ചെന്നൈ: വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയെന്ന പരാതിയുമായി സംവിധായികയും തമിഴ്സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകളുമായ ഐശ്വര പോലീസിനെ സമീപിച്ചു. 3.6 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. വജ്രാഭരണങ്ങള്‍, രത്നം പതിപ്പിച്ച ആഭരണങ്ങള്‍, അരം നെക്ലെയ്സ്, സ്വര്‍ണ വളകള്‍ മുതലായവയാണ് കാണാതെ പോയത്. വീട്ടിൽ ജോലി ചെയ്തിരുന്ന മൂന്നു സഹായികൾക്കു മോഷണത്തിൽ പങ്കുണ്ടാകാമെന്ന സംശയവും പരാതിയിലുണ്ട്. ഐശ്വര്യയുടെ പരാതിയില്‍ തേനാംപേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read MoreCategory: Top News
സ്നേഹിക്കാൻ ഒരു മനസ് തരാമോ..! പ്രായം 92 ൽ, മാധ്യമ മുതലാളി മർഡോകിന് നാലാം വിവാഹം; ആറുമക്കളുള്ള വരന് വധുവായി വരുന്നത്…
ലണ്ടൻ: പ്രണയിക്കാൻ ഒരു മനസുണ്ടെങ്കിൽ പിന്നെ എന്തിന് ഒറ്റയ്ക്ക് തമസിക്കണം. മാധ്യമ മുതലാളി റൂപർട് മർഡോക് 92-ാം വയസിൽ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. 66-കാരി ആൻ ലെസ്ലി സ്മിത്താണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മുൻ പോലീസ് ചാപ്ലിനായ ആനിന്റെ ഭർത്താവ് 2008 മരിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് നാലാം ഭാര്യ നടി ജെറി ഹാളുമായി മർഡോക് വേർപിരിഞ്ഞത്. പെട്രിഷ്യ ബുക്കർ, അന്ന മാൻ, വെന്‍ഡി ഡെംഗ് എന്നിവരായിരുന്നു മർഡോകിന്റെ ആദ്യ മൂന്നു ഭാര്യമാർ. മര്‍ഡോക്കിന് മൂന്ന് ഭാര്യമാരിലായി ആറുമക്കളാണുള്ളത്. ഓസ്ട്രേലിയയില്‍ ജനിച്ച മര്‍ഡോക്ക് ഇപ്പോള്‍ യുഎസ് പൗരനാണ്. ഫോക്സ് ന്യൂസ്, വാള് സ്ട്രീറ്റ് ജേണല്‍, സണ്‍ നെറ്റ് വര്‍ക്ക്, ദ ടൈംസ് തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളുടെ അധിപനാണ് മര്‍ഡോക്. 2018-ല്‍ മൂത്ത മകന് ലച്ലനെ തന്റെ പിന്‍ഗാമിയായി നിയമിച്ചു.
Read Moreലിവിംഗ് ടുഗദര്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് ശുദ്ധ അസംബന്ധം ! രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ചീഫ് ജസ്റ്റിസ്…
ലിവിംഗ് ടുഗദര്‍ ബന്ധങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ശുദ്ധ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഹര്‍ജി തള്ളിയത്. രാജ്യത്തെ എല്ലാ ലിവിംഗ് ടുഗദര്‍ ബന്ധങ്ങളും രജിസ്റ്റര്‍ ചെയ്യാനുള്ള മാര്‍ഗനിര്‍ദേശം തേടി ഒരു അഭിഭാഷകനാണ് പൊതുതാല്പര്യഹര്ജി സമര്‍പ്പിച്ചത്. ഒരുമിച്ച് താമസിക്കുന്ന പങ്കാളികളുടെ സാമൂഹിക സുരക്ഷയും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ലിവിംഗ് ടുഗതര്‍ പങ്കാളികള്‍ മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യമെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയത്. ഇതിനെതിരേ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ”എന്താണ് ഇത് എന്തിനും ഏതിനും ആളുകള്‍ കോടതിയിലേക്കു വരുന്നു. ഇത്തരം ഹര്‍ജികള്‍ക്ക് ഇനി മുതല്‍ പിഴ ചുമത്തുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ”ആരുമായാണു രജിസ്ട്രേഷന് കേന്ദ്ര സര്‍ക്കാരുമായോ ലിവിങ് ടുഗദര്‍ ബന്ധത്തിനുള്ള ആളുകളുമായി കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യാനാണ് ആളുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുകയാണോ അതോ…
Read Moreകാശ്മീര്‍ അടിമുടി മാറുന്നു ! 250 കോടി മുതല്‍മുടക്കില്‍ ഷോപ്പിംഗ് മാള്‍; നിര്‍മാണച്ചുമതല ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കള്‍ക്ക്…
