ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കമിതാക്കള്‍ മക്കളെയും വീട്ടുകാരെയും ഉപേക്ഷിച്ച് വിവാഹം കഴിക്കാന്‍ മുതിര്‍ന്നതോടെ ഇരുവരെയും പോലീസ് പൊക്കി. കമിതാക്കളെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടി. കൊട്ടറ മാടന്‍വിള ഭാഗത്ത് തോട്ടത്തില്‍ വീട്ടില്‍ അഞ്ജു (31), കാമുകനും രണ്ട് കുട്ടികളുടെ പിതാവുമായ കൊട്ടിയം ഉമയനല്ലൂര്‍ കുന്നുംപുറത്ത് വീട്ടില്‍ രഞ്ജിത്ത്(28) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് റിമാന്‍ഡ് ചെയ്തത്. അഞ്ജുവിന് പത്തും എട്ടും വയസുള്ള മക്കളുണ്ട്. രഞ്ജിത്തിനും രണ്ട് മക്കളുണ്ട്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പ്രണയം പിരിയാനാകാത്ത വിധം വളര്‍ന്നതോടെയാണ് ഇരുവരും വിവാഹത്തിനൊരുങ്ങിയത്. വിവരമറിഞ്ഞ ഇരുവരുടെയും ജീവിത പങ്കാളികള്‍ നല്കിയ പരാതിയിലാണ് പൊലീസ് കമിതാക്കളെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയതിനാണ് പ്രധാനമായും കേസ് ചാര്‍ജ്ജ് ചെയ്തത്. പൂയപ്പള്ളി സി.ഐ. വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ്…
Read MoreCategory: Top News
പഞ്ചര്‍ ഒട്ടിച്ചു നല്‍കിയില്ല ! തൃശൂരില്‍ കടയുടമയ്ക്ക് നേരെ വെടി ഉതിര്‍ത്ത് ഗുണ്ടാ സംഘം; മൂന്നു പേര് അറസ്റ്റില്‍…
തൃശൂര്‍: തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ പഞ്ചര്‍ ഒട്ടിച്ചു നല്‍കാത്തതിന്റെ പേരില്‍ മൂന്നംഗ ഗുണ്ടാസംഘം ടയര്‍ കട ഉടമയ്ക്ക് നേരേ വെടിയുതീര്‍ത്തു. കൂര്‍ക്കഞ്ചേരിയില്‍ കട നടത്തുന്ന പാലക്കാട് സ്വദേശി മണികണ്ഠനാണ് വെടിയേറ്റത്. കാലില്‍ വെടിയേറ്റ മണികണ്ഠന് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷെഫീക്ക്, സജില്‍, ഡിറ്റ് എന്നിവരാണ് അറസ്റ്റിലായത്.
Read Moreഇതാവണം പോലീസ്! അന്തസുള്ളവര്‍ തോറ്റ ചരിത്രമില്ല; പോലീസിനുള്ളിലെ “തിന്മകള്ക്കെതിരേ’ ഐപിഎസ് ഓഫീസര്‍; കമാന്‍ഡന്റിന്റെ പ്രസംഗം ഏറ്റെടുത്ത് പോലീസുകാര്‍
സ്വന്തംലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തെ പോലീസുകാര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ ഏല്‍ക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്ക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് ഐപിഎസ് ഓഫീസര്‍. കെഎപി മൂന്നാം ബറ്റാലിയനിലെ കമാന്‍ഡന്റ് ജെ.ജയനാഥ് ആണ് പോലീസിലെ പുതുമുഖങ്ങള്‍ക്ക് ആത്മവീര്യം നല്കുന്ന വാക്കുകളുമായെത്തിയത്. പ്രസംഗത്തില്‍ അദ്ദേഹം പരാമര്‍ശിച്ച വാക്കുകള്‍ പോലീസ് സേനയ്ക്കുള്ളില്‍ ഇതിനകം വൈറലായി മാറി. “ശരാശാരി പോലീസുകാരന് പട്ടിയുടെ വിലപോലും കൊടുക്കാത്ത മേലുദ്യോഗസ്ഥരാണുള്ളത്. പോലീസുകാരുടെ സൗകര്യങ്ങള്‍ നോക്കുകയോ അവര്‍ എങ്ങനെ ജീവിക്കുമെന്ന് നോക്കുകയോ ചെയ്യുന്നില്ല. സ്വാഭാവികമായി ഇതിന് പോലീസുകാരുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളുണ്ടാവും. ആ പ്രതികരണങ്ങളാണ് പൊതുജനങ്ങളോട് പോലീസുകാര്‍ കാണിക്കുന്നത്’ നിങ്ങളോട് മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ നിങ്ങളും ചെയ്താല്‍ ഒരു വ്യത്യാസവുമില്ലാത്തവരായി മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. നമുക്ക് നമ്മുടെതായുള്ള നിലപാടുകളുണ്ട്. വിലയുണ്ട്. യൂണിഫോമിന് വിലയുണ്ട്. പട്ടാളവും പോലീസുമെല്ലാം ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നവരാണ്. രാഷ്ട്രത്തിന്റെ പുരോഗതിക്ക് ഏറ്റവും അവിഭാജ്യമായ ഘടകങ്ങളാണ്. ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കുന്ന ഇത്തരത്തിലുള്ള…
Read Moreകസ്റ്റംസിനെ കാഴ്ചക്കാരാക്കി ശിവശങ്കറിന്റെ ഒറ്റമൂലി! ഒളിവില്‍ പോകില്ല; ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി; അറസ്റ്റ് ചെയ്യുമെന്ന നിലപാടിൽ കസ്റ്റംസ്
സ്വന്തം ലേഖകന്‍ കൊച്ചി: സ്വർണക്കടത്തു കേസിൽ കസ്റ്റംസ് നാടകീയമായി അറസ്റ്റ് ചെയ്യാനൊരുങ്ങിയതിനെത്തുടർന്ന് നാടകീയ നീക്കങ്ങളിലൂടെ പിടിച്ചുനിൽക്കാൻ എം.ശിവശങ്കറിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഐടി വകുപ്പ് മുന്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി. ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഒളിവില്‍ പോകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ. അതേസമയം, ശിവശങ്കറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ആരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുളള തയാറെടുപ്പിലാണ് കസ്റ്റംസ്. കസ്റ്റംസിന്റെ നാടകീയ നീക്കങ്ങളും ശിവശങ്കറിന്റെ ആശുപത്രിവാസവും ചേര്‍ന്നു സൃഷ്ടിച്ച അഭ്യൂഹങ്ങളില്‍ വ്യക്തത പ്രതീക്ഷിക്കുന്ന നിര്‍ണായക ദിവസമാണ് ഇന്ന്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലുളള ശിവശങ്കറിന്റെ ആശുപത്രി വാസം തുടരുമോയെന്നതാണ് ആദ്യത്തെ ചോദ്യം. വൈകിട്ട് മൂന്നിനു ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് ഇതിന് ഉത്തരം നല്‍കും. നടുവിനും കഴുത്തിനും വേദനയെന്ന് പറഞ്ഞ ശിവശങ്കറിനെ വിവിധ പരിശോധനകള്‍ക്കു വിധേയമാക്കിയെങ്കിലും…
Read Moreആദ്യം ഭീഷണി പിന്നെ വാഗ്ദാനം !ബാര്‍കോഴക്കേസ് പിന്‍വലിക്കാന്‍ ജോസ് കെ മാണി വാഗ്ദാനം ചെയ്തത് 10 കോടി;പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്…
കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് പിന്‍വലിക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ബാറുടമ ബിജു രമേശ്. ബാര്‍കോഴക്കേസ് പിന്‍വലിക്കാന്‍ ആദ്യം ഭീഷണിപ്പെടുത്തിയെന്നും പിന്നീടാണ പണം വാഗ്ദാനം ചെയ്തതെന്നും ബിജു രമേശ് പറഞ്ഞു. ബാറുടമ ജോണ്‍ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കെതിരെ ഗൂഢാലോചനയെന്ന് ആരോപിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇത് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ബാര്‍കോഴക്കേസില്‍ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് തങ്ങളുടെ കയ്യിലുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തിയെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. സംഭവം…
