കൊച്ചി: സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഡിജിപിക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നു തുറന്നുപറഞ്ഞു നിയമ വിദ്യാര്‍നി കൂടിയായ യുവനടി. സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റഫ്യൂസ് ദ അബ്യൂസ് എന്ന കാമ്പയിന്റെ ഭാഗമായാണു ഈ വെളിപ്പെടുത്തല്‍. 14 ാം വയസില്‍ അഭിനയിച്ച മലയാള സിനിമയിലെ ദൃശ്യങ്ങളാണു മോശമാക്കി പ്രചരിപ്പിച്ചതെന്നു നടി വ്യക്തമാക്കുന്നു. സിനിമയ്ക്കുവേണ്ടി ഷൂട്ട് ചെയ്ത ഏതാനും ദൃശ്യങ്ങള്‍ തീര്‍ത്തും മോശം കുറിപ്പുകളോടെ പ്രചരിപ്പിക്കുകയായിരുന്നു. താനും കുടുംബവും വര്‍ഷങ്ങളായി സമൂഹത്തിന്റെ അധിക്ഷേപം നേരിടുകയാണെന്നും ഇനിയും മോചിതരായിട്ടില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ആ ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍നിന്നും നീക്കം ചെയ്യാന്‍വേണ്ടി സമീപിക്കാന്‍ പറ്റുന്ന എല്ലാ നിയമ സംവിധാനങ്ങളെയും സമീപിച്ചു. പക്ഷേ ഇന്നുവരെ അതിനോട് പോസിറ്റീവ് പ്രതികരണം കിട്ടിയിട്ടില്ല. ഡിജിപി, എഡിജിപി എന്നിവര്‍ക്കടക്കം പരാതി കൊടുത്തിട്ടുണ്ട്. പക്ഷേ ഇതുവരെ…
Read MoreCategory: Top News
മാന്യമായ പെരുമാറ്റം! സംഭവം ഹോം നഴ്സാണ്, പക്ഷേ കയ്യിലിരിപ്പ് മോശം; വ്യാജ രേഖയിൽ ആധാർ കാർഡെടുക്കാൻ സഹായിച്ചത് എംഎൽഎ; അങ്കിളുമാരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും
കോട്ടയം: തട്ടിപ്പ് സംഘങ്ങളെ നിയന്ത്രിക്കുന്ന കൊച്ചിയിലെ അങ്കിളുമാരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പോലീസ് ഇവരെ ചോദ്യം ചെയ്തിട്ടും ഹണിട്രാപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ ദുരൂഹത നിലനില്‍ക്കുന്നതിനാലാണ് അങ്കിളുമാരെ വീണ്ടും വിശദമായി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഹണിട്രാപ്പ് ഉൾപ്പെടെ വൻ തട്ടിപ്പുകളാണ് ഇവരുടെ ഒത്താശയോടെ നടന്നിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. കോട്ടയത്തും പരിസര പ്രദേശങ്ങളിലും വിവാഹ തട്ടിപ്പിനു നേതൃത്വം നല്‍കിയിരുന്ന യുവതി കറങ്ങിയിരുന്നത് ആഡംബര കാറുകളിലായിരുന്നു. പലപ്പോഴും പല കാറുകളിലായിരുന്നു യാത്ര. ഈ കാറുകൾ അങ്കിളുമാരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് കൊച്ചിയിലെത്തി പോലീസ് അങ്കിളുമാരെ ചോദ്യം ചെയ്തത്. അങ്കിളുമാരുടെ അടുത്ത സഹായികളായി എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുള്ള സഹായികളെക്കുറിച്ചും പോലീസിനു വിവരം ലഭിക്കുകയും ഇവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. നാളുകൾക്കു മുന്‍പ് എറണാകുളത്ത് ഒരു വീട്ടിൽ ഹോം നഴ്സായി ജോലി ചെയ്ത് തട്ടിപ്പിനു…
Read Moreനടൻ പൃഥ്വിരാജിന് കോവിഡ്! സംവിധായകന് ഡിജോ ജോസ് ആന്റണിക്കും രോഗം സ്ഥിരീകരിച്ചു; സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി
കൊച്ചി: നടന് പൃഥ്വിരാജിന് കോവിഡ്. ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകന് ഡിജോ ജോസ് ആന്റണിക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂടും സിനിമയില്‍ മറ്റൊരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ ആട് ജീവിതം സിനിമയുടെ ഷൂട്ടിന് ശേഷം ജോര്‍ദാനില്‍ നിന്നും മടങ്ങിയെത്തിയ പൃഥ്വി കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നു.
