മംഗളൂരു: ബൈന്ദൂരില്‍ മധ്യവയസ്കനെ കാറിനുള്ളിലിട്ട് കത്തിച്ച സംഭവത്തിന് പ്രേരണയായത് സുകുമാരക്കുറുപ്പിന്റെ കഥ പറഞ്ഞ കുറുപ്പ് എന്ന മലയാളസിനിമയെന്ന് കര്‍ണാടക പോലീസ്. കേസിലെ പ്രധാന പ്രതിയായ സദാനന്ദയ്ക്ക് കുറുപ്പ് സിനിമയിലേതുപോലെ ആള്‍മാറാട്ടം നടത്തി മരിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് കേസുകളില്‍നിന്നും രക്ഷപ്പെടാനുള്ള വഴി പറഞ്ഞുകൊടുത്തത് ബന്ധുക്കളും കൂട്ടുപ്രതികളുമായ സതീഷും നിത്യാനന്ദയുമായിരുന്നുവെന്ന് ഉഡുപ്പി എഎസ്പി എസ്.ടി.സിദ്ധലിംഗപ്പ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രേഖകളിൽ തിരിമറി കാര്‍ക്കളയില്‍ വര്‍ഷങ്ങളായി ലാന്‍ഡ് സര്‍വേയറായി ജോലിചെയ്യുന്ന സദാനന്ദ ചില സ്ഥലങ്ങളുടെ രേഖയില്‍ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് കേസില്‍ പെട്ടിരുന്നു. അടുത്തുതന്നെ കോടതിയില്‍ നിന്ന് അറസ്റ്റ് വാറണ്ട് ഉണ്ടാകുമെന്ന വിവരം ലഭിച്ചതോടെ ജയിലില്‍ പോകേണ്ടിവന്നാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. അപ്പോഴാണ് മരിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് കേസില്‍നിന്നു രക്ഷപ്പെടാമെന്ന ആശയം ബന്ധുക്കള്‍ പറഞ്ഞുകൊടുത്തത്. കൂട്ടുകൂടി ക്രൈം ഇതിനായി സദാനന്ദയുടെ രൂപസാദൃശ്യമുള്ള ആളിനെ കണ്ടെത്താനുള്ള ദൗത്യം സദാനന്ദയുടെ സുഹൃത്തായ ശില്പയെ ഏല്പിക്കുകയായിരുന്നു. റവന്യൂ…
Read MoreCategory: Top News
വ്യഭിചാരക്കുറ്റം ചുമത്തപ്പെട്ട 20കാരിയെ കല്ലെറിഞ്ഞു കൊല്ലാന്‍ വിധിച്ച് കോടതി ! രാജ്യാന്തര നിയമത്തിന്റെ ഗുരുതര ലംഘനം…
ലോകം എത്ര പുരോഗമിച്ചാലും പ്രാകൃത നിയമങ്ങള്‍ നില നില്ക്കുന്ന പല നാടുകളും ഇപ്പോഴുമുണ്ട്. മിക്കവാറും സ്ത്രീകളാണ് ഇത്തരം നിയമങ്ങളുടെ ഇരകളാവുക. പല ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ ഇത്തരം പ്രാകൃത ശിക്ഷാവിധികള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചില ജനാധിപത്യ ഭരണകൂടങ്ങളും ഇത്തരം അപരിഷ്കൃത ശിക്ഷാരീതികള്‍ പിന്തുടരുന്നുവെന്നുള്ളതാണ് ദുഃഖകരം. അത്തരമൊരു പ്രാകൃത ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുകയാണ് സുഡാനിലെ 20 വയസുളള യുവതി. വ്യഭിചാരകുറ്റത്തിന് ഇവരെ കല്ലെറിഞ്ഞു കൊല്ലാനാണ് സുഡാനിലെ കോടതി വിധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് സുഡാനിലെ വൈറ്റ് നൈല്‍ പൊലീസ് മരിയം അല്‍സെയ്ദ് ടെയ്റാബ് എന്ന ഇരുപതുകാരിയെ വ്യഭിചാര കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടന്ന വിചാരണക്കൊടുവിലാണ് കോടതിയുടെ വിധി. അതേസമയം യുവതിക്ക് നീതിയുക്തമായ വിചാരണ ലഭിച്ചില്ലെന്നും ചോദ്യം ചെയ്യലില്‍ അവര്‍ നല്കിയ വിവരങ്ങള്‍ അവര്‍ക്കെതിരെ തന്നെ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. രാഷ്ട്രീയമായി അസ്ഥിരമായ രാജ്യമാണ് സുഡാന്. ഇപ്പോള്‍ പട്ടാളത്തിനാണ് രാജ്യത്തിന്റെ നിയന്ത്രണം.…
