ഷാരോണ്‍ രാജ് വധക്കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മ നേരത്തേ ഷാരോണുമായി നടത്തിയ ‘ജ്യൂസ് ചലഞ്ച്’ കൊലപാതകത്തിനു മുന്‍പുള്ള ‘ട്രയല്‍ റണ്‍’ ആയിരുന്നുവെന്ന് പോലീസ്. ഷാരോണിന്റെ പ്രതികരണം അറിയാനായിരുന്നു ഈ ജ്യൂസ് ചലഞ്ച് നടത്തിയത്. ഷാരോണിനെ ഒഴിവാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നതായും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ മൊഴി നല്കി. ഗ്രീഷ്മയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കളനാശിനി കലര്‍ത്തി നല്കിയ കഷായത്തിന്റെ കുപ്പി കണ്ടെത്താനാണ് തെളിവെടുപ്പ്. നേരത്തേ കളനാശിനിയുടെ കുപ്പി കുളക്കരയില്‍നിന്നു കണ്ടെത്തിയിരുന്നു. തെളിവെടുപ്പ് കാമറയില്‍ ചിത്രീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഗ്രീഷ്മയും ഷാരോണും പോയിരുന്ന തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കും.
Read MoreCategory: Top News
മര്‍ദനം സഹിക്കാം, കുത്തുവാക്കുകള്‍…! മലപ്പുറത്തെ യുവതിയുടെയും മക്കളുടെയും മരണം; ഭർത്താവ് അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മലപ്പുറം: മലപ്പുറത്ത് മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കല്പകഞ്ചേരി ചെട്ടിയാംകിണര്‍ സ്വദേശി നാവുന്നത്ത് റാഷിദലിയെയാണ് ഗാര്‍ഹിക പീഡനം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മക്കളായ മിർസിഹ (നാല്), മറിയം (ഒന്ന്) എന്നിവരെ കൊലപ്പെടുത്തി റാഷിദിന്റെ ഭാര്യ സഫ്വ (27) ജീവനൊടുക്കിയത്. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഭർത്താവ്, ഭർതൃസഹോദരങ്ങൾ, ഭർതൃമാതാവ് എന്നിവർ വീട്ടിലുണ്ടായിരുന്നു. ഗാർഹിക പീഡനം വിവരിക്കുന്ന മെസേജ് ഭർത്താവിന്റെ ഫോണിലേക്ക് അയച്ച ശേഷമായിരുന്നു ആത്മഹത്യ. മര്‍ദനം സഹിക്കാം കുത്തുവാക്കുകള്‍ സഹിക്കാനാവില്ലെന്നുള്ള ഓഡിയോ സന്ദേശം സഫ്വയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയെന്നുമായിരുന്നു സഹോദരന് പറഞ്ഞത്. മരണവിവരം നാലിന് അറിഞ്ഞിട്ടും വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു. ഭാര്യയുടെയും മക്കളുടെയും മരണം ഭര്‍ത്താവ് റാഷിദ് അലിയാണ് നാട്ടുകാരെ അറിയിച്ചത്. സഫ്വയും മക്കളും ഒരു മുറിയിലും റാഷിദ് അലി മറ്റൊരു മുറിയുമാണ് കിടന്നിരുന്നത്. സാധാരണ…
Read Moreഗവര്‍ണര്‍ക്കെതിരായ യുദ്ധത്തില്‍ കേരളത്തെ കുത്തുപാളയെടുപ്പിക്കാന്‍ പിണറായി ! നിയമോപദേശത്തിന് നല്‍കുന്നത് 47 ലക്ഷം; നരിമാന് മാത്രം 30 ലക്ഷം…
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഏറ്റവും കൂടുതല്‍ കോളടിച്ചത് പ്രമുഖ അഭിഭാഷകര്ക്കാണെന്ന് നിസ്സംശയം പറയാം. കേസു കെട്ടുകള്‍ക്ക് കുറവില്ലാത്തതിനാല്‍ ഹരീഷ് സാല്‍വെ, രാം ജഠ്മലാനി,കപില്‍ സിപല്‍ തുടങ്ങിയ മഹാമേരുക്കളായ അഭിഭാഷകര്‍ക്കായി കോടികളാണ് പിണറായി സര്‍ക്കാര്‍ ഒഴുക്കിയത്. ഇപ്പോള്‍ നറുക്കു വീണിരിക്കുന്നതാവട്ടെ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ് നരിമാനും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കുന്നതിനുള്ള നിയമോപദേശം തേടുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ വന്‍ തുക നരിമാന് നല്‍കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ നിയമോപദേശം തേടാന്‍ 46.9 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചിലവാക്കുന്നത്. ഇതില്‍ 30 ലക്ഷം രൂപ ഫാലി എസ് നരിമാന്റെ മാത്രം ഫീസാണ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കിക്കഴിഞ്ഞു. നരിമാന്റെ ജൂനിയര്‍ സുഭാഷ് ചന്ദ്രയ്ക്ക് 9.9 ലക്ഷം…
