തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഇടതുമുന്നണി വന്‍വിജയം നേടിയതില്‍ പ്രതികരണവുമായി സംവിധായകന് അരുണ്‍ഗോപി. വിജയത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യത്തിലധികം ആഹ്ലാദിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ‘മൂക്കുംകുത്തി വീഴുമെന്നാണ് അരുണ്‍ ഗോപി പ്രതികരിച്ചത്. ഒരു മലയാളം വാര്‍ത്താ ചാനലിനോടായിരുന്നു അരുണ്‍ ഗോപിയുടെ പ്രതികരണം. അരുണ്‍ ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ…’ഞാന്‍ ഇടതുപക്ഷ അനുഭാവിയാണ്. യഥാര്‍ഥത്തില്‍ ഇപ്പോള്‍ നടക്കുന്ന ഭരണത്തോട് വിയോജിപ്പ് ഉണ്ട്. ഈ രീതിയില്‍ പോയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകുന്ന ഒരു സാഹചര്യം ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ വല്യ വീരവാദം പറഞ്ഞുകൊണ്ട് നടന്നാല്‍ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂക്കുംകുത്തി വീഴും.’അരുണ്‍ ഗോപി പറയുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിവില്ലാത്തതുക്കൊണ്ടാണ് എല്‍ഡിഎഫ് വിജയിച്ചതെന്നും അരുണ്‍ വിലയിരുത്തി. രാഷ്ട്രീയ അന്തരീക്ഷം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അനുകൂലമായിരുന്നുവെങ്കിലും അത് വേണ്ടവിധം മുതലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നും അരുണ്‍ ഗോപി അഭിപ്രായപ്പെട്ടു. എന്നാല്‍ അഴിമതി ആരോപണം യു.ഡി.എഫിന്…
Read MoreCategory: Top News
തോല്‍പ്പിക്കാനാവില്ല ഈ മനോവീര്യത്തെ ! തെരഞ്ഞെടുപ്പിലെ തോല്‍വി തളര്‍ത്തില്ലെന്ന് കേരളത്തിന്റെ മരുമകള്‍ ജ്യോതി…
തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ ജനശ്രദ്ധ നേടിയ നിരവധി പേരുണ്ടായിരുന്നെങ്കിലും പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷനിലെ സ്ഥാനാര്‍ഥി ജ്യോതി ഇവരില്‍ വേറിട്ട ഒരാളായിരുന്നു. കേരളം പ്രതീക്ഷയോടെ നോക്കിക്കണ്ട കേരളത്തിന്റെ മരുമകള്‍. തന്റെ വലതു കൈ ത്യജിച്ച് ജവാനെ രക്ഷിക്കുകയും പിന്നീട് ആ ജവാന്റെ ഭാര്യയായി കേരളത്തിലെത്തുകയും ചെയ്ത ഛത്തീസ്ഗഡുകാരി ജ്യോതിയുടെ വിജയം ഏവരും കൊതിച്ചിരുന്നു. ജീവിത പരീക്ഷണത്തില്‍ വിജയിച്ച ജ്യോതിയ്ക്ക് പക്ഷെ തെരഞ്ഞെടുപ്പ് പരീക്ഷയില്‍ വിജയിക്കാനായില്ല. ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച ജ്യോതിയ്ക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചതെങ്കിലും 1600ലേറെ വോട്ടുകള്‍ പിടിക്കാനായി. തോല്‍വിയില്‍ മനംമടുത്ത് ഇരിക്കാനില്ലെന്നും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നുമാണ് ജ്യോതി പറയുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ജ്യോതിയ്ക്ക് ഇവിടുത്തെ ബിജെപിയുടെ നില മെച്ചപ്പെടുത്താനായി. തനിക്ക് വോട്ടു ചെയ്തവരോടും തന്നെ പിന്തുണച്ചവരോടും ജ്യോതി നന്ദി പറയുന്നു. ഒരു ബസ് യാത്രയായിരുന്നു നഴ്സിംഗ് വിദ്യാര്‍ഥിനിയായിരുന്ന ജ്യോതിയുടെ ജീവിതം…
