കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ അഴിമതി നടന്നുവെന്ന പരാതിയില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്. കെ കെ ശൈലജ, കെഎംസിഎല്‍ ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.കോവിഡ് കാലത്ത് നിലവിലുള്ളതിലും മൂന്നിരട്ടി തുകയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്നാണ് ഇവര്‍ക്കെതിരേ ഉയരുന്ന ആരോപണം. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നല്‍കണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരുടെ പരാതിയിലാണ് നടപടി. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. 450 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്കാണ് വാങ്ങിയതെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീണ ലോകായുക്തയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 450 രൂപയില്‍ ലഭിച്ചിരുന്ന…
Read MoreCategory: Top News
മദ്യത്തിൽ കുളിപ്പിക്കാൻ മാഹി..! ഏതെടുത്താലും അത്ഭുതപ്പെടുത്തുന്ന വില; ജനപ്രിയ ബ്രാൻഡുകൾ കടയ്ക്ക് മുന്നിൽ നിരത്തി വച്ച് വമ്പൻ ഓഫറുമായി കടയുടമകൾ
കോഴിക്കോട്: മാഹി മലയാളികള്‍ക്ക് അപരിചിതമായ സ്ഥലമല്ല. പലവിധ ആവശ്യങ്ങള്‍ക്ക് ആളുകള്‍ ഈ കേന്ദ്രഭരണ പ്രദേശത്ത് എത്താറുണ്ട്. വിലക്കു റവില്‍ മദ്യം കിട്ടുമെന്നതിനാല്‍ തന്നെ ഇവിടേക്ക് പ്രത്യേകിച്ചും സമീപ സംസ്ഥാനമായ കേരളത്തില്‍ നിന്നും ആളുകളുടെ ഒഴുക്കാണ്. എന്നാല്‍ പിന്നെ മാഹിയില്‍ പെരുന്നാള്‍ ഉത്സവം കൂടി കൊടിയേറിയാലോ…എത്തുന്നവരുടെ എണ്ണം കൂടും.റോഡരികില്‍ മദ്യ ഷോപ്പുകള്‍ തിങ്ങി നിറഞ്ഞിരിക്കുന്ന ഇവിടെ ഉത്സവകാലത്ത് ഉടമകള്‍ വെറുതേ ഇരിക്കണോ…വന്‍ ഓഫറുകള്‍ അങ്ങ് പ്രഖ്യാപിച്ചു. നമ്മള് വലിയ വസ്ത്ര വ്യാപാരകടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും കണ്ടു ശീലിച്ചിട്ടുള്ള എതെടുത്താലും ഓഫര്‍ പാക്കുകളാണ് ഇപ്പോള്‍ താരം. 100, 120, 130 എന്നിങ്ങനെ ഷോപ്പിന് മുന്നില്‍ റേറ്റ് ഏഴുതി കുന്നുകൂട്ടിയിട്ടിരിക്കുകയാണ് മദ്യ ക്കുപ്പികള്‍. പൈന്‍ഡ് മുതല്‍ അരലിറ്റര്‍ വരെ ഈ ഓഫറില്‍ വരും. എല്ലാം ജനപ്രിയ ബ്രാൻഡുകളം നമ്മുടെ നാട്ടിലെ തെരുവുകച്ചവടം പോലെ ഏതെടുത്താലും ഇത്ര രൂപ എന്ന സ്റ്റൈല്‍ ഇതോടെ തിരക്കും…
Read Moreആശങ്കയായി കൊറോണയുടെ പുതിയ രണ്ട് വകഭേദങ്ങള്‍; വാക്സിനും ഫലിക്കില്ല ? ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും വകഭേദങ്ങള്‍ കണ്ടെത്തി
കൊറോണ ഭീതിയില്‍ വീണ്ടും ലോകം. കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനായെന്ന് ലോകരാജ്യങ്ങള്‍ വീമ്പിളക്കുമ്പോഴാണ്, കൊറോണ എങ്ങും പോയിട്ടില്ലെന്നും പുതിയ രൂപത്തില്‍ വീണ്ടും എത്തിയിരിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അതുകൊണ്ട് ജനങ്ങള്‍ ഇനിയും ജാഗ്രതപ്പെട്ടേ മതിയാകൂ. അമേരിക്ക ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അടുത്തിടെ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണയുടെ പുതിയ രണ്ട് വകഭേദങ്ങള്‍ കണ്ടെത്തി രോഗികളുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ദ്ധനവിന് പിന്നാലെ നടത്തിയ പഠനത്തിലാണ് കൊറോണയുടെ രണ്ട് പുതിയ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. ഈ പുതിയ വേരിയന്റുകള്‍ക്ക് XBB, XBB പോയിന്റ് 1 എന്നാണ് പേരിട്ടിരിക്കുന്നത്. പുതിയ വകഭേദങ്ങള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ രോഗവ്യാപനമുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. നിലവിലെ വാക്സീനുകളുടെ ആന്റിബോധികള്‍ക്ക് പുതിയ വൈറസ് വകഭേദങ്ങളെ പ്രതിരോധിക്കാനാകില്ലെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. വാക്സിന് ഫലപ്രദമല്ല കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളെ എങ്ങനെ പ്രതിരോധിക്കാനാകുമെന്ന ആശങ്കയിലാണ് ശാസ്ത്രലോകം. ഒമിക്രോണിന്റെ രണ്ട് വേരിയന്റുകളില്‍…
