മുണ്ടക്കയം: മുണ്ടക്കയം അസംബനിയിൽ മകനും മരുമകളും ചേർന്നു മാതാപിതാക്കളെ മുറിക്കുള്ളിൽ പൂട്ടിയിടുകയും ഭക്ഷണവും വെള്ളവും ലഭിക്കാതെ അച്ഛൻ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ ജില്ലാ സാമൂഹിക നീതി ഓഫീസർ ഇന്നു വീട്ടിലെത്തി തെളിവെടുപ്പ് നടത്തും. സമീപവാസികളിൽനിന്ന് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യും. തുടർന്നു വിശദമായ റിപ്പോർട്ട് തയാറാക്കി അധികൃതർക്കു സമർപ്പിക്കും. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ തുടർനടപടി സ്വീകരിക്കുകയുള്ളൂവെന്ന് മുണ്ടക്കയം പോലീസ് പറയുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊടിയിൽ വീട്ടിൽ പൊടിയ(80)നാണ് ഭക്ഷണവും വെള്ളവും ലഭിക്കാതെ മരിച്ചത്. മാനോനില തെറ്റിയ ഭാര്യ അമ്മിണിയെ (76) കോട്ടയം മെഡിക്കൽ കോളജിലെ മാനസിക രോഗ വിഭാഗത്തിൽ ചികിത്സയിലാണ്. നിലവിൽ പോലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നല്കാൻ ജില്ലാ കളക്ടർ സബ് കളക്്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മകൻ റെജി ഭക്ഷണവും വെള്ളവും നല്‍കാതെ വൃദ്ധമാതാപിതാക്കളെ മാസങ്ങളോളം വീട്ടിനുള്ളിൽ ബന്ധിയാക്കിയിട്ടിരിക്കുകയായിരുന്നു. വിവരമറിഞ്ഞ്…
Read MoreCategory: Top News
കൊറോണയ്ക്ക് ഏറ്റവും പ്രിയം ആദ്യ ഡോസ് വാക്സിനേഷന് എടുത്തവരോടോ ? രണ്ടാം ഡോസിനു മുമ്പ് കൊറോണ പിടിക്കപ്പെടാന്‍ സാധ്യത വളരെക്കൂടുതല്‍…
ഫൈസര്‍ വാക്സിനേഷന്റെ ആദ്യ ഡോസ് പ്രതീക്ഷിച്ച ഫലം ചെയ്യുന്നില്ലെന്ന് നിരീക്ഷണം. ഇസ്രയേലിലെ പ്രമുഖ കോവിഡ് ചികിത്സകനായ ഡോ.നാഷ്മാന്‍ ആഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാക്സിന്റെ ആദ്യ ഡോസിന് പ്രതീക്ഷിച്ചത്ര രോഗവ്യാപനം തടയാന്‍ കഴിയുന്നില്ലെന്നും ആദ്യ ഡോസ് നല്കിക്കഴിഞ്ഞാല് പത്തു ദിവസമെങ്കിലും എടുക്കും പ്രതിരോധ ശേഷി വികസിക്കുവാനെന്നും ആദ്യ ഡോസിനും രണ്ടാം ഡോസിനും ഇടയിലുള്ള ഇടവേളയില്‍ രോഗബാധയേറ്റവര്‍ നിരവധിയാണെന്നാണ് അദ്ദേഹം പറയുന്നത്. യഥാര്‍ത്ഥ സ്ഥിതിവിവരക്കണക്കനുസരിച്ച് ഇസ്രയേലില്‍ ആദ്യ ഡോസെടുത്തവരില്‍ 14 ഉം 21 ഉം ദിവസത്തിനിടയില്‍ 33 ശതമാനത്തോളം രോഗവ്യാപനം കുറഞ്ഞതായി കണ്ടെത്തി. അതേസമയം ബ്രിട്ടനില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത് വാക്സിന് എടുത്തവരില്‍ 89 ശതമാനം വരെ രോഗബാധ തടയാനായി എന്നാണ്. ബ്രിട്ടനെ പോലെ രണ്ടു ഡോസുകള്‍ക്കും ഇടയില്‍ 12 ആഴ്ച്ചത്തെ ഇടവേള ഇസ്രയേല്‍ നല്‍കുന്നില്ല. മൂന്നാഴ്ച്ചത്തെ ഇടവേളയിലാണ് രണ്ട് ഡോസുകളും നല്‍കുന്നത്. എന്നാല്‍ ഈ ചുരുങ്ങിയ കാലയളവില്‍…
Read Moreകണ്ണില്ലാത്ത ക്രൂരത! പെൺകുട്ടിയെ പീഡിപ്പിച്ച് ചാക്കിൽ കെട്ടി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു
ഇൻഡോർ: മധ്യപ്രദേശില്‍ കൗമാരക്കാരിയായ കോളജ് വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് ശേഷം ചാക്കില്‍ കെട്ടി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. ഇന്‍ഡോറിലാണ് സംഭവം. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ 19കാരി ആശുപത്രിയില്‍ ചികിത്സയിലാണ്. നന്ദിഗ്രാമിലെ ഫഌറ്റില്‍ വച്ചാണ് പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയും പിന്നീട് ചാക്കില്‍ കെട്ടി ഭഗിരത്പുരയിലെ റെയില്‍വേ ട്രാക്കില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയുമായിരുന്നു. ചാക്കിനുള്ളില്‍ നിന്നും പുറത്തിറങ്ങിയെ പെണ്‍കുട്ടിയെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ അടുത്തിടെയായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Read More“പണി പോയപ്പോൾ എട്ടിന്റെ പണി’; ട്രംപിന്റെ വിശ്വസ്തർക്ക് വിലക്കേർപ്പെടുത്തി ചൈന
ബീജിംഗ്: അമേരിക്കൻ പ്രസിഡന്റ് സ്ഥാനൊഴിഞ്ഞ ഡോണൾഡ് ട്രംപിന്റെ 28 വിശ്വസ്തരെ വിലക്കി ചൈന. മുൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ഉൾപ്പടെ 28 വിശ്വസ്തരെയാണ് ചൈന വിലക്കിയത്. രാജ്യത്തിന്റെ പരമാധികാരത്തിനുമേൽ കടന്നുകയറിയവർക്കെതിരെയാണ് നടപടിയെന്നും ഇവർക്ക് ചൈനയിൽ മാത്രമല്ല, ഹോങ്കോംഗ്, മക്കാവു എന്നിവിടങ്ങളിലും പ്രവേശിക്കാനാകില്ലെന്ന് ബെയ്ജിംഗ് പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു. പുതിയ പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റതിന് 15 മിനിട്ടിനുള്ളിലാണ് ചൈന ഈ തീരുമാനം പുറത്തുവിട്ടത്. ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പീറ്റർ നവാരോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയൻ, മുതിർന്ന പൂർവേഷ്യ നയതന്ത്രജ്ഞൻ ഡേവിഡ് സ്റ്റിൽവെൽ, ദേശീയ സുരക്ഷ ഡെപ്യൂട്ടി ഉപദേഷ്ടാവ് മാത്യു പോട്ടിഗർ, ആരോഗ്യ, അവശ്യ സേവന സെക്രട്ടറില അലക്സ് അസർ, സാമ്പത്തിക വികസന അണ്ടർ സെക്രട്ടറി കീത്ത് ക്രാച്ച്, യുഎൻ അംബാസഡർ കെല്ലി ക്രാഫ്റ്റ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ ബോൾട്ടൺ, ചീഫ് സ്ട്രാറ്റജിസ്റ്റ്…
Read Moreഅലര്‍ജിയുള്ളവര്‍ ‘കോവിഷീല്‍ഡ്’ വാക്സിന് സ്വീകരിക്കരുത് ! കുത്തിവയ്പ്പിനു മുമ്പ് ആരോഗ്യസ്ഥിതി വ്യക്തമായി അറിയിക്കണമെന്ന് കമ്പനി…
അലര്‍ജിയുള്ളവര്‍ കോവിഷീല്‍ഡ് വാക്സിന് സ്വീകരിക്കുന്നത് ശ്രദ്ധിച്ചുവേണമെന്ന നിര്‍ദ്ദേശവുമായി നിര്‍മാതാക്കളിലൊരാളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്സിനിലെ ഘടകപദാര്‍ഥങ്ങളോട് അലര്‍ജിയുള്ളവര്‍ കുത്തിവയ്പ്പ് എടുക്കരുതെന്ന നിര്‍ദ്ദേശവുമുണ്ട്. ഇതുകൂടാതെ ആദ്യ ഡോസ് എടുത്തപ്പോള്‍ അലര്‍ജിയുണ്ടായവര്‍ രണ്ടാം ഡോസ് വാക്സിന് കുത്തിവയ്ക്കരുതെന്നും നിര്‍മാതാക്കള്‍ നിര്‍ദേശിച്ചു. കോവിഷീല്‍ഡ് വാക്സിനിലെ ഘടകപദാര്‍ഥങ്ങളുടെ പട്ടിക, സ്വീകര്‍ത്താക്കള്‍ക്കു വേണ്ടിയുള്ള വിവരങ്ങള്‍ എന്ന പേരില്‍ കമ്പനി പ്രസിദ്ധീകരിച്ചു. ഹിസ്റ്റിഡൈന്‍, ഹിസ്റ്റിഡൈന്‍ ഹൈഡ്രോക്ലോറൈഡ് മോണോ ഡൈഡ്രേറ്റ്, മഗ്നീഷ്യം ക്ലോറൈഡ് ഹെക്സ്ഹൈഡ്രേറ്റ്, പോളിസോര്‍ബനേറ്റ് 80, എഥനോള്‍, സക്രോസ്, സോഡിയം ക്ലോറൈഡ്, ഡിസോഡിയം എഡിറ്റേറ്റ് ഡിഹൈഡ്രേറ്റ്, വെള്ളംഎന്നിവയാണ് വാക്സിനില്‍ ഉള്ളത്. ഏതെങ്കിലും മരുന്നിനോ ഭക്ഷണത്തിനോ, മറ്റേതെങ്കിലും വാക്സിനോ, കോവിഡിഷീല്‍ഡ് വാക്സിനിലെ ഏതെങ്കിലും ഘടകത്തിനോ അലര്‍ജി ഉണ്ടായിട്ടുണ്ടോയെന്ന വിവരം വാക്സിന് സ്വീകരിക്കുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ വിവരവും വാക്സിന് എടുക്കുന്ന സമയം അറിയിക്കണമെന്നും കമ്പനി നിര്‍ദേശിക്കുന്നു. ഗര്‍ഭിണികള്‍, സമീപ ഭാവിയില്‍ ഗര്‍ഭം ധരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍,…
Read Moreഅസംതൃപ്തമായ വിവാഹജീവിതം നയിക്കുന്ന പത്തു സ്ത്രീകളെങ്കിലും ഈ ചിത്രം കണ്ട് വിവാഹമോചനം നേടണം;തന്റെ ആഗ്രഹം തുറന്നു പറഞ്ഞ് ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ സിനിമയുടെ സംവിധായകന് ജിയോ ബേബി…
ഓണ്‍ലൈനായി റിലീസ് ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന സിനിമ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഈ അവസരത്തില്‍ തുറന്നു പറച്ചിലുമായി എത്തുകയാണ് ചിത്രത്തിന്റെ സംവിധായകന് ജിയോ ബേബി. രണ്ട് വ്യക്തികളുടെ സ്വാതന്ത്ര്യം ഇല്ലാതാവുക മാത്രമാണ് യഥാര്‍ത്ഥത്തില്‍ വിവാഹം കൊണ്ട് ഉണ്ടാവുന്നതെന്നാണ് ജിയോ പറയുന്നത്. വിവാഹ ജീവിതത്തില്‍ അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും ചിത്രം കണ്ട് വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹം എന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തില്‍ പറഞ്ഞു. വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. സിനിമ കണ്ട ശേഷം നിരവധി സ്ത്രീകള്‍ ഇത് തങ്ങളുടെ മുന്‍കാല ജീവിതമാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജിയോ ബേബിയുടെ വാക്കുകള്‍ ഇങ്ങനെ…വിവാഹത്തിലൂടെ സംഭവിക്കുന്നത് സ്വാതന്ത്ര്യമില്ലായ്മ മാത്രമാണ്. ഒരു പരിധി വരെ പുരുഷനും ഒരുപാട് അളവില്‍ സ്ത്രീക്കും. വിവാഹം എന്ന് പറഞ്ഞാല്‍ എന്താണ്?…
Read Moreഹേംനാഥ് ആളത്ര ശരിയായിരുന്നില്ല ! സുഹൃത്തിനൊപ്പം നൃത്തം ചെയ്തതിന്റെ പേരില്‍ ചിത്രയെ ക്രൂരമായി പീഡിപ്പിച്ചു; ചിത്രയുടെ ഭര്‍ത്താവ് ഹേംനാഥിനെതിരേ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍…
