മോഡലായ യുവതിയെ കൊച്ചിയില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളെയും നവംബര്‍ 26 വരെ പോലീസ് കസ്റ്റഡിയില്‍വിട്ടു. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്, നിധിന് മേഘനാഥന്, സുദീപ്, രാജസ്ഥാന് സ്വദേശി ഡിംപിള്‍ ലാമ്പ(ഡോളി) എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുടെ ചെയ്തി ആസൂത്രിതവും മൃഗീയവുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞത്. പരാതിക്കാരിയ്ക്ക് മദ്യം നല്കി അബോധാവസ്ഥയിലാക്കിയാണ് പീഡിപ്പിച്ചത്. ഹോട്ടലിനു പുറത്ത് പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചും വാഹനത്തില്‍വെച്ചും ക്രൂരമായ കൂട്ടബലാല്‍സംഗം നടന്നു. കേസില്‍ ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. നാലാം പ്രതി ഡിംപിളിന്റെ ഫോണ്‍ കിട്ടാനുണ്ട്. രാജസ്ഥാനില്‍ നിന്നെത്തി ഇവിടെ ഒറ്റയ്ക്ക് താമസിച്ചു വരുന്ന ഡിപിംളിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയേണ്ടതുണ്ട്. അതേസമയം, പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിമുറി നാടകീയരംഗങ്ങള്‍ക്കും വേദിയായി. ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായതാണ് കോടതിമുറിയിലെ…
Read MoreCategory: Top News
കേന്ദ്ര സർക്കാർസ്ഥാപനത്തിൽ ജോലി, ഉയർന്ന ശമ്പളം; ഇതിഹാസിന്റെ മോഹന വാഗ്ദാനത്തിൽ ഉദ്യോഗാർഥികൾ വീണു; മുൻമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ തട്ടിപ്പ് ഞെട്ടിക്കുന്നത്
കൊച്ചി: കേന്ദ്രസർക്കാർ സ്ഥാപനം ആണെന്ന് വിശ്വസിപ്പിച്ച് ജോലി നൽകി പണം തട്ടിയ കേസിൽ ആലപ്പുഴ തോണ്ടംകുളങ്ങര കല്ലുപുരക്കൽ വീട്ടിൽ ഇതിഹാസ് (42) ഇതുവരെ തട്ടിയെടുത്തത് 45 ലക്ഷം രൂപ. പരാതിയുടെ അടിസ്ഥാനത്തിൽ സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ സെൻട്രൽ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. നിലവിൽ ഇയാൾക്കെതിരെ ഒൻപത് പരാതികളാണ് ലഭിച്ചിരിക്കുന്നത്. മുൻമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും, അഗ്രികൾച്ചറൽ ബോർഡ് ചെയർമാനായും ഖാദി ബോർഡ് ചെയർമാനായും പ്രവർത്തിച്ചിരുന്ന ആളാണ് ഇതിഹാസ്. സൊസൈറ്റി ഓഫ് ഈ ഗവേണൻസ് ഡിജിറ്റലൈസേഷൻ എന്ന സ്ഥാപനം സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തശേഷം ഇതിഹാസും കൂട്ടു പ്രതികളും ഒന്നിച്ച് മറ്റ് ബോർഡ് മെന്പർമാരെ മാറ്റി ഇതൊരു തട്ടിപ്പ് സ്ഥാപനം ആക്കി മാറ്റുകയായിരുന്നു. സർക്കാർ സ്കൂളുകളിൽ…
Read Moreവമ്പൻ സ്രാവുകളെ കുരുക്കും..! സംസ്ഥാനത്ത് 1681 സ്ഥിരം ലഹരിക്കടത്തുകാർ; കൂടുതൽ പേർ കണ്ണൂരിൽ; 162 പേരെ ഒരു വര്‍ഷത്തെ കരുതല്‍തടങ്കലില്‍ വയ്ക്കാൻ ശിപാർശ
