ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിൽ വർധനവ്. കഴിഞ്ഞ വർഷം 26.13 ലക്ഷം രൂപയായിരുന്ന പ്രധാനമന്ത്രിയുടെ ആസ്തി നടപ്പുവർഷം രണ്ട് കോടി 23 ലക്ഷം രൂപയായാണ് വർധിച്ചത്. പ്രധാനമായും ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചുട്ടുള്ള തുക മാത്രമാണ് പ്രധാനമന്ത്രിയുടെ ആസ്ഥിയെന്നും പ്രധാനമന്ത്രിയുടെ പേരിലുണ്ടായിരുന്ന പൂർവിക സ്വത്തായി ലഭിച്ച ഗാന്ധിനഗറിലെ ഭൂമി ദാനം ചെയ്തതായുമാണ് ഏറ്റവും പുതിയ വിവരം. സ്വന്തമായി വാഹനങ്ങൾ ഉടമസ്ഥയിലില്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മ്യുച്ച്വൽ ഫണ്ടുകൾ, ഷെയറുകൾ, ബോണ്ടുകൾ എന്നിവയുടെ രൂപത്തിലും ആസ്ഥികളില്ല. 1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ മോതിരങ്ങളും ചേർത്ത് 2,23,82,504 രൂപയാണ് പ്രധാനമന്ത്രിയുടെ ആകെയുള്ള സ്വത്തുക്കളെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) വെബ്സൈറ്റ് അറിയിക്കുന്നു. കുടുംബാഗങ്ങളായ മൂന്ന് പേർക്ക് തുല്യ ഓഹരിയുള്ള ഗുജറാത്ത് ഗാന്ധിനഗറിലെ റെസിഡൻഷ്യൽ പ്ലോട്ട് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സ്വന്തമാക്കിയത്.
Read MoreCategory: Top News
വഴിവിട്ട ബന്ധങ്ങള്‍, കഞ്ചാവ് കേസുകൾ..! ഫോണിലെ സന്ദേശങ്ങള്‍ തെളിവായി; യുവതിയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ട: യുവതി വീടിനുള്ളില്‍ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. പത്തനാപുരം മാങ്കോട് ശ്രീനിലയത്തില്‍ അജീഷ് കൃഷ്ണ (40)യാണ് അറസ്റ്റിലായത്. ഭാര്യ വിനീത (34) യുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അജീഷിനെ കൂടല്‍ ഇന്‍സ്പെക്ടര്‍ ജി. പുഷ്പകുമാര്‍ അറസ്റ്റ് ചെയ്തത്. ആ സന്ദേശങ്ങൾ കഴിഞ്ഞ ജൂലൈ 30നു രാവിലെ പത്തരയോടെയാണ് വീടിന്റെ ഒന്നാംനിലയിലെ മുറിയില്‍ വിനീത തൂങ്ങിമരിച്ചത്. ശരീരത്തില്‍ ആത്മഹത്യ കുറിപ്പ് ഒളിപ്പിച്ചാണ് യുവതി ജീവനൊടുക്കിയത്. തൂങ്ങിനിന്ന വിനീതയെ അഴിച്ചിറക്കിയപ്പോള്‍ ആത്മഹത്യകുറിപ്പ് കണ്ട ഭര്‍ത്താവ് അജീഷ് ഇത് മാറ്റിയിരുന്നു. ആത്മഹത്യയെന്ന നിലയില്‍ പോലീസ് കേസെടുത്തു. പിന്നീട് യുവതിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൂട്ടുകാരിക്ക് അയച്ച സന്ദേശങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. വഴിവിട്ട ബന്ധങ്ങൾ ഇതേത്തുടര്‍ന്ന് പോലീസ് കൂട്ടുകാരിയുടെ മൊഴിയെടുത്തു. ആത്മഹത്യയ്ക്കു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തിയ പോലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.…
Read Moreഎല്ലാം ഒരാള്‍ കാണുന്നുണ്ടായിരുന്നു..! ക്രൂരത, സ്വർണാഭരണങ്ങൾ തട്ടിയെടുക്കാന്‍; മൃതദേഹം കിണറ്റിൽ തള്ളിയത് കാലുകൾ കല്ലുകൊണ്ട് കൂട്ടികെട്ടിയ ശേഷം; പ്രതിയെ കേരള പോലീസിന് കൈമാറി
തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ട. സർക്കാർ ഉദ്യോഗസ്ഥ മനോരമയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പശ്ചിമ ബംഗാൾ ജൽപായികുടി സ്വദേശി ആദം അലി (21) യെ കേരള പോലീസിന് കൈമാറി. ബുധനാഴ്ച പുലർച്ചെയോടെ പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കും. മെഡിക്കൽ കോളജ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് രാവിലെ ചെന്നൈയിൽ എത്തിയിരുന്നു. ഇന്ന് അവധി ദിനമായതിനാൽ ജഡ്ജിയുടെ വസതിയിൽ ഹാജരാക്കിയ ശേഷമാകും പ്രതിയുമായി അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് തിരിക്കുക. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് തിരുവനന്തപുരം സിറ്റി പോലീസിന്റെ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പോലീസ് യുവാവിനെ ചെന്നൈ റെയിൽവെ സ്റ്റേഷനിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പിന്നാലെ വിവരം കേരള പോലീസിന് കൈമാറി. പ്രതി പിടിയിലായതോടെയാണ് അന്വേഷണ സംഘം ചെന്നൈയിലേക്ക് റോഡ് മാർഗം തിരിച്ചത്. ഞായറാഴ്ച രാത്രിയാണ് വയോധികയായ വീട്ടമ്മയെ പ്രതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം മൃതദേഹം അടുത്ത വീട്ടിലെ കിണറ്റിൽ…
Read Moreനെടുമ്പാശേരി വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകൽ നാടകം? പിന്നിൽ പൊട്ടിക്കൽ സംഘം; പ്രതികൾ വലയിലായത് പിറന്നാൾ ആഘോഷത്തിനിടെ; തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പാനൂർ സ്വദേശി
സ്വന്തം ലേഖകൻതലശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവം നാടകമെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹവാല പണവും കള്ളക്കടത്ത് സ്വർണവും തട്ടിയെടുക്കുന്ന “പൊട്ടിക്കൽ’ സംഘമാണ് തട്ടിക്കൊണ്ട് പോകൽ നാടകത്തിനു പിന്നിലെന്നുമാണ് സൂചന. തലശേരി പുതിയ ബസ്സ്റ്റാൻഡിനു സമീപമുള്ള ആഢംബര ഹോട്ടലിൽ സംഘത്തിലെ ഒരാളുടെ പിറന്നാൾ പാർട്ടിക്കിടയിലാണ് പതിനാലുപേരെ തലശേരി ടൗൺ സിഐ അനിലും സംഘവും പിടികൂടി നെടുമ്പാശേരി പോലീസിന് കൈമാറിയത്. പിടിയിലായവരിൽ ഇരട്ടക്കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികൾ ഉള്ളതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇവരിൽ അഞ്ച് പേരുടെ അറസ്റ്റാണ് നെടുമ്പാശേരി പോലീസ് ഇന്നലെ രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റ് ഒമ്പത് പേരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി വിദേശത്തു നിന്നും വന്ന ഹഫ്സലിനെ കൂട്ടിക്കൊണ്ട് പോയവരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളതെന്നും മറ്റുള്ളവരെ ചോദ്യം ചെയ്തു വരികയാണെന്നും സംഭവത്തിൽ…
Read Moreവിവാഹം കഴിക്കാന്‍ 23കാരനായ കാമുകന് വിസമ്മതിച്ചു ! രാത്രിയില്‍ യുവതിയുടെ ട്രോളിബാഗ് പരിശോധിച്ച പോലീസ് ഞെട്ടി…