Read Moreയുപിയിലെ വ്യാജ കോള്‍സെന്റര്‍ സംഘം തട്ടിയെടുത്തത് 170 കോടി ! പണം നഷ്ടമായത് ബ്രിട്ടനും യുഎസും അടക്കമുള്ള രാജ്യങ്ങളിലെ ആളുകള്‍ക്ക്…
ഉത്തര്‍പ്രദേശിലെ നോയിഡ കേന്ദ്രീകരിച്ച് വ്യാജ കോള്‍ സെന്റര്‍ സ്ഥാപിച്ച് വിദേശികളില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വന്‍ സംഘം അറസ്റ്റില്‍. പത്തുപേരെയാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസംഘം പിടികൂടിയത്. സൈബര്‍ തട്ടിപ്പിലൂടെ വിവിധ രാജ്യങ്ങളില്‍നിന്നായി 170 കോടി രൂപയോളം ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കരണ്‍ മോഹന്‍, വിനോദ് സിങ്, ധ്രുവ് നരംഗ്, മായങ്ക് ഗോഗിയ, അക്ഷയ് മാലിക്, ദീപക് സിങ്, അഹുജ പദ്വാള്‍, അക്ഷയ് ശര്‍മ, ജയന്ത് സിങ്, മുകുള്‍ റാവത് എന്നിവരാണ് പോലീസിന്റെ മിന്നല്‍ റെയ്ഡില്‍ കഴിഞ്ഞദിവസം പിടിയിലായത്. നോയിഡ സെക്ടര്‍ 59-ലെ വ്യാജ കോള്‍ സെന്ററിലൂടെ യു.എസ്, കാനഡ, ബ്രിട്ടന്, ലെബനന്, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. അറസ്റ്റിലായ കരണ്‍ മോഹനും വിനോദ് സിങ്ങുമാണ് തട്ടിപ്പുസംഘത്തിന്റെ പ്രധാന സൂത്രധാരന്മാരെന്നും പോലീസ് പറഞ്ഞു. നികുതി റീഫണ്ടിങ്ങുമായി ബന്ധപ്പെട്ട സഹായം, വിവിധതരത്തിലുള്ള മറ്റു സാങ്കേതിക സഹായങ്ങള്‍…
Read Moreമങ്കിപോക്സ് ഭീതിയേറുന്നു ! കോട്ടയത്ത് രണ്ടുപേര്‍ നിരീക്ഷണത്തില്‍; രോഗി സഞ്ചരിച്ച കാറിന്റെയും ഓട്ടോറിക്ഷകളുടെയും ഡ്രൈവര്‍മാരെ കണ്ടെത്തി…
സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിയ്ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച കോട്ടയം സ്വദേശികളായ രണ്ടുപേര്‍ക്കു 21 ദിവസത്തേക്ക് വീട്ടില്‍ നിരീക്ഷണം നിര്‍ദേശിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ. രണ്ടുപേര്‍ക്കും മങ്കിപോക്സ് ലക്ഷണങ്ങള്‍ നിലവിലില്ല. എന്തെങ്കിലും ലക്ഷണം പ്രകടമായാല്‍ സാമ്പിള്‍ ശേഖരിച്ച് പൂനയിലേക്ക് അയയ്ക്കുമെന്ന് പ്രിയ അറിയിച്ചു. ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാതല ദ്രുതകര്‍മ്മ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം എല്ലാ ജില്ലകളിലും മങ്കിപോക്സ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ നിന്നുളളവര്‍ക്ക് വിമാനത്തില്‍ സമ്പര്‍ക്കമുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും. മെഡിക്കല കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷയുടെ ഡ്രൈവര്‍മാരേയും കാറിന്റെ…
Read Moreസ്കൂൾ യൂണിഫോണിൽ പമ്പാനദിയിലെ കുത്തൊഴുക്കിൽ ആൺകുട്ടികളുടേയും പെൺകുട്ടികളുടെയും നീരാട്ട്; നാട്ടുകാർ അലറിവിളിച്ചു പറഞ്ഞിട്ടും ഗൗനിക്കാതെ കുട്ടികൾ; ഒടുവിൽ റാന്നിയിൽ സംഭവിച്ചത് കണ്ടോ!