ജമ്മു-കാശ്മീരില്‍ ആദ്യവിദേശനിക്ഷേപമായി 250 കോടി മുതല്‍മുടക്കില്‍ ഷോപ്പിംഗ് മാള്‍. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കെട്ടിടത്തിന് തറക്കല്ലിട്ടു. ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാതാക്കളായ ഇമാര്‍ ഗ്രൂപ്പിനാണ് നിര്‍മാണ ചുമതല. ജമ്മുവില്‍ ഐ.ടി ടവറും ഉടന്‍ നിര്‍മാണമാരംഭിക്കുമെന്ന് ശ്രീനഗറില്‍ ഇന്ത്യ-യു.എ.ഇ സംരഭക യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സിന്‍ഹ പ്രഖ്യാപിച്ചു. കാശ്മീരില്‍ വികസനം കൊണ്ടുവരുക എന്ന നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണെന്നും ഷോപ്പിങ് മാള്‍ കാശ്മീരില്‍ പുതിയ സാധ്യതകളുടെ വാതില്‍ തുറക്കുമെന്നും ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 10 ലക്ഷം ചതുരശ്രയടിയില്‍ ഒരുങ്ങുന്ന മാള്‍ 2026-ഓടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. 500ല്‍ അധികം വ്യാപാര സ്ഥാപനങ്ങള്‍ മാളിലുണ്ടാകും. 150 കോടി ചെലവഴിച്ചാകും ഐ.ടി ടവര്‍ നിര്‍മിക്കുക.
Read Moreനടുറോഡിൽ സ്ത്രീക്കുനേരേ ലൈംഗികാതിക്രമം; പേട്ട പോലീസിൽ വിവരമറിയിച്ചിട്ടും ഒരു സഹായവും കിട്ടിയില്ലെന്ന് ഇരയും കുടുംബവും
തിരുവനന്തപുരം: തിരുവനന്തപുരത്തു നടുറോഡിൽ സ്ത്രീക്കു നേരെ വീണ്ടും ലൈംഗികാതിക്രമം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. മൂലവിളാകത്തു താമസിക്കുന്ന സ്ത്രീക്കാണു ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ 13ന് രാത്രി 11നാണ് സംഭവം. സംഭവം നടന്നു നിമിഷങ്ങൾക്കകം പേട്ട പോലീസിൽ വിവരം അറിയിച്ചിട്ടും പേട്ട പോലീസ് അനങ്ങിയില്ലെന്നാണു പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പോലീസ് കേസെടുത്തത് മൂന്നു ദിവസത്തിനു ശേഷം . മകൾക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്നു വാങ്ങാനായി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ മൂലവിളാകം ജംഗഷ്നിൽ നിന്ന് അജ്ഞാതനായ ഒരാൾ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തി മകളോടു കാര്യം പറഞ്ഞു. മകൾ പേട്ട പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു സംഭവം അറിയിച്ചെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ ഒന്നുമുണ്ടായില്ല. പോലീസ് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ അർധരാത്രി മകൾക്കൊപ്പം…
Read Moreഎന്തൊരു വിധിയിത്..! ഗൈനക്കോളജി വാർഡിൽ നിന്നും ഗർഭിണികളെ കുത്തിയോടിച്ച് മൂട്ട; കോട്ടയം മെഡിക്കൽ കോളജിലെ യുവതിക്ക് സംഭവിച്ചത് കണ്ടോ…
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വാര്‍ഡില്‍ മൂട്ട ശല്യത്തെത്തുടര്‍ന്ന് രോഗികളെ മറ്റൊരു വാര്‍ഡിലേക്കു മാറ്റി. ആസാം സ്വദേശിനിയും ഏറ്റുമാനൂരില്‍ വാടകയ്ക്കു താമസിക്കുന്ന 21 കാരിയെയടക്കം എല്ലാവരെയും മാറ്റി. ശനിയാഴ്ചയാണ് പൂര്‍ണ ഗര്‍ഭിണിയായ ഇവരെ ഗൈനക്കോളജി പ്രസവ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ നേരം പുലര്‍ന്നപ്പോള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും മൂട്ടകടിയേറ്റു നീരുവച്ചു. ശരീരമാകെ തടിച്ച പാടുകള്‍ കാണുകയും ചൊറിച്ചില്‍ എടുക്കുകയും ചെയ്തിട്ടും എന്താണു സംഭവിച്ചതെന്നു യുവതിക്ക് അറിയില്ലായിരുന്നു. ഇവര്‍ കരഞ്ഞുകൊണ്ടു ശരീരം ചൊറിയുന്നതു ശ്രദ്ധിച്ച വാര്‍ഡിലെ മറ്റു രോഗികളുടെ കൂട്ടിരിപ്പുകാര്‍ യുവതിയുടെ അടുത്തുവന്നു നോക്കിയപ്പോഴാണ് മൂട്ടകടിയേറ്റതാണെന്നു മനസിലായത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയും രോഗികളെ മറ്റൊരു വാര്‍ഡിലേക്കു മാറ്റുകയും ചെയ്തു.
