ദൈവമുണ്ട്..! സി​പി​എം വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്താ​തി​രി​ക്കാ​ന്‍ സ​ഖാ​ക്ക​ള്‍ പ്രാ​ര്‍​ഥി​ക്കണം; മൂന്നാമതും ജയിച്ചാൽ പാർട്ടിയുടെ നാശമെന്ന് സ​ച്ചി​ദാ​ന​ന്ദ​ൻ

  തി​രു​വ​ന​ന്ത​പു​രം: സി​പി​എം വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്താ​തി​രി​ക്കാ​ന്‍ സ​ഖാ​ക്ക​ള്‍ പ്രാ​ര്‍​ഥി​ക്ക​ണം. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു ത​വ​ണ അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ പാ​ർ​ട്ടി​ക്ക് ധാ​ർ​ഷ്ട്യ​മേ​റുമെന്ന് ക​വി​യും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​നു​മാ​യ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ.  മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ അ​ത് നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കും. ബം​ഗാ​ളി​ല്‍ അ​തു ക​ണ്ടെ​താ​ണെ​ന്നും ദേ​ശീ​യ​മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു. ഞാ​ൻ എ​ന്‍റെ സ​ഖാ​ക്ക​ളോ​ട് പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കു​ന്നു, അ​ടു​ത്ത ത​വ​ണ നി​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ വ​രാ​തി​രി​ക്കാ​ൻ പ്രാ​ർ​ത്ഥി​ക്കു​ക. കാ​ര​ണം അ​ത് പാ​ര്‍​ട്ടി​യു​ടെ അ​വ​സാ​ന​മാ​യി​രി​ക്കു​മെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു. യു​എ​പി​എ ചു​മ​ത്ത​ൽ, മാ​വോ​യി​സ്റ്റ് വേ​ട്ട ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ പോ​ലീ​സ് ന​യ​ത്തോ​ട് വി​യോ​ജി​പ്പു​ണ്ട്. ഗ്രോ ​വാ​സു​വി​നെ​തി​രാ​യ നി​ല​പാ​ട് ഒ​രു ക​മ്യൂ​ണി​സ്റ്റു സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ! യു​വ സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍

സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വ സി​നി​മാ സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍. കു​റു​വ​ങ്ങാ​ട് കേ​ള​മ്പ​ത്ത് ജാ​സി​ക് അ​ലി(36)​യാ​ണ് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. സി​നി​മ​യി​ല്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് പ​ല സ്ഥ​ല​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണു പ​രാ​തി. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​വി.​ബി​ജു, എ​സ്‌​ഐ വി.​അ​നീ​ഷ്, എ​എ​സ്‌​ഐ​മാ​രാ​യ വി​നീ​ഷ് കെ.​ഷാ​ജി, എ​സ്.​എ​സ്.​സി.​പി.​ഒ. ഷി​നു തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഒ​ളി​വി​ല്‍ താ​മ​സി​ച്ചി​രു​ന്ന ന​ട​ക്കാ​വി​ലെ താ​മ​സ​സ്ഥ​ല​ത്ത് പോ​ലീ​സി​നെ ക​ണ്ട് ഓ​ടി​യ​പ്പോ​ള്‍ പി​ന്തു​ട​ര്‍​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​ന്ന​ര മാ​സം മു​ന്‍​പ് അ​റ​സ്റ്റി​ലാ​യി​രു​ന്ന ഇ​യാ​ള്‍ പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന വി​വ​രം ഇ​തി​നി​ട​യി​ലാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്.

