ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ എത്തി, നടി മോളി കണ്ണമ്മാലിക്ക് സഹായവുമായി. മോളി കണ്ണമ്മാലിയുടെ വീട് ജപ്തിയുടെ വക്കിലെത്തിയിരുന്നു. ഫിറോസ് എത്തി വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്കി. വീടിന്റെ ആധാരം കൈമാറുന്ന വീഡിയോ പങ്കുവെച്ചാണ് ഫീറോസ് ഈ സന്തോഷവാര്‍ത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. നിങ്ങളുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കും. വീടിന്റെ ആധാരത്തിനോ മറ്റ് ആവശ്യങ്ങളുടെയോ പേരില്‍ ഇനിയാരും ഒരു രൂപ പോലും മേരി ചേച്ചിക്ക് കൊടുക്കരുതെന്നായിരുന്നു ഫിറോസ് ഫേസ്ബുക്കിലൂടെ പറഞ്ഞത്. ‘അന്നെന്റെ കൈ പിടിച്ച് കരഞ്ഞിരുന്ന മേരി ചേച്ചിയുടെയും കുടുംബത്തിന്റെയും പ്രയാസം തീര്‍ക്കാന്‍ നമുക്ക് സാധിച്ചു. ഇന്ന് മേരി ചേച്ചിയുടെ സന്തോഷം കണ്ടില്ലേ’ ഫിറോസ് പറയുന്നു… മോളി കണ്ണമ്മാലി ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ബില്ലടക്കാനും തുടര്‍ചികിത്സയ്ക്കും പണമില്ലതെ വന്നപ്പോഴും സഹായിച്ചിരുന്നു. പിന്നീട് സുഖം പ്രാപിച്ച് വീട്ടിലെത്തിയ ചേച്ചിയെ കാണാന്‍ ചെന്നപ്പോഴാണ് വീട് ജപ്തിയാവാന്‍ പോവുന്ന…
Read MoreCategory: Top News
വേമ്പനാട്ട് കായലിനടിയില്‍ 55.9 ടണ്‍ പ്ലാസ്റ്റിക് മാലിന്യം; അഞ്ച് വര്‍ഷം നീണ്ട പഠനം; വേമ്പനാട്ടു കായൽ നാശത്തിന്റെ വക്കീൽ
കൊച്ചി: വേമ്പനാട്ട് കായലിനടിയില്‍ ഒരു മീറ്റര്‍ കനത്തില്‍ 55.9 ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കൂടിയിട്ടുണ്ടെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്)യുടെ പഠന റിപ്പോര്‍ട്ട്. വേമ്പനാട്ട് കായലിന്റെ അടിതട്ടില്‍ ഒരു മീറ്റര്‍ കനത്തില്‍ മൂവായിരത്തിലേറെ ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞ് കൂടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പഠനത്തിന്റെ ആദ്യഘട്ടത്തില്‍ (2019 ഒക്ടോബറില്‍) കുഫോസ് പുറത്ത് വിട്ടിരുന്നു. ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടണ്‍ പ്ലാസ്റ്റിക് മാലിന്യം വേമ്പനാട്ട് കായലിന്റെ അടിത്തട്ടിലുണ്ട് എന്നാണ് കണ്ടെത്തല്‍. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം കുഫോസിലെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ അക്വാറ്റിക് റിസോഴ്സസ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സര്‍വേഷന്‍ ആണ് അഞ്ച് വര്‍ഷം നീണ്ട പഠനം പൂര്‍ത്തിയാക്കിയത്. ഇത് ഉള്‍പ്പടെയുള്ള കായല്‍ നശീകരണത്തിന്റെയും കായല്‍ കൈയേറ്റത്തിന്റെയും വിശദമായ രേഖ കുഫോസ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ട്. വേമ്പനാട്ട് കായലില്‍ വന്ന് ചേരുന്ന മീനച്ചല്‍, പമ്പ, അച്ചന്‍കോവില്‍ നദീത്തടങ്ങളിലും…
Read Moreമക്കൾ അച്ഛനെ കാണാൻ വരുന്നത് ചിറ്റമ്മയ്ക്ക് ഇഷ്ടക്കേട്; അച്ഛനും രണ്ടാനമ്മയും വഴക്കിടതുന്നത് സിസി ടിവിയിൽ കണ്ടു; പിന്നീട് ബന്ധുക്കൾ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…
