തിരുവനന്തപുരം: ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബർ കേസ്. യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിനാണ് കേസ്. മെൻസ് റൈറ്റ്സ് അസോസിയേഷൻ ഭാരവാഹി അഡ്വ. നാഗരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ശ്രീലക്ഷ്മി അറയ്ക്കൽ ലൈംഗിക സംഭാഷണങ്ങൾ നടത്തി യുവതലമുറയെ തെറ്റായ ലൈംഗീക രീതികളിലേക്കു നയിച്ച് സമൂഹത്തിൽ അരാജകത്വമുണ്ടാക്കുന്നതരത്തിൽ പ്രവർത്തിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു. ശ്രീലക്ഷ്മിയുടെ യൂട്യൂബ് ചാനലുകൾ സംബന്ധിച്ച വിവരങ്ങളും ലിങ്കുകളും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയുള്ള എഫ്ഐആറാണ് പോലീസ് കോടതിയിൽ നൽകിയത്
Read MoreCategory: Top News
വെര്‍ച്വല്‍ സിമ്മുകള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വന്‍ തലവേദനയാകുന്നു ! ഭീകരവാദികളുടെ പുതിയ ആശയ വിനിമ സംവിധാനമായ വെര്‍ച്വല്‍ സിമ്മുകളുടെ പ്രത്യേകതകള്‍ ഇങ്ങനെ…
ഭീകരപ്രവര്ത്തകര് ഉപയോഗിക്കുന്ന പുതിയ ആശയ വിനിമയ രീതിയായ വെര്‍ച്വല്‍ സിം സുരക്ഷാ ഏജന്‍സികള്‍ക്ക് തലവേദനയാകുന്നു. പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് എന്‍ഐഎയ്ക്ക് വെര്‍ച്വല്‍ സിമ്മുകളെപ്പറ്റി വിവരം ലഭിച്ചത്. സിം ഇടാതെ തന്നെ മൊബൈലുപയോഗിച്ച് ആശയവിനിമയം നടത്താമെന്നതാണ് വെര്‍ച്വല്‍ സിമ്മിന്റെ പ്രത്യേകത. അമേരിക്കയിലെ സേവനദാതാവിനോട് എന്‍ഐഎ ഇതിന്റെ വിശദ വിവരങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. ഈ സാങ്കേതികവിദ്യയില്‍, കമ്പ്യൂട്ടര്‍ ഒരു ടെലിഫോണ്‍ നമ്പര്‍ സൃഷ്ടിക്കുന്നു. ഈ നമ്പര്‍ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളായ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ടെലിഗ്രാം അല്ലെങ്കില്‍ ട്വിറ്റര്‍ എന്നിവയുമായി ബന്ധിപ്പിക്കുകയും ആശയവിനിമയം നടത്തുകയുമാണ് തീവ്രവാദികള്‍ ചെയ്യുന്നത്. വെരിഫിക്കേഷന് കോഡായി കമ്പ്യൂട്ടര്‍ നല്കുന്ന സിം നമ്പരാണ് നല്‍കുന്നത്. ഇത് ട്രാക്ക് ചെയ്യുവാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വിദേശ നെറ്റ്വര്‍ക്ക് കമ്പനികളില്‍ നിന്നും വെര്‍ച്വല്‍ സിം കാര്‍ഡുകള്‍ വ്യാജ ഐഡി ഉപയോഗിച്ച് വാങ്ങിയാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.…
Read More35കാരനായ ദളിത് എംഎല്‍എ 19കാരി ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു ! ആത്മഹത്യയ്ക്കു ശ്രമിച്ച് പെണ്‍കുട്ടിയുടെ അച്ഛന്; എംഎല്‍എ 14 വര്‍ഷം ജീവിച്ചത് പെണ്‍കുട്ടിയുടെ വീട്ടില്‍; സിനിമകളെ വെല്ലുന്ന സംഭവബഹുലമായ വിവാഹകഥ ഇങ്ങനെ…
ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം ചെയ്ത ദളിത് എംഎല്‍എയാണ് ഇപ്പോള്‍ തമിഴ്നാട്ടിലെ ചര്‍ച്ചാവിഷയം. സിനിമകളെ വെല്ലുന്ന രംഗങ്ങള്‍ക്കൊടുവിലാണ് തമിഴ്നാട്ടില്‍ എഐഎഡിഎംകെ എംഎല്‍എയും 19 കാരിയായ ബിരുദ വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള വിവാഹം നടന്നത്. 35 കാരനായ എംഎല്‍എ പ്രഭുവാണ് കഥയിലെ നായകന്. നായിക ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട സൗന്ദര്യ എന്ന പെണ്‍കുട്ടിയും. എംഎല്‍എ പെണ്‍കുട്ടിയെ മോഹിപ്പിച്ച് വലയിലാക്കുകയായിരുന്നെന്നും തട്ടിക്കൊണ്ടു വന്ന് നിര്‍ബ്ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം. വിവാഹദിവസം രാവിലെ വിവാഹവേദിയായ എംഎല്‍എയുടെ വീട്ടിലെത്തി പെണ്‍കുട്ടിയുടെ പിതാവും ക്ഷേത്രം പൂജാരിയുമായ സ്വാമിനാഥന് ആത്മാഹൂതി നടത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. എഐഎഡിഎംകെയുടെ കല്ലാക്കുറിച്ചി എംഎല്‍എയാണ് പ്രഭു. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് പ്രഭു സൗന്ദര്യയെ വിവാഹം ചെയ്തത്. ഉന്നതനായ രാഷ്ട്രീയ നേതാവ്, പ്രണയം, ജാതി വൈരം, ആത്മഹത്യാ ഭീഷണി, പ്രണയസാഫല്യം തുടങ്ങി തമിഴകത്തിലെ സിനിമാ ചേരുവകള്‍ എല്ലാം ചേര്‍ന്നതായിരുന്നു ഈ…
Read Moreഞങ്ങൾ മാഫിയ അല്ല, ഹരം ഡ്രൈവിംഗിൽ മാത്രം! സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു കേരള ഓഫ് റോഡേഴ്സ് അസോസിയേഷൻ
തലശേരി: ലഹരി മാഫിയയുടെ പിന്തുണയോടെ കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ വാഹന ഓൾട്ടറേഷൻ മാഫിയ സജീവമാണെന്ന റിപ്പോർട്ടുകളെക്കുറിച്ചു സമഗ്രമായ അന്വഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു കേരള അഡ്വഞ്ചേഴ്സ് സ്പോർട്ട്സ് ക്ലബ് പ്രസിഡന്റും കേരള ഓഫ് റോഡേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ കോഴിക്കാട് സ്വദേശിയായ കെ. സുജീഷ് ആവശ്യപ്പെട്ടു. ഇത്തരം സംഘങ്ങളുമായി തങ്ങളുടെ സംഘടനയിലെ അംഗങ്ങളായ വാഹനപ്രേമികൾക്കു യാതൊരു ബന്ധവുമില്ല. ഞങ്ങൾ മാഫിയയുമല്ല. ഓഫ് റോഡ് ഞങ്ങൾക്ക് ഹരമാണ്. റോഡിൽ തങ്ങൾ ഒരിക്കലും റേസിംഗ് നടത്താറില്ല. ചിന്തിക്കാൻ പറ്റാത്ത പണമാണ് തങ്ങളുടെ അംഗങ്ങൾ ഓഫ് റോഡിനായി വാഹനങ്ങളിൽ മുടക്കുന്നത്. വാഹനം ഓടിക്കുമ്പോഴുള്ള സംതൃപ്തി മാത്രമാണ് തങ്ങളുടെ അംഗങ്ങൾക്കു ലഭിക്കുന്നതെന്നു സുജീഷ് രാഷ്ട്രദീപികയോടു പറഞ്ഞു. പെട്ടിമല ദുരന്തമുണ്ടായപ്പോൾ അവിടെ പറന്നെത്തിയതു ഞങ്ങളായിരുന്നു. പ്രളയം വന്നപ്പോഴും നിപ്പ വന്നപ്പോഴും ആരും പോകാത്ത വഴികളിൽ ങ്ങങ്ങൾ ജനങ്ങൾക്കു സഹായ ഹസ്തവുമായി കടന്നു…
Read Moreസ്വന്തം സ്ഥാപനത്തിലെ യുവാവുമായി വീട്ടമ്മ ഒളിച്ചോടിയതായി വ്യാജസന്ദേശം ! മകന്റെ ഗ്രൂപ്പില്‍ സന്ദേശമിട്ടവര്ക്കെതിരേ നടപടിയില്ല…