Read More

സു​ഹൃ​ത്തി​ന്റെ 14 വ​യ​സ്സു​ള്ള മ​ക​ളെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ! ഗ​ര്‍​ഭഛി​ദ്ര ഗു​ളി​ക മ​ക​നെ​ക്കൊ​ണ്ട് വാ​ങ്ങി ന​ല്‍​കി ഭാ​ര്യ

സു​ഹൃ​ത്തി​ന്റെ 14കാ​രി​യാ​യ മ​ക​ളെ മാ​സ​ങ്ങ​ളോ​ളം ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ഗ​ര്‍​ഭി​ണി​യാ​ക്കി​യ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ഡ​ല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ത്തു. ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ന്റെ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യാ​ണ് പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി എ​ഫ്‌​ഐ​ആ​ര്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പീ​ഡ​ന​ത്തി​നു കൂ​ട്ടു​നി​ന്ന ഇ​യാ​ളു​ടെ ഭാ​ര്യ​യ്ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് പെ​ണ്‍​കു​ട്ടി. 2020ല്‍ ​പി​താ​വ് മ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കു​ട്ടി​യെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. 2020നും 2021​നും ഇ​ട​യി​ല്‍ നി​ര​വ​ധി ത​വ​ണ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. കു​ട്ടി ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ള്‍ ഈ ​വി​വ​രം ഭാ​ര്യ​യെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ഗ​ര്‍​ഭഛി​ദ്ര​ത്തി​നു​ള്ള ഗു​ളി​ക മ​ക​നെ കൊ​ണ്ടു വാ​ങ്ങി​പ്പി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​ക്ക് ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലാ​ണ്. കു​ട്ടി​യു​ടെ മൊ​ഴി മ​ജിസ്ട്രേട്ടി​നു മു​ന്നി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. സ​ര്‍​ക്കാ​രി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ത്തി​ല്‍ കു​ടൂ​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ച​ന്ദ്ര​യാ​ന്റെ എ​തി​രാ​ളി ‘ലൂ​ണ 25’ ച​ന്ദ്ര​നി​ല്‍ ത​ക​ര്‍​ന്നു വീ​ണു ! ബ​ന്ധം ന​ഷ്ട​മാ​യെ​ന്ന് സ്ഥി​രീ​ക​ര​ണം

ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന ബ​ഹി​രാ​കാ​ശ ദൗ​ത്യം ച​ന്ദ്ര​യാ​ന്‍ 3ന് ​ഒ​പ്പം ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ ഇ​റ​ങ്ങു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന റ​ഷ്യ​ന്‍ ബ​ഹാ​രാ​കാ​ശ പേ​ട​ക​മാ​യ ‘ലൂ​ണ 25’ ത​ക​ര്‍​ന്ന​താ​യി സ്ഥി​രീ​ക​ര​ണം. ച​ന്ദ്ര​ന്റെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ പ്ര​വേ​ശി​ച്ച ‘ലൂ​ണ 25’ ച​ന്ദ്ര​നി​ല്‍ ഇ​ടി​ച്ചി​റ​ങ്ങി​യ​താ​യി റ​ഷ്യ​യു​ടെ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യാ​ണ് അ​റി​യി​ച്ച​ത്. പേ​ട​ക​ത്തി​ന് സാ​ങ്കേ​തി​ക​ത്ത​ക​രാ​ര്‍ നേ​രി​ട്ട​താ​യി അ​വ​ര്‍ ഇ​ന്ന​ലെ അ​റി​യി​ച്ചി​രു​ന്നു. ‘അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം’ നേ​രി​ടു​ന്നു​വെ​ന്നാ​ണു റ​ഷ്യ​യു​ടെ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി അ​റി​യി​ച്ച​ത്. ഓ​ഗ​സ്റ്റ് 11ന് ​വി​ക്ഷേ​പി​ച്ച ലൂ​ണ 25 നാ​ളെ ച​ന്ദ്ര​നി​ല്‍ ഇ​റ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ഇ​തി​നു മു​ന്നോ​ടി​യാ​യി പേ​ട​കം താ​ഴ്ത്തു​ന്ന പ്ര​ക്രി​യ​യ്ക്കി​ടെ സാ​ങ്കേ​തി​ക​പ്ര​ശ്‌​ന​മു​ണ്ടാ​യെ​ന്നാ​ണ് വി​വ​രം. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ലൂ​ണ 25 ത​ക​ര്‍​ന്ന​താ​യി റ​ഷ്യ സ്ഥി​രീ​ക​രി​ച്ച​ത്. ലൂ​ണ 25മാ​യു​ള്ള ബ​ന്ധം ന​ഷ്ട​മാ​യെ​ന്നും, പേ​ട​കം ച​ന്ദ്ര​നി​ല്‍ ഇ​ടി​ച്ചി​റ​ങ്ങി​യെ​ന്നു​മാ​ണ് റ​ഷ്യ​ന്‍ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യാ​യ റോ​സ്‌​കോ​സ്‌​മോ​സ് അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, ലൂ​ണ അ​യ​ച്ച ച​ന്ദ്ര ഗ​ര്‍​ത്ത​ങ്ങ​ളു​ടെ ആ​ദ്യ ദൃ​ശ്യ​ങ്ങ​ള്‍ റ​ഷ്യ ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ടി​രു​ന്നു. അ​ര​നൂ​റ്റാ​ണ്ടി​ന്റെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണു ച​ന്ദ്ര​നി​ലേ​ക്കു…

