കോട്ടയം ജില്ലയില്‍ നാല് പോലീസുകാര്‍ക്ക് ഗുണ്ടാബന്ധമെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്. ചങ്ങനാശേരി ഡി.വൈ.എസ്.പി, സൈബര്‍ സെല്ലിലെ ഒരു ഓഫീസര്‍, രണ്ട് സിവില്‍ പോലീസുകാര്‍ എന്നിവര്‍ക്കെതിരേയാണ് ഗുണ്ടാബന്ധ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇവര്‍ക്കെതിരേ വകുപ്പുതല നടപടി ശിപാര്‍ശ ചെയ്ത് ഐ.ജി പി.പ്രകാശ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. കോട്ടയത്തെ സ്ഥിരം കുറ്റവാളിയായ അരുണ്‍ ഗോപനുമാണ് ഇവര്‍ക്ക് ബന്ധം. ഏതാനും മാസം മുന്‍പ് ഒരു യവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പോലീസ് സ്റ്റേഷനു മുന്നില്‍ തള്ളിയ സംഘത്തിലുള്ളയാളാണ് അരുണ്‍ ഗോപനെന്ന് റിപ്പോര്‍ട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് വെസ്റ്റ് പോലീസ് അരുണിനെ അറസ്റ്റു ചെയ്തിരുന്നു. അന്ന് രാത്രി സ്റ്റേഷനിലെത്തിയ ഡിവൈഎസ്പി അരുണിനെ തന്റെ പേര് പുറത്തുപറഞ്ഞാല്‍ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം സ്പെഷ്യല്‍ ബ്രാഞ്ച് കോട്ടയം എസ്.പിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്.പി ഈ റിപ്പോര്‍ട്ട് ഐ.ജിക്ക് കൈമാറുകയും ഐ.ജി നടത്തിയ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും മൂന്നു…
Read MoreCategory: Top News
ഓണാട്ടുകര പ്രയോഗമെന്ന ന്യായത്തിലും പിടിച്ചു നിൽക്കാനായില്ല; രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വിക്കറ്റ് വീണു; തൃക്കാക്കരയ്ക്ക് പിന്നാലെ വീണ്ടും ആഹ്ളാദിച്ച് പ്രതിപക്ഷം
സാബു ജോണ്തിരുവനന്തപുരം: ഒന്നാം വാർഷികത്തിനു പിന്നാലെ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വിക്കറ്റ് വീണു. വിവാദങ്ങളിൽ നിന്നു വിവാദങ്ങളിലേക്കു സർക്കാരും മുന്നണിയും ചെന്നു ചാടുന്പോഴും അതിലൊന്നും പെടാതെ നിന്നിരുന്ന സജി ചെറിയാനാണ് തികച്ചും അപ്രതീക്ഷിതമായി മന്ത്രിസഭയിൽനിന്നു പുറത്തേക്കു പോകുന്നത്. സ്വന്തം നാവാണു സജി ചെറിയാനു വിനയായത്. ഓണാട്ടുകര പ്രയോഗമെന്നൊക്കെ ന്യായം പറഞ്ഞുനോക്കിയെങ്കിലും പിടിച്ചുനിൽക്കാൻ പറ്റില്ലെന്നു ബോധ്യമായതോടെ രാജി തീരുമാനത്തിലേക്കു പാർട്ടിയും മന്ത്രിയും നീങ്ങുകയായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തിൽ നിൽക്കുന്ന പ്രതിപക്ഷത്തിനും ആഹ്ളാദിക്കാൻ വക നൽകുന്നതാണീ രാജി.രണ്ടാം പിണറായി സർക്കാരിനു തുടക്കം മുതൽ വിവാദങ്ങൾ കൂടെപ്പിറപ്പാണ്. സർക്കാർ അധികാരമേറ്റ് അധികം വൈകാതെയാണ് മുട്ടിൽ മരംമുറി വിവാദം ഉണ്ടാകുന്നത്. പിന്നാലെ മുല്ലപ്പെരിയാറിലെ മരം മുറി വിവാദം, കിറ്റെക്സുമായി ബന്ധപ്പെട്ട വിവാദം, സിൽവർലൈൻ പദ്ധതിയുടെ പേരിലുള്ള വിവാദവും പ്രക്ഷോഭവുമെല്ലാം ഈ ഒരു വർഷത്തിനിടയിലുണ്ടായതാണ്. ഇതിനെല്ലാം ശേഷമാണ് സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട്…
