തളിപ്പറമ്പ്: ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.വിപിന്‍കുമാറും സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ലഹരി വസ്തുക്കളുമായി യുവതിയും യുവാവും പിടിയിലായി. തളിപ്പറമ്പ് കുറ്റ്യേരി പൂവം സ്വദേശി പി. മുഹമ്മദ് മഷ്ഹൂദ്, അഴീക്കോട് സ്വദേശിനി സ്നേഹ എന്നിവര്‍ പിടിയിലായത്. കോന്പിംഗ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെ തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘത്തെ കണ്ട് സ്കൂട്ടറിൽ വെട്ടിച്ചുകടന്ന മഷ്ഹൂദിനെ അതിസാഹസികമായാണ് എക്സൈസ് സംഘം പിന്തുടര്ന്ന് പിടികൂടിയത്. ഇവരിൽനിന്ന് 493 മില്ലിഗ്രാം മെത്താംഫിറ്റാമിനും ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽനിന്ന് പത്ത് ഗ്രാം കഞ്ചാവും കണ്ടെടുത്തു. യുവതിയുടെ പേരിലുള്ള സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് ഭാഗങ്ങളിൽ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മഷ്ഹൂദ് പലപ്പോഴായി ഇടനിലക്കാരെ ഉപയോഗിച്ച് മയക്കുമരുന്ന് വില്പന നടത്തിയിട്ടുണ്ട്. മുഖ്യമായും സ്ത്രീകളെ ഉപയോഗിച്ച് വില്പന നടത്തുന്ന പ്രതി ഏറെ നാളായി എക്സൈസ് നിരീക്ഷണത്തിലാണ്.…
Read MoreCategory: Top News
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്; എ.സി. മൊയ്തീൻ എംഎൽഎയുടെ രാജിക്കായി കോൺഗ്രസ് ;കേസ് ഗൂഢാലോചനയെന്നു സിപിഎം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ എ.സി. മൊയ്തീനെതിരേ ഇഡി നടപടികളും കുരുക്കും മുറുകുന്പോൾ മൊയ്തീൻ വിഷയത്തെ രാഷ്ട്രീയമായി ആളിക്കത്തിക്കാൻ കോണ്‍ഗ്രസ് കടുത്ത പ്രക്ഷോഭനടപടികളിലേക്ക് കടക്കുന്പോൾ സംഭവത്തെ നേരിടാൻ സിപിഎം കടുത്ത പ്രതിരോധ നടപടികളാണ് ആസൂത്രണം ചെയ്യുന്നത്. എ.സി. മൊയ്തീൻ എംഎൽഎ രാജിവയ്ക്കും വരെ കടുത്ത പ്രക്ഷോഭങ്ങൾ നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി. മൊയ്തീൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ 111 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനങ്ങളും പന്തം കൊളുത്തി പ്രകടനങ്ങളും നടത്തി. മൊയ്തീൻ രാജിവയ്ക്കുന്നത് വരെ നിരന്തര സമരങ്ങൾക്ക് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. മൊയ്തീൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കുന്നംകുളത്ത് നാളെ വൈകിട്ട് കോണ്‍ഗ്രസ് വൻ പ്രതിഷേധ മാർച്ചാണ് നടത്താൻ പോകുന്നത്. പതിനായിരക്കണക്കിന് നിക്ഷേപകരെ വഴിയാധാരമാക്കിയ മാർക്സിസ്റ്റ് പാർട്ടിയിലെ ഉന്നത നേതാക്കളെയും…
Read Moreനരസിംഹറാവുവിനെ വര്‍ഗീയവാദിയെന്ന് ആക്ഷേപിച്ച് മണിശങ്കര്‍ അയ്യര്‍ ! ആദ്യത്തെ ബിജെപി പ്രധാനമന്ത്രിയെന്നും പരിഹാസം
മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനെ വര്‍ഗീയവാദിയെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. രാജ്യത്തെ ആദ്യത്തെ ബി.ജെ.പി പ്രധാനമന്ത്രിയും റാവു ആയിരുന്നുവെന്ന് അയ്യര്‍ പരിഹസിച്ചു. ആത്മകഥയായ ‘മെമയേഴ്സ് ഓഫ് എ മാവറിക്’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വീര്‍ സാങ്വിയുമായി നടത്തിയ സംവാദത്തിലാണ് മണിശങ്കര്‍ അയ്യരുടെ വിവാദ പരാമര്‍ശം. രാം റഹിം യാത്രനടത്താന്‍ ഒരുങ്ങിയഘട്ടത്തില്‍ റാവുവുമായി നടത്തിയ സംഭാഷണം വിശദീകരിച്ചായിരുന്നു നരസിംഹറാവുവിനെക്കുറിച്ച് അയ്യരുടെ പരാമര്‍ശം. ”യാത്രയോട് എതിര്‍പ്പില്ലെന്നു പറഞ്ഞ റാവു മതേതരത്വത്തെക്കുറിച്ചുള്ള എന്റെ നിര്‍വചനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതൊരു ഹിന്ദുരാജ്യമാണെന്ന് താങ്കള്‍ മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു എന്നായിരുന്നു റാവു പറഞ്ഞത്. ഇതുതന്നെയാണ് ബി.ജെ.പി.യും പറയുന്നതെന്ന് ഞാന്‍ മറുപടിനല്കി” അയ്യര്‍ പറഞ്ഞു. നരേന്ദ്രമോദിക്ക് മുമ്പുണ്ടായിരുന്ന പ്രധാനമന്ത്രിമാരെല്ലാം പാകിസ്താനുമായി ഏതെങ്കിലുംതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിരുന്നു. പാക്കിസ്ഥാനെതിരേ മിന്നലാക്രമണം നടത്താന്‍ ധൈര്യംകാട്ടുമെങ്കിലും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് അവരുമായി ചര്‍ച്ചനടത്താന്‍ മോദി തയ്യാറാകുന്നില്ലെന്നും…
Read More20 മിനിറ്റ് നിന്നിട്ടും സദ്യ കിട്ടിയില്ല ! ഒടുവില്‍ പഴം തിന്ന് സ്പീക്കര്‍ മടങ്ങി; 1300 പേര്‍ക്കായി ഒരുക്കിയ സദ്യ 800ല്‍ എത്തിയപ്പോള്‍ തീര്‍ന്നു…
നിയമസഭാ ജീവനക്കാര്‍ക്കായി സ്പീക്കര്‍ ഒരുക്കിയ ഓണസദ്യ കഴിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമില്ലാതെ പോയി. സദ്യയുണ്ണാന്‍ എത്തിയ സ്പീക്കര്‍ എ.എന്‍.ഷംസീറും പഴ്സനല്‍ സ്റ്റാഫും 20 മിനിറ്റോളം കാത്തിരുന്നിട്ടും ഊണ് കിട്ടിയില്ല. ഒടുവില്‍ പായസവും പഴവും മാത്രം കഴിച്ച് തൃപ്തിയടയാനായിരുന്നു സ്പീക്കറിന്റെയും സംഘത്തിന്റെയും വിധി. 1300 പേര്‍ക്കായി ഒരുക്കിയ ഓണസദ്യയാണ് 800 പേര് കഴിച്ചപ്പോള്‍ തീര്‍ന്നു പോയത്. മുന്‍പ് ജീവനക്കാര്‍ പിരിവെടുത്താണു നിയമസഭയില്‍ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, ഇത്തവണ ഓണസദ്യ സര്‍ക്കാര്‍ ചെലവില്‍ നടത്താന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു. 1,300 പേര്‍ക്ക് ഓണസദ്യ നല്‍കാനായി ക്വട്ടേഷന്‍ വിളിച്ചു. കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജന്‍സി ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതിനാല്‍ ക്വട്ടേഷന്‍ അവര്‍ക്കു നല്കി. 400 പേര്‍ക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയത്. ആദ്യത്തെ പന്തിയില്‍ എല്ലാവര്ക്കും സദ്യ ലഭിച്ചു. എന്നാല്‍, രണ്ടാമത്തെ പന്തിയില്‍ പകുതി വിളമ്പിയപ്പോള്‍ തീര്‍ന്നു. ഇതേ സമയത്താണ് സ്പീക്കറും സംഘവും…
