കോവിഡ് വന്നുപോയവരില്‍ എല്ലാക്കാലത്തേക്കും ആന്റിബോഡി ഉണ്ടാകുമെന്ന പ്രത്യാശ അവസാനിക്കുന്നു. കോവിഡ് വന്നു പോയവരും വാക്സിന് എടുത്തവരുമെല്ലാം വീണ്ടും രോഗബാധിതരാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. രോഗം ഭേദമായതിനു ശേഷം അഞ്ചുമാസത്തിനുള്ളില്‍ പലര്‍ക്കും രോഗം വീണ്ടും വരുന്നതായാണ് വിവരം. ഇതു കൂടാതെ രണ്ടു ഡോസ് വാക്സിന് എടുത്തവര്‍ക്കും രോഗം വീണ്ടും വരുന്നുണ്ട് എന്നതാണ് സത്യം. അതിനാല്‍ തന്നെ വാക്സിനിലും അമിത പ്രതീക്ഷയര്‍പ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. മാത്രമല്ല കോവിഡ് മുക്തരായവരില്‍ പലര്‍ക്കും അഞ്ചുമാസത്തിനുള്ളില്‍ മാരകരോഗങ്ങള്‍ ബാധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ അത് മാനവരാശിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Read MoreCategory: Top News
മാട്രിമോണിയല്‍ വെബ്സൈറ്റില്‍ കൂടി പരിചയപ്പെട്ടു, സൗഹൃദം പിന്നീട് ചാറ്റിംഗിലേക്കും ഫോണ്‍വിളിയിലേക്കും വളര്‍ന്നു! വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് സീരിയൽ നടി; പൈലറ്റിനെതിരെ കേസ്
മുംബൈ: വിവാഹവാഗ്ദാനം നൽകി പൈലറ്റ് പീഡിപ്പിച്ചെന്ന പരാതിയുമായി മോഡലും സീരിയൽ നടിയുമായ യുവതി. ഭോപ്പാൽ സ്വദേശിയായ പൈലറ്റിനെതിരെ മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. മാട്രിമോണിയൽ വെബ്സൈറ്റിൽ കൂടിയാണ് യുവതിയും പൈലറ്റായ യുവാവും തമ്മിൽ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് ചാറ്റിംഗിലേക്കും ഫോൺവിളിയിലേക്കും വളർന്നു. 10 ദിവസങ്ങൾക്ക് മുൻപ് തന്റെ വീട്ടിലേക്ക് വന്ന് യുവാവ് അവിടെ വച്ച് വിവാഹം കഴിക്കാമെന്നും മാതാപിതാക്കളെ അറിയിക്കാമെന്ന് വാക്ക് തന്നുവെന്നും തുടർന്ന് തന്നെ പീഡിപ്പിച്ചുവെന്നും യുവതി പറഞ്ഞു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ഇയാൾ വാക്ക് പാലിക്കാതിരുന്നതിനെ തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഅഞ്ചു വർഷം വെള്ളം കോരിയത് വെറുതെയോ? മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപിക്കുമെന്നതിലും അപകടം മണത്ത് ഐ ഗ്രൂപ്പ്; അപ്രതീക്ഷിത തിരിച്ചടിയിൽ ഐ ഗ്രൂപ്പിന്റെ മറുതന്ത്രം തയാർ
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: അഞ്ചു വർഷം വെള്ളം കോരിയതു വെറുതെയാകുമോ? തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് നായകനായി ഉമ്മൻ ചാണ്ടിയെ നിയോഗിച്ച ഹൈക്കമാൻഡ് തീരുമാനത്തിൽ ഞെട്ടിത്തരിച്ചു ഐ ഗ്രൂപ്പ്. തെരഞ്ഞെടുപ്പിലെ നായകസ്ഥാനം ഉമ്മൻ ചാണ്ടിക്കു നൽകുന്നതിൽ ഐ ഗ്രൂപ്പിൽ കടുത്ത അമർഷമാണ് ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപിക്കും എന്നതിൽ വലിയ അപകടമാണ് പതിയിരിക്കുന്നതെന്നാണ് ഐ ഗ്രൂപ്പ് വിലയിരുത്തൽ. കൂടുതൽ എംഎൽഎമാരെ എ ഗ്രൂപ്പ് നേടിയാൽ രമേശ് ചെന്നിത്തലയുടെ അവസരത്തിന് അപ്പോൾ തടയിടുമോയെന്ന ആശങ്കയാണ് ഐ ഗ്രൂപ്പിൽ കലശലായിരിക്കുന്നത്. ഫലത്തിൽ വീണ്ടും മുഖ്യമന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടിയിലേക്കു തന്നെ എത്താനുള്ള വഴിയാണ് തുറന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷവും പ്രതിപക്ഷ നേതാവായി മികച്ച പ്രകടനമാണ് രമേശ് ചെന്നിത്തല നടത്തിയതെന്ന് ഐ ഗ്രൂപ്പ് പറയുന്നു. സ്പ്രിംഗ്ളർ അടക്കം നിരവധി അഴിമതിയാരോപണങ്ങളുമായി സർക്കാരിനെ മുൾമുനയിൽ നിർത്തിയ രമേശ് ചെന്നിത്തലയെ പാടെ ഒഴിവാക്കുന്ന നടപടിയാണ് ഹൈക്കമാൻഡിന്റെ…
Read Moreകുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ട്! കുട്ടിക്ക് അമ്മ ചില മരുന്നുകൾ നൽകിയിരുന്നു; പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ
കൊച്ചി: കടയ്ക്കാവൂരിൽ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. കുട്ടിയുടെ മൊഴിയിൽ കഴന്പുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുടുംബ പ്രശ്നം മാത്രമല്ല. അമ്മയുടെ മൊബൈൽ ഫോണിൽനിന്ന് നിർണായക തെളിവുകൾ കിട്ടിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുട്ടിക്ക് അമ്മ ചില മരുന്നുകൾ നൽകിയിരുന്നു. ഈ മരുന്നുകൾ കണ്ടെത്തിയെന്നും പ്രോസിക്യൂഷൻ അറിയിച്ചു.കേസ് ഡയറി കോടതി പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അതേസമയം പോലീസ് അന്വേഷണം ശരിയായ രീതിയിൽ അല്ലെന്ന് അമ്മ പറഞ്ഞു. ഭർത്താവിന്റെ പ്രേരണയാലാണ് കുട്ടി ഇത്തരത്തിൽ മൊഴി നൽകിയതെന്നും അമ്മ കോടതിയിൽ പറഞ്ഞു. കേസ് വിധി പറയാൻ മാറ്റി. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന മകന്റെ പരാതിയിലാണ് കടയ്ക്കാവൂർ പോലീസ് അമ്മയെ 2020 ഡിസംബർ 28ന് അറസ്റ്റ് ചെയ്തത്.
