റായ്പുർ: വധുവിന് മുൻ കാമുകൻ വിവാഹ സമ്മാനമായി നൽകിയ ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു. ഛത്തീസ്ഗഡിലെ കബീർദാം സ്വദേശികളായ ഹേമേന്ദ്ര മേരവി (22), രാജ്കുമാർ (30) എന്നിവരാണ് മരിച്ചത്. ഒന്നരവയസുള്ള കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. സംഭവത്തിൽ ഹോം തിയറ്റർ നൽകിയ സർജു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ പരിശോധനയിൽ ഹോം തിയറ്ററാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമ്മാനം നൽകിയ വ്യക്തിയെ കണ്ടെത്തിയത്. സർജുവിന്റെ മുൻ കാമുകിയായിരുന്ന യുവതിയുടെയും ഹേമേന്ദ്രയുടെ വിവാഹം ശനിയാഴ്ചയായിരുന്നു. വീടിനുള്ളിൽവച്ച് വിവാഹസമ്മാനങ്ങൾ പൊതി തുറന്നു നോക്കുകയായിരുന്നു കുടുംബം. വൈദ്യുതിയുമായി ഘടിപ്പിച്ച് ഹോം തിയറ്റർ സ്വിച്ച് ഓൺ ചെയ്തയുടനെയാണ് പൊട്ടിത്തെറിയുണ്ടായത്. ഹേമേന്ദ്ര സംഭവസ്ഥലത്തും രാജ്കുമാർ ആശുപത്രിയിൽവച്ചും മരിച്ചു. പൊട്ടിത്തെറിയുടെ ശക്തിയിൽ ഹോം തിയറ്റർ സംവിധാനം സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയും മേൽക്കൂരയും തകർന്നു. തലസ്ഥാനമായ…
Read MoreCategory: Top News
ബക്കറ്റില്‍ കണ്ടെത്തിയ കുഞ്ഞ് ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിയുടെ! യുവതി താമസിക്കുന്നത് വാടകവീട്ടില്‍; പോലീസ് കേസെടുത്തു
ചെങ്ങന്നൂർ: നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. രക്തസ്രാവവുമായി ചികിത്സ തേടിയ യുവതിയെ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ചെങ്ങന്നൂർ മുളക്കുഴയ്ക്ക് സമീപം കോട്ടയിലാണ് സംഭവം. കുഞ്ഞിന് ജീവനുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ആശുപത്രിയിലെത്തിക്കാൻ പോലീസുകാർ ബക്കറ്റുമായി ഓടുകയായിരുന്നു. ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്. 34 വയസുള്ള യുവതിയും 10 വയസുള്ള മകനും യുവതിയുടെ അമ്മയുമാണ് വാടക വീട്ടില്‍ താമസിക്കുന്നത്. അമ്മയ്ക്കൊപ്പമാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. യുവതി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണെന്ന് പോലീസ് പറയുന്നു. മകന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ രക്ഷിക്കാനായതെന്നാണ് വിവരം.
Read Moreലൈംഗികത്തൊഴില്‍ പുലര്‍ച്ചെ 3 മണി വരെ മതിയെന്ന് നഗരസഭ! എതിര്‍പ്പുമായി ലൈംഗികത്തൊഴിലാളികള്‍; കാരണമായി പറയുന്നത്…
ആംസ്റ്റര്‍ഡാം: ലൈംഗികത്തൊഴിലിന് നടപടിക്രമവും സമയക്രമീകരണവും കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ ആംസ്റ്റര്‍ഡാലെ ലൈംഗികത്തൊഴിലാളികള്‍ പ്രതിഷേധത്തില്‍. ലൈംഗികത്തൊഴില്‍ എടുക്കാനുള്ള സമയം പുലര്‍ച്ചെ മൂന്ന് മണിവരെയാക്കി നിയന്ത്രിക്കുകയും ലൈംഗികത്തൊഴിലിനായി പ്രത്യേക സെന്റര്‍ കൊണ്ടുവരാനുമുള്ള നീക്കമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ലോകത്തെ സെക്‌സ്ടൂറിസത്തിന്റെ വലിയ മേഖലയാണ് ഡച്ചു നഗരമായ ആംസ്റ്റര്‍ഡാം. നിലവില്‍ പുലര്‍ച്ചെ 6 മണി വരെ ലൈംഗികത്തൊഴില്‍ ചെയ്യാന്‍ അനുമതിയുള്ളപ്പോള്‍ അത് പുലര്‍ച്ചെ 3 മണിക്ക് അവസാനിപ്പിക്കണമെന്ന നിര്‍ദേശം വ്യാപക എതിര്‍പ്പാണ് വിളിച്ചുവരുത്തുന്നത്. ഈ നീക്കം ലൈംഗികത്തൊഴിലാളികളുടെ വരുമാനത്തില്‍ ഗണ്യമായ ഇടിവ് വരുത്തുമെന്നും മടക്കയാത്രയില്‍ ഇവരുടെ സുരക്ഷയെ ബാധിക്കുമെന്നതുമാണ് പ്രതിഷേധത്തിന് കാരണം. തൊഴില്‍ ചെയ്തു കിട്ടുന്ന പണവുമായി പുലര്‍ച്ചെ 3 മണിക്ക് വീട്ടിലേക്ക് മടങ്ങാന്‍ കഴിയില്ലെന്നാണ് ഇവരുടെ വാദം. മിക്ക ലൈംഗികത്തൊഴിലാളികളും പണി ആരംഭിക്കുന്നത് തന്നെ 12 മണിക്കും ഒരു മണിക്കും ശേഷമാണെന്നും ബാറുകളും മറ്റും അടയ്ക്കുന്ന് സമയത്താണ് തങ്ങളുടെ തൊഴില്‍ ആരംഭിക്കുക എന്നും…
