ചോറ്റാനിക്കര: ഭര്‍ത്താവിന്റെ നിരന്തരമായ പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ യുവതി പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകി. ചോറ്റാനിക്കര അമ്പാടിമല സ്വദേശിയായ സുരേഷിന്റെ മകള്‍ ശ്രുതിക്കാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരമായ പീഡനം മൂലം ആരോഗ്യനില വഷളായി ആശുപത്രിയില്‍ ചികിൽസയിൽ കഴിയേണ്ടി വന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ചോറ്റാനിക്കര പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2018-ലായിരുന്നു കൊടുങ്ങല്ലൂര്‍ കൊമ്പാത്തുകടവ് കണ്ണാടിപ്പറമ്പില്‍ ശ്രീകാന്ത് മേനോന് ശ്രുതിയെ വിവാഹം ചെയ്തത്. വിവാഹശേഷം ഇയാള്‍ ജോലി ചെയ്തിരുന്ന കാനഡയിലേക്ക് യുവതിയെ കൂട്ടികൊണ്ടുപോയി. അവിടെ വച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും നിർബന്ധിച്ച് ലഹരി മരുന്നുകൾ കഴിപ്പിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. നിരവധി തവണ യുവതിയുടെ വീട്ടുകാരില്‍നിന്നും ഇയാള്‍ പണം കൈപ്പറ്റിയിരുന്നതായും വിവാഹ സമ്മാനമായി നല്കിയ 75 പവന് സ്വര്‍ണാഭരണങ്ങളും വിറ്റുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവതിയുടെ വായില്‍ ഡ്രാനോ എന്ന രാസവസ്തു ഒഴിച്ചതിനെ…
Read MoreCategory: Top News
സർവകാല റിക്കാർഡ്! ഇന്ധനവില ഇന്നും പതിവു പോലെ കൂട്ടി; നടുവൊടിഞ്ഞു ജനം, ഒരു രാഷ്ട്രീയ പാർട്ടിക്കും പ്രതിഷേധമില്ല
കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ജനത്തിന്റെ നടുവൊടിച്ചു സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റിക്കാര്‍ഡില്‍. പെട്രോളിന് 25 പൈസയുടെയും ഡീസലിനും 26 പൈസയുടെയും വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 85.81 രൂപയും ഡീസലിന് 79.96 രൂപയുമായി വർധിച്ചു. തുടർച്ചയായി വില വർധിച്ചിട്ടും ഇടപെടാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരേ ജനങ്ങൾക്കിടയിൽ കടുത്ത അമർഷമാണ് ഉയർന്നിരിക്കുന്നത്. അന്താരാഷ്ട്ര വില കുറയുന്പോൾ അതിന്റെ ആനുകൂല്യം ജനത്തിനു നൽകാതെ നികുതി വർധിപ്പിക്കുകയും വില കൂടുന്പോൾ നികുതി കുറയ്ക്കാൻ തയാറാകാതെ ചൂഷണം നടത്തുകയും ചെയ്യുന്ന നിലപാടാണ് സർക്കാർ തുടരുന്നതെന്നാണ് ആക്ഷേപം.കഴിഞ്ഞ നാലു ദിവസത്തിനിടെ ഒരു രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ക്രൂഡോയില്‍ വിലയില്‍ വന്ന മാറ്റമാണ് വിലവര്‍ധനവിനു കാരണം. കൂടിയ വിലയില്‍ വാങ്ങിയ ക്രൂഡോയിലിന് ആനൂപാതികമായ വിലയ്ക്കല്ല നിലവില്‍ ഇന്ധനം വില്‍ക്കുന്നതെന്നാണ് പെട്രോളിയം സംസ്കരണ മേഖലയുമായി ബന്ധപ്പെട്ടുള്ളവര്‍ പറയുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വിലയ്ക്കനുസരിച്ച് ഇവിടെ…