Read Moreകുപ്പിയലടച്ച ഭൂതത്തെ തുറന്നുവിടാനൊരുങ്ങി ജോ ബൈഡന് ! അധികാരമേല്‍ക്കുന്ന ദിവസം തന്നെ 1.1 കോടി അനധികൃതകുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്കാന് അമേരിക്കന്‍ പ്രസിഡന്റ്;അഭയാര്‍ഥി പ്രവാഹം ബൈഡന് തലവേദനയായേക്കും…
ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള രാജ്യമാണ് അമേരിക്ക. ഈ അവസരത്തിലാണ് ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേറുന്നത്. എന്നാല്‍ ഈ പരിതസ്ഥിതി കണക്കിലെടുക്കാതെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ആദ്യ ദിവസം തന്നെ 11 ദശലക്ഷം പേര്‍്ക്ക അമേരിക്കന്‍ പൗരത്വം നല്‍കാനാണ് ബൈഡന് തീരുമാനിച്ചിരിക്കുന്നത്. നേരത്തേ ഒബാമയുടെ കാലത്ത് ഡി എ സി എ പദ്ധതി വഴി സംരക്ഷിത പദവി ലഭിച്ചവര്‍ക്കായിരിക്കും ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുക. അമേരിക്കയില്‍ കുട്ടികളായിരിക്കുമ്പോള്‍ നിയമവിരുദ്ധമായി കുടിയേറിയവരാണ് ഈ വിഭാഗത്തില്‍ സംരക്ഷണം ലഭിക്കുന്നവര്‍. അതേസമയം രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ മെക്സിക്കോയില്‍ നിന്നും ഗ്വാട്ടിമാലയില്‍ നിന്നുമുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് കടക്കാന്‍ തക്കം പാര്‍ത്തിരിപ്പുണ്ട്. ഇവര്‍ ബൈഡന് ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കും എന്നകാര്യത്തില്‍ സംശയമൊന്നുമില്ല. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് പരിഹരിക്കാവുന്നതല്ലെന്ന് ബൈഡനും സമ്മതിക്കുന്നുണ്ട്. എന്നാല്‍ അത്രപെട്ടെന്നൊന്നും അമേരിക്കയിലേക്ക് വരാന്‍ കഴിയില്ലെന്ന അവര്‍ മനസ്സിലാക്കണം എന്നാണ് ഇതിനെ…
Read Moreകരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവം ! സംശയമുള്ളവരുടെ ഡിഎന്‍എ പരിശോധന നടത്തും;അന്വേഷണം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്…
കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളില്ലാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ സംശയിക്കുന്നവരുടെ ഡിഎന്‍എ ടെസ്റ്റ് നടത്താനാണ് തീരുമാനം. കഴിഞ്ഞ അഞ്ചിനാണ് രണ്ടുദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി പിന്നീട് മരിച്ചു. കുഞ്ഞ് മരിച്ച സംഭവത്തില്‍ നരഹത്യക്കാണ് പോലീസ് കേസ് രജിസറ്റര്‍ ചെയ്തത്. മൊബൈല്‍ ഫോണ്‍ ടവര്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത്. ആദ്യ ഘട്ടത്തില്‍ എട്ട് പേരുടെ ഡിഎന്‍എ പരിശോധിക്കും. ഇതിനുള്ള അനുമതി ഇവരില്‍ നിന്ന് അന്വേഷണ സംഘം ഉടന്‍ തേടും.
Read Moreകൂളിംഗ് നീക്കാതെ മന്ത്രി കൃഷ്ണൻകുട്ടി; മറയില്ലാതെ മറ്റു മന്ത്രിമാർ; പരസ്യമായി നിയമം ലംഘിച്ച് വിഐപികൾ യാത്രകൾ തുടരുന്നു; കേരളത്തിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും മാത്രമാണ് ഇളവ്
തിരുവനന്തപുരം: വാഹനങ്ങളിലെ കർട്ടനുകളും കൂളിംഗ് ഫിലിമും നീക്കം ചെയ്യണമെന്ന ഉത്തരവ് ലംഘിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി. മന്ത്രിമാരിൽ കൃഷ്ണൻകുട്ടിയുടെ മാത്രം വാഹനത്തിലെ കർട്ടനുകൾ ഇതുവരെ നീക്കിയില്ല. മറ്റ് മന്ത്രിമാരുടെ വാഹനത്തിലെ കർട്ടനുകളും കൂളിംഗ് ഫിലിമും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കെ. രാജു, സുനിൽ കുമാർ, എ.സി. മൊയ്തീൻ എന്നിവരുടെ വാഹനങ്ങളിലെ കർട്ടനുകൾ നീക്കം ചെയ്തിരുന്നില്ല. വാഹനങ്ങളിലെ കർട്ടനുകളും കൂളിംഗ് ഫിലിമും നീക്കം ചെയ്യുന്നതിന്റെ ഭാഗമായുള്ള ഓപ്പറേഷൻ സ്ക്രീൻ പരിശോധനയിൽ വ്യാപക നടപടി തുടരുന്പോഴാണ് പരസ്യമായി നിയമം ലംഘിച്ച് വിഐപികൾ യാത്രകൾ തുടർന്നിരുന്നത്. സെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തികൾക്കു മാത്രമേ സുരക്ഷാ നടപടികളുടെ ഭാഗമായി വാഹനങ്ങളുടെ ഗ്ലാസുകൾ നിയമപ്രകാരം മറയ്ക്കാൻ കഴിയൂ. കേരളത്തിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും മാത്രമാണ് ഇളവ്.