Read Moreനവജാത ശിശു ബക്കറ്റിൽ! കുഞ്ഞുജീവൻ രക്ഷിക്കാൻ ഓടി പോലീസുകാർ; ഒടുവില്‍…
ചെങ്ങന്നൂർ: നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ മുളക്കുഴയ്ക്ക് സമീപം കോട്ടയിലാണ് സംഭവം. ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് ജീവനുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി അറിയിച്ചത് അനുസരിച്ചാണ് പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ആശുപത്രിയിലെത്തിക്കാൻ പോലീസുകാർ ബക്കറ്റുമായി ഓടുകയായിരുന്നു. ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Read Moreമധു വധക്കേസ്: 14 പ്രതികൾ കുറ്റക്കാർ, രണ്ടുപേരെ വെറുതെവിട്ടു; പ്രതികൾക്കെതിരേ നരഹത്യ കുറ്റം; ബുധനാഴ്ച ശിക്ഷ വിധി
പാലക്കാട്: കേരള മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസിൽ 14 പേർ കുറ്റക്കാർ. രണ്ടു പ്രതികളെ ഒഴിവാക്കി. ഒന്ന് മുതൽ 16 വരെയുള്ള പ്രതികളിൽ നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെവിട്ടത്. മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ കോടതി ബുധനാഴ്ച ശിക്ഷ വിധിക്കും. പ്രതികളായ ഹുസൈൻ, മരക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദീഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നിവരാ ണ് കേസിലെ കുറ്റക്കാർ. പ്രതികൾക്കെതിരേ നരഹത്യക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാലാംപ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയുമാണ് കോടതി വെറുതെ വിട്ടത്. മുക്കാലിയിൽ ആൾക്കൂട്ടം തടഞ്ഞ് വച്ച മധുവിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചു എന്നതായി രുന്നു അനീഷിനെതിരായ കേസ്. മുക്കാലിയിലെത്തിച്ച മധുവിനെ കള്ളാ എന്ന് വിളിച്ച് അവഹേളിച്ചു എന്നതാണ് അബ്ദുൾ കരീമിനെതിരായ കേസും. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ…
Read Moreമുറിക്കുള്ളിൽ ചോര തളംകെട്ടി കിടക്കുന്നു; അമ്മയും മകനും മുറിക്കുള്ളിൽ വെട്ടേറ്റ നിലയി ൽ; പിതാവിനെ അന്വേഷിച്ച പനങ്ങാട്ടെ നാട്ടുകാർ പുലർച്ചെ കണ്ടകാഴ്ച ഞെട്ടിക്കുന്നത്…
കൊച്ചി: കൊച്ചി പനങ്ങാട് ചേപ്പനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചേപ്പനം രാഘവപ്പറന്പ് വീട്ടിൽ മണിയൻ(65), ഭാര്യ സരോജിനി(58), മകൻ മനോജ്(36) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിയൻ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലും സരോജിനിയും മനോജും തലയ്ക്ക് അടിയേറ്റ നിലയിലുമാണ് കാണപ്പെട്ടത്. അമ്മയുടെയും മകന്റെയും ശരീരത്തിൽ വെട്ടേറ്റ പാടുകളുണ്ട്. മുറിക്കുള്ളിൽ രക്തം തളംകെട്ടിയ നിലയിലാണ്. പനങ്ങാട് പോലീസ് സ്ഥലത്തെത്തി. മണിയൻ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. നേരം പുലർന്നിട്ടും വീട്ടുകാരെ പുറത്ത് കാണാത്തതിനെത്തുടർന്നാണ് രാവിലെ 8.30 ഓടെ പരിസരവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. മനോജിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു. ഇവിടെ വഴക്ക് പതിവായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. പോലീസ് നടപടികൾ പുരോഗമിക്കുകയാണ്.