വിവാഹത്തിനു വിസമ്മതിച്ച കാമുകനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കിയ യുവതി പിടിയില്‍. മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ താമസിക്കുന്ന പ്രീതി ശര്‍മയെയാണ് പോലീസ് ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. ഒപ്പം താമസിച്ചിരുന്ന കാമുകന് ഫിറോസ് എന്ന ച്വാന്നിയെ(23)യാണ് യുവതി കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നും മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായതെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി പതിവ് പട്രോളിംഗിനിടെയാണ് ഒരു യുവതി ട്രോളി ബാഗും വലിച്ചിഴച്ച് നടന്നുപോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അസ്വാഭാവികത തോന്നിയതോടെ പോലീസ് സംഘം യുവതിയുടെ സമീപത്തെത്തി. തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിള്‍ യുവതിയുടെ ട്രോളി ബാഗ് പരിശോധിച്ചതോടെയാണ് ബാഗിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ പോലീസ് സംഘം യുവതിയെ ചോദ്യംചെയ്യുകയും കൊലപാതകത്തിന്റെ ചുരുളഴിയുകയുമായിരുന്നു. നാലുവര്‍ഷം മുമ്പ് ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ പ്രീതി ശര്‍മ കാമുകനായ ഫിറോസിനൊപ്പമാണ് താമസിച്ചുവന്നിരുന്നത്. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് പ്രീതി…
Read Moreഎസി റോഡിലേത് അശാസ്ത്രീയ നിര്‍മാണം; 742 കോടി മുടക്കിയിട്ടും റോഡിൽ വെള്ളം; ഡിപിആറിലെ വ്യവസ്ഥകള്‍ ഊരാളുങ്കല്‍ കാറ്റില്‍ പറത്തിയതായി ആരോപണം
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി, അമ്പലപ്പുഴ-പൊടിയാടി റോഡുകളുടെ നിര്‍മാണത്തില്‍ അശാസ്ത്രീയതയെന്ന ആക്ഷേപം ഉയരുന്നു. ഊരാളുങ്കല്‍ തൊഴിലാളി സഹകരണ സംഘം മുഖേനയാണ് സര്‍ക്കാര്‍ രണ്ട് റോഡുകളുടെയും നിര്‍മാണം നടത്തുന്നത്. ആലപ്പുഴ-ചങ്ങനാശേരി റോഡിന് 672 കോടി രൂപയും അമ്പലപ്പുഴ-പൊടിയാടി റോഡിന് എഴുപത് കോടി രൂപയും മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2018ലെ വെള്ളപ്പൊക്കത്തിന്റെ നിലവാരം അനുസരിച്ചാണ് റോഡ് നിര്‍മാണത്തിന് പദ്ധതിയിട്ടതെങ്കിലും ഈ മഴക്കാലത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ത്തന്നെ ഈ രണ്ടു റോഡുകളിലും വെള്ളംകയറിയത് റോഡ് നിര്‍മാണത്തിലെ അപാകതയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മാണ ഘട്ടത്തില്‍ സ്വീകരിക്കേണ്ട ഗതാഗത മാനേജ്മെന്റ് സംബന്ധിച്ച ഡിപിആറിലെ വ്യവസ്ഥകള്‍ ഊരാളുങ്കല്‍ കാറ്റില്‍ പറത്തിയതായി ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി സമുദായ സംഘടനകള്‍, വ്യാപാര സംഘടനകള്‍, കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് എന്നിവര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. നിര്‍മാണഘട്ടത്തില്‍ റോഡിലുടനീളം ഫോര്‍വീലറുകള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ സാഹചര്യമൊരുക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ഇക്കാര്യംപോലും…
