സാമ്പത്തിക പ്രതിസന്ധിക്ക് മേലെ സഖാവിന്‍റെ സുരക്ഷ..! പി.​ജ​യ​രാ​ജ​ന് സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ ബു​ള്ള​റ്റ് പ്രൂ​ഫ് കാ​റ് വാങ്ങാൻ 35 ല​ക്ഷം അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം:  ഖാ​ദി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​നും സി​പി​എ​മ്മി​ലെ മു​തി​ര്‍​ന്ന നേ​താ​വു​മാ​യ പി.​ജ​യ​രാ​ജ​ന് കാ​റ് വാ​ങ്ങാ​ന്‍ 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. പി.​ജ​യ​രാ​ജ​ന്‍റെ ശാ​രീ​രി​കാ​വ​സ്ഥ​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് വി​വ​രം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കും ചെ​ല​വ് ചു​രു​ക്ക​ലി​നും ഇ​ട​യി​ലാ​ണ് ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​നം വാ​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ഈ ​മാ​സം 15ന് ​വ്യ​വ​സാ​യ വ​കു​പ്പ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി. വ്യ​വ​സാ​യ​മ​ന്ത്രി പി.​രാ​ജീ​വ് കൂ​ടി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. പി​ന്നീ​ട് മ​ന്ത്രി​സ​ഭാ യോ​ഗം ഉ​ത്ത​ര​വി​ന് അം​ഗീ​കാ​രം ന​ല്‍​കി.  സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ചീ​ഫ് സെ​ക്ര​ട്ട​റി ന​വം​ബ​ര്‍ നാ​ലി​നും ധ​ന​വ​കു​പ്പ് ഈ ​മാ​സം ഒ​മ്പ​തി​നും പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കെ​യാ​ണ് തീ​രു​മാ​നം.

Read More

കു​ടി​ക്കാ​ന്‍ ന​ല്‍​കി​യ ബി​യ​റി​ല്‍ എ​ന്തോ ക​ല​ര്‍​ത്തി​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​യ 19കാ​രി ! ബാ​ര്‍ ഹോ​ട്ട​ലി​നെ ചു​റ്റി​പ്പ​റ്റി ദു​രൂ​ഹ​ത…

കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​യാ​യ 19കാ​രി മോ​ഡ​ലി​നെ ഓ​ടു​ന്ന കാ​റി​ല്‍ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്‌​തെ​ന്ന കേ​സി​ല്‍ എ​റ​ണാ​കു​ളം എം​ജി റോ​ഡി​ലെ അ​റ്റ്‌​ലാ​ന്റി​സ് ജം​ക്ഷ​നി​ലു​ള്ള ബാ​ര്‍ ഹോ​ട്ട​ല്‍ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം. ഹോ​ട്ട​ല്‍ ല​ഹ​രി​യി​ട​പാ​ടു​ക​ളു​ടെ കേ​ന്ദ്ര​മാ​ണെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ത് സ്ഥി​രീ​ക​രി​ക്കാ​ന്‍ പോ​ലീ​സും എ​ക്‌​സൈ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​ദ്യം വി​ള​മ്പാ​ന്‍ യു​വ​തി​ക​ളെ നി​ര്‍​ത്തി​യ​ത് ഉ​ള്‍​പ്പെ​ടെ ഹോ​ട്ട​ലി​നെ​തി​രെ ആ​റു കേ​സു​ക​ളാ​ണ് ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ റ​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ബാ​റി​ന്റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​ണു മ​ദ്യം വി​ള​മ്പാ​ന്‍ യു​വ​തി​ക​ളെ നി​യോ​ഗി​ച്ച​ത്. അ​നു​വ​ദ​നീ​യ സ​മ​യം ക​ഴി​ഞ്ഞ് മ​ദ്യം ന​ല്‍​കി​യ​തി​നും സ്റ്റോ​ക്കി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍​ക്കു​മാ​യി​രു​ന്നു മ​റ്റു ന​ട​പ​ടി​ക​ള്‍. ത​നി​ക്ക് ന​ല്‍​കി​യ ബി​യ​റി​ല്‍ എ​ന്തോ ക​ല​ര്‍​ത്തി​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് അ​തി​ജീ​വി​ത മൊ​ഴി ന​ല്‍​കി​യി​രു​ന്നു. അ​ത് കു​ടി​ച്ച​തോ​ടെ ശ​രീ​രം പൂ​ര്‍​ണ​മാ​യും ത​ള​ര്‍​ന്ന​താ​യും പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു. തു​ട​ര്‍​ന്ന് ല​ഹ​രി​മ​രു​ന്നി​ന്റെ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കാ​ന്‍ വേ​ണ്ടി റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യെ​ങ്കി​ലും ല​ഹ​രി​മ​രു​ന്നി​ന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ല്‍ ഈ ​പ​രി​ശോ​ധ​നാ​ഫ​ലം പൂ​ര്‍​ണ​മാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍…

