കോട്ടയം: സ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ തീവ്രവ്യാപനശേഷിയുള്ള കോവിഡ് രോഗം പടര്‍ന്നുപിടിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചിരിക്കുന്ന നവകേരളസദസ് അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്ന് കേരള ജനപക്ഷം സെക്കുലര്‍ ചെയര്മാന് പി.സി ജോര്‍ജ്. നവകേരളസദസിലൂടെ ആളെകൂട്ടി ജനങ്ങളെ കൊലയ്ക്കു കൊടുക്കാനുള്ള അപകടപരമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. തിരുവന്തപുരത്തെ കോവിഡ് മരണ സംഖ്യ സര്‍ക്കാര്‍ മൂടിവയ്ക്കുകയാണ്. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമുണ്ടായിട്ടും ആരോഗ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ ഊരുചുറ്റി നടക്കുന്നത് അപഹാസ്യമാണ്. നവകേരളയാത്ര നിര്‍ത്തിവച്ച് നാടിനെ ഗ്രസിച്ചിരിക്കുന്ന വിപത്തിനു തടയിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയാറാകണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.
Read MoreCategory: Top News
‘പറമ്പ് വൃത്തിയാക്കാന്‍ വരുന്ന ജോലിക്കാർക്ക് കുഴികുത്തി കഞ്ഞി കൊടുക്കും’: ജാതീയത പറഞ്ഞ് കൃഷ്ണകുമാർ; സോഷ്യൽ മീഡിയയിൽ വിമർശനം ആളിക്കത്തുന്നു
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുന്നു. പിന്നാക്ക ജാതിയിലുള്ളവര്‍ക്ക് ജാതിവ്യവസ്ഥയുടെ ഭാഗമായി മണ്ണില്‍ കുഴികുത്തി അതില്‍ കഞ്ഞി ഒഴിച്ചു കൊടുത്തിരുന്ന സമ്പ്രാദയത്തെക്കുറിച്ച് ഓര്‍ക്കുന്ന കൃഷ്ണകുമാറിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പ്രതിഷേധം. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കൃഷ്ണകുമാറിനെതിരെ വിമർശനവുമായി എത്തിയത്. ബിഗ് ബോസ് താരം റിയാസ് സലീം അടക്കമുള്ളവര്‍ സംഭവത്തിൽ കൃഷ്ണകുമാറിനെതിരെ വിമർശിച്ചെത്തി. ”ഞങ്ങള്‍ തൃപ്പൂണിത്തറയില്‍ താമസിക്കുന്ന കാലത്ത് പറമ്പ് ഒക്കെ വൃത്തിയാക്കാന്‍ ആളുകള്‍ വരും. അവര്‍ രാവിലെ വരുമ്പോള്‍ ഒരു കട്ടന്‍ ചായ കുടിച്ചിട്ടായിരിക്കും വരുന്നത്. ഒരു പതിനൊന്ന് മണിയാകുമ്പോള്‍ മണിയാകുമ്പോള്‍ ഇവര്‍ക്ക് പഴഞ്ചോറ് മതി. അന്ന് അമ്മ കുറച്ച് പഴഞ്ചോറും കറികളും എടുത്ത് വച്ചിരിക്കും. പണി എടുത്ത പറമ്പില്‍ തന്നെ ചെറിയ കുഴി എടുത്ത് അതില്‍ വട്ടയില വയ്ക്കും. അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും.കുഴിയില്‍ നിന്ന് പണിക്കാര്…
Read Moreനരഭോജി കടുവയുടെ മുഖത്തെ മുറിവിന് 8 സെന്റി മീറ്റർ ആഴം; ശസ്ത്രക്രിയ വ്യാഴാഴ്ച
തൃശൂർ: വയനാട് വാകേരിയിൽ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്തെ മുറിവിന് 8 സെന്റിമീറ്ററോളം ആഴമുണ്ടെന്ന് വിലയിരുത്തൽ. വ്യാഴാഴ്ച കടുവയുടെ ശസ്ത്രക്രിയ നടത്തും. തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് കടുവ ഇപ്പോഴുള്ളത്. വനത്തിനുള്ളിൽ കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാകാം മാരകമായ മുറിവുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 13 വയസാണ് കടുവയ്ക്ക്. 