സ്വന്തം സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവാവുമായി വീട്ടമ്മ ഒളിച്ചോടിയതായുള്ള വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടിയില്ല. സ്വന്തം മകനുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലാണ് വീട്ടമ്മയ്ക്കെതിരേ ഒരു യുവാവ് വ്യാജ സന്ദേശം പോസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് സ്വദേശിനി ഹേമലത സുഹൃത്തിന്റെ യാത്രയയപ്പിന് സമൂഹമാധ്യമത്തിലിട്ട ഫോട്ടോ, ഒളിച്ചോടി എന്ന തരത്തില്‍ വാട്സാപ് കൂട്ടായ്മകള്‍ വഴി വ്യാപകമായി പ്രചരിച്ചാണ് അധിക്ഷേപത്തിന് ഇരയായത്. അപവാദ പ്രചാരണം നടത്തിയ ഒരു യുവാവിനെ ഹേമലത തന്നെ കണ്ടെത്തി പൊലീസ് സ്റ്റേഷനില്‍ വച്ച് മാപ്പ് പറയിച്ചു. ചെമ്മട്ടംവയിലില്‍ അക്ഷയ കേന്ദ്രം നടത്തുന്ന വീട്ടമ്മ ഒപ്പം ജോലി ചെയ്തിരുന്ന ഇരുപത്തിനാലുകാരനൊപ്പം ഒളിച്ചോടി എന്നായിരുന്നു വാട്സാപ്പിലൂടെ പ്രചരിച്ച സന്ദേശം. ഹേമലത പരാതി നല്‍കിയിട്ടും വ്യക്തിഹത്യ നടത്തിയവരെ പിടികൂടാന്‍ കൃത്യമായ നിയമം ഇല്ലെന്ന് പറഞ്ഞ് ബേക്കല്‍ പൊലീസ് കയ്യൊഴിഞ്ഞു. ഐടി ആക്ടിലെ 66 (എ) സുപ്രീം കോടതി എടുത്തു കളഞ്ഞതും പകരം വകുപ്പ്…
Read Moreഓപ്പറേഷൻ പി ഹണ്ട്! വിദ്യാര്‍ഥികളും വീട്ടമ്മമാരും വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍; 326 ൽപ്പരം സ്ഥലങ്ങളിൽ ഒരേ സമയം പരിശോധന; അറസ്റ്റിൽ ഞെട്ടി സെക്സ് റാക്കറ്റ്
കൊച്ചി: കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കുടുക്കി പോലീസിന്റെ “ഓപ്പറേഷൻ പി ഹണ്ട്’. സൈബർ ഡോമിന്റെ നേതൃത്യത്തിൽ പുരോഗമിക്കുന്ന പരിശോധനയിലും അറസ്റ്റിലും ഞെട്ടിയിരിക്കുകയാണ് സെക്സ് റാക്കറ്റ്. ഇതിനകം സംസ്ഥാനത്ത് 41 പേർ അറസ്റ്റിലാകുകയും 227 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 326 ൽപ്പരം സ്ഥലങ്ങളിൽ ഒരേ സമയമായിരുന്നു പരിശോധന. വാട്ട്സാപ്പിലും ഇൻസ്റ്റഗ്രാമിലും ഗ്രൂപ്പുകളുണ്ടാക്കി അനുവാദമില്ലാതെ വിദ്യാർഥികളെയും വീട്ടമ്മമാരേയും അംഗങ്ങളാക്കിയാണ് സെക്സ് മാഫിയയുടെ പ്രവർത്തനം. പിടിയിലായവരിൽനിന്ന് മൊബൈൽ ഫോണുകൾ, കന്പ്യൂട്ടറുകൾ, മോഡം, ഹാർഡ് ഡിസ്ക്കുകൾ, മെമ്മറി കാർഡുകൾ തുടങ്ങിയ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്. കൂടുതൽ അറസ്റ്റുണ്ടാകും ഇന്നലെ പുലർച്ചെ തുടങ്ങിയ പരിശോധന പലയിടത്തും പാതിരാവോളം നീണ്ടു. കേസെടുത്തവർ പലരും സൈബർ…
Read Moreഹണിട്രാപ്പ് സംഘങ്ങളുടെ ഹബ്ബായി കോട്ടയം മാറുന്നു ! ഇതിനോടകം ഇരകളായത് നിരവധി വ്യവസായികള്‍; പല സംഘങ്ങളുടെ കൂടെ ഒരേ സമയം പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമെന്ന് സംശയം…