Read Moreകപ്പ കിട്ടാക്കനി; വില സർവകാല റിക്കാർഡിൽ; കപ്പ കിട്ടണമെങ്കിൽ മൊത്തക്കച്ചവടക്കാരോട് മുൻകൂട്ടി ബുക്ക് ചെയ്യേണ്ട അവസ്ഥ
കടുത്തുരുത്തി: പച്ചക്കപ്പ വില റോക്കറ്റ് പോലെ കുതിക്കുന്നു. വിലത്തകർച്ചയെത്തുടർന്ന് കപ്പക്കൃഷിയിൽനിന്നു കർഷകർ കൂട്ടമായി പിന്മാറിയതോടെ പച്ചക്കപ്പ നാട്ടിൽ കിട്ടാനില്ല. വില 20 രൂപയിൽനിന്ന് 50 ഉം മറികടന്ന് മുകളിലേക്ക്. പെരുവ, കുറുപ്പന്തറ, കോതനല്ലൂർ, കടുത്തുരുത്തി എന്നിവിടങ്ങളിലെല്ലാം 40 മുതൽ 53 രൂപ വരെയാണ് ഒരു കിലോ കപ്പയുടെ നിലവിലെ വില. രണ്ടുമാസം മുൻപ് വരെ 20 മുതൽ 30 രൂപ വരെ വിലയുണ്ടായിരുന്നിടത്തുനിന്നാണ് അന്പതിലേക്കും അതിനു മുകളിലേക്കും വില കുതിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യണം കപ്പ കിട്ടണമെങ്കിൽതന്നെ മൊത്ത കച്ചവടക്കാരുടെ അടുത്ത് മുൻകൂട്ടി ബുക്ക് ചെയ്യേണ്ട അവസ്ഥയാണെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. ആറുമാസം കൊണ്ട് മൂപ്പെത്തുന്ന പാടത്തിടുന്ന വെളുത്ത മിക്ച്ചർ കപ്പയുടെ വിളവെടുപ്പ് പൂർത്തിയായി. ഒന്‍പത് മാസം വളർച്ചയുള്ള കറുത്ത മിക്ച്ചർ കപ്പയാണ് ഇനി ചിലയിടങ്ങളിലെങ്കിലും ശേഷിക്കുന്നത്. കല്ലറ, മാഞ്ഞൂർ, കോതനല്ലൂർ, കടുത്തുരുത്തി, ഞീഴൂർ എന്നിവിടങ്ങളിലെ കപ്പത്തോട്ടങ്ങളെല്ലാം…
Read Moreആവശ്യത്തിന് സ്ത്രീധനം കൊണ്ട് വന്നില്ല, പെൺകുഞ്ഞുങ്ങളെ പ്രസവിച്ചു! അമേരിക്കയിൽ ജീവനൊടുക്കിയ ഇന്ത്യക്കാരി അനുഭവിച്ചത് കൊടിയ പീഡനം
ബിജ്നോർ: ഭർത്താവിന്റെ പീഡനം സഹിക്കാൻ വയ്യാതെ അതിന്റെ വീഡിയോ പിതാവിന് അയച്ചു കൊടുത്തു അമേരിക്കയിൽ ജീവനൊടുക്കിയ സംഭവം വീണ്ടും ചർച്ച ആകുന്നു. 2018 മുതൽ ന്യൂയോർക്കിൽ താമസിക്കുന്ന ബിജ്നോർ സ്വദേശിയായ സ്ത്രീ, “ഇനി ദിവസേനയുള്ള അടി (ഭർത്താവിന്റെ കയ്യിൽ) തനിക്ക് സഹിക്കാൻ കഴിയില്ല” എന്ന് പറഞ്ഞ് ഇന്ത്യയിലെ പിതാവിന് ഹൃദയഭേദകമായ വീഡിയോ അയച്ചതിന് തൊട്ടുപിന്നാലെ ആണ് ആത്മഹത്യ ചെയ്തത്. ഓഗസ്റ്റ് 1 നാണ് വീഡിയോ അയച്ചതെങ്കിലും, കേസിന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നു. 32 കാരിയായ മൻദീപ് കൗർ എന്ന സ്ത്രീയും തന്റെ കുടുംബത്തിന് കുറച്ച് സമയത്തിനുള്ളിൽ അയച്ചുകൊടുത്ത നിരവധി വീഡിയോകൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. രണ്ട് പെൺകുട്ടികളുടെ അമ്മയായ അവർ “ആൺകുഞ്ഞിനെ ജനിപ്പിക്കാൻ കഴിയാത്തതിനും” മതിയായ സ്ത്രീധനം കൊണ്ടുവരാതിരുന്നതിനും പീഡിപ്പിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട സ്ഥിരീകരിക്കാത്ത വീഡിയോകളിലൊന്നിൽ, അവരുടെ രണ്ട് ചെറിയ പെൺമക്കൾ പശ്ചാത്തലത്തിൽ കരയുമ്പോൾ…