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിക്കടത്തുകാരായ സ്ഥിരം കുറ്റവാളികളുടെ പട്ടികയുമായി പോലീസ്. വൻതോതിൽ ലഹരി കടത്തി വിൽപ്പന നടത്തുന്നവർ, നിരവധി പ്രാവശ്യം ലഹരി കേസിൽ ഉള്‍പ്പെടുന്നവർ, രാജ്യാന്തര ബന്ധമുള്ളവർ എന്നീ വിഭാഗത്തിൽപ്പെട്ടവരെ പ്രത്യേകപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് കുറ്റവാളികളുടെ പട്ടിക തയാറാക്കിയത്.1681 പേരുള്ള സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ 162 പേരെ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലില്‍ വയ്ക്കണമെന്നുള്ള ശിപാര്‍ശ പോലീസ് സംസ്ഥാന സര്‍ക്കാരിന് കൈമാറി. ഇക്കാര്യത്തിൽ ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിടേണ്ടത്. അതേസമയം കരുതൽ തടങ്കലിന്റെ കാര്യത്തിൽ ഇതേവരെ ഉത്തരവിറങ്ങിയിട്ടില്ല. പോലീസിന്റെ പട്ടികയിൽ ഏറ്റവും കൂടുതൽ ലഹരിക്കടത്തുകാരുള്ളത് കണ്ണൂരിലാണ്. 465 പേരാണ് പട്ടികയിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള വയനാടും കാസര്‍ഗോഡും 210 പേര് വീതമാണുള്ളത്. കൊല്ലം സിറ്റിയില്‍ 189 പേരുണ്ടെന്നും പൊലീസ് പട്ടിക പറയുന്നു. കോഴിക്കോട് റൂറലിൽ 184 കുറ്റവാളികളും പട്ടികയിലുണ്ട്.ഇന്റലിജൻസിന്റെ കൂടി സഹായത്തോടെ അതീവ രഹസ്യമാക്കിയാണ് ഓരോ…
Read More17 വർഷത്തിടെ 17 കേസ്; സ്വന്തം പേരിലുള്ള സിംകാർഡ് കൂട്ടുകാരുടെ മൊബൈലിൽ ഓണാക്കിവച്ച് പോലീസിനെ വട്ടംകറക്കി തട്ടിപ്പ് ; മുപ്പത്തിയഞ്ചുകാരൻ അഭിജിത്തിന് എട്ടിന്റെ പണികൊടുത്ത് പോലീസ്…
ഹരിപ്പാട്: പതിനേഴു വർഷത്തിനുള്ളിൽ പതിനേഴോളം കേസിൽ പ്രതി, ഒടുവിൽ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ചെറുതന വില്ലേജിൽ ചെറുതന വടക്കും മുറിയിൽ സൗപർണിക വീട്ടിൽ അഭിജിത്തി(35)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. 2005 മുതൽ ഹരിപ്പാട്, മാന്നാർ, കായംകുളം, അടൂർ, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, പോക്സോ, കഠിന ദേഹോപദ്രവം, കഞ്ചാവ് കൈവശം വയ്ക്കൽ തുടങ്ങിയ 15ൽ പരം കേസുകളിൽ പ്രതിയാണ്. ക്വട്ടേഷൻ മയക്കുമരുന്നു മാഫിയ തുടങ്ങിയവരുമായും ബന്ധമുണ്ട്. അഞ്ചുമാസം മുൻപ് മാന്നാർ സ്റ്റേഷനിൽ ഒന്നര കിലോ കഞ്ചാവുമായി പിടിച്ചിരുന്നു. ഒരു സ്ഥലത്തോ സ്വന്തം വീട്ടിലോ സ്ഥിരമായി താമസിക്കാറില്ല. വാടക വീടുകളിലും ലോഡ്ജുകളിലും റിസോർട്ടുകളിലും പല ജില്ലകളിലായി റൂമെടുത്ത് ആർഭാട ജീവിതം നയിക്കുകയാണ് പ്രതിയുടെ പതിവ്. സ്വന്തം പേരിലുള്ള സിം കൂട്ടുകാരുടെ കൈയിൽ കൊടുത്തു ആ സിം ഓണാക്കി വയ്ക്കുകയും പകരം പല…
Read Moreവിദ്യാർഥിനിയോട് മോശമായി പെരുമാറിയ അധ്യാപകനെ തമിഴ്നാട്ടിൽ നിന്നും പൊക്കി; സ്കൂളിന്റെ പേരിനെ പ്രതികൂലമായി ബാധിക്കുമെന്ന് പറഞ്ഞ് എല്ലാം ഒളിപ്പിക്കാൻ ശ്രമിച്ച അധ്യാപകരും അറസ്റ്റിൽ