തിരുവനന്തപുരം: കിളിമാനൂർ കാരേറ്റിന് സമീപം ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയനിലയിലും ഭർത്താവിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. കിളിമാനൂർ പുളിമാത്ത് കാരേറ്റിൽ പവിഴം വീട്ടിൽ രാജേന്ദ്രൻ (65), ഇദേഹത്തിന്റെ ഭാര്യ ശശികല (57) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെ ത്തിയത്. രാജേന്ദ്രനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും ശശികലയുടെ മൃതദേഹം മറ്റൊരു മുറിയിലെ കട്ടിലിലുമാണ് കണ്ടെ ത്തിയത്. രാജേന്ദ്രൻ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നും ഓവർസിയറായി വിരമിച്ചയാളാണ്. ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ കാൻസർ രോഗത്തെ തുടർന്ന് മരണപ്പെട്ടു. ശശികലയെ രണ്ടാമത് വിവാഹം കഴിയ്ക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധത്തിൽ മൂന്ന് മക്കളുണ്ട്. ഈ മക്കൾ രാജേന്ദ്രനെ കാണാനെത്തുന്നതിൽ ശശികലയ്ക്ക് എതിർപ്പുണ്ട ായിരുന്നുവെന്നും ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയിൽ ഇരുവരും തമ്മിൽ വഴക്കും ബഹളവും ഉണ്ടയത് വീട്ടിലെ സിസിടിവി കാമറ ലിങ്കിലൂടെ ഇദ്ദേഹത്തിന്റെ മകന്റെ ശ്രദ്ധയിൽപ്പെട്ടു.…
Read Moreതട്ടിപ്പിനിരയായ വൃദ്ധരുടെ പ്രാർഥന ഫലിച്ചു… പ്രായമായ ലോട്ടറികച്ചവടക്കാരിൽ നിന്നും വ്യാജനോട്ടുനൽകി ബാലൻസ് വാങ്ങുന്ന കോട്ടയത്തെ തട്ടിപ്പുകാരൻ പിടിയിൽ…
കാഞ്ഞിരപ്പള്ളി: ലോട്ടറി കച്ചവടക്കാരനായ വൃദ്ധനിൽനിന്നു വ്യാജ നോട്ട് നൽകി പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ മുണ്ടത്താനം ചാരുപറമ്പിൽ അഭിലാഷ് എന്ന് വിളിക്കുന്ന ബിജി തോമസിനെ (42) യാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 14ന് ഉച്ചയോടുകൂടി കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷൻ ഭാഗത്ത് കാറിലെത്തി ചിറക്കടവ് സ്വദേശിയായ വൃദ്ധനിൽനിന്നു ലോട്ടറി വാങ്ങിയതിനു ശേഷം കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന 2000 രൂപയുടെ വ്യാജ പേപ്പർ നോട്ട് നൽകി കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു. വൃദ്ധനിൽ നിന്നു 40 രൂപ വില വരുന്ന പന്ത്രണ്ടോളം ടിക്കറ്റുകളാണ് ഇയാൾ വാങ്ങിയത്. മെഡിക്കൽ ഷോപ്പിൽ നൽകാനായി പണം എടുത്തപ്പോഴാണ് രണ്ടായിരത്തിന്റെ വ്യാജ നോട്ടാണെന്ന് മനസിലായത്. തുടർന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം…
Read Moreമതിലുകളിൽ കത്രിക അടയാളം; കാവാലത്തെ ജനങ്ങൾ പരിഭ്രാന്തിയിൽ; അടയാളത്തെ ബന്ധപ്പെടുത്തി പരക്കുന്നത് നിരവധി കഥകൾ; പട്രോളിംഗ് ശക്തമാക്കിയെന്നു പോലീസ്
