പന്തളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മുങ്ങിയ യുവാവിനെ ബംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ് പിടികൂടി. പന്തളം, പൂഴിക്കാട് ചിറമുടിയില്‍ വാടകയ്ക്ക് താമസിച്ചു വന്ന മുളക്കുഴ അരീക്കര കൊഴുവല്ലൂര്‍ പാറപ്പുറത്ത് സുരേഷിന്റെ ഭാര്യ സബിത (സജിത-42) കൊല്ലപ്പെട്ട കേസില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര ദാലുംമുഖം പോസ്റ്റില്‍ തുടലി ബി. എസ് ഭവനില്‍ എസ്.എല്‍. ഷൈജു (32) വിനെയാണ് പന്തളം എസ്എച്ച്ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ 10 ന് രാത്രിയായിരുന്നു കൊലപാതകം. തുടർന്ന് മൊബൈല്‍ഫോണും ഓഫാക്കി മുങ്ങുകയായിരുന്നു. രണ്ടു മക്കളുള്ള സജിത തിരുവല്ലയിലെ ഒരു കടയില്‍ ജോലി ചെയ്യുമ്പോഴാണ് രണ്ടു വര്‍ഷം മുന്‍പ് ഫേസ്ബുക്ക് മുഖേനെ ഷൈജുവിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇയാള്‍ക്കൊപ്പം താമസമാക്കി. ഷൈജുവിന്റെ പരസ്ത്രീബന്ധം ചോദ്യം ചെയ്തതിനാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു. ജില്ലാ…
Read MoreCategory: Top News
കൂളിംഗ് ഗ്ലാസ് വയ്ക്കാൻ നീ ആരാടാ റീലോഡഡ് ആടു തോമയോ..! കോളജിൽ കൂളിംഗ് ഗ്ലാസ് വച്ച ജൂനിയർ വിദ്യാർഥിക്ക് സീനിയേഴ്സിന്റെ മർദനം; സംഭവം കോഴിക്കോട്ട്…
കോളജിൽ കൂളിംഗ് ഗ്ലാസ് വെച്ച വിദ്യാർഥിക്ക് സീനിയേഴ്സിന്റെ ക്രൂര മർദനം. താൻ ജൂണിയര്‍ വിദ്യാർഥിയാണന്നും ജൂണിയര്‍ വിദ്യാർഥിക്ക് കണ്ണട വയ്ക്കാൻ തങ്ങൾ അനുവാദം നൽകിയിട്ടില്ലന്നും പറഞ്ഞായിരുന്നു മർദനം. കേൾപാടില്ലാത്ത അസഭ്യവർഷം നടത്തിയതായും പരാതിയിൽ പറയുന്നു. കണ്ണട വച്ചതിന് വിദ്യാർഥിക്ക് ക്രൂരമർദനമേറ്റ സംഭവത്തില്‍ അഞ്ചു സീനിയർ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. കോളജ് അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്നാണ് നടപടി. മുക്കം കെഎംസിടി പോളി ടെക്നിക് കോളജിലെ ബയോ മെഡിക്കൽ രണ്ടാം വർഷ വിദ്യാർഥി മുഹമ്മദ് ജാബിറാണ് ക്രൂരമായ മർദനത്തിനിരയായത്. കഴുത്തിനും കണ്ണിനും പരിക്കേറ്റ ജാബിർ കോളജിലെ ആന്റി റാഗിംഗ് സെല്ലിലും മുക്കം പോലീസിലും പരാതി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ 13നാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി പുറത്തിറങ്ങിയ തന്നെ സീനിയർ വിദ്യാർഥികൾ മർദിക്കുകയായിരുന്നെന്ന് മുഹമ്മദ് ജാബിർ പറയുന്നു.
