ഹെല്‍മറ്റ് ധരിക്കാഞ്ഞതിന് ഡിവൈഎഫ്ഐ നേതാവിനു പിഴ ചുമത്തുകയും ഇതില്‍ പ്രതിഷേധിച്ച് പേട്ട പോലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറിയ സിപിഎം നേതാക്കളെ തടയുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി വിവാദമാകുന്നു. ഇതൊക്കെ കൂടാതെ ഡിവൈഎഫ്ഐ നേതാവിനു പിഴയിട്ടവര്ക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തിട്ടില്ലെന്നതാണ് രസകരം. പേട്ട സ്റ്റേഷനിലെ എസ്ഐമാരായ എസ്.അസീം, എം.അഭിലാഷ്, ഡ്രൈവര്‍ എം.മിഥുന് എന്നിവരെയാണ് സ്ഥലംമാറ്റിയത്. എസ്ഐമാരെ ക്രമസമാധാനച്ചുമതലയില്‍ നിന്നു ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എആര്‍ ക്യാംപിലേക്കും മാറ്റി കമ്മിഷണര്‍ ഉത്തരവിട്ടു. എസ്ഐ അഭിലാഷിനെതിരെയാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎല്‍എയുടെ സമ്മര്‍ദത്തിനു വഴങ്ങിയുള്ള സര്‍ക്കാര്‍ നടപടിയില്‍ പോലീസിനുള്ളിലും അമര്‍ഷം ശക്തമാണ്. ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കാതെ സിപിഎം നേതാക്കളുടെ നിര്‍ദേശം അപ്പാടെ നടപ്പാക്കുകയായിരുന്നുവെന്നാണ് പോലീസിനുള്ളിലെ ആക്ഷേപം. നാര്‍കോട്ടിക് അസി.കമ്മിഷണര്‍ ബാലകൃഷ്ണനാണ് അന്വേഷണച്ചുമതല. അന്വേഷണം…
Read MoreCategory: Top News
അമ്പിളിമാമ്മൻ… ഇന്ത്യന്‍ മുദ്ര ചന്ദ്രനില്‍ പതിഞ്ഞു; ഇന്ത്യന്‍ മുദ്ര പതിഞ്ഞ ചിത്രങ്ങൾക്കായി കാത്ത് രാജ്യം
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 3 “പ്രഗ്യാന്‍’ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതോടെ ഇന്ത്യന്‍ മുദ്ര ചന്ദ്രനില്‍ എന്നെന്നേക്കുമായി പതിഞ്ഞു. റോവറിന്റെ പിന്‍ചക്രങ്ങളിലുണ്ടായിരുന്ന അശോക സ്തംഭത്തിന്റെയും ഐസ്ആര്‍ഒയുടെയും മുദ്രയാണ് ചന്ദ്രോപരിതലത്തില്‍ പതിഞ്ഞത്. പേ ലോഡ് ആക്ടിവേഷന് പുരോഗമിക്കുകയാണെന്ന് ഇസ്റോ അറിയിച്ചു. “വിക്രം’ ലാന്‍ഡര്‍ പേടകത്തിന്റെ വാതില്‍ തുറന്ന് റോവര്‍ പുറത്തേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്റോ നേരത്തേ പുറത്തുവിട്ടിരുന്നു. ഇനി ചന്ദ്രനില്‍ ഇന്ത്യന്‍ മുദ്ര പതിഞ്ഞ ചിത്രങ്ങള്‍ ലഭിക്കാനായി കാത്തിരിക്കുകയാണ് രാജ്യം. ലാന്‍ഡിംഗിന് ശേഷം ചന്ദ്രോപരിതലത്തില്‍ ഉയര്‍ന്നുപൊങ്ങിയ പൊടിപടലങ്ങള്‍ കെട്ടടങ്ങിയ ശേഷമാണ് റോവര്‍ പുറത്തിറങ്ങിയത്. ചന്ദ്രനിലെ ഗുരുത്വാകര്‍ഷണബലം മൂലം പൊടിപടലങ്ങള്‍ താഴേക്ക് വരാന്‍ ഏറെ സമയമെടുക്കുമെന്നതിനാല്‍, റോവര്‍ പെട്ടെന്ന് പുറത്തിറക്കാന്‍ സാധിക്കില്ലെന്ന് ഇസ്റോ അറിയിച്ചിരുന്നു. റോവര്‍ അതിവേഗം പുറത്തിറക്കാന്‍ ശ്രമിച്ചാല്‍ അതില്‍ ഘടിപ്പിച്ചിരിക്കുന്ന കാമറകളും മറ്റ് യന്ത്രഭാഗങ്ങളും നശിക്കാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് പൂര്‍ത്തിയാക്കി ഒരു ദിവസമെങ്കിലും…
Read Moreഅറബ് രാജകുടുംബാംഗത്തിന്റെ കാണാതായ ബാഗ് കണ്ടെടുത്തത് യുഡിഎഫിലെ മുൻ എംഎൽഎയിൽ നിന്ന്; നേതാവിനെ രക്ഷിച്ചത് കൊണ്ടോട്ടിയിലെ പ്രമുഖ വിവാദ വ്യവസായിയും
തലശേരി: യുഡിഎഫിലെ പ്രമുഖ ഘടകകക്ഷി നേതാവിനെ ഷാർജ വിമാനത്താവളത്തിൽ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തത് പത്ത് മണിക്കൂർ. ദുരൂഹ സാഹചര്യത്തിൽ കസ്റ്റഡിയിലായ നേതാവിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥരും ഷാർജ പോലീസും പത്ത് മണിക്കൂർ തടഞ്ഞുവച്ച് ചോദ്യം ചെയ്യുകയും പരിശോധിക്കുകയും ചെയ്തതായി റിപ്പോർട്ട്. നേതാവിൽനിന്ന് അറബ് രാജ്യത്തെ രാജകുടുംബാംഗത്തിന്റെ വിലപിടിപ്പുള്ള ബാഗ് കണ്ടെത്തിയതായും വിവരമുണ്ട്. സൗദ്യ അറേബ്യയിൽ നിന്ന് ഷാർജയിലെത്തിയ മുൻ എംഎൽഎ കൂടിയായ തീപ്പൊരി നേതാവിനെയാണ് ദുരൂഹ സാഹചര്യത്തിൽ എമിഗ്രേഷൻ വിഭാഗവും ഷാർജ പോലീസും ചേർന്ന് പരിശോധിച്ചത്. ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് ഇദ്ദേഹം യുഎഇയിൽ എത്തിയത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ജിദ്ദ വിമാനത്താവളത്തിൽ വച്ച് രാജകുടുംബത്തിലെ വനിതയുടെ വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗ് നഷ്ടപ്പെടുകയായിരുന്നു. പരിശോധനയിൽ ബാഗ് നേതാവിന്റെ ബാഗിനൊപ്പമുള്ളതായി കണ്ടെത്തുകയും വിവരം ഷാർജ വിമാനത്താവള അധികൃതർക്ക് കൈമാറുകയുമായിരുന്നു. വിമാനത്താവളത്തിലെത്തിയ ഉടൻ നേതാവിനെ അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനയിൽ ബാഗ് കണ്ടെത്തിയെങ്കിലും…
Read Moreമായയുടെ രാത്രിലീലകൾ ഇത്തവണ ഏറ്റില്ല; രാത്രിയിൽ അടച്ചിട്ടിരുന്ന വീട്ടിൽ മോഷണശ്രമം; പാതിവഴിയിൽ പണിപാളിഓടിയെങ്കിലും..; മാന്നാറിലെ സംഭവം ഇങ്ങനെ….
