കൈതോലപ്പായയില്‍ പണം കടത്തിയവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടതിനു പിന്നാലെ സിപിഎമ്മിനും മന്ത്രി പി രാജീവിനുമെതിരേ വിമര്‍ശനവുമായി ജി ശക്തിധരന്. ”എന്റെ ഭാവനാ സൃഷ്ടിയാണ് ‘ഞാന്‍ എഫ് ബി എഴുതിയതെന്ന് ഒരു മന്ത്രി പി രാജീവ് പച്ചയ്ക്ക് ടെലിവിഷന്‍ ക്യാമറയില്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു ഞാന്‍ ജോലി ചെയ്തു കൊണ്ടിരുന്ന കാലത്തു ദേശാഭിമാനിയില്‍ പത്രാധിപസമിതി അംഗമാകാന്‍ എഴുതിയ പരീക്ഷയില്‍ ജയിക്കാതെ പുറത്തായ ആളാണ് ഈ ബുദ്ധിജീവി മന്ത്രി ! എന്നത് മറക്കണ്ട, എങ്ങിനെ ദേശാഭിമാനിയില്‍ കടന്നുകൂടി എന്ന് ചോദിച്ചാല്‍ സാന്മാര്ഗികമായി ഇവിടെ എഴുതാനാകില്ല. ശക്തിധരന് ഫേസ്ബുക്കില്‍ കുറിച്ചു ശക്തിധരന്റെ കുറിപ്പ്… ‘ പുലരാത്തഒരു രാവും ഇല്ലല്ലോ ‘.സി രാധാകൃഷ്ണന്ജനശക്തിയെ ഒറ്റരാത്രികൊണ്ട് കഴുത്തുഞെരിച്ചു കൊന്നുകളയാമെന്ന് കരുതുന്ന മൂഢന്മാരുടെ കയ്യിലായിപ്പോയല്ലോ ഭരണത്തിന്റെ കടിഞ്ഞാണ്‍ ! ഞങ്ങള്‍ നാളത്തെ പകല്‍ കൊണ്ട് ഈ ജന്മവാര്ഷിക ഓണപ്പതിപ്പിന്റെ ജോലികള്‍ പൂര്‍ത്തിയാക്കണമെന്ന് കരുതിയതാണ്. പക്ഷെ ഞങ്ങള്‍ക്ക്…
Read MoreCategory: Top News
മാസപ്പടി വിവാദം; പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി മൗനം വെടിയുമോ?പിണറായിയുടെ പരിപാടിക്ക് ആളുകളെ എത്തിക്കാൻ പ്രാദേശികനേതാക്കൾക്ക് സർക്കുലർ
ജിബിന്‍ കുര്യന് കോട്ടയം: മകള്‍ വീണാ വിജയനെതിരെയുള്ള മാസപ്പടി വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മൗനം തുടരുന്ന മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ മൗനം വെടിയുമോ എന്ന് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ്. 24നാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പുതുപ്പള്ളിയിലെത്തുന്നത്. 24ന് ഉച്ചയ്ക്ക് കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രി സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ നടക്കുന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റിയോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് നാലിന് പുതുപ്പള്ളിയിലും അഞ്ചിന് അയര്‍ക്കുന്നത്തും പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും. പൊതുസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളുടെ ആരോപണങ്ങള്‍ക്കു മറുപടി പറയുമോ എന്നാണ് രാഷ്ട്രീയ കേരളം ആകാംഷയോടെ നേക്കുന്നത്. എന്നാല്‍ മാസപ്പടി വിവാദത്തില്‍ ഇനി അഭിപ്രായം പറയേണ്ടതില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനമുള്ളതിനാല്‍ മുഖ്യമന്ത്രി പ്രതികരിക്കില്ലെന്നും പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയേണ്ട സാഹചര്യമില്ലെന്നുമാണ് മണ്ഡലത്തിലെ പ്രചാരണത്തിന്റെ ചുമതല വഹിക്കുന്ന സിപിഎമ്മിന്റെ പ്രമുഖ നേതാവ് രാഷ് ട്രദീപികയോടു…
