കോഴിക്കോട് : തദ്ദേശതെരഞ്ഞെടുപ്പ് വരെ സ്വര്‍ണക്കടത്ത് വിവാദം ആളിക്കത്തിക്കാനൊരുങ്ങി ബിജെപി. സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരം നിര്‍ത്താന്‍ യുഡിഎഫും യുവജന സംഘടനകളും തീരുമാനിച്ചെങ്കിലും ബിജെപി പിന്മാറിയിട്ടില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള സമരം ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ത്രീകളേയും യുവാക്കളേയും ഉള്‍പ്പെടുത്തി സമരം ശക്തമാക്കുന്നത്. ഇതുവരെ ജില്ലാ കേന്ദ്രങ്ങളിലായിരുന്നു ബിജെപിയുടെയും പോഷകസംഘടനകളുടേയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തരം സമരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തുടരാന്‍ സാധിക്കില്ല. ഇതോടെ പ്രതിഷേധ പരിപാടികള്‍ വികേന്ദ്രീകരിച്ച് നടപ്പാക്കാനാണ് ബിജെപി തീരുമാനിച്ചത്. പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള സമരങ്ങളാണ് ഇനി സംഘടിപ്പിക്കുന്നതെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ഓരോ ബൂത്തുകളില്‍ നിന്നും പ്രവര്‍ത്തകരെ കണ്ടെത്തി പഞ്ചായത്ത്, വില്ലേജ് , ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം നടത്തും. സമരങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രദേശിക നേതാക്കള്‍ക്കു ചുമതല നല്‍കും. പ്രാദേശികാടിസ്ഥാനത്തില്‍ സംസ്ഥാന…
Read MoreCategory: Top News
ഉപജീവനം നടത്തിയിരുന്നത് കണ്ണാടിക്കടകള്ക്ക് ലെന്‍സ് വില്‍ക്കുന്ന ജോലി ചെയ്ത് ! വിജയ് പി നായരുടെ വീടു തിരക്കി ചെന്നവരോട് നാട്ടുകാര്‍ പറഞ്ഞത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍…
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ ചര്‍ച്ചാവിഷയമായ വിജയ് പി നായരുടെ വീടിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ചത് അസാധാരണ വിവരങ്ങള്‍. അമ്മയും സഹോദരനുമാണ് ഇയാളുടെ വീട്ടിലുള്ളത്. നാട്ടുകാരോടു യാതൊരു ബന്ധവും ഇയാള്‍ പുലര്‍ത്തിയിരുന്നില്ല. ഗാന്ധാരി അമ്മന്‍ കോവിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന വിജയ് ഇടയ്ക്ക് അമ്മയെ കാണാന്‍ വീട്ടില്‍ എത്തുമായിരുന്നു. നാട്ടുകാരുമായി ഇടപെടാതെ അമ്മയെ കണ്ട ശേഷം വൈകുന്നേരത്തോടെ ബൈക്കില്‍ മടങ്ങി പോവുകയായിരുന്നു പതിവ്. കണ്ണാടി കടകള്‍ക്ക് ലെന്‍സ് വില്‍ക്കുന്ന ജോലി ആണെന്നാണ് വിജയ് വീട്ടില്‍ പറഞ്ഞിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്തശേഷം