റാന്നി: മഴയെത്തുടർന്ന് ജലനിരപ്പുയർന്ന് കുത്തിയൊഴുകുന്ന പന്പാനദിയിൽ മുന്നറിയിപ്പുകൾ അവഗണിച്ച് വിദ്യാർഥി സംഘം കുളിക്കാനും നീന്താനും ഇറങ്ങിയത് പ്രദേശവാസികളിൽ ആശങ്ക പരത്തി. കടുമീൻചിറ കട്ടിക്കല്ലിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന സംഘം സ്കൂൾ യൂണിഫോമിൽ പുഴയിൽ ചാടിമറിഞ്ഞ് ഉല്ലസിച്ചത്. കുട്ടികളെത്തുന്പോൾ പ്രദേശത്തു കനത്ത മഴയുമുണ്ടായിരുന്നു. കനത്ത മഴയിൽ പുഴയിലും അരുവികളിലും നീരൊഴുക്ക് വർധിച്ചിരിക്കുന്നതിനാലും സംഭരണികൾ തുറക്കാൻ സാധ്യതയുള്ളതിനാലും നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ അഥോറിറ്റിയുടെയും മുന്നറിയിപ്പ് വകവയ്ക്കാതെയാണ് കുട്ടികൾ നദിയിലേക്കിറങ്ങിയത്. പെരുന്തേനരുവിക്ക് താഴെ കട്ടിക്കൽ ഭാഗത്തു നദി രൗദ്രഭാവത്തിൽ ഒഴുകുന്ന മേഖലയാണ്. ഇതു മനസിലാക്കാതെയാണ് കുട്ടികൾ ഉല്ലസിക്കാനെത്തിയതെന്ന് കരുതുന്നു. പുഴയുടെ എതിർ വശത്തു നിന്ന പ്രദേശവാസികൾ വിളിച്ചു പറഞ്ഞിട്ടും കുട്ടികൾ അനുസരിക്കുന്നില്ലെന്നു കണ്ടപ്പോൾ അപകടം മനസിലാക്കി പെരുനാട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് കുട്ടികളെ പറഞ്ഞയച്ചത്. മേഖലയിൽ ശക്തമായ മഴയായതിനാൽ കഴിഞ്ഞ…
Read Moreവെള്ളത്തിൽ ജീവിക്കുന്ന മനുഷ്യർ..! വെള്ളക്കെട്ടിൽ പൊറുതിമുട്ടി കുട്ടനാട്ടുകാർ; സർക്കാർ പറയുന്നത് ഉൾക്കൊണ്ടു മുന്നോട്ടു പോയാൽ; കുട്ടനാട് എംഎൽഎ പറയുന്നതിങ്ങനെ…
പാടശേഖരത്തിൽനിന്നു വെള്ളം കയറി മുങ്ങിയ വീട്. പി. മോഹനൻ. എം. ജോസ് ജോസഫ് കുട്ടനാട്: വെള്ളത്തിൽ ജീവിക്കുന്ന മനുഷ്യരാണ് കുട്ടനാട്ടിലുള്ളത്. എന്നാൽ, വെള്ളക്കെട്ടിൽ മുങ്ങി ജീവിതം ശ്വാസം മുട്ടുമ്പോൾ അവരെ സഹായിക്കാൻ ആരുണ്ട്? മാറിവരുന്ന മന്ത്രിമാരും പഠനസംഘങ്ങളും സർക്കാർ പദ്ധതികളും കണ്ടും കേട്ടും കഴിയുന്നതല്ലാതെ തങ്ങളുടെ സമാധാനപൂർവമായ ജീവിതത്തിന് അനുയോജ്യമായ വിധം കുട്ടനാടിന്റെ പ്രതിസന്ധികളെ നേരിടാൻ കഴിയുന്നില്ല. മറുവാദങ്ങൾ മാത്രംപാടശേഖരങ്ങളില് വെള്ളം കയറ്റുമ്പോള്‍ റോഡുകള്‍ മുഴുവന്‍ വെള്ളക്കെട്ടിലാകുന്നത് ഒഴിവാക്കാന്‍ നിയന്ത്രിതമായ അളവില്‍ ജലനിരപ്പു ക്രമീകരിക്കാൻ പാടശേഖരസമിതികള്‍ സമ്മതിക്കുമെങ്കിലും സമയമാകുമ്പോള്‍ അവർ കൈമലര്‍ത്തുകയാണു പതിവ്. നിയന്ത്രിത പമ്പിംഗ് കർശനമായി നിയമം മൂലം നടപ്പാക്കിയാലേ പാടശേഖര പുറംബണ്ടുകളുടെ സംരക്ഷണ വലയത്തിനുള്ളിലുള്ള കുറെ റോഡുകളും പ്രദേശവാസികളുമെങ്കിലും, നീണ്ടുനില്‍ക്കുന്ന വെള്ളക്കെട്ടു ദുരിതങ്ങളില്‍നിന്നു…
Read Moreആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഉപയോഗിച്ച ഫോണ്‍ ആരുടേത്? നിഖിൽ എന്ന പേരിൽ ഓൺലൈൻ ഗൈയിം കളിച്ച വ്യക്തിയെ തേടി പോലീസ്; മറ്റ് വിവരങ്ങളിങ്ങനെ…