Read Moreവാടക ഗർഭം ധരിച്ചത് നയൻതാരയുടെ ബന്ധുവെന്ന് സൂചന! പ്രസവവും നടന്നത് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍; അന്വേഷണം ആരംഭിച്ചു
നടി നയൻതാരയുടെയുടെയും സംവിധായകൻ വിഘ്നേശ് ശിവന്റെയും കുഞ്ഞുങ്ങളുമായി ബദ്ധപ്പെട്ട വാടക ഗർഭധാരണം സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്. വാടകഗർഭധാരണത്തിനായി സമീപിച്ച ആശുപത്രിയിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. ആശുപത്രിയിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയെയും വിഘ്നേശ് ശിവനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വാടകഗർഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചല്ല വാടക ഗർഭധാരണത്തിലൂടെ നയൻതാര അമ്മയായതെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയും പ്രസവവും നടന്നതെന്നാണ് വിവരം. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. നയൻതാരയുടെ ഒരു ബന്ധുവാണ് ഇവർക്ക് വേണ്ടി വാടകഗർഭധാരണത്തിന് തയ്യാറായതെന്നും സൂചനയുണ്ട്.
Read Moreവാ മോളെ ഭക്ഷണം കഴിച്ചിട്ടു പോകാം ! വഴിയെ പോയ സ്ത്രീയെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ച് ലൈല; തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്ന് സുമ…
ഇലന്തൂരില്‍ നരബലി നടത്തിയ ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയുടെ പിടിയിലകപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് പത്തനംതിട്ട സ്വദേശിന് എസ് സുമ. സെപ്റ്റംബര്‍ 10ന് വീട്ടില്‍ വന്ന സുമയെ ലൈല ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചുവെന്ന് സുമ പറയുന്നു. എന്നാല്‍ അസ്വാഭാവികത തോന്നിയ സുമ ക്ഷണം നിരസിക്കുകയായിരുന്നു. അടൂര്‍ മഹാത്മജ ജനസേവ കേന്ദ്രം എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഇടപ്പോള്‍ ചരുവില്‍ വീട്ടില്‍ താമസിക്കുന്ന സുമ. അനാഥാലയത്തിന് വേണ്ടി പിരിവ് നടത്തുന്നതിന്റെ ഭാഗമായാണ് ഇലന്തൂരെത്തിയത്. സുമ പിരിവിനു വേണ്ടി ഭഗവല്‍ സിങ്ങിന്റെയും ലൈലയുടെയും വീടിനു സമീപത്തു കൂടി നടന്നു പോവുകയായിരുന്നു. ഇവരെ രണ്ടുപേരെയും സുമക്ക് നേരത്തേ പരിചയമില്ല. ഉച്ചക്ക് രണ്ടു മണി കഴിഞ്ഞിട്ടുണ്ടാകും. റോഡ് വിജനമായിരുന്നു. ഒരു വീടിന്റെ മുന്‍ഭാഗത്തെ കാവിലേക്ക് നോക്കിയപ്പോള്‍ ഒരു സ്ത്രീയെ കണ്ടു. മോളെ…നീ ഭക്ഷണം കഴിച്ചതാണോ ? ഇല്ലെന്നു പറഞ്ഞപ്പോള്‍ ഇവിടെ നിന്ന് കഴിക്കാമെന്ന് അവര്‍…
Read Moreഇലന്തൂരിലെ വീട്ടിൽ തിരുമലിന്റെ മറവിൽ അനാശാസ്യവും; കൊച്ചിയിൽ ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് പെണ്‍കുട്ടികൾ യുവാവിനൊപ്പം ഇലന്തൂരിലെത്തി; ഇരുവർക്കും പിന്നീട് സംഭവിച്ചത്…
കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ഭഗവൽ സിംഗിന്റെ ഇലന്തൂരിലെ വീട്ടിൽ തിരുമലിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നതായി പോലീസിനു വിവരം ലഭിച്ചു. ആയുർവേദ ചികിത്സയുടെ മറവിൽ ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നതായാണ് വിവരം. ഷാഫിയുടെ നേതൃത്വത്തിൽ സ്ത്രീകളെ ഇവിടെ എത്തിച്ചതായാണ് സൂചന. കൊല്ലപ്പെട്ട പത്മയും റോസിലിയും ഇത്തരത്തിലാണോ ഇവിടെ എത്തിയിരിക്കുന്നത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇലന്തൂരിലെത്തിയ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്താൻ ശ്രമംഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ രണ്ട് പെണ്‍കുട്ടികൾ എത്തിയിരുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചിയിൽ ഹോസ്റ്റലിൽ താമസിക്കുന്ന പെണ്‍കുട്ടികളാണ് കേസിലെ മുഖ്യപ്രതി ഷാഫിയുടെ നിർദേശത്തെ തുടർന്ന് ഇലന്തൂരിലെ വീട്ടിലെത്തിയെന്നാണ് വിവരം. പെണ്‍കുട്ടികളെ നരബലിക്കായിട്ടാണോ കൊണ്ടുവന്നത് എന്നതും പരിശോധിക്കുന്നുണ്ട്. പെണ്‍കുട്ടികളെ ഷാഫി പീഡിപ്പിച്ചതായും സൂചനയുണ്ട്. ഈ പെണ്‍കുട്ടികൾക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായും പറയുന്നു. സംഭവശേഷം ശേഷം പെണ്‍കുട്ടികളെ തിരികെ കൊച്ചിയിൽ…
Read Moreആലപ്പുഴ മെഡിക്കൽ കോളജിൽ രോഗികളുടെ പണവും മൊബൈലും മോഷണം പോകുന്നു; കൂട്ടിരിപ്പുകാർ ആശങ്കയിൽ; ഒടുവിൽ രോഗികൾക്കിടയിൽ നിന്ന് മോഷ്ടാക്കളെ കുടുക്കിയതിങ്ങനെ…
അമ്പലപ്പുഴ: ആശുപത്രിയിൽനിന്നു മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ദമ്പതികൾ പിടിയിൽ. ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽനിന്നു ഫോൺ മോഷ്ടിച്ച കേസിലാണ് കൊല്ലം കുണ്ടറ പടപ്പക്കര ജോസഫ് വിലാസത്തിൽ ബിജു (58), ഭാര്യ ലക്ഷ്മി (54) എന്നിവരെ അമ്പലപ്പുഴ പോലീസ് ഇൻസ്പെക്ടർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിന് നൂറനാട് സ്വദേശിനിയുടെ മൊബൈൽ ഫോൺ മോഷണം പോയപ്പോൾ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെ 11ന് ചൊവ്വാഴ്ച രാവിലെ 8.30ന് സംശയാസ്പദമായ രീതിയിൽ രണ്ടു പേരെ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ അനശ്വറിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നു നേരത്തെ സിസിടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു. ഒ.പി ഹാളിൽ ഇരിക്കുന്നവർ തന്നെയാണ് മോഷ്ടിച്ചതെന്നു കണ്ടെത്തി. തുടർന്നു രണ്ടു പേരെയും സ്റ്റേഷനിൽ ഹാജരാക്കി.ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചു. കൂടാതെ കുത്തിയതോട് സ്വദേശിനിയുടെ 10,000 രൂപയും…
Read Moreഷാഫിക്ക് ആ പതിവ് ഉണ്ടായിരുന്നു..! ഭഗവൽസിംഗിന്റെയും ലൈലയുടെയും വിചിത്ര ജീവിതരീതിയും പൂർവകാല ചരിത്രവും അന്വേഷണ പരിധിയിൽ
ഇലന്തൂർ: ഇലന്തൂർ ഇരട്ട നരബലിക്കേസ് പ്രതികളായ ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും വിചിത്ര ജീവിതരീതിയും പൂർവകാല ചരിത്രവും ജില്ലാ പോലീസിലെ പ്രത്യേകസംഘം അന്വേഷിക്കും. എറണാകുളത്തുനിന്നെത്തിച്ച സ്ത്രീകളെ സന്പത് സമൃദ്ധിക്കും ഐശ്വര്യത്തിനുവേണ്ടി കൊലപ്പെടുത്തിയ ദന്പതികളുടെ ജീവിതരീതികളെ സംബന്ധിച്ചു നിരവധി സംശയങ്ങൾ ഇതിനോടകം ഉടലെടുത്തിട്ടുണ്ട്. മുഖ്യപ്രതി ഷാഫിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടന്ന കാര്യങ്ങള്‍ തുടങ്ങിയവയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി ഷാഫിക്ക് ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീടുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ഇയാൾ ഇവിടെയെത്തി താമസിക്കുന്ന പതിവുമുണ്ടായിരുന്നു. ഷാഫിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ക്രൂരമായ നരബലിയിൽ ദന്പതികളും പങ്കാളികളാണെന്നു വ്യക്തമായിട്ടുണ്ട്.
