Read Moreപുലിയിറച്ചിയുടെ സ്വാദ് അറിയും മുമ്പ് ഒറ്റ് പോയി; പുലിയെ കൊന്ന് മാംസം പങ്കിട്ട അഞ്ചു പേർ പിടിയിൽ; ഇതേസംഘം മുള്ളൻപന്നിയെ കൊന്നു കറിവച്ചിരുന്നതായി വനപാലകർ
അടിമാലി: കെണിയിൽപെടുത്തി പിടികൂടിയ പുലിയെ കൊന്ന് ഇറച്ചി പങ്കിട്ടെടുത്ത അഞ്ചംഗ സംഘം അറസ്റ്റിൽ. മാങ്കുളം മുനിപാറ കൊള്ളികൊളവിൽ വിനോദ്(45), ബേസിൽ ഗാർഡൻ വി.പി. കുര്യാക്കോസ് (74), പെരുന്പൻകുത്ത് ചെന്പൻ പുരയിടത്തിൽ സി.എസ്. ബിനു (50), മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ (54), വടക്കുംചാലിൽ വിൻസന്റ് (50) എന്നിവരെയാണ് വനപാലകർ അറസ്റ്റുചെയ്തത്. ഇതേസംഘം നേരത്തെ മുള്ളൻപന്നിയെ കൊന്നു കറിവച്ചിരുന്നു. ഒന്നാം പ്രതിയായ വിനോദിന്റെ കൃഷിയിടത്തിൽ കെണിയൊരുക്കി സംഘം പുലിയെ പിടിക്കുകയായിരുന്നു. ആറുവയസുള്ള ആണ് പുലിയെയാണ് പിടികൂടിയത്. വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തേതുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനോദിന്റെ വീട്ടിൽനിന്ന് പുലിത്തോലും ഇറച്ചിക്കറിയും പിടിച്ചെടുത്തു. പിന്നീടുള്ള അന്വേഷണത്തിലാണ് മറ്റു പ്രതികളും അറസ്റ്റിലായത്. 10 കിലോഗ്രാം പുലിയുടെ മാംസം ഇവരിൽനിന്നും കണ്ടെത്തി. റേഞ്ച് ഓഫീസർ വി.ബി. ഉദയസൂര്യൻ, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ അജയഘോഷ്, ദിലീപ് ഖാൻ, ജോമോൻ, അഖിൽ, ആൽബിൻ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.…
Read Moreതട്ടിപ്പിന് മറയത്ത് കേരളം; പാഠം പഠിക്കാതെ ജനങ്ങള്‍! ഫിന്‍സിയര്‍ തട്ടിയത് 20 കോടി; കോഴിക്കോട് 116 പേര് നിക്ഷേപിച്ചത് 47 ലക്ഷം
സ്വന്തം ലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്ത് 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് കേസ് അന്വേഷണം പാതിവഴിയില്‍ നില്‍ക്കവെ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായുള്ള ഫിന്‍സിയര്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ തട്ടിപ്പില്‍ ഞെട്ടി പോലീസ്. സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മാത്രം 20 കോടിരൂപയോളം തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം. മറ്റു ജില്ലകളിലെത് കൂടി കണക്കിലെടുത്താന് 50 കോടിയിലേറെ തട്ടിപ്പ് നടത്തിയിട്ടുണ്ടാവാമെന്നാണ് പോലീസ് കരുതുന്നത്. വന്‍ തുക ലാഭം വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ച് മുങ്ങുന്നത് സംസ്ഥാനത്ത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. എന്നിട്ടും ജനങ്ങള്‍ ഇത്തരം തട്ടിപ്പുകളില്‍ അനുദിനം ഇരകളാവുകയാണെന്ന് കേസന്വേഷിക്കുന്ന ഇന്‍സ്പക്ടര്‍മാര്‍ അറിയിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പോലീസില്‍ മാത്രം ഇതുവരെ 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഇന്‍സ്പക്ടര്‍ പി.കെ.പത്മരാജന് അറിയിച്ചു. 14 കോടി രൂപയോളം ഇവിടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം.…
Read More