Read Moreനിനക്ക് ജോലി വാങ്ങിത്തരണമെന്ന് സിഎം എന്നോടു പറഞ്ഞിട്ടുണ്ട് ! താഴ്ന്ന പദവിയെങ്കിലും ഇരട്ടി ശമ്പളമായിരിക്കും;ശിവശങ്കരന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്ത്…
നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നല്കാന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നതായി വിവരം. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കരന് ഇക്കാര്യം സ്വപ്നയെ അറിയിക്കുന്ന വാട്സാപ് ചാറ്റാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഈ ചാറ്റ് തെളിവായി ചേര്‍ത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ‘നിനക്ക് ജോലി വാങ്ങിത്തരണമെന്ന് സിഎം എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷെ അത് താഴ്ന്ന പദവിയായിരിക്കും. എങ്കിലും നേരത്തേയുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടും’ എന്നാണ് ശിവങ്കരന് ചാറ്റില്‍ പറയുന്നത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ഇഡി കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ശിവശങ്കര്‍-സ്വപ്നയും തമ്മിലുള്ള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ വെളിവാക്കുന്ന ചാറ്റ് ഇഡി സമര്‍പ്പിച്ചതോടെ കേസിന്റെ ഗൗരവം വര്‍ധിച്ചിരിക്കുകയാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്ന വാട്സാപ്പ് ചാറ്റുകളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അറസ്റ്റിനു…
Read Moreവസ്ത്രം അലക്കുന്നതിന്റെ പേരില്‍ തർക്കം; സൈനികനെ കൊലപ്പെടുത്തി ഡിഎംകെ കൗണ്‍സിലര്‍; ആക്രമണം നടത്തിയത് ഒൻപതംഗ സംഘം
ചെന്നൈ: ഡിഎംകെ കൗണ്‍സിലറുടെ ആക്രമണത്തില്‍ സൈനികന് കൊല്ലപ്പെട്ടു. കൃഷ്ണഗിരി ജില്ലയില്‍ സൈനികനായ പ്രഭു(33) ആണ് കൊല്ലപ്പെട്ടത്. പൊതു ടാങ്കില്‍ തുണി അലക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഡിഎംകെ കൗണ്‍സിലര്‍ ചിന്നസാമി(50) ഉള്‍പ്പെടെ മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.ചിന്നസാമി യുടെ മകന് രാജപാണ്ടി ഉള്‍പ്പെടെ ആറുപേരെ നേരത്തെ പിടികൂടിയിരുന്നു. ടാങ്കില്‍ തുണി അലക്കുന്നതുമായുള്ള തര്‍ക്കത്തിനൊടുവില്‍ ചിന്നസാമിയും സഹോദരങ്ങളും ബന്ധുക്കളുമടക്കം ഒമ്പതു പേര് മരത്തടികള്‍ ഉപയോഗിച്ച് സൈനികനെയും സഹോദരെനയും ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പ്രഭുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
Read Moreയുഎഇയിലിരുന്ന് സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ മകന് ! സിഎം രവീന്ദ്രനെ പൊക്കിയാല്‍ കൂടുതല്‍ സത്യം പുറത്തുവരുമെന്ന് സ്വപ്ന…
മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. കേരളം മുഴുവന്‍ വിറ്റുതുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചുവെന്നാണ് സ്വപ്ന പറയുന്നത്. എന്തുവില കൊടുത്തും സത്യം പുറത്തുകൊണ്ടുവരും. താന്‍ നല്കിയ തെളിവുകള്‍ക്ക് ശേഷമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സിഎം രവീന്ദ്രനെ അറസ്റ്റ് ചെയ്താല്‍ കൂടുതല്‍ സത്യം പുറത്തുവരുമെന്നും സ്വപ്ന സുരേഷ് ബംഗളൂരുവില്‍ പറഞ്ഞു. സ്വപ്നയുടെ പറഞ്ഞത്… കേസിലെ വലിയ മീനുകളെ പുറത്തുകൊണ്ടുവരാനാണ് ഞാന്‍ തീരുമാനിച്ചത്. വളരെ ഇംപോര്‍ട്ടന്റായ വ്യക്തിയെ കൂടി ചോദ്യം ചെയ്യണം. അത് സിഎം രവീന്ദ്രനാണ്. അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടേതുള്‍പ്പടെയുള്ള തട്ടിപ്പുകള്‍ പുറത്തുവരും. വീണമാഡം, കമലാ മാഡം, ചീഫ് മിനിസ്റ്റര്‍, അദ്ദേഹത്തിന്റെ മകന്, സിഎം രവീന്ദ്രന്, കോണ്‍ഫിഡന്‍ഷ്യല്‍ സെക്രട്ടറി റെസി ഉണ്ണി ഇവരെല്ലാം ഇതിനൊക്കെ ഉത്തരം പറയേണ്ടിവരും. ബിരിയാണി ചെമ്പ്, മുഖ്യമന്ത്രി ബാഗേജ്, ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനം എല്ലാം പുറത്ത് വരിക…
Read Moreന്യൂസിലന്‍ഡില്‍ പ്രളയത്തിനു പിന്നാലെ വന്‍ ഭൂചലനവും ! റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി…
ന്യൂസിലാന്‍ഡില്‍ പ്രളയത്തിനു പിന്നാലെ ഭൂചലനവും. വെല്ലിംഗ്ടണു സമീപം റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വെല്ലിംഗ്ടണില്‍ നിന്നും 48 കിലോമീറ്റര്‍ അകലത്തിലാണ് ഭുചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. വെല്ലിംഗ്ടണില്‍ ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്ന ശക്തമായ ഭുചലനം അനുഭവപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭൂചലനത്തില്‍ ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ന്യൂസിലന്‍ഡില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞടിച്ച ഗബ്രിയേല്‍ ചുഴലിക്കാറ്റില്‍ നോര്‍ത്ത് ഐലന്‍ഡിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. മഴയെയും പ്രളയത്തെയും തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. നിലവില്‍ ഓക്ക്ലാന്ഡിന്റെ കിഴക്ക് 100 കി.മീ അകലെയാണ് ചുഴലിക്കാറ്റുള്ളത്.
