ഒമിക്രോണിന്റെ ഉപവകഭേദമായ ബി.എ.2.75.2 കേസുകള്‍ ലോകത്ത് ഉയരുന്നു. ബി.എ.2.75.2 രക്തത്തിലെ ന്യൂട്രലൈസിങ് ആന്റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടുമെന്നും പല കോവിഡ് 19 ആന്റിബോഡി തെറാപ്പികളും ഇവയ്ക്കെതിരെ ഫലപ്രദമല്ലെന്നുമാണ് പുതിയ പഠനത്തില്‍ പറയുന്നത്. ലാന്‍സറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഒമിക്രോണ്‍ വകഭേദമായ ബി.എ.2.75 പരിണമിച്ചുണ്ടായതാണ് ബി.എ.2.75.2 ഉപവകഭേദം. ഈ വര്‍ഷം ആദ്യം കണ്ടെത്തിയ ഈ ഉപവകഭേദം വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നെങ്കിലും ഇത് മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കുറവാണ്. ശൈത്യകാലത്ത് കോവിഡ് അണുബാധകളുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും സ്വീഡനിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം മുന്നറിയിപ്പ് നല്കുന്നു. സ്റ്റോക്ഹോമിലെ 75 രക്തദാതാക്കളില്‍ നിന്നെടുത്ത സെറം സാംപിളുകളിലുള്ള ആന്റിബോഡികള്‍ ബി.എ. 5 വകഭേദത്തോട് കാണിച്ച കാര്യക്ഷമതയുടെ ആറിലൊന്ന് മാത്രമേ ബി.എ.2.75.2 ന് എതിരെ പ്രദര്ശിപ്പിക്കുന്നുള്ളെന്നും ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലും ഈ വര്‍ഷം…
Read MoreCategory: Top News
എന്തൊരു വിധിയിത്..! പോലീസുകാരൻ മാങ്ങാ മോഷ്ടിച്ച കേസ് ഒത്തുതീർപ്പിലേക്ക്; പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട് ഞെട്ടിക്കുന്നത്…
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ മാങ്ങാ മോഷ്ടിച്ച സംഭവത്തിൽ ഒത്തുതീർപ്പ് അപേക്ഷ പരിഗണിക്കുന്നതു കോടതി ഇന്നത്തേക്ക് മാറ്റി. വിഷയത്തിൽ കോടതി ആവശ്യപ്പെട്ട പ്രകാരം കാഞ്ഞിരപ്പള്ളി പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേസ് ഒത്തുതീർക്കാൻ അനുവദിക്കരുതെന്നാണ് പോലീസ് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിലുള്ളത്. കേസ് പിൻവലിച്ചാൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസുകാരൻ മാങ്ങാ മോഷ്ടിച്ച സംഭവത്തിൽ കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നുകാട്ടി പരാതിക്കാരനായ കെ.എം. വെജിറ്റേബിൾസ് ഉടമ നാസർ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ച കോടതി സംഭവത്തിൽ പോലീസിന്റെ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് കേസ് ഒത്തുതീർക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പോലീസുകാരനെതിരേയുള്ള മറ്റു കേസുകൾകൂടി ഉയർത്തിക്കാട്ടിയാണ് പോലീസിന്റെ റിപ്പോർട്ടെന്നാണ് സൂചന.മുണ്ടക്കയം സ്റ്റേഷനിൽ പ്രതിയായ പോലീസുകാരനെതിരേ പീഡനക്കേസടക്കം നിലവിലുണ്ട്. ഇതടക്കം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട് എന്നാണ് വിവരം.…