Read Moreഎനിക്ക് വോട്ടു ചെയ്യാത്ത ഒരുത്തനെയും അഞ്ചു വര്‍ഷത്തേക്ക് കണ്മുമ്പില് കണ്ടു പോകരുത് ! വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്നു പറഞ്ഞതു പോലെ ഹരിപ്പാട്ടെ സിപിഎം കൗണ്‍സിലറുടെ പ്രസംഗം; വിവാദ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുന്നു…
വോട്ടു നേടി വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത തെരഞ്ഞെടുപ്പിന്റെ സമയത്തു മാത്രം കാണുന്നവരാണ് രാഷ്ട്രീയക്കാരെന്നാണ് പൊതുവെയുള്ള ആക്ഷേപം. എന്നാല്‍ വിജയിച്ചു കഴിഞ്ഞപ്പോള്‍ സ്വയം മറന്ന് ഭീഷണിയുടെ ഭാഷയില്‍ പ്രസംഗിച്ചു വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് ഹരിപ്പാട് നഗരസഭയിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന സി കൃഷ്ണകുമാര്‍. തനിക്ക് വോട്ട് ചെയ്യാത്തവരെ ഭീഷണിപ്പെടുത്തിയും താക്കീതു നല്‍കിയുമാണ് കൗണ്‍സിലര്‍ സി കൃഷ്ണകുമാറിന്റെ പ്രസംഗം. തനിക്ക് വോട്ടു ചെയ്യാത്ത ആരും വരുന്ന അഞ്ച് വര്‍ഷകാലം തന്നെ ഒരാവശ്യത്തിനും സമീപിക്കരുതെന്ന പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കൃഷ്ണകുമാര്‍ കുരുക്കിലായി. ഈ കമ്മ്യൂണിസ്റ്റുകാരന് കൊണ്ടുവന്ന പൈപ്പ് ലൈനിലെ വെള്ളം കുടിക്കുമ്പോള്‍ അത് നന്ദിയോടെ തന്നെ കുടിക്കണം. ആ വെള്ളം തൊണ്ടയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഹരേ റാം എന്നതിന് പകരം ഹരേ കൃഷ്ണകുമാര്‍ എന്ന് ഉച്ചരിക്കാന്‍ പഠിക്കണമെന്നും പ്രസംഗത്തില്‍ കൗണ്‍സിലര്‍ പറയുന്നു. കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ,’ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി ഞാന്‍…
Read Moreബിജെപിക്ക് കുതിപ്പില്ല; അനുകൂല സാഹചര്യങ്ങൾ മുതലാക്കാൻ യുഡിഎഫിനായില്ല; ഓരോ മുന്നണിയുടെയും നേട്ടങ്ങളും നേരിട്ട തിരിച്ചടികളും ഇങ്ങനെ…
തിരുവനന്തപുരം: ഗ്രാമ, ബ്ലോക്ക്, ജില്ലാതലങ്ങളിൽ എൽഡിഎഫിനു കിട്ടിയത് സമഗ്ര ആധിപത്യം. മുനിസിപ്പാലിറ്റികളിൽ മാത്രമാണ് യുഡിഎഫ് പ്രാഥമിക കണക്കുകളനുസരിച്ച് നേരിയ നേട്ടമുണ്ടാക്കിയത്. ഒട്ടേറെ തദ്ദേശസ്ഥാപനങ്ങളിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുള്ളതിനാൽ ഇനിയുള്ള രാഷ്ട്രീയനീക്കങ്ങളെ ആശ്രയിച്ചിരിക്കും ഭരണം നിശ്ചയിക്കപ്പെടുന്നത്. നിരവധി മുനിസിപ്പാലിറ്റികളിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണുള്ളത്. ഓരോ മുന്നണിയുടെയും നേട്ടങ്ങളുംനേരിട്ട തിരിച്ചടികളും ഇങ്ങനെ: എൽഡിഎഫ്അഭിമാനാർഹമായ വിജയമാണ് ഇടതുമുന്നണി കൈപ്പിടിയിലൊതുക്കിയത്. ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും മുന്നണി നേതൃത്വത്തിലുള്ള ഭരണസമിതികൾ ഭരിക്കുമെന്ന് ഉറപ്പായി. പത്തു ജില്ലാ പഞ്ചായത്തുകളിൽ അവർക്കു വ്യക്തമായ മേൽക്കൈ ലഭിച്ചു. കാസർഗോഡ് ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. കഴിഞ്ഞ തവണ ഏഴു ജില്ലാ പഞ്ചായത്ത് ലഭിച്ചിടത്തു നിന്നാണ് ഈ മുന്നേറ്റം. ഫലം ഒൗദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും 211 ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ അവർ നേടി. കഴിഞ്ഞ തവണ 170 സീറ്റുകളായിരുന്നു ലഭിച്ചത്. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 108 ഇടത്തും അവർ മേൽക്കൈ നേടി. കഴിഞ്ഞ തവണത്തെ…
