ഇന്ത്യയിലെ ഒരു പ്രമുഖരാഷ്ട്രീയ നേതാവിനെ ചാവേറായി പൊട്ടിത്തെറിച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടയാളെ റഷ്യയുടെ എഫ്എസ്ബി തിരിച്ചറിഞ്ഞ് തടവിലാക്കി. പ്രവാചക നിന്ദാ പരാമര്‍ശത്തിന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഐസിഎസ് ചാവേറിനെ പിടികൂടിയതായി റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (FSB) അധികൃതര്‍. പ്രവാചകനെ അപമാനിച്ചതിന് ഐഎസിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ സാധനങ്ങള്‍ എത്തിക്കാനായിരുന്നു പദ്ധതിയിട്ടതെന്ന് ഐഎസ് ചാവേര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ‘ഇന്ത്യയിലെ ഒരു ഭരണാധികാരിയെ മനുഷ്യബോംബായി പൊട്ടിത്തെറിച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടയാളെ റഷ്യയുടെ എഫ്എസ്ബി തിരിച്ചറിയുകയും തടവിലാക്കുകയും ചെയ്തു. റഷ്യയില്‍ നിരോധിക്കപ്പെട്ടിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് എന്ന രാജ്യാന്തര ഭീകരസംഘടനയിലെ അംഗമായ മധ്യേഷ്യന്‍ മേഖലയിലെ ഒരു രാജ്യക്കാരനാണ് ഇയാള്‍” – പ്രസ്താവനയില്‍ പറഞ്ഞു. റഷ്യന്‍ സുരക്ഷാ ഏജന്‍സി പറയുന്നതനുസരിച്ച്, പിടിയിലായ ഐസിസ് ബോംബര്‍ ഈ വര്‍ഷം ഏപ്രില്‍- ജൂണ്‍ കാലയളവില്‍…
Read MoreCategory: Top News
തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു; വാക്സിനെടുത്തിരുന്നുവെന്ന് ബന്ധുക്കൾ; സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ പേവിഷബാധയേറ്റു മരിച്ചത് 13 പേർ
കോഴിക്കോട്: പേരാമ്പ്ര കൂത്താളിയില്‍ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്സിനെടുത്തിട്ടും മരിച്ചു. പുതിയേടത്ത് ചന്ദ്രിക (53) യാണ് ഇന്നലെ രാത്രി മരണത്തിനു കീഴടങ്ങിയത്. നായയുടെ കടിയേറ്റവര്‍ വാക്സിനെടുത്തിട്ടും മരിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ മാസം 21ന് കാലത്താണ് ഇവര്‍ക്ക് മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. അതിന് ശേഷം ക്യത്യമായ വാക്സിനുകള്‍ എടുത്തിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. കടിയേറ്റ ചന്ദ്രിക കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസമായി കടുന്ന പനിയും അണുബാധയും ഉണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും ഇവര്‍ കാണിക്കാന്‍ തുടങ്ങി. പുതിയേടത്ത് കുമാരനന്റെ ഭാര്യയാണ് ചന്ദ്രിക. മക്കള്‍:ജയേഷ്, ജിതേഷ് (ഡോഗ് സ്ക്വാഡ്, പയ്യോളി), ജിനോയ് (പോലീസ്, ചേവായൂര്‍). മരുമക്കള്‍: ജിജി, നിത്യ, ഇന്ദു. പ്രദേശത്തെ വേറെ നാലുപേര്‍ക്കു കുടി തെരുവുനായയുടെ കടിയേറ്റിരുന്നു. ഇവര്‍ക്കൊന്നും പേവിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല. ചന്ദ്രികയ്ക്ക് പേവിഷ ബാധ ഉണ്ടായോ…
Read Moreത്രി ഡി എംആർഐ സ്കാനിംഗിൽ മുരളീധരൻ നായരുടെ രഹസ്യയറ തുറന്നു; കൊച്ചി എയർപോർട്ടിൽ പിടിച്ചത് 60 കോടിയുടെ 30 കിലോ മെഥാക്വിനോൾ മയക്കുമരുന്ന്
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 60 കോടി രൂപയുടെ മയക്കുമരുന്നു പിടികൂടി. സിംബാബ്വേയിൽനിന്ന് ദോഹ വഴി നെടുമ്പാശേരിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരൻ നായരുടെ പക്കൽനിന്നാണ് സിയാൽ സെക്യൂരിറ്റി വിഭാഗം 30 കിലോ മയക്കുമരുന്ന് പിടികൂടിയത്. മെഥാക്വിനോൾ എന്ന മയക്കുമരുന്നാണ് പിടികൂടിച്ചകസ്റ്റംസ്, നർകോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തൽ. അന്താരാഷ്ട്ര വിപണിയിൽ ഇതിന്റെ മതിപ്പുവിലയാണ് 60 കോടി രൂപ. പിടിച്ചെടുക്കപ്പെട്ട ലഹരിവസ്തു തുടർപരിശോധനകൾക്കായി സർക്കാർ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. നെടുമ്പാശേരിയിലെത്തിയ മുരളീധരൻ നായർ ഇവിടെനിന്നു ഡൽഹിയിലേക്കുള്ള യാത്രക്കായി എയർ ഏഷ്യ വിമാനത്തിൽ കയറുന്നതിനുള്ള ബാഗേജ് പരിശോധനയ്ക്കിടയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അത്യാധുനിക ‘ത്രി ഡി എംആർഐ സ്കാനിംഗ്’ യന്ത്രം ഉപയോഗിച്ച് സിയാലിന്റെതന്നെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന ലഹരി വസ്തു കണ്ടെത്താനായത്. പിടിയിലായ യാത്രക്കാരനെ ആന്റി നർകോട്ടിക്സ് വിഭാഗത്തിനു കൈമാറി.