Read More

മു​സ്ലിം വ്യ​ക്തി​നി​യ​മ​പ്ര​കാ​ര​മു​ള്ള വി​വാ​ഹ​ത്തെ പോ​ക്‌​സോ പ​രി​ധി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല ! നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വു​മാ​യി ഹൈ​ക്കോ​ട​തി…

മു​സ്ലിം വ്യ​ക്തി നി​യ​മ​പ്ര​കാ​ര​മു​ള്ള വി​വാ​ഹം പോ​ക്‌​സോ നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഹൈ​ക്കോ​ട​തി. വ​ധു​വി​നോ വ​ര​നോ പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ല്ലെ​ങ്കി​ല്‍ പോ​ക്‌​സോ കേ​സ് നി​ല​നി​ല്‍​ക്കും. വി​വാ​ഹ​ത്തി​ന്റെ പേ​രി​ല്‍ പോ​ലും കു​ട്ടി​ക​ള്‍​ക്കെ​തി​രെ അ​തി​ക്ര​മ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന ല​ക്ഷ്യ​മാ​ണ് നി​യ​മം വി​ഭാ​വ​നം ചെ​യ്യു​ന്ന​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ 31കാ​ര​ന് ജാ​മ്യം നി​ഷേ​ധി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​ണ് ഹൈ​ക്കോ​ട​തി പോ​ക്‌​സോ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന വി​ഷ​യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. പോ​ക്‌​സോ കേ​സി​ല്‍ ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ മു​സ്ലിം വ്യ​ക്തി​നി​യ​മ പ്ര​കാ​രം വി​വാ​ഹം ക​ഴി​ച്ച​തി​നാ​ല്‍ ജാ​മ്യ​ത്തി​ന് അ​ര്‍​ഹ​നാ​ണെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ വാ​ദം. ഈ ​വാ​ദം ത​ള്ളി​യാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സി​ന്റെ നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വ്. മു​സ്ലിം വ്യ​ക്തി നി​യ​മ​പ്ര​കാ​രം വി​വാ​ഹം ക​ഴി​ച്ചാ​ലും വ​ധു​വി​നോ വ​ര​നോ പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ല്ലെ​ങ്കി​ല്‍ പോ​ക്‌​സോ കേ​സ് നി​ല​നി​ല്‍​ക്കും. ഈ ​സം​ഭ​വ​ത്തി​ല്‍ ബം​ഗാ​ള്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് 16 വ​യ​സ്സ് മാ​ത്ര​മാ​ണ് പ്രാ​യ​മു​ള്ള​തെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ വി​വാ​ഹ​ത്തെ കു​റി​ച്ച് അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും കോ​ട​തി…

Read More

ന​ല്ല സ​മ​യം..! ഇ​ത്ത​രം അ​നു​ഭ​വം ആ​ദ്യ​മ​ല്ല, കാ​ല​ങ്ങ​ളാ​യി നേ​രി​ടു​ന്നു; മാ​ളി​ൽ പ്ര​വേ​ശ​നം വി​ല​ക്കി​യ​തി​നെ​ക്കു​റി​ച്ച് ഷ​ക്കീ​ല