Read Moreവിളിച്ചത് ഒരു പെണ്കുട്ടിയല്ലേ..! പോലീസിനെ മണിക്കൂറോളം വട്ടംകറക്കി പതിനഞ്ചുകാരി; ഒടുവിൽ പെൺകുട്ടിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന മറ്റൊരുകഥ…
ഗാന്ധിനഗർ: 15വയസുള്ള പെൺകുട്ടി മൂന്നു മണിക്കൂർ പോലീസിനെ വട്ടംകറക്കി. അവസാനം പെണ്‍കുട്ടി പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടതോടെ, വനിതാ പോലീസ് പെണ്‍കുട്ടിയെ ഗുണദോഷിച്ച് പറഞ്ഞയച്ചു. ഇന്നലെ രാവിലെ ഒന്‍പതിന് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മെഡിക്കൽ കോളജിന് തൊട്ടടുത്ത ഒരു ജംഗ്ഷനു സമീപത്തെ റോഡിൽ രണ്ടു ബൈക്കുകളിലായി അഞ്ചു യുവാക്കളെത്തി പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോകുവാനും കടന്നുപിടിക്കുവാനും ശ്രമിച്ചുവെന്ന ഫോണ്‍ സന്ദേശം ഗാന്ധിനഗർ പോലീസിന് ലഭിക്കുന്നു. സന്ദേശം ലഭിച്ച ഉടൻ ഈ പ്രദേശം ലക്ഷ്യമാക്കി പോലീസ് പാഞ്ഞെത്തി. റോഡുകൾ അരിച്ചുപെറുക്കിയെങ്കിലും പെണ്‍കുട്ടി പറഞ്ഞ വിധത്തിലുള്ള യുവാക്കൾ വന്നതായി ലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് പെണ്‍കുട്ടിയോട് വീണ്ടും പോലീസ് കാര്യങ്ങൾ ആരാഞ്ഞു. സംഘം ബൈക്കിലെത്തിയപ്പോൾ ഇതു വഴി പ്രായാധിക്യമുള്ള ഒരാൾ വെള്ള ഷർട്ടും മുണ്ടും ധരിച്ച് കടന്നുപോയിയെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതിനെതുടർന്ന് സമീപത്തെ ചില വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും…
Read Moreപെണ്‍കുട്ടികളുടെ ചിത്രവും റേറ്റും വാട്സ്ആപ്പിലെത്തും, കൂട്ടിക്കൊണ്ട് പോയാല്‍ 3000 രൂപ! കഞ്ചാവുസംഘത്തെ തേടി എക്സൈസ് റെയ്ഡ്; കുടുങ്ങിയതു പെൺവാണിഭ സംഘം
പത്തനംതിട്ട: കഞ്ചാവുസംഘത്തെ തേടിയുള്ള എക്സൈസ് റെയ്ഡിനിടയില്‍ അടൂരില്‍ മൂന്നംഗ പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂക്ക് കൈതോലി പാടത്തില്‍ ജംഷീര്‍ ബാബു (37), പുനലൂര്‍ മാത്ര വെഞ്ചേമ്പില്‍ (പാറക്കൂട്ടത്ത് സുധീര്‍ മന്‍സില്‍) ഷമീല(36), പാലക്കാട് കോട്ടായി ചേന്നംകോട് വീട്ടില്‍ അനിത(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാടകവീട്ടിൽ പെൺവാണിഭം വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിയ കേസില്‍ കഞ്ചാവ് കേസുകളില്‍ സ്ഥിരം പ്രതിയായ പഴകുളം സ്വദേശി അംജിത്ത് കോഴിക്കോട് വച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. ഇയാളില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ നല്കിയ വിവരം അനുസരിച്ചാണ് ജംഷീറിനെ തേടി പറക്കോട് എക്സൈസ് സംഘം പന്നിവിഴ ഓള് സെയിന്‍സ് സ്കൂളിനടുത്തുള്ള വീട്ടില്‍ എത്തിയത്. വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ 30 ഗ്രാം കഞ്ചാവ് സിഗരറ്റ് കൂടിനുള്ളില്‍ കണ്ടെത്തി. ഈ സമയം അവിടെ രണ്ടു സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വീട്…