മാന്നാർ: അടച്ചിട്ടിരുന്ന വീട്ടിൽ മോഷണ ശ്രമം നടത്തിയ യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരുടെ സഹായിക്കായുള്ള അന്വേഷണം തുടരുന്നു. മാന്നാർ എണ്ണക്കാട് ഭാഗത്ത് അടച്ചിട്ടിരുന്ന വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണശ്രമം നടന്നത്. പ്രതിയായ വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ പ്രമോദിന്റെ ഭാര്യ മായാകുമാരി (36) യെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തത്. ബുധനൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ശ്രീ വാണി ഭവനത്തിൽ വിജയൻ നായരുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണശ്രമത്തിനിടയിൽ വഴിയാത്രക്കാർ വരുന്നത് കണ്ട മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടിരുന്നു. ഉടൻ തന്നെ വഴിയാത്രക്കാരും പ്രദേശ വാസികളും ചേർന്ന് പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസും നാട്ടുകാരും പ്രദേശത്ത് നടത്തിയ തിരച്ചിലിൽ മോഷ്ടാക്കൾ വന്ന ഇരു ചക്ര വാഹനവും വീടിന്റെ വാതിലുകൾ പൊളിക്കാൻ ഉപയോഗിക്കുന്ന…
Read Moreവ്യാജവാറ്റ് തേടിയിറങ്ങിയ പോലീസ് കുറ്റിക്കാട്ടിൽ കണ്ടത് ചീഞ്ഞളിഞ്ഞ മൃതദേഹം; നെഞ്ചിൽ കുത്തിയിറക്കിയ ആയുധം ശ്വാസകോശം മുറിച്ചു; സുരേഷിന്റെ മരണത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
ചാത്തന്നൂർ: ഉളിയനാട്കനാലിന് സമീപം കാട്ടിൽ നിന്നും ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ഉളിയനാട് പൊയ്ക വിളിയിൽ സുകുമാരന്റെയും അമ്മിണിയുടെയും മകൻ സുരേഷി (41) ന്റെ മൃതദേഹമാണ് ചിറക്കര വില്ലേജാഫീസിന് സമീപത്തെ കനാൽ കരയിൽ നിന്നും കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത വിധം ജീർണിച്ച മൃതദേഹത്തിലെ വസ്ത്രങ്ങൾ കണ്ടാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 17 മുതൽ സുരേഷിനെ കാണാനില്ലായിരുന്നു. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹത്തിന്റെ കാലിലെയും മുഖത്തെയും ചില ഭാഗങ്ങൾനഷ്ടപ്പെട്ട നിലയിലായിരുന്നു. തെരുവ് നായകളുടെആക്രമണത്തിൽ സംഭവിച്ചതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. സുരേഷിന്റെ നെഞ്ചിൽ കുത്തേറ്റിരുന്നതായും ശ്വാസകോശത്തിനേറ്റ മുറിവാണ് മരണകാരണമായതെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. ശരീരത്തിൽ വേറെയും കുത്തുകളേറ്റിട്ടുണ്ട്. ശനിയാഴ്ചരാത്രി എട്ടരയോടെ മദ്യപ സംഘത്തെ തേടിയെത്തിയ പോലീസ് കാട്ടിൽ നിന്നും ദുർഗന്ധം വരുന്നത് അന്വേഷിച്ചപ്പോഴാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് . ചാത്തന്നൂർ ഇൻസ്പെക്ടർ വി.ശിവകുമാറിന്റെ നേതൃത്വത്തിൽ സയന്റിഫിക് വിദഗ്ദരും…
Read Moreകോടതി ഉത്തരവിന് പുല്ലുവില ! ഒറ്റരാത്രി കൊണ്ട് സിപിഎം ഓഫീസ് നിര്‍മാണം പൂര്‍ത്തിയാക്കി ! അതൃപ്തിയറിച്ച് ഹൈക്കോടതി
കോടതി ഉത്തരവിന് പുല്ലുവിലകല്‍പ്പിച്ച് ശാന്തന്‍പാറയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണം നടന്നതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിഷയത്തില്‍ ഇന്ന് 12 മണിക്ക് കോടതിയില്‍ ഹാജരാവാന്‍ അഭിഭാഷകന് നിര്‍ദേശം നല്കി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ലഭിച്ചില്ലെന്നാണ് സിപിഎം ന്യായീകരണമായി പറഞ്ഞത്. അമിക്കസ് ക്യൂറിയും കേസില്‍ ഇടപെട്ട മറ്റ് അഭിഭാഷകരും ബുധനാഴ്ച രാവിലെ ഈ വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വിഷയം ഉച്ചയ്ക്ക് 12 മണിയോടെ പ്രത്യേകമായി പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. കടുത്ത നടപടിയിലേക്ക് ഹൈക്കോടതി കടന്നേക്കുമെന്നാണ് വിലയിരുത്തല്‍. ശാന്തന്‍പാറയിലെ നിര്‍മാണം തടഞ്ഞുകൊണ്ട് ചൊവ്വാഴ്ച ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. ഒരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും പാടില്ല. നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പറോ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റോ നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉത്തരവ് വന്നതിനു പിന്നാലെ സിപിഎം പലയിടങ്ങളില്‍നിന്നായി തൊഴിലാളികളെ എത്തിച്ച് ചൊവ്വാഴ്ച രാത്രിതന്നെ നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. ടൈലിടലടക്കമുള്ള…
Read Moreകരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; മുൻ മന്ത്രി എ.സി. മൊയ്തീന് കുരുക്ക് മുറുക്കി ഇഡി; ലക്ഷങ്ങളുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.സി. മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ നടത്തിയ പരിശോധനയെ തുടർന്ന് മൊയ്തീന്റെ രണ്ടു ബാങ്കുകളിലെ സ്ഥിരനിക്ഷേപ അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. രണ്ടു ബാങ്കുകളിലെ 31 ലക്ഷം രൂപയുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് മൊയ്തീനെതിരേ നേരത്തെ ഉയർന്ന ആരോപണങ്ങളും പരാതികളും പരിശോധിച്ച് മൊയ്തീനെ വിശദമായി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് കൊച്ചിയിലെ ഇഡിഓഫീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ മൊയ്തീന് ഇഡി നോട്ടീസ് നൽകും.മച്ചാട് സർവീസ് സഹകരണബാങ്കിലെയും യൂണിയൻ ബാങ്കിലെയും അക്കൗണ്ടുകളാണ് ഇ.ഡി ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്. മൊയ്തീന്റെ വീട്ടിൽനിന്ന് ബാങ്ക് രേഖകൾ പരിശോധനയിൽ ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സൂചനകളുണ്ട്. എന്നാൽ വീട്ടിൽനിന്ന് ഒന്നുംകൊണ്ടുപോയിട്ടില്ലെന്നാണ് മൊയ്തീൻ പ്രതികരിച്ചത്. മൊയ്തീന്റെ വീട്ടിൽ റെയ്ഡു നടത്തി തുടർനടപടികളിലേക്ക് ഇഡി കടന്നതോടെ 300…
Read Moreഅപ്പായെ സ്നേഹിക്കുന്നവരെ വേട്ടയാടരുതെന്ന് ചാണ്ടി ഉമ്മൻ; ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവം അറിഞ്ഞിട്ടില്ലെന്ന് ജെയ്ക് സി.തോമസ്
കോട്ടയം: ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവരെ വേട്ടയാടരുത്. പുതുപ്പള്ളിയിൽ മൃഗസംരക്ഷണ വകുപ്പിൽ നിന്നും പിരിച്ചുവിട്ട താൽകാലിക ജീവനക്കാരി സതിയമ്മയുടെ വീട്ടിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. ബുധനാഴ്ച രാവിലെയാണ് ചാണ്ടി ഉമ്മൻ സതിയമ്മയുടെ വീട്ടിലെത്തിയത്. കുടുംബത്തിന് പ്രതിപക്ഷത്തിന്റെ സഹായമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവം താൻ അറിഞ്ഞിട്ടില്ലെന്ന് ജെയ്ക് സി.തോമസ് പ്രതികരിച്ചു. ഉത്തരവ് തന്നെ കാണിച്ചാൽ അതിനുള്ള മറുപടി പറയാമെന്നും പിരിച്ചുവിട്ടു എന്ന ഉത്തരവ് താൻ കണ്ടില്ലെന്നും ജെയ്ക് പറഞ്ഞു. പുതുപ്പള്ളി സ്വദേശിനിയായ പി.ഒ.സതിയമ്മയ്ക്കാണ് ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞതിന്റെ പേരില്‍ ജോലി നഷ്ടമായത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സതിയമ്മയുടെ പ്രതികരണം. ഞായറാഴ്ച ചാനലില്‍ ഇത് സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ ജോലിക്ക് കയറേണ്ടെന്ന അറിയിപ്പ് ലഭിച്ചു.11 വര്‍ഷമായി ചെയ്തുവന്ന ജോലിയാണ് നഷ്ടമായതെന്ന് സതിയമ്മ പ്രതികരിച്ചു. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലെ മൃഗാശുപത്രിയിലാണ് സതിയമ്മ ജോലിചെയ്തിരുന്നത്.