കോ​ഴി​ക്കോ​ട്: തെ​ന്നി​ന്ത്യ​യെ ഒ​രു​കാ​ല​ത്ത് ഇ​ള​ക്കി മ​റി​ച്ച ന​ടി ഷ​ക്കീ​ല പ​ങ്കെ​ടു​ക്കാ​നി​രു​ന്ന ട്രെ​യി​ല​ർ ലോ​ഞ്ചി​ന് മാ​ൾ അ​ധി​കൃ​ത​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി സം​വി​ധാ​യ​ക​ന്‍റെ ആ​ക്ഷേ​പം. ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത “ന​ല്ല സ​മ​യം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചാ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കോ​ഴി​ക്കോ​ട് ഹൈ​ലൈ​റ്റ് മാ​ളി​ൽ വ​ച്ചു ന​ട​ത്താ​നി​രു​ന്ന​ത്. എ​ന്നാ​ൽ ച​ട​ങ്ങി​ൽ ഷ​ക്കീ​ല പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ​തോ​ടെ മാ​ൾ അ​ധി​കൃ​ത​ർ പ​രി​പാ​ടി​ക്ക് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍റെ ആ​രോ​പ​ണം. ഷ​ക്കീ​ല​യെ മാ​റ്റി നി​ർ​ത്തി സി​നി​മ​യു​ടെ മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ മാ​ത്രം പ​ങ്കെ​ടു​ത്തു​കൊ​ണ്ടു​ള്ള പ​രി​പാ​ടി​ക്ക് അ​നു​മ​തി ന​ൽ​കാ​മെ​ന്ന് മാ​ൾ അ​ധി​കൃ​ർ പ​റ​ഞ്ഞെ​ങ്കി​ലും ത​ങ്ങ​ൾ പ​രി​പാ​ടി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ൻ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.  ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ ത​നി​ക്ക് ആ​ദ്യ​മ​ല്ലെ​ന്ന് ഷ​ക്കീ​ല​യും പ്ര​തി​ക​രി​ച്ചു. കാ​ല​ങ്ങ​ളാ​യി താ​ൻ അ​നു​ഭ​വി​ച്ചു​വ​രു​ന്ന​താ​ണി​ത്. എ​ന്തു​കൊ​ണ്ടാ​ണ് ത​ന്നെ അം​ഗീ​ക​രി​ക്കാ​ത്ത​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണ​മാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നാ​ണ് മാ​ൾ അ​ധി​കൃ​ത​രു​ടെ…

Read More

വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടപ്പോള്‍..! ​ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി ക​ഷ്ണ​ങ്ങ​ളാ​ക്കി​യ സം​ഭ​വം; ആ​യു​ധം ക​ണ്ടെ​ടു​ത്തു…

ന്യൂ​ഡ​ല്‍​ഹി: കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി ക​ഷ്ണ​ങ്ങ​ളാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മൃ​ത​ദേ​ഹം മു​റി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​രു​തു​ന്ന ആ​യു​ധം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി അ​ഫ്താ​ബ് അ​മീ​ന്‍ പൂ​ന​വ​ല്ല​യു​ടെ മെ​ഹ്‌​റോ​ളി​യി​ലെ ഫ്ലാറ്റി​ല്‍​നി​ന്നാ​ണ് ആ​യു​ധം ക​ണ്ടെ​ടു​ത്ത​ത്. ഗു​രു​ഗ്രാ​മി​ലെ ഇ​യാ​ളു​ടെ ജോ​ലി സ്ഥ​ല​ത്തു​നി​ന്ന് ക​ട്ടി​യു​ള്ള വ​ലി​യ പ്ലാ​സ്റ്റി​ക് ക​വ​റും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. പ​ങ്കാ​ളി​യാ​യ ശ്ര​ദ്ധ​യെ(26) കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം 35 ക​ഷ​ണ​ങ്ങ​ളാ​ക്കി, പ്ര​ത്യേ​കം ഫ്രി​ഡ്ജ് വാ​ങ്ങി സൂ​ക്ഷി​ച്ച​ശേ​ഷം പ​ല ദി​വ​സ​ങ്ങ​ളാ​യാ​ണ് ഉ​പേ​ക്ഷി​ച്ച​ത്. മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പ്ര​തി ഇ​ന്‍റർ​നെ​റ്റി​ല്‍ നോ​ക്കി മ​ന​സി​ലാ​ക്കി​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മേ​യി​ലാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന യു​വ​തി​യു​ടെ പിതാവ് പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തിന്‍റെ ചു​രു​ള​ഴി​യു​ന്ന​ത്. മും​ബൈ​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്താ​ണ് അ​ഫ്താ​ബും ശ്ര​ദ്ധ​യും ത​മ്മി​ല്‍ പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. വീ​ട്ടു​കാ​ര്‍ ഇ​വ​രു​ടെ ബ​ന്ധം അം​ഗീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ ഇ​വ​ര്‍ ഡ​ല്‍​ഹി​യി​ലേ​ക്ക് ഒ​ളി​ച്ചോ​ടി. വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍…

