യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തയ്വാന് സന്ദര്‍ശനം തീര്‍ത്ത അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ചൈനീസ് പ്രതിഷേധം തുടരുന്നതിനിടെ തയ്വാന്റെ മിസൈല്‍ വികസന പദ്ധതിക്കു നേതൃത്വം നല്കുന്ന ഉന്നത ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തയ്വാന് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള റിസര്‍ച് ഡെവലപ്മെന്റ് യൂണിറ്റിന്റെ ഡെപ്യൂട്ടി തലവനെയാണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തയ്വാന് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള നാഷനല്‍ ചുങ്ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഉപമേധാവി ഔ യാങ് ലിസിങ്ങിനെ ദക്ഷിണ തയ്വാനിലെ പിങ്ടുങ് നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഇന്നു പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക ആവശ്യത്തിനായിട്ടാണ് ഔ യാങ് പിങ്ടുങ് നഗരത്തിലേക്കു പോയതെന്നാണ് പ്രാഥമിക വിവരം.…
Read MoreCategory: Top News
ഒരേ മനസായി പാറോച്ചാലുകാരുടെ സാഹസിക രക്ഷാപ്രവർത്തനം; ഇരുട്ടിൽനിന്ന് അവർ കോരിയെടുത്തതു നാലു ജീവനുകൾ; നന്ദി പറഞ്ഞ് ഡോക്ടറും കുടുംബവും
കോട്ടയം: ഒരു നാട്ടിലെ ജനങ്ങൾ നിമിഷനേരംകൊണ്ട് ദുരന്തത്തിൽനിന്ന് ഒരു കുടുംബത്തെ മുഴുവൻ ജീവിതത്തിലേക്കു തിരികെ കോരിയെടുത്തതിന്റെ വാർത്തയോടെയാണ് ഇന്നലെ കോട്ടയം നഗരം ഉണർന്നത്. തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോ.സോണിയ, മൂന്നുമാസം പ്രായുള്ള കുഞ്ഞ്, സഹോദരൻ അനീഷ്, മാതാവ് ശോശാമ്മ എന്നിവരെയാണ് ജീവിതത്തിന്റെ കരയിലേക്കു പാറോച്ചാൽ നിവാസികൾ ജീവൻ പണയംവച്ചു ചേർത്തണച്ചത്. പാറോച്ചാൽ ബൈപാസിൽ റോഡും തോടുമൊന്നായി മാറിയ വഴിയിൽനിന്നു വെള്ളത്തിലേക്കു കാർ പതിക്കുന്നത് ഞെട്ടലോടെയാണ് രാത്രി 11ന് വീടിനുമുന്നിൽ നിൽക്കുകയായിരുന്ന സമീപവാസിയായ ചന്ദ്രബോസ് കണ്ടത്. വള്ളം പോലെ ഒഴുകി കാർതിരുവാതുക്കൽ – നാട്ടകം സിമന്റ് കവല ബൈപാസിലൂടെ വന്ന കാർ തിരുവാതുക്കൽ റോഡിലേക്കു കയറാതെ പാറോച്ചാൽ ജെട്ടിയുടെ ഭാഗത്തേക്കു തിരിഞ്ഞു. റോഡ് കഴിഞ്ഞാൽ നടവഴി മാത്രമുള്ളിടത്തു വെള്ളം കയറിക്കിടക്കുകയാണ്. സമീപത്തുള്ള തോട് കരകവിഞ്ഞൊഴുകുന്നു. ചന്ദ്രബോസിന്റെ കണ്മുന്നിൽ കാർ ഒരു വള്ളം കണക്കെ ഒഴുകി നീങ്ങുന്നു. വീടും പരിസരവുമെല്ലാം…
Read Moreകേരള കോണ്‍ഗ്രസിനെ കൂടെക്കൂട്ടിയത് വലിയ പ്രയോജനം ചെയ്തില്ല ! ജോസ് കെ മാണിയ്ക്കെതിരേ വിമര്‍ശനവുമായി സിപിഐ
കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയുടെ ഭാഗമാക്കിയത് വലിയം ഗുണം ചെയ്തില്ലെന്ന് സിപിഐ. കേരള കോണ്‍ഗ്രസ് ബന്ധം കോട്ടയത്തു മാത്രമാണ് ഗുണം ചെയ്തതെന്നാണ് സി.പി.ഐ കോട്ടയം ജില്ലാസമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. എന്നാല്‍ കോട്ടയം ജില്ലയില്‍ ഏറെക്കാലം പ്രതിപക്ഷത്ത് മാത്രമായിരുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഭരണത്തിലെത്താന്‍ കേരളകോണ്‍ഗ്രസിന്റെ വരവ് പ്രയോജനം ചെയ്തുവെന്ന നല്ലവാക്കുമുണ്ട്. 13 സീറ്റ് അനുവദിച്ചെങ്കിലും പേരാമ്പ്ര സി.പി.എമ്മിന് വിട്ടുകൊടുത്ത് 12 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ അഞ്ചുസീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. ഇത് അവരുടെ ജനസ്വാധീനമെത്ര എന്നതിന്റെ സൂചനയാണ്. പാലായില്‍ ജോസ് കെ.മാണി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം മറ്റാരുടെയും തലയില്‍ കെട്ടിവയ്ക്കേണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ജോസ് കെ.മാണിയുടെ സ്ഥാനാര്‍ത്ഥിത്വം പാലായിലെ ജനങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളില്‍ സി.പി.എം. പ്രദേശിക നേതൃത്വം കേരളകോണ്‍ഗ്രസിനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു. സി.പി.ഐ.യെ ഒഴിവാക്കിയുള്ള ഈ സമീപനം സി.പി.എം. ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍…
Read Moreപെട്ടിമുടി ദുരന്തത്തിന് ഇന്നു രണ്ടു വയസ്; ഉറ്റവരുടെ ഓർമകളുമായി പെട്ടിമുടിയിൽ ഇന്നു പ്രാർഥന; ഇനിയും കണ്ടെത്താതെ നാലുപേർ
മൂന്നാർ: പെട്ടിമുടിയിൽ പച്ചപ്പ് മൂടി ദുരന്തത്തിന്റെ പാടുകൾ മറച്ചു പിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒാർമകളിലെ വേദനയുടെ മുറിപ്പാടുകൾ ഇന്നും ഹൃദയങ്ങളിൽനിന്നു മാഞ്ഞിട്ടില്ല. 70 പേരുടെ ജീവൻ കവർന്നെടുത്ത ദുരന്തം നടന്നിട്ടു രണ്ടു വർഷം തികയുന്ന ഇന്നു പെട്ടിമുടി ഉറ്റവരുടെ ഓർമകളിൽ പ്രാർഥനാമുഖരിതമാകും. 2020 ഓഗസ്റ്റ് ആറിന് രാത്രി 10.30ന് പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിൽ ഒന്നായി മാറുകയായിരുന്നു. ഇന്നു പെട്ടിമുടിയിൽ പ്രത്യേക പ്രാർഥനകൾ നടക്കും. മരിച്ചവരെ സംസ്കരിച്ച സ്ഥലത്തു തന്നെയാവും പ്രാർഥനാ ചടങ്ങുകൾ. കെഡിഎച്ച്പി കന്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ രാവിലെ സ്ഥലത്തു സ്മരണാഞ്ജലി അർപ്പിക്കും. രാവിലെ ഒൻപതിന് എല്ലാ എസ്റ്റേറ്റുകളിലും തൊഴിലാളികളുടെ നേതൃത്വത്തിൽ മൗനപ്രാർഥനയുണ്ടാകും. രാജമല സെന്റ് തെരേസാസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് പരേതർക്കു വേണ്ടി ദിവ്യബലി അർപ്പിക്കും.പ്രതികൂല കാലാവസ്ഥയാണെങ്കിലും മരിച്ചവരുടെ വിദൂരത്തുള്ള ബന്ധുക്കളിൽ ചിലരെങ്കിലും പ്രാർഥനകൾക്കായി എത്തുമെന്നാണ് കരുതുന്നത്. ഒരു കിലോമീറ്ററിലധികം ഉയരമുള്ള…
Read Moreഡീസല്‍ വാങ്ങാന്‍ പണമില്ല ! കെഎസ്ആര്‍ടിസിയില്‍ ഞായറാഴ്ച ബസുകള്‍ ഓടില്ല;ശനിയാഴ്ച 25 ശതമാനം മാത്രം ഓടും…