Read Moreഎ.പി.സോണയ്ക്കെതിരെയുളള പാര്‍ട്ടി അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് ശരിയല്ലെന്ന് പരാതിക്കാരി ! പാര്‍ട്ടിയ്ക്കെതിരേ സോണയുടെ സഹോദരിമാര്‍…
പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകരുടെ അശ്ലീലവീഡിയോകള്‍ പകര്‍ത്തിയതിന്റെ പേരില്‍ പുറത്താക്കിയ സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗം എ.പി.സോണയ്ക്കെതിരെയുളള പാര്‍ട്ടി അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് അട്ടിമറിയെന്ന ആരോപണവുമായി പരാതിക്കാരി രംഗത്ത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് താന്‍ പരാതി നല്‍കിയത്. കിട്ടാനുള്ള പണം വാങ്ങിത്തരാം എന്ന് നേതാക്കള്‍ പറഞ്ഞപ്പോള്‍ പരാതി നല്കി. മാവോ, വി.ജി.വിഷ്ണു എന്നിവരാണ് പരാതി എഴുതിയതെന്നും പരാതിക്കാരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നഗ്നദൃശ്യങ്ങള്‍ കൃത്രിമമായി തയാറാക്കിയതാണെന്നും ആരോപണമുണ്ട്. പരാതിക്കാരിയും സോണയുടെ സഹോദരിമാരും സംയുക്തമായാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ…സിപിഎം മുന്‍ ഏരിയ കമ്മിറ്റിയംഗം വി.ജി.വിഷ്ണു, ബീച്ച് ബ്രാഞ്ച് സെക്രട്ടറി മാവോ, വിഷ്ണുവിന്റെ ഭാര്യ എന്നിവര്‍ ചേര്‍ന്നാണ് പരാതി തയാറാക്കിയത്. വാട്സാപ്പില്‍ ഒപ്പ് അയച്ചുകൊടുക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. സോണ എന്നെയോ മകളെയോ ഉപദ്രവിച്ചിട്ടില്ല. പാര്‍ട്ടിയില്‍ സോണയെ ഒതുക്കാനാണ് ഈ ഗൂഢാലോചന നടത്തിയത്. പാര്‍ട്ടി സംസ്ഥാന…
Read Moreഇരിങ്ങാലക്കുട കാറളത്ത് മൂന്നംഗ കുടുംബം ജീവനൊടുക്കി; സാമ്പത്തിക ബാധ്യതകളില്ലെന്ന് നാട്ടുകാർ; പിന്നെ ഇവർക്ക് സംഭവിച്ചതെന്ത്?