Read Moreകാര്യങ്ങള്‍ കൈയ്യില്‍ നിന്ന് പോയി ! കത്ത് വ്യാജമെന്ന് പറയാന്‍ കഴിയാതെ സിപിഎം; ആര്യാ രാജേന്ദ്രന് പാര്‍ട്ടിയെ വെട്ടിലാക്കുമ്പോള്‍…
തിരുവനന്തപുരം നഗരസഭയില്‍ താല്‍ക്കാലിക നിയമനത്തിനായി ആളുകളെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് വ്യാജമാണെന്ന് പറയാന്‍ പാര്‍ട്ടിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് പൊതുജനമധ്യത്തില്‍ വലിയ മാനഹാനിയാണ് പാര്‍ട്ടിയ്ക്ക് ഉണ്ടാക്കുന്നത്. കത്ത് വ്യാജമെന്ന് പറഞ്ഞാല്‍ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്നതാണ് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. അങ്ങനെ വന്നാല്‍ അതുണ്ടാക്കിയവര്‍ കേസില്‍ പ്രതികളാവുകയും ചെയ്യും. അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് സിപിഎം നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്്. ഒരെണ്ണമല്ല രണ്ട് കത്താണ് പുറത്തുവന്നിരിക്കുന്നത് ഒന്ന് സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി ആര് അനില്‍ എഴുതിയ കത്തും മറ്റൊന്ന് മേയര്‍ എഴുതിയ കത്തും. രണ്ടിന്റെയും അടിസ്ഥാനം താല്‍ക്കാലിക നിയമനങ്ങള്‍ തന്നെയാണ്.ഇതേ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ഇടപെട്ട് ഒഴിവുകളില്‍ നിയമനം എംപ്ളോയ്മെന്റ് എക്സേഞ്ച്…
Read Moreഎനിക്ക് വല്ലാത്ത വേദന തോന്നി..! കടിച്ച മൂര്‍ഖനെ എട്ടുവയസ്സുകാരന് തിരിച്ചു കടിച്ചു കൊന്നു
കയ്യില്‍ കടിച്ച മൂര്‍ഖനെ രണ്ട് തവണ തിരിച്ച് കടിച്ച് കൊന്ന് എട്ടുവയസ്സുകാരന്. ഛത്തീസ്ഗഡിലെ ജഷ്പൂര്‍ ജില്ലയിലെ ദീപക്കിനെയാണ് പാമ്പ് കടിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യില്‍ പാമ്പ് ചുറ്റുകയായിരുന്നു. കുടഞ്ഞു മാറ്റാന്‍ ശ്രമിച്ചെങ്കിലും പാമ്പ് പിടിവിട്ടില്ല. പിന്നാലെ കുട്ടിയുടെ കയ്യില്‍ കടിച്ചു. ദേഷ്യം തോന്നിയ കുട്ടി മൂര്‍ഖനെ തിരിച്ച് കടിക്കുകയായിരുന്നു. രണ്ട് തവണ കടിയേറ്റ പാമ്പ് സംഭവ സ്ഥലത്ത് വെച്ച് തന്നെ ചത്തു. ‘പാമ്പ് കൈയില്‍ ചുറ്റി എന്നെ കടിച്ചു. എനിക്ക് വല്ലാത്ത വേദന തോന്നി. പാമ്പിനെ കുടഞ്ഞുകളയാന്‍ ശ്രമിച്ചപ്പോള്‍ നടന്നില്ല. അതുകൊണ്ടാണ് ഞാന്‍ അതിനെ രണ്ടുതവണ ശക്തമായി കടിച്ചത്. എല്ലാം പെട്ടെന്നാണ് സംഭവിച്ചത്”, ദീപക് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പാമ്പുകടിയേറ്റ വിവരം അറിഞ്ഞ മാതാപിതാക്കള്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പ്രതിവിഷം നല്കിയ ശേഷം ഒരു ദിവസം കുട്ടിയെ നിരീക്ഷണത്തിലാക്കി. പാമ്പ്…
Read Moreഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് ചാരക്കപ്പല്‍; കപ്പൽ കണ്ടെത്തിയത് ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾ നടക്കാനിരിക്കേ; നിരീക്ഷണം ശക്തമാക്കി നാവികസേന
