ന്യൂഡൽഹി: പല്ലുവേദന വന്നാലോ ശരീരവേദന ഉണ്ടായാലോ ഡോക്ടറെ കാണാൻ ശ്രമിക്കാതെ മെഡിക്കല്‍ സ്റ്റോറില്‍ പോയി വേദനസംഹാരി ഗുളിക വാങ്ങി കഴിക്കുന്നവരാണ് അധികവും. ഈവിധം ഏറ്റവുമധികം പേര് ആശ്രയിക്കുന്നൊരു പെയിൻ കില്ലര്‍ ആണ് മെഫ്റ്റാൽ. എന്നാൽ, മെഫ്റ്റാൽ ഉപയോഗത്തിൽ മുന്നറിയിപ്പു നൽകിയിരിക്കുകയാണ് കേന്ദ്രം. ഈ മരുന്നിന്റെ ഉപയോഗം ആന്തരിക അവയവങ്ങളെ ബാധിച്ചേക്കുന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും മുന്നറിയിപ്പിലുണ്ട്. ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷനാണ് ഇതു സംബന്ധിച്ച അറിയിപ്പിറക്കിയത്. മരുന്നിലെ മെഫെനാമിക് ആസിഡ് എന്ന ഘടകം അലർജിക്കും കാരണമാകും. സാധാരണഗതിയിൽ രണ്ടാഴ്ച മുതൽ എട്ടാഴ്ചയ്ക്കുള്ളിലാണ് പല തരത്തിൽ അലർജികൾ ഉണ്ടാകുന്നത്. സന്ധിവാതം, ആമവാതം, പല്ലുവേദന ഉൾപ്പടെയുള്ളവയ്ക്കാണ് മെഫ്റ്റാൽ വ്യാപകമായി ഉപയോഗിക്കുന്നത്. മെഫ്റ്റാൽ ഉപയോഗിക്കുന്നവരിലെ പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന് ആരോഗ്യ പ്രവര്‍ത്തകരോടും രോഗികളോടും അഭ്യർഥിച്ചിട്ടുണ്ട്. മെഫ്താലിൻ ഉപയോഗിച്ച് ഏതെങ്കിലും തരത്തിൽ പാർശ്വഫലങ്ങളുടെ ലക്ഷണം കണ്ടാൽ www.ipc.gov.in എന്ന വെബ്സൈറ്റ് വഴി…
Read MoreCategory: Top News
വൈക്കത്തെ അഖിലയെന്ന ഹാദിയെ വീണ്ടും കാണാനില്ല; അപ്രത്യക്ഷയായത് രണ്ടാം വിവാഹത്തിന് ശേഷം; പിതാവ് ഹൈക്കോടതിയിൽ
കൊച്ചി: ഏഴ് വര്‍ഷം മുന്‍പ് മതംമാറ്റവും വിവാഹവും വിവാദമായ വൈക്കം സ്വദേശിനി അഖിലയെന്ന ഹാദിയയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകന് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച് പരിഗണിക്കും. ഹാദിയ സേലത്ത് ഡിഎച്ച്എംഎസ് കോഴ്സിന് പഠിക്കുമ്പോള്‍ സഹപാഠി മതം മാറ്റത്തിന് പ്രേരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി 2017 ല്‍ അശോകന് പരാതി നല്‍കിയിരുന്നു. പിന്നീട് കൊല്ലം സ്വദേശി ഷഫിന്‍ ജഹാനെന്നയാളുമായി വിവാഹം കഴിഞ്ഞ ശേഷം ഹാദിയ ഹൈക്കോടതിയില്‍ ഹാജരായപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് മൊഴി നല്കി. എന്നാല്‍ മകളെ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് വിധേയമാക്കിയതാണെന്ന പിതാവിന്റെ വാദത്തെ തുടര്‍ന്ന് ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഇതിനെതിരെ ഭര്‍ത്താവ് സുപ്രീംകോടതിയിൽ നല്കിയ ഹര്‍ജിയില്‍ ഹാദിയയെ ഷഫിനൊപ്പം വിട്ട് ഉത്തരവായി. ഭര്‍ത്താവുമായി ഒത്തു പോകാത്തതിനാല്‍ ഹാദിയ വിവാഹ മോചിതയായി. പിന്നീട് ഇവര്‍ തിരുവനന്തപുരം സ്വദേശിയെ വിവാഹം കഴിച്ചു.…
