സ്വന്തം ലേഖകന്‍ കോഴിക്കോട്: കേന്ദ്രമന്ത്രി വി.മുരളീധരനെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ടു വീണ്ടും പരാതി. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പ്രധാനമന്ത്രിക്കും കേന്ദ്ര വിജിലന്‍സ് കമ്മീഷനും പരാതി നല്‍കിയത്. അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മന്ത്രിതല സമ്മേളനത്തില്‍ മന്ത്രി പിആര്കമ്പനി മാനേജരും മഹിളാമോര്‍ച്ചാ സെക്രട്ടറിയുമായ സ്മിതമേനോനെ പങ്കെടുപ്പിച്ചത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പരാതി. നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്കിയ പരാതിയില്‍ മന്ത്രിക്കനുകൂല നിലപാട് സ്വീകരിച്ച് അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തിലാണ് വീണ്ടും പരാതിയുമായി സലീം മടവൂര്‍ എത്തിയത്.കേന്ദ്രം അനങ്ങുമോ? കേന്ദ്രത്തിന്റെ കീഴിലാണ് സിബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍. പിആര്‍ കമ്പനി മാനേജര്‍ എങ്ങനെ ഇത്തരത്തിലുള്ള സുപ്രധാന യോഗത്തില്‍ എത്തിയെന്നത് സംബന്ധിച്ചുള്ള അന്വേഷണം നടക്കേണ്ടത് അത്യാവശ്യമാണ്. പ്രോട്ടോക്കോള്‍ ലംഘനത്തിനോടൊപ്പം തന്നെ ഇതില്‍ അധികാര ദുര്‍വിനിയോഗമാണ് നടന്നത്. അത് നടക്കാന്‍ പാടില്ലാത്തതാണെന്നും സലീംമടവൂര് ‘രാഷ്ട്രദീപിക’യോട് പറഞ്ഞു. ഇത്തരത്തിലുള്ള പരാതികളില്‍…
Read MoreCategory: Top News
ആ ബാഗിലെ 30 ലക്ഷം എവിടെ നിന്ന്? എം. ശിവശങ്കറിനു സ്വര്‍ണക്കടത്തിനെക്കുറിച്ച് എല്ലാം അറിയാമെന്ന നിലപാടില്‍ ഉറച്ച് അന്വേഷണ ഏജന്‍സികൾ
ജോണ്സണ് വേങ്ങത്തടംകൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു സ്വര്‍ണക്കടത്തിനെക്കുറിച്ച് എല്ലാം അറിയാമെന്ന നിലപാടില്‍ ഉറച്ച് അന്വേഷണ ഏജന്‍സികൾ. ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലും സ്വപ്ന സുരേഷുമായിട്ടുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. സ്വപ്ന സ്വര്‍ണം കടത്തിയതും കമ്മീഷന് വാങ്ങിയതുമെല്ലാം ശിവശങ്കര്‍ അറിഞ്ഞിരിക്കണം. സ്വപ്നയുടെ സാമ്പത്തിക അവസ്ഥ മോശമായിരുന്നെന്നും സഹായിക്കാന്‍ പരമാവധി ശ്രമിച്ചെന്നും ജോലി ലഭ്യമാക്കാന്‍ ശ്രമിച്ചെന്നും ശിവശങ്കര്‍ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ട്. സ്വപ്നയുമായി വളരെയേറെ അടുപ്പമുണ്ടായിരുന്ന ശിവശങ്കര്‍ ദിവസം മുഴുവന്‍ അവര്‍ക്ക് വാട്സാപ് സന്ദേശങ്ങള്‍ അയയ്ക്കുമായിരുന്നു. ശിവശങ്കറുമായി സ്വപ്ന എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. എല്ലാം ചർച്ച ചെയ്തുസ്വപ്ന സുരേഷ് എല്ലാ കാര്യങ്ങളും ശിവശങ്കറുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും ഇഡി കോടതിയെ അറിയിച്ചിരിക്കുകയാണ്. 30 ലക്ഷം രൂപ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് കൈമാറിയത് ശിവശങ്കറിന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും ഇഡിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ശിവശങ്കറിനെ സംബന്ധിച്ചു…
Read Moreരണ്ടുപേരും പറയുന്നു പറ്റില്ല; ചോദ്യം ചെയ്യലിന് വരാൻപറ്റില്ലെന്ന് ഇഡിയോട് ബിനീഷ്; വരാതെ പറ്റില്ലെന്ന് ബിനീഷിനോട് ഇഡിയും; നിജസ്ഥിതി കണ്ടെത്താൻ ബംഗളൂരൂ എൻഫോഴ്സ്മെന്റ്