40 മുതൽ 60 ദിവസം വരെ കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ക്വാറന്റൈനിൽ നിർത്തും. നിലവിൽ നിരീക്ഷണ കേന്ദ്രത്തിലുള്ള കടുവക്ക് ആറ് കിലോ ബീഫടക്കം ഭക്ഷണം നൽകും. പരിക്കിനെ തുടർന്ന് കടുവയ്ക്ക് ശാരീരിക അവശതയും വേദനയും ഉണ്ടെന്ന് വെറ്റിനറി ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. മുറിവിൽ നിന്ന് ചോര ഒലിക്കുന്നതും അണുബാധ പിടിപെട്ടിട്ടുണ്ടോയെന്ന സംശയവുമാണ് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള തീരുമാനത്തിന് പിന്നിൽ. വ്യാഴാഴ്ച കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ഇതിനായി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ്…
Read Moreഡോ. റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടു; ഇനി ഒരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ല; ഷെഹനയുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനി ഡോ. ഷെഹനയുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുഹൃത്തായിരുന്ന ഡോ. റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടെന്ന് ആത്മഹത്യാക്കുറിപ്പിലുള്ളതായി പോലീസ് പറഞ്ഞു. ഹൈക്കോടതിയില്‍ റുവൈസ് നല്കിയ ജാമ്യപേക്ഷയെ എതിര്‍ത്തുകൊണ്ട് പോലീസ് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഷെഹന മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കോളജ് കാമ്പസില്‍ വച്ചാണ് റുവൈസ് ആവശ്യപ്പെട്ടതെന്ന് പോലീസ് പറയുന്നു. പ്രതി ഇക്കാര്യം സമ്മതിച്ചതായി ജാമ്യാപേക്ഷ എതിര്‍ത്ത് ഹൈക്കോടതില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ചതിയുടെ മുഖംമൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ലെന്ന് ഡോ. റുവൈസിനെ കുറിച്ച് ഡോ ഷെഹന പറയുന്നു. പണമാണ് വേണ്ടതെന്ന് തന്റെ മുഖത്ത് നോക്കി പറഞ്ഞു. അതിനാല്‍ ഇനി ജീവിക്കാന്‍ തോന്നുന്നില്ലെന്ന് ഷെഹന കുറിച്ചിരിക്കുന്നു. ചതിക്ക് പകരമായി നല്ല രീതിയില്‍ ജീവിച്ചു കാണിക്കേണ്ടതാണ്. പക്ഷേ തന്റെ ഭാവി ശൂന്യമായി തോന്നുന്നുവെന്നും ഇനി ഒരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ…
Read Moreആശുപത്രിയിൽ പീഡിയാട്രിഷ്യൻ ഇല്ല: കുട്ടിയുമായെത്തിയ പിതാവ് ഡോക്ടറെ മർദിച്ചു; ഞെട്ടിക്കുന്ന സംഭവം കോട്ടയത്ത്
കോട്ടയം: മണർകാട് സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കുട്ടിയുമായി ചികിത്സയ്ക്ക് എത്തിയ അച്ഛനും ബന്ധുവുമാണ് അറസ്റ്റിലായത്. തൃക്കൊടിത്താനം മാടപ്പള്ളി സ്വദേശി വൈശാഖ്, പാമ്പാടി വെള്ളൂർ സ്വദേശി ജെറിൻ രവി എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. മണർകാട് സെന്റ് മേരീസ് ആശുപത്രിയിലാണ് സംഭവം. പീഡിയാട്രീഷൻ അവധിയിലാണെന്ന് അറിഞ്ഞതോടെ ആശുപത്രി ജീവനക്കാരോട് വൈശാഖ് അസഭ്യം പറയുകയായിരുന്നു. ഈ സമയത്ത് അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന തന്നെ ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തി കഴുത്തിനു കുത്തിപ്പിടിച്ച് ജനൽ വഴി പുറത്തേക്ക് തള്ളിയിടാൻ ശ്രമിക്കുകയുമായിരുന്നു എന്ന് ഡോക്ടർ പവൻ ജോർജ് പറഞ്ഞു. സംഭവത്തിൽ മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടി. പരാതിയെ തുടർന്ന് പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. ഇവർ ബഹളം വയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