Read Moreബാർ കൗൺസിലിൽ കോടികളുടെ തട്ടിപ്പ്! സിബിഐ അന്വേഷണം വേണമെന്ന് ഹർജി; അന്വേഷണം അക്കൗണ്ടന്റിൽ മാത്രം ഒതുക്കാൻ നീക്കം
നവാസ് മേത്തർ തലശേരി: സംസ്ഥാനത്തെ അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കേരള ബാർ കൗൺസിലിൽ ഏഴുകോടി രൂപയുടെ വെട്ടിപ്പ്. ഇതു സംബന്ധിച്ച് സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജിയിൽ 27 ന് ഹൈക്കോടതി വാദം കേൾക്കും. തലശേരിയിലെ അഭിഭാഷകനായ സി.ജി.അരുൺ അഡ്വ.ടി. ആസിഫലി മുഖാന്തിരം നൽകിയ ഹർജിയാണ് ഹൈക്കോടതി 27 ന് വീണ്ടും പരിഗണിക്കുന്നത്. ഓഡിറ്റ് നടത്താതെ വിവിധ കാലയളവിൽ ബാർ കൗൺസിലിൽ നടന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഏജൻസികൾ അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നും അഴിമതി പുറത്തുകൊണ്ടു വരണമെങ്കിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അരുൺ ഹർജിയിൽ പറയുന്നു. 2012 ലെ കണക്ക് രേഖപ്പെടുത്താൻ 2015 ൽ ബുക്ക് വാങ്ങി എന്നതു തന്നെ കണക്കിൽ കൃത്രിമം കാണിക്കാനാണെന്ന് ബോധ്യപ്പെടും. ഇപ്പോൾ നടക്കുന്ന അന്വേഷണം അക്കൗണ്ടന്റിൽ…
Read Moreസ്വർണക്കടത്തു കേസ് ആവിയാകുമോ? അന്വേഷകർ സ്രാവുകൾക്കൊപ്പം നീന്തുകയാണെങ്കിലും ഇതുവരെ തൊടാൻ പോലും കഴിഞ്ഞിട്ടില്ല; പിടിയിലായത് പരൽ മീനുകൾ മാത്രം
കൊച്ചി: സ്വർണക്കടത്ത് കേസിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ശക്തമാകുന്നു. സ്വപ്നയടക്കം ഏതാനും പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ഇനിയും ഇതിന്റെ പിന്നിലുള്ള ആസൂത്രകരെയോ സ്വർണം കൊടുത്തുവിട്ടവരെയോ പിടികൂടാനോ ചോദ്യംചെയ്യാനോ ഏജൻസികൾക്കു കഴിഞ്ഞിട്ടില്ല. പിടിയിലായവരെ ചുറ്റിപ്പറ്റിയും പിന്നെ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ കേന്ദ്രീകരിച്ചും അന്വേഷണം കിടന്നു കറങ്ങുന്ന കാഴ്ചയാണ് കുറെ ആഴ്ചകളായുള്ളത്. പിടിയിലായവർ തന്നെ കോൺസുലേറ്റിനെ ലക്ഷ്യമാക്കിയുള്ള മൊഴികൾ തുടർച്ചയായി നൽകുന്നതാണ് അന്വേഷകരെ വെട്ടിലാക്കിയിരിക്കുന്നത്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാനാകാതെ കുഴങ്ങുകയാണ് ഉദ്യോഗസ്ഥർ. അട്ടിമറിയോ? എന്നാല്‍, കേസ് അട്ടിമറിക്കാനുള്ള സംഘടിതമായ ശ്രമത്തിന്റെ ഭാഗമായിട്ടാണ് യുഎഇ കോണ്‍സുലേറ്റിനെയും ഉദ്യോഗസ്ഥരെയും ലക്ഷ്യംവയ്ക്കുന്നതെന്നാണു സൂചനകള്‍. യുഎഇ കോണ്‍സുലേറ്റ് ജനറാള്‍, അറ്റാഷെ തുടങ്ങിയവരെ ലക്ഷ്യംവയ്ക്കുന്നതോടെ കേസ് അട്ടിമറിക്കപ്പെടുമെന്ന നിയമോപദേശമാണു പ്രതികള്‍ക്കു ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ബുദ്ധികൂര്‍മതയും ഈ കേസില്‍ നിര്ണായകമാകുകയാണ്. ഒരു തരത്തിലും കേസിനെ മുന്നോട്ടു കൊണ്ടു പോകാന്‍…
