നിലവില്‍ 26 വയസ്സുള്ള യുവതിയെ കഴിഞ്ഞ ഏഴ് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനും ഭാര്യയ്ക്കുമെതിരെ കേസെടുത്തു. ബെംഗളൂരു കെആര്‍ പുരം പൊലീസ് സ്റ്റേഷനില്‍ അതിജീവിതയുടെ അമ്മ നല്കിയ പരാതിയിലാണ് നടപടി. ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് സുഹൃത്തിന്റെ വീട്ടില്‍ നടന്ന മതചടങ്ങിനിടെയാണ് യുവതി ‘ആധ്യാത്മിക ഗുരു ‘ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ആനന്ദ മൂര്‍ത്തിയെയും ഭാര്യയെയും പരിചയപ്പെടുന്നത്. യുവതിയുടെ ജീവന് അപകടത്തിലാണെന്നു ആനന്ദ മൂര്‍ത്തി യുവതിയെ ധരിപ്പിക്കുകയായിരുന്നു. പരിഹാരക്രിയ ചെയ്യണമെന്ന മൂര്‍ത്തിയുടെ നിര്‍ദേശം അനുസരിച്ച് പെണ്‍കുട്ടി ഇയാളുടെ വസതിയില്‍ എത്തുകയായിരുന്നുവെന്നു കെആര്‍ പുരം പോലീസ് പറഞ്ഞു. വീട്ടില്‍ എത്തിയ യുവതിക്കു ലഹരിമരുന്ന് കലര്‍ത്തിയ പാനീയം നല്കി ആനന്ദ മൂര്‍ത്തി ബലാത്സംഗം ചെയ്തെന്നും, ബോധം വന്നപ്പോള്‍ താന്‍ അര്‍ധ നഗ്നയായിരുന്നുവെന്നും ആനന്ദ് മൂര്‍ത്തിയും ഭാര്യയും തന്നോടോപ്പം കട്ടിലില്‍ കിടന്നിരുന്നതായും യുവതി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ദമ്പതികള്‍…
Read MoreCategory: Top News
43 വിദ്യാര്‍ഥികളുടെ തിരോധാനത്തെക്കുറിച്ച് പോസ്റ്റിട്ടു; മണിക്കൂറുകള്‍ക്കകം മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു
മെക്സികോ സിറ്റി: 43 വിദ്യാര്‍ഥികളുടെ തിരോധാനത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകം മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു. തെക്കന്‍ മെക്സിക്കോയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഫ്രെഡിഡ് റോമന്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മെക്സിക്കോയിലെ ചില്‍പാന്‍സിംഗോ നഗരത്തിലാണ് അദ്ദേഹത്തെ സ്വന്തം കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മെക്സിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ദുരന്തത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. 2014ല്‍ ഗരേരോ നഗരത്തില്‍വച്ച് നടന്ന പ്രതിഷേധത്തിനിടെ ബസ് തടഞ്ഞ വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് കാണാതാവുകയായിരുന്നു. കഴിഞ്ഞ ആഴ്ച സംഭവത്തെ രാജ്യത്തെ ട്രൂത്ത് കമ്മീഷന് സ്റ്റേറ്റ് ക്രൈമായി പ്രഖ്യാപിച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ട്രൂത്ത് കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ മുന്‍ അറ്റോണി ജനറല്‍ ജീസസ് മുറില്ലോ കരം അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു. സൈന്യത്തിലെയും പോലീസിലെയും നിരവധി ഉന്നതര്‍ക്കെതിരെ കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റേറ്റ് ക്രൈം…
Read Moreവിവാദ നായിക സിപ്സി കുഴഞ്ഞു വീണു മരിച്ചു ! പേരക്കുട്ടിയുടെ കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ കേസുകളിലെ പ്രതി;അന്ത്യം ലോഡ്ജില്‍ വച്ച്…