Read Moreപാക് അധീന കാശ്മീരില്‍ വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്കെന്ന് അഭ്യൂഹം ! നിഷേധിച്ച് പ്രതിരോധ മന്ത്രാലയം
2019ല്‍ ബാലക്കോട്ട് നടത്തിയതിനു സമാനമായി വീണ്ടും പാക്കിസ്ഥാന് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതായാണ് അഭ്യൂഹം. എന്നാല്‍ കരസേനയും പ്രതിരോധ മന്ത്രാലയവും റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിട്ടുണ്ട്. അതേസമയം, ജമ്മു കശ്മീരിലെ ബാലാകോട്ട് സെക്ടറില്‍ നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരരുടെ ശ്രമം തടഞ്ഞതായി സൈന്യം സ്ഥിരീകരിച്ചു. ഇത് സര്‍ജിക്കല്‍ സ്ട്രൈക്കല്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു ഭീകരര്‍ തിങ്കളാഴ്ച രാവിലെ നിയന്ത്രണ രേഖ കടക്കാന്‍ ശ്രമം നടത്തുന്നതായി സൈന്യത്തിനു വിവരം ലഭിച്ചിരുന്നതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥയും മൂടല്‍മഞ്ഞും മറയാക്കി ബാലകോട്ട് സെക്ടറിലെ ഹാമിര്‍പൂര്‍ പ്രദേശം വഴി ഇന്ത്യയിലേക്കു കടക്കാനായിരുന്നു ഇവരുടെ നീക്കം. ഇതു തടഞ്ഞാതായാണ് വിശദീകരണം. ”ബാലകോട്ട് സെക്ടറിന് എതിര്‍വശത്തുനിന്ന് നിയന്ത്രണ രേഖ കടക്കാന്‍ ഭീകരര്‍ ശ്രമം നടത്തുന്നതായി ചില ഇന്റലിജന്‍സ് ഏജന്‍സികള്‍ ജമ്മു കാശ്മീര്‍ പോലീസിനു വിവരം നല്‍കിയിരുന്നു.…
Read Moreഎക്സ്പയറി ഡേറ്റ് തിരുത്തി സൂപ്പർ മാർക്കറ്റിന്റെ കച്ചവടം; ഓട്സ് കഴിച്ച് യുവാവിന് ഭക്ഷ്യവിഷബാധ, 10,000രൂപ നഷ്ടപരിഹാരം നൽകാൻ വിധി
വ്യത്യസ്ത രുചിയുള്ള ഭക്ഷണങ്ങള്‍ ലഭിക്കുന്നതുപോലെ തന്നെ ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങളും ഇപ്പോള്‍ കൂടുതലാണ്. ബംഗളൂരുവില്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഓട്സ് കഴിച്ചാണ് യുവാവിന് അസുഖം വന്നത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ഓട്സിന്റെ പാക്കറ്റ് പരിശോധിച്ചപ്പോഴാണ് എക്സപയറി ഡേറ്റ് കഴിഞ്ഞ വിവരം മനസിലാകുന്നത്. ഇതേതുടര്‍ന്ന് യുവാവ് കേസ് കൊടുക്കുകയും ചെയ്തു. എക്സപയറി ഡേറ്റ് കഴിഞ്ഞത് മറച്ചുവയ്ക്കാനായ് പഴയ തിയതിയ്ക്ക് മുകളില്‍ മറ്റൊരു തിയതിയും പതിച്ചിരുന്നു. ജയാനഗറിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് യുവാവ് ഹണി ഓട്സും മറ്റ് സാധനങ്ങളും വാങ്ങുന്നത്. 925 രൂപയ്ക്കാണ് ഇയാള്‍ ഓട്സ് വാങ്ങിയത്. തട്ടിപ്പ് മനസിലായതോടെ സൂപ്പര്‍മാര്‍ക്കറ്റിനെ സമീപിച്ച് ഇയാള്‍ വിശദീകരണം തേടിയിരുന്നു. എന്നാല്‍ ജീവനക്കാര്‍ ഉത്തരവാദിത്തമില്ലാതെയാണ് ഇയാളോട് പെരുമാറിയത്. തുടര്‍ന്ന് ബെംഗുളൂരു അഡീഷണല്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഇയാൾ കേസ് കൊടുത്തു. എക്സ്പയറി ഡേറ്റ് മറച്ചുവച്ച് മറ്റൊരു തിയതി പതിച്ച് യുവാവിന് ഓട്സ് നല്കിയതിനാല്…