കോട്ടയം ഹണിട്രാപ്പ് സംഘങ്ങളുടെ ഹബ്ബായി മാറുന്നു. നഗരത്തിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് സ്വര്‍ണ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കിയ സ്ത്രീയെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ പ്രധാനപ്രതിയായ ഗുണ്ടാ നേതാവും ഒളിവിലാണ്. കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ പോലീസ് ചോദ്യം ചെയ്തെങ്കിലും കെണിയൊരുക്കാന്‍ എത്തിയ സ്ത്രീയെപ്പറ്റി പൊലീസിനു കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പോലീസ് സംഘം ഗുണ്ടാ സംഘത്തിനു പിന്നാലെ തിരിഞ്ഞിരിക്കുന്നത്. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയുടെ രണ്ടാം ഭാര്യയ്ക്ക് ഹണിട്രാപ്പില്‍ മുഖ്യപങ്കുണ്ടെന്ന നിഗമനത്തില്‍ കഴിഞ്ഞ ദിവസം പോലീസ് ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. ജില്ലയിലെ ചീട്ടുകളി ബ്ലേഡ് മാഫിയ സംഘത്തിനു ഈ ഹണിട്രാപ്പുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ചീട്ടുകളി കളങ്ങളില്‍ എത്തുന്ന ഉന്നതന്മാരെയും രാഷ്ട്രീയക്കാരെയും ബ്ലേഡുകാരെയും വ്യവസായികളെയുമാണ് സംഘം കെണിയില്‍പ്പെടുത്തിയിരുന്നത്. 12 പേരോളം ഇതിനോടകം ഇത്തരം സംഘങ്ങളുടെ കെണിയില്‍ പെട്ടിട്ടുണ്ടെന്നും പലര്‍ക്കും രണ്ടു…
Read Moreചെറിയൊരു സൗന്ദര്യപ്പിണക്കം! ടിപ്പർ ഡ്രൈവറുടെ ഭാര്യ വായ്പയെടുത്ത ഒരു ലക്ഷം രൂപയുമായി ഒളിച്ചോടി; ജെസിബി ഡ്രൈവർ വില്ലൻ; സംഭവം കോട്ടയത്ത്…
കോട്ടയം: ടിപ്പർ ഡ്രൈവറുടെ ഭാര്യ വായ്പയെടുത്ത ഒരു ലക്ഷം രൂപയുമായി ജെസിബി ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി പരാതി. കോട്ടയം നഗരത്തോട് ചേർന്നുള്ള സ്ഥലത്താണ് സംഭവം. ഒരു മാസം മുന്‍പു ടിപ്പർ ഡ്രൈവറും ഭാര്യയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം പറഞ്ഞു തീർക്കുന്നതിനാണ് ജെസിബി ഡ്രൈവർ ആദ്യമായി ഇവരുടെ വീട്ടിലെത്തുന്നത്. പ്രശ്നങ്ങൾ പറഞ്ഞു തീർക്കുന്ന കൂട്ടത്തിൽ ഇയാൾ ടിപ്പർ ഡ്രൈവറുടെ ഭാര്യയുടെ മൊബൈൽ നന്പറും കൈക്കലാക്കി. പീന്നിട് പതിവായി ഫോണ്‍ വിളിയും ചാറ്റിംഗും തുടങ്ങി. ദിവസങ്ങൾ കഴിഞ്ഞതോടെ ജെസിബി ഡ്രൈവറും രണ്ടു കുട്ടികളുടെ അമ്മയുമായ ടിപ്പർ ഡ്രൈവറുടെ ഭാര്യയും തമ്മിൽ പ്രണയത്തിലായി. തമ്മിൽ പിരിയാൻ കഴിയാത്ത അവസ്ഥയായതോടെ ഇളയ കുട്ടിയുമായി ഇവർ ഒളിച്ചോടി. ഇതോടെ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ടിപ്പർ ഡ്രൈവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തുന്നതിനിടെ യുവതി വീട്ടിൽ മടങ്ങിയെത്തുകയും ചെയ്തു. ഈ സമയത്താണ്…
Read Moreതാരാരാധന വീണ്ടും ഭ്രാന്തായി! വിജയ് സേതുപതി ഫാൻസ് അസോസിയേഷൻ പുതുച്ചേരി സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊന്നു; ഞെട്ടിത്തരിച്ചു വിജയ് സേതുപതി…