സ്വന്തം ലേഖകന്ബംഗളൂരു: ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനു ഹാജരാകാത്തതു വളരെ ഗൗരവതരമാണെന്ന നിലപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് ബംഗളൂരു എന്‍ഫോഴ്സ്മെന്റ് ഓഫീസ് കൊച്ചി ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിനീഷ് കോടിയേരി ഹാജരായില്ല. സുഖമില്ലെന്ന കാരണം പറഞ്ഞാണു ബിനീഷ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാതിരുന്നത്. ഈ സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് കടുത്ത നടപടികളിലേക്കു നീങ്ങുന്നുവെന്നാണു വിവരം. ഇതിനിടയില്‍ ബിനീഷിനെ വെട്ടിലാക്കി ലഹരിക്കടത്തിലെ പ്രതിയായ കൊച്ചിസ്വദേശി മുഹമ്മദ് അനൂപ് എന്‍ഫോഴ്സ്മെന്റിനു മൊഴി നല്‍കിയിട്ടുണ്ട്. താന്‍ പണം ആവശ്യപ്പെട്ടതു ബിനീഷ് കോടിയേരിയോടു മാത്രമാണ്. എന്നാല്‍, വിവിധ അക്കൗണ്ടുകളില്‍നിന്നു പണം തന്റെ അക്കൗണ്ടുകളിലേക്കെത്തി. ഇത് എങ്ങനെയെന്നു തനിക്കറിയില്ലെന്നാണ് എന്‍ഫോഴ്സ്മെന്റിനു മൊഴി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന…
Read Moreഭരണം തീരും മുമ്പ്, എല്ലാം ശരിയാക്കിക്കൊടുക്കണം…പൊതുമുതൽ നശിപ്പിക്കൽ; ഇടതു നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കാൻ നീക്കം
തിരുവനന്തപുരം: പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇടതു നേതാക്കൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ കൂട്ടത്തോടെ പിൻവലിക്കാൻ സർക്കാർ നീക്കം. പിഎസ്സി പരീക്ഷാ തട്ടിപ്പിലും യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലും ഉൾപ്പെട്ട എസ്എഫ്ഐ നേതാക്കൾക്കെതിരേ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളും പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകളും ഇതിൽ ഉൾപ്പെടുന്നു. കേസുകൾ പിൻവലിക്കുന്നതിനായി അൻപതോളം അപേക്ഷകളാണ് തിരുവനന്തപുരം ചീഫ്ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലും ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലുമായി സമർപ്പിച്ചിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കൽ, പോലീസിനെ ആക്രമിക്കൽ, അനുമതിയില്ലാതെ സമരം നടത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളാണ് കൂട്ടത്തോടെ പിൻവലിക്കുന്നത്. യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലും പിഎസ്സി പരീക്ഷാത്തട്ടിപ്പ് കേസിലും പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും എതിരായ കേസുകളും പിൻവലിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. തലസ്ഥാന നഗരത്തിൽ ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്ഐ…
Read Moreസൂക്ഷിച്ചില്ലേൽ കൈയിൽ വിലങ്ങ് വീഴും..! 118 എ വകുപ്പു കൂടി ; സമൂഹ മാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിയമഭേദഗതി
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങൾ, ഓണ്‍ലൈൻ മാധ്യമങ്ങൾ എന്നിവ വഴി വ്യക്തിഹത്യകളും അധിക്ഷേപങ്ങളും ഭീഷണിപ്പെടുത്തലും മറ്റും തടയാൻ കേരള പോലീസ് ആക്ടിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി നിയമഭേദഗതി. ഇത്തര ക്കാർ ക്കെതിരേ പ്രത്യേക വകുപ്പുകൾ പ്രകാരം നിലവിൽ കേസെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണു നിയമ ഭേദഗതിക്കു മന്ത്രിസഭ അംഗീകാരം നൽകിയത്. ഓണ്‍ലൈൻ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും വഴി ദുഷ്പ്രചാരണം നടത്തുന്നവർക്കെതിരേ കേസെടുക്കാൻ കേരള പോലീസ് ആക്ടിൽ 118 എ എന്ന വകുപ്പു കൂടി ഉൾപ്പെടുത്തി. നേരത്തെ കേസെടുത്തിരുന്ന ഐടി ആക്ടിലെ 66 എയും കെപി ആക്ടിലെ വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് ഇവർക്കെതിരേ കേസെടുത്താലും അറസ്റ്റ് ചെയ്താലും ഉടനടി ജാമ്യം ലഭിച്ചിരുന്നു. ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരേ സോഷ്യൽ മീഡിയ വഴി അധിക്ഷേപം നടത്തിയ ആൾക്കെതിരേ പോലീസ് ദുർബല വകുപ്പുകൾ ചുമത്തിയെന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യം പരിശോധിച്ചത്.…
Read Moreഎന്തൊരു നാണക്കേടാ പോലീസുകാരാ..! കോവിഡ് കെയർ സെന്ററിൽ കോവിഡ് പോസിറ്റീവായ പോലീസുകാരന്റെ അഴിഞ്ഞാട്ടം; സ്പെഷൽ ബ്രാഞ്ചും പോലീസും അന്വേഷണമാരംഭിച്ചു
ഇടുക്കി: കോവിഡ് പോസിറ്റീവായ പോലീസ് ഉദ്യോഗസ്ഥൻ മദ്യ ലഹരിയിൽ കോവിഡ് കെയർ സെന്ററിൽ അഴിഞ്ഞാടിയ സംഭവത്തിൽ പോലീസും സ്പെഷൽബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്കെതിരെയാണ് അന്വേഷണം. മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥൻ പീരുമേട് കുട്ടിക്കാനത്തെ കോവിഡ് കെയർ സെന്ററിലാണ് സേനയ്ക്കു തന്നെ കളങ്കമുണ്ടാക്കുന്ന വിധത്തിൽ അഴിഞ്ഞാടിയത്. ഇന്നലെ ഉച്ച കഴിഞ്ഞാണ് നാടകീയ സംഭവങ്ങൾ നടന്നത്. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെ തുടർന്ന് ഇന്നലെ രാവിലെ സിഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ഉച്ചയോടെ റിസൽട്ട് വന്നപ്പോൾ ഈ ഉദ്യോഗസ്ഥനുൾപ്പെടെ രണ്ടു പേരുടെ പരിശോധന ഫലം പോസിറ്റീവായി. ഇതോടെ ഇവരോട് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥരെ കോവിഡ് കെയർ സെന്ററിലേക്കു മാറ്റാൻ ആരോഗ്യപ്രവർത്തകർ ആംബുലൻസുമായി എത്തിയെങ്കിലും ഇയാൾ പോകാൻ…
Read Moreഭവന സന്ദർശനത്തിന് സ്ഥാനാർഥി ഉൾപ്പടെ അഞ്ചു പേർ മാത്രം; ഹാരം, പൂച്ചെണ്ട്, നോട്ടുമാല, ഷാൾ എന്നിവ വേണ്ട; തെരഞ്ഞെടുപ്പ് പ്രചാരണ മാനദണ്ഡങ്ങൾ ഇങ്ങനെയൊക്കെ…
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജാഥയും കലാശക്കൊട്ടും പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത് ഉൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങൾ കമ്മീഷൻ പുറത്തിറക്കി. പത്രികാ സമർപ്പണത്തിന് സ്ഥാനാർഥി ഉൾപ്പടെ മൂന്നു പേർ മാത്രമേ പാടുള്ളു. സ്ഥാനാർഥികൾക്ക് ഹാരം, പൂച്ചെണ്ട്, നോട്ടുമാല, ഷാൾ എന്നിവ നൽകാൻ പാടില്ല. പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിന് സ്ഥാനാർഥി ഉൾപ്പടെ അഞ്ചു പേർ മാത്രമേ ഉണ്ടാകാവുള്ളെന്നും മാർഗനിർദേശത്തിൽ പറയുന്നു. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് മൂന്നു വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. ജാഥയും കലാശക്കൊട്ടും പാടില്ല. പ്രചാരണത്തിന് സമൂഹമാധ്യമങ്ങളെ പരമാവധി ഉപയോഗിക്കണമെന്നും മാർഗനിർദേശത്തിലുണ്ട്.