Read Moreക്രഷർ യൂണിറ്റിലേക്കു വെടിമരുന്നുമായി വന്ന ട്രക്ക് പൊട്ടിത്തെറിച്ച് എട്ടുപേർ മരിച്ചു; സംഭവം കർണാടകയിലെ ശിവമോഗയിൽ
ബംഗളുരു/ശിവമോഗ: കർണാടകയിലെ ശിവമോഗയിൽ സ്ഫോടകവസ്തു കയറ്റി വന്ന ട്രക്ക് പൊട്ടിത്തെറിച്ച് എട്ടുപേർ മരിച്ചു. റെയിൽവേ ക്രഷർ യൂണിറ്റിലേക്ക് വെടിമരുന്നുമായി വന്ന ട്രക്കാണ് പൊട്ടിത്തെറിച്ചത്. ശിവമോഗയിലെ അബലഗിരി ഗ്രാമത്തിനുസമീപമാണ് അപകടം നടന്ന ക്വാറി. ഇന്നലെ രാത്രി 10.20 നാണ് അപകടം. ക്രഷർ യൂണിറ്റിൽ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ഇവർ എല്ലാവരും ബീഹാറിൽ നിന്നുള്ളവരാണ്. സംഭവം നടന്നയുടനെ മംഗളുരൂ, ബംഗളുരു എന്നിവിടങ്ങളിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് സ്ഥലം സീൽ ചെയ്തു. രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. അപകടം നടന്ന ശിവമോഗ ജില്ലയിലും സമീപ ജില്ലയായ ചിക്കമംഗ്ലൂരുവിലും സ്ഫോടനശബ്ദം കേട്ട് നാട്ടുകാർ ഭൂചനമാണെന്നു കരുതി വീടിനു പുറത്തേക്ക് ഓടി. സ്ഫോടനത്തിന്റെ ശബ്ദം 15 കിലോമീറ്റർ അകലെ വരെ കേട്ടു. പല കെട്ടിടങ്ങൾക്കും കാര്യമായ നാശനഷ്ടമുണ്ടായതായി സമീപവാസികൾ പറഞ്ഞു. റോഡുകൾ വിണ്ടുകീറി. വീടുകളുടെ ജനൽ ചില്ലുകളും മറ്റും പൊട്ടിത്തെറിച്ചു. സംഭവസമയത്ത് ക്രഷറിൽ…
Read Moreഒളിഞ്ഞുനിന്നുള്ള പിടുത്തം ഇനി വേണ്ട..! വാഹനങ്ങളിലെ കൂളിംഗ് ഫിലിം പരിശോധന പോലീസ് നിർത്തി; അഞ്ച് ദിവസത്തിനിടെ പിഴയിട്ടത് അയ്യായിരത്തോളം വാഹനങ്ങൾക്ക്
തിരുവനന്തപുരം: ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ നടത്തിവന്ന വാഹനപരിശോധന പോലീസ് നിർത്തി. വാഹനങ്ങളിലെ കൂളിംഗ് ഫിലിം, കർട്ടൻ പരിശോധനയാണ് പോലീസ് നിർത്തിവച്ചത്. വാഹന ഉടമകൾ നിയമം പാലിക്കണമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. രണ്ട് ദിവസത്തക്കാണ് പരിശോധന നിശ്ചയിച്ചിരുന്നത്. എന്നാൽ അഞ്ച് ദിവസം വരെ പരിശോധന നീണ്ടു. അതിന്റെ അടിസ്ഥാനത്തിൽ പരിശോധന പിൻവലിക്കുകയാണ്. നിയമം പിൻവലിച്ചെന്ന് ഇതിന് അർഥമില്ലെന്നും ഗതാഗത നിയമങ്ങൾ വാഹന ഉടമകൾ പാലിക്കണമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു. വിവിധ ഇടങ്ങളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് പോലീസ് വാഹനപരിശോധന അവസാനിപ്പിച്ചതെന്നാണ് വിവരം. അഞ്ച് ദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങൾക്കാണ് പോലീസ് പിഴയിട്ടത്.