Read Moreകൊന്തയ്ക്കു ശക്തിയുണ്ട്, പിണറായി ഒരാഴ്ചയ്ക്കുള്ളിൽ അനുഭവിക്കും; ഉഷയുടെ പരാമർശം ഓർമിപ്പിച്ച് പൂഞ്ഞാർ ആശാൻ
കോട്ടയം: പിണറായി മന്ത്രിസഭയിൽനിന്ന് അപ്രതീക്ഷിതമായി ആദ്യ രാജി പ്രഖ്യാപനം ഉണ്ടായതിനു പിന്നാലെ പി.സി.ജോർജിന്റെ ഭാര്യ ഉഷ കഴിഞ്ഞ ദിവസം നടത്തിയ പരാമർശം ഒാർമിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. മന്ത്രി സജി ചെറിയാന്റെ രാജിക്കു പിന്നാലെയാണ് “പൂഞ്ഞാർ ആശാൻ പി.സി.ജോർജ്’’ എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പി.സി.ജോർജിനെ കഴിഞ്ഞ ദിവസം സോളാർ കേസ് പ്രതിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തതിനെത്തുടർന്നു ഭാര്യ ഉഷ മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിലെ പരിഹാസം. ജോർജിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മാധ്യമങ്ങൾക്കു മുന്നിലെത്തിയ ഉഷ കടുത്ത വിമർശനം അഴിച്ചുവിട്ടിരുന്നു. പിണറായി ഒരാഴ്ചയ്ക്കുള്ളിൽ അനുഭവിക്കുമെന്നും കൊന്തയ്ക്കു ശക്തിയുണ്ടെന്നും ഉഷ പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ അപ്രതീക്ഷിതമായി മന്ത്രി രാജിവയ്ക്കേണ്ടി വന്നതോടെ “കൊന്തയ്ക്കു ശക്തിയുണ്ടെന്നു വീണ്ടും വെളിപ്പെടുന്നു. ആദ്യ വിക്കറ്റ് തെറിച്ചു പിണറായി സർക്കാർ’ എന്ന പോസ്റ്റാണ് പേജിൽ പ്രത്യക്ഷപ്പെട്ടത്. ’ഒരാഴ്ച സമയം…
Read Moreആഗ്രഹം പോലെ ആകാശമായവൾ അനന്യ, അരികിൽ അച്ഛനും! സേനാ ചരിത്രത്തിൽ ആദ്യമായി പോർവിമാനം പറത്തി അച്ഛനും മകളും
രാഹുൽ ഗോപിനാഥ് ന്യൂഡൽഹി: ആഗ്രഹങ്ങളുടെ പടവുകൾ ചവിട്ടി ആകാശമായവളാണ് അനന്യ ശർമ. അകലേക്കു പറക്കുന്പോൾ അരുകിലിരിക്കാൻ അച്ഛൻ സഞ്ജയ് ശർമയുമുണ്ട്. ഇന്ത്യൻ സേനാ ചരിത്രത്തിൽ ഇതുവരെയില്ലാത്ത ഒരു അപൂർവ നേട്ടം അനന്യ സ്വന്തമാക്കുന്നത് അച്ഛൻ സഞ്ജയ് ശർമയ്ക്കൊപ്പമാണ്. വ്യോമസേനയിൽ ആദ്യമായി ഒരുമിച്ചു പോർവിമാനം പറപ്പിക്കുന്ന അച്ഛനും മകളുമാണ് എയർ കമഡോർ സഞ്ജയ് ശർമയും ഫ്ളൈയിംഗ് ഓഫീസർ അനന്യ ശർമയും. കർണാടകയിലെ ബിദാർ എയർഫോഴ്സ് സ്റ്റേഷനിൽനിന്നു ഹോക്ക് 132 പോർവിമാനം പറത്തിയാണ് അച്ഛനും മകളും ചരിത്രം കുറിച്ചത്. എയർഫോഴ്സ് സ്റ്റേഷനിൽ പരിശീലനം പൂർത്തിയാക്കുന്ന അനന്യ അച്ഛനൊപ്പം കരുത്തും മികവും കൂടിയ പോർവിമാനങ്ങൾ പറപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. അപൂർവ നേട്ടം സ്വന്തമാക്കിയ അച്ഛൻ-മകൾ കൂട്ടുകെട്ടിന് ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ അഭിനന്ദനവും അറിയിച്ചു. യുദ്ധ വിമാനങ്ങൾ പറത്തുന്നതിനു പരിശീലനം ലഭിച്ച എയർ കമഡോർ സഞ്ജയ് ശർമ 1989ലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്.…