ന്യൂഡൽഹി: ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിച്ച ചൈനീസ് ചാരക്കപ്പലിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് നാവികസേന. ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ചാരക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിച്ചത്. അതേസമയം, കപ്പൽ ഇന്ത്യന്‍ തീരത്തുനിന്നു വളരെ അകലെയാണ്. ചാരപ്രവൃത്തികൾ നടത്തുകയാണോ ചൈനയുടെ ലക്ഷ്യമെന്നു പറയാനാകില്ലെന്ന് പ്രതിരോധവൃത്തങ്ങള്‍. യുവാൻ വാംഗ്-6 എന്ന കപ്പലാണ് ഇന്ത്യൻ മഹാസമുദ്രമേഖലയിൽ പ്രവേശിച്ചത്. അത്യാധുനിക സംവിധാനങ്ങളുള്ള ചൈനയുടെ നിരീക്ഷണ കപ്പലാണിത്. ഉപഗ്രഹവിക്ഷേപണങ്ങളെയും ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളുടെ സഞ്ചാരപഥങ്ങളെയും നിരീക്ഷിക്കാൻ ശേഷിയുള്ള കപ്പലാണിത്. നാനൂറോളം ഉദ്യോഗസ്ഥരും യുവാൻ വാംഗ്-6ൽ ഉണ്ട്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന ഭീഷണികള്‍ക്കിടെ മേഖലയിൽ നടത്തുന്ന ഓരോ നീക്കവും സൂഷ്മായി ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. മേഖലയില്‍ വിന്യസിച്ചിരിക്കുന്ന നാവികസേനയും വ്യോമനിരീക്ഷണ വിഭാഗവുമാണ് കപ്പലിനെ നിരീക്ഷിക്കുന്നത്. ഇന്‍ഡോ-പസഫിക് മേഖലയെ നിയന്ത്രിക്കാനുള്ള ചൈനയുടെ ലക്ഷ്യങ്ങള്‍ നിരീക്ഷിക്കാന്‍ സജ്ജീകരിച്ച ഐഎന്‍എസ് വിക്രാന്തിലെ വിമാന വിക്ഷേപണവേളയിലാണ് അവസാനമായി…
Read Moreതുലാവർഷത്തിനൊപ്പം കേരളാ തീരത്തിന് മുകളിൽ ചക്രവാതച്ചുഴി; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യത; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത
തിരുവനന്തപുരം: തുലാവർഷത്തോടൊപ്പം ചക്രവാത ച്ചുഴിയും നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളാ തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപം ഒമ്പതോടെ ഒരു ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ചക്രവാത ചുഴിയില്‍ നിന്നും തെക്കന്‍ ആന്‍ഡമാന്‍ കടല്‍ വരെ ന്യുന മര്‍ദ്ദ പാത്തിയുമുണ്ട്. തെക്കന്‍ ആന്‍ഡമാന്‍ കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreഓടിക്കൊണ്ടിരുന്ന ബൈക്കിൽ സോപ്പ് തേച്ച് കുളി; ലൈക്ക് കിട്ടാൻ നാട്ടുകാരെ കുളിസീൻ കാട്ടിയ കൊല്ലത്തെ യുവാക്കൾക്ക് എട്ടിയ പണികണ്ടോ!
കൊല്ലം : സോഷ്യമീഡിയയിൽ ലൈക്ക് കൂട്ടാൻ കാണിച്ച പരിപാടി പൊല്ലാപ്പായി. രണ്ട് യുവാക്കൾ ഓടിക്കൊണ്ടിരുന്ന ബൈക്കി ലിരുന്ന് സോപ്പ് തേച്ച് കുളിച്ചത് സോഷ്യൽ മീഡയ യിൽ വൈറലായി മാറി യപ്പോൾ പോലീസ് അവരെ നൈസായിട്ട് പൊക്കി. സിനിമ പറന്പ് സ്വദേശികളായ അജ്മൽ ,ബാദുഷ എന്നിവരാണ് ഭരണിക്കാവ് ജംഗ്ഷനിലൂടെ ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിച്ചുകൊണ്ട് വാഹമോടിച്ചത്. പോലീസ് ഇവരെ കൈയോടെ പൊക്കിയപ്പോൾ ന്യായീകരണം നിരത്തി. വൈകുന്നേരം കളികഴിഞ്ഞുവന്നപ്പോൾ മഴതുടങ്ങി. പിന്നെ അങ്ങ് കുളിക്കാമെന്നു കരുതിയെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് പോലീസ് ഇവർക്കെതിരെ കേസെടുത്തു. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയച്ചു.