പുതുച്ചേരി: തമിഴ് നടൻ വിജയ് സേതുപതി ഫാൻസ് അസോസിയേഷൻ പുതുച്ചേരി സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊന്നതു ബന്ധു ഉൾപ്പെടെ നാലംഗസംഘം. പ്രതികൾക്കായി പോലീസ് വലവിരിച്ചു. പുതുച്ചേരിയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. പുതുച്ചേരി നഗരപരിധിയിൽ ഗോവിന്ദശാല സ്വദേശി ആർ. മണികണ്ഠനാണ് (30) വെട്ടേറ്റു മരിച്ചത്. അസോസിയേഷൻ ഭാരവാഹിത്വത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പോലീസ് പറയുന്നത്. സംഭവങ്ങളുടെ തുടക്കം ആട്ടുപ്പട്ടിയിൽ നിന്നുള്ള മണികണ്ഠനും രാജശേഖരനും സുഹൃത്തുക്കളും വിജയ് സേതുപതിയുടെ കടുത്ത ആരാധകരാണ്. ഇവരെല്ലാം ചേർന്നാണ് പുതുച്ചേരിയിൽ വിജയ് സേതുപതി ഫാൻസ് അസോസിയേഷൻ രൂപീകരിക്കുന്നത്. രാജശേഖരന് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം കിട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ആർ. മണികണ്ഠനെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ രാജശേഖരൻ അസ്വസ്ഥനാവുകയും പ്രവർത്തനങ്ങളിൽനിന്നു വിട്ടു നിൽക്കുകയും ചെയ്തു. മണികണ്ഠൻ പ്രസിഡന്റ് സ്ഥാനം വിട്ടു നൽകാനും തയാറായില്ല. തുടർന്ന് സമാന്തരമായി മറ്റൊരു വിജയ് സേതുപതി ആരാധ കൂട്ടായ്മ രാജശേഖരൻ ഉണ്ടാക്കി…
Read Moreഇനി ഇത്തിരി വിയര്‍ക്കും! വിദേശസഹായം സ്വീകരിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി; എസ്ബിഐ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധം; പുതിയ നിബന്ധനകള്‍ ഇങ്ങനെ…
വിദേശസഹായ നിയന്ത്രണ ബിൽ 2020 ലോക്സഭ പാസാക്കിയതോടുകൂടി വിദേശസഹായം സ്വീകരിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. പുതുതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിദേശ സഹായം സ്വീകരിച്ചു പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക വ്യാപകമായി. ഏകദേശം 20,000 സംഘടനകളും സ്ഥാപനങ്ങളും വിദേശസഹായം സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളെ പുതിയ നിയന്ത്രണങ്ങൾ എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കാം. എസ്ബിഐ ബാങ്ക് അക്കൗണ്ട് നിർബന്ധം രജിസ്ട്രേഷൻ സമയത്ത് നല്കുന്ന നിർദിഷ്ട ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ വിദേശസഹായം സ്വീകരിക്കാൻ പാടുള്ളൂ എന്നായിരുന്നു നിലവിലുള്ള വ്യവസ്ഥ. ഇതു ദേശസാത്കൃത ബാങ്കിന്റെയോ മറ്റു ഷെഡ്യൂൾഡ് ബാങ്കുകളുടെയോ ശാഖകളിലാവാം. എന്നാൽ, ഇനി മുതൽ ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ ആരംഭിക്കുന്ന അക്കൗണ്ടിലൂടെ മാത്രമേ വിദേശ സഹായം സ്വീകരിക്കാൻ അനുമതിയുള്ളൂ. കേന്ദ്ര ഗവൺമെന്റിന്റെ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനാണ് ഇങ്ങനെ ഒരു നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. നിലവിലുള്ള നിയമം അനുശാസിക്കുന്ന രീതിയിൽ വിദൂരസ്ഥലങ്ങളിലുള്ള ഉപയോഗത്തിനായി അനുവദിച്ചിരിക്കുന്ന അനുബന്ധ…
Read More