കുടുംബം ഭയത്തോടെയാണ് കഴിയുന്നത്. അവിവാഹിതനായ സഹോദരന് ജോലിക്ക് പോകുന്നില്ല. എന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ പറയുന്നത്. സഹോദരി നഗരത്തില്‍ എവിടെയോ താമസം ഉണ്ടെന്നാണ് വിജയ് പി നായരുടെ അമ്മ പോലീസിനോട് പറഞ്ഞത്. ഇവര്‍ വല്ലപ്പോഴും അമ്മയെ കാണാന്‍ എത്താറുണ്ടെങ്കിലും വീട്ടില്‍ താമസിക്കാറില്ല. വെള്ളയാണി പഞ്ചായത്ത് അംഗത്തിനും കുടുംബത്തിനെ കുറിച്ചും കാര്യമായ…
Read Moreകോവിഡ് വ്യാപനത്തില്‍ കേരളം അതിവേഗം ബഹുദൂരം ! തിരിച്ചറിയാത്ത രോഗികളുടെ എണ്ണം 36 ഇരട്ടിവരെയെന്ന് ഐഎംഎ; കേരളത്തില്‍ രോഗംബാധിച്ചുവെന്ന് കരുതപ്പെടുന്നവരുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്…
രാജ്യത്ത് കോവിഡ് ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന സംസ്ഥാനമായി കേരളം. തിരിച്ചറിയുന്ന കോവിഡ് രോഗികളുടെ 36 ഇരട്ടി തിരിച്ചറിയാത്ത രോഗികള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പറയുന്നത്. ഐസിഎംആര്‍ ദേശീയതലത്തില്‍ നടത്തിയ രണ്ടാമത്തെ സീറോളജിക്കല്‍ സര്‍വേയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. കേരളത്തിലെ പരിശോധനാ ഫലത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നാല്‍ ഈ കണക്കില്‍ മാറ്റങ്ങളുണ്ടാകാം. അണ്‍ലോക്കിങ് പ്രക്രിയയും മലയാളിയുടെ ഓണ ആഘോഷങ്ങള്‍ക്ക് പിന്നാലെയുമാണ് രോഗബാധിതര്‍ ഇരട്ടിയായി കുതിച്ചുയരുന്നത്. ഓണത്തിന് മുന്‍പ് വരെ ആയിരം രോഗികള്‍ റിപ്പോര്‍ട്ട ചെയ്ത കേരളത്തില്‍ ഇപ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം ഒമ്പതിനായിരത്തിന് അടുത്തെത്തി നില്‍ക്കുകയാണ്. ഐസിഎംആര്‍ സര്‍വേയില്‍ പരിശോധിച്ചവരില്‍ 6.6% പേര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ആ കണക്കുപ്രകാരം കേരളത്തില്‍ ആകെ 21.78 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാം. കേരളത്തില്‍ പരിശോധന നടത്തിയ ഓഗസ്റ്റ് 24ന് ആകെ കോവിഡ് ബാധിതര്‍ 59,640 ആയിരുന്നു. ടെസ്റ്റുകള്‍…
Read Moreകാരാട്ട് ഫൈസൽ കസ്റ്റംസ് കസ്റ്റഡിയിൽ; വിവാദത്തിലേക്ക് “കുതിച്ച്’ മിനി കൂപ്പര്‍ ; ജനജാഗ്രതാ യാത്ര കള്ളക്കടത്ത് സ്പോണ്‍സേര്‍ഡ് ജാഥയായി മാറിയെന്ന ആരോപണവുമായി ബിജെപി