വിവാദനായികയായി വാര്‍ത്തകളില്‍ നിറഞ്ഞ അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയില്‍ പൊന്നാടത്ത് വീട്ടില്‍ കൊച്ചുത്രേസ്യ എന്ന സിപ്സി(50) കുഴഞ്ഞു വീണു മരിച്ചു. ഒന്നരവയസ്സുള്ള പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലൂടെയാണ് സിപ്സി കുപ്രസിദ്ധിയാര്‍ജ്ജിക്കുന്നത്. എറണാകുളം പള്ളിമുക്കിലെ ലോഡ്ജില്‍ വച്ചാണ് മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നും മരണത്തില്‍ മറ്റ് അസ്വാഭാവികതകളില്ലെന്നും എറണാകുളം സെന്‍ട്രല്‍ പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് കൊച്ചി കലൂരിലെ ഹോട്ടല്‍ മുറിയില്‍വെച്ച് സിപ്സിയുടെ പേരക്കുട്ടിയായ ഒന്നരവയസ്സുകാരി കൊല്ലപ്പെട്ടത്. സിപ്സിയുടെ കാമുകനായ ജോണ്‍ ബിനോയ് ഡിക്രൂസാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ ഇയാളെയും സിപ്സിയെയും പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ പിതാവായ സജീവും കേസില്‍ അറസ്റ്റിലായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന സിപ്സി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കൊലക്കേസില്‍…
Read Moreസംശയകരമാതെന്തോ നടക്കുന്നുണ്ടെന്ന് അവള് പറഞ്ഞു..! സൊനാലി ഫോഗട്ടിന്റെ മരണത്തിൽ ദുരൂഹത; മരണത്തിന് തലേദിവസം സൊനാലി വിളിച്ചുപറഞ്ഞത് ഇങ്ങനെ…
ചണ്ഡിഗഡ്: ഹരിയാനയിലെ ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ (42) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സൊനാലിയുടെ കുടുംബം ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രിയിൽ ഗോവയിൽ ഹൃദയാഘാതത്തെ തുടർന്നാണ് സൊനാലി മരിച്ചത്. ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. സൊനാലി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് വീട്ടുകാർ അംഗീകരിക്കില്ലെന്ന് സഹോദരി രമൻ പറഞ്ഞു. സൊനാലി ആരോഗ്യവതിയായിരുന്നു. ഹൃദയാഘാതം ഉണ്ടാകാൻ ഒരു സാധ്യതയുമില്ല. അവൾക്ക് അത്തരത്തിലൊരു ആരോഗ്യപ്രശ്നമില്ലായിരുന്നു. അവൾ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അംഗീകരിക്കാൻ കുടുംബം തയാറല്ല. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയാണെന്ന് രമൻ പറഞ്ഞു. മരണത്തിന് തലേദിവസം വൈകുന്നേരം അവളുടെ ഫോൺ വന്നു. വാട്സ്ആപ്പിൽ സംസാരിക്കണമെന്ന് അവൾ പറഞ്ഞു. സംശയകരമാതെന്തോ നടക്കുന്നുണ്ടെന്ന് പറഞ്ഞു. പിന്നീട്, അവൾ ഫോൺ കട്ട് ചെയ്തു. പിന്നെ എടുത്തില്ല- രമൻ ആശങ്ക പങ്കുവച്ചു. ടിക് ടോക്…
Read More18 തികഞ്ഞില്ലെങ്കിലും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹമാകാം ! ഭര്‍ത്താവിനെതിരേ പോക്സോ ചുമത്താന്‍ പറ്റില്ലെന്ന് ഹൈക്കോടതി
18 തികഞ്ഞില്ലെങ്കിലും മുസ്ലിം പെണ്‍കുട്ടിയ്ക്ക് വിവാഹിതയാകാമെന്ന നിര്‍ണായ വിധിയുമായി ഡല്‍ഹി ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്നാണ് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയത്. വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ല. ഇങ്ങനെ നടക്കുന്ന വിവാഹങ്ങളിലെ ഭര്ത്താക്കന്മാര്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. വിവാഹശേഷം പെണ്‍കുട്ടിക്ക് ഭര്‍ത്താവിനൊപ്പം കഴിയാന്‍ അധികാരമുണ്ട്. വിവാഹശേഷം ഭര്‍ത്താവുമായി നടക്കുന്ന ലൈംഗികബന്ധത്തിന്റെ പേരില്‍ പോക്സോ നിയമപ്രകാരം ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്മീത് സിങ്ങിന്റേതാണ് ഉത്തരവ്. ഈ വര്‍ഷം ആദ്യം ബിഹാറില്‍വെച്ച് വിവാഹിതരായ മുസ്ലിം ദമ്പതിമാരുടെ ഹര്‍ജി പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് വിവാഹം നടന്നത്. വിവാഹം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പതിനഞ്ച് വയസും അഞ്ച് മാസവും ആയിരുന്നു പ്രായം. വിവാഹത്തിന് ശേഷം പെണ്‍കുട്ടി ഗര്‍ഭിണിയായി.…