Read Moreതൃശൂരില്‍ പോലീസിന്റെ മിന്നല്‍പരിശോധന! മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവര്‍മാർ കസ്റ്റഡിയില്‍; ഏഴ് സ്വകാര്യ ബസുകളും പൊലീസ് പൊക്കി
തൃശൂര്‍: മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ പ്രധാന സ്റ്റാന്‍ഡുകളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മദ്യപിച്ച് ജോലി ചെയ്ത ഏഴു കണ്ടക്ടര്‍മാരെയും കസ്റ്റഡിയിലെടുത്തു. തൃശൂര്‍ ഈസ്റ്റ് പോലീസാണ് ശക്തന്, വടക്കേ സ്റ്റാന്‍ഡുകളില്‍ പരിശോധന നടത്തിയത്. ഇന്ന് രാവിലെ 6ന് ആരംഭിച്ച പരിശോധന ഒന്നരമണിക്കൂറോളം നീണ്ടു. ഏഴ് സ്വകാര്യ ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ജയ്ഗുരു, എടക്കളത്തൂര്‍, ഹോളി മരിയ, ഭരത്, ശ്രീറാം ട്രാവല്‍സ്, കൃപാല്‍, മൗനം എന്നീ ബസുകളാണ് പിടിച്ചിട്ടത്. മദ്യപിച്ച് വാഹനമോടിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreകുഞ്ഞിനെ കാണാൻ ബന്ധുക്കൾ ക്കൊപ്പമെ ത്തിയ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; മകനെ കാണാൻ അകത്തുകയറിയ മുഹമ്മദ് ബാഗിൽ കരുതിയ വാളുപയോഗിച്ച് ആക്രമിക്കുകയായി രുന്നു; കാരണമറിയാതെ ബന്ധുക്കൾ
വാടാനപ്പള്ളി: ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തളിക്കുളം നന്പിക്കടവ് ദിക്റ് പള്ളിക്കു സമീപം അരവുശ്ശേരി നൂർദീന്റെ മകൾ അഷിത(27)യാണു മരിച്ചത്. ശനിയാഴ്ച സന്ധ്യക്കാണ് ഭർത്താവ് കാട്ടൂർ മംഗലത്ത് മുഹമ്മദ് ആസിഫ് അഷിതയെ വെട്ടി പരിക്കേൽപ്പിച്ചത്. കുഞ്ഞിനെ കാണാൻ ബന്ധുക്കളുമായി ഭാര്യവീട്ടിൽ എത്തിയ ആസിഫ് ഭാര്യയെയും ഭാര്യാപിതാവ് നൂർദീനെയും (55) ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും തൃശൂർ അശ്വിനി നിആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഷിത ഇന്നലെ വൈകുന്നേരം മരിച്ചു. അഷിതയും ആസിഫും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. 20 ദിവസം മുൻപ് പ്രസവിച്ച ഭാര്യയെയും കുഞ്ഞിനെയും കാണാൻ അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം നന്പിക്കടവിലെ വീട്ടിൽ എത്തിയതായിരുന്നു ആസിഫ്. ബന്ധുക്കൾ വീട്ടിൽനിന്നിറങ്ങിയതിനു പിന്നാലെ നിലവിളികേട്ട് തിരിച്ചെത്തിയപ്പോഴാണ് ആക്രമണവിവരം അറിഞ്ഞത്. ഭാര്യയുമായുള്ള തർക്കത്തിനിടെ ആസിഫ് ബാഗിൽ കരുതിയിരുന്ന വാളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ അഷിതയുടെ ഇടതുകൈ അറ്റു തൂങ്ങാറായ നിലയിലായിരുന്നു. നൂർദീൻ അപകടനില…
Read Moreസ്വന്തം മകളുടെ പ്രായമുള്ള യുവതിയെ..! ഭിന്നശേഷിക്കാരി യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ഗർഭിണിയായതോടെ യുവതിയുടെ നിശ്ചയിച്ച വിവാഹം മുടങ്ങി; ഷാജു കുടുങ്ങി
തൃശൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 11 വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. മരത്താക്കര സ്വദേശിയായ അറയ്ക്കൽ വീട്ടിൽ ഷാജു(50) വിനെയാണു തൃശൂർ രണ്ടാം അഡീഷണൽ കോ ടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധികം കഠിനതടവ് അനുഭവിക്കേണ്ടിവരും. 2009 മുതൽ 2012 വരെയുള്ള കാലയളവിലാണു കേസിനാസ്പദമായ സംഭവം. യുവതി തനിച്ചാണെന്നറിഞ്ഞ് യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണു കേസ്. പിന്നീടു പലതവണ ഇതേ രീതിയിൽ പലതവണയായി പീഡനം തുടർന്നു. തുടർന്ന് യുവതി ഗർഭണിയാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ ഒല്ലൂർ പോലീസാണ് അന്വേഷണം നടത്തിയത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും യുവതിയെ ഭീഷണിപ്പെടുത്തുന്നതിന് ഉപയോഗിച്ച കത്തിയടക്കമുള്ള നാലു തൊണ്ടിമുതലുകളും 22 രേഖകളും ഹാജരാക്കുകയും ചെയ്തിരുന്നു. ഗർഭിണിയായതോടെ യുവതിയുടെ നിശ്ചയിച്ച വിവാഹം മുടങ്ങിയെന്നും…
Read Moreനിരോധിത ലഹരിമരുന്നുമായി പോലീസുകാരനും സുഹൃത്തും പിടിയില്‍! സംഭവം തൊടുപുഴയില്‍
തൊടുപുഴ: നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി പോലീസുകാരനും സുഹൃത്തും എക്സൈസിന്റെ പിടിയിലായി. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ എം.ജെ. ഷാനവാസാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നായി 3.4 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും കണ്ടെത്തി. മയക്കുമരുന്നിടപാടുകള്‍ നടക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ 11.30 ഓടെ തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
Read Moreഫോൺവിളിച്ച് ശല്യം ചെയ്യൽ; നിരന്തര ഉപദ്രവമായപ്പോൾ പോലീസിൽ പരാതി നൽകി; പെൺകുട്ടിയെയും കുടുംബത്തേയും വീട്ടിൽ കയറി ആക്രമിച്ച് സഹോദരങ്ങൾ; ഞെട്ടിക്കുന്ന സംഭവം മൂലേടത്ത്
കോട്ടയം: പ്ലസ് വണ്‍ വിദ്യാർഥിനിയെ ഫോണിൽ ശല്യം ചെയ്തതിനു പോലീസിൽ പരാതി നൽകിയതിനു വീടു കയറി ആക്രമിച്ച സംഘത്തിലെ മൂന്നാമനായി തെരച്ചിൽ. രണ്ടു പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.വിദ്യാർഥിനിയെ ഫോണിൽ നിരന്തരം ശല്യം ചെയ്തതിനു പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സംഘം ചേർന്നു കുടുംബത്തെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആക്രമിക്കുകയും ചെയ്തു.മൂലേടം കുറ്റിക്കാട്ട് ക്ഷേത്രത്തിനുസമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. ആക്രമണം നടത്തിയ സംഘത്തിലെ സഹോദരൻമാരായ രണ്ടുപേരെ സമീപവാസികൾ ചേർന്നു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പരാതിക്കാരുടെ വീടിനുസമീപം മുന്‍പ് വാടകയ്ക്കു താമസിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളാണ് ആക്രമണം നടത്തിയത്. സമീപത്ത് താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർ ഉച്ചഭക്ഷണം കഴിക്കുന്നതിനു വീട്ടിലെത്തിയപ്പോൾ ബഹളം കേട്ട് നോക്കിയപ്പോഴാണ് ആക്രമണവിവരം അറിഞ്ഞത്. ഉടൻതന്നെ സമീപത്തുളളവരെ വിളിച്ചുചേർത്ത് രണ്ടുപേരെയും പിടിച്ചുകെട്ടി പോലീസ് ഏൽപ്പിച്ചു. സംഘത്തിലെ മറ്റൊരാൾ രക്ഷപ്പെട്ടിരുന്നു.…