Read Moreസ്കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകി; വിദ്യാർഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു; കുട്ടിയെ ഇരുത്തിയത് ഭംഗിയുള്ള തറയിലെന്ന് പ്രിൻസിപ്പൽ
തിരുവനന്തപുരം: ഫീസ് അടയ്ക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തിയതായി പരാതി. തിരുവന ന്തപുരം ആല്‍ത്തറ ജംഗ്ഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലാണ് സംഭവം. ജനറല്‍ സയന്‍സ് പരീക്ഷ എഴുതുന്നതിനിടെ, എക്സാം ഹാളിലേക്ക് കടന്നുവന്ന പ്രിന്‍സിപ്പല്‍ ജയരാജ്.ആർ സ്കൂള്‍ മാസ ഫീസ് അടയ്ക്കാത്ത കുട്ടികളോട് എഴുന്നേറ്റ് നില്ക്കാന് ആവശ്യപ്പെട്ടു. ഫീസ് അച്ഛനോടല്ലേ ചോദിക്കേണ്ടത് എന്ന കുട്ടി ചോദിച്ചെങ്കിലും ഇത് ചെവിക്കൊണ്ടില്ല. പിന്നീട് കുട്ടിയെ തറയിലിരുത്തുകയായിരുന്നു. സംഭവമറിഞ്ഞ് കുട്ടിയുടെ പിതാവ് കാര്യം തിരക്കിയപ്പോള്‍ നല്ല ഭംഗിയു ള്ള തറയിലാണ് ഇരുത്തിയതെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി. സംഭവം വിവാദമായതോടെ പ്രിന്‍സിപ്പലിനെ തള്ളി മാനേജ്മെന്റ് രംഗത്തെത്തി. പ്രിന്‍സിപ്പലിന്റെ ഭാഗത്താണ് തെറ്റെന്ന് സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ കുട്ടിയുടെ അച്ഛനെ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയെ സ്കൂള്‍ മാറ്റുമെന്ന നിലപാടിലാണ് രക്ഷിതാക്കള്‍. സംഭവം വാര്‍ത്തയായതോടെ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
Read Moreകോഴിക്കോട് കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു ! കണ്ടെത്തിയത് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍
കോഴിക്കോട് തൊട്ടില്‍പാലത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി കെട്ടിയിട്ട് പീഡിപ്പിച്ചു. പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയില്‍ തൊട്ടില്‍പ്പാലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുണ്ടുതോട്ടില്‍ അടച്ചിട്ട വീട്ടില്‍ കെട്ടിയിട്ട നിലയില്‍ വിവസ്ത്രയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പോലീസ് വാതില്‍ പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തി രക്ഷപെടുത്താന്‍ പൊലീസിന് സാധിച്ചത്. പെണ്‍കുട്ടിയുടെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുവന്ന പ്രതിയെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കുണ്ടുതോട് സ്വദേശിയായ യുവാവിനെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതി ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പൂട്ടിയിട്ടിരുന്ന വീട്ടില്‍നിന്ന് അഞ്ച് ഗ്രാമോളം എം.ഡി.എം.എയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലഹരിക്ക് അടിമയായ യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. ആവശ്യമെങ്കില്‍…
Read Moreകല്യാണത്തലേന്ന് വരന്റെ വീട്ടില്‍ക്കയറി പെണ്‍സുഹൃത്തിന്റെ കട്ടക്കലിപ്പ്; കല്യാണം മുടങ്ങി; കൂട്ടത്തല്ലിന് ഒടുവിൽ ഇരുകൂട്ടരേയും കണ്ടത്…