Read More14 വയസുള്ളപ്പോള്‍ അഭിനയിച്ച സിനിമാദൃശ്യങ്ങള്‍ പോണ്‍സൈറ്റില്‍ പ്രചരിപ്പിച്ചു ! ഞാന്‍ സിനിമയിലൂടെ എന്താണ് ചെയ്യുന്നത്,എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാന്‍ പോലും പക്വതയില്ലാത്ത പ്രായം; പരാതിയുമായി വിദ്യാര്‍ഥിനി…
14-ാം വയസില്‍ ഒരു സിനിമയ്ക്കായി ഷൂട്ട് ചെയ്ത തന്റെ ദൃശ്യങ്ങള്‍ പോണ്‍സൈറ്റുകളിലൂടെ പ്രചരിപ്പിച്ചതായി പരാതിയുമായി വിദ്യാര്‍ഥിനി. ഈ സംഭവത്തില്‍ ഡിജിപിയ്ക്ക് അടക്കം പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് തുറന്നു പറയുകയാണ് നിയമ വിദ്യാര്‍ഥിനിയായ സോന എം ഏബ്രഹാം. സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റെഫ്യൂസ് ദ അബ്യൂസ് എന്ന ക്യാമ്പെയിന്റെ ഭാഗമായാണ് സോന ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്ത ഏതാനും ദൃശ്യങ്ങള്‍ യൂട്യൂബിലും പോണ് സൈറ്റുകളിലും തീര്‍ത്തും മോശം കുറിപ്പുകളോടെ പ്രചരിപ്പിക്കുകയായിരുന്നു. താനും കുടുംബവും വര്‍ഷങ്ങളായി സമൂഹത്തിന്റെ അധിക്ഷേപം നേരിടുകയാണെന്നും ഇനിയും ഇതിനല്‍ മോചിതരായിട്ടില്ലെന്നും സോന ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ചിത്രത്തില്‍ പീഡനത്തിനിരയാകുന്ന കുട്ടിയായാണ് സോന അഭിനയിച്ചത്. ഇതിനായി പകര്‍ത്തിയ ദൃശ്യങ്ങളാണ് പോണ്‍സൈറ്റുകളിലൂടെ വ്യാപകമായി പ്രചരിച്ചത്. സോനയുടെ വാക്കുകള്‍ ഇങ്ങനെ… ഫോര്‍ സെയില്‍ എന്ന സിനിമയുടെ പ്രമേയം എന്തായിരുന്നു എന്ന്…
Read Moreപണിപാളി ! ചൈനയില്‍ ഇറക്കുമതി ചെയ്ത ഭക്ഷണ പാക്കറ്റില്‍ വന്‍തോതില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം; തണുത്ത ഭക്ഷണത്തില്‍ വൈറസ് ബാധ അപൂര്‍വം…
ചൈനയില്‍ ഇറക്കുമതി ചെയ്ത ഭക്ഷണപാക്കറ്റില്‍ കൊറോണ സാന്നിദ്ധ്യം കണ്ടെത്തി. ശീതീകരിച്ച മത്സ്യപാക്കറ്റിനു മുകളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതെ സമയം ഭക്ഷണ പാക്കറ്റ് എവിടെനിന്നാണ് എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇത്തരം ഭക്ഷണപ്പൊതികളുമായി സമ്പര്‍ക്കം ഉണ്ടാകുന്നത് രോഗവ്യാപനത്തിനു കാരണമാകുമെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവെന്‍ഷന്‍(സിഡിസി) പറഞ്ഞു. തണുത്ത ഭക്ഷണത്തില്‍ വൈറസ് സാന്നിദ്ധ്യം അപൂര്‍വമാണെന്നാണ് സിഡിസി പറയുന്നു. കഴിഞ്ഞ ജൂലൈയില്‍ ശീതീകരിച്ച ചെമ്മീന്‍ പായ്ക്കറ്റില്‍ നിര്‍ജീവമായ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ചെമ്മീനിന്റെ ഇറക്കുമതി ചൈനയില്‍ നിരോധിച്ചിരുന്നു. ഈ വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് പല രാജ്യങ്ങളും ഇത്തരത്തിലുള്ള ഫ്രോസന്‍ ഭക്ഷണങ്ങളുടെ ഇറക്കുമതി കര്‍ശന പരിശോധനയ്ക്കു ശേഷം മതിയെന്ന നിലപാടിലാണെന്നാണ് റിപ്പോര്‍ട്ട്.