Read Moreകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം കാട്ടി നടൻ ശ്രീജിത്ത് രവി; മനപൂർവം കാട്ടിയതല്ലെന്നും തന്റെ രോഗമാണെന്നും നടന്റെ വീശദീകരണം; നടനെ കുടുക്കിയത് കുട്ടികളെ ആ ബുദ്ധി…
നഗ്നതകാട്ടിയ ആളെ പരിചയമുണ്ടെന്നും കാറിന്റെ നമ്പരും തേടിയപ്പോൾ പോലീസ് എത്തിയത് നടന്റെ വീട്ടിൽ തൃശൂർ: നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. സംഭവത്തിൽ തൃശൂർ വെസ്റ്റ് പോലീസാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീജിത്ത് രവിയെ ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കും. രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. തൃശൂരിലെ ഒരു പാർക്കിനു സമീപം വച്ചാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കുട്ടികള്‍ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ വാഹനത്തിന്റെ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നടൻ പിടിയിലായത്. വ്യാഴാഴ്ച രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് വിവരം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.സമാനമായ കേസിൽ മുൻപ് പാലക്കാട്ട് നിന്നും…
Read Moreവിവാഹത്തെച്ചൊല്ലി തര്‍ക്കം ! 22കാരിയെ ഓടുന്ന കാറില്‍ നിന്ന് തള്ളിയിട്ട യുവാവ് പിടിയില്‍; യുവതി രണ്ടു കുട്ടികളുടെ അമ്മ…
തൃശൂര്‍ കുന്നംകുളത്ത് ഓടുന്ന കാറില്‍ നിന്ന് യുവതിയെ തള്ളിയിട്ട സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. കാവീട് സ്വദേശി അര്‍ഷാദാണ് പിടിയാലായത്. തലയ്ക്ക് പരിക്കേറ്റ മുനമ്പം സ്വദേശിയായ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ് ചികിത്സയിലുള്ള 22കാരിയും അര്‍ഷാദും 20 ദിവസമായി ഒരുമിച്ചായിരുന്നു താമസം. യുവതിക്ക് ഭര്‍ത്താവും രണ്ടു മക്കളുമുണ്ട്. മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് യുവതി അര്‍ഷാദിനൊപ്പം പോയതെന്ന് പോലീസ് പറയുന്നു. യുവതിയെ വിവാഹം ചെയ്യുന്നതില്‍ നിന്നും അര്‍ഷാദ് പിന്മാറിയത് തര്‍ക്കത്തിനിടയാക്കിയത്. രാവിലെ ഏഴരയോടെ കുന്നംകുളം നഗരത്തില്‍ വെച്ചായിരുന്നു സംഭവമുണ്ടായത്. ഇരുവരും കാറില്‍ ഒരുമിച്ചാണ് നഗരത്തിലെത്തിയത്. കാറില്‍ നിന്നും ഇറങ്ങിയ യുവതി അര്‍ഷാദുമായി സംസാരിച്ചു. തുടര്‍ന്ന് യുവതി കാറിലേക്ക് കയറുന്നതിനിടെ കാര്‍ ഓടിച്ചുപോയി. കാറിന്റെ ഡോറില്‍ തൂങ്ങിക്കിടന്ന യുവതിയെ താഴെയിടാനായി കാറിന്റെ വേഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി…