Read Moreമാസപ്പടി വിവാദം; മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ്; എതിര് കക്ഷികളെ കേള്‍ക്കാതെ തീരുമാനമെടുക്കാനാവില്ലെന്നു കോടതി
കൊച്ചി: മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ്. ഹര്‍ജിയില്‍ എല്ലാവരെയും കേള്‍ക്കണമെന്നും എതിര്‍കക്ഷികളെ കേള്‍ക്കാതെ തീരുമാനമെടുക്കാനാവില്ലെന്നും വ്യക്തമാക്കിയ കോടതി സ്വമേധയാ മുഖ്യമന്ത്രി അടക്കമുള്ളവരെ കക്ഷി ചേര്‍ത്തു. മുഖ്യമന്ത്രിയും മകളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ 12 പേര്‍ക്കാണ് നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. മാസപ്പടി വിവാദം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരേ കളമശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ വിധി. മുഖ്യമന്ത്രിയും മകള്‍ വീണ വിജയനും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മറ്റു യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് അനധികൃതമായി മാസപ്പടി കൈപ്പറ്റിയത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയാണ് വിജിലന്‍സ് കോടതി തള്ളിയത്. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാത്തതിന്റെ പേരില്‍ വിജിലന്‍സ്…
Read Moreതമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കാര്‍ പുഴയിലേക്കു മറിഞ്ഞ് മലയാളി ദമ്പതികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യ ആരതിയും
കോട്ടയം: തമിഴ്നാട്ടില്‍ തിരുച്ചിറപ്പള്ളിക്കു സമീപം കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികള്‍ക്കു ദാരുണാന്ത്യം. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യ ആരതി (ശ്രീലക്ഷ്മി-24)യുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയിലായിരുന്നു അപകടം. തിരുച്ചിറപ്പള്ളിയില്‍നിന്ന് ചെന്നൈയിലേക്ക് പോകുമ്പോള്‍ ശ്രീരംഗത്തിനുസമീപം സമയപുരം ടോൾ റോഡിനെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ കൈവരിയിൽ ഇടിച്ച് കാർ കൊല്ലിടം പുഴയിലേക്ക് മറിയുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും എത്തിയാണ് കാറില്‍നിന്നു മൃതദേഹങ്ങൾ പുറത്തെടുത്തത്. തിരുച്ചിറപ്പള്ളിയില്‍ വിമാനമിറങ്ങിയശേഷം ടാക്സിയിൽ ചെന്നൈയിലേക്കു പോകുകയായിരുന്നുവെന്നാണ് സൂചന. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലമായില്ല. കോട്ടയം ളാക്കാട്ടൂർ സന്തോഷ് ഭവനിൽ സന്തോഷിന്റെ മകളാണ് ആരതി. ഇന്നലെ രാത്രി 10 ഓടെ ളാക്കാട്ടൂരിൽനിന്നാണ് ഇരുവരും ചെന്നൈയിലേക്കു തിരിച്ചത്. ചെന്നൈയിൽ സ്വകാര്യകന്പനിയിൽ ജീവനക്കാരനായിരുന്നു ശ്രീനാഥ്. ജോലി സ്ഥലത്തേക്കു പോകുന്പോഴായിരുന്നു അപകടം.