Read Moreകൊലപാതകമോ? വീടിനു പുറത്തു നിൽക്കുന്ന നിലയിൽ കത്തി ക്കരിഞ്ഞ മൃതദേഹം; അരയി ൽ ചങ്ങലകൊണ്ട് ബന്ധിച്ച് ജനാലിൽ കൊളു ത്തി; തരുണിന് സംഭവിച്ചതറിഞ്ഞ് നെഞ്ച്പൊ ട്ടി അയൽക്കാർ
ഇടുക്കി: ശാന്തൻപാറ ചിന്നക്കനാൽ 301 കോളനിയിൽ തുടലിൽ ബന്ധിച്ച നിലയിൽ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന സംശയത്തെ തുടർന്ന് പോലീസ് വിശദമായ അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തിലാണ് സംഭവം കൊലപാതകമെന്ന സൂചന പോലീസിനു ലഭിച്ചത്.301 കോളനിയിൽ താമസിക്കുന്ന നിമ്മിയുടെ മകൻ തരുണി(23)ന്റെ മൃതദേഹമാണ് വീട്ടിലെ ജനലഴിയിൽ തുടലിൽ ബന്ധിച്ച നിലയിൽ ഇന്നലെ വൈകുന്നേരം ആറരയോടെ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ജനലഴിയിൽ കെട്ടിയ തുടൽ അരയിൽ ബന്ധിച്ച് വീടിനു പുറത്തു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. തരുണിന് ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ബിരുദ പഠനം പൂർത്തിയാക്കിയ തരുണ്‍ പക്ഷാഘാതം പിടിപെട്ടതിനെ തുടർന്ന് വീട്ടിൽ ചികിൽസയിൽ കഴിയുകയായിരുന്നു. ഇതിനു പുറമെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ശസ്ത്രക്രിയയും നടത്തിയിരുന്നു.സംഭവ സമയം തരുണിന്റെ അമ്മ സാറ തുണി കഴുകാൻ പുറത്തു പോയിരിക്കുകയായിരുന്നു. ഇവരുടെ അമ്മ…
Read Moreമൂന്നര പതിറ്റാണ്ടു മുമ്പ് 5വയസുകാരി മകളെ മരണം തട്ടിയെടുത്ത അതേ സ്ഥലത്ത് അച്ഛനും ദാരുണാന്ത്യം; ദുരന്തം ആവർത്തിച്ചതിന്റെ നടുക്കത്തിൽ കുടുംബവും നാടും
കോട്ടയം: മൂന്നര പതിറ്റാണ്ടുമുന്‍പ് അഞ്ചു വയസുകാരിയായ മകളെ മരണം തട്ടിയെടുത്ത റോഡിലെ അതേ സ്ഥലത്ത് പിതാവിനും ദാരുണാന്ത്യം സംഭവിച്ചതി ന്റെ നടുക്കത്തിലാണ് നാട്. വ്യാഴാഴ്ച രാത്രി 9.30ന് തെള്ളകം ജംഗ്ഷനിലുണ്ടായ റോഡ് അപകടത്തിലാണ് തെള്ളകം ഹോളിക്രോസ് സ്കൂളിനു സമീപം മ്യാലിൽ എം.കെ.ജോസഫ് (78) മരിച്ചത്. തെള്ളകം ജംഗ്ഷനിൽ ഏറ്റുമാനൂർ ഭാഗത്തുനിന്നും വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ജോസഫ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിനു ശേഷം സ്കൂട്ടറിനു മുകളിലായാണ് ബസ് നിന്നത്. മരിച്ച എം.കെ. ജോസഫിന്റെ അഞ്ചു വയസുകാരി മകൾ ജോയ്സ് 1985 ൽ ഇതേ സ്ഥലത്തുവച്ചാണ് അപകടത്തിൽ മരിച്ചത്. കുരിശുപള്ളിയിൽ മേയ്മാസ വണക്ക പ്രാർഥനയ്ക്കായി എത്തിയ അഞ്ചുവയസുകാരി ജോയ്സ് റോഡരികിൽ നിൽക്കുന്പോൾ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചാണ് മരിച്ചത്. അതേ സ്ഥലത്തുവച്ച് ദുരന്തം ആവർത്തിച്ചത് കുടുംബത്തെയും ബന്ധുക്കളെയും അതീവ ദുഃഖത്തിലാഴ്ത്തി. റിട്ടയേർഡ് സർവേ സൂപ്രണ്ടായിരുന്ന ജോസഫ് കാരിത്താസ്…
Read More