Read More

കെ റെയില്‍ പദ്ധതി തത്ക്കാലത്തേക്ക് ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍! തീരുമാനം, വ്യാപക എതിര്‍പ്പിനെ തുടര്‍ന്ന്‌

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ല്‍ പ​ദ്ധ​തി ത​ത്ക്കാ​ല​ത്തേ​ക്ക് ഉ​പേ​ക്ഷി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. വ്യാ​പ​ക എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്നാ​ണ് നടപടി. സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന ഏ​ജ​ന്‍​സി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ല്‍ ഇ​ത് പു​തു​ക്കി ന​ല്‍​കാ​ന്‍ കെ ​റെ​യി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം ഇ​നി തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര അ​നു​മ​തി​യു​ണ്ടെ​ങ്കി​ല്‍ മാ​ത്രം ന​ട​പ​ടി​ക​ള്‍ തു​ട​രാ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം വീ​ണ്ടും തു​ട​ങ്ങി​ല്ല. ഇ​തി​നാ​യി നി​യോ​ഗി​ച്ച റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ട​ന്‍ തി​രി​ച്ചു​വി​ളി​ക്കും. 11 ജി​ല്ല​ക​ളി​ലാ​യി 205 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് പ​ഠ​നം ന​ട​ത്താ​നാ​യി നി​യോ​ഗി​ച്ചി​രു​ന്ന​ത്. അതേസമയം പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് സമരസമിതി രംഗത്തെത്തി. സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Read More

കൂട്ടുകാർക്കൊപ്പം ബാർഹോട്ടലിലെത്തിയത് ഡിജെ പാർട്ടിക്ക്; ബിയർ കഴിച്ചപ്പോൾ കുഴഞ്ഞുവീണു; അബോധാവസ്ഥയിൽ നേരിട്ടത് കൊടീയ പീഡനം; ഡിംപിൾ പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്നകഥ

കൊ​ച്ചി: മോ​ഡ​ലാ​യ യു​വ​തി​യെ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. യു​വ​തി​യു​മാ​യി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​റ​ങ്ങി​യ യു​വാ​ക്ക​ൾ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ൽ വ​ച്ച് യു​വ​തി​യെ മാ​റി മാ​റി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ​സ്ഥാ​ൻ രാം​വാ​ല ര​ഘു​വ സ്വ​ദേ​ശി ഡിംപിൾ ലാ​ന്പ (​ഡോ​ളി-21), കൊ​ടു​ങ്ങ​ല്ലൂ​ർ പ​രാ​ര​ത്ത് വീ​ട്ടി​ൽ വി​വേ​ക് സു​ധാ​ക​ര​ൻ (26), കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ത്ത​ല കു​ഴി​ക്കാ​ട്ടു വീ​ട്ടി​ൽ നി​ധി​ൻ മേ​ഘ​നാ​ഥ​ൻ (35), കൊ​ടു​ങ്ങ​ല്ലൂ​ർ കാ​വി​ൽ ക​ട​വ് താ​യ്ത്ത​റ വീ​ട്ടി​ൽ ടി.​ആ​ർ. സു​ദീ​പ്(34) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. പ്ര​തി​ക​ളെ ല​ഹ​രി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. ബാറിൽ കുഴഞ്ഞുവീണുവ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് കാ​സ​ർ​കോ​ഡ് സ്വ​ദേ​ശി​നി​യാ​യ  മോ​ഡ​ലി​നെ മ​ദ്യ​ല​ഹ​രി​യി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ ചേ​ർ​ന്ന് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ൽ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. മോ​ഡ​ലാ​യ ഡി​ന്പി​ളി​ന്‍റെ സു​ഹൃ​ത്താ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി. രാ​ത്രി എ​ട്ടോ​ടെ​യാ​ണ്…

Read More

കൂട്ടുകച്ചവടത്തിലെ ലാഭത്തെച്ചൊല്ലിയുള്ള തർക്കം; അമ്മയേയും മകനേയും വാക്കത്തിക്ക് വെട്ടിവീഴ്ത്തി അയൽവാസി; അമ്മയെ തനിച്ചാക്കി നാലുവയസുകാരൻ  വിടവാങ്ങി