കോഴിക്കോട്: നയതന്ത്ര ബാഗേജു വഴി സ്വര്‍ണം കടത്തിയ കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള “മിനി കൂപ്പര്‍ ‘ വിവാദം വീണ്ടും ചര്‍ച്ചയാവുന്നു. സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിച്ച ജനജാഗ്രത യാത്രയുമായി ബന്ധപ്പെട്ടാണ് ആഡംബരകാറായ “മിനി കൂപ്പര്‍’ രാഷ്ട്രീയ രംഗത്ത് തരംഗമായി മാറിയത്. കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറിലായിരുന്നു കോടിയേരിയുടെ യാത്ര. കൊടുവള്ളി ടൗണിലൂടെ നടത്തിയ തുറന്ന വാഹന യാത്രക്കാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായിരുന്ന ഫൈസലിന്റെ കാര്‍ ഉപയോഗിച്ചിരുന്നത്. ഇതിനെതിരേ കോണ്‍ഗ്രസും ബിജെപിയും മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു. ഹവാല ഇടപാടുകാരുടെ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കോടിയേരി യാത്ര നടത്തിയെന്നായിരുന്നു മുസ്ലീംലീഗ് ആരോപണം. ജനജാഗ്രതായാത്ര കള്ളക്കടത്ത് സ്പോണ്‍സേര്‍ഡ് ജാഥയായി മാറിയെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതോടെ ഇതിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. അതേസമയം ഫൈസലിന്റെ മിനി…
Read Moreരക്തബന്ധങ്ങള്‍ക്കും അപ്പുറം ഈ മാതൃക; ബിഗ് സല്യൂട്ട്, ബിജു ! കിടപ്പുരോഗിയായ കോവിഡ് ബാധിതനെ ചുമലിലേറ്റി ആംബുലന്‍സിലെത്തിച്ച് ആരോഗ്യപ്രവര്ത്തകന്
കുറവിലങ്ങാട്: “ഇത് എന്റെ കടമയാണ്, എല്ലാവരും മാറിനിന്നാലും എനിക്ക് മാറിനില്‍ക്കാനാവില്ല, കാരണം ഞാന്‍ ആരോഗ്യപ്രവര്‍ത്തകനാണ്’. കിടപ്പുരോഗിയെ കോവിഡ് പിടികൂടിയതോടെ വാഹനമെത്താത്ത വീട്ടില്‍നിന്ന് ഒറ്റയ്ക്ക് ചുമലിലേറ്റി ആംബുലന്സിലെത്തിക്കുമ്പോള് ബിജുവെന്ന മാതൃകാ ആരോഗ്യപ്രവര്‍ത്തകന്റെ മനസിനും ശരീരത്തിനും കരുത്തായ ചിന്ത ഇതായിരിക്കണം. കടപ്ലാമറ്റം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍പ്പെട്ട ഇലയ്ക്കാടായിരുന്നു ആരോഗ്യവകുപ്പിന് അഭിമാനവും കോവിഡ് ബാധിതന് ആശ്വാസവും സമ്മാനിച്ച പ്രവര്‍ത്തനം. കടപ്ലാമറ്റം പഞ്ചായത്തിലെ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ കോവിഡ് സെല്‍ അംഗവുമായ ആണ്ടൂര്‍ നവനീതം വീട്ടില്‍ എൻ. ബിജുവാണ് മാതൃകാപ്രവര്‍ത്തനം നടത്തിയത്. ഇലയ്ക്കാടെ ഒരു വീട്ടിലെ മൂന്നംഗങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവാവിനും സഹായികളായിരുന്ന മാതാവിനും സഹോദരിക്കുമാണ് രോഗം കണ്ടെത്തിയത്. ഇതേ ആശുപത്രിയിൽ ചികിത്സയി ലുണ്ടായിരുന്ന ഒരു രോഗിക്ക് കോവിഡ് പോസിറ്റീവായ തോടെ ഇവർ മൂന്നുപേരും വീട്ടിൽ നിരീക്ഷണത്തിലാ യിരുന്നു. ആര്‍ടിപിസിആര്‍…