കൊച്ചി: തൃപ്പൂണിത്തറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ അധ്യാപകന് ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റില്‍. പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. വിദ്യാര്‍ഥിനി പോലീസില്‍ നല്കിയ പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്. കുട്ടിയുടെ അമ്മയെ വിളിച്ചുവരുത്തി ഇവർ പരാതി പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചു. പോക്സോ വകുപ്പിലെ സെക്ഷന്‍ 21 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. സംഭവം സ്കൂളിന്റെ പേരിനെ പ്രതികൂലമായി ബാധിക്കുമെന്ന് അധ്യാപകർ ഭയപ്പെട്ടിരുന്നെന്നും പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകന് കിരണ്‍ തിങ്കളാഴ്ച പിടിയിലായിരുന്നു. നാഗര്‍കോവിലിലെ ബന്ധുവീട്ടില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നവംബര്‍ 16 നാണ് കേസിനാസ്പദമായ സംഭവം. കൊച്ചിയില്‍ സ്വകാര്യ ബസ് സമരമായതിനാല്‍ സ്കൂളില്‍ ഗസ്റ്റ് അധ്യാപകനായി എത്തിയ കിരണിനൊപ്പം ഇരുചക്രവാഹനത്തില്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ഥിനിയോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.
Read Moreഡിപിംള്‍ ലാമ്പ കൊച്ചിയിലെ നൈറ്റ് പാര്‍ട്ടികളിലെ സ്ഥിരസാന്നിദ്ധ്യം ! അന്വേഷണം സെക്സ് റാക്കറ്റിലേക്ക്…
കൊച്ചിയില്‍ 19കാരി മോഡല്‍ കാറില്‍ കൂട്ടബലാല്‍സംഗത്തിനിരയായ കേസിന്റെ അന്വേഷണം സെക്സ് റാക്കറ്റുകളിലേക്കും വ്യാപിക്കാന്‍ പോലീസ്. കേസില്‍ സെക്സ് റാക്കറ്റ് ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു വ്യക്തമാക്കി. അറസ്റ്റിലായ പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. മോഡലിന് മയക്കുമരുന്ന് നല്‍കിയോ എന്നകാര്യം സ്ഥിരീകരിക്കാന്‍ പരിശോധനഫലം ലഭിക്കണമെന്നും ഇതിന് സമയമെടുക്കുന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ അറസ്റ്റിലായ രാജസ്ഥാന് സ്വദേശിയും മോഡലുമായ ഡിംപിള്‍ ലാമ്പയുടെ പശ്ചാത്തലം പരിശോധിച്ചുവരികയാണ്. ഇവരുടെ കെ.വൈ.സി. രേഖകളടക്കം പരിശോധിക്കുന്നുണ്ട്. ഡിംപിള്‍ കൊച്ചിയില്‍ എത്തിയിട്ട് എത്രനാളായെന്നത് വ്യക്തമല്ലെന്നും കമ്മീഷണര്‍ പറഞ്ഞു. കേസില്‍ പോലീസ് പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായി തിങ്കളാഴ്ച അപേക്ഷ സമര്‍പ്പിക്കും. കസ്റ്റഡിയില്‍ കിട്ടിയാല്‍ ഒരാഴ്ചയോളം ഇവരെ ചോദ്യംചെയ്യും. ഇതോടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പോലീസ് സംഘത്തിന്റെ പ്രതീക്ഷ. നിലവില്‍ ഡിംപിള്‍ ലാമ്പയെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.…
Read Moreഹണിട്രാപ്പിന് ഭര്‍ത്താവിന്റെ ‘കരുതല്‍’; 68കാരനിൽനിന്ന് തട്ടിയത് 23 ലക്ഷം; വൃദ്ധനെ ഇടയ്ക്കിടെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയപ്പോൾ എല്ലാ സൗകര്യമൊരിക്കിയത് ഭർത്താവ്…