Read Moreനിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറി വരന്റെ ബന്ധുക്കൾ ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് വധുവിന്റെ വീട്ടുകാർ; കൊല്ലത്തെ പോലീസ് സ്റ്റേഷനിൽ അരങ്ങേറിയത് സിനിമയെ വെല്ലുന്ന സംഭവങ്ങൾ
പാരിപ്പള്ളി : നിശ്ചയം കഴിഞ്ഞ ശേഷം വിവാഹം തെറ്റിപിരിഞ്ഞതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ ചർച്ചയ്ക്ക് എത്തിയവർക്ക് മർദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ പാറയിൽ കാഞ്ചന മന്ദിരത്തിൽ ഉല്ലാസ് (29) ഉമേഷ് (31) കാരം കോട് തട്ടാരു കോണം സുരേഷ് ഭവനിൽ സുനീഷ് (29) തട്ടാരു കോണം വടക്കതിൽ പുത്തൻ വിള വീട്ടിൽ പ്രവീൺ (34)കല്ലുവാതുക്കൽ പാറയിൽ ചരുവിള പുത്തൻ വീട്ടിൽ വിഷ്ണു (26) കല്ലുവാതുക്കൽ വിലവൂർക്കോണം പുത്തൻ വീട്ടിൽ പ്രശാന്ത് (34) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് പാരിപ്പള്ളി പോലീസ്സ്റ്റേഷന് സമീപത്തു വച്ചായിരുന്നു മർദ്ദനം. യുവാവിനും പിതാവിനും മാതാവിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനുമാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ- കല്ലുവാതുക്കൽ സ്വദേശിനിയായ യുവതിയും കുന്നിക്കോട് സ്വദേശിയായ യുവാവും തമ്മിലുള്ള…
Read Moreസേവനത്തിനു നികുതി ഈടാക്കുക ‘ഹോ എന്തൊരു അസംബന്ധമാണത് ! GST ,IGST ക്കെതിരെ ധീരമായി നിലപാടെടുത്ത ആ സ്ത്രീ രത്നത്തെ പിന്തുണയ്ക്കൂ; കൊടുംഭീകരനായ കുഴല്‍നാടന്റെ തന്ത്രത്തില്‍ വിപ്ലവകാരികള്‍ വീഴരുതെന്ന് ജോയ് മാത്യു
വീണാ വിജയനുമായി ബന്ധപ്പെട്ട നികുതി വിവാദത്തില്‍ പരിഹാസവുമായി ജോയ് മാത്യു. സേവനത്തിന് നികുതി ഈടാക്കുകയെന്നത് എന്തൊരു അസംബന്ധമാണെന്നും അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെണ്‍കുട്ടി മേല്‍പ്പറഞ്ഞ നികുതികള്‍ അടയ്ക്കാന്‍ തയ്യാറാവാതിരുന്നതെന്നും ജോയ് മാത്യു പരിഹസിച്ചു. മുതലാളിത്ത പാതയും സാമ്രാജ്യത്വ പാതയും കൂട്ടിമുട്ടിക്കാനായി ഉമ്മറത്തെ തിണ്ണയിലിരുന്നു ചായകുടിച്ചും പത്രം വായിച്ചും നമ്മള് വിപ്ലവകാരികളെ നാണം കെടുത്തുന്ന കുഴല്‍നാടന്റെ തന്ത്രത്തില്‍ വിപ്ലവകാരികള്‍ വീണുപോകരുതെന്നും അയാള്‍ ഒരു മിത്തല്ല ,ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാളെന്നും ജോയ് മാത്യു കുറിച്ചു. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്… ‘സേവനത്തിനു നികുതി ഈടാക്കുക ‘ഹോ എന്തൊരു അസംബന്ധമാണത് !അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെണ്‍കൊടി മേല്‍പ്പറഞ്ഞ നികുതികള്‍ അടക്കാന്‍ തയ്യാറാവാതിരുന്നത് എന്ന് ശ്രീ മാത്യു കുഴല്‍ നാടന്മനസ്സിലാക്കാതെ പോയി. GST,IGST എന്നീ സേവന നികുതികള്‍ മുതലാളിത്തത്തിലേക്ക് കുതിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള ബൂര്‍ഷ്വാ…
Read More