13 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം മതംമാറാന്‍ നിര്‍ബന്ധിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. മാണ്ഡ്യയിലെ നാഗമംഗളയിലാണ് സംഭവം. നാഗമംഗള നഗരത്തില്‍ താമസിക്കുന്ന യൂനുസ് പാഷ(25)യാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. നേരത്തെ തന്നെ വിവാഹിതനായ പ്രതി മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയാണ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലാവുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും കരസ്ഥമാക്കി. പിന്നീടായിരുന്നു പീഡനം. ഇതിനുശേഷം മതംമാറണമെന്നും അനുസരിച്ചാല്‍ വിവാഹം കഴിക്കാമെന്നുള്ള വാഗ്ദാനവും പ്രതി മുന്നോട്ടു വെച്ചെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട് മാതാപിതാക്കള്‍ ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് നാഗമംഗള പോലീസില്‍ പരാതിനല്‍കുകയായിരുന്നു.
Read MoreCategory: Top News
നേർക്കുനേർ ആനവണ്ടിയും കബാലിയും; ബസ് കൊമ്പിൽ ഉയർത്തി താഴെയിട്ടു; ഭയന്ന് വിറച്ച് യാത്രക്കാർ; റോഡിൽ നിലയുറപ്പിച്ച് കട്ടക്കലിപ്പിൽ കബാലി; ഒടുവിൽ…
അതിരപ്പിള്ളി: ചാലക്കുടി – ആനമല റോഡിൽ വിഹരിക്കുന്ന കട്ടാന കബാലി കെഎസ്ആർടിസി ബസിനെ ആക്രമിച്ചു. ഇന്നലെ രാത്രി എട്ടിന് അമ്പലപ്പാറ ഒന്നാം ഹെയർ പിൻ വളവിൽവച്ചാണ് കട്ടാന ബസിന് നേരെ പാഞ്ഞുവന്നത്. അപ്രതീക്ഷിതമായി ബസിനു മുന്നിലേക്കുവന്ന കട്ടാനയെ കണ്ട് ഡ്രൈവർ രാജീവ് ബസ് പിന്നോട്ടു തിരിച്ചെങ്കിലും ആന ബസിന്റെ മുൻ ഗ്ലാസിനു താഴെ കുത്തി ബസ് ഉയർത്തി താഴെയിട്ടു. ഡ്രൈവർ പിന്നെയും ബസ് പിന്നോട്ട് എടുത്തതുകൊണ്ട് കൂടുതൽ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു. ഏറെ നേരം റോഡിൽ നിന്ന ശേഷം കബാലി കാടുകയറിയപ്പോഴാണ് ബസ് യാത്ര തുടർന്നത്. ഇത്രയും സമയം ഡ്രൈവറോടൊപ്പം കണ്ടക്ടർ ഷാനവാസും യാത്രക്കാരും വണ്ടിയിൽ കാത്തിരുന്നു. ചാലക്കുടിയിൽനിന്ന് മലക്കപ്പാറയിലേക്ക് പോകുകയായിരുന്നു ബസ് ഇന്നലെ ൈവെെകിട്ട് 5.10നാണ് ചാലക്കുടിയിൽനിന്നു പുറപ്പെട്ടത്. കബാലിയുടെ ആക്രമണം ഭയന്ന് ഇതുവഴി വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കയാണ്. എന്നാൽ കെഎസ്ആർടിസിക്കും സ്വകാര്യ ബസുകൾക്കും നിയന്ത്രണമില്ല. കഴിഞ്ഞ…
Read Moreകൂട്ടബലാല്‍സംഗത്തിന് ഒത്താശ ചെയ്തത് ഡിപിള്‍ ! 19കാരിയെ കെണിയിലാക്കിയത് വ്യക്തമായ ഗൂഢാലോചനയ്ക്കൊടുവില്‍…
കൊച്ചിയില്‍ കാറില്‍ 19കാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ രാജസ്ഥാന് സ്വദേശിനി ഡിംപിള്‍ ലാമ്പയ്ക്ക് വ്യക്തമായ പങ്കെന്ന് കണ്ടെത്തല്‍.. ഇവരുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ചപ്പോള്‍, പ്രതികള്‍ പലതവണ തമ്മില്‍ ആശയവിനിമയം നടത്തിയതായി കണ്ടെത്തി. ഡിംപിളടക്കം എല്ലാപ്രതികള്‍ക്കും കേസില്‍ കൃത്യമായ പങ്കാളിത്തമുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ കഴിഞ്ഞ ദിവസമാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികള്‍ക്കൊപ്പം പോലീസ് തെളിവെടുപ്പിനായി എറണാകുളത്തെ ബാറിലെത്തിയിരുന്നു. കാക്കനാട്ടെ താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് പ്രതികള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റിയത് ഈ ബാറില്‍ നിന്നായിരുന്നു. കടവന്ത്ര, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു. ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. കേസിലുള്‍പ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശികള്‍ക്കെതിരേ മറ്റു കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ലഹരികച്ചവടക്കാരുമായുള്ള ബന്ധമടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബാറില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ബാറിനോട്…
Read Moreപേപ്പർ പൊതി ചതിച്ചാശാനേ..!കോട്ടയത്ത് എക്സൈസ് സംഘത്തെ കണ്ട് കഞ്ചാവ് പൊതി വിഴുങ്ങിയ യുവാവിന് എട്ടിന്റെ പണി; ഒടുക്കം ആശുപത്രിലെത്തിച്ച് രക്ഷിച്ച് പോലീസ്
കോട്ടയം: സംക്രാന്തിയിൽ എക്സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി. ഇയാളെ ആശുപത്രിയിലെത്തിച്ച് കഞ്ചാവ് പുറത്തെടുത്തു. സംക്രാന്തി മാമൂട് സ്വദേശി ലിജുമോന്‍ ജോസഫാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 8ന് സംക്രാന്തി പേരൂര്‍ റോഡിലാണ് സംഭവം. പട്രോളിങ്ങിനിടെ ഇയാളെ കണ്ട് സംശയം തോന്നിയ എക്സൈസ് സംഘം ലിജുമോനെ ചോദ്യം ചെയ്തു. ഇതിനിടെ ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ എക്സൈസ് സംഘം പിടികൂടിയതോടെ കൈയില്‍ കരുതിയിരുന്ന കഞ്ചാവ് പൊതി വിഴുങ്ങുകയായിരുന്നു. ഇത് തൊണ്ടയില്‍ കുരുങ്ങി ശ്വാസതടസ്സം അടക്കമുള്ള ലക്ഷണങ്ങള്‍ കാണിച്ചതോടെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് കഞ്ചാവ് പുറത്തെടുത്തു. ഇയാളുടെ കൈയില്‍നിന്ന് വേറെ കഞ്ചാവ് പൊതികളും കണ്ടെടുത്തു. പിടിയിലായ ലിജുമോന്‍ മയക്കുമരുന്ന്, കഞ്ചാവ് കേസുകളിലെ പ്രതിയാണ്.
Read Moreചൈന വീണ്ടും അടച്ചു പൂട്ടലിലേക്ക് ? രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്നു;പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്.
ചൈനയില്‍ വീണ്ടും കോവിഡ് അതിരൂക്ഷമാവുന്നു. രോഗബാധ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. നവംബര്‍ ആറു മുതലാണ് ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പ്രതിദിനം 26,000 ന് മുകളിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയുടെ പല പ്രവിശ്യകളിലും ലോക്ഡൗണ്‍ സമാനമായ സാഹചര്യമാണ്. കഴിയുന്നതും വീട്ടില്‍ത്തന്നെ കഴിയാനും ദിവസവും പരിശോധനയ്ക്കു വിധേയമാകാനുമാണു നിര്‍ദേശം. തലസ്ഥാന നഗരമായ ബെയ്ജിംഗില്‍ മാത്രം ആയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ റസ്റ്ററന്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ അടച്ചു. കോവിഡ് ഏറ്റവും രൂക്ഷമായ ഛയോയാങ് ജില്ലയിലെ ജനങ്ങളോട് വാരാന്ത്യം വരെ വീടുകളിലൊതുങ്ങാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ നഗരം വിട്ടുപോയാല്‍ 48 മണിക്കൂറിനകമുള്ള പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കണം. ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ച സീറോ കോവിഡ് പോളിസിയെത്തുടര്ന്നുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഈ മാസമാദ്യം ചൈന ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാര്‍ക്കു കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ രാജ്യാന്തര…