Read Moreമൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോൾ…! പത്മത്തിന്റെ കൊലുസുതേടി കുട്ടനാട്ടിലും പരിശോധന; സംഭവത്തെക്കുറിച്ച് ഷാഫിയും നാട്ടുകാരും പറയുന്നത് ഇങ്ങനെ…
മങ്കൊമ്പ്: നരബലിക്കേസുമായി ബന്ധപ്പെട്ടു തെളിവെടുപ്പിനായി അന്വേഷണസംഘം കുട്ടനാട്ടിലുമെത്തി. കേസിലെ മുഖ്യപ്രതി ഷാഫിയെയാണ് അന്വേഷണസംഘം എത്തിച്ചത്. പള്ളിക്കൂട്ടുമ്മ പള്ളിക്കു പടിഞ്ഞാറു ഭാഗത്തു എസി കനാലിലാണ് തെളിവെടുപ്പിന്റെ ഭാഗമായി പരിശോധന നടന്നത്. ഇലന്തൂരിൽ നടന്ന രണ്ടാമത്തെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു തെളിവെടുപ്പ്. കൊല്ലപ്പെട്ട തമിഴ് സ്ത്രീ പത്മത്തിന്റെ ശരീരത്തിലുണ്ടായിരുന്ന കൊലുസ് എസി കനാലിൽ ഉപേക്ഷിച്ചെന്ന മുഖ്യപ്രതിയുടെ മൊഴിയെത്തുടർന്നായിരുന്നു പരിശോധന. ആളും ബഹളവും അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി എസിപി സി.ജയകുമാറിന്റെ നേതൃത്വത്തിൽ 11.50ഓടൊണ് പോലീസും മുങ്ങൽ വിദഗ്ധരുമെത്തിയത്. മുഖ്യപ്രതിയായ ഷാഫിയും പോലീസിനൊപ്പമുണ്ടായിരുന്നു. വിവരമറിഞ്ഞു കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽനിന്നായി നൂറുകണക്കിനാളുകൾ സ്ഥലത്തെത്തി. നവീകരണ ജോലികൾ നടക്കുന്ന എസി റോഡിൽ ഇതോടെ ഗാതഗതക്കുരുക്കും അനുഭവപ്പെട്ടു. ഒന്നര വരെ നീണ്ട തെരച്ചിലിനൊടുവിൽ സംഘം ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. വീണ്ടും രണ്ടരയോടെ തെരച്ചിൽ പുനരാരംഭിച്ചു. ആളുകൾ തിങ്ങിക്കൂടുന്നത് അന്വേഷണ സംഘത്തിനു ബുദ്ധിമുട്ടായതോടെ ഉച്ചകഴിഞ്ഞു ഷാഫിയെ തെരച്ചിൽ നടക്കുന്ന സ്ഥലത്തേക്കു കൊണ്ടുവരാതെ…
Read Moreപാലക്കാടന്‍ കത്തികള്‍..! ഇലന്തൂർ നരബലിക്കേസില്‍ കത്തി പത്തനംതിട്ടയിൽനിന്ന്, കയർ ഇലന്തൂരിൽനിന്ന്; കടയില്‍ എത്തിച്ചപ്പോള്‍ നടന്നത്…
പത്തനംതിട്ട: ഇലന്തൂർ ഇരട്ടനരബലിക്കേസിൽ കൊലപാതകത്തിനുപയോഗിച്ച കത്തി വാങ്ങിയതു പത്തനംതിട്ട നഗരത്തിൽനിന്ന്. പത്തനംതിട്ട പോലീസ് സ്റ്റേഷനു മുന്പിൽ ആയുധങ്ങൾ വിൽക്കുന്നതിലേക്കു പ്രത്യേകമായി തുറന്നിട്ടുള്ള കടയിൽനിന്നാണ് കത്തി വാങ്ങിയതെന്ന് ഭഗൽസിംഗ്. ഇന്നലെ ഉച്ചയോടെ അന്വേഷണസംഘം ഭഗവൽസിംഗുമായി കടയിലെത്തി. കഴിഞ്ഞ ഓണക്കാലത്ത് ആരംഭിച്ച കടയാണിത്. പാലക്കാട് സ്വദേശികള്‍ ആരംഭിച്ച പാലക്കാടന്‍ കത്തികള്‍ എന്ന പേരിലാണ് ഇവിടെ ആയുധങ്ങൾ വിൽക്കുന്നത്. കടയിലേക്കു മുഖം മറച്ചാണ് ഭഗൽസിംഗിനെ കൊണ്ടുവന്നത്. കടയിൽ നേരത്തെയുണ്ടായിരുന്ന ചില ജീവനക്കാര്‍ ജോലി മതിയാക്കി പോയതായി പറയുന്നു. അതുമൂലം പ്രതിയെ തിരിച്ചറിയുന്നതു ബുദ്ധിമുട്ടായി. ഇലന്തൂര്‍ നെടുവേലി ജംഗ്ഷനിലെ കടയിലും അന്വേഷണസംഘം തെളിവെടുപ്പിനെത്തി. കൊലയ്ക്ക് ഉപയോഗിച്ച കയറും മറ്റും ഇവിടെനിന്നാണ് വാങ്ങിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് എത്തിച്ചത്. ഇവിടെ നാട്ടുകാര്‍ തടിച്ച് കൂടുകയും ചിലര്‍ അസഭ്യവര്‍ഷം നടത്തുകയും ചെയ്തതിനാല്‍ പ്രതികളെ വാഹനത്തില്‍നിന്ന് ഇറക്കിയില്ല. ഭഗവല്‍ സിംഗിനെയും ലൈലയെയും രണ്ട് വാഹനങ്ങളിലായാണ് തെളിവെടുപ്പിന് എത്തിച്ചത്. ആറുമണിക്കൂറിലധികം…
Read Moreദാ… അവിടെ…! മൊബൈൽ ഫോൺ എറിഞ്ഞത് ഇലന്തൂർ വലിയതോട്ടിൽ; മൊബൈല്‍ എറിഞ്ഞ് ഭാഗം ഭഗൽസിംഗ് കാട്ടിക്കൊടുത്തു
പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിൽ ഇലന്തൂർ വലിയതോട്ടിലേക്കാണ് കൊല്ലപ്പെട്ട പത്മയുടെ മൊബൈൽ ഫോൺ എറിഞ്ഞതെന്നാണ് ഭഗൽസിംഗും ലൈലയും നൽകിയ മൊഴി. വീടിനു പിന്‍ഭാഗത്തുകൂടിയാണ് തോട് ഒഴുകുന്നത്. വലിയതോടിന്റെ സമീപത്തേക്കു തെളിവെടുപ്പിന്റെ ഭാഗമായി ഇന്നലെ ഭഗവല്‍ സിംഗിനെ കൊണ്ടുപോയി. മൊബൈല്‍ എറിഞ്ഞ് ഭാഗം ഇയാൾ പോലീസ് ഉദ്യോഗസ്ഥര്‍ക്കു കാട്ടിക്കൊടുത്തു. സാമാന്യം ഒഴുക്കുള്ള തോട്ടില്‍ മണിക്കൂറുകളോളം തെരഞ്ഞിട്ടും മൊബൈല്‍ കണ്ടെത്താനായില്ല. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തു കൂടി ഒഴുകി പമ്പയാറ്റിലെത്തുന്ന കരിമാരം തോട് എന്നും അറിയപ്പെടുന്ന വലിയ തോട്ടില്‍ നിലവില്‍ അഞ്ചടിയോളം വെള്ളമുണ്ട്. തോ ട്ടില് ചെളിയും മാലിന്യങ്ങളും അടിഞ്ഞു കിടക്കുന്നതും തെരച്ചില്‍ ദുഷ്കരമാക്കി. പോലീസിന്റെ സഹായിയായ തിരുവല്ല സ്വദേശി സോമനും രണ്ട് പ്രദേശവാസികളുമാണ് തെരച്ചില്‍ നടത്തിയത്. പിന്നീട് പ്രതികളെ വീട്ടിലും തിരുമ്മുകേന്ദ്രത്തിലും എത്തിച്ചു തെളിവെടുത്തു. മണിക്കൂറുകളോളം നീണ്ട തെളിവെടുപ്പിനു ശേഷം ആറരയോടെയാണ് പോലീസ് പ്രതികളുമായി മടങ്ങിയത്. ഷാഫി ഉള്‍പ്പെടെ കേസിലെ…
Read Moreപണിപാളി..! വനിതാ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; സിപിഐ അംഗത്തിനെതിരെ പരാതി
മൂന്നാര്‍: വനിതാ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതായി ആരോപണം. എല്‍ഡിഎഫ് അംഗവും സിപിഐ പ്രതിനിധിയുമായ ആളാണ് അശ്ലീല വീഡിയോ പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും അംഗത്തിനെതിരെ അധിക്യതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വനിത കമ്മീഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വനിത അംഗങ്ങള്‍.
