പീഡനക്കേസില്‍ തിരുവനന്തപുരത്ത് അറസ്റ്റിലായ ടിക് ടോക്- റീല്‍സിലെ ‘മീശക്കാരനെതിരേ’ നിരവധി പരാതികള്‍. വെള്ളല്ലൂര്‍ കീട്ടുവാര്യത്ത് വീട്ടില്‍ വിനീതി(25)നെതിരെയാണ് കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചത്. ഇയാള്‍ സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇ-മെയില്‍, ഇന്‍സ്റ്റഗ്രാം ഐഡികളും പാസ്വേഡും കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് വീട്ടമ്മയായ യുവതിയാണ് പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമിലും താരമായ വിനീത് പീഡനക്കേസില്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികളുമായി ആളുകള്‍ രംഗത്തെത്തിയത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട വിനീത്, പിന്നീട് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് വിവാഹിതയായ യുവതി നല്കിയ പരാതിയില്‍ ആരോപിക്കുന്നത്. ഇവരുടെ ഇ-മെയില്‍ ഐഡിയുടെയും ഇന്‍സ്റ്റഗ്രാം ഐഡിയുടെയും പാസ് വേഡുകള്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു. ഇയാളുടെ തനിനിറം വ്യക്തമായതോടെ ഇവര്‍ പിന്നീട് വിനീതിന്റെ ഫോണ്‍കോളുകള്‍ എടുത്തിരുന്നില്ല. ഇതോടെ വിനീത് യുവതിയുടെ ഐഡിയില്‍നിന്ന് സ്റ്റോറികളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതായും…
Read MoreCategory: Top News
ബുള്ളറ്റിന്റെ ശബ്ദം ഇഷ്ടപ്പെട്ടില്ല; തോട്ടിൽ നീരാട്ടിനുപോയ ആന വിരണ്ട് റോഡിലൂടെ ഓടി; മണിക്കൂറുകൾക്ക് ശേഷം ശിവശങ്കരനെ മെരുക്കി പാപ്പാന്മാർ; ഓടിക്കൂടിയ നാട്ടുകാരെ തളയ്ക്കാൻ പാട്പെട്ട് പോലീസ്
കൊടുമൺ: കുളിപ്പിക്കാൻ കൊണ്ടുപോയ ആന ബുള്ളറ്റിന്റെ ശബ്ദം കേട്ട് വിരണ്ടത് മണിക്കൂറോളം പരിഭ്രാന്തി പരത്തി. അങ്ങാടിക്കൽ വടക്ക് മണക്കാട് ദേവിക്ഷേത്രത്തിന് സമീപം കൊടുമൺ സ്വദേശി ദീപുവിന്റെ ഉടമസ്ഥതയിലുള്ള ശിവശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. മണക്കാട് ക്ഷേത്രത്തിന് സമീപമുള്ള ഒരു പറമ്പിലാണ് ആനയെ സ്ഥിരമായി തളയ്ക്കുന്നത്. ഇന്നലെ രാവിലെ 11 ഓടെ കുളിപ്പിക്കാനായി സമീപത്തെ തോട്ടിലേക്ക് കൊണ്ടുവരവേയാണ് ഇടഞ്ഞത്. ഈ സമയം റോഡിലൂടെ പോയ ബുള്ളറ്റിന്റെ ശബ്ദം കേട്ടയുടനെയാണ് ആന വിരണ്ട് ഓടാൻ തുടങ്ങിയതെന്ന് പറയുന്നു. കോമാട്ട് മുക്ക് – മണക്കാട് റോഡിലൂടെ തലങ്ങും വിലങ്ങും ഓടി. ആന ഇടഞ്ഞത് അറിയാതെ ചിലർ മുന്നിൽ വന്നുപെട്ടെങ്കിലും ഉപദ്രവിച്ചില്ല. ഏറെ നേരം റോഡിൽ കൂടി ഓട്ടം തുടർന്നു. ആനയെ തളയ്ക്കാൻ പാപ്പാൻമാർ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ പറമ്പിൽ നിന്ന വാഴകൾ വെട്ടി പിണ്ടിയും മറ്റും നൽകി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.…