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി ഉപയോഗിച്ച വിവോ ഫോണ്‍ ആരുടേതാണെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ച് സൈബര്‍ സെല്ലിന്റെ സഹായം തേടി. കാര്‍ഡ് പരിശോധിച്ച ദിവസം കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംശയിക്കുന്നവരുടെ ഫോണുകള്‍ വിചാരണക്കോടതിയുടെ പരിധിയില്‍ ഉണ്ടായിരുന്നോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. വിവോ ഫോണില്‍ നിഖില്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ഗെയിം ഉപയോഗിച്ചിരുന്നു. ഈ പേര് ഫോണിന്റെ ഉടമയുടേതാണോ എന്നും പരിശോധിക്കുന്നുണ്ട്. 2021 ജൂലൈ 19നാണ് മെമ്മറികാര്‍ഡ് അവസാനം തുറന്നത്. പകല്‍ 12.19നും 12.54നും ഇടയിലാണ് മെമ്മറി കാര്‍ഡ് ഉപയോഗിച്ചിട്ടുള്ളത്. ഈ സമയം ഫോണില്‍ ജിയോ സിം ആണ് ഉപയോഗിച്ചിരുന്നതെന്ന് ഫോറന്‍സിക് പരിശോധനയിൽ വ്യക്തമായിരുന്നു. അന്നേ ദിവസത്തെ കോള്‍ ഡീറ്റെയ്ൽസ് റിക്കാര്‍ഡ് (സിഡിആര്‍) ഡേറ്റയില്‍ ജിയോ സിമ്മില്നിന്നുള്ള കോളുകള്‍ അന്വേഷണസംഘം പ്രത്യേകം ക്രോഡീകരിക്കും. അതിനിടെ മുന്‍ ഡിജിപി ആര്. ശ്രീലേഖയില്‍നിന്ന് മൊഴിയെടുക്കുന്നത് സംബന്ധിച്ച്…
Read Moreപതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു! വീട്ടമ്മയുടെ പരാതിയിൽ മാൻവെട്ടം സ്വദേശിക്കെതിരേ കേസ്; സംഭവത്തെക്കുറിച്ചു വീട്ടുകാർ പറയുന്നത് ഇങ്ങനെ…
കടുത്തുരുത്തി: പ്രായപൂർത്തിയാകാത്ത മകളെയും തന്റെ കുടുംബത്തെയും കബളിപ്പിച്ചു മാൻവെട്ടം സ്വദേശിയും കുടുംബവും 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കടുത്തുരുത്തി സ്വദേശിനിയായ വീട്ടമ്മയാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തെക്കുറിച്ചു തട്ടിപ്പിനിരയായ വീട്ടുകാർ പറയുന്നത് ഇങ്ങനെ: പരാതിക്കാരിയുടെ മകൾ പ്ലസ് വണ്ണിനു പഠിക്കുന്പോഴാണ് തട്ടിപ്പ് നടക്കുന്നത്. പണം തട്ടിയെടുത്തയാളുടെ മകളും ഇതേ സ്കൂളിൽ തട്ടിപ്പിനിരയായ പെണ്‍കുട്ടിക്കൊപ്പമാണ് പഠിച്ചിരുന്നത്. തന്റെ മകളുമായുള്ള സൗഹൃദം മുതലെടുത്തു മാൻവെട്ടം സ്വദേശിയുടെ മകളാണ് തട്ടിപ്പിനു തുടക്കമിട്ടത്. പെണ്‍കുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്തു സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തുമെന്നു പറഞ്ഞാണ് ആദ്യം ഭീഷണി ആരംഭിച്ചത്. മറ്റാരുടെയോ പേരുപറഞ്ഞായിരുന്നു മാൻവെട്ടം സ്വദേശിയുടെ മകളുടെ ഭീഷണിപ്പെടുത്തൽ. തുടർന്ന് ഭീഷണി മുഴക്കിയവരെ ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് മാൻവെട്ടം സ്വദേശിയും മകളും ആവശ്യപ്പെട്ടു. പിന്നീട് ഇതു ചെയ്തവരെ പിടികൂടാനെന്ന പേരിൽ തട്ടിപ്പിനിരയായ പെണ്‍കുട്ടിയെയും വീട്ടുകാരെയും വിളിച്ചുകൊണ്ടു പല സ്ഥലങ്ങളിലേക്കും…