Read Moreആദ്യമായി നായയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചു ! പകര്‍ന്നത് നിരവധി ലൈംഗിക പങ്കാളികളുള്ള പുരുഷന്മാരില് നിന്നെന്ന് സൂചന…
ലോകത്ത് ആദ്യമായി നായയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചു. മനുഷ്യരില്‍ നിന്ന് നായയിലേക്ക് പകരുന്ന ആദ്യ കേസാണിത്. മെഡിക്കല്‍ ജേണലായ ദ ലാന്‍സെറ്റില്‍ ഓഗസ്റ്റ് 10-നു പ്രസിദ്ധീകരിച്ച ഗവേഷണമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാര്‍ത്തയെത്തുടര്‍ന്ന്, രോഗബാധിതര്‍ വ്യക്തികള്‍ വീട്ടില്‍ വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയായ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് (സി ഡി സി) ആന്‍ഡ് പ്രിവന്‍ഷന്‍ തങ്ങളുടെ പ്രതിരോധ ശിപാര്‍ശകള്‍ പുതുക്കി. പാരീസിലെ ഒരു ആശുപത്രിയിലാണു നായയില്‍ രോഗബാധ കണ്ടെത്തിയത്. നായയുടെ ശരീരത്തില്‍ വ്രണങ്ങള്‍ പോലുള്ള ലക്ഷണങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ച്, വയറ് ഭാഗത്തെ പഴുപ്പ് അടങ്ങിയ ചെറിയ കുമിളകളും നേരിയ ഗുദവ്രണവും ഉള്‍പ്പെടെയുള്ള മ്യൂക്കോക്യുട്ടേനിയസ് വ്രണങ്ങള്‍. നായ്ക്കള്‍ക്കു മറ്റു നായ്ക്കളിലേക്കോ മനുഷ്യരിലേക്കോ രോഗം പടര്‍ത്താന്‍ കഴിയുമോയെന്നു നിലവില്‍ വ്യക്തമല്ല. ഇന്ത്യയില്‍ ഇതുവരെ എട്ട് മങ്കിപോക്സ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ആഗോളതലത്തില്‍, മേയ് മുതല്‍ മങ്കിപോക്സ്…
Read Moreകൊറോണ അങ്ങനെയൊന്നും ലോകത്തു നിന്ന് പോകില്ല ! ഭാവി വകഭേദങ്ങള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാകുമെന്ന് മുന്നറിയിപ്പ്…
ലോകം കൊറോണ ഭീതിയില്‍ നിന്നും പതിയെ മുക്തരായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ അവസരത്തില്‍ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് ടെക്നിക്കല്‍ ലീഡ് ഡോ. മരിയ വാന്‍ കെര്‍ഖോവ്. കൊറോണ വൈറസിന്റെ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ജനിതക വകഭേദങ്ങള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാകുമെന്ന് ഡോ. മരിയ പറയുന്നു. പരിശോധനകളും നിരീക്ഷണവും ജനിതക സീക്വന്‍സിംഗും കുറഞ്ഞത് പുതിയ വകഭേദങ്ങളെ കണ്ടെത്താനുള്ള നമ്മുടെ ശേഷിയെ ബാധിച്ചിട്ടുണ്ടെന്നും ഡോ. മരിയ ട്വിറ്ററില്‍ കുറിച്ചു. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഒമിക്രോണ്‍ ആണ് കൊറോണ വൈറസിന്റെ പ്രബല വകഭേദം. ഇതിന് തന്നെ ബിഎ1, ബിഎ2, ബിഎ3, ബിഎ4, ബിഎ5 എന്നിങ്ങനെ പല വകഭേദങ്ങളുണ്ടായി. ബിഎ5 വകഭേദം 121 രാജ്യങ്ങളിലും ബിഎ4 വകഭേദം 103 രാജ്യങ്ങളിലും ഇപ്പോള്‍ പ്രബല കോവിഡ് വകഭേദമാണ്. 2020 ല്‍ കോവിഡ് മഹാമാരി ആരംഭിച്ചതു മുതല്‍ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിങ്ങനെ…
Read Moreപാലുകാച്ചൽ ചടങ്ങിൽ അവർ വീണ്ടും കണ്ടുമുട്ടി; എട്ടാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഉണ്ടായ തർക്കം വര്‍ഷങ്ങള്‍ക്ക് ശേഷം കൂട്ടയടിയിൽ കലാശിച്ചു; ചടങ്ങ് കുളമാക്കിയ കുട്ടികൾക്ക് സംഭവിച്ചത് കണ്ടോ!