Read More

ഇടതു സർക്കാരിന്‍റെ അഭിമാനപദ്ധതിയായ കെ ഫോൺ ഖജനാവിന് വരുത്തിവച്ചത് 36 കോടിയുടെ നഷ്ടം; സർക്കാരിനോടു സിഎജി വിശദീകരണം തേടി

തി​രു​വ​ന​ന്ത​പു​രം: ഇടതു​ സർക്കാരിന്‍റെ അഭിമാന പദ്ധതിയായ കെ ഫോ​ണിന്‍റെ ക​രാ​റി​ൽ ക​ണ്‍​സോ​ർ​ഷ്യം വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച് പ​ണം ന​ൽ​കി​യ​തി​ലൂ​ടെ സം​സ്ഥാ​ന ഖ​ജ​നാ​വി​ന് 36 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി സി​എ​ജി. ഇ​തേ​ക്കു​റി​ച്ച് സി​എ​ജി സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. പ​ലി​ശ ര​ഹി​ത മൊ​ബി​ലൈ​സേ​ഷ​ൻ ഫ​ണ്ട് വ്യ​വ​സ്ഥ​ക​ൾ മ​റി​ക​ട​ന്ന് കെ ​ഫോ​ണ്‍ ബെ​ൽ ക​ണ്‍​സോ​ർ​ഷ്യ​ത്തി​ന് ന​ൽ​കി​യ​തി​ലൂ​ടെ​യാ​ണ് 36 കോ​ടി​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​തെന്നു സി​എ​ജി റിപ്പോർട്ടിൽ പറയുന്നു. ക​ന്പ​നി​ക്ക് യാ​തൊ​രു വ്യ​വ​സ്ഥ​യും പാ​ലി​ക്കാ​തെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ 109 കോ​ടി രൂ​പ അ​ഡ്വാ​ൻ​സ് ന​ൽ​കി​യ​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണെ​ന്നും റിപ്പോർട്ടിലുണ്ട്. 1531 കോ​ടി രൂ​പ​യ്ക്കാ​യി​രു​ന്നു ക​രാ​ർ ന​ൽ​കി​യി​രു​ന്ന​ത്. കെ​എ​സ്ഇ​ബി ഫി​നാ​ൻ​സ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശം മ​റി​ക​ട​ന്നാ​ണ് സ​ർ​ക്കാ​ർ ക​രാ​റു​മാ​യി മു​ന്നോ​ട്ട് പോ​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം.​ ശി​വ​ശ​ങ്ക​റി​ന്‍റെ വാ​ക്കാ​ലു​ള്ള നി​ർ​ദേ​ശം മാ​ത്രം വി​ശ്വ​സി​ച്ചാണ് ​പ​ത്ത് ശ​ത​മാ​നം മൊ​ബി​ലൈ​സേ​ഷ​ൻ ഫ​ണ്ടിൽ നി​ന്ന് അ​ഡ്വാ​ൻ​സ് ന​ൽ​കാ​ൻ കെ​എ​സ്ഐ​ടി​എ​ൽ…