മലപ്പുറം∙ ഉന്നതസ്വാധീനമുള്ള അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്ലോഗറായ 28 വയസുകാരിക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുത്തു. ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെ മലപ്പുറം കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.കൽപകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ച് വ്ലോഗറായ റാഷിദ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചുവരുത്തി അടുത്തിടപെട്ടു. ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭർത്താവ് നിഷാദ് കണ്ടതായി നടിച്ചില്ല. രഹസ്യമായി ഭർത്താവ് തന്നെ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തു. ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. പരസ്യമായി അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളിൽ സജീവമായ ദമ്പതികൾ 23 ലക്ഷം രൂപ തട്ടിയെടുത്തത്. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള 68 കാരന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കിയത്. കൽപകഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി…
Read Moreവണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് കളിക്കൊരുങ്ങി ഒമ്പത് ടീം ക്യാപ്റ്റന്മാര് ! ഇത്തരത്തില്‍ പെരുമാറുന്നവരെ പുറത്താക്കാന്‍ ഫിഫ; കലാപക്കളമാകുമോ ഖത്തര്‍ ?
ഖത്തര്‍ ലോകകപ്പിന് കൊടിയേറിയതിനു പിന്നാലെ പലപല വിവാദങ്ങളും ഉടലെടുത്തിരിക്കുകയാണ്. മുമ്പ് സ്റ്റേഡിയത്തില്‍ മദ്യം അനുവദിക്കാത്തതിനെച്ചൊല്ലി പാശ്ചാത്യരാജ്യങ്ങള്‍ ഖത്തറിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഫിഫ ഖത്തറിനെ പിന്തുണച്ചതോടെ ആ വിവാദം തല്ക്കാലം ഒന്നടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ വണ്‍ലവ് ആം ബാന്‍ഡ് ആണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇറാനെതിരെയുള്ള ആദ്യ മത്സരത്തില്‍ വണ്‍ലവ് ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങും എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ പ്രഖ്യാപിച്ചതോടെയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ക്ക് വില കൊടുക്കാത്ത ഖത്തറിലെ കടുത്ത നിയമങ്ങള്‍ക്കെതിരേ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ സമത്വത്തിന്റെ പ്രതീകമായി കെയ്ന്‍ ആം ബാന്‍ഡ് ധരിച്ച് കളിക്കിറങ്ങും എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍, അത്തരത്തിലുള്ള പ്രവര്‍ത്തനം ഫിഫ നിയമങ്ങള്‍ക്ക് എതിരായതിനാല്‍ ഒരുപക്ഷെ കെയ്നെതിരേ നടപടി വന്നേക്കുമെന്നാണ് കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു. കളിക്കാര്‍, കളിക്കുന്ന സമയത്ത് ധരിക്കേണ്ട വസ്ത്രങ്ങളെ കുറിച്ച് ഫിഫയ്ക്ക് വ്യക്തമായ നിയമങ്ങള്‍ ഉണ്ട്. കെയ്ന്‍ ആം ബാന്‍ഡ്…