Read Moreഅറിഞ്ഞില്ല…ആരും പറഞ്ഞില്ല ! സരിതയുടെ പശ്ചാത്തലം അറിയാതെ പോയതാണ് വിവാദത്തില്‍പ്പെടാന്‍ കാരണമെന്ന ഏറ്റുപറച്ചിലുമായി ജിക്കുമോന്; പുതിയ വെളിപ്പെടുത്തല്‍ ഇങ്ങനെ…
സരിതയുടെ പശ്ചാത്തലം അറിയാതെ പോയത് കാരണമാണ് താനും ജോപ്പനുമൊക്കെ സോളാര്‍ വിവാദത്തില്‍ അകപ്പെട്ടതെന്ന് ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോന് ജേക്കബ്. താന്‍ സോളാര്‍ കേസില്‍ തെറ്റ് ചെയ്തില്ലെന്ന് അറിഞ്ഞിട്ടും കോണ്‍ഗ്രസ്സിലെ ചിലര്‍ തന്നെ തള്ളിപ്പറഞ്ഞെന്ന് ജിക്കുമോന് ജേക്കബ് ഒരു മാധ്യമത്തോട് മനസ്സു തുറന്നു. ഉമ്മന്‍ചാണ്ടിയുമായി ഇപ്പോഴും നല്ല ബന്ധമാണുള്ളത്. പക്ഷെ പാര്‍ട്ടിയില്‍ സജീവമല്ല. പ്രതിപക്ഷ സമരം സ്വാഭാവികമെങ്കിലും വിവാദം കൂടുതല്‍ ശക്തമാകട്ടെയെന്ന് ഒപ്പമുണ്ടായിരുന്നവര്‍ കരുതിയെന്നും ജിക്കു പറഞ്ഞു. ജോപ്പനെ പോലെ തന്നെ ഉമ്മന്‍ചാണ്ടിയുടെ വലംകയ്യായിരുന്നു പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് ജിക്കുമോന് ജേക്കബ്. ജോപ്പന് കുടുങ്ങിയത് പോലെ ജിക്കുവും സോളാറില്‍ പെട്ടത് സരിതയുടെ ഫോണ്‍പട്ടിക വഴിയാണ്. ജോപ്പന് പിന്നാലെ ജിക്കുവും സരിതയുമായി സംസാരിച്ചെന്ന വിവരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ പ്രതിരോധത്തിലായി. വിവാദം കത്തിപ്പടരുന്നതിനിടെ 2013 ജൂണ്‍ 26 ന് ജിക്കുമോന് പേഴ്സണല്‍ സ്റ്റാഫ് അംഗത്വം രാജിവെക്കുകയായിരുന്നു. ഇന്ന്…
Read Moreമഞ്ഞ ചുവപ്പായപ്പോള്‍ പണികിട്ടിയത് ലോക്കല്‍ സെക്രട്ടറിയ്ക്ക് ! എസ്എന്‍ഡിപിയുടെ കൊടിമരത്തില്‍ സിപിഎം പതാക ഉയര്‍ത്തിയ ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി…
എസ്എന്‍ഡിപി.യുടെ കൊടിമരത്തില്‍ സിപിഎമ്മിന്റെ പതാക ഉയര്‍ത്തിയ സംഭവം വിവാദമായതോടെ പണി കിട്ടിയത് ലോക്കല്‍ സെക്രട്ടറിക്ക്. കൊടി ഉയര്‍ത്താന്‍ നേതൃത്വം നല്കിയ ലോക്കല്‍ സെക്രട്ടറി എ ബിജുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷിക ദിനത്തിലായിരുന്നു വിവാദക്കൊടി ഉയര്‍ന്നത്. സംഭവത്തില്‍ ലോക്കല്‍സെക്രട്ടറി പരസ്യക്ഷമാപണം നടത്തി. പാര്‍ട്ടി നിര്‍ദേശപ്രകാരം