Read Moreപോലീസ് സഹകരണ സംഘത്തിൽനിന്നു ലോൺ സംഘടിപ്പിച്ച് തട്ടിയത് ഒന്നരക്കോടി; മുൻ പോലീസുകാരൻ കുടുങ്ങി; അമിത ലാഭം മോഹിച്ച് ലോൺ എടുത്തുനൽകിയ പോലീസുകാർക്ക് കിട്ടിയ പണികണ്ടോ
തൊടുപുഴ: ഇടുക്കി പോലീസ് സഹകരണ സംഘത്തിൽനിന്നു പോലീസുകാരെ ഉപയോഗിച്ചും സ്വന്തമായും വായ്പയെടുത്ത് ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ മുൻ പോലീസുകാരനെ ഇടുക്കി ഡിസിആർബി സംഘം തമിഴ്നാട്ടിൽനിന്നു പിടികൂടി. ഇടുക്കി എആർ ക്യാന്പിൽ സിവിൽ പോലീസ് ഓഫീസറായിരുന്ന കാഞ്ഞിരപ്പള്ളി ഒറ്റത്തെങ്ങിൽ വീട്ടിൽ അമീർ ഷാ (43)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2019-ലാണ് ഇയാൾ സർവീസിലിരിക്കെ പണം തട്ടിപ്പു നടത്തിയത്. ഇതോടെ ആ വർഷംതന്നെ ഇയാളെ സർവീസിൽനിന്നു നീക്കം ചെയ്തിരുന്നു. സഹപ്രവർത്തകരെകൊണ്ട് വായ്പയെടുപ്പിച്ച പണം ഇയാൾ ഓണ്‍ലൈൻ റമ്മി കളിക്കാനായി ഉപയോഗിക്കുകയായിരുന്നെന്നാണ് പോലീസിനു ലഭിച്ച വിവരം. നിരവധി പോലീസ് ഉദ്യോഗസ്ഥരെ ഇയാൾ കബളിപ്പിച്ച് പണം തട്ടിയെടുത്തിരുന്നു. സഹകരണ സംഘത്തിൽ മാസാമാസം അടയ്ക്കേണ്ട തുകയോടൊപ്പം കൂടുതൽ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ വായ്പ എടുപ്പിച്ചിരുന്നത്. ആദ്യമെല്ലാം സൊസൈറ്റിയിൽ നൽകാനുള്ളതും വാഗ്ദാനം ചെയ്തിരുന്ന തുകയും വായ്പ എടുത്തു നൽകിയ…
Read Moreവീട്ടമ്മയുടെ മാല പൊട്ടിച്ചത് പാപ്പനെന്ന തോമസ് കുര്യാക്കോസ്; രണ്ടാം പ്രതി ബൈക്ക് ഓടിച്ച ചന്ദ്രനെ പൊക്കിയപ്പോൾ മാല ജാസ്മിന്റെ കൈയിലെന്ന്; കായംകുളത്തെ മാലമോഷണക്കഥയിങ്ങനെ
കായംകുളം: മാവേലിസ്റ്റോറിൽ വന്ന വീട്ടമ്മയുടെ മൂന്നര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച കേസിൽ ഒരു യുവതികൂടി പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി തെക്കേവിളയിൽ അമ്പനാകുളങ്ങര വീട്ടിൽനിന്നും ആലപ്പുഴ കളർകോട് റിലയൻസ് മാളിന് പടിഞ്ഞാറു ഗുരുപുരത്ത് അമ്പലപറമ്പിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന നൗഷാദിന്റെ ഭാര്യ ജാസ്മിൻ(46) ആണ് കായംകുളം പോലീസിന്റെ പിടിയിലായത് കഴിഞ്ഞ മേയ് ഏഴിന് ഉച്ചയ്ക്കു കൃഷ്ണപുരം കാപ്പിൽ മാവേലി സ്റ്റോറിനു മുന്നിലാണ് വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച സംഭവമുണ്ടായത്. സ്കൂട്ടറിലെത്തി മാല പറിച്ച ഒന്നാം പ്രതി കോട്ടയം തൃക്കൊടിത്താനം സ്വദേശി പാപ്പൻ എന്നു വിളിക്കുന്ന തോമസ് കുര്യാക്കോസ്, രണ്ടാം പ്രതി കൊല്ലം ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് പ്ലാവിളയിൽ വിഷ്ണു ചന്ദ്രൻ (29) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. രണ്ടാം പ്രതിയായ വിഷ്ണു ചന്ദ്രനെ ചോദ്യം ചെയ്തപ്പോഴാണ് ഒന്നാം പ്രതിയുടെ സുഹൃത്തായ ആലപ്പുഴ സ്വദേശിനി ജാസ്മിനെ മാല ഏൽപ്പിച്ചതായി…
Read Moreകോവിഡ് വ്യാപനം! കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം; കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾ കർശനമായും പാലിക്കണം