Read Moreസ്വര്‍ണക്കടത്ത് കേസില്‍ നിർണായക വഴിത്തിരിവ്! എല്ലാം വെളിപ്പെടുത്താമെന്നു സന്ദീപ് നായര്‍; രഹസ്യമൊഴി നല്കാന് കോടതിയുടെ അനുമതി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നിർണായക വഴിത്തിരിവ്. നാലാംപ്രതിയും ഗൂഢാലോചനയിലെ മുഖ്യകണ്ണിയുമായ സന്ദീപ് നായര്‍ രഹസ്യമൊഴി നല്കാന് ഒരുക്കമാണെന്ന് എന്‍ഐഎകോടതിയിൽ അറിയിച്ചു. സ്വര്‍ണക്കടത്തിന്റെ മുഴുവന്‍ രഹസ്യങ്ങളും പങ്കാളികളെക്കുറിച്ചുള്ള വിവരങ്ങളും അറിയാവുന്നയാളാണു സന്ദീപ് നായർ. റിമാൻഡ് കാലാവധി നീട്ടുന്നതിനു വീഡിയോ കോണ്‍ഫറന്‍സ് വഴി എന്‍ഐഎ കോടതിയിൽ ഹാജരാക്കിയ വേളയിലാണ് രഹസ്യമൊഴി നല്കാന് തയാറാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷക മുഖേനെ സന്ദീപ് ഹർജി സമര്‍പ്പിച്ചത്. കേസില്‍ തനിക്കറിയാവുന്ന എല്ലാ വിവരങ്ങളും സ്വമേധയാ വെളിപ്പെടുത്താന്‍ തയാറാണെന്നു ഹർജിയില്‍ പറയുന്നു. ക്രിമിനല്‍ നടപടി നിയമം 164-ാം വകുപ്പു പ്രകാരമാണു മൊഴി നല്‍കുക. കോടതി ഇതിന് അനുമതിയും നല്കി. കുറ്റസമ്മതം നടത്തുന്നതുകൊണ്ടു മാപ്പുസാക്ഷിയാക്കുമെന്നോ കേസില്‍നിന്ന് ഒഴിവാക്കുമെന്നോ പ്രതീക്ഷിക്കരുതെന്നു കോടതി സന്ദീപിനോടു പറഞ്ഞു. ഇത്തരത്തിലുള്ള മൊഴി പ്രതിക്കെതിരെ ഉപയോഗിക്കാന്‍ സാധ്യതയുള്ളതാണെന്നും സമ്മതമാണെന്നും സന്ദീപ് പറഞ്ഞു. എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് തുടര്‍നടപടി സ്വീകരിക്കേണ്ടത്. പ്രതി രഹസ്യമൊഴിയിൽ…
Read Moreആരോരുമില്ലാത്തവരെപ്പോലെ അവർ ചിതയിലെരിഞ്ഞു! കോവിഡ് ബാധിച്ചു മരിച്ചവരെ ഉറ്റവർക്കു വേണ്ട; നാലു മൃതദേഹങ്ങൾ സംസ്കരിച്ചതു ഹെൽത്ത് ഇൻസ്പെക്ടറും സന്നദ്ധ പ്രവർത്തകരും
സ്വന്തം ലേഖകൻ തൃശൂർ: എല്ലാവരുമുണ്ടായിട്ടും ആരോരുമില്ലാത്ത അനാഥരെപ്പോലെ ചിതയിൽ കത്തിയെരിഞ്ഞ ജന്മങ്ങൾ… കോവിഡ് ബാധിച്ചു മരിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽസൂക്ഷിച്ചിരുന്ന നാലു മൃതദേഹങ്ങൾ ഏറ്റുവാങ്ങി സംസ്കരിക്കാൻ മക്കളോ അടുത്ത ബന്ധുക്കളോ തയാറായില്ല. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടറും സന്നദ്ധ സംഘടനയിൽപ്പെട്ടവരും ചേർന്നു സംസ്കാര നടപടികൾ ഏറ്റെടുത്തു നടത്തി. കോവിഡ് ബാധിച്ചു മരിച്ച പ്രിയപ്പെട്ടവരുടെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന മക്കളടക്കമുള്ളവർ എല്ലാം മാറിമറിയുന്ന കോവിഡ് കാലത്തെ മാറിയ മനുഷ്യബന്ധങ്ങളുടെ പുതിയ മുഖമാവുകയാണ്. പാലക്കാട് ജില്ലക്കാരായ, ഓഗസ്റ്റ് 24ന് മരിച്ച രാധാകൃഷ്ണൻ(40), ഓഗസ്റ്റ് 29നു മരിച്ച ബാലൻ (50), സെപ്റ്റംബർ 24നു മരിച്ച കോമ്പി (70), 25നു മരിച്ച തൃശൂർ സ്വദേശിനി കോമളവല്ലി (70) എന്നിവരുടെ മൃതദേഹങ്ങളാണ് ആരും ഏറ്റെടുക്കാനില്ലാത്തതിനെതുടർന്ന് ഇന്നലെ ഇങ്ങനെ സംസ്കരിക്കേണ്ടിവന്നത്. കോമളവല്ലി ഒഴികെയുള്ളവരുടെ ബന്ധുക്കളെ മെഡിക്കൽ കോളജ് അധികൃതർ…
Read Moreസ്ത്രീകള്‍ക്ക് നിങ്ങളെ കണ്ടുപഠിക്കാന്‍ ഒരു ഗുണവും നിങ്ങളില്‍ ഇല്ല ! കാരണം നിങ്ങള്‍ ആ വീഡിയോയില്‍ പച്ചത്തെറിയാണ് വിളിച്ചു പറയുന്നത്;ആ തെറിയൊക്കെ സ്ത്രീകള്‍ കണ്ട് പഠിക്കണോ…ഭാഗ്യലക്ഷ്മിയെ രൂക്ഷമായി വിമര്‍ശിച്ച് ദയ അച്ചുവിന്റെ വീഡിയോ…
സ്ത്രീകളെ ആക്ഷേപിച്ച് വീഡിയോ ഇട്ട യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച ഭാഗ്യലക്ഷ്മിയെയും സംഘത്തെയും രൂക്ഷമായി വിമര്‍ശിച്ച് ദയ അശ്വതി. ഒരു ലൈവ് വീഡിയോയിലൂടെയാണ് ദയ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയത് വീഡിയോയില്‍ ദയ പറയുന്നതിങ്ങനെ… ഒരു ചേട്ടന് വിമര്‍ശിച്ചു. എന്തിനെക്കുറിച്ച് വിമര്‍ശിച്ചു, ഫെമിനിസ്റ്റ്മാരെ കുറിച്ചും അവര്‍ ഇങ്ങനെയാണ് അങ്ങനെയാണ് എന്നൊക്കെ പറഞ്ഞിട്ട് അയാള്‍ അയാളുടെ യൂട്യൂബ് ചാനലില്‍ പ്രതികരിച്ചു. ഫെമിനിസ്റ്റുകളെ കുറിച്ചും സ്ത്രീകളെക്കുറിച്ചും പറഞ്ഞതാണ്. അയാള്‍ പറഞ്ഞത് തെറ്റാണ്. സ്ത്രീകളെ അപമാനിക്കുന്ന രീതിയിലാണ് പറഞ്ഞത് അതിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല. പക്ഷേ വേറൊന്ന് എനിക്ക് പറയാനുള്ളത് അഭിപ്രായസ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരു സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യം ഉള്ളതാണ്. അവരവരുടേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നവരെ അവരുടെ വിട്ടില്‍ പോയിട്ട് തെറി വിളിക്കുക, ഉടുതുണി അഴിക്കുക അടിക്കുക ഇതൊക്കെ വളരെവളരെ മോശമായ പ്രവര്‍ത്തിയാണ്. ഇങ്ങനെ ചെയ്ത ഭാഗ്യലക്ഷ്മി…
Read Moreഡോക്ടറോട് ‘പ്രത്യേക വികാരം’ തോന്നുന്നുവെന്ന് ചികിത്സയ്ക്കെത്തിയ യുവതികള്‍ ! പിന്നീട് ചൂടന്‍ ചാറ്റുകളുമായി ഡോക്ടറെ വശീകരിച്ചു; ഒടുവില്‍ 60 ലക്ഷം രൂപ തട്ടാന്‍ നോക്കിയപ്പോള്‍ കുടുങ്ങി…