Read Moreകരിങ്കുന്നം പോലീസ് സ്റ്റേഷനിലെ അതിക്രമം; ബസ് ജീവനക്കാരനായ ഷാജിയെന്ന അച്ചായി ചില്ലറക്കാരനല്ല; ജഡ്ജിക്ക് മുന്നിൽ പോലീസിനെ വെള്ളം കുടിപ്പിച്ചു
തൊടുപുഴ: കരിങ്കുന്നം പോലീസ് സ്റ്റേഷനിലും പിഎച്ച്സിയിലും അതിക്രമം നടത്തിയ പത്തനംതിട്ട സ്വദേശിയായ ബസ് ജീവനക്കാരനെ റിമാൻഡ് ചെയ്തു. ചിറ്റാർ മണക്കയം കുമരംകുന്ന് ഷാജി തോമസ് (അച്ചായി-47) ആണ് റിമാൻഡിലായത്. പോലീസ് അന്വേഷണത്തിൽ ഇയാൾക്കെതിരേ പതിനെട്ടോളം ക്രിമിനൽ കേസുകൾ ഉള്ളതായി കണ്ടെത്തി. ഇതോടെ ബസിൽ ബഹളമുണ്ടാക്കിയതിന് പിടികൂടിയ പ്രതി നിസാരക്കാരനല്ലെന്ന് പോലീസിനും വ്യക്തമായി. മോഷണം, പൊതുമുതൽ നശിപ്പിക്കൽ, അടിപിടി തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. ഇയാൾക്ക് മാനസികരോഗമില്ലെന്നും ലഹരി ഉപയോഗത്തെത്തുടർന്നാണ് അതിക്രമം നടത്തിയതെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച കരിങ്കുന്നം പോലീസ് സ്റ്റേഷനിലും സമീപത്തെ പിഎച്ച്സിയിലുമാണ് ഇയാൾ ആക്രമണം അഴിച്ചുവിട്ടത്. ഇയാളുടെ ആക്രമണത്തിൽ എസ്ഐ ബൈജു പി. ബാബു, ഉദ്യോഗസ്ഥനായ അനീഷ് ആന്റണി എന്നിവർ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിക്കെതിരേ ചിറ്റാർ സ്റ്റേഷനിൽ എട്ടും പന്തളത്ത് രണ്ടും കേസുകളുണ്ട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും പ്രതിക്കെതിരേ കേസുണ്ട്.…
Read Moreശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയെ അറ്റൻഡർ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പാതിമയക്കത്തിൽ പ്രതികരിക്കാനാ കാതെ യുവതി; കോഴിക്കോട്ടെ സംഭവം ഞെട്ടിക്കുന്നത്…
കോഴിക്കോട്; സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരന് ലൈംഗികാതിക്രമത്തിന് ഇരയാക്കി. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ സർജിക്കൽ ഐസിയുവിൽ എത്തിക്കാനായി നിയോഗിക്കപ്പെട്ട അറ്റന്‍ഡറാണ് അതിക്രമം നടത്തിയത്. ആരോഗ്യനില ഗുരുതരമായ മറ്റൊരു രോഗിയെ പരിചരിക്കാനായി ഡോക്ടർമാരും സംഘവും മാറിയ വേളയിലാണ് അറ്റൻഡർ യുവതിയോട് മോശമായി പെരുമാറിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീട് ബന്ധുക്കളോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോയി. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയെ ആശുപത്രി ജീവനക്കാരന് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍…
Read Moreനാടിനെ നടുക്കിയ ചീനിക്കുഴിയിലെ അരുംകൊലയ്ക്ക് ഇന്ന് ഒരാണ്ട് ! ഹമീദ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും വളരെ ആസൂത്രിതമായി