Read Moreഅന്ന് സിമി ഇപ്പോൾ സാനിയ! പത്തനംതിട്ടയിൽ 10 വർഷം മുന്‍പ് കാണാതായ യുവതി മലപ്പുറത്ത്, മതം മാറിയെന്നു മൊഴി; പുറത്തുവരുന്ന വിവരം ഞെട്ടിക്കുന്നത്…
പത്തനംതിട്ട: പത്തു വർഷം മുമ്പു പന്തളം പോലീസ്, കാണാതായതിനു രജിസ്റ്റർ ചെയ്ത കേസിലെ യുവതിയെ മലപ്പുറം പെരിന്തൽമണ്ണയിൽ കണ്ടെത്തി. പ്രണയക്കെണിയുടെ ഇരയാണ് 42 കാരിയായ സിമിയെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം. പന്തളത്ത് ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം താമസിച്ചു വരുന്നതിനിടയിലാണ് സിമികുമാരിയെ കാണാതായത്. ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന ശ്രമകരമായ അന്വേഷണത്തിലാണ് യുവതിയെ മലപ്പുറത്തു കണ്ടെത്തിയത്. ഇലന്തൂർ ഇരട്ടനരബലിയെത്തുടർന്ന് പത്തനംതിട്ട ജില്ലയിൽനിന്നുള്ള സ്ത്രീകളുടെ തിരോധാനങ്ങൾ പ്രത്യേക പ്രാധാന്യത്തിൽ പോലീസ് അന്വേഷിച്ചു തുടങ്ങിയിരുന്നു. തിരോധാനം 2012ൽ 2012 മേയ് ആറിനു രാവിലെ 10നാണ് സിമികുമാരിയെ വീട്ടിൽനിന്നു കാണാതായത്. 13ന് ഭർത്താവിന്റെ മൊഴിപ്രകാരം അന്നത്തെ എസ്ഐ ലാൽ സി. ബേബി കേസെടുത്തു. സിമിയെ കണ്ടെത്താനാവാത്തതിനാൽ തെളിയാത്ത പട്ടികയിൽ ഉൾപ്പെടുത്തി സെപ്റ്റംബർ ഒന്പതിനു കോടതിക്കു റിപ്പോർട്ട് നൽകി. രണ്ടു കുട്ടികളിൽ ഒരാളെയും സിമിക്കൊപ്പം കാണാതായിരുന്നു. എന്നാൽ, ഈയിടെ വീണ്ടും അന്വേഷണം നടത്തിയപ്പോൾ…
Read Moreഅവനെ പൊതുസ്ഥലത്ത് നഗ്നനാക്കി തല്ലണം! നാല് വയസ്സുകാരിയെ രണ്ട് മാസം പീഡിപ്പിച്ചു; പ്രിന്‍സിപ്പലിന്റെ ഡ്രൈവര്‍ കസ്റ്റഡിയില്‍; ഇരയായ പെണ്‍കുട്ടിയുടെ അമ്മ പറയുന്നത് ഇങ്ങനെ…
ഹൈദരാബാദ്: ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ നാല് വയസ്സുകാരിയെ പ്രിന്‍സിപ്പലിന്റെ ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിച്ചു. ലോവര്‍ കിന്റര്‍ഗാര്‍ട്ടനിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. പ്രതിയായ രജനികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബഞ്ചാര ഹില്‍സിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. കഴിഞ്ഞ രണ്ട് മാസമായി രജനികുമാര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മകളുടെ സ്വഭാവത്തില്‍ മാറ്റം കണ്ട മാതാപിതാക്കളാണ് കുട്ടിയോട് വിവരം തിരക്കിയത്. കടുത്ത മനോവിഷമത്തിലായിരുന്ന കുട്ടി മിക്കപ്പോഴും കരയുന്നുണ്ടായിരുന്നു. ഡ്രൈവര്‍ തുടര്‍ച്ചയായി ഡിജിറ്റല്‍ ക്ലാസ് റൂമിലേക്ക് വരികയും കുട്ടികളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുമായിരുന്നു. പല കുട്ടികളും പ്രതിയെ ഭയന്നിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ജോയല്‍ ഡേവിസ് പറഞ്ഞു. ”എന്റെ മകള്‍ വിഷാദത്തിലായിരുന്നു, കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല. മാനസികമായും ശാരീരികമായും അവള് അസ്വസ്ഥയായിരുന്നു. അവനെ (പ്രതിയെ) പൊതുസ്ഥലത്ത് നഗ്നനാക്കി തല്ലണം.…