ബാലുശേരി(കോഴിക്കോട്): എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്തുണ്ടായ തര്‍ക്കത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം സീനിയര്‍ വിദ്യാര്‍ഥികള്‍ പകപോക്കല്‍ നടത്തിയതായി പരാതി. ഒരു വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് എത്തിയപ്പോഴാണ് സംഘം ചേര്‍ന്ന് മര്‍ദിച്ചതെന്നാണ് പരാതി. കോഴിക്കോട് ബാലുശേരിയിലാണ് സംഭവം. വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ പറയുന്നതിങ്ങനെ.ഞായറാഴ്ച വൈകീട്ട് ബാലുശേരി വീര്യമ്പ്രത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. അവിടെ വച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ സംഘംചേര്‍ന്ന് മര്‍ദ്ദിച്ചു.പരിക്കേറ്റവര്‍ കുട്ടമ്പൂര് സ്കൂളില്‍ നിന്ന് ഇക്കൊല്ലം പത്താം ക്ലാസ് ജയിച്ചവരാണ്. ഇതേ സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം തീര്‍ത്തതെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇവരെ ബാലുശേരി താലൂക്ക് ആശുപത്രിയിലാണ് അദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവിഭാഗവും പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം കേസ്…
Read Moreസർക്കാർ ശമ്പളം കൈ നീട്ടിവാങ്ങുമ്പോഴും ഡോക്ടർ സുജിതിനിഷ്ടം കൈക്കൂലി; ശസ്ത്രക്രിയയ്ക്ക് കിമ്പളമായി ചോദിച്ചത് 5000 രൂപ; ഒന്നിച്ചു തരാൻ പറ്റാത്തവർക്ക് ഡോക്ടർ നൽകിയ സൗജന്യം ഇങ്ങനെ…
കാഞ്ഞിരപ്പള്ളി: ശസ്ത്രക്രിയ യ്ക്ക് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. സർജൻ ഡോ. എം.എസ്. സുജിത് കുമാറിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. മുണ്ടക്കയം സ്വദേശിയായ പരാതിക്കാരന്റെ പിതാവിന് ഹെർണിയ ഓപ്പറേഷനു വേണ്ടി 15ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഡോ. സുജിത് കുമാറിനെ കാണുകയുണ്ടായി. പരിശോധനയ്ക്കുശേഷം അടിയന്തരമായി ഓപ്പറേഷൻ നടത്തണമെന്നും ഡോക്ടർ അറിയിച്ചു. ഹെർണിയ ഓപ്പറേഷൻ ചെയ്യുന്നതിന് ഫീസ് 5,000 രൂപ ഉണ്ടെന്നും അഡ്വാൻസ് നൽകിയാൽ നാളെത്ത ന്നെ അഡ്മിറ്റ് ചെയ്യാമെന്നും ഡോക്ടർ പറഞ്ഞു. അന്നു തന്നെ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തെത്തി 2,000 രൂപ നൽകിയതിനെ തുടർന്ന് 16ന് പിതാവിനെ അഡ്മിറ്റ് ചെയ്യുകയും 18ന് ഓപ്പറേഷൻ നടത്തുകയും ചെയ്തു. തുടർന്ന് 20ന് പരിശോധനയ്ക്കെത്തിയ സമയം പരാതിക്കാരനോട് ബാക്കി തുക…
Read Moreഅക്ഷയക്ക് പ്രായം ഇരുപത്തിരണ്ട്മാത്രം; തൊടുപുഴയിൽ മുറിയെടുത്തത് സുഹൃത്തിനൊപ്പം; അജ്ഞാത സന്ദേശം ലഭിച്ച പോലീസ് വന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
തൊടുപുഴ: നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി തൊടുപുഴയിൽ യുവാവും യുവതിയും പോലീസിന്റെ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന് നഗരത്തിലെ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ തൊടുപുഴ പെരുന്പള്ളിച്ചിറ പഴേരി വീട്ടിൽ യൂനസ് റസാക്ക് (25), കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടിൽ അക്ഷയ ഷാജി (22) എന്നിവരെയാണ് തൊടുപുഴ പോലീസും ഇടുക്കി എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫും ചേർന്ന് പിടി കൂടിയത്. ഇവരിൽ നിന്നും 6.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി ചൂടാക്കി ഉപയോഗിക്കുന്നതിനുള്ള സ്ഫടിക കുഴൽ, ചെറിയ പൊതികളാക്കി കൊടുക്കുന്നതിനുള്ള പ്ലാസ്റ്റിക് കവറുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലഹരി എത്തിച്ചു നൽകുന്ന അന്തർ സംസ്ഥാന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. എംഡിഎംഎ വിൽപ്പനക്കായി ഇരുവരും ഇന്നലെ ഉച്ചയോടെ തൊടുപുഴയിൽ മുറിയെടുത്തതായി ഡിവൈഎസ്പി മധു ബാബുവിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്…
Read More