നടിയും അവതാരകയുമായ വിജെ ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ഹേംനാഥിനെതിരേ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങള്‍.ചിത്രയെ ഹേംനാഥ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുവെന്നാണ് സുഹൃത്ത് സെയ്ദ് രോഹിത്ത് വെളിപ്പെടുത്തിരിക്കുന്നത്. പരാതികള്‍ ബലപ്പെടുത്തും വിധം ചിത്രയുടെ മരണത്തിന് ശേഷം ഹേംനാഥ് സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്. ചിത്ര ഷൂട്ട് കഴിഞ്ഞതിന് ശേഷം ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് താന്‍ ചോദിച്ചുവെന്ന് ഹേംനാഥ് പറയുന്നു. അതില്‍ കുപിതയായ ചിത്ര മുറിയില്‍ കയറി വാതിലടച്ചു. വാതിലില്‍ ഒരുപാട് തട്ടിയിട്ടും ചിത്ര മുറിതുറന്നില്ല. ചിത്ര കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും ഹേംനാഥ് പറയുന്നു. ചിത്ര കുമാരന് തങ്കരാജനൊപ്പം അഭിനയിക്കുന്നതില്‍ ഹേംനാഥിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. അഭിനയം നിര്‍ത്താനും ആവശ്യപ്പെട്ടു. എന്നാല്‍ ചിത്ര ഈ ആവശ്യം നിരാകരിച്ചപ്പോള്‍ അതിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചു എന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. നടി ചിത്രയുടെ മരണത്തില്‍ ചെന്നൈ പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം…
Read Moreയുഡിഎഫ് രാഷ്ട്രീയം ഉമ്മൻചാണ്ടിയിലേക്ക്; പുതുപ്പള്ളിയിൽ വീണ്ടും ഉമ്മൻചാണ്ടി;കോട്ടയത്തു തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെ;ഇരിക്കൂർ വിട്ട് ചങ്ങനാശേരി നോട്ടമിട്ട് കെ.സി.ജോസഫ്
കോട്ടയം: യുഡിഎഫ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനായ ഉമ്മൻ ചാണ്ടി വീണ്ടും പുതുപ്പളളിയിൽ മത്സരിക്കും. തെരഞ്ഞെടുപ്പിനായുള്ള പടപ്പുറപ്പാട് ഉമ്മൻചാണ്ടിയും പാർട്ടി നേതൃത്വവും ആരംഭിച്ചു കഴിഞ്ഞു. കോട്ടയത്ത് ഒരു വട്ടം കൂടി തിരുവഞ്ചൂർ രാധാകൃഷ്ണനും ഒരുക്കങ്ങൾ തുടങ്ങി. കഴിഞ്ഞ ദിവസം ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ പരാജയം സംബന്ധിച്ച് വിലയിരുത്തലിനെത്തിയ എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയിരുന്നു. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനായി ഉമ്മൻചാണ്ടിയെ നിയമിച്ചതും. എതിർപ്പ് കുറവ്പുതുമുഖങ്ങൾക്കും യുവാക്കൾക്കും സീറ്റുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും മത്സരിക്കുന്നതിൽ എതിർപ്പ് കുറവാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിനു പുതുപ്പള്ളി മണ്ഡലത്തിൽ പരാജയം ഏൽക്കേണ്ടി വന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി എത്തുന്നതോടെ ജില്ലയിലേയും സംസ്ഥാനത്തേയും കോണ്‍ഗ്രസിനും യുഡിഎഫിനും ഉണർവുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കു കൂട്ടൽ. ജില്ലയിൽ കോണ്‍ഗ്രസ് മത്സരിക്കുന്ന മറ്റൊരു സീറ്റായ…
Read Moreജീവിതത്തിലേക്ക് വരാൻ അവാസന ശുശ്രൂഷയും നകിയെങ്കിലും…. ആറു മാസം ഭക്ഷണം നൽകാതെ മുറിയിൽ പൂട്ടിയിട്ടു, മൂത്രം കുടിപ്പിച്ചു; കൊടുംക്രൂരതയ്ക്ക് ഇരയായ യുവതി മരിച്ചു