Read Moreഡിംപിളിന്റെ ഫോണ്‍ എവിടെ? അന്യസംസ്ഥാനത്ത് നിന്ന് ഇവിടെ എത്തിയത് സെക്സ് റാക്കറ്റിന്റെ കണ്ണിയായോ? കേസിലെ ആസൂത്രക ഡിംപിൾ തന്നെയെന്ന് പോലീസ്
കൊച്ചി: ഓടുന്ന കാറിനുള്ളിൽ പത്തൊന്‍പതുകാരി മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുമായി എറണാകുളം സൗത്ത് പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കാസർഗോഡ് സ്വദേശിയായ മോഡലിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ രാജസ്ഥാൻ രാംവാല രഘുവ സ്വദേശി ഡിംപിൾ ലാന്പ (ഡോളി 21), കൊടുങ്ങല്ലൂർ പരാരത്ത് വീട്ടിൽ വിവേക് സുധാകരൻ (26), കൊടുങ്ങല്ലൂർ മേത്തല കുഴിക്കാട്ടു വീട്ടിൽ നിധിൻ മേഘനാഥൻ (35), കൊടുങ്ങല്ലൂർ കാവിൽ കടവ് തായ്ത്തറ വീട്ടിൽ ടി.ആർ. സുദീപ് (34) എന്നിവരുമായാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്. പീഡനത്തിന് ഇരയായ മോഡലും പ്രതികളും ഡിജെ പാർട്ടിക്കെത്തിയ രവിപുരത്ത് ഫ്ളൈ ഹൈ ബാർ, അവിടത്തെ പാർക്കിംഗ് ഏരിയ, ഇവർ ഭക്ഷണം കഴിച്ച ഹോട്ടൽ, പീഡനത്തിനുശേഷം യുവതിയെ ഇറക്കിവിട്ട കാക്കനാട്ടെ ലോഡ്ജ് എന്നിവ ഉൾപ്പെടെ ഏഴോളം സ്ഥലങ്ങളിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തും. അഞ്ചു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്.…
Read Moreഇൻസ്റ്റഗ്രാം പ്രണയിനിയെ കാണാൻ സ്കൂളിലെത്തി; കാറിൽ പെൺകുട്ടിയുമായി കറങ്ങാൻ പോകുന്നത് മറ്റ് കുട്ടികൾ കണ്ടു; കട്ടപ്പനയിൽ നിന്ന് വിദ്യാർഥിനിയേയും കാമുകനെയും പിടികൂടിയതിങ്ങനെ…
നെടുങ്കണ്ടം: പ്ലസ് വൺ വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പ്രതികളിലൊരാളുടെ ഫോൺ ട്രാപ്പ് ചെയ്ത് പ്രതികളായ മൂവർസംഘത്തെ രണ്ട് മണിക്കൂറിനുള്ളിൽ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. സ്കൂളിലെത്തിയ വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. സംഭവം കണ്ടുനിന്ന മറ്റു കുട്ടികൾ വിവരം അധ്യാപകരെ അറിയിച്ചു. അധ്യാപകർ അറിയിച്ചതനുസരിച്ച് കമ്പംമെട്ട് പോലീസ് പല ബാച്ചുകളായി അന്വേഷണം ആരംഭിച്ചു.ഇതിനിടെയാണ് പ്രതികളിലൊരാളുടെ ഫോൺ നമ്പർ ലഭിച്ചത്. ഈ നമ്പർ ട്രെയ്സുചെയ്തപ്പോൾ ഇവർ കട്ടപ്പന ഭാഗത്തുള്ളതായി അറിയാൻ കഴിഞ്ഞു. തുടർന്ന് ഇരട്ടയാറിൽനിന്ന് ഇവരെ പിടികൂടുകയായിരുന്നു. കുഴിത്തൊളു മംഗലത്ത് നിഷിൻ (20), കുഴികണ്ടം പറമ്പിൽ അഖിൽ (19), അപ്പാപ്പിക്കട നമറ്റത്തിൽ നോയൽ (18) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി പ്രതികളിലൊരാൾ ഇൻസ്റ്റാഗ്രാം വഴി പ്രണയത്തിലായിരുന്നെന്നും കുട്ടിയുമായി എറണാകുളത്തേക്കാണ് പോകാൻ ലക്ഷ്യമിട്ടതെന്നും പോലീസ് പറഞ്ഞു. പ്രതികളായ മൂന്ന് പേരെയും പോക്സോ കേസ് ചുമത്തി…
Read More” മൃദു ഭാവെ, ദൃഢ കൃത്യെ” ഇവരണ്ടും ഇല്ലാത്തവർ കടക്ക് പുറത്ത്; ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പോലീസുകാരെ പിരിച്ചുവിടും: പ്രാഥമിക പട്ടികയിൽ 85 പേർ