ഡീസലിന് പണമില്ലാത്ത സാഹചര്യത്തില്‍ വരുന്ന മൂന്ന് ദിവസത്തെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ ഉത്തരവ്. ഓര്‍ഡിനറി സര്‍വീസുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് 50 ശതമാനം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. ശനിയാഴ്ച 25 ശതമാനവും സര്‍വീസുകള്‍ മാത്രമാണ് നടത്തുക. ഞായറാഴ്ച ഓര്‍ഡിനറി സര്‍വീസുകള്‍ പൂര്‍ണമായും ഒഴിവാക്കും. കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകള്‍ക്ക് കൈമാറിയിരിക്കുന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനെ തുടര്‍ന്ന് ഡീസല്‍ ലഭ്യത കുറഞ്ഞതും മോശം കാലാവസ്ഥയില്‍ വരുമാനം കുറഞ്ഞതുമാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശത്തിന് കാരണം. വരുമാനം കുറഞ്ഞ സര്‍വീസുകളാണ് ഒഴിവാക്കുന്നത്. വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ ക്ലാസ് ബസുകള്‍ വെള്ളിയും ശനിയും ഞായറും ഉച്ചക്ക് ശേഷവും തിരക്കുണ്ടാകുമ്പോള്‍ പൂര്‍ണമായും സര്‍വീസുകള്‍ ആരംഭിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തിങ്കളാഴ്ച്ച ലഭിക്കുന്ന ഡീസല്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്ന രീതിയില്‍ പരമാവധി ഓര്‍ഡിനറി സര്‍വീസുകള്‍ ക്രമീകരിച്ച് ഓപ്പറേറ്റ്…
Read Moreകട്ടപ്പനയിലെ കുഴൽപ്പണ വേട്ട: പിന്നിൽ വൻ കള്ളപ്പണ മാഫിയയെന്ന് സൂചന; പിടികൂടിയത് 1 കോടി 2.5 ലക്ഷം രൂപ
കട്ടപ്പന: ഒരു കോടിയുടെ കള്ളപ്പണം പിടി കൂടിയ കേസിൽ പോലീസും എൻഫോഴ്സ്മെന്റ് വകുപ്പും ഇൻകംടാക്സ് വകുപ്പും അന്വേഷണം ആരംഭിച്ചു. പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിനു പിന്നിൽ പതിവായി കുഴൽപ്പണം കടത്തുന്ന വൻ സംഘമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംഭവത്തിൽ പിടിയിലായ മൂവാറ്റുപുഴ സ്വദേശി ഷെബീർ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി പ്രതീഷ് എന്നിവരെ പോലീസ് ഇന്നലെത്തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ ഇവർ ആർക്കു വേണ്ടിയാണ് പണം എത്തിച്ചതെന്നും മറ്റുമുള്ള വിവരങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ജില്ലയിൽ ആദ്യമായാണ് ഒരു കോടിക്കുമേൽ കള്ളപ്പണം പിടികൂടുന്നത്. കട്ടപ്പന ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇന്നലെ രാവിലെ കാറിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ച ഒരു കോടി രണ്ടര ലക്ഷം രൂപ പുളിയൻമല ഹിൽടോപ്പിൽവച്ച് പിടികൂടിയത്. കാറിൽ രഹസ്യ അറയുണ്ടാക്കി രഹസ്യമായി ഒളിപ്പിച്ചു…
Read Moreനടിയെ ആക്രമിച്ച കേസ്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടർ വിചാരണ നാളെ ആരംഭിക്കും