Read Moreകടയില്‍നിന്നു സാധനങ്ങള്‍ വാങ്ങിവരാന്‍ വൈകി!ഒൻപതു വയസുകാരനോടു കൊടുംക്രൂരത; തേപ്പുപെട്ടിയും ചട്ടുകവും വച്ചു പൊള്ളിച്ചു; സംഭവം ഇങ്ങനെ…
മരട് (കൊച്ചി): വൈറ്റില തൈക്കൂടത്ത് ഒന്‍പതു വയസുകാരനോടു കൊടുംക്രൂരത. കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങിവരാന്‍ വൈകിയെന്ന കാരണത്താൽ കുട്ടിയുടെ കാലില്‍ തേപ്പുപെട്ടിയും ചട്ടുകവും വച്ചു പൊള്ളിച്ചു. സംഭവത്തില്‍ കുട്ടിയുടെ സഹോദരിയുടെ സുഹൃത്ത് അങ്കമാലി സ്വദേശി പ്രിന്‍സിനെ (19) മരട് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പരാതിയിലാണു കേസെടുത്തിരിക്കുന്നത്. കടയിൽനിന്നെത്താൻ വൈകുകയും സാധനം വാങ്ങാൻ നല്കിയ പണം നഷ്ടമാക്കുകയും ചെയ്തതാണു പ്രതിയെ പ്രകോപിപ്പിച്ചതെന്നു പറയുന്നു. കുട്ടിയുടെ രണ്ടു കാലുകളിലും ചട്ടുകംവച്ചു പൊള്ളിക്കുകയും കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു ചുമരിൽ ചേർത്തുനിർത്തുകയുംചെയ്തു. കുട്ടിയുടെ അമ്മ ഇടപെട്ടിട്ടും പ്രതി പിൻവാങ്ങിയില്ല. പിന്നീടു തേപ്പുപെട്ടികൊണ്ടും കാലുകളിൽ പൊള്ളലേൽപ്പിച്ചെന്നു കുട്ടി പറഞ്ഞു. ഇതിനുമുമ്പും ഇയാൾ ഉപദ്രവിച്ചിരുന്നതായി കുട്ടിയും നാട്ടുകാരും വെളിപ്പെടുത്തി. ദിവസങ്ങൾക്കു മുമ്പുനടന്ന സംഭവം സമീപവാസികൾ ഇടപെട്ടതോടെയാണു പുറംലോകമറിഞ്ഞത്. പൊള്ളലേറ്റ കുട്ടിയുടെ ചിത്രം സമീപവാസിയായ ഒരു സ്ത്രീ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. സ്ഥലം കൗണ്‍സിലർ വിവരമറിയിച്ചതിനെത്തുടർന്നു പോലീസെത്തി…
Read Moreകങ്കണയ്ക്ക് ഹൃത്വിക്കിനോട് ആസക്തി! എൻഎസ്എയും പിഎംഒയും റിപ്പബ്ലിക്കുമായി “ഹുക്ക്’ ചെയ്തവ; അർണാബിന്റെ ചാറ്റിലെ പുതിയ വിവരങ്ങൾ…
മുംബൈ: ടെലിവിഷൻ ചാനലുകളുടെ ടിആർപി (ടെലിവിഷൻ റേറ്റിംഗ് പോയിന്റ്) വിവാദവുമായി ബന്ധപ്പെട്ട് പുതിയ വഴിത്തിരിവ്. റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയും ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗണ്‍സിൽ മുൻ ചീഫ് എക്സിക്യുട്ടീവ് പാർത്ഥോ ദാസ്ഗുപ്തയും തമ്മിൽ നടത്തിയതെന്നു പറയുന്ന വാട്ട്സ്ആപ്പ് ചാറ്റിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണിത്. ടെലിവിഷൻ റേറ്റിംഗ് സംബന്ധിച്ച നയങ്ങളിൽ മാറ്റംവരുത്തുന്നതിനുള്ള നിർദേശങ്ങളിൽ ഇടപെടാൻ രാഷ്ട്രീയ നേതാക്കളും, പ്രധാനമന്ത്രിയുടെ ഓഫീസുമായി ലോബിയിംഗ് നടത്തിയെന്ന പരാമർശവും ചാറ്റിൽ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ചയാണ് ഇരുവരും നടത്തിയതെന്നു പറയുന്ന സന്ദേശങ്ങളുടെ വിശദാംശങ്ങൾ പുറത്തായത്. റിപ്പബ്ലിക് ടിവിയും മറ്റ് ഏതാനും ചാനലുകളും ടിആർപിയിൽ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ കഴിഞ്ഞമാസം 24ന് ദാസ്ഗുപ്തയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതാണ്ട് ആയിരം പേജുകളുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങൾ…
Read Moreസംസ്ഥാനത്തെ പോലീസ് കാന്റീനുകളിൽ നടക്കുന്നത് വൻ അഴിമതി ! കാന്റീൻ കമ്മിറ്റിയിലുള്ളവർക്ക് വിമാനയാത്ര വരെ സൗജന്യം;വിൽക്കുന്നത് നിക്ഷിപ്ത താൽപര്യമുള്ള കന്പനികളുടെ ഉൽപ്പന്നങ്ങൾ മാത്രം…
കോഴിക്കോട്: സംസ്ഥാനത്തെ പോലീസ് കാന്റീനുകളില്‍ നടക്കുന്ന അഴിമതിക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. നിക്ഷിപ്ത താത്പര്യമുള്ള കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് മാത്രം കാന്റീനില്‍ വില്പന നടത്താന്‍ അനുമതി നല്‍കുന്നതായാണ് പുതിയ ആരോപണം. ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ സഹിതം കോഴിക്കോട് സ്വദേശിയായ വ്യവസായി മുഖ്യമന്ത്രിയ്ക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കും. അടൂര്‍ സബ്സിഡിയറി പോലീസ് കാന്റീന് നടത്തിപ്പില്‍ ലക്ഷങ്ങളുടെ ക്രമക്കേടുണ്ടെന്ന് വ്യക്തമാക്കി കെഎപി മൂന്നാംബറ്റാലിയന്‍ കമാന്‍ഡന്റ് ജെ.ജയനാഥ് ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തായതിന് പിന്നാലെയാണ് കൂടുതല്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പരസ്യമാവുന്നത്. കാന്റീനില്‍ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് ആദ്യം പ്രത്യേക അപേക്ഷകള്‍ സമര്‍പ്പിക്കണം. വിവിധ ബ്രാന്‍ഡുകള്‍ക്ക് ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കമ്പനിയുടെ ഉത്പന്നത്തിന്റെ വിറ്റുവരവുള്പ്പെടെയുള്ള വിശദവിവരങ്ങള്‍ ആദ്യം സമര്‍പ്പിക്കണം. എവിടെയെല്ലാം ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നതിന്റെ വിവരങ്ങളും സമര്‍പ്പിക്കണം. ഒരു ജില്ലയിലെ തന്നെ രണ്ടു കടകളുടെ വിവരങ്ങള്‍ നല്‍കണം.…
Read More