മങ്കൊമ്പ്: കാവാലം പ്രദേശത്തു വീടിന്റെ മതിലുകളിൽ പെയിന്റ് ഉപയോഗിച്ചു അടയാളങ്ങൾ പതിച്ചതു നാട്ടുകാരിൽ പരിഭ്രാന്തി പരത്തുന്നു. കാവാലം കുന്നുമ്മ തട്ടാശേരി-സിഎംഎസ് റോഡിലെ നിലവുന്തറ പ്രദേശത്തെ മൂന്നു വീടുകളുടെ മതിലുകളിലാണ് കത്രികയുടെ ആകൃതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. മൂന്നു ദിവസങ്ങൾക്കു മുൻപാണ് അടയാളങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്നു വീട്ടുകാർ പുളിങ്കുന്ന് പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സഖറിയാസ് നിലവന്തറ, മുട്ടുങ്കൽ ടോജോ, കൊച്ചുപടാരത്ത് ബേബിച്ചൻ എന്നിവരുടെ വീടുകളുടെ മതിലുകളിലാണ് കത്രിക ചിഹ്നം പതിക്കപ്പെട്ടത്. അടയാളങ്ങൾ കണ്ടതിനെത്തുടർന്നു പല കഥകളും പരക്കുന്നതോടെ ആളുകൾക്കിടയിൽ ഭീതിയും വളരുകയാണ്. നേരത്തെ മറുനാടൻ മോഷ്ടാക്കളും മറ്റും പകൽ നാട്ടിൽ ചുറ്റിയടിച്ചു നടന്നിട്ടു രാത്രി മോഷണം നടത്താൻ ലക്ഷ്യമിടുന്ന വീടുകളിൽ അടയാളങ്ങൾ ഇട്ടിട്ടുപോകുന്ന രീതിയുണ്ടെന്നു വാർത്തകൾ വന്നിരുന്നു. അത്തരം നീക്കമെന്തെങ്കിലുമാണോ ഇതിന്റെ പിന്നിലെന്നാണ് ചിലരുടെ സംശയം. എന്നാൽ, സാമൂഹ്യവിരുദ്ധരാണ് ഇതിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്.…
Read Moreരാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു ! കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം…
രാജ്യത്ത്് കോവിഡ് കേസുകല്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കര്‍ണാടക എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. അണുബാധ തടയാന്‍ മതിയായ നടപടികള്‍ കൈക്കൊള്ളണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കേസുകളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് എട്ടിന് 2,082 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കില്‍ മാര്‍ച്ച് 15ന് 3,264 കേസുകളായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 700 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷന് എന്നിവ കര്‍ശനമാക്കണെമെന്നും കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു. ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ടെന്ന് കേന്ദ്രം പറഞ്ഞു.
Read More‘നിങ്ങൾക്കു വേണ്ടെങ്കിലും ഞങ്ങൾക്കു വേണം ഈ നേതാവിനെ’; കെ. മുരളീധരനെ പിന്തുണച്ച് ഫ്ലക്സ് ബോർഡ്
കോഴിക്കോട്: കെ. മുരളീധരനെ പിന്തുണച്ച് കോഴിക്കോട് നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ. “നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങൾക്ക് വേണം ഈ നേതാവിനെ’ എന്നെഴുതിയ ഫ്ലക്സ് ബോർഡുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് പോരാളികൾ എന്ന പേരിലാണ് ബോർഡുകൾ. നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്ന് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് കെ. മുരളീധരൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അച്ചടക്കം പാലിക്കണമെന്നു ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷന്റെ മുന്നറിയിപ്പ് നോട്ടീസ് കിട്ടിയതിന് പിന്നാലെയാണു താൻ ഇനി ഒരു മത്സരത്തിനുമില്ലെന്ന് മുരളി പ്രഖ്യാപിച്ചത്. തർക്കം പരിഹരിച്ചുവെന്നും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചെന്നും ഹൈക്കമാന്‍ഡ് അവകാശപ്പെടുമ്പോഴാണ് താഴെത്തട്ടില്‍ പ്രവര്‍ത്തകര്‍ ഫ്ളക്സുകളായി രംഗത്തെത്തിയിരിക്കുന്നത്.