Read Moreഎന്റെ വിശ്വാസം… സർക്കാർ-ഗവർണർ പോര് ഇനിയുണ്ടാവില്ല; പ്രശ്നം പരിഹരിക്കപ്പെടുമെന്ന് സ്പീക്കർ
തിരുവനന്തപുരം: സർക്കാർ- ഗവർണർ പോര് ഇനിയുണ്ടാവില്ലെന്നും തർക്കം തീർക്കാൻ ഇരുകൂട്ടർക്കാകുമെന്നും സ്പീക്കർ എ.എൻ. ഷംസീർ. സഭയും ഗവർണറും തമ്മിൽ തെരുവുയുദ്ധം നടത്തേണ്ട സ്ഥലമല്ല കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് തന്റെ വിശ്വാസം. അങ്ങനെയൊരു തെരുവുയുദ്ധത്തിലേക്ക് പോകുന്നതിനോട് യോജിപ്പില്ല. അങ്ങനെയൊരു ഏറ്റുമുട്ടലിലേക്ക് പോകുന്നത് ഗുണകരമല്ലെന്നും സ്പീക്കർ പറഞ്ഞു. സർക്കാരിനു തന്നെ പ്രശ്നം പരിഹരിക്കാനാകും. അതുപോലെ പരിണിതപ്രജ്ഞനായ ഗവർണർക്കും സാധിക്കും. ഈയൊരു സാഹചര്യമുണ്ടാകില്ലെന്നും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കി; പ്രതിക്ക് രണ്ടു വർഷം കഠിനതടവും പിഴയും
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ കേസിലെ പ്രതി ചെറായി കോവിലകത്തും കടവ് ഏലൂർ വീട്ടിൽ ശിവനെ (62) പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി കെ സുരേഷ് രണ്ട് വർഷം കഠിനതടവിനു ശിക്ഷിച്ചു. 10,000 രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധികതടവ് അനുഭവിക്കണം.2002 ജൂലൈ 13 നാണു കേസിനാസ്പദമായ സംഭവം. പെൺകുട്ടി കുളിച്ചുകൊണ്ടിരിക്കെ ഇയാൾ ശുചി മുറിയിൽ ഒളിഞ്ഞു നോക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ മുനമ്പം എസ്ഐ ആയിരുന്ന സുനിൽകുമാറാണു കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രവിത ഗിരീഷ്കുമാർ ഹാജരായി.
Read Moreഭാര്യയുടെ ശരീരത്തിൽ അനുവാദമില്ലാത്ത സ്പർശിച്ചാൽ കുറ്റകരം; ഗുജറാത്ത് ഹൈക്കോടതി
സ്ത്രീയുടെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ ഭര്‍ത്താവാണെങ്കില്‍പ്പോലും അത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് ഗുജറാത്ത് ഹൈക്കോടതി. പ്രതി ഭര്‍ത്താവാണെങ്കിലും ബലാത്സംഗം കുറ്റകരമെന്നാണ് കോടതി വിധി. എല്ലാ വിദേശരാജ്യങ്ങളിലുമുള്ള സമീപനം ഇന്ത്യയിലും ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു. തന്റെ ദാമ്പത്യ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ ഭര്‍ത്താവും ബന്ധുക്കളും ക്യാമറയില്‍ പകര്‍ത്തിയെന്ന് ആരോപിച്ച് രാജ്കോട്ട് സ്വദേശിയായ യുവതി നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഭർത്താവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി കുടുംബ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും അശ്ലീല വെബ്സൈറ്റുകളിലും പ്രചരിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇത് പരിഗണിക്കവെയാണ് ബലാത്കാരമായി നടത്തുന്ന ശാരീരിക ബന്ധത്തില്‍ പ്രതി ഭര്‍ത്താവാണെങ്കിലും അയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന പുരുഷന് സ്വന്തം ഭര്‍ത്താവാണെങ്കില്‍ പോലും പ്രതിയെന്ന നിലയില്‍ വരുമെന്ന് ജസ്റ്റിസ് ജോഷി വ്യക്തമാക്കി. വിവാഹ ജീവിതത്തിനിടയിലുണ്ടാകുന്ന ലൈംഗികപീഡനം ഗൗരവമേറിയതാണെന്നും ഭര്‍ത്താവാണെന്ന് കരുതി ബലാല്‍സംഗം കുറ്റം…