Read Moreഡല്‍ഹിയില്‍ വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം ! അഞ്ചുപേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത് രണ്ടു ദിവസം; സ്വകാര്യഭാഗത്ത് ഇരുമ്പ് വടി കയറ്റി…
രാജ്യത്തെ നടുക്കി ഡല്‍ഹിയില്‍ വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ നാലുപേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ആശ്രമം റോഡിലാണ് സംഭവം. അവശനിലയില്‍ കണ്ടെത്തിയ 40കാരിയായ ഡല്‍ഹി സ്വദേശിനിയെ ഉടന്‍ തന്നെ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പ്രതികളില്‍ ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. സുഹൃത്തിന്റെ ജന്മദിനാഘോഷത്തില് പങ്കെടുത്ത ശേഷം ഞായറാഴ്ച രാത്രി ഡല്‍ഹിയിലേയ്ക്ക് മടങ്ങാനായി ബസ് കാത്ത് നില്‍ക്കുമ്പോഴാണ് അഞ്ചംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇവരെ രണ്ടു ദിവസത്തോളം കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും സ്വകാര്യഭാഗത്ത് ഇരുമ്പു വടി കയറ്റുകയുമായിരുന്നു. ചൊവ്വാഴ്ച, വഴിയരികില്‍ ചാക്കില്‍കെട്ടിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സ്ത്രീയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബലാത്സംഗത്തിനിടെ പ്രതികള്‍ യുവതിയുടെ സ്വകാര്യ ഭാഗത്ത് കയറ്റിയ ഇരുമ്പ് വടി ഇതുവരെ നീക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഡല്‍ഹി വനിതാ കമ്മീഷന് അദ്ധ്യക്ഷ സ്വാധി മലിവാല്‍ ട്വീറ്റ് ചെയ്തു.…
Read Moreഅത് നിര്‍ണായക തെളിവ് ! പത്മയുടെ ഫോണ്‍ കണ്ടെത്താന്‍ ശ്രമം; മൂന്നാം കൊലപാതകം നിരസിച്ച് ഷാഫി; ഇലന്തൂരില്‍ വീണ്ടും തെളിവെടുപ്പ്
പത്തനംതിട്ട: ഇരട്ട നരബലിക്കേസില്‍ ഇലന്തൂരില്‍ വീണ്ടും തെളിവെടുപ്പ്. ഭഗവല്‍സിംഗിന്റെ വീട്ടിലും പരിസരത്തും പ്രതികളുമായി അന്വേഷണസംഘം ഇന്നുച്ചയോടെ വീണ്ടും തെളിവെടുപ്പ് തുടങ്ങും. കൊല്ലപ്പെട്ട പത്മയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതു നശിപ്പിച്ചുവെന്നാണ് പ്രതികള്‍ ആദ്യം മൊഴി നല്‍കിയത്. കിണറ്റിലേക്കാണ് ഫോണ്‍ എറിഞ്ഞതെന്ന് ലൈല മൊഴി നല്‍കിയിട്ടുണ്ടെന്നും പറയുന്നു. ഭഗവല്‍സിംഗിന്റെ വീട്ടില്‍നിന്നു മറ്റുചില തെളിവുകള്‍കൂടി ശേഖരിക്കാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച നടന്ന പരിശോധനയില്‍ അടയാളമിട്ടിരിക്കുന്ന ഭാഗങ്ങളില്‍ വീണ്ടും പരിശോധന ഉണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല. ഇലന്തൂരില്‍ സ്ത്രീകളെ കൊലപ്പെടുത്താനുപയോഗിച്ച കത്തി, കയര്‍ തുടങ്ങിയവ വാങ്ങിയ ഇടങ്ങളില്‍ ഭഗവല്‍സിംഗുമായി അന്വേഷണസംഘം തെളിവെടുപ്പിനെത്തുമെന്നും സൂചനയുണ്ട്. ഫോണ്‍ നിര്‍ണായക തെളിവ് കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശി പത്മയുടെ മൊബൈല്‍ ഫോണാണ് കേസിലെ നിര്‍ണായക തെളിവ്. ഈ ഫോണിലെ അവസാന കോള്‍ തേടിയുള്ള അന്വേഷണമാണ് ഇലന്തൂര്‍ ഇരട്ടനരബലിക്കേസ് തെളിഞ്ഞതുതന്നെ. കാണാതായ പത്മയെ കണ്ടെത്തുന്നതിലേക്ക് എറണാകുളം…
Read More