യുവതികളുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ വെയിറ്റര്‍ക്ക് വെയിറ്റര്‍ക്ക് മൂന്നുമാസം തടവുശിക്ഷ വിധിച്ച് കോടതി. പ്രതിയായ ഫിലിപ്പിനോ യുവാവിനെ ശിക്ഷാ കാലാവധി കഴിഞ്ഞാലുടന്‍ നാടുകടത്തും. അല്‍ മുറാഖാബാദിലെ അപ്പാര്‍ട്ട്മെന്റിലെ വിവിധ ഇടങ്ങളിലായി ഈ 27കാരന് ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്നത രഹസ്യമായി പകര്‍ത്തിയതായി കണ്ടെത്തി. യുവതി നല്കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയ അറസ്റ്റു ചെയ്തത്. പരാതിക്കാരി മൂന്നു വര്‍ഷമായി അപ്പാര്‍ട്ട്മെന്റിലെ താമസക്കാരിയാണ്. അപ്പാര്‍ട്ട്മെന്റില്‍ ഏഴുമുറികളാണുള്ളത്. അഞ്ച് പൊതു ടോയിലറ്റുകളും ഒരു അടുക്കളയുമാണ് അപ്പാര്‍ട്ട്മെന്റിലുള്ളത്. രാവിലെ അഞ്ചിന് കുളികഴിഞ്ഞ് യൂണിഫോം ധരിക്കുന്നതിനായി മുറിയിലെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ തറയില്‍ കണ്ടതെന്ന് പരാതിക്കാരി പറയുന്നത്. ഫോണ്‍ റെക്കോര്‍ഡിംഗ് ഓണ്‍ ചെയ്ത നിലയിലായിരുന്നു. ഈ സമയം യുവാവ് എത്തി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടെ ഫോണ്‍ പരിശോധിച്ച പെണ്‍കുട്ടി അതില്‍ കണ്ടത് തന്റെ റൂമിലുള്ള പെണ്‍കുട്ടികള്‍ കുളിക്കുന്ന വീഡിയോ ദൃശ്യങ്ങളായിരുന്നു.…
Read MoreCategory: Top News
എൻഡിഎ മടുത്തു ; പി.സി. തോമസ് യുഡിഎഫിലേക്ക് ?എൻഡിഎ മുന്നണിയിൽ നിന്ന് പാർട്ടിക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല; പ്രതിപക്ഷനേതാവുമായി ചർച്ച നടത്തി
ജിബിൻ കുര്യൻകോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് എൻഡിഎ മുന്നണി വിടാനൊരുങ്ങുന്നു. യുഡിഎഫ് മുന്നണിയിൽ ചേരാനാണ് പി.സി. തോമസും പാർട്ടിയും തയാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി പി.സി. തോമസിന്റെയും പാർട്ടി വൈസ് ചെയർമാൻ രാജൻ കണ്ണാട്ടിന്റെയും നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുമായി ചർച്ച നടത്തി. എൻഡിഎ മുന്നണിയിൽ നിന്ന് പാർട്ടിക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും കേന്ദ്ര കോർപറേഷൻ, ബോർഡ് സ്ഥാനങ്ങളിൽ അർഹമായ സ്ഥാനം നൽകിയില്ലെന്നും പാർട്ടിക്കുള്ളിൽ വിമർശനമുയർന്നിരുന്നു. ഇക്കാര്യം പി.സി. തോമസ് എൻഡിഎ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ജോസ് കെ.മാണിയുടെ കേരള കോണ്‍ഗ്രസ് -എം യുഡിഎഫ് വിട്ടതോടെയാണ് പി.സി. തോമസും കൂട്ടരും യുഡിഎഫ് പ്രവേശനത്തിനു താത്പര്യം പ്രകടിപ്പിച്ചത്. കേരള കോണ്‍ഗ്രസ്-എം ജോസഫ് വിഭാഗവുമായി യോജിക്കാനായിരുന്നു ആദ്യ ചർച്ചയെങ്കിലും ഈ നീക്കത്തിനു ജോസഫ് ഗ്രൂപ്പിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല.…
Read Moreഅനിൽ കുമാറിന് ആശ്വാസം; ഇപ്പോൾ എഴുന്നേറ്റിരിക്കാം,എല്ലാവരോടും സംസാരിക്കാം; പുഴുവരിച്ച നിലയില്‍ ഡിസ്ചാര്‍ജ് ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്യാനൊരുങ്ങി കുടുംബം
പേരൂര്‍ക്കട: പരസഹായത്തോടെയെങ്കിലും കസേരയില്‍ എണീറ്റിരിക്കാന്‍ സാധിച്ചപ്പോള്‍ അനില്‍കുമാറിന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ഇപ്പോള്‍ എല്ലാവരോടും സംസാരിക്കാന്‍ സാധിക്കും. അസഹ്യമായ വേദന അലട്ടിയിരുന്ന മുറിവുകള്‍ കരിഞ്ഞു. കൈകള്‍ക്ക് ചലനശേഷി ലഭിച്ചു. കഴുത്തിന്റെ വേദനമാറി. മരുന്നും ആഹാരവും മുറയ്ക്ക് ലഭിച്ചതോടെ മറ്റു ശാരീരിക പ്രശ്നങ്ങളും ശ്വാസകോശത്തിന്റെ രോഗവും മാറി. വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശിയും ഇപ്പോള്‍ നേതാജി നഗറില്‍ താമസിച്ചുവരുന്നയാളുമായ അനില്‍കുമാര്‍ (55) വിധിയോടു പടവെട്ടിയാണ് ജീവിതത്തിലേക്കു തിരികെ പ്രവേശിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21-ന് പടിക്കെട്ടില്‍നിന്നു വീണ് കഴുത്തെല്ലിന് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മാത്രം അറിയാം. അധികൃതരുടെ അവഗണന മൂലം ശരിയായ ചികിത്സ ലഭിക്കാതെ നില വഷളാകുകയും ഒടുവില്‍ പുഴുവരിച്ച നിലയില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെടുകയും ചെയ്ത മനുഷ്യന് ! സംഭവം വിവാദമായതോടെ ഉന്നതാധികാരികള്‍ ഇടപെട്ട് ചികിത്സ സൗജന്യമാക്കിയതോടെ പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ 2 ആഴ്ചത്തെ ചികിത്സയ്ക്കുശേഷം പൂര്‍ണ്ണ ആരോഗ്യവാനായി വീട്ടിലെത്തി.…
Read Moreചൈനയുടെ കിരാത നടപടിയില്‍ പ്രതിഷേധിച്ച് ഹോങ്കോംഗുകാര്‍ മാതൃരാജ്യം ഉപേക്ഷിക്കുമോ ?ദശലക്ഷക്കണക്കിന് ഹോങ്കോംഗുകാര്‍ക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചേക്കും; ജനുവരി മുതല്‍ ഹോങ്കോംഗുകാര്‍ ബ്രിട്ടനിലേക്കൊഴുകുമെന്ന് സൂചന…
ഹോങ്കോംഗുകാര്‍ മാതൃരാജ്യം ഉപേക്ഷിക്കുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ഉയരുന്നത്. ബ്രിട്ടന്-ചൈന അന്താരാഷ്ട്ര കരാറിന് പുല്ലുവില കല്‍പ്പിച്ച് ഹോങ്കോംഗിനെ തങ്ങളുടെ ഉരുക്കു മുഷ്ടിയിലാക്കാന്‍ ചൈന തുനിഞ്ഞിറങ്ങിയപ്പോള്‍ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് ഹോങ്കോംഗ്് ജനതയ്ക്ക് ഒരു വാഗ്ദാനം നല്‍കിയിരുന്നു. ബ്രിട്ടീഷ് ഓവര്‍സീസ് പാസ്സ്പോര്‍ട്ടുള്ള ഹോങ്കോംഗ് സ്വദേശികള്‍ക്ക് ബ്രിട്ടീഷ് പൗരത്വം എന്നതായിരുന്നു ആ വാഗ്ദാനം. ഇത് യാഥാര്‍ത്ഥ്യമാകുവാന്‍ പോവുകയാണ്. വരുന്ന ജനുവരി മുതല്‍ ബ്രിട്ടനിലേക്ക് വരാന്‍ തയ്യാറാകുന്ന ഹോങ്കോംഗുകാര്‍ക്ക് വിസ നല്കി തുടങ്ങും. ചുരുങ്ങിയത് അഞ്ചു ലക്ഷം പേരെങ്കിലും ആദ്യവര്‍ഷം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം ഹോങ്കോംഗുകാര്‍ ബ്രിട്ടനിലേക്ക് കുടിയേറും എന്നും പ്രതീക്ഷിക്കുന്നുണ്ട്. ബ്രിട്ടീഷ് നാഷണല്‍ (ഓവര്‍സീസ്) പൗരന്മാര്ക്കും ഹോങ്കോംഗില്‍ താമസിക്കുന്ന അവരുടെ ബന്ധുക്കള്‍ക്കും ബ്രിട്ടനില്‍ താമസിക്കുനതിനും ജോലിചെയ്യുന്നതിനും അനുവാദം നല്കുന്ന വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള നടപടികള്‍ ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. ഏകദേശം 30…