Read Moreകാലിൽ മുറിവുമായെത്തി, വനിതാ ഡോക്ടറോടും നഴ്സുമാരോടും അസ്ലീല സംഭാഷണവും നഗ്നതാ പ്രദർശനും നടത്തി യുവാവ്; മുക്കം ആശുപത്രിയിലെ നടന്ന സംഭവം ഞെട്ടിക്കുന്നത്
മുക്കം: മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവാവ് ലൈംഗിക ചുവയോടെ പെരുമാറുകയും മർദിക്കുകയും ആക്രമണം നടത്തുകയും ചെയ്തതായി പരാതി. സംഭവ ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല. കെഎംസിടി ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വനിത ഡോക്ടർമാരോടും നഴ്സുമാരോടും ലൈംഗിക ചുവയോടെ സംസാരിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ മർദിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും പൊതുസ്ഥലത്ത് മൂത്രമൊഴിക്കുകയും ചെയ്ത യുവാവ് ലക്ഷകണക്കിന് രൂപയുടെ ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. കാലിന് മുറിവേറ്റത് ചികിത്സിക്കാനാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. യുവാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മൂന്നര ലക്ഷം രൂപയുടെ ഉപകരണങ്ങൾ ഇയാൾ നശിപ്പിച്ചതായും ഡോക്ടർമാരോട് അപമര്യാദയായി പെരുമാറുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത ഇയാൾക്കെതിരെ ആശുപത്രി ആക്ട് പ്രകാരം നടപടികൾ സ്വീകരിക്കണമെന്നും കെഎംസിടി ആശുപത്രി അധികൃതർ മുക്കം പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവുമായി…
Read Moreജെസ്നക്കേസ് പ്രധാനമന്ത്രിയുടെ അടുത്ത് എത്തുമ്പോള്‍ പരിഹാരമാകുമോ ? ജെസ്ന മതപഠനകേന്ദ്രത്തില്‍ എത്തിയെങ്കില്‍ പിന്നില്‍ ആര്…
മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്ക് പരാതി നല്‍കും. ജെസ്നയുടെ തിരോധാനത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറാനായി ബിഷപ് മാത്യു അറയ്ക്കലിന് പെണ്‍കുട്ടിയുടെ പിതാവ് നിവേദനം കൈമാറി. ജെസ്ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു വിവരവും ഇല്ലെന്നും ഈ സാഹചര്യത്തിലാണ് പരാതിയെന്നും പിതാവ് പറഞ്ഞു. ജെസ്നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായ പുരോഗതിയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കെ ജി സൈമണ്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. എന്നാല്‍ തുറന്നു പറയുന്നതില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ സൈമണ്‍ അടുത്തിടെ വിരമിക്കുകയും ചെയ്തതോടെ കേസന്വേഷണം ഏറെക്കുറെ വഴിമുട്ടിയ സാഹചര്യമാണുള്ളത്. 2018 മാര്‍ച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയില്‍ നിന്നുമാണ് ബിരുദ വിദ്യാര്‍ഥിനിയായ ജെസ്നയെ കാണാതായത്. രണ്ട് വര്‍ഷത്തിലേറെയായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു…
Read Moreഇലക്ഷനു മുന്‍പേ ഇടതിന്റെ ബോംബ് സോളാർ വരുന്നൂ… ! സോളാര്‍ പ്രതിയില്‍ നിന്നും സര്‍ക്കാര്‍ എഴുതി മേടിച്ചത് എന്ത് ? എന്തിന് ?