Read Moreസുജിതയുടെ തിരോധാനം; അന്വേഷണം എത്തിനിന്നത് സുഹൃത്തിന്റെ വീട്ടുമുറ്റത്ത്; പറമ്പിലെ ഇളകിയ മണ്ണ് മാറ്റിയപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം; അച്ഛനും മക്കളും അറസ്റ്റിൽ
മലപ്പുറം: സുജിതയുടെ തിരോധാനക്കേസ് അന്വേഷിക്കുന്നതിനിടെ തുവ്വൂരിലെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍.വീട്ടുടമ വിഷ്ണു, അച്ഛന് മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍, എന്നിവരാണ് അറസ്റ്റിലായത്. പ്രതി വിഷ്ണു യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്നാണ് വിവരം. സുജിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ഇയാൾ മൊഴി നല്കി. ഈ മാസം 11ന് രാവിലെയായിരുന്നു കൊലപാതകം. മരിച്ചെന്ന് ഉറപ്പാക്കിയശേഷം കെട്ടിത്തൂക്കി. പിന്നീട് മറ്റ് പ്രതികളുടെ സഹായത്തോടെ കുഴിച്ചിട്ടെന്നുമാണ് മൊഴി. തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരായിരുന്ന സുജിതയും വിഷ്ണുവും പരിചയക്കാരായിരുന്നു. സുജിതയുടെ തിരോധാനക്കേസ് അന്വേഷിക്കുന്നതിനിടെയാണ് വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം മൃതദേഹം സുജിതയുടേതാണെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ഇന്ന് പുറത്തെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഫോറന്‍സിക് വിഭാഗം ഉള്‍പ്പെടെ ഇവിടെയെത്തി പരിശോധന നടത്തും.
Read Moreമണിക്കൂറില്‍ രണ്ടായിരത്തിലധികം സമൂസ; മെഷീൻ ഉണ്ടാക്കിയതാവട്ടെ 300 സമൂസ; തന്നെ കബളിപ്പിച്ച കമ്പനിക്ക് എട്ടിന്റെ പണി നൽകി; അബ്ദുൾ സലീമിന് 4.25 ലക്ഷം നഷ്ടപരിഹാരം
മലപ്പുറം: നിലവാരമില്ലാത്ത സമൂസ മേക്കർ മെഷീൻ നൽകി കബളിപ്പിച്ച കേസിൽ 4,28,700 രൂപ നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജില്ല ഉപഭോക്തൃ കമ്മീഷന്റെ വിധി. നിറമരുതൂർ സ്വദേശി അബ്ദുൽ സലീം നൽകിയ പരാതിയിലാണ് വിധി.മെഷീനിന്റെ വിലയായി 2,03,700 രൂപയും നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപയും കോടതിച്ചെലവായി 25,000 രൂപയും പരാതിക്കാരന് നൽകാനാണ് ഉത്തരവ്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്തപക്ഷം 12 ശതമാനം പലിശ നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷന്റെ വിധിയിൽ പറഞ്ഞു. പ്രവാസിയായ പരാതിക്കാരൻ പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതിയനുസരിച്ചാണ് ജില്ല വ്യവസായകേന്ദ്രം വഴി ബേക്കറി ആരംഭിക്കാൻ തീരുമാനിച്ചത്. മണിക്കൂറിൽ 2000ത്തിലധികം സമൂസ വൈവിധ്യമാർന്ന വിധത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന ഉറപ്പിലാണ് സമൂസ മേക്കർ മെഷീൻ വാങ്ങിയത്. കേരളത്തിൽ 5000 ത്തിലധികം മെഷീനുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. പണമടച്ചാൽ…