സ്വന്തം ലേഖകൻഇരിങ്ങാലക്കുട: കാറളത്ത് ഒരു കുടുംബത്തിലെ ഗൃഹനാഥനും ഭാര്യയും മകനുമടക്കം മൂന്നു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹരിപുരം സ്വദേശി കുഴുപ്പുള്ളി പറമ്പിൽ മോഹനൻ (62), ഭാര്യ മിനി (56), മകൻ ആദർശ് (17) എന്നിവയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാരെ പുറത്തുകാണാതായതിനെ തുടർന്ന് ഇവരുടെ വീടിനു സമീപത്തുള്ള ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നിട്ടും കിട്ടാതായതോടെ ഇവർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഇന്നലെ അർധരാത്രി 11 ന് വീടിന്റെ പിറകിലെ വാതിൽ തകർത്ത് അകത്തുകയറി നോക്കിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടത്. ആദർശ് ഹാളിലും മോഹനനും മിനിയും മുറികളിലും ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇവർ മൂന്നുപേർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിനോട് ചേർന്ന് പലചരക്കുകട നടത്തുകയാണ്…
Read Moreഅര്ജുന് ആയങ്കിക്കെതിരേ അമല;വിവാഹത്തിന് മുമ്പ് രണ്ട് തവണ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചു; തന്നെ സ്നേഹിച്ചത് പണിത്തിനുവേണ്ടി; ഗുരുതര ആരോപണങ്ങളുമായി അമല
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്ജുന് ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമലയുടെ ഫേസ്ബുക്ക് ലൈവ്. കഴിഞ്ഞദിവസമാണ് അമല ഫേസ് ബുക്ക് ലൈവിൽ വന്നത്. ഇതോടെ സ്വർണക്കടത്ത് വിഷയങ്ങൾ ഉൾപ്പെടെയുള്ളവ വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്. തനിക്ക് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഭാഗത്തുനിന്ന് കടുത്ത പീഡനം നേരിട്ടതായും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഇവര്‍ തന്നെയായിരിക്കുമെന്നും അമല ഫേസ്ബുക്ക് ലെെവിൽ വ്യക്തമാക്കി. തന്നെ വിവാഹത്തിന് മുമ്പ് രണ്ട് തവണ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും കുഴൽപ്പണ -സ്വർണക്കടത്തുമായി ബന്ധപ്പെട്ട കുറ്റകുത്യങ്ങളിൽ അർജുന് പങ്കാളിത്തമുണ്ടെന്നും യുവതി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചാരണം നടത്തുന്നതില്‍ മനംനൊന്താണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അമല വ്യക്തമാക്കി. പോലീസിന്റെ സഹായത്തോടെ ഒരു വീട്ടിലിരുന്നാണ് ഫേസ്ബുക്ക് ലൈവ് ചെയ്യുന്നതെന്നും അമല കൂട്ടിച്ചേര്‍ത്തു. താനുമായി പ്രണയത്തിലാകുന്ന സമയത്ത് അര്ജുന് ആയങ്കിയുടെ കൈയില്‍ ഒരുരൂപപോലും ഉണ്ടായിരുന്നില്ല. ആത്മാര്‍ഥമായ പ്രണയമാണെന്നാണ് വിശ്വസിച്ചത്. പലതവണ…
Read Moreസഹിലിന്റെ സമയം..! മുഹൂർത്തം തെറ്റിക്കാതെ വിവാഹിതനായി; പുതിയ ജീവിതം തുടങ്ങുന്നതിന് മുമ്പ് നാട്ടുകാർ പണിപറ്റിച്ചു; ഇരുപത്തിനാലുകാരന്റെ ജീവിതം ഇനി ജയിലിൽ
ന്യൂഡല്‍ഹി: പങ്കാളിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ധാബയില്‍ ഒളിപ്പിക്കുകയും അന്നുതന്നെ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഹരിയാനയിലെ ജജ്ജാര്‍ സ്വദേശിനിയായ നിക്കി യാദവ് (22) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ സഹില്‍ ഗെലോട്ടിനെ(24) ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ കെയര്‍ വില്ലേജ് ക്രോസിംഗില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഒമ്പതിന് രാത്രിയാണ് കൊലപാതകം. കാറില്‍ വെച്ച് തന്റെ മൊബൈല്‍ ഫോണിന്റെ ഡാറ്റ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് നിക്കിയെ സഹില്‍ കൊലപ്പെടുത്തുകയായിരുന്നു. 10ന് ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. നിക്കിയുടെ മൊബൈല്‍ ഫോണ്‍ സഹിലിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സഹിലും നിക്കിയും തമ്മില്‍ പ്രണയത്തിലായിരുന്നു. 2018 ല്‍ ഉത്തംനഗര്‍ പ്രദേശത്ത് കോച്ചിംഗ് സെന്ററില്‍ എസ്എസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കു ന്നതിനിടെയാണ് മിത്രോണ്‍ ഗ്രാമവാസിയായ…
Read More