Read Moreമകളെ പീഡിപ്പിച്ചയാള്‍ക്കൊപ്പം അമ്മയുടെ ‘ഒളിച്ചോട്ടം’ ! പീഡനവിവരം അച്ഛനോടു പറയുമെന്നു പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പിടിയില്‍…
മകളെ പീഡിപ്പിച്ചയാള്‍ക്കൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും അറസ്റ്റില്‍. ഇരിമ്പിളിയം സ്വദേശി സുഭാഷാണ് കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം 28കാരി ഒളിച്ചോടുകയായിരുന്നു. തുടര്‍ന്നു കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ തമിഴ്നാട്ടില്‍ താമസിക്കുകയായിരുന്നു. മകളെ പീഡിപ്പിച്ച വിവരം യുവതിക്ക് അറിയാമായിരുന്നു. പീഡനവിവരം അമ്മയോട് മകള്‍ പറഞ്ഞപ്പോള്‍ അച്ഛനോട് പറയരുതെന്നും, പറഞ്ഞാല്‍ ഞാന്‍ സുഭാഷിനോടൊപ്പം പോകുമെന്നു പറഞ്ഞ് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തുകയാണുണ്ടായത്. ഒടുവില്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെ യുവതി കാമുകനൊപ്പം നാടു വിടുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു സുഭാഷിനെതിരെയും പീഡനത്തിന് കൂട്ട് നിന്നതിന് അമ്മക്കെതിരെയും പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreപിഴ അടച്ചിട്ടും കാര്യമില്ല, ലൈസൻസ് നഷ്ടമാകും; ഇരുചക്ര വാഹനത്തിൽ പിൻസീറ്റ് യാത്രക്കാർ ഹെൽമറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈസൻസ് റദ്ദാകും
കൊച്ചി/തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കിലും വാഹനം ഓടിക്കുന്നയാള്‍ക്ക് ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ശിപാര്‍ശ നവംബര്‍ ഒന്നുമുതല്‍ നടപ്പിലാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അജിത് കുമാര്‍ ഉത്തരവിട്ടു.നേരത്തെ ഹെല്‍മറ്റ് ധരിക്കാത്തതിന് കേന്ദ്രം നിശ്ചയിച്ചിരുന്ന 1,000 രൂപ പിഴ സംസ്ഥാനം 500 ആക്കി കുറച്ചിരുന്നു. എന്നാൽ മൂന്നു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനം പിൻവലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്സിന് അയക്കാനും സാധിക്കും. ഇരുചക്ര വാഹനങ്ങളിലെ യാത്ര ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഹെഡ് ഗിയര്‍ അഥവാ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ടാകാം. എന്നാല്‍ അധികാരമുണ്ട് എന്നതാണ് അധികൃതരുടെ ഉത്തരം. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കില്‍ വാഹനം ഓടിക്കുന്ന ആള് മോട്ടോര്‍…