Read Moreവിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമായി കണക്കാക്കാനാവില്ല ! നിര്‍ണായക നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി
വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ദീര്‍ഘകാലം പരസ്പര സമ്മതത്തോടു കൂടിയുള്ള ലൈംഗികബന്ധത്തിനു ശേഷം പുരുഷന് പിന്മാറുമ്പോള് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതി ഉന്നയിക്കുന്നതില്‍ കഴമ്പില്ലെന്നും ജസ്റ്റിസ് വിഭു ബഖ്രു വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്കി കൂടെ കഴിയുകയും പലവട്ടം ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്തശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തയാള്‍ക്കെതിരെ ഡല്‍ഹി സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. മാസങ്ങളോളം ഒന്നിച്ച് താമസിക്കുകയും ശാരീരികബന്ധം തുടരുകയും ചെയ്തശേഷം അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം പിരിയുന്നവര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തുന്ന പ്രവണത വ്യാപകമാകുന്നെന്നും നിയമം ദുരുപയോഗം ചെയ്യുകയാണെന്നും കോടതി നിരീക്ഷിച്ചു. സമകാലീന സമൂഹത്തില്‍ വളരെ പ്രസക്തമായ ഒരു നീരിക്ഷണമാണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Read Moreകോൺഗ്രസിൽ പൊട്ടിത്തെറി; നേതാക്കൾക്കെതിരെ തലസ്ഥാനത്ത് പോസ്റ്ററുകൾ; ദയനീയ പരാജയത്തിനു കാരണമായി പോസ്റ്ററിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളിൽപ്പെട്ട് പ്രതിരോധത്തിലായിരുന്നിട്ടും ഇടതു മുന്നണി തദ്ദേശ തെരഞ്ഞെടുപ്പിൽ വന്പൻ പ്രകടനം കാഴ്ച വെച്ചതും തലസ്ഥാന നഗരത്തിലടക്കം കോൺഗ്രസ് നേരിട്ട തിരിച്ചടിയും കോൺഗ്രസ് ക്യാന്പിൽ കലാപത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനം വരുംദിവസങ്ങളിൽ നേതൃത്വത്തിനെതിരായ വികാരം ആളിക്കത്തിക്കും. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കെപിസിസി ആസ്ഥാനത്തിനു മുന്നിലും തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും കോൺഗ്രസ് നേതൃത്വത്തിനെതിരായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മുൻമന്ത്രി വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരുടെ പേരുകൾ പരാമർശിച്ചാണ് നോട്ടീസുകൾ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരത്ത് സീറ്റുകൾ വിറ്റതാണ് കോൺഗ്രസിന്റെ ദയനീയ പരാജയത്തിനു കാരണമെന്നും നേതാക്കളെ പുറത്താക്കണമെന്നുമാണ് നോട്ടീസിന്റെ ഉള്ളടക്കം. കെപിസിസി പിരിച്ചു വിടണമെന്നും നോട്ടീസ് ആവശ്യപ്പെടുന്നു. രാവിലെ പ്രത്യക്ഷപ്പെട്ട നോട്ടീസുകൾ പലതും മണിക്കൂറുകൾക്കുള്ളിൽ കീറിക്കളഞ്ഞിരിക്കുകയാണ്. കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നത് നേതാക്കളുടെ കഴിവില്ലായ്മ കാരണമാണെന്ന്…