Read Moreമൂന്നു ദിവസത്തിനുള്ളിൽ ഒരു വീട്ടിൽ മൂന്നു മരണം; അമ്മയുടെയും മകന്റെയും മരണം കൈതപ്പതാലിനെ കണ്ണീരിലാഴ്ത്തി
ഉപ്പുതറ: താങ്ങാനാകാത്ത ദുഃഖഭാരവുമായാണ് ഇന്നലെ കൈതപ്പതാൽ ഗ്രാമം ഉണർന്നത്. ലിജയും മകൻ ബെന്നും വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി മരിച്ചെന്ന വിശ്വസിക്കാനാകാത്ത വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. വിവരം അറിഞ്ഞവർ കിണറ്റുകര വീട്ടിലേക്ക് ഓടിയെത്തി. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ച ലിജയുടെ 28 ദിവസം പ്രായമായ കുഞ്ഞിന്റെ സംസ്കാരചടങ്ങിൽ പങ്കെടുത്താണ് നാട്ടുകാരും ബന്ധുക്കളും ചൊവ്വാഴ്ച വൈകുന്നേരം വീടുകളിലേക്ക് മടങ്ങിയത്. കുഞ്ഞു മരിച്ചതിന്റെ ദുഃഖത്താൽ തളർന്നിരുന്ന ലിജയെ സമാശ്വസിപ്പിച്ചാണ് നാട്ടുകാർ തലേന്നു മടങ്ങിയത്.ഇന്നലെ രാവിലെ ഓടിക്കൂടിയ നാട്ടുകാർ എന്തു ചെയ്യണമെന്നറിയാതെ ആദ്യം പകച്ചുനിന്നു. പിന്നീട് ഫയർ ഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ചു. 40 അടി താഴ്ചയുള്ള കിണറ്റിൽനിന്ന് പുറത്തെടുത്ത ലിജയെയും ബെന്നിനെയും നോക്കിനിൽക്കാനേ നാട്ടുകാർക്ക് കഴിഞ്ഞുള്ളൂ. പലരുടേയും നിയന്ത്രണം വിട്ടു. ചെറുപ്പംമുതൽ ലിജ അയൽക്കാർക്കു പ്രിയപ്പെട്ടവളായിരുന്നു. വിവാഹത്തിനു ശേഷവും നാട്ടിലെത്തുന്പോൾ എല്ലാവരോടും കുശലം പറഞ്ഞും സ്നേഹാന്വേഷണം നടത്തിയുമേ മടങ്ങാറുണ്ടായിരുന്നുള്ളൂ. ഇന്നു ഭർത്താവിന്റെ…
Read Moreചില്ലറ വ്യവസായമല്ല സഖാവിന്റേത്..! കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പടെ രണ്ടു പേർ പിടിയിൽ
ഇടുക്കി: ഇടുക്കിയിൽ കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. സിപിഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമായ കൊന്നത്തടി ചിന്നാർ നിരപ്പ് പുല്ലാട്ട് സിബി (57), അമ്പാട്ട് ഷിന്റോ(44) എന്നിവരാണ് അറസ്റ്റിലായത്. ചിന്നാർ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന പ്രതികൾ പോലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ചുവെങ്കിലും പിടിയിലായി. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് നാല് കിലോ ഉണങ്ങിയ കഞ്ചാവ് പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം മുരിക്കാശേരി പോലീസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
Read Moreകടുത്ത ആരാധന, പിന്നെ ഒരു സെല്‍ഫി..! ഗുണ്ടാ തലവനെ കാണാൻ വീട്ടുകാരറിയാതെ മുങ്ങി; പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പിടിയിൽ
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയെ കാണാൻ വീട്ടിൽ നിന്നും പുറപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പിടികൂടി. പഞ്ചാബിലെ ബതിൻഡ സെൻട്രൽ ജയിലിന് പുറത്തുവച്ചാണ് രണ്ട് പെൺകുട്ടികളെ കണ്ടെത്തിയത്. ജയിലിന് പുറത്ത് നിന്ന് സെൽഫിയെടുക്കുകയായിരുന്ന പെൺകുട്ടികളെ ജയിൽ അധികൃതർ ജില്ലാ ശിശുസംരക്ഷണ വകുപ്പിന് കൈമാറി. ലോറൻസ് ബിഷ്ണോയിയുടെ കടുത്ത ആരാധകരായ പെൺകുട്ടികൾ സുഹൃത്തുക്കൾക്ക് കൈമാറാനാണ് ജയിലിന് പുറത്ത് നിന്നുള്ള ചിത്രം പകർത്തിയതെന്ന് ബതിൻഡ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ രവ്നീത് കൗർ സിദ്ധു പറഞ്ഞു. വീട്ടുകാരറിയാതെ പുറപ്പെട്ട ഇരുവരും ബതിന്ഡ റെയില്‍വേ സ്റ്റേഷനിലാണ് രാത്രി കഴിഞ്ഞത്. ഇരുവരുടെയും മാതാപിതാക്കളുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഡൽഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭീകരാക്രമണങ്ങൾ നടത്താൻ യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ വർഷം നവംബർ 23 ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യാണ് ബിഷ്ണോയിയെ അറസ്റ്റ് ചെയ്തത്.
Read More