Read More

കൗ​മാ​ര​ക്കാ​രു​ടെ ഉ​ഭ​യ​സ​മ്മ​ത​ പ്ര​കാ​ര​മു​ള്ള ലൈം​ഗി​ക​ബ​ന്ധം കു​റ്റ​ക​ര​മ​ല്ലാ​താ​ക്ക​ൽ; പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യുമായി അഭിഭാഷകൻ; പ്ര​തി​ക​ര​ണം തേ​ടി സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ​തി​നാ​റി​നും പ​തി​നെ​ട്ടി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ൽ ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക​ബ​ന്ധം കു​റ്റ​ക​ര​മ​ല്ലാ​താ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ സു​പ്രീം കോ​ട​തി കേ​ന്ദ്ര​ത്തോ​ട് പ്ര​തി​ക​ര​ണം തേ​ടി. സ​മ്മ​ത​ത്തോ​ടെ ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ൽ പ്ര​യോ​ഗി​ക്കു​ന്ന ബ​ലാ​ത്സം​ഗ നി​യ​മ​ത്തി​നെ​തി​രേ ന​ൽ​കി​യ പൊ​തു​താ​ല്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി പ്ര​തി​ക​ര​ണം തേ​ടി​യ​ത്. കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ലെ ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക​ബ​ന്ധം കു​റ്റ​ക​ര​മ​ല്ലാ​താ​ക്കാ​നു​ള്ള നി​ർ​ദ്ദേ​ശം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​താ​ണ് ഹ​ർ​ജി. അ​ഭി​ഭാ​ഷ​ക​നാ​യ ഹ​ർ​ഷ് വി​ഭോ​ർ സിം​ഗാ​ൾ വ്യ​ക്തി​പ​ര​മാ​യ നി​ല​യ്ക്ക് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യാ​ണി​ത്. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റീ​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

Read More

‘രാ​ജാ​വി​ന്‍റെ മ​ക​ളു​ടെ ബി​സി​ന​സ് പ​ങ്കാ​ളി​യാ​കൂ; എ​ല്ലാം ശ​രി​യാ​കും’; മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ പ​രി​ഹാ​സ​വു​മാ​യി സ്വ​പ്ന സു​രേ​ഷ്…

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​ക​ൾ വീ​ണ​യെ​യും പ​രി​ഹ​സി​ച്ച് സ്വ​പ്ന സു​രേ​ഷി​ന്‍റെ പോ​സ്റ്റ്. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യ്ക്കെ​തി​രേ​യു​ള്ള റ​വ​ന്യു വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രി​ഹാ​സം. ‘രാ​ജാ​വി​ന്‍റെ മ​ക​ളു’​ടെ ബി​സി​ന​സ് പ​ങ്കാ​ളി​യാ​കു​ക​യോ അ​വ​രു​ടെ ക​മ്പ​നി​ക്കു ക​ൺ​സ​ൾ​ട്ട​ൻ​സി ഫീ​സാ​യി വ​ൻ തു​ക ന​ൽ​കു​ക​യോ ചെ​യ്താ​ൽ ആ​രോ​പ​ണ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​കാ​മെ​ന്നു പോ​സ്റ്റി​ൽ പ​റ​യു​ന്നു. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ന​ട​ത്തി​യ​താ​യി പ​റ​യു​ന്ന നി​യ​മ ലം​ഘ​നം കെ​ട്ടി​ട ലൈ​സ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ളി​ത​മാ​യ പ്ര​ശ്ന​മാ​ണ്. ഇ​തി​നു പ​ര​മാ​വ​ധി ശി​ക്ഷ, പി​ഴ മാ​ത്ര​മാ​ണ്. അ​ഴി​മ​തി​ക്കെ​തി​രാ​യ എം​എ​ൽ​എ​യു​ടെ പോ​രാ​ട്ടം കേ​ര​ള​ത്തി​നു വേ​ണ്ടി​യു​ള്ള ദൗ​ത്യ​മാ​യി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും സ്വ​പ്ന പ​റ​യു​ന്നു. രാ​ജാ​വി​ന്‍റെ മ​ക​ളു​ടെ ക​മ്പ​നി വ്യാ​പാ​ര​പ​രി​ധി​യാ​യ ര​ണ്ടു കോ​ടി​യു​ടെ പ​രി​ധി ലം​ഘി​ച്ച​തി​നു പു​റ​മേ വി​ദേ​ശ​വി​നി​മ​യ ച​ട്ട (ഫെ​മ) ലം​ഘ​ന​വും (സ്പ്രി​ൻ​ക്ല​ർ വി​വാ​ദം) ന​ട​ത്തി​യി​ട്ടു​ണ്ട്. നി​കു​തി വെ​ട്ടി​പ്പി​നു പു​റ​മേ പി​എ​ഫ്, ഇ​എ​സ്ഐ ക്ര​മ​ക്കേ​ടും ന​ട​ത്തി. ക​മ്പ​നി​യു​ടെ രേ​ഖ​ക​ൾ…