Read Moreഎല്ലാം ബോധിപ്പിക്കാൻ ഡൽഹിക്ക് വണ്ടികയറും..!നേതാക്കൾക്ക് കഴിവില്ല, കോണ്‍ഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നു; നേതൃത്വത്തിനെതിരേ കടുത്ത വിമർശനവുമായി കെ. സുധാകരൻ
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. നേതാക്കൾക്ക് കഴിവില്ലാത്തതുകൊണ്ടാണു കോണ്‍ഗ്രസുകാർ ബിജെപിയിലേക്കു പോകുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ആജ്ഞാശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെപിസിസിക്കുണ്ട്. ഡൽഹിയിൽ പോയി രാഹുൽ ഗാന്ധിയെ വിഷയങ്ങൾ ധരിപ്പിക്കും. തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ച കോണ്‍ഗ്രസിന്റെ വലിയ വീഴ്ചയാണ്. ശിപാർശകൾക്കും വ്യക്തിതാത്പര്യങ്ങൾക്കും അതീതമായ നേതൃനിര വേണമെന്നും അഴിച്ചുപണിക്ക് ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെടണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. ഇത്രയും അനുകൂല രാഷ്ട്രീയ സാഹചര്യം കേരളത്തിലുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താൻ കഴിയാത്തത് കോണ്‍ഗ്രസിന്റെ സംഘടനാ ദൗർബല്യമാണെന്നു കെ. സുധാകരൻ ഫലം വന്നതിനു പിന്നാലെ തുറന്നടിച്ചിരുന്നു. കെപിസിസിയുടെ പുതിയ ജംബോ കമ്മിറ്റികൾ ഗുണം ചെയ്തിട്ടില്ല. പ്രദേശികതലങ്ങളിൽ ജനവിശ്വാസം ആർജിക്കാൻ കഴിയാത്ത നേതാക്കളെ ഉൾപ്പെടുത്തി പുനഃസംഘടന നടത്തിയപ്പോൾ അതിന്റെ ഗുണമുണ്ടാക്കാൻ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. സിപിഎമ്മിന്റെയും ബിജെപിയുടേയും സംഘടനാരീതി അവർക്ക്…
Read Moreഅസുഖങ്ങളെല്ലാം പോയെപ്പോയ്..! തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ സി.എം. രവീന്ദ്രൻ എൻഫോഴ്സ്മെന്റിനു മുന്നിൽ
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനു പിന്നാലെ വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം ഹാജരായത്. ചോദ്യം ചെയ്യലിൽ ഇളവു തേടി രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അതിലെ വിധിക്ക് കാത്തുനിൽക്കാതെ രാവിലെ 8.50 ഓടെ ഇഡി ഓഫീസിൽ എത്തുകയായിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീളുന്നത് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യാൻ സമയപരിധി നിശ്ചയിക്കണമെന്നുമാവശ്യപ്പെട്ടു രവീന്ദ്രൻ നൽകിയ ഹർജിയിൽ വാദം പൂർത്തിയായിരുന്നു. ഹർജിയിലെ ഇടക്കാല ആവശ്യമായ സ്റ്റേ അനുവദിക്കാൻ കോടതി തയാറായിരുന്നില്ല.സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസുകളിൽ ഡിസംബർ 17നു ചോദ്യംചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിന് സമയം നിശ്ചയിക്കണമെന്നും അഭിഭാഷകനെ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Read Moreമഹിള മോര്‍ച്ചയുടെ പ്രവര്ത്തകയായപ്പോള് കേരള വര്‍മയിലെ സഹപ്രവര്‍ത്തകയില്‍ നിന്നും നിരന്തരം പരിഹാസം നേരിട്ടു ! എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ.വി.ആതിരയുടെ വിജയം ക്ഷീണമാകുന്നത് ദീപ നിശാന്തിന്…