ക​ല്‍​പ്പ​റ്റ: മേ​പ്പാ​ടി​പ​ള്ളി​ക്ക​വ​ല​യി​ല്‍ അ​യ​ല്‍​വാ​സി​യു​ടെ വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ല് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. മേ​പ്പാ​ടി നെ​ടു​മ്പാ​ല പാ​റ​യ്ക്ക​ല്‍ ജ​യ​പ്ര​കാ​ശി​ന്‍റെ മ​ക​ന്‍ ആ​ദി​ദേ​വാ​ണ് മ​രി​ച്ച​ത്. ആ​ദി​ദേ​വി​ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​യ​ല്‍​വാ​സി​യു​ടെ വെ​ട്ടേ​റ്റ​ത്. അ​യ​ല്‍​വാ​സി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ടി​യു​ടെ അ​മ്മ​യ്ക്കും പ​രി​ക്കേ​റ്റി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​ദേ​വ് ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്. പ്ര​തി ജി​തേ​ഷ് മാ​ന​ന്ത​വാ​ടി ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഒ​രു​മി​ച്ചു​ള്ള ക​ച്ച​വ​ട​ത്തി​ലെ ത​ര്‍​ക്കം, ഇ​ര​യാ​യ​ത് കു​ഞ്ഞ്വ്യാഴാഴ്ചയാ​ണ് മേ​പ്പാ​ടി പ​ള്ളി​ക്ക​വ​ല​യി​ല്‍ അ​മ്മ​യെയും കു​ട്ടി​യെ​യും അ​യ​ല്‍​വാ​സി വെ​ട്ടിപ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. നെ​ടു​മ്പാ​ല പ​ള്ളി​ക്ക​വ​ല​യി​ല്‍ അങ്കണ​വാ​ടി​ക്ക് സ​മീ​പ​മാ​യിരുന്നു സം​ഭ​വം. ജ​യ​പ്ര​കാ​ശി​ന്‍റെ ഭാ​ര്യ അ​നി​ല, മ​ക​ന്‍ ആ​ദി​ദേ​വ് എ​ന്നി​വ​രെ അ​യ​ല്‍​വാ​സി ജി​തേ​ഷ് വാ​ക്ക​ത്തി കൊ​ണ്ട് വെ​ട്ടിപ്പരി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു കു​ടും​ബ​ങ്ങ​ളും ഒ​രു​മി​ച്ച് ന​ട​ത്തു​ന്ന ക​ച്ച​വ​ട​ത്തെച്ചൊല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് ല​ഭി​ക്കുന്ന വി​വ​രം. ര ​ണ്ടു​വീ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.കു​ഞ്ഞി​ന്‍റെ അ​മ്മ​യു​ടെ ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. പ്ര​തി…

Read More

സഖാവേ… ഇതൊരു വല്ലാത്ത ‘പ്രതിഭ’ തന്നെ..!  പ​ണി​യെ​ടു​ക്കാ​തെ പു​ട്ട​ടി; ബെ​വ്കോ​യി​ലെ സി​ഐ​ടി​യു വനിതാ നേ​താ​വി​നു സ​സ്പെ​ൻ​ഷ​ൻ; ജോലി സ്ഥിരപ്പെടുത്താൻ നടത്തിയ കുതന്ത്രം ഇങ്ങനെ…