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒരു മാസമായി കേരളത്തിൽ കോവിഡ് കേസുകൾ മാറ്റമില്ലാതെ തുടരുന്നതിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്നതിലും കേന്ദ്രം ആശങ്ക അറിയിച്ചിട്ടുണ്ട്. കോവിഡ് കേസുകൾ നിയന്ത്രിക്കുന്നതിനു സ്വീകരിക്കേണ്ട നടപടികളെ ക്കുറിച്ച് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും കേസുകൾ വർധിക്കുന്നത് കൂടുതൽ ഗൗരവമേറിയ മുൻകരുതൽ നടപടികൾ ആവശ്യപ്പെടുന്നുണ്ടെന്നും കത്തിൽ പറയുന്നു. ഇനി വരുന്ന ദിവസങ്ങളിൽ രാജ്യത്ത് പലയിടത്തും ആഘോഷവേളകളിൽ ജനങ്ങൾ ഒത്തുകൂടാൻ സാധ്യതയുള്ളതിനാൽ കോവിഡ് വ്യാപിക്കുന്നതിനു കാരണമായേക്കാം. മതിയായ രോഗപരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും രോഗനിർണയം കൂടുതലായുള്ള ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാരുകൾ മതിയായ നടപടികൾ സ്വീകരിക്കണം. കോവിഡ് നിയന്ത്രണത്തിനുള്ള കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗരേഖ എല്ലാ സംസ്ഥാനങ്ങൾക്കും കൈമാറിയിട്ടുണ്ട്. സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾ…
Read Moreഇര്‍ഷാദ് ജീവിച്ചിരിപ്പുണ്ട്… പണം തന്നാല്‍ കാണിച്ചു തരാം! ഇര്‍ഷാദ് മരണപ്പെട്ടശേഷവും ഭീഷണി; മുഖ്യപ്രതിയെ നാട്ടിലെത്തിക്കാന്‍ പോലീസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: പെരുവണ്ണാമുഴി പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ വിദേശത്തേക്കു കടന്ന മുഖ്യപ്രതിയെ നാട്ടിലെത്തിക്കാന്‍ പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും. ഇന്റര്‍പോളിന്റെ സഹായവും തേടും. ഇര്‍ഷാദിന്റെ മരണത്തിനു പിന്നില്‍ വിദേശത്തുള്ള താമരശേരി കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് സ്വാലിഹ് എന്നയാളാണെന്നാണു കുടുംബം ആരോപിക്കുന്നത്. ഇയാളുടെ വിദേശയാത്ര വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. ഇയാളുടെ ഫോട്ടോയും പോലീസ് പുറത്തുവിട്ടു. അതേസമയം ഇര്‍ഷാദിനെ മുഖ്യപ്രതി സ്വാലിഹ് പല തവണ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്തുവന്നു. ഇര്‍ഷാദിനെ അപായപ്പെടുത്തിയശേഷവും ഭീഷണി കോള്‍ വന്നതായാണ് സഹോദരന് ഹര്‍ഷാദ് പറയുന്നത്. ഇര്‍ഷാദിനെയും തന്നെയും സ്വാലിഹ് പലതവണ ഭീഷണിപ്പെടുത്തിയെന്ന് സഹോദരന് ഹര്‍ഷാദ് വെളിപ്പെടുത്തി. 10 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇര്‍ഷാദ് ജീവിച്ചിരിപ്പുണ്ടെന്നും പണം തന്നാല്‍ കാണിച്ചു തരാമെന്ന് പറഞ്ഞതായും വെളിപ്പെടുത്തി. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കിയത് സ്വാലിഹാണെന്നാണ് പോലീസ്…