Read Moreസ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു കഴിഞ്ഞിട്ട് തമ്മിൽ തെറ്റുമ്പോൾ മാനഭംഗക്കേസ് നൽകുന്നതുശരിയല്ല: പുരുഷന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഒരു പുരുഷന്റെ കൂടെ സ്വന്തം ഇഷ്ടപ്രകാരം ദീർഘകാലം കഴിഞ്ഞിട്ട് ബന്ധത്തിൽ വിള്ളലുണ്ടാകുന്പോൾ മാനഭംഗകേസ് നൽകുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി. ഒരുമിച്ചു കഴിഞ്ഞ ശേഷം ഒരു കുട്ടിയുണ്ടായിട്ടും വിവാഹ വാഗ്ദാനം ലംഘിച്ചതിനു പിന്നാലെ മാനഭംഗത്തിനു പരാതി നൽകിയ കേസിൽ പുരുഷന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു . പരാതിക്കാരി സ്വന്തം ഇഷ്ടപ്രകാരം ആരോപണവിധേയനൊപ്പം കഴിയുകയായിരുന്നു. അവർ തമ്മിൽ ആ തരത്തിലുള്ള ബന്ധവുമാണ് ഉണ്ടായിരുന്നത്. പിന്നീടു ബന്ധത്തിൽ ഇടർച്ച ഉണ്ടായി. പക്ഷേ, അതിന്റെ പേരിൽ അയാൾക്കെതിരേ മാനഭംഗകേസ് എടുക്കാനാകില്ലെന്നാണ് ജസ്റ്റീസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. ഹർജിക്കാരന് രാജസ്ഥാൻ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. വിവാഹവാഗ്ദാനം നൽകിയാണ് പരാതിക്കാരനൊപ്പം കഴിഞ്ഞിരുന്നത്. ബന്ധം തുടരുന്നതിനിടെ ഇവർക്കൊരു പെണ്‍കുട്ടിയും ഉണ്ടായി. അതിനാൽ സംഭവത്തിന്റെ ഗൗരവസ്വഭാവം പരിഗണിക്കുന്പോൾ മുൻകൂർ ജാമ്യം നൽകാനാകില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. എന്നാൽ,…
Read Moreശ്രീലേഖയുടെ മൊഴിയെടുക്കണമെന്ന് ക്രൈംബ്രാഞ്ച് ! വെളിപ്പെടുത്തലിന്റെ പ്രാധാന്യം എന്തെന്ന് ചോദിച്ച് കോടതിയും…
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് വിചാരണ കോടതിയില്‍ ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച്. ഇതിനായി ശ്രീലേഖയുടെ മൊഴിയെടുക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാല്‍ ശ്രീലേഖയുടെ വെളിപ്പെടുത്തിലന്റെ പ്രാധാന്യമെന്താണ് എന്ന് കോടതി തിരികെ ചോദിച്ചു. കേസില്‍ അന്വേഷണ പുരോഗതി ഹൈക്കോടതിയെയും അറിയിച്ച ക്രൈംബ്രാഞ്ച് ശ്രീലേഖയുടെ വെളിപ്പെടുത്തലുകളിലെ വൈരുദ്ധ്യങ്ങളില്‍ വ്യക്തത വരുത്താന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും കോടതിയില്‍ വ്യക്തമാക്കി. കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റ ഹാഷ് വാല്യു മാറിയെന്ന് കണ്ടെത്തിയതിനാല്‍ തുടരന്വേഷണത്തിന് മൂന്നാഴ്ച സമയം വിചാരണകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. മെമ്മറികാര്‍ഡിന്റെ ക്ളോണ്‍ഡ് കോപ്പി, മിറര്‍ ഇമേജ് എന്നിവ വിചാരണകോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. അതേസമയം കേസില്‍ സമയപരിധി നീട്ടിനല്‍കണം എന്ന ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. കേസില്‍ തുടരന്വേഷണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍…
Read More