പിന്നീട് ഇയാള്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. ബിജുവിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു സസ്പെന്‍ഡ് ചെയ്തതായി ഏരിയാ കമ്മിറ്റി അറിയിച്ചു. ഹൈറേഞ്ച് എസ്എന്‍ഡിപി. യൂണിയനു കീഴിലെ പെരുവന്താനം 561-ാം നമ്പര്‍ ശാഖയുടെ പ്രാര്‍ഥനാമന്ദിരത്തിലെ കൊടിമരത്തിലാണ് സിപിഎം പതാക ഉയര്‍ത്തിയത്. പെരുവന്താനം ലോക്കല്‍ സെക്രട്ടറി എ.ബിജുവാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കൊടി ഉയര്‍ത്തുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും സംഭവത്തില്‍ വ്യാപക പ്രതിഷേധമുയരുകയും ചെയ്തതോടെ കൊടി മാറ്റുകയും പാര്‍ട്ടി നേതാക്കള്‍ എസ്.എന്‍.ഡി.പി. നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. പരസ്യമായി മാപ്പ് പറയണമെന്നും…
Read More25 ലക്ഷം രൂപ വാങ്ങിയെന്ന് പരാതിക്കാരൻ കെ. പത്മനാഭൻ; എംഎൽഎ കെ.എം. ഷാജിക്കെതിരായ അഴിമതി ആരോപണം: ഇഡി അന്വേഷണം ആരംഭിച്ചു
കണ്ണൂർ: ഹയർസെക്കൻഡറി സ്കൂൾ അനുവദിക്കാൻ പണം വാങ്ങിയെന്ന പരാതിയിൽ അഴീക്കോട് എംഎൽഎ കെ.എം. ഷാജിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. ഇഡി കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ.എം.ഷാജി ഉൾപ്പെടെ 30 പേർക്കു നോട്ടിസ് നൽകി. ലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്ന ആരോപണം അന്വേഷിക്കാൻ നേതാക്കളുടെയും മൊഴിയെടുക്കും. പണം കൈമാറിയതായിപ്പറയുന്നവരും ചർച്ചകളിൽ പങ്കെടുത്തവരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. ഹയർ സെക്കൻഡറി വിഭാഗം അനുവദിക്കുന്നതിനായി അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽനിന്നും 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ലീഗ് നേതാവു കൂടിയായ കെ.എം. ഷാജിക്കെതിരായ ആരോപണം. സ്കൂളിന് പ്ലസ്ടു വിഭാഗം അനുവദിക്കുന്നതിനായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിക്കു പണം നൽകാനായിരുന്നു നിർദേശം. പിന്നീട് എംഎൽഎ ഇടപെട്ട് പഞ്ചായത്ത് കമ്മിറ്റി സ്കൂൾ അധികൃതരുമായി ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ പിന്നീട് എംഎൽഎ ഇടപെട്ട് പണം നൽകേണ്ടതില്ലെന്ന് നിലപാട് എടുത്തു.…
Read Moreഅമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ സജ്ന ഷാജി;റോഡരികിൽ ബിരിയാണി വിറ്റ് ശ്രദ്ധേയയായ സജ്ന ഷാജിയുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ പറയുന്നത്