Read Moreതീവണ്ടിയില്‍ വിദ്യാര്‍ഥിനികളായ സഹോദരിമാര്‍ക്കു നേരെ അശ്ലീലപ്രദര്‍ശനം നടത്തി ഭിന്നശേഷിക്കാരന് ! ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ച് പോലീസ്…
തീവണ്ടിയില്‍ വിദ്യാര്‍ഥിനികള്‍ക്കു മുമ്പാകെ ലൈംഗികചേഷ്ടകള്‍ കാട്ടിയ പ്രതിയെ തിരഞ്ഞ് പോലീസ്. കഴിഞ്ഞദിവസം നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസില്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് യാത്രചെയ്ത സഹോദരിമാര്‍ക്കാണ് ദുരനുഭവമുണ്ടായത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് തീവണ്ടിയില്‍ കയറിയ ഭിന്നശേഷിക്കാരനാണ് പെണ്‍കുട്ടികള്‍ക്ക് നേരേ അശ്ലീല പ്രദര്‍ശനം നടത്തിയത്. ഇയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. കാലിന് മുടന്തുള്ളയാള്‍ വടി കുത്തിയാണ് തിരുവനന്തപുരത്തുനിന്ന് തീവണ്ടിയില്‍ കയറിയതെന്ന് പെണ്‍കുട്ടികളിലൊരാള്‍ പറഞ്ഞു. ശൗചാലയത്തിനു സമീപം നിന്ന സഹോദരിയെ നോക്കിയാണ് ഇയാള്‍ ആദ്യം അശ്ലീലപ്രദര്‍ശനം നടത്തിയത്. ഇത് അവള് മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് ആ ഫോണ്‍ തനിക്ക് കൈമാറിയതോടെയാണ് സംഭവം താന്‍ ശ്രദ്ധിക്കുന്നതെന്നും വീഡിയോ പകര്‍ത്തിയെന്ന് മനസ്സിലാക്കിയ അയാള്‍ കഴക്കൂട്ടം സ്റ്റേഷനില്‍ ഇറങ്ങി മറ്റൊരു ബോഗിയില്‍ കയറിയെന്നും പിന്നീട് വര്‍ക്കല സ്റ്റേഷനില്‍ ഇറങ്ങിയെന്നും പെണ്‍കുട്ടി പറയുന്നു. ഭിന്നശേഷിക്കാരനായ പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചതോടെ റെയില്‍വേ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെയില്‍വേ…
Read Moreവിയ്യൂരിലെ അതിസുരക്ഷ ജയിലിലേക്ക് സിം കാർഡ് എത്തിച്ചത് ഖുർ ആനിൽ ഒളിപ്പിച്ച്; പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഭാര്യക്കും മകനുമെതിരെ കേസ്
സ്വന്തം ലേഖകൻ തൃശൂർ: വിയ്യൂർ അതി സുരക്ഷ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാർഡ് എത്തിച്ച അച്ഛനും ഭാര്യക്കും മകനുമെതിരെ കേസ്. ഖുർആനിൽ ഒളിപ്പിച്ചാണ് സിം കടത്താൻ ശ്രമിച്ചത്. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിക്കാണ് സിം നൽകാൻ ഇവർ ശ്രമിച്ചത്. അതി സുരക്ഷ ജയിലിന്റെ സെക്യൂരിറ്റി ചുമതലയുള്ള ഇന്ത്യ റിസർവ് ബറ്റാലിയന്റെ സുരക്ഷ ഉദ്യോഗസ്ഥരാണ് സിം കാർഡ് പിടിച്ചെടുത്തത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനോട് അനുബന്ധിച്ച് ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി.എസ്. സൈനുദ്ദീനാണ് സിം നൽകാൻ ശ്രമിച്ചത്. ഭാര്യ നദീറ, മകൻ മുഹമ്മദ് യാസീൻ, അച്ഛൻ മുഹമ്മദ് നാസർ എന്നിവരാണ് സിം കടത്താൻ ശ്രമിച്ചത്. സൈനുദ്ദീന്‍ നൽകാൻ കൈമാറിയ ഖുറാനിലായിരുന്നു സിം കാർഡ് ഒളിപ്പിച്ചിരുന്നത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. സിം അഡ്രസ് പരിശോധനയ്ക്കുശേഷം…
Read More