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ തുടർ വിചാരണ നാളെ ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ നടക്കുന്നത്. ഇതു സംബന്ധിച്ച നോട്ടീസ് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും ലഭിച്ചു. വിചാരണ നടത്താൻ വനിത ജഡ്ജിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ അഡീ. സെഷൻസ് ജഡ്ജിയായ ഹണി എം. വർഗീസിനെയാണ് കേസ് ഏൽപ്പിച്ചിരിക്കുന്നത്. ഹണി എം. വർഗീസിനു പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾ അങ്ങോട്ടു മാറ്റുന്നത്. അതേസമയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിചാരണ നടത്തിയാൽ നീതി കിട്ടില്ലെന്നു കാണിച്ച് അതിജീവിത ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകി. കേസിന്റെ വിചാരണ നടപടികൾ പ്രത്യേക സിബിഐ കോടതിയിൽനിന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നാണ് അതിജീവിതയുടെ ആവശ്യം. കേസിൽ തുടരന്വേഷണം പൂർത്തിയാക്കി…
Read Moreപേടിക്കണ്ട; ഞങ്ങൾ വരാം… വെള്ളം ഉയരുമ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ സജ്ജരായി കടലിന്റെ മക്കൾ
സിജോ പൈനാടത്ത് കൊച്ചി: പെരിയാറും ചാലക്കുടിപ്പുഴയും പന്പയും മീനച്ചിലാറും മണിമലയാറുമെല്ലാം കരകവിഞ്ഞു ജനവാസമേഖലകളിലേക്കൊഴുകി വെള്ളപ്പൊക്ക ഭീഷണിയിലേക്കടുക്കുന്പോൾ രക്ഷാപ്രവർത്തനത്തിന് അരയും തലയും മുറുക്കി സജ്ജരായി കടലിന്റെ മക്കൾ. സംസ്ഥാനത്ത് എവിടെ വെള്ളപ്പൊക്കമുണ്ടായാലും പരാധീനതകൾ മറന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ തയാറായി നിൽക്കുകയാണു മധ്യകേരളത്തിലെ മത്സ്യത്തൊഴിലാളികൾ. 2018ലും 2019 ലും പ്രളയമൊഴുകിയെത്തിയ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലുമെല്ലാം പശ്ചിമകൊച്ചിയിലെയും വൈപ്പിൻകരയിലെയും മത്സ്യത്തൊഴിലാളികൾ രക്ഷകരായെത്തിയിരുന്നു. തങ്ങളുടെ ഉപജീവന മാർഗമായ വള്ളങ്ങളും ചെറുവഞ്ചികളും എൻജിനുകളുമെല്ലാമായാണ് അന്ന് ദിവസങ്ങളോളം ഇവർ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനത്തിനെത്തിയത്. ട്രോളിംഗ് കഴിഞ്ഞിട്ടും പ്രതികൂല കാലാവസ്ഥ മൂലം ഏറെനാളായി കടലിൽ പോകാനാവുന്നില്ലെങ്കിലും വെള്ളപ്പൊക്കംപോലുള്ള പ്രതിസന്ധികളുണ്ടായാൽ എവിടെയായാലും മുൻവർഷങ്ങളിലേപ്പോലെ വഞ്ചികളുമായി ഞങ്ങളും രക്ഷാപ്രവർത്തനത്തിനായി എത്തുമെന്നു കൊച്ചി ചെല്ലാനം ഫിഷിംഗ് ബാർബറിലെ മത്സ്യത്തൊഴിലാളികളായ പ്രവീൺ കാക്കരിയിലും മജേഷും സുരേഷും പറഞ്ഞു. അടിയന്തരഘട്ടത്തിൽ പുറപ്പെടാൻ വള്ളങ്ങളുമായി ഞങ്ങൾ തയാറായിരിക്കുകയാണ്. വള്ളങ്ങൾ കയറ്റാനുള്ള വാഹനങ്ങളും എൻജിനുകളുമെല്ലാം…
Read Moreസർക്കാർജോലികളിൽനിന്ന് പെൻഷനായ ശേഷം ഗുരുതരമായ കുറ്റകൃത്യങ്ങളിൽപെട്ടാൽ ഇനി മുതൽ പെൻഷൻ കിട്ടില്ല