Read Moreഷാഫി മിണ്ടിയില്ല; പറഞ്ഞതു ലൈല! ഇലന്തൂരിലെ നരബലിയുടെ ചുരുളഴിച്ചത് കൊച്ചി ഡിസിപി എസ്. ശശിധരനു തോന്നിയ സംശയം; ലൈല കടുത്ത അന്ധവിശ്വാസിയെന്ന് സഹോദരൻ
കൊച്ചി: വെറുമൊരു മാന്‍ മിസിംഗ് കേസായി ഒതുങ്ങിയേക്കാമായിരുന്ന പത്മയുടെ സഹോദരിയുടെ പരാതിയില്‍ കൊച്ചി ഡിസിപി എസ്. ശശിധരനു തോന്നിയ സംശയമാണ് ഇലന്തൂരിലെ നരബലിയുടെ ചുരുളഴിച്ചത്. പത്മ തിരോധാനക്കേസ് ഒരു ഹെര്‍ക്കുലിയന്‍ ടാസ്ക് ആയിരുന്നുവെന്ന് ഡിസിപി പറഞ്ഞു. കൊച്ചിയിലെ ചിറ്റൂര്‍ റോഡില്‍ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്തുനിന്നും പത്മ ഒരു വാഹനത്തില്‍ കയറുന്നതിന്റെ തെളിച്ചമില്ലാത്ത ദൃശ്യമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. വെള്ള സ്കോര്‍പിയോ കാറിലാണു പത്മ പോയത്. തുടര്‍ന്നുള്ള അന്വേഷണം തിരുവല്ല വരെയെത്തി. കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷാഫിയെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഷാഫിയില്‍ നിന്നു വിവരങ്ങളൊന്നും കിട്ടിയതുമില്ല. ലൈലയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിലൂടെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് മുഹമ്മദ് ഷാഫി കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്നും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മൂന്നു ലക്ഷമാണ് ഭഗവല്‍ സിംഗ് – ലൈല ദമ്പതികള്‍ ഷാഫിക്ക് കൈമാറിയത്. പിന്നെയും പണം…
Read Moreമുഖ്യ ആസൂത്രകന്‍ മുഹമ്മദ് ഷാഫി! ആറാം ക്ലാസ് വിദ്യാഭ്യാസം; പതിനാറാം വയസുമുതല്‍ ചെയ്യാത്ത ജോലികളും പോകാത്ത പ്രദേശങ്ങളും ചുരുക്കം; നരബലിയുടെ ചുരുളഴിയുന്നു…
കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലി കേസിന്റെ മുഖ്യ ആസൂത്രകന്‍ മുഹമ്മദ് ഷാഫിയെന്ന് പോലീസ്. ഉദ്ദേശിച്ച കാര്യം ഏതുവിധേനയും നടത്തുന്ന ഇയാള്‍ ലൈംഗികവൈകൃതമുള്ള ആളാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. കേസില്‍ മുഹമ്മദ് ഷാഫി(52) ഒന്നാംപ്രതിയും, ഭഗവല്‍സിംഗ്(68), ലൈല ഭഗവല്‍ സിംഗ്(59)എന്നിവര്‍ രണ്ടും മൂന്നും പ്രതികളുമാണ്. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പീഡനം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. കമ്മീഷണർ പറഞ്ഞത്: ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഷാഫി പതിനാറാം വയസില്‍ വീടുവിട്ട് ജോലിചെയ്തു തുടങ്ങിയതാണ്. ഇയാള്‍ ചെയ്യാത്ത ജോലികളും പോകാത്ത പ്രദേശങ്ങളും ചുരുക്കം. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ ഇരകളില്‍ മുറിവുണ്ടാക്കി അതില്‍ രസം കണ്ടെത്തുന്ന സൈക്കോപാത്ത് ആണ്. ഇലന്തൂരിലെ കൊലപാതകത്തിനു പുറമേ നിലവില്‍ എട്ട് കേസുകളില്‍…
Read More