Read Moreയൂ ട്യൂബ് അവതാരികയെ ഇൻസ്റ്റഗ്രാം വഴി വളച്ചു; വിവാഹ വാഗ്ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചു; യുവതിയുടെ കാറുമായി മുങ്ങിയ യുവാവിനെ കുടുക്കിയത് ഇൻസ്റ്റഗ്രാമിലൂടെ…
തൃപ്പൂണിത്തുറ: വിവാഹ വാഗ്ദാനം നൽകി യൂ ട്യൂബ് ചാനൽ അവതാരികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പീച്ചി ഡാമിന് സമീപം വിലങ്ങന്നൂർ മാളിയേക്കൽ നിധിൻ പോൾസൺ (33 ) ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യൂട്യൂബ് ചാനൽ അവതാരികയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിനിയായ യുവതിയെ എറണാകുളത്തെ സ്വകാര്യ ടെലികോം കമ്പനിയിൽ മാനേജരായ പ്രതി, യുവതിയെ കോഴിക്കോട് നിന്നു വിളിച്ചു വരുത്തുകയായിരുന്നു. തൃപ്പൂണിത്തുറ ചാത്താരിയിലെ ഫ്ളാറ്റിൽ വച്ച് നാലു ദിവസം തുടർച്ചയായി പീഡിപ്പിച്ചു. പിന്നീട് യുവതിയുടെ കാറുമായി പ്രതി കടന്നുകളയുകയായിരുന്നു. യുവതി പോലീസിൽ പരാതി നൽകിയതറിഞ്ഞ് പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടർന്ന പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.
Read Moreഎലിവിഷത്തിൽ പ്രത്യേക രാസപദാർഥങ്ങൾ ചേർത്ത് വിഷക്കൂട്ട് തയാറാക്കി;അച്ഛന്‍റെ രണ്ടാം വിവാഹം അമ്മ മരിച്ചതിന്‍റെ ഒരു വർഷം തികയും മുമ്പ്; മയൂരനാഥന്‍റെ പകയ്ക്ക് പിന്നിൽ….
തൃശൂര്‍: അവണൂരില്‍ രക്തം ഛര്‍ദ്ദിച്ച് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. എടക്കുളം അമ്മാനത്ത് വീട്ടിൽ ശശീന്ദ്രന്റെ (57) മരണവുമായി ബന്ധപ്പെട്ട് മകൻ ആയുര്‍വേദ ഡോക്ടറായ മയൂരനാഥന് (25) ആണ് അറസ്റ്റിലായത്. കടലക്കറിയില്‍ വിഷം കലര്‍ത്തി ശശീന്ദ്രനെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറയുന്നു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകമൂലമാണ് വിഷം കലര്‍ത്തിയത്. ഓണ്‍ലൈനില്‍ രാസവസ്തുക്കള്‍ വാങ്ങി വിഷം ഉണ്ടാക്കുകയായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു. ശശീന്ദ്രന്റെ അമ്മ കമലാക്ഷി (92), ഭാര്യ ഗീത(53) വീട്ടിൽ തെങ്ങുകയറാനെത്തിയ വേലൂർ സ്വദേശികളായ ശ്രീരാമചന്ദ്രൻ (50), ചന്ദ്രൻ (47) എന്നിവർ രോഗലക്ഷണങ്ങളോടെ ചികില്‍സയില്‍ കഴിയുകയാണ്. ഇഡ്ഡലിയും സാന്പാറും കടലക്കറിയുമായിരുന്നു പ്രഭാതഭക്ഷണമായി ഉണ്ടായിരുന്നത്. ഭക്ഷണശേഷം സ്കൂട്ടറിൽ എടിഎമ്മിലേക്കു പോയപ്പോഴായിരുന്നു ശശീന്ദ്രന് അസ്വസ്ഥത അനുഭവപ്പെട്ടത്. വീട്ടിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ആരോഗ്യ സർവകലാശാലയുടെ എടിഎമ്മിൽനിന്നു പണമെടുത്ത ശേഷം തൊട്ടടുത്ത കോഫി ഹൗസിൽ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഹൗസ്…