എടപ്പാൾ (മലപ്പുറം): പ്രതിശ്രുത വരന്റെ വീട്ടിൽക്കയറി മുൻ വനിതാ സുഹൃത്തിന്റെ നേതൃത്വത്തിൽ നടത്തിയ അക്രമമാണ് ഇപ്പോള്‍ ചങ്ങരംകുളത്തെ ചര്‍ച്ചാവിഷയം. കല്യാണ വീട്ടില്‍ അടിപൊട്ടിയതോടെ ഇന്ന് നടക്കേണ്ടിയിരുന്നു കല്യാണത്തില്‍ നിന്നു വധുവിന്റെ കുടുംബം പിന്മാറി. ചങ്ങരംകുളം മേലേ മാന്തടത്താണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ പ്രതിശ്രുത വരനും മാതാപിതാക്കളും ഉൾപ്പെടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടി തങ്ങള്‍ക്കും കിട്ടിയെന്നാരോപിച്ച് വനിതാസുഹൃത്തും അവരുടെ സഹോദരിയും ഒപ്പമുണ്ടായിരുന്നവരില്‍ ചിലരും ആശുപത്രിയില്‍ ചികില്‍സ തേടി. മേലേ മാന്തടം സ്വദേശിയായ യുവാവിന് എടപ്പാൾ തട്ടാൻപടി സ്വദേശിനിയായ യുവതിയുമായി സൗഹൃദം ഉണ്ടായിരുന്നത്രേ. പഠനകാലത്തുള്ള സൗഹൃദം ഒരു വർഷം മുൻപ് കൂടുതല്‍ ദൃഢമായി. യുവതി അഞ്ചു വർഷം മുൻപ് വിവാഹമോചനം നേടിയതാണ്. വിവാഹവാഗ്ദാനം നൽകിയിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിക്കുന്നതായി അറിഞ്ഞതോടെയാണ് യുവതി, സഹോദരിയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഇരുപതോളം പേർക്കുമൊപ്പം എത്തി അക്രമം നടത്തിയത്. വരനെയടക്കം ആക്രമിച്ചതിനു…
Read Moreഅവളെ ഉപേക്ഷിച്ച് നിന്നെ ഞാൻ എന്റെ ഭാര്യയാക്കും; വിവാഹ വാഗ്ദാനം നൽകിയ ശേഷം ബലാൽക്കാരമായി പീഡിപ്പിച്ചു; പരാതിയുമായി യുവതി
ആറന്മുള: വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിക്കുകയും ഒന്നര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ മുണ്ടങ്കാവ് ഒഴറേത്ത് വീട്ടില്‍ ശ്രീജിത്താണ് (42) ആറന്മുള പോലീസിന്റെ പിടിയിലായത്. ഫെബ്രുവരി 18 നും ജൂലൈ ഏഴിനുമാണ്, മുമ്പ് വിവാഹിതനായ ശ്രീജിത്ത് കല്യാണം കഴിക്കാമെന്ന് വാക്കുനല്കിയശേഷം യുവതിയെ പീഡിപ്പിച്ചത്. നിലവിലെ ഭാര്യയില്‍നിന്നു വിവാഹമോചനം നേടിയശേഷം തന്നെ വിവാഹം കഴിക്കുമെന്ന് ശ്രീജിത്ത് ഉറപ്പ് നല്‍കിയിരുന്നു. ആറന്മുളയിലുള്ള യുവതിയുടെ വീട്ടിലും ഗുരുവായൂരിലെ ഒരു ലോഡ്ജ് മുറിയിലും ബലാല്‍ക്കാരമായി പീഡിപ്പിച്ചതായാണ് കേസ്. ഒന്നര ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായും യുവതിയുടെ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ 20നു യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, തിരുവല്ലയില്‍നിന്നു ശ്രീജിത്തിനെ പിടികൂടുകയായിരുന്നു. യുവതിയുടെ മൊഴിപ്രകാരം എസ്ഐ അലോഷ്യസാണ് കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ സി കെ…
Read Moreഎസ്ഐയുടെ വീട്ടിൽ സുഹൃത്ത് മരിച്ച നിലയിൽ; വിറകുകൊള്ളികൊണ്ട് കാലിൽ തല്ലിതേയുള്ളൂവെന്ന് എസ്ഐ; മയ്യിൽ യഥാർഥത്തിൽ സംഭവിച്ചത്