Read Moreനവകേരള യാത്രയുടെ സുരക്ഷ ജനം ഏറ്റെടുത്തു; ഡിവൈഎഫ്ഐക്കാരല്ല നാട്ടുകാരാണ് പ്രതിരോധിക്കുന്നത്; ന്യായീകരണവുമായി മന്ത്രി സജി ചെറിയാന്
കൊച്ചി: അങ്കമാലിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാര്‍ മര്‍ദിച്ച സംഭവത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്. നവകേരള ബസിന്റെ മുന്നില്‍ ചാടുന്നവരെ നാട്ടുകാര്‍ പ്രതിരോധിക്കുകയാണ്. അവരെ തങ്ങള്‍ക്ക് തടയാനാവില്ലെന്നും മന്ത്രി പ്രതികരിച്ചു. മന്ത്രിമാര്‍ സഞ്ചരിക്കുന്ന വാഹനമിടിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അത് വച്ച് കലാപം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അവരെ രക്ഷപെടുത്താനുള്ള ചില ശ്രമങ്ങള്‍ ഉണ്ടായെന്ന് വരും. അതെങ്ങനെയാണ് മര്ദനമാകുന്നതെന്നും മന്ത്രി ന്യായീകരിച്ചു. നവകേരള യാത്രയെ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്വം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഡിവൈഎഫ്ഐക്കാരല്ല നാട്ടുകാരാണ് പ്രതിരോധിക്കുന്നത്. അവരെ തങ്ങള്‍ക്ക് തടയാന്‍ കഴിയുമോ എന്നും മന്ത്രി ചോദിച്ചു. കരിങ്കൊടി കാണിക്കുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Moreഎന്റെ ഭാഗവും എപ്പോഴെങ്കിലും ആരെങ്കിലും കേൾക്കണം; ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ ഡോ.റുവൈസ് പറഞ്ഞതിങ്ങനെ…
തിരുവനന്തപുരം: തന്റെ ഭാഗവും എപ്പോഴെങ്കിലും കേൾക്കാൻ ശ്രമിക്കണം. ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ ഡോ.റുവൈസിനെ അറസ്റ്റു ചെയ്തു വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു ഇത്തരമൊരു പ്രതികരണം നടത്തിയത്. റുവൈസിന് എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘എന്റെ ഭാഗവും എപ്പോഴെങ്കിലും ആരെങ്കിലും കേൾക്കണം’ എന്നായിരുന്നു റുവൈസിന്റെ മറുപടി ഇതിനു ശേഷം മുഖംപൊത്തിയാണ് റുവൈസ് പോലീസ് വാഹനത്തിലേക്കു കയറിയത്. ഡോ. റുവൈസിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. വൻതോതിലുള്ള സ്ത്രീധനം ആവശ്യപ്പെട്ടുള്ള റുവൈസിന്റെ പ്രവൃത്തിയെ ‘അപരിഷ്കൃതം’ എന്നാണ് പോലീസിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. വിവാഹം കഴിക്കുന്നതിന് റുവൈസിന്റെ കുടുംബം ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഷഹ്ന ആത്മഹത്യ ചെയ്തത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
Read Moreസിറോ മലബാർ സഭാ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു
കൊച്ചി: സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. തീരുമാനം വത്തിക്കാൻ അംഗീകരിച്ചു. മാർപാപ്പയുടെ അനുമതിയോടെ വിരമിക്കുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി വ്യക്തമാക്കി. 2012 ഫെബ്രുവരി 18ന് കർദിനാൾ വർക്കി വിതയത്തിലിന്റെ പിൻഗാമിയായിട്ടാണ് ജോർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പായി അഭിഷിക്തനാകുന്നത്. സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വർഷത്തിന് ശേഷമാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ പടിയിറക്കം. കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കലിനാണ് സഭയുടെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ താല്കാലിക ചുമതല. ബിഷപ്പ് ബോസ്കോ പുത്തൂരിനാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ താൽകാലിക ചുമതല. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞു. സഭയുടെ അജപാലന ശുശ്രൂഷ വിപുലമായതിനാലും തന്റെ ആരോഗ്യസ്ഥിതി മോശമായതിനാലും സ്ഥാനം ഒഴിയണമെന്ന താത്പര്യം…
Read Moreകാലമേ ഇത് ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം; ചരിത്രത്തിൽ ആദ്യമായി തെലുങ്കാനയിൽ കോൺഗ്രസ് മുഖ്യമന്ത്രി അധികാരത്തിലേറി
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തെലുങ്കാനയുടെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും സംസ്ഥാനത്ത് മുഖ്യമന്ത്രി പദവി അലങ്കരിക്കുന്ന രണ്ടാമത്തെ വ്യക്തിയുമാണ് രേവന്ത് റെഡ്ഡി. ഹൈദരാബാദ് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ തമിഴിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് നല്കിയ വാഗ്ദാനങ്ങൾ പാലിച്ചു കൊണ്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പ്രഗതി ഭവന് എന്നത് മാറ്റി പ്രജാ ഭവന് എന്നാക്കി. മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിലുണ്ടായിരുന്ന ബാരിക്കേഡുകള്‍ നീക്കം ചെയ്യുകയും ചെയ്തുകൊണ്ടാണ് ഹൈദരാബാദിൽ മാറ്റത്തിന്റെ ഗർജനം മുഴങ്ങിയത്.