Read Moreസ്പ്രിങ്ക്ളറിൽ വീഴ്ച! തീരുമാനങ്ങളെടുത്തതും ഒപ്പുവച്ചതും എം. ശിവശങ്കര്‍; 1.8 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിങ്ക്ളറിനു ലഭിച്ചു; സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എട്ടിന നിര്‍ദേശങ്ങൾ
തിരുവനന്തപുരം: കോവിഡ് രോഗികളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ വിശകലനം ചെയ്യാനുള്ള കരാര്‍ സ്പ്രിങ്ക്ളർ കമ്പനിക്കു നല്‍കിയതില്‍ വീഴ്ച സംഭവിച്ചതായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്. സ്പ്രിങ്ക്ളർ വിവാദത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച, മുന്‍ വ്യോമയാന സെക്രട്ടറി എം. മാധവന് നമ്പ്യാരും സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഗുല്‍ഷന്‍ റോയിയും അടങ്ങിയ സമിതിയാണ് ഇന്നലെ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കരാറിനു മുമ്പ് നിയമ സെക്രട്ടറിയുടെ ഉപദേശം തേടാതിരുന്നതു വലിയ വീഴ്ചയായി സമിതി ചൂണ്ടിക്കാട്ടി. കരാര്‍ വഴി 1.8 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിങ്ക്ളറിനു ലഭിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എട്ടിന നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. കരാറുമായി ബന്ധപ്പെട്ട് എല്ലാ തീരുമാനവും എടുത്തതും ഒപ്പുവച്ചതും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആണെന്നും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വിവരച്ചോര്‍ച്ച ഉണ്ടാകുന്നതു കണ്ടെത്താന്‍ സര്‍ക്കാരിന് സംവിധാനങ്ങളില്ലെന്നും കമ്മിറ്റി കണ്ടെത്തി.…
Read Moreകോവിഡ് വീസ നിയന്ത്രണങ്ങൾ നീക്കി! ഒസിഐ, പിഐഒ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കു വരാം; ടൂറിസ്റ്റ് വീസയ്ക്ക് അനുമതിയില്ല
സെബി മാത്യു ന്യൂഡൽഹി: ഇന്ത്യക്കകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾക്കുള്ള വീസ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണത്തിലാണ് ഇളവ്. ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉള്ളവർക്കും പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) കാർഡ് ഉള്ളവർക്കും മറ്റു വിദേശികൾക്കും ഇന്ത്യയിലേക്കു വരാമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദ്യാർഥികൾക്ക് ഇന്ത്യക്കകത്തേക്കും പുറത്തേക്കും യാത്രയ്ക്കു തടസമില്ല. കോവിഡ് വ്യാപനം കണക്കാക്കി റദ്ദാക്കിയ എല്ലാ വീസകളും ഇനി മുതൽ പ്രാബല്യത്തിലുണ്ടാകും. എന്നാൽ, റദ്ദാക്കിയ ഇലക്ട്രോണിക്, മെഡിക്കൽ, ടൂറിസ്റ്റ് വീസകൾക്ക് അനുമതി നൽകില്ല. വിദേശ പൗരന്മാർക്കും വിനോദ സഞ്ചാരത്തിനായി പുതിയ വീസ നൽകില്ല. ചികിത്സയ്ക്കായി ഇന്ത്യയിലേക്കു വരണമെന്നുള്ള വിദേശ പൗരന്മാർ പുതിയ വീസയ്ക്ക് അപേക്ഷ നൽകണം. വ്യവസായം, തൊഴിൽ, കോണ്‍ഫറൻസ്, പഠനം, ഗവേഷണം തുടങ്ങിയ കാര്യങ്ങൾക്കായി ഇന്ത്യയിലേക്കു വരുന്നവർക്ക് വീസ അനുവദിക്കും. ടൂറിസ്റ്റ് വീസ ഒഴികെയുള്ള ഒസിഐ,…