ചികിത്സയ്ക്കെത്തിയ ശേഷം ഡോക്ടറെ വശീകരിച്ച് ചൂടന്‍ ചാറ്റിംഗ് നടത്തുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത രണ്ടു യുവതികള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം. പൂനം പാട്ടീല്‍, പ്രാച്ചി ഗെയ്ക്വാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഡോക്ടറില്‍ നിന്നും പണം സ്വീകരിച്ചതായും സമ്മതിച്ചിട്ടുണ്ട്. ഡോക്ടറോട് പ്രത്യേക വികാരം തോന്നുന്നു എന്ന് പറഞ്ഞാണ് യുവതികള്‍ ഇയാളെ വീഴ്ത്തിയത്. തുടര്‍ന്ന് പതിവായി ചാറ്റിംഗ് നടത്തിയ ശേഷമായിരുന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്ന് പോലീസ് പറയുന്നു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് വലയിലാക്കുകയായിരുന്നു. ആറുമാസം മുമ്പാണ് യുവതികള്‍ ഒരു പരിശോധനയ്ക്കായി ഡോക്ടറെ സമീപിച്ചത്. തുടര്‍ന്ന് ഇയാളുടെ നമ്പര്‍ വാങ്ങിയ ശേഷം വാട്സ് ആപ്പില്‍ പതിവായി മെസേജ് അയക്കാന്‍ തുടങ്ങി. ഇതിനിടയ്ക്ക് തങ്ങള്‍ക്ക് ഡോക്ടറോട് ഒരു പ്രത്യേക വികാരം തോന്നുന്നുവെന്ന് യുവതികള്‍ അദ്ദേഹത്തെ അറിയിച്ചു. പിന്നീട് ചാറ്റുകളുടെ സ്വഭാവം മാറി. ഡോക്ടറും…
Read Moreഇതാണ്ട മലയാളി..! കോവിഡും വിറ്റ് കാശാക്കി; സാമ്പിൾ പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റ്; ലാബ് വാരിക്കൂട്ടിയതു ലക്ഷങ്ങൾ; മുങ്ങിയ ലാബ് ഉടമയ്ക്കായി തെരച്ചിൽ
സ്വന്തം ലേഖകന്കൊണ്ടോട്ടി: വിദേശ യാത്രക്കാര്‍ക്കു വ്യാജ കോവിഡ് പരിശോധന റിപ്പോര്‍ട്ട് നല്കി വളാഞ്ചേരി അര്‍മാ ലാബ് വാരിക്കൂട്ടിയതു ലക്ഷങ്ങള്‍.കോഴിക്കോട് മൈക്രോ ലാബിന്റെ ഫ്രാഞ്ചസിയായിരിക്കെ ഫോട്ടോഷോപ്പ് വഴി എഡിറ്റ് ചെയ്ത വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കി വിദേശ യാത്രക്കാരില്‍നിന്നാണ് ലക്ഷങ്ങൾ തട്ടിയത്. വളാഞ്ചേരി അര്‍മാ ലാബില്‍ പരിശോധനയ്ക്കു നല്കുന്ന സാമ്പിളുകള്‍ കോഴിക്കോട് മൈക്രോ ലാബിലേക്ക് അയച്ചു പരിശോധിപ്പിച്ചാണ് സാധാരണ ഫലം നല്‍കിയിരുന്നത്. 2,500 രൂപയിലേറെ ഈടാക്കിയിരുന്ന ഒരു പരിശോധനയ്ക്ക് 500 രൂപയോളമാണ് ഫ്രാഞ്ചസിയായ അര്‍മാ ലാബിനു കമ്മീഷൻ ലഭിച്ചിരുന്നത്. എന്നാൽ, ഇതിൽ തൃപ്തിവരാതെ ലാഭക്കൊതിക്കായിട്ടാണ് ലാബ് കള്ളക്കളി നടത്തിയത്. വളാഞ്ചേരിയില്‍ ലാബില്‍ കൂടുതല്‍ പ്രവാസികള്‍ പരിശോധനയ്ക്കു വന്നതോടെയാണ് ലാബ് ഉടമ കോവിഡും വിറ്റ് കാശാക്കി ത്തുടങ്ങിയത്. പരിശോധനയ്ക്ക് എടുത്ത സാന്പിളുകൾ മുഴുവനും മൈക്രോലാബിലേക്ക് അയയ്ക്കാതെയായിരുന്നു തട്ടിപ്പ്. പരിശോധനയ്ക്കു ലഭിച്ച രണ്ടായിരത്തി അഞ്ഞൂറിലേറെ സാമ്പിളുകൾക്കാണ് അര്‍മാ ലാബ് വ്യാജ നെഗറ്റീവ്…
Read More