Read Moreകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ആദ്യം ചോദ്യം ചെയ്യൽ, പിന്നെ തെളിവെടുപ്പ്
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കിട്ടുമെന്ന് പ്രതീക്ഷ. പ്രൊഡക്ഷൻ വാറണ്ട് അനുസരിച്ച് മൂന്നു പ്രതികളെയും ഇന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അപ്പോൾത്തന്നെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷയും കോടതിയിൽ സമർപ്പിക്കും. കസ്റ്റഡിയിൽ ലഭിച്ചാൽ ആദ്യം ചോദ്യം ചെയ്യൽ, പിന്നീട് തെളിവെടുപ്പ് എന്ന രീതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്ലാൻ തയാറാക്കിയിട്ടുള്ളത്. കസ്റ്റഡിയിൽ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന് അനുസരിച്ച് ഇതിൽ മാറ്റം വരുത്താനുള്ള സാധ്യതയുമുണ്ട്. കൊട്ടാരക്കരയിലെ റൂറൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തന്നെയായിരിക്കും ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ. മൂന്നുപേരെയും ഒരുമിച്ചും വെവേറെയും ചോദ്യം ചെയ്യാൻ തന്നെയാണ് തീരുമാനം. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ലഭ്യമായ പരമാവധി തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചുകഴിഞ്ഞു. ഒന്നാം പ്രതി പദ്മകുമാറിന് അഞ്ചു കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഇയാൾക്ക്…
Read Moreഎസ്എസ്എൽസി മൂല്യനിർണയത്തിലെ അപാകതയെപ്പറ്റി മുമ്പും റിപ്പോർട്ടുകൾ; വിദ്യാഭ്യാസ വകുപ്പ് അവഗണിച്ചു
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നൽകി അക്ഷരമറിയാത്ത കുട്ടികളെയും വിജയിപ്പിക്കുന്നുവെന്ന് മുന്‍പ് രണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർമാർ വിദ്യാഭ്യാസവകുപ്പിന് റിപ്പോർട്ട് നൽകിയെങ്കിലും അവയ്ക്ക് സർക്കാർ പ്രധാന്യം കൊടുത്തില്ലെന്ന് ആക്ഷേപം. പൊതുവിദ്യാഭ്യാസ ഡയറക്ടർമാരായിരുന്ന ബിജു പ്രഭാകറും എം.എസ്. ജയയുമാണ് സ്കൂൾ വിദ്യാഭ്യാസത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിൻമേൽ യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിരുന്നില്ല. നിലവിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അധ്യാപകരുടെ യോഗത്തിൽ അക്ഷരമറിയാത്ത കുട്ടികൾക്ക് പോലും എപ്ലസ് നൽകി വിജയിപ്പിക്കുന്ന രീതിയെ വിമർശിച്ച സാഹചര്യത്തിലാണ് നേരത്തെ രണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർമാർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. 2013-ൽ ബിജു പ്രഭാകർ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരിക്കെയാണ് സ്കൂൾ വിദ്യാഭ്യാസ രീതിയിൽ സത്യസന്ധമായ മാറ്റങ്ങൾ കൊണ്ട് വരണമെന്നുള്ള റിപ്പോർട്ട് സമർപ്പിച്ചത്. കൃത്രിമമാർഗത്തിലൂടെയുള്ള വിജയശതമാനം ഉയർത്തൽ വിദ്യാഭ്യാസ നിലവാരത്തെ മെച്ചപ്പെടുത്തില്ലെന്നും അദ്ദേഹം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2016 ൽ…
Read More