Read Moreശിവശങ്കറിന് എല്ലാമറിയാം; ഇന്നു നിര്‍ണായകം! ജാമ്യാപേക്ഷ തള്ളിയാൽ ശിവശങ്കറെ ഇഡി കസ്റ്റഡിയിലെടുക്കാനാണു സാധ്യത
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണ ഇടപാടിലും സംശയനിഴലില്‍ നില്ക്കുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഇന്നു നിര്‍ണായക ദിനം. കസ്റ്റംസും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. രണ്ടു കേസുകളിലും ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയാൽ ശിവശങ്കറെ ഇഡി കസ്റ്റഡിയിലെടുക്കാനാണു സാധ്യത. അതേസമയം എന്‍ഐഎ രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കർ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ഇന്നലെ തീര്‍പ്പാക്കി. ശിവശങ്കറിനെ പ്രതിയാക്കിയിട്ടില്ലാത്തതിനാൽ ജാമ്യാപേക്ഷ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് എന്‍ഐഎ വാദിച്ചു.ഭാവിയില്‍ എന്താവുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. സ്വര്‍ണക്കടത്തിനെക്കുറിച്ചു ശിവശങ്കറിന് എല്ലാം അറിയാമെന്ന നിലപാടിലാണ് അന്വേഷണ ഏജന്‍സികള്‍. കോടതിയില്‍ ഇഡി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിൽ, ഇദ്ദേഹവും സ്വപ്ന സുരേഷും തമ്മിലുള്ള…
Read Moreവലതു കൈ വിട്ട് ഇടതു പിടിച്ച ജോസിനെ അംഗീകരിച്ച് എൽഡിഎഫ്; യുഡിഎഫ് ദുർബലമാകുന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി; ആശങ്ക അറിയിച്ച് എൻസിപി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തിന് എൽഡിഎഫ് അംഗീകാരം. ജോസ് വിഭാഗത്തെ ഇടതുമുന്നണിയിൽ എടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം ഘടകകക്ഷികൾ അംഗീകരിക്കുകയായിരുന്നു. അതേസമയം ജോസ് വിഭാഗം മുന്നണിയിലെത്തുന്നതോടെ സിറ്റിംഗ് സീറ്റുകളിൽ ആശങ്കയറിയിച്ച് എൻസിപി രംഗത്തെത്തി. പാലാ അടക്കമുള്ള സീറ്റുകളിലാണ് എൻസിപി ആശങ്ക അറിയിച്ചത്. പാലായിൽ ധാരണയുണ്ടെങ്കിൽ വ്യക്തമാക്കണമെന്നും എൻസിപി ആവശ്യപ്പെട്ടു. എന്നാൽ അക്കാര്യം പിന്നീട് ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചു. യുഡിഎഫ് ദുർബലമാകുന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തെ അറിയിച്ചു. 38 വർഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ചാണ് കെ.എം. മാണി നേതൃത്വം നൽകിയ കേരള കോണ്‍ഗ്രസ് എമ്മിൽനിന്നു ജോസ് കെ. മാണിയും കൂട്ടരും എതിർചേരിയിലേക്കു മാറിയത്. ഉപാധികളോടെയല്ല എൽഡിഎഫിൽ ചേരുന്നതെന്ന് ജോസ് കെ. മാണി നേരത്തെ അറിയിച്ചിരുന്നു. ആത്മാഭിമാനം അടിയറവച്ചു മുന്നോട്ടു പോകാനില്ലെന്നും മുന്നണി മാറ്റം കേരള രാഷ്ട്രീയത്തിന്റെ ഗതി…
Read More