  തൃ​ശൂ​ർ: ജോ​ലി​ക്കു വ​രാ​ത്ത ദി​വ​സ​ത്തെ​യും ശ​മ്പ​ളം വാ​ങ്ങി​യ ബെ​വ്കോ ജീ​വ​ന​ക്കാ​രി​ക്കു സ​സ്പെ​ൻ​ഷ​ൻ. ബെ​വ്കോ സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. പ്ര​തി​ഭ​യെ​യാ​ണു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ആ​റു മാ​സ​ത്തേ​ക്കാ​ണു സ​സ്പെ​ൻ​ഷ​ൻ. ജോ​ലി ചെ​യ്യാ​തെ ര​ജി​സ്റ്റ​റി​ൽ ഒ​പ്പു​വ​ച്ചെ​ന്നു ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണു ന​ട​പ​ടി.തൃ​ശൂ​ർ വെ​യ​ർ​ഹൗ​സി​ലെ ലേ​ബ​ലിം​ഗ് തൊ​ഴി​ലാ​ളി​യാ​ണു പ്ര​തി​ഭ. ഇ​വി​ടെ 2020 ഡി​സം​ബ​റി​ൽ മൂ​ന്നു ദി​വ​സ​വും 2021 സെ​പ്റ്റം​ബ​റി​ൽ ഒ​രു ദി​വ​സ​വും പ്ര​തി​ഭ ജോ​ലി​ക്കെ​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ര​ജി​സ്റ്റ​റി​ൽ തി​രു​ത്തി ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി ശ​മ്പ​ള​വും വാ​ങ്ങി​യെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ. തു​ട​ർ​ന്ന് ഹാ​ജ​ർ ബു​ക്കി​ൽ തി​രു​ത്ത​ൽ വ​രു​ത്തി വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ബെ​വ്കോ​യു​ടെ തൃ​ശൂ​ർ ജി​ല്ലാ ഓ​ഡി​റ്റ് വി​ഭാ​ഗം പ്ര​തി​ഭ​യ്ക്കെ​തി​രെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ രാ​ഷ്‌​ട്രീ​യ സ്വാ​ധീ​നം മൂ​ലം ഈ ​റി​പ്പോ​ർ​ട്ട് ആ​ദ്യം പു​റ​ത്തു​വ​ന്നി​ല്ല. ഒ​ടു​വി​ൽ ബെ​വ്കോ​യു​ടെ ത​ല​പ്പ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​റി​യ​തോ​ടെ റി​പ്പോ​ർ​ട്ടി​ൽ ന​ട​പ​ടി​യെടുക്കുക​യാ​യി​രു​ന്നു. ‌തൃ​ശൂ​ർ വെ​യ​ർ​ഹൗ​സി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഭ ലേ​ബ​ലിം​ഗ്…

Read More

കെഎസ്ആർടിസി ഡ്രൈവറുടെ മനോദൈര്യം പ്രശംസനീയം; ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ ബ്രേ​ക്ക്‌ പോ​യ തീ​ർ​ഥാ​ട​ക ബ​സ്  മറിയാതിരിക്കാൻ കെഎസ്ആർടിസി ബസ് നിർത്തിനൽകി; ഒ​ഴി​വാ​യ​ത് വ​ൻ​അ​പ​ക​ടം

  ക​ണ​മ​ല: ബ്രേ​ക്ക്‌ ത​ക​രാ​റി​ൽ ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ അ​പ​ക​ട​ത്തി​ലാ​യ ബ​സ് വേ​ഗം വ​ർ​ധി​ക്കും മു​മ്പ് മു​ന്നി​ലു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ച്ചു​നി​ന്ന​തു​മൂ​ലം ഒ​ഴി​വാ​യ​ത് വ​ൻ​അ​പ​ക​ടം. ഇന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭവം. കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​ർ​ത്തി​ക്കൊ​ടു​ത്ത് അ​പ​ക​ടം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നി​ൽ നി​യ​ന്ത്ര​ണം വി​ട്ട് ബ​സ് എ​ത്തു​ന്ന​ത് അ​റി​ഞ്ഞ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ ബ​സ് നി​ർ​ത്തി. ഇ​തോ​ടെ പു​റ​കി​ലു​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണം തെ​റ്റി​യ ബ​സ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ച്ചു​നി​ന്നു. ഇ​ങ്ങ​നെ സം​ഭ​വി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കു​ത്തി​റ​ക്ക​ത്തി​ലെ വ​ള​വി​ൽ ബ​സ് മ​റി​ഞ്ഞ് വ​ൻ അ​പ​ക​ടം സം​ഭ​വി​ക്കു​മാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. വ​ള​വ് മ​റി​ക​ട​ന്ന് എ​ത്തി​യാ​ൽ ക​ണ​മ​ല ജം​ഗ്ഷ​നാ​ണ്. ഇ​വി​ടെ​യും അ​പ​ക​ട​മു​ണ്ടാ​കും. ഇ​ത് ഒ​ഴി​വാ​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​സ​മാ​യി നി​ർ​ത്തി​യി​ട്ട​ത് മൂ​ലം സാ​ധ്യ​മായി. ര​ണ്ടും ക​ൽ​പ്പി​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​ർ​ത്തി​യി​ടാ​ൻ ഡ്രൈ​വ​ർ കാ​ട്ടി​യ ത​ന്‍റേ​ട​ത്തെ പോ​ലീ​സും നാ​ട്ടു​കാ​രും അ​ഭി​ന​ന്ദി​ച്ചു. ഇ​ടി​ച്ചു​നി​ന്ന​തു​മൂ​ലം കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം തെ​റ്റി…

Read More