റെനീഷ് മാത്യു കണ്ണൂർ: സോളാർ ലൈംഗിക പീഡനക്കേസ് സിബിഐക്കു കൈമാറാൻ സർക്കാർ തകൃതിയായ നീക്കം തുടങ്ങി. തെരഞ്ഞെടുപ്പിനു മുന്‍പായി പ്രതിപക്ഷനിരയെ വീണ്ടും കുരുക്കിലാക്കാൻ ലക്ഷ്യമിട്ടാണ് പഴയ തുറപ്പ് ചീട്ട് വീണ്ടും ഇടതുപക്ഷം പൊക്കിക്കൊണ്ടു വരുന്നത്. കേസ് സിബിഐക്കു വിട്ടാൽ ഉമ്മൻ ചാണ്ടിയും യുഡിഎഫും പ്രതിരോധത്തിലാകുമെന്നാണ് സിപിഎം വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് കേസ് സിബിഐക്കു കൈമാറിയേക്കും. സോളാർ കേസ് സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ടു കേസിലെ പ്രതി മുഖ്യമന്ത്രിക്കു കത്ത് നൽകിയതായാണു സൂചന. ഇതു ഇടതുകേന്ദ്രങ്ങൾ പ്രതിയോട് കത്ത് ചോദിച്ചു വാങ്ങിയതാണെന്ന ആരോപണം പ്രതിപക്ഷം ഇതിനകം ഉയർത്തിക്കഴിഞ്ഞു. ഇതിനിടെ എട്ടോളം അറസ്റ്റ് വാറണ്ടുള്ള കേസുകളിലെ പ്രതി മുഖ്യമന്ത്രിക്കു കത്തു നൽകിയതും വിവാദമായിട്ടുണ്ട്. ബിവറേജ് കോർപറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ വാങ്ങിയിട്ട് ഇരുപതോളം യുവാക്കൾക്ക് വ്യാജ നിയമന ഉത്തരവ് നൽകിയെന്ന കേസിൽനിന്നു സോളാര്‍ പ്രതിയെ ഒഴിവാക്കാൻ നീക്കം…
Read Moreമമത ബാനര്‍ജി തോറ്റാല്‍ കൈവെട്ടും ! തൃണമൂല്‍ സ്ഥാപക നേതാവിന്റെ ശപഥം…
ഉടന്‍ വരാന്‍ പോകുന്ന പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തോറ്റാല്‍ സ്വന്തം കൈ വെട്ടിമാറ്റുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ മദന്‍ മിത്ര. അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപിയെ വെല്ലുവിളിച്ച് മദന്‍ മിത്ര രംഗത്തുവന്നത്. മമത ബാനര്‍ജി തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പില്‍ അവര്‍ ഒരിക്കലും പരാജയപ്പെടാന്‍ പോകുന്നില്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മമത തോറ്റാല്‍ സ്വന്തം കൈ വെട്ടിമാറ്റുമെന്ന് പ്രഖ്യാപിച്ചതെന്ന് മദന്‍ മിത്ര പറഞ്ഞു. മമതയ്ക്കെതിരെ നന്ദിഗ്രാമില്‍ മത്സരിക്കുന്ന സുവേന്ദു അധികാരിക്ക് എതിരെയല്ല തൃണമൂല്‍ കോണ്‍ഗ്രസിന്റെ പോരാട്ടം. യഥാര്‍ത്ഥത്തില്‍ ബിജെപിക്കെതിരെയാണ് തൃണമൂല്‍ പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പില്‍ 50,000 വോട്ടിന്റെ മാര്‍ജിനില്‍ ജയിക്കുമെന്നാണ് സുവേന്ദുവിന്റെ അവകാശവാദം. എന്നാല്‍ മമത കുറഞ്ഞത് ഒരു ലക്ഷം വോട്ടിനെങ്കിലും ലഭിക്കുമെന്നാണ് മദന്‍…
Read More