കൊച്ചി: കൊച്ചിയിൽ വഴിയോരത്തെ ബിരിയാണി വിൽപനയിലൂടെ ശ്രദ്ധ നേടിയ സജ്നാ ഷാജി ജീവനൊടുക്കാൻ ശ്രമിച്ചു. സജ്നയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു. ഇന്ന് പുലർച്ചെ 2.45ഓടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സജ്ന ഐസിയുവിൽ നിരീക്ഷണത്തിലാണ്. ഉറക്കഗുളിക അമിതമായി കഴിച്ചതിനാലാണ് നിരീക്ഷണത്തിൽ വയ്ക്കുന്നതെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബിരിയാണി തയ്യാറാക്കി വാഹനത്തിൽ കൊണ്ടുപോയി വിൽപ്പന നടത്തിയാണ് സജ്ന ജീവിച്ചിരുന്നത്. എന്നാൽ ചിലർ കൂട്ടം ചേർന്ന് ഇവരെ ആക്രമിക്കുകയും ഇവരെയും കൂടെയുള്ള ട്രാൻസ്ജെൻഡർ വ്യക്തികളെയും അധിക്ഷേപിക്കുകയും ചെയ്തു. ഇതേക്കുറിച്ച് കഴിഞ്ഞദിവസം സജ്ന ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സംഭവം വിവാദമായത്. പിന്നീട് നിരവധി പേർ ഇവർക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
Read Moreഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 31കാരിയും 28കാരനും കട്ട പ്രണയത്തിലായി ! മക്കളെയും ജീവിത പങ്കാളികളെയും ഉപേക്ഷിച്ച് വിവാഹിതരാവാന്‍ ശ്രമിച്ചു; കൊല്ലത്തെ കമിതാക്കള്‍ക്ക് ഒടുവില്‍ കിട്ടിയത് മുട്ടന്‍ പണി…
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കമിതാക്കള്‍ മക്കളെയും വീട്ടുകാരെയും ഉപേക്ഷിച്ച് വിവാഹം കഴിക്കാന്‍ മുതിര്‍ന്നതോടെ ഇരുവരെയും പോലീസ് പൊക്കി. കമിതാക്കളെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടി. കൊട്ടറ മാടന്‍വിള ഭാഗത്ത് തോട്ടത്തില്‍ വീട്ടില്‍ അഞ്ജു (31), കാമുകനും രണ്ട് കുട്ടികളുടെ പിതാവുമായ കൊട്ടിയം ഉമയനല്ലൂര്‍ കുന്നുംപുറത്ത് വീട്ടില്‍ രഞ്ജിത്ത്(28) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് റിമാന്‍ഡ് ചെയ്തത്. അഞ്ജുവിന് പത്തും എട്ടും വയസുള്ള മക്കളുണ്ട്. രഞ്ജിത്തിനും രണ്ട് മക്കളുണ്ട്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പ്രണയം പിരിയാനാകാത്ത വിധം വളര്‍ന്നതോടെയാണ് ഇരുവരും വിവാഹത്തിനൊരുങ്ങിയത്. വിവരമറിഞ്ഞ ഇരുവരുടെയും ജീവിത പങ്കാളികള്‍ നല്കിയ പരാതിയിലാണ് പൊലീസ് കമിതാക്കളെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയതിനാണ് പ്രധാനമായും കേസ് ചാര്‍ജ്ജ് ചെയ്തത്. പൂയപ്പള്ളി സി.ഐ. വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ്…
Read More