Read Moreഎനിക്കില്ലാത്ത സന്തോഷം നിനക്കും വേണ്ട; വേര്‍പിരിഞ്ഞ ഭാര്യയോടുള്ള പ്രതികാരം തീർത്തത് മകളുടെ കഴുത്തറത്ത്
വേര്‍പിരിഞ്ഞ ഭാര്യയോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ സ്വന്തം മകളെ അച്ഛന് കൊലപ്പെടുത്തി. കത്തി ഉപയോഗിച്ച് കഴുത്തറത്താണ് ഇയാള്‍ കൃത്യം ചെയ്തത്. മരിച്ച പെണ്‍കുട്ടിയുമായി രക്തം പുരണ്ട വസ്ത്രം ധരിച്ച് ഇയാള്‍ കാറില്‍ സഞ്ചരിച്ച വിവരം പോലീസിന് ലഭിച്ചിരുന്നു. 2011ലാണ് ഇയാള്‍ വിവാഹിതനായത്. ഭാര്യ പ്രമുഖ സ്ഥാപനത്തില്‍ സോഫ്റ്റ്വെയര് ജീവനക്കാരിയായിരുന്നു. എന്നാല്‍ ഭാര്യയെക്കാള്‍ കുറഞ്ഞ ശമ്പളമായിരുന്നു ഇയാള്‍ക്ക് ലഭിച്ചിരുന്നത്. ഇത് ഇരുവര്‍ക്കുമിടയില്‍ വഴക്കിന് കാരണമായി. എട്ട് മാസം മുന്‍പാണ് ഭാര്യ ഇയാളെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ക്കൊപ്പം താമസം ആരംഭിച്ചത്. സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നതിനിടയില്‍ ഭാര്യ മകളോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു എന്ന തോന്നല്‍ വൈരാഗ്യത്തിന് കാരണമായി. തുടര്‍ന്ന് മകളെ കൊല്ലാന്‍ ഇയാള്‍ പദ്ധതിയിടുകയായിരുന്നു. പദ്ധതിപ്രകാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് മകളെ സ്കൂളില്‍ നിന്ന് ഇയാള്‍ കാറില്‍ കൂട്ടിക്കൊണ്ട് പോയി. തുടര്‍ന്ന് മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് കുട്ടിയുടെ കഴുത്ത് അറക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഔട്ടര്‍…
Read Moreസുന്ദരിയാകാൻ ബ്യൂട്ടിപാർലറിലേക്ക് പോയി; മുഹൂർത്തത്തിന് മിനിറ്റുകൾക്ക് മുമ്പ് വധു കാമുകനൊപ്പം ഒളിച്ചോടി; വരനും ബന്ധുക്കളും നിരാശരായി മടങ്ങി
തിരുവനന്തപുരം: വിവാഹ മൂഹൂർത്തത്തിന് മിനിറ്റുകൾ മാത്രം അവശേഷിക്കെ ബ്യൂട്ടി പാർലറിലേക്കു പോയ വധു കാമുകനോടൊപ്പം ഒളിച്ചോടി. ഒളിച്ചോട്ട വിവരമറിഞ്ഞ് വധുവിന്റെ മാതാപിതാക്കൾ കുഴഞ്ഞു വീണു. വിവാഹം മുടങ്ങിയതോടെ വരനും ബന്ധുക്കളും നിരാശരായി മടങ്ങി. കല്ലന്പലത്തെ ഓഡിറ്റോറിയത്തിൽ ഇന്നലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കല്ലന്പലം വടശേരിക്കോണം സ്വദേശിനിയായ യുവതിയും ഇടവ സ്വദേശിയായ യുവാവുമായുള്ള വിവാഹത്തിനാണ് സദ്യ ഉൾപ്പെടെ ക്രമീകരിച്ചത്. ആറു മാസം മുന്‍പായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇന്നലെ രാവിലെ ബ്യൂട്ടിപാർലറിൽ പോയിട്ട് ഓഡിറ്റോറിയത്തിലെത്താമെന്നു പറഞ്ഞുപോയ വധുവിനെ മൂഹൂർത്തമായിട്ടും കണ്ടില്ല. ഇതേത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വധു കാമുകനോടൊപ്പം ഒളിച്ചോടിയ വിവരം അറിഞ്ഞത്.വിവരമറിഞ്ഞ് വധുവിന്റെ മാതാപിതാക്കൾ കുഴഞ്ഞുവീഴുകയായിരുന്നു. വിവാഹം മുടങ്ങിയതോടെ വരനും ബന്ധുക്കളും മടങ്ങിപ്പോയി. വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർക്കു തയാറാക്കിയ സദ്യ പാഴായി.