Read More

അധികാര ധാർഷ്ട്യം… ലോക്കൽ സെക്രട്ടറിയുടെ ബന്ധുവിനേയും പെൺകുട്ടികളേയും പോലീസ് കണ്ടെത്തിയത് ആളൊഴിഞ്ഞ സ്ഥലത്ത്നിന്ന്; അസഭ്യവർഷവുമായി സിപിഎം നേതാവ്

ആ​ല​പ്പു​ഴ: പോ​ലീ​സു​കാ​ര​നെ​തി​രേ സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റിയുടെ ഭീ​ഷ​ണി. ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ഹെ​ബി​ന്‍ ദാ​സി​നെ​തി​രേ​യാ​ണ് ആ​രോ​പ​ണം. നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഷൈ​നി​ന് എ​തി​രേ​യാ​ണ് ദാ​സ് ഭീ​ഷ​ണി​യും അ​സ​ഭ്യ​വ​ര്‍​ഷ​വും ന​ട​ത്തി​യ​ത്. ഇ​യാ​ളു​ടെ ബ​ന്ധു​വി​ന്‍റെ മ​ക​നെ​യും ര​ണ്ട് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ​യും ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് പോ​ലീസ് ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ ആ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഈ ​സം​ഭ​വ​മാ​ണ് ദാ​സി​നെ പ്ര​കോ​പി​ച്ചി​ച്ച​ത്. ആ​വ​ശ്യ​മി​ല്ലാ​ത്ത പ​രി​പാ​ടി​ക്ക് നി​ന്നാ​ല്‍ വി​വ​ര​മ​റി​യു​മെ​ന്ന് ഷൈ​നി​നെ ഫോ​ണി​ല്‍ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന്‍ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Read More

കൈ​തോ​ല​പ്പാ​യ​യി​ൽ ക​ട​ത്തി​യ​തി​ൽ ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ പ​ണ​വും: രണ്ടുദിവസംകൊണ്ട് സമാഹരിച്ചത് ലക്ഷ്യത്തിനപ്പുറമെന്ന് ജി.​ ശ​ക്തി​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കൈ​തോ​ല​പ്പാ​യ​യി​ൽ പ​ണം ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് സി​പി​എം പ്ര​മു​ഖ​ർ പി​ണ​റാ​യി വി​ജ​യ​നും പി.​ രാ​ജീ​വു​മാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്കി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ ദേ​ശാ​ഭി​മാ​നി മു​ൻ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ജി.​ശ​ക്തി​ധ​ര​ൻ വീ​ണ്ടും കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി. കൈ​തോ​ല​പ്പാ​യ​യി​ല്‍ ക​ട​ത്തി​യ​തി​ല്‍ ക​രി​മ​ണ​ല്‍ വ്യ​വ​സാ​യി ശ​ശി​ധ​ര​ന്‍ ക​ര്‍​ത്താ​യു​ടെ പ​ണ​വു​മു​ണ്ടെ​ന്നാ​ണ് ശ​ക്തി​ധ​ര​ൻ ഇ​ന്ന് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. അ​ന്ന​ത്തെ ഏ​റ്റ​വും വ​ലി​യ നോ​ട്ടു​കെ​ട്ട് ക​ര്‍​ത്താ ന​ല്‍​കി​യ​താ​ണെ​ന്നും പ​ണം ഏ​റ്റു​വാ​ങ്ങി​യ​ത് ദേ​ശാ​ഭി​മാ​നി ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ.​വേ​ണു​ഗോ​പാ​ലാ​ണെ​ന്നും ശ​ക്തി​ധ​ര​ന്‍ ഫേ​സ് ബു​ക്കി​ല്‍ വെ​ളി​പ്പെ​ടു​ത്തി. ഒ​രു​വ​മ്പ​ൻ പാ​ർ​ട്ടി എ​ത്താ​നു​ണ്ടെ​ന്ന് ഇ​ടയ്​ക്കി​ടെ പി.​രാ​ജീ​വ് പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു​വെ​ങ്കി​ലും അ​യാ​ൾ വ​ന്ന​പ്പോ​ൾ കി​ട്ടി​യ​ത് അ​ഞ്ചു​ല​ക്ഷ​ത്തി​ൽ താ​ഴെ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും ശ​ക്തി​ധ​ര​ൻ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല ര​ണ്ടാം ദി​വ​സം സ​മാ​ഹ​രി​ച്ച​ത് ല​ക്ഷ്യ​ത്തി​ന​പ്പു​റ​മാ​യ​തു​കൊ​ണ്ടാ​കാം ഇ​നി വ​രു​ന്ന​വ​രോ​ട് തി​രു​വ​ന​ന്ത​പു​ര​ത്തു എ​ത്തി​ച്ചാ​ൽ മ​തി എ​ന്ന് പി​ണ​റാ​യി ച​ട്ടം കെ​ട്ടി​യ​തെ​ന്നും ശ​ക്തി​ധ​ര​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു. ക​രി​മ​ണ​ൽ ക​ന്പ​നി​യി​ൽനി​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ മാ​സ​പ്പ​ടി…