Read Moreപോലീസ് കോണ്‍സ്റ്റബിളാകാന്‍ ‘കഠിന പരിശ്രമം’ നടത്തിയ പാവം ഉദ്യോഗാര്‍ഥി ! പോലീസ് ജീപ്പ് തല്ലിത്തകര്‍ത്ത കേസില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രതി നസീമിനെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍…
പോലീസ് ജീപ്പ് അടിച്ചു തകര്‍ത്ത കേസില്‍ പിഎസ് സി ചോദ്യപ്പേപ്പര്‍ കേസിലെ പ്രതി നസീമിനെ വെറുതെ വിടാന്‍ നീക്കം. എസ്എഫ്ഐ പ്രവര്‍ത്തകനെ പിടികൂടിയതിന്റെ പേരിലാണ് നസീമിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തത്. ഇപ്പോള്‍ ഈ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്കിയ ഹര്‍ജിയാണ് ഇപ്പോള്‍ വിവാദമാകുന്നത്. കേസില്‍ പരാതിക്കാര്‍ ആരും ഇല്ലാത്ത സാഹചര്യം മനസ്സിലാക്കിയാണ് ഈ നീക്കം. യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസ്, പി.എസ്.സി. ചോദ്യപ്പേപ്പര്‍ ചോര്‍ന്ന കേസ് എന്നിവയിലടക്കം പ്രതിയാണ് നസീം. നസീമിന് ഇപ്പോഴും സര്‍ക്കാരിലും പൊലീസിലും സിപിഎമ്മിലും ഉള്ള സ്വാധീനത്തിന് തെളിവാണ് ഈ ഇടപെടല്‍. രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് ട്രാഫിക് നിയമം ലംഘിച്ചതിനാണ് ആദ്യം എസ്എഫ്ഐ പ്രവര്‍ത്തകനെ പിടികൂടിയത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ അഭിഭാഷകയെ പാര്‍ട്ടി ഇടപെട്ട് മാറ്റിയിരുന്നു. അതിന് ശേഷമാണ് നസീമിനെ രക്ഷിക്കാനുള്ള നീക്കം. നേരത്തെ യൂണിവേഴ്സിറ്റി കോളേജിലെ അദ്ധ്യാപികയെ…
Read Moreസുപ്രീം കോടതിയിലേക്കോ ?; ലൈഫില്‍ പിടിവിടാതെ സിബിഐ; സിബിഐ ആസ്ഥാനത്ത് നിന്നുള്ള ക്ലിയറന്‍സ് ലഭിച്ചാല്‍ തുടര്‍നടപടി
കോഴിക്കോട്: ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ ഭാഗിക സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സിബിഐ സുപ്രീംകോടതിയിലേക്കെന്നു സൂചന. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടുള്ള സിബിഐ ഹര്‍ജി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചു ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയിലേക്കു പോവേണ്ട സാഹചര്യമുണ്ടോയെന്ന് സിബിഐ പരിശോധിക്കുന്നത്. സിബിഐ ആസ്ഥാനത്തുനിന്ന് ഇതു സംബന്ധിച്ചുള്ള ക്ലിയറന്‍സ് ലഭിക്കാനുണ്ടെന്നു സിബിഐ അഭിഭാഷകന് അറിയിച്ചു. ക്ലിയറന്‍സ് ലഭിച്ചാല്‍ മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഇതിനായി കാത്തിരിക്കുകയാണെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം നിയമവാഴ്ച അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്. ലൈഫ് മിഷന് തട്ടിപ്പില്‍ ഈ നീക്കമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വ്യക്തമാക്കി. നിയമവ്യവസ്ഥ അട്ടിമറിക്കാന്‍ ഏതറ്റംവരെ പോവുമെന്നത് അന്വേഷണ ഏജന്‍സികള്‍ക്ക് അറിയാമെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ലൈഫ് മിഷന് എതിരായ സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. അതേസമയം യൂണിടാക്കിനെതിരേയുള്ള അന്വേഷണത്തിന് തടസങ്ങളില്ല. ലൈഫ് മിഷനെതിരേയുള്ള എഫ്ഐആര്‍…
Read Moreതാലിബാനെതിരായ പോരാട്ടം നയിച്ച ‘പ്രാവ്’ കീഴടങ്ങി ! 1979ലെ സോവിയറ്റ്-അഫ്ഗാന് യുദ്ധം മുതല്‍ യുദ്ധഭൂമിയില്‍ ഉണ്ടായിരുന്ന ഏക വനിതാ പോരാളിയുടെ ചരിത്രം ഇങ്ങനെ…
അഫ്ഗാന്-സോവിയറ്റ് യൂണിയന് യുദ്ധത്തിലെ ഏകവനിതാ പോരാളിയും പിന്നീട് താലിബാനെതിരായ പോരാട്ടത്തിന്റെ പ്രതീകമായിത്തീരുകയും ചെയ്ത കമാന്‍ഡര്‍ കാഫ്തര്‍ (ബീബി ആയിഷ) കീഴടങ്ങിയതായി താലിബാന്റെ അവകാശവാദം. താലിബാന് വക്താക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസാണ് പുറംലോകത്തെ അറിയിച്ചത്. ബീബിയുടെ അനുയായികള്‍ താലിബാന്റെ പിടിയിലായെന്ന് വിവരമുണ്ടെങ്കിലും ബീവി താലിബാന്റെ പിടിയിലായെന്നതിന് സ്ഥിരീകരണമില്ല. പക്ഷേ, ബീബി തങ്ങിയിരുന്ന ബന് പ്രവിശ്യയിലെ ഉദ്യോഗസ്ഥരും ബീബിയുടെ ബന്ധുക്കളും കീഴടങ്ങല്‍ സ്ഥിരീകരിച്ചു. ബീബിയുടെ താഴ്വര ഒന്നാകെ താലിബാന് വളഞ്ഞെന്നും മറ്റു വഴിയില്ലാത്തതിനാല്‍ അവര്‍ക്കു കീഴടങ്ങേണ്ടിവന്നെന്നും ബന്ധുക്കള്‍ പറയുന്നു. സമീപമേഖലയിലെ പോരാളികളുള്‍പ്പെടെ താലിബാന്റെ പക്ഷം ചേര്‍ന്നതാണ് കൂടുതല്‍ വിനയായതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. നടന്നത് ഒത്തുതീര്‍പ്പു കീഴടങ്ങലാണെന്നും ഒരു താലിബാന് കമാന്‍ഡറിലൂടെയാണ് താലിബാനുമായി ബീബി ഒത്തുതീര്‍പ്പിലെത്തിയതെന്നും കാഫ്തറുടെ ജില്ലയെ പ്രതിനിധീകരിക്കുന്ന ബന് പ്രവിശ്യാ സമിതിയംഗം പറഞ്ഞു. അതേസമയം, ഇതൊന്നുമല്ല, വെടിനിര്‍ത്തലാണ് ഉണ്ടായതെന്നും ബീബി കീഴടങ്ങിയെന്നത് കെട്ടുകഥയാണെന്നും…
Read More