Read Moreപുകയടിക്കുന്ന കാര്യം അമ്മയ്ക്കറിയാമെങ്കിലും മൈന്‍ഡ് ചെയ്യാറില്ലെന്ന് പ്ലസ്ടുക്കാരി ! വ്ളോഗറിനായി വലവീശി പോലീസ്…
പ്ലസ്ടുക്കാരിയുമായി ലഹരി സംഭാഷണം നടത്തിയ വ്ളോഗര്‍ക്കായി വലവിരിച്ച് പോലീസ്. പൈസയുണ്ടെങ്കിലും സാധനം കിട്ടുന്നില്ലെന്നതാണ് പ്രശ്നമെന്നാണ് തൃശൂര്‍ സ്വദേശിനിയായ പ്ലസ്ടുക്കാരി പറയുന്നത്. ”ഫോര്‍ട്ട് കൊച്ചിക്കു കയറാമോ.. അല്ലെങ്കില്‍ കോതമംഗലം വരെ പോകൂ” കഞ്ചാവു ലഭിക്കാന്‍ കോതമംഗലത്തേക്കു പോകാന്‍ ഉപദേശിക്കുന്നതാവട്ടെ സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ള പ്രമുഖ വ്ലോഗറും. എട്ടുംപൊട്ടും തിരിയാത്ത കുട്ടികളില്‍ പോലും ലഹരി എത്രമാത്രം ആഴത്തില്‍ കടന്നുകയറി എന്നു വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നത്. പ്ലസ്ടു കാരി എന്നു പറഞ്ഞു ചെറുതാക്കണ്ട, ”നമ്മള് ജയിലിലായിരുന്നടേ.. അതറിയാമോ നിങ്ങള്‍ക്ക്..” എന്നു പെണ്‍കുട്ടി തന്നെ വീഡിയോയില്‍ പറയുന്നുണ്ട്. ഈ വീഡിയോ കണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡ്രോംഗ്രെ പറഞ്ഞു. ”തൃശൂരാണ്..” എന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോയില്‍, ആണ്‍കുട്ടിയോടോ പെണ്കുട്ടിയോടോ എന്ന് അറിയാതെയാണ് വ്ലോഗര്‍ സംസാരിച്ചു തുടങ്ങുന്നത്. ഒപ്പം രണ്ടു…
Read Moreനിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ തീവ്രവാദിയെ രക്ഷിച്ചത് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ! ഗുരുതര ആരോപണവുമായി സ്വപ്ന…
നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരന് രക്ഷപ്പെടാന്‍ സഹായകമായത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലെന്ന് സ്വപ്ന സുരേഷ്. ഇന്ത്യയില്‍ നിരോധനമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന തുറൈയ്യ ഫോണുമായി 2017 ഓഗസ്റ്റ് നാലിന് നെടുമ്പാശേരിയില്‍ പിടിയിലായ യുഎഇ പൗരന് ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലുണ്ടായെന്നാണ് സ്വപ്നയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ അടുത്തദിവസം പുറത്തുവിടുമെന്നും സ്വപ്ന കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. യുഎഇ പൗരന് പിടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട എഫ്ഐആര്‍ സഹിതമാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളെ കണ്ടത്. സ്വപ്നയുടെ വാക്കുകള്‍ ഇങ്ങനെ…കോണ്‍സുലേറ്റിലേക്ക് ഒരു കോള്‍ വന്നു. ഒരു യുഎഇ പൗരന് പിടിക്കപ്പെട്ടു, നെടുമ്പാശേരി പോലീസിന്റെ കൈകളിലാണെന്ന് പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ എന്നെ വിളിച്ച് മുഖ്യമന്ത്രിയെ വിളിച്ച് സംസാരിക്കാനാവശ്യപ്പെട്ടു. ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ ശിവശങ്കര്‍ സാറിനെ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചു.…
Read More