Read More

തൃ​ശൂ​രി​ൽ ബ​സ് മ​റി​ഞ്ഞു 40 പേർക്ക് പരിക്ക്; പ​രി​ക്കേ​റ്റ​വ​രി​ൽ കൂ​ടു​ത​ലും വി​ദ്യാ​ർ​ഥി​ക​ൾ; അപകടം നടന്നത് റോഡ് പണി നടക്കുന്ന സ്ഥലത്ത്

തൃ​ശൂ​ർ: ക​ണി​മം​ഗ​ല​ത്ത് സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. തൃ​പ്ര​യാ​റി​ൽ​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക്രൈ​സ്റ്റ് മോ​ട്ടോ​ഴ്സ് എ​ന്ന ബ​സാ​ണ് ഇ​ന്നു രാ​വി​ലെ 8.25ഓ​ടെ മ​റി​ഞ്ഞ​ത്. ബ​സി​ൽ അ​ന്പ​തോ​ളം പേ​രു​ണ്ടാ​യി​രു​ന്നു. നാ​ൽ​പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ കൂ​ർ​ക്ക​ഞ്ചേ​രി എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ലും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ളു​ടെ ഒ​ഴി​കെ ബാ​ക്കി ആ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു ബ​സി​ൽ കൂ​ടു​ത​ലാ​യും ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ണി​മം​ഗ​ല​ത്ത് റോ​ഡു പ​ണി​യും കോ​ണ്‍​ക്രീ​റ്റിം​ഗും ന​ട​ന്നു​കൊ​ണ്ടി​രു​ന്ന സ്ഥ​ല​ത്താ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ചെ​രി​വു​ള്ള ഭാ​ഗ​ത്തേ​ക്ക് ബ​സ് നീ​ങ്ങി​യ​തോ​ടെ​യാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. ബ​സ് മ​റി​ഞ്ഞ​തോ​ടെ ബ​സി​നു​ള്ളി​ൽ കൂ​ട്ട​നി​ല​വി​ളി​യാ​യി. ഒ​ന്നു​കൂ​ടി ബ​സ് മ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ പാ​ട​ത്തേ​ക്ക് വീ​ഴു​മാ​യി​രു​ന്നു. അ​ത് വ​ലി​യ ദു​ര​ന്ത​മാ​കു​മാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​രും വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ജ​ന​പ്ര​തി​നി​ധി​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. അ​പ​ക​ട​മ​റി​ഞ്ഞ് മ​ന്ത്രി കെ. ​രാ​ജ​ൻ, ജി​ല്ല…

Read More