മയ്യിൽ: പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ സുഹൃത്തായ ചുമട്ടുതൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ എസ്ഐ കുറ്റം സമ്മതിച്ചതായി പോലീസ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊളച്ചേരിപ്പറമ്പിലെ കൊമ്പൻ ഹൗസിൽ സജീവനെ (55) യാണ് സുഹൃത്തും മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയുമായ എ. ദിനേശന്റെ വീടിനകത്ത് ഇന്നലെ രാത്രി ഏഴരയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. പക്ഷാഘാതം കാരണം കുറച്ചുകാലമായി ദിനേശൻ ജോലിക്ക് പോകാറില്ലായിരുന്നു. പതിവായി മദ്യപിക്കുന്ന ഇരുവരും ഇന്നലെ വൈകുന്നേരം അടുക്കളഭാഗത്തെ വർക്ക് ഏരിയയിൽ മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കമുണ്ടായെന്നും വിറകുകൊളളിയെടുത്ത് കാലിന് അടിച്ചെന്നുമാണ് എസിപി ടി.കെ.രത്നകുമാറിനോട് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. സജീവന്റെ തലയ്ക്ക് മുൻഭാഗത്തും കാലിനും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. അടിയേറ്റ് വീണപ്പോഴാണോ ഈ മുറിവ് സംഭവിച്ചതെന്നും സംശയമുണ്ട്. സംഭവം നടന്ന് സജീവന്റെ മൃതദേഹം രണ്ട് മണിക്കൂറോളം അടുക്കള മുറ്റത്ത് കിടക്കുകയായിരുന്നു. പുറത്തുപോയി വന്ന ഭാര്യയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.…
Read Moreഇത് പ്രിഗോഷിന്റെ പുതിയ തന്ത്രം ? വിമാനാപകടത്തില്‍ വാഗ്നര്‍ സേനയുടെ തലവന്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനു തലവേദനയുണ്ടാക്കിയ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്ഗിനി പ്രിഗോഷിന് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ നിരവധി അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്. ഒരു വിമാനം തിവീര്‍ മേഖലയില്‍ തകര്‍ന്നു വീണുവെന്നും അതില്‍ പ്രിഗോഷിനും ഉണ്ടായിരുന്നുവെന്നും മാത്രമാണ്റഷ്യന് വ്യോമയാന ഏജന്‍സി റൊസാവിയാറ്റ്സ്യയുടെ റിപ്പോര്‍ട്ട്. വിമാനം താഴെയിറങ്ങുന്നതിനിടെയായിരുന്നു തീപിടിച്ചു തകര്‍ന്നത്. യാത്രക്കാരുടെ പട്ടികയില്‍ പ്രിഗോഷിന്റെ പേരുണ്ടായിരുന്നുവെങ്കിലും ഇത് ഒരു മരണനാടകമാണോയെന്നാണ് പലരും സംശയിക്കുന്നത്. രാജ്യത്തെ ശതകോടീശ്വരന്‍മാരിലൊരാളും പുടിന്റെ അടുത്ത അനുയായിയുമായിരുന്ന പ്രിഗോഷിന് മുമ്പ് നിരവധി കുറ്റകൃത്യങ്ങളുടെ ഭാഗമായി ഒമ്പതു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലില്‍ നിന്നു പുറത്തു വന്നപ്പോള്‍ ഭക്ഷ്യബിസിനസില് കൈവയ്ക്കുകയായിരുന്നു. ക്രെംലിനിലെ കേറ്ററിങ് കരാറുകള്‍ ഏറ്റെടുത്തും സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്ററന്റുകളും തുടങ്ങിയും പ്രിഗോഷിന് പതിയെ വളര്‍ന്നു. പുട്ടിന് റഷ്യന്‍ പ്രസിഡന്റായപ്പോള്‍ പ്രിഗോഷിന് വളര്‍ന്നത് ശതകോടീശ്വരനായാണ്. വ്യക്തികള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിനായി…
Read More