Read Moreജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചു, ഇത്തരത്തിൽ പല ജീവനുകളും നഷ്ടമായിട്ടുണ്ട്..! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നഴ്സിംഗ് ഓഫീസർ
കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ ഗുരുതര വീഴ്ചയെന്ന് ആരോപണം. ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചതായുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്തുവന്നു. “ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചു. ഇത്തരത്തിൽ പല ജീവനുകളും നഷ്ടമായിട്ടുണ്ടെന്നുമാണ് നഴ്സിംഗ് ഓഫീസര്‍ ശബ്ദ സന്ദേശത്തിൽ പറയുന്നത്. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന് എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്കി. കേന്ദ്ര സംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആർഎംഒ നഴ്സിംഗ് ഓഫീസറുടെയും ഹെഡ് നഴ്സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം. ഫോര്‍ട്ട്കൊച്ചി സ്വദേശി ഹാരിസിന്റെ മരണത്തിലാണ് ഗുരുതര വീഴ്ച്ചകള്‍ സംഭവിച്ചതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ജൂലൈ 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതാണെന്നും സന്ദേശത്തില്‍ പറയുന്നു.
Read Moreഇതിനൊരന്ത്യമില്ലേ??? ലോകത്തെ കോവിഡ് ബാധതരുടെ എണ്ണം നാല് കോടിയും പിന്നിട്ട് കുതിക്കുന്നു; ഇതുവരെ വൈറസ് ബാധിച്ചത് 40,264,219പേർക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം നാല് കോടിയും പിന്നിട്ട് കുതിക്കുന്നു. 40,264,219പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 30,108,034 പേർ രോഗമുക്തി നേടി. 1,118,167 പേർ വൈറസ് ബാധിച്ച് മരിച്ചെന്നാണ് ഒൗദ്യോഗിക കണക്കുകൾ. ആഗോളതലത്തിൽ 9,038,018 പേർ വൈറസ് ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് കണക്കുകൾ. ഇതിൽ 71,972 പേരുടെ നില അതീവ ഗുരുതരമാണെന്നും ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോമീറ്ററും പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, സ്പെയിൻ, അർജൻറീന, കൊളംബിയ, ഫ്രാൻസ്, പെറു, മെക്സിക്കോ, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ഇറാൻ, ചിലി, ഇറാക്ക് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ 15ലുള്ളത്. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് കോവിഡ് മരണങ്ങളുടെ കാര്യത്തിൽ മുന്നിലുള്ളത്.
Read Moreകൊറോണ ഉടനെയെങ്ങും പോകുമെന്ന് തോന്നുന്നില്ല ! രോഗ വ്യാപനം കുറയുന്നവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്നു വ്യക്തമാക്കി കണക്കുകള്‍; ലോകത്തെ പ്രതിദിന രോഗവ്യാപനം ആദ്യമായി നാലു ലക്ഷം കടന്നു; രണ്ടാം വരവില്‍ വിറച്ച് യൂറോപ്പ്…
കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞു വരികയാണെന്ന തരത്തില്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്നു വ്യക്തമാക്കി കണക്കുകള്‍. ഇന്നലെ ഒറ്റ ദിവസം നാലുലക്ഷത്തിലധികം ആളുകള്‍ക്കാണ് ലോകത്ത് രോഗം ബാധിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. യൂറോപ്പിന്റെ ഭൂരിഭാഗവും പ്രദേശങ്ങളും കോവിഡ് വ്യാപനം തടയുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഒന്നിലധികം യുഎസ് സംസ്ഥാനങ്ങളില്‍ റെക്കോര്‍ഡ് ഉയര്‍ച്ച കാണിക്കുകയും ചെയ്തിട്ടുണ്ട്. വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു പ്രധാന സാമ്പത്തിക ഉത്തേജക പാക്കേജ് നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം അമേരിക്കയില്‍ എട്ട് ദശലക്ഷത്തിലധികം പേര്‍ക്ക് രോഗം വ്യാപിച്ചു കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യാനയില്‍ കൊറോണ വൈറസ് വ്യാപനം ശരാശരി റെക്കോര്‍ഡ് തലത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ചത്തെ സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥരുടെ അപ്ഡേറ്റ് പ്രകാരം 31 പേര് കൂടിയാണ് സംസ്ഥാനത്ത് മരണത്തിനു കീഴടങ്ങിയത്. ഒക്ലഹോമയിലും രോഗികളുടെ…
Read More