തൃശൂര്‍ കോര്‍പ്പറേഷനില്‍ ആഗ്രഹിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ശക്തമായ മത്സരമാണ് ബിജെപി കാഴ്ച വച്ചത്. എന്‍ഡിഎ ടിക്കറ്റില്‍ വിജയിച്ച ചില സ്ഥാനാര്‍ഥികളും ശ്രദ്ധ പിടിച്ചു പറ്റി. ഇക്കൂട്ടരില്‍ ഒരാളായിരുന്നു തൃശൂര്‍ കോര്‍പറേഷനിലെ ഒന്നാം വാര്‍ഡായ പൂങ്കുന്നം ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരള വര്‍മ കോളേജിലെ ഡോ. വി. ആതിരയും വിജയിച്ചു. ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ആതിര വിജയിച്ചത്. 583 വോട്ടിനാണ് അതിര വിജയിച്ചത്. പൂങ്കുന്നം, പാട്ടുരായ്ക്കല്‍,തേക്കിന്‍കാട്, കോട്ടപ്പുറം, കൊക്കാല എന്നിവാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. മൂന്നു വാര്‍ഡുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. കോര്‍പറേഷനിലെ അന്പത്തിയഞ്ചു ഡിവിഷനുകളില്‍ ആറിടത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചു കയറിയത്. 583 വോട്ടിനാണ് അതിര വിജയിച്ചത്. പൂങ്കുന്നം, പാട്ടുരായ്ക്കല്‍,തേക്കിന്‍കാട്, കോട്ടപ്പുറം, കൊക്കാല എന്നീ വാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. കോര്‍പറേഷനിലെ അന്പത്തിയഞ്ചു ഡിവിഷനുകളില്‍ ആറിടത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചു കയറിയത്. കഴിഞ്ഞ ലോക്സഭ…
Read Moreക്രെഡിറ്റ് ജോസ് കെ മാണിയ്ക്ക് കൊടുക്കേണ്ടതില്ല ! കോട്ടയത്തെ വിജയം എല്‍ഡിഎഫിന് അവകാശപ്പെട്ടതെന്ന് ബിനോയ് വിശ്വം…
കോട്ടയത്തെ മിന്നുന്ന വിജയത്തിന്റെ ക്രെഡിറ്റ് ജോസ് കെ മാണിയ്ക്ക് നല്‍കേണ്ടതില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ഈ വിജയം എല്‍ഡിഎഫിന്റെ വിജയമാണെന്നും അല്ലാതെ വിജയത്തെ ഇങ്ങനെ കംപാര്‍ട്ട്മെന്റ് തിരിച്ച് ഇത് ഈ ആളിന്റെ വിജയം അത് ആ പാര്‍ട്ടിയുടെ വിജയം എന്ന് അവകാശപ്പെടുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയെ ഒപ്പം കൂട്ടിയ മുന്നണിതീരുമാനം വിജയമാണ് എന്നതിന്റെ പ്രതിഫലനമല്ലേ കോട്ടയത്തേത് എന്ന ചോദ്യത്തോടായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഇത് നേരത്തെ തന്നെ മുന്നില്‍ക്കണ്ട വിജയമാണ്. അത്രയധികം നല്ല കാര്യങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്തത്. അങ്ങനെയൊരു മുന്നണി ജയിക്കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചതാണ്. ജോസ് കെ മാണി വിഭാഗം വന്നത് ഗുണം ചെയ്തിട്ടുണ്ട്. അതിനപ്പുറം അതിനെപ്പറ്റി അമിതമായി കൊട്ടിഘോഷിക്കേണ്ട കാര്യമില്ല. ജോസ് കെ മാണിയുടെ വരവിന് അര്‍ത്ഥം ഒന്നുമില്ല എന്നല്ല. അതിന് അതിന്റേതായ അര്‍ത്ഥമുണ്ട്. അതിനെ കമ്മ്യൂണിസ്റ്റ്…
Read More