Read Moreഅവർ തമിഴ്നാട്ടിലെ ഈറോഡിലായിരുന്നു…! ജീവൻ വീണ്ടു കിട്ടിയ ‘ആ’ ശ്വാസത്തിൽ മണിയും മഹേഷും; നടുക്കം വിട്ടുമാറാതെ സൈമൺ
മണിയും മഹേഷും ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ്. എന്നും ഉറങ്ങാറുള്ള കടമുറി ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ ആയത് അറിയാതെ അവർ തമിഴ്നാട്ടിലെ ഈറോഡിലായിരുന്നു. സ്വകാര്യ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലേക്ക് തിരിച്ച ദിവസം തന്നെയായിരുന്നു അപകടം സംഭവിച്ചത്. തങ്ങളുടെ കടമുറി മണ്ണ് വിഴുങ്ങിയെന്ന വാർത്ത കേൾക്കുന്പോൾ തരിച്ചിരിക്കാനേ ഇരുവർക്കുമായുള്ളൂ. സഹോദരന്മാരായ ഇരുവരുടെയും പിതാവായ മാരിയപ്പന്റെ കടയായിരുന്നു ഇത്. മഹേഷ് തന്നെയാണ് കട നോക്കി നടത്തിയിരുന്നത്. മഹേഷ് ഇല്ലാത്ത സമയത്ത് മണിയും കട നോക്കാറുണ്ട്. ആരെങ്കിലും ഒരാൾ കടയിൽ കിടങ്ങുന്നത് പതിവാണ്. വട്ടവടയിൽ പച്ചക്കറി ചരക്കുകൾ കയറ്റാൻ എത്തുന്ന വ്യാപാരികളുടെ വാഹനങ്ങളിലെ ഡ്രൈവർമാരോ യാത്രക്കാരോ എത്തുകയാണെങ്കിൽ ചായ നൽകുവാൻ ആശ്രയമാകുന്ന കടയാണ് ഇത്. അതുകൊണ്ടുതന്നെ മഹേഷ് കടയിലാണ് സാധാരണയായി ഉറങ്ങുന്നത്. പകൽ നേരങ്ങളിൽ ഏതു സമയത്തും ആളുകളുടെ സാന്നിധ്യം ഉള്ള കടയായിരുന്നു ഇത്. നടുക്കം വിട്ടുമാറാതെ സൈമൺ സൈമണ്‍ ഇനിയും നടുക്കം വിട്ടുമാറിയിട്ടില്ല.…
Read Moreഡാം തുറക്കൽ! മീൻപിടിത്തവും സെൽഫിയും നിരോധിച്ചു; വിനോദ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി; ജീവനക്കാർ ആസ്ഥാനം വിട്ടുപോകരുത്; ജാഗ്രതാ നിർദേശം
ചെറുതോണി: ചെറുതോണി ഡാം തുറക്കുന്നതിൽ ആശങ്ക വേണ്ടെന്നും എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സർക്കാരും ജില്ലാ ഭരണകൂടവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ. അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെയും സന്ദർശകരുടെയും അപകടകരമായ കടന്നു കയറൽ ഒഴിവാക്കാൻ പോലീസ് ശ്രദ്ധിക്കണമെന്നു ഡീൻ കുര്യാക്കോസ് എംപി യോഗത്തിൽ ആവശ്യപ്പെട്ടു. നിലവിൽ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യമില്ല. മുൻ കരുതലെന്ന നിലയിൽ 79 വീടുകളിൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുത്തോട്, തങ്കമണി , വാത്തിക്കുടി, എന്നീ അഞ്ചു വില്ലേജുകളിലും വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി എന്നീ പഞ്ചായത്തുകളിലൂടെയുമാണ് വെള്ളമൊഴുകുന്നത്. മീൻപിടിത്തവും സെൽഫിയും നിരോധിച്ചു ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന ഭാഗങ്ങളിൽ പുഴ മുറിച്ചു കടക്കുന്നതും മീൻപിടിത്തവും നിരോധിച്ചു. നദിയിൽ കുളിക്കുന്നതും തുണി കഴുകുന്നതും ഒഴിവാക്കണം. വീഡിയോ, സെൽഫി എടുക്കൽ, ഫേസ്ബുക്ക് ലൈവ് എന്നിവയ്ക്കും കർശനമായ നിരോധനമുണ്ട്. ഈ മേഖലകളിൽ…