Read Moreആകാശവാണി വിജയന് ! മുഖ്യമന്ത്രിയെ ഓട്ടച്ചങ്കന്‍ എന്നു വിളിച്ച് വി ഡി സതീശന്; സച്ചിദാനന്ദന് പറഞ്ഞത് കേരളത്തിന്റെ മനസ്സെന്നും പ്രതിപക്ഷ നേതാവ്
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ച്ചയായ മൂന്നാംതവണയും അധികാരത്തില്‍ വരാതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ഥിക്കണമെന്ന് പറഞ്ഞ കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്റെ പ്രസ്താവന കേരളത്തിന്റെ മനസ്സെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സമൂഹത്തേയും ഭരണകൂടത്തേയും നോക്കിക്കാണുന്ന ഏതൊരാള്‍ക്കും തോന്നുന്ന സാമാന്യ വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു. കവിയും എഴുത്തുകാരനുമൊക്കെയായതുകൊണ്ട് അദ്ദേഹം ഹൃദയത്തില്‍ തട്ടിപ്പറഞ്ഞ വാക്കുകളാണ്. ഇതാണ് കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ പറയുന്നത്. ഈ സര്‍ക്കാരാണ് തുടരുന്നതെങ്കില്‍ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതിയെന്ന് ഭയന്നിരിക്കുകയാണ്. കേരളം തകര്‍ന്നുതരിപ്പണമായിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയെ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് യു.ഡി.എഫ്. പുതുപള്ളി ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ സതീശന് വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ വര്‍ഗീയതയ്ക്കും ഫാസിസത്തിനും അഴിമതിക്കെതിരേയും ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയ ഇരുസര്ക്കാരുകള്ക്കെതിരേയുമുള്ള പോരാട്ടത്തിന്റെ പ്ലാറ്റ്ഫോമാണ് പുതുപ്പള്ളി…
Read Moreനിരന്തരം വരുന്ന വാര്‍ത്തകളില്‍ കഴിഞ്ഞ സര്‍ക്കാരാണ് ഇതെല്ലാം ചെയ്തതെന്നതിന്റെ ചെറുസൂചന പോലുമില്ല ! തുറന്നടിച്ച് ജി. സുധാകരന്
പൊതുമരാമത്ത് വകുപ്പിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. ഇതുപോലെ കേരളത്തില്‍ മൊത്തം 500 പാലങ്ങളാണ് നിര്‍മ്മിക്കുന്നത്. ഈ ചരിത്ര വസ്തുതകള്‍ ഓര്‍ക്കണം. വൈറ്റ് ടോപ്പിങ്ങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകള്‍ പോലും കഴിഞ്ഞ ഗവണ്മെന്റ് ആലപ്പുഴയില്‍ കൊണ്ടുവന്നു. ആലപ്പുഴയില്‍ എട്ടു പാലങ്ങള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ പണം അനുവദിച്ചു. 70 പാലങ്ങള്‍ ഡിസൈന്‍ ചെയ്തു. എന്നാല്‍ നിരന്തരം വരുന്ന വാര്‍ത്തകളില്‍ കഴിഞ്ഞ സര്‍ക്കാരാണ് ഇതെല്ലാം നല്‍കിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല. ഇതു വികസന ചരിത്രത്തെ കാണാതിരിക്കലാണെന്നും ജി.സുധാകരന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സുധാകരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം… ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങള്‍ പുനര്‍ നിര്‍മ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങള്‍ക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച്…
Read More