Read Moreപീരുമേടിലും മുണ്ടക്കയത്തും ഇപ്പോൾ കെ കെ റോഡിലും കടുവ; കോട്ടയത്തിന്റെ കിഴക്കൻ മേഖല ഭീതിയിൽ; കടുവ സാന്നിധ്യം സ്ഥിരീകരിച്ച് വനപാലകർ
കോട്ടയം: കാട്ടാനയും പുലിയും കാട്ടുപോത്തും ഇറങ്ങിയതിനു പിന്നാലെ ജില്ലയുടെ കിഴക്കന്‍മേഖലയില്‍ കടുവയുടെ സാന്നിധ്യവും. മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ കടുവ പശുവിനെ കൊന്നുതിന്നുകയും അത് വനംവകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തതിനു പിന്നാലെ കുട്ടിക്കാനത്തിനും പീരുമേടിനും സമീപം കഴിഞ്ഞ ദിവസവും കടുവയുടെ സാന്നിധ്യമുണ്ടായി. പീരുമേട് ജനവാസമേഖലയില്‍ ഒരാഴ്ചയായി കടുവയുടെ സാന്നിധ്യമുണ്ട്.കെകെ റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം കുമളി-തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസിന് മുന്‍പിലേക്ക് കടുവ ചാടി. അന്നുതന്നെ രാവിലെ ആറിന് പ്രഭാത സവാരിക്കിറങ്ങിയവര്‍ തോട്ടാപ്പുരയിലും കടുവയെ കണ്ടിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പ്ലാക്കത്തടത്ത് കടുവാ സാന്നിധ്യം ഉണ്ടായിരുന്നതായും വളര്‍ത്തുനായയെ പിടിച്ചതായും പരാതിയുണ്ടായിരുന്നു. കിഴക്കന്‍ മേഖലയില്‍ ആനശല്യം രൂക്ഷമായതിനു പിന്നാലെയാണ് കടുവയുടെ ഭീഷണി. വനത്തോടു ചേര്‍ന്ന പ്രദേശങ്ങളില്‍ കര്‍ഷകര്‍ കൃഷിയിടങ്ങളിലിറങ്ങാന്‍ ഭയപ്പെടുന്നു.വനപാലകര്‍ പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്പാട് കാണാനായില്ല. അതേസമയം കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോരമേഖലയില്‍ കടുവയുള്ളതായി വനപാലകര്‍…
Read More“നോ” പറയാൻ സമൂഹം തയാറാകണം; ഡോക്ടർ ഷഹാനയുടെ ആത്മഹത്യയിൽ മതപണ്ഡിതർ പുലർത്തിയ മൗനം കുറ്റകരമെന്ന് സ്പീക്കർ എ.എൻ. ഷംസീർ
കണ്ണൂർ: സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത ഡോ. ഷഹാനയുടെ മരണത്തിൽ മതപണ്ഡിതർ മൗനം പാലിച്ചത് കുറ്റകരമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. മുസ്ലിം മതനിയമപ്രകാരം സ്ത്രീധനം വാങ്ങുന്നത് കുറ്റകരമാണ്. വിവാഹം കഴിക്കാനിരുന്ന യുവാവിന്റെ മാതാപിതാക്കൾ സ്ത്രീധനം വേണം എന്ന് ആവശ്യപ്പെട്ടപ്പോൾ മതപണ്ഡിതർ മൗനം പാലിക്കുകയായിരുന്നു. ഈ മൗനമാണ് യുവതിയുടെ ആത്മഹത്യയിലേക്കെത്തിയത്. സത്യം തുറന്നു പറഞ്ഞതിന്റെ പേരിൽ പലപ്പോഴും ഞാൻ വേട്ടയാടപ്പെട്ടിട്ടുണ്ട്. ഏതു മതവിഭാഗത്തിൽപെട്ടവരായാലും സ്ത്രീധനം ചോദിച്ചെത്തുന്നവരോട് “നോ” പറയാൻ സമൂഹം തയാറാകണമെന്നും ഷംസീർ പറഞ്ഞു. ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Read More