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ സ്വന്തം വീട്ടിൽ ആറു മാസത്തോളം ഭക്ഷണവും വെള്ളവും നൽകാതെ മുറിയിൽ പൂട്ടിയിടപ്പെട്ട യുവതിയെ സന്നദ്ധ പ്രവർത്തകർ രക്ഷിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. രാജ്കോട്ടിലെ സാധുവസാനി സ്വദേശിനിയായ അൽപ സെജ്പാൽ (25) ആണ് മരിച്ചത്. സാതി സേവാ ഗ്രൂപ്പ് എന്ന എൻജിഒ അവളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ അൽപ മരിച്ചു. സിഎ വിദ്യാർഥിനിയായിരുന്നു അൽപ. കഴിഞ്ഞ ആറുമാസമായി അൽപയെ വീടിനുള്ളിൽ പൂട്ടിയിരിക്കുകയായിരുന്നു. വീട്ടുകാർ അൽപയ്ക്ക് കാര്യമായി ഭക്ഷണവും വെള്ളവും നൽകിയിരുന്നില്ല. കഴിഞ്ഞ എട്ടു ദിവസമായി ഒരിക്കൽപോലും ഭക്ഷണവും വെള്ളവും നൽകിയില്ല. ഇതോടെ ആൽപ അബോധാവസ്ഥയിലായി. അയൽവാസികൾ അറിയച്ചതിനെ തുടർന്ന് സാതി സേവാ എന്ന സംഘടനയിലെ പ്രവർത്തകർ ആൽപയുടെ വീട്ടിലെത്തുകയും അബോധാവസ്ഥയിൽ കണ്ടെത്തുകയുമായിരുന്നു. പെൺകുട്ടിയുടെ മുറിയിൽ മൂത്രം നിറഞ്ഞ പ്ലാസ്റ്റിക് ബാഗും കണ്ടെത്തി. പോലീസും സന്നദ്ധ പ്രവർത്തകരും വീട്ടിലെത്തിയെങ്കിലും ഉള്ളിലേക്ക് കടക്കാൻ വീട്ടുകാർ…
Read Moreഅടിസക്കെ…പൊളിച്ചൂട്ടാ… ഓണക്കിറ്റില്‍ ഉപയോഗശൂന്യമായ പപ്പടം നല്കി ‘കഴിവ്’ തെളിയിച്ച കമ്പനിയുടെ കക്ഷത്തില്‍ കൊണ്ടുപോയി വീണ്ടും തലവച്ച് സപ്ലൈകോ ! ഇത്തവണ കരാര്‍ നല്‍കിയത് 8000 ക്വിന്റല്‍ പഞ്ചസാരയ്ക്ക…
സപ്ലൈകോ വഴി വിതരണം ചെയ്ത ഓണക്കിറ്റിലെ ഗുണമേന്മയില്ലാത്ത പപ്പടം വന്‍ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പഠിക്കില്ല എന്ന നിലപാടിലാണ് സപ്ലൈകോ. മോശം സാധനം നല്‍കിയതിന് കരിമ്പട്ടികയില്‍ പെടുത്തിയ ഹഫ്സര്‍ ട്രേഡിംഗ് കമ്പനിയ്ക്കു വീണ്ടും കരാര്‍ നല്‍കിയാണ് സപ്ലൈകോ ‘മാന്യത’തെളിയിച്ചത്. ഇക്കുറി 8000 ക്വിന്റല്‍ പഞ്ചസാരയ്ക്കുള്ള കരാറാണ് തിരുവനന്തപുരത്തുള്ള കമ്പനിയ്ക്ക് നല്‍കിയത്. മുമ്പ് ഓണക്കിറ്റിലെ ഗുണനിലവാരമില്ലാത്ത പപ്പടം ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പപ്പടം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പായതുമില്ല. മോശം പപ്പടം നല്‍കിയതിനെത്തുടര്‍ന്ന് കരിമ്പട്ടികയിലായ ഇവര്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മൂന്നു മാസം വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്കു മാറിയതിനു തൊട്ടുപിന്നാലെയാണ് പഞ്ചസാരയ്ക്കുള്ള കരാര്‍ നല്‍കിയത്. മാത്രമല്ല മോശം പപ്പടം നല്‍കിയതിന് കമ്പനിയില്‍ നിന്ന് പിഴയീടാക്കാനുള്ള നടപടി ഇതുവരെ പൂര്‍ത്തിയായിട്ടുമില്ല. അതിനാല്‍ തന്നെ സപ്ലൈകോയുടെ പുതിയ നടപടി പുതിയ വിവാദങ്ങള്‍ക്കു തിരികൊളുത്തുമെന്നുറപ്പാണ്. കിറ്റിലെ ഗുണനിലവാരമില്ലാത്ത ശര്‍ക്കരയുടെ പേരിലും ചില…
Read More