തിരുവനന്തപുരം: സംസ്ഥാന സർക്കാർജോലികളിൽനിന്ന് പെൻഷനായ ശേഷം ഗുരുതരമായ കുറ്റകൃത്യങ്ങളിൽപെട്ടാൽ ഇനിമുതൽ സർക്കാർ പെൻഷൻ തടയും. ഇതുസംബന്ധിച്ച് കേരള സർവീസ് ചട്ടം ഭേദഗതി ചെയ്തുകൊണ്ട് ഉത്തരവിറക്കി. ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരുടെ പെൻഷൻ തടഞ്ഞുവയ്ക്കുകയോ, പിൻവലിക്കുകയോ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് കേരള സർവീസ് ചട്ടം ഭേദഗതി ചെയ്തത്. കെഎസ്ആർ മൂന്നാം ഭാഗത്തിൽ 2,3,59 എന്നീ ചട്ടങ്ങളിലാണ് ഭേദഗതി. വിരമിച്ച ഉദ്യോഗസ്ഥരെ കോടതി ശിക്ഷിക്കുകയോ ഗുരുതര കുറ്റകൃത്യത്തിന് 30 ദിവസത്തിൽ കൂടുതല്‍ ജുഡീഷൽ കസ്റ്റഡിയിൽ വിടുകയോ ചെയ്താൽ ഇക്കാര്യം ജയിൽ സൂപ്രണ്ട്, എസ്എച്ച്ഒ, ജില്ലാതല നിയമ ഓഫീസർ എന്നിവർ ട്രഷറി ഡയറക്ടറെ അറിയിക്കണം. ഈ പെൻഷണറുടെ വിവരം ട്രഷറി ഡയറക്ടർ ധനകാര്യ വകുപ്പിനെ അറിയിക്കണമെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു. പെൻഷൻ വാങ്ങുന്നവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയ ശേഷമായിരിക്കും എത്രകാലത്തേക്ക് ശിക്ഷ വേണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളുക. സർവീസിലിരിക്കുന്പോൾ ആരംഭിച്ച വകുപ്പുതല നടപടികൾ…
Read Moreകണ്ടാൽ ഫാമിലി ലുക്ക്… കൈയിലിരുപ്പ് ഹാഷിഷ് ഓയിലും കഞ്ചാവും! ലഹരികടത്തിന് സ്ത്രീകൾ കൂടുന്നു
സ്വന്തം ലേഖകൻ തൃശൂർ: കണ്ടാൽ ഫാമിലി ലുക്കാണ്..പക്ഷേ കയ്യിലിരുപ്പാണെങ്കിൽ അതി മാരകമായ ഹാഷിഷ് ഓയിലും കഞ്ചാവും എംഡിഎംഎപോലുള്ള മയക്കുമരുന്നുകളും – അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിനകത്തും മയക്കുമരുന്ന് ക്യാരിയർമാരായി സ്ത്രീകൾ കൂടുന്നുവെന്ന് കഴിഞ്ഞദിവസം തൃശൂരിൽ പിടിയിലായ സംഘം ഒരിക്കൽ കൂടി വ്യക്തമാക്കുന്നു. മയക്കുമരുന്ന് ക്യാരിയർമാരായും വിൽപനക്കാരായും സ്ത്രീകൾ കേരളത്തിൽ വർധിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. സുരക്ഷിതമായി മയക്കുമരുന്നടക്കമുളള നിരോധിത വസ്തുക്കൾ അന്യസംസ്ഥാനങ്ങളിൽ നിന്നും കടത്താൻ സ്ത്രീകളെ കൂടെ കൂട്ടുന്ന പതിവ് കഴിഞ്ഞ കുറച്ചുകാലങ്ങളായി നടക്കുന്നുണ്ട്. പോലീസടക്കമുള്ളവർ ചെക്കിംഗ് നടത്താനെത്തുന്പോൾ വണ്ടിയിൽ സ്ത്രീകളടക്കമുള്ളവരുണ്ടെങ്കിൽ ഫാമിലിയാണല്ലോ എന്ന് കരുതി കാര്യമായ പരിശോധന നടത്താതെ വണ്ടികൾ കടത്തിവിടും. ഇതു തന്നെയാണ് മയക്കുമരുന്ന് കച്ചവടക്കാരുടെ തുറുപ്പുഗുലാൻ. സ്ത്രീകളെ മുൻനിർത്തിയാണ് ഇവർ ചരക്കുനീക്കം നടത്തുന്നത്. എന്നാൽ സ്ത്രീകൾ ക്യാരിയർമാരായി മയക്കുമരുന്നും സ്വർണവുമെല്ലാം കടത്തുന്നത് പതിവായതോടെ പോലീസും എൻഫോഴ്സ്മെന്റുമെല്ലാം കൂടുതൽ ജാഗ്രതയോടെ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. ക്യാരിയർമാരായി എത്തുന്ന…
Read More