Read Moreനോമ്പുതുറന്ന് ട്രെയിനില്‍ കയറി… ഒടുവില്‍ അപ്രതീക്ഷിത മരണത്തിലേക്ക്! പ്രതിയെപ്പറ്റി സൂചന ലഭിച്ചെന്ന് ഡിജിപി
കോഴിക്കോട്: എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ റഹ്മത്ത് ട്രെയിനിൽ കണ്ണൂരിലേക്ക് യാത്ര തിരിച്ചത് സഹോദരിയുടെ വീട്ടിൽ നോമ്പ് തുറന്ന ശേഷം. ചാലിയത്തെ സഹോദരി ജസീലയുടെ വീട്ടിൽ നോമ്പ് തുറക്കാൻ എത്തിയതായിരുന്നു മരിച്ച കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്തും ബന്ധു നൗഫിഖ്. തുടർന്ന് ജസീലയുടെ രണ്ട് വയസുള്ള മകൾ സഹ്‌റയെ കൂട്ടിയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിൽ മട്ടന്നൂരിലേക്ക് തിരിച്ചത്. ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലേക്ക് പോയ സഹ്റയുടെ വാപ്പ ഷുഹൈബ് നിലവിൽ മദീനയിലാണുള്ളത്. ഷുഹൈബ് ഇന്ന് നാട്ടിലെത്തുമെന്ന് ബന്ധു അറിയിച്ചു. പ്രതിയെപ്പറ്റി സൂചന ലഭിച്ചെന്ന് ഡിജിപി തിരുവനന്തപുരം: ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ഡിജിപി അനിൽ കാന്ത്. പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഉടൻതന്നെ ഇയാളെ പിടികൂടാൻ സാധിക്കുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ഉത്തരമേഖല ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷണം…
Read Moreപഠനകാലയളവിലും പിന്നീടും ലൈംഗികമായി പീഡിപ്പിച്ചു ! ചെന്നൈ കലാക്ഷേത്രയിലെ മലയാളം അധ്യാപകന് അറസ്റ്റില്‍…
ചെന്നൈ കലാക്ഷേത്രയിലെ മലയാളം അധ്യാപകന് ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റില്‍. പൂര്‍വ വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്. ഹരി പത്മന് എന്ന അധ്യാപകനാണ് അറസ്റ്റിലായത്. പഠനകാലയളവിലും അതിനു ശേഷവും അധ്യാപകന് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ അഡയാര്‍ വനിതാ പോലീസ് കേസെടുത്തിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. ഹരിപത്മനെതിരേ നടപടി ആവശ്യപ്പെട്ട് കലാക്ഷേത്രയില്‍ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിരുന്നു. ഇയാള്‍ക്കെതിരേ കേസെടുത്തതോടെയാണ് സമരം പിന്‍വലിച്ചത്. സ്ത്രീത്വത്തെ അവഹേളിച്ചു എന്നതടക്കം മൂന്ന് വകുപ്പുകളാണ് ചുമത്തിയത്. ഹരി പത്മനു പുറമേ, സഞ്ജിത് ലാല്‍, സായി കൃഷ്ണന്, ശ്രീനാഥ് എന്നിവരുടെ പേരിലും ആരോപണങ്ങളുണ്ട്. എന്നാല്‍ ഹരി പത്മന് എതിരെ മാത്രമാണ് പോലീസില്‍ പരാതി ലഭിച്ചത്. കലാക്ഷേത്ര ഫൗണ്ടേഷനിലെ രുക്മിണീദേവി കോളേജ് ഫോര്‍ ഫൈന്‍ ആര്‍ട്സിലെ അധ്യാപകനാണ് ഹരി പത്മന്. 2015മുതല്‍ 2019 വരെ ഇവിടെ വിദ്യാര്‍ത്ഥിനിയായിരുന്ന യുവതി കോഴ്സ് തീരും…
Read More