Read Moreതട്ടുകടയിൽനിന്ന് വെള്ളത്തിന് പകരം കുടിക്കാൻ നൽകിയത് മണ്ണെണ്ണ; ഒരു വയസുള്ള കുട്ടി ആശുപത്രിയിൽ; സഹോദരൻ മണവ്യത്യാസം തിരിച്ചറിഞ്ഞതിനാൽ അപകടം ഒഴിവായെന്ന് വീട്ടുകാർ
ഗുരുവായൂർ: കുട്ടികളുമായി പാർക്കിലെത്തിയ കുടുംബത്തിലെ ഒരു വയസുള്ള കുട്ടിക്ക് തട്ടുകടയിൽനിന്ന് വെള്ളമെന്ന് കരുതി കുടിക്കാൻ നൽകിയത് മണ്ണെണ്ണ. കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം പോർക്കുളം സ്വദേശികളായ അനൂപ്, ഭാര്യ നവീന എന്നിവരും ഒന്നും മൂന്നും വയസുള്ള കുട്ടികളുമായാണ് പാർക്കിലെത്തിയത്. പാർക്കിൽ നിന്ന് ഇറങ്ങിയ ശേഷം നഗരസഭ ഓഫീസിന് മുന്നിലെ തട്ടുകടയിൽനിന്ന് ലഘു ഭക്ഷണം കഴിച്ചു. തുടർന്ന് കുട്ടി വെള്ളമാവശ്യപെട്ടപ്പോൾ തട്ടുകടയിലെ സ്ത്രീ സ്റ്റീൽ ഗ്ലാസ് കഴുകി കുപ്പിയിലുണ്ടായിരുന്ന മണ്ണെണ്ണ വെള്ളമെന്ന് കരുതി നൽകി. ഒരു വയസുകാരൻ കുടിച്ചു. പിന്നീട് മൂന്ന് വയസുകാരൻ കുടിക്കാൻ തുടങ്ങിയപ്പോൾ മണവ്യത്യാസം അമ്മയെ അറിയിച്ചു.കുട്ടി കുടിച്ചത് മണ്ണെണ്ണയാണെന്ന് ബോധ്യമായതോടെ തൊട്ടടുത്ത നഗരസഭയുടെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തിൽ എത്തി. ഉടൻതന്നെ കുട്ടിയെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചു. തീപ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചിരുന്ന…
Read Moreബ്രൂണോ നീ ഞങ്ങളുടെ ചങ്കായിരുന്നു… പതിനാലു വർഷം നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്ന നായ വിടവാങ്ങി; അന്തവിശ്രമം ഒരുക്കി പൊൻകുന്നത്തെ നാട്ടുകാർ
പൊൻകുന്നം: പതിനാ ലു വർഷമായി എല്ലാവീടുകളിലും നിത്യസന്ദർശകനായിരുന്ന നായയുടെ വേർപാടിൽ നൊമ്പരപ്പെട്ട് നാട്ടുകാർ. ബ്രൂണോ എന്നു പേരിട്ട് എല്ലാവീട്ടിലും സ്നേഹം പങ്കിട്ട തങ്ങളുടെ പ്രിയപ്പെട്ട നായയ്ക്ക് നാട്ടുകാർ അന്ത്യവിശ്രമം ഒരുക്കി പുഷ്പാർച്ചന നടത്തി. പൊൻകുന്നം ടൗൺഹാൾ-ലൈബ്രറിപ്പടി റോഡിലെ താമസക്കാരുടെ പ്രിയപ്പെട്ട നായ പ്രായാധിക്യം മൂലമാണ് ചത്തത്. അടുത്തിടെ ഒരു കാർ തട്ടി പരിക്കേറ്റിരുന്നു. ഒരുകാലിന് വൈകല്യമുള്ള നായയെ ആരോ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു. പ്രദേശത്തെ പത്രവിതരണക്കാരന്റെ പിന്നാലെ എല്ലാ വീട്ടിലുമെത്തിത്തുടങ്ങിയ അവന് നാട്ടുകാരാണ് ബ്രൂണോ എന്ന പേരിട്ടത്. എല്ലാ വീട്ടുകാരും ബ്രൂണോയ്ക്ക് ബിസ്കറ്റും മറ്റ് ഭക്ഷണവും ദിവസവും നൽകിയിരുന്നു. തന്റെ പ്രിയപ്പെട്ട വീടുകളിലെല്ലാം ദിവസം ഒരുതവണയെങ്കിലും ബ്രൂണോ സന്ദർശനം നടത്തിയിരുന്നു. കുട്ടികളുടെ കളിക്കൂട്ടുകാരനുമായിരുന്നു. അടുത്തിടെ അവശതയായതോടെ മിക്ക വീട്ടുകാരും അവന് കൂടുതൽ പരിചരണം നൽകിയിരുന്നു. 25 വീടുകളിലെങ്കിലും നിത്യവും എത്തിയിരുന്ന ബ്രൂണോ എല്ലാവരുടെയും നൊമ്പരമായി മാറിയിരിക്കുകയാണിപ്പോൾ.
Read More