Read Moreവീസയുടെ ആവശ്യത്തിനായി പോയ ദീപക് എവിടെ ? ഉത്തരംതേടി രണ്ട് കുടുംബങ്ങള്‍; ഇർഷാദിനെ ഭീഷണിപ്പെടുത്തിയ തിന്റെ ശബ്ദരേഖ പുറത്ത്
സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്വര്‍ണകടത്ത് സംഘം തട്ടികൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതോടെ കുഴഞ്ഞുമറിഞ്ഞ് അന്വേഷണം. കടപ്പുറത്തുനിന്നും കിട്ടിയ മൃതശരീരം ഇര്‍ഷാദിന്റേതാണെന്ന് പോലീസ് തന്നെ സമ്മതിച്ചതോടെ കാണാതായ മേപ്പയൂര്‍ സ്വദേശി ദീപക് എവിടെ എന്ന ചോദ്യമാണ് ഉയരുന്നത്. ഇത് കൂടി കണ്ടെത്തിയാല്‍മാത്രമേ അന്വേഷണം പൂര്‍ണതയില്‍ എത്തൂ. മകന് മരിച്ചുവെന്ന വിശ്വസിച്ചിരുന്ന ദീപകിന്റെ കുടുംബത്തിന് ഇപ്പോള്‍ പ്രതീക്ഷ കൈവരുമ്പോള്‍ ഇര്‍ഷാദിന്റെ കുടുംബമാകട്ടെ ദുംഖ കയത്തിലുമാണ്. എന്ത് സംഭവിച്ചുവെന്ന വ്യക്തതയാണ് ഇരുകുടുംബങ്ങളും ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദമേറെയാണ്. കൂടുതൽ അറസ്റ്റ് നിലവില്‍ ഇര്‍ഷാദിന്റെ മരണവുമായി കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നല്കുന്ന സൂചന. നിലവില്‍ നാലുപേരാണ് കേസില്‍ അറസ്റ്റിലായത്. വിദേശത്തുള്ള പ്രതികളുടെയും കുടുംബം സംശയം ഉന്നയിച്ചവരുടെയും വിദേശയാത്ര വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. ഇര്‍ഷാദിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് അന്വേഷണസംഘത്തിന് ലഭിച്ചേക്കും.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കൂടുതല്‍ കാര്യങ്ങളില്‍…
Read Moreരഹസ്യ ധാരണ വ്യക്തം! മമത ബാനര്‍ജി-നരേന്ദ്രമോദി കൂടിക്കാഴ്ച; സിപിഎമ്മിനും കോണ്‍ഗ്രസിനും ഉള്‍ഭയം
നിയാസ് മുസ്തഫ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കൂടിക്കാഴ്ചയില്‍ അസ്വസ്ഥരായി പശ്ചിമബംഗാളിലെ സിപിഎമ്മും കോണ്‍ഗ്രസും. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടയാനുള്ള മമതയുടെ തന്ത്രമാണിതെന്ന മട്ടിലാണ് അവരുടെ വിമര്‍ശനം. കാവി ക്യാമ്പിന്റെ ഏജന്റ് എന്ന നിലയില്‍ പ്രതിപക്ഷത്തോടൊപ്പം നിന്ന് പ്രതിപക്ഷ ഐക്യം തകര്‍ക്കാനുള്ള ദൗത്യത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ഇപ്പോഴെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കാവി ക്യാമ്പിന്റെ ഏജന്റ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ടിഎംസി പ്രവര്‍ത്തിക്കുന്ന രീതി കണ്ടാല്‍ അവര്‍ കാവി ക്യാമ്പിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്നത് വ്യക്തമാണ്. ടിഎംസി ട്രോജന്‍ കുതിരയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ എല്ലാം വ്യക്തമാണ്. വിവിധ അഴിമതിക്കേസുകളിലെ സിബിഐ, ഇഡി അന്വേഷണങ്ങളില്‍ നിന്ന് അംഗങ്ങളെ സംരക്ഷിക്കാന്‍ ബിജെപിയുമായി അവര്‍ ധാരണയുണ്ടാക്കി- സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം, ബംഗാളിലെ നിരവധി…
Read More