ചീനിക്കുഴി: നാടിനെ നടുക്കിയ ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തിന് ഇന്ന് ഒരാണ്ട്. സ്വത്തു തർക്കത്തെത്തുടർന്ന് ഗൃഹനാഥൻ മകനെയും മകന്റെ ഭാര്യയെയും രണ്ടു പേരക്കുട്ടികളെയും വീടിനു പെട്രോളൊഴിച്ച് തീകൊളുത്തി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു-45), ഭാര്യ ഷീബ (40), മക്കളായ മെഹർ (16), അസ്ന (13) എന്നിവരെയാണ് പിതാവ് ഹമീദ് കൊലപ്പെടുത്തിയത്. 2022 മാർച്ച് 19നു പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. വളരെ ആസൂത്രിതമായാണ് ഹമീദ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. സംഭവദിവസം മുഹമ്മദ് ഫൈസലും ഭാര്യയും രണ്ടുമക്കളും ഒരുമുറിയിലായിരുന്നു കിടന്നിരുന്നത്. ഈ മുറി ഇവർ അകത്തുനിന്നു പൂട്ടിയിരുന്നു. മൂന്നു മുറികളുള്ള വീട്ടിലെ മറ്റൊരു മുറിയിലായിരുന്നു പ്രതി കിടന്നിരുന്നത്. എല്ലാവരും ഉറങ്ങിയെന്നു മനസിലാക്കിയശേഷം മകനും മരുമകളും കൊച്ചുമക്കളും കിടന്നിരുന്ന മുറിയുടെ വാതിലിനടിയിലൂടെ പെട്രോൾ നിറച്ച കുപ്പികൾ തീകൊളുത്തി വലിച്ചെറിയുകയായിരുന്നു. മുറിക്കുള്ളിൽ തീ ആളിക്കത്തിയതോടെ രക്ഷപ്പെടുന്നതിനായി ഇവർ…
Read Moreകോവിഡ് പരത്തിയത് മരപ്പട്ടിയോ ? 2020 ജനുവരിയില്‍ ശേഖരിച്ച സാംപിളുകളെ ആധാരമാക്കി നടത്തിയ പഠനത്തിലെ കണ്ടെത്തല്‍…
വുഹാന്‍: കോവിഡ് 19 പരത്തിയത് ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റിലെ മരപ്പട്ടിയാകാമെന്ന നിഗമനവുമായി ഒരു സംഘം ഗവേഷകര്‍. വുഹാനിലെ മാര്‍ക്കറ്റില്‍നിന്ന് 2020 ജനുവരിയില്‍ ശേഖരിച്ച സാംപിളുകളെ ആധാരമാക്കി നടത്തിയ പഠനത്തിൽനിന്നാണു പുതിയ കണ്ടെത്തൽ. മരപ്പട്ടിയുടെ ജനിതക സാംപിളുകളുമായി വലിയ രീതിയിലുള്ള സാമ്യമാണ് കോവിഡ് വൈറസിനുള്ളത്. വൈറസില്‍ കണ്ടെത്തിയ ന്യൂക്ലിക് ആസിഡിനൊപ്പം മരപ്പട്ടിയില്നിന്നുള്ള ന്യൂക്ലിക് ആസിഡും കണ്ടെത്താനായെന്നും ഗവേഷകര്‍ പറയുന്നു. കോവിഡ് വൈറസ് മനുഷ്യരിലേക്ക് പടർന്നത് വവ്വാലിൽനിന്നാണെന്നും അതല്ല ലാബില്നിന്നാണെന്നുമുള്ള ചര്‍ച്ചകളാണ് നടക്കുന്നതിനിടയിലാണു പുതിയ നിഗമനങ്ങൾ വരുന്നത്. അരിസോണ, ഉട്ടാ, സിഡ്നി, സ്ക്രിപ്സ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നി അടക്കമുള്ളവയില്‍ നിന്നുള്ള വിദഗ്ധരുടെ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പഠനത്തിലാണ് മരപ്പട്ടിയാണ് വൈറസ് പടരാന്‍ കാരണമായ ജീവിയെന്ന് സൂചിപ്പിച്ചിള്ളത്. മാർക്കറ്റിൽ മൃഗങ്ങളെ സൂക്ഷിച്ചിരുന്ന ഇടത്തെ ഭിത്തികൾ, തറ, ഇരുമ്പു കൂടുകൾ, മൃഗങ്ങളെ കൊണ്ടുവന്ന കൂടുകൾ എന്നിവയിൽ നിന്നെല്ലാമാണ് ഗവേഷണ സംഘം സാമ്പിളുകൾ ശേഖരിച്ചത്. മരപ്പട്ടിക്ക്…
Read More