തിരുവനന്തപുരം:’മൃദുവായ പെരുമാറ്റം, ദൃഢമായ കർമ്മങ്ങൾ’ ഇവരണ്ടും ഇല്ലാത്തവരുടെ ജോലി തെറിക്കും. ; ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരുടെ പട്ടിക പോലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയാറാക്കാന്‍ ഡിജിപി അനിൽകാന്ത് നിര്‍ദേശം നല്കി. പ്രാഥമിക ഘട്ടത്തില്‍ തയാറാക്കിയ 85 പേരുടെ പട്ടിയില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സിഐ മുതല്‍ എസ്പിമാര് വരെയുള്ളവരുടെ സര്‍വീസ് ചരിത്രം പോലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വീസ് ചരിത്രം ജില്ലാ പോലീസ് മേധാവിമാരും പരിശോധിക്കും. പീഡനം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം, സ്വര്‍ണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. അതേസമയം, കോട്ടയത്ത് മാങ്ങ മോഷ്ടിച്ച പോലീസുകാരനേയും എറണാകുളം…
Read Moreമലയാളി ദമ്പതികൾ പഴനിയിൽ ജീവനൊടുക്കിയ നിലയിൽ; തങ്ങളുടെ മരണത്തിന് ഉത്തരവാദികൾ വിവിധ രാഷ്ട്രീയ പാർട്ടിക്കാരാണെന്ന് ആത്മഹത്യാ കുറിപ്പ്
കൊച്ചി: എറണാകുളം സ്വദേശികളായ ദമ്പതികളെ പഴനിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തങ്ങളുടെ മരണത്തിന് കാരണക്കാര്‍ രാഷ്ട്രീയക്കാരാണെന്ന് സൂചിപ്പിച്ച് ഇവര്‍ എഴുതിയ കത്ത് പോലീസ് കണ്ടെത്തി. സിപിഎം, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ ഏഴുപേരുടെ പേരുകളും കുറിപ്പിലുണ്ട്. എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമന്(46), ഭാര്യ ഉഷ(44) എന്നിവരാണ് മരിച്ചത്. ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്യുന്നുവെന്ന് ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ദമ്പതികൾ പഴനിയിൽ ക്ഷേത്ര ദർശനത്തിനെത്തിയത്. ഏറെ നേരമായും ഇരുവരെയും പുറത്ത് കാണാത്തതിനെ തുടർന്ന് ജീവനക്കാർ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.ഇവർ താമസിച്ച മുറിയിൽ നിന്നുമാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.
Read Moreറാഷിദയ്ക്ക് ഒപ്പം 68കാരൻ വീട്ടിലെത്തുമ്പോൾ സൗകര്യങ്ങൾ ഒരുക്കിവച്ച് ഭർത്താവ് മാറിക്കൊടുക്കും! ഹണിട്രാപ്പില്‍ കുരുക്കി 23 ലക്ഷം കവര്‍ന്ന കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്
മലപ്പുറം: മലപ്പുറം കല്പകഞ്ചേരി സ്വദേശിയായ 68കാരനെ ഹണിട്രാപ്പില്‍ കുരുക്കി 23 ലക്ഷം കവര്‍ന്ന കേസില്‍ വ്ളോഗ്ഗറും ഭര്‍ത്താവും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താനൂര്‍ സ്വദേശി റാഷിദ(30), ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദ് എന്നിവരാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ച യുവതി ആലുവയിലെ ഫ്ളാറ്റിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹായത്തോടെ ഇയാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു എന്നുമാണ് പരാതി ഉയർന്നത്. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാനായി 23 ലക്ഷം രൂപ വാങ്ങിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണയായാണ് പണം തട്ടിയെടുത്തതെന്നാണ് വിവരം. എന്നാല്‍ പണം നല്‍കിയിട്ടും ബ്ലാക്ക് മെയിലിങ് തുടര്‍ന്നതോടെ 68കാരന് പൊലീസിനെ സമീപിച്ചതിനു പിന്നാലെയാണ് ദമ്പതികൾ അറസ്റ്റിലാകുന്നത്. മലപ്പുറം പുത്തനത്താണി കൽപ്പകഞ്ചേരി സ്വദേശിയായ 68 വയസുകാരനെയാണ് ദമ്പതികൾ ചേർന്ന് ട്രാപ്പിലാക്കിയത്. സമൂഹ മാധ്യമത്തിലൂടെ ഇയാളുമായി ബന്ധം സ്ഥാപിച്ച ദമ്പതികൾ തന്ത്രപൂർവ്വം ഇയാളെ വലിയിലാക്കുകയായിരുന്നു.…
Read More