Read Moreആദ്യം നന്നായി ഒന്ന് ഒരുങ്ങി ആളുകളെ വശീകരിക്കും ! ഇരകള്‍ പുനര്വിവാഹക്കാരായ പുരുഷന്മാര്; വിവാഹം കഴിഞ്ഞാല്‍ സകലതും അടിച്ചുമാറ്റി മുങ്ങും…
പുനര്‍വിവാഹത്തിനു ശ്രമിക്കുന്ന പുരുഷന്മാരെ വലയിലാക്കി വിവാഹം കഴിച്ചശേഷം സ്വത്തും ആഭരണങ്ങളുമായി മുങ്ങുന്ന സ്ത്രീ ചെന്നൈയില്‍ പിടിയില്‍. ആന്ധ്രപ്രദേശിലെ തിരുപ്പതി സ്വദേശിയായ സുകന്യയാണ് (54) അറസ്റ്റിലായത്. വിവാഹിതയും രണ്ടു പെണ്മക്കളുടെ അമ്മയുമായ ഇവര്‍ ഇത്തരത്തിലുള്ള വിവാഹത്തട്ടിപ്പ് നിത്യത്തൊഴിലാക്കിയ വ്യക്തിയാണ്. ആവഡി സ്വദേശിയുടെ പരാതിയിലാണ് ഇപ്പോള്‍ ഇവര്‍ അറസ്റ്റിലായിരിക്കുന്നത്. ആവഡി സ്വദേശിയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് സേലത്തും ജോലാര്‍പേട്ടയിലും സമാന തട്ടിപ്പ് നടത്തിയിരുന്നു. സ്വകാര്യ കമ്പനിയില്‍ മാനേജരായ ആവഡി സ്വദേശി ഗണേഷിനു (35) മുന്നില്‍, ആന്ധ്രപ്രദേശിലെ തിരുപ്പതിക്കു സമീപമുള്ള പുത്തൂര്‍ സ്വദേശിയായ ശരണ്യയെന്നായിരുന്നു ബ്രോക്കര്‍ പരിചയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ശരണ്യയും ഗണേഷും തമ്മിലുള്ള വിവാഹം ആഘോഷമായി നടന്നു. ആറു വര്‍ഷത്തിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ കിട്ടിയ മരുമകള്‍ക്കു 25 പവന് സ്വര്‍ണമാണു ഗണേഷിന്റെ അമ്മ ഇന്ദ്രാണി സമ്മാനിച്ചത്. വൈകാതെ ഗണേഷിന്റെയും കുടുംബത്തിന്റെയും നിയന്ത്രണം ശരണ്യ ഏറ്റെടുത്തു. ശമ്പളം മുഴുവന്‍ ഏല്‍പ്പിക്കണമെന്ന ശരണ്യയുടെ…
Read Moreഷുഹൈലയെ ഫോണില്‍ നിരന്തരം ശല്യം ചെയ്ത യുവാക്കള്‍ ആരാണ്? പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ
കാസര്‍കോട്∙ ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ ദുരൂഹ മരണത്തില്‍ പ്രതികളെ പിടികൂടാൻ കഴിയാതെ ഇരുട്ടില്‍ തപ്പി പൊലീസ്. ഷുഹൈലയെ ഫോണില്‍ നിരന്തരം ശല്യം ചെയ്ത യുവാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു കൈമാറിയിട്ടും യാതൊരു നടപടി ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം, പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് രാപകല്‍ സമരത്തിന് ഒരുങ്ങുകയാണ് ആക്ഷൻ കമ്മിറ്റി. എസ്എസ്എൽസി പരീക്ഷയുടെ തലേദിവസം മാര്‍ച്ച് 30നു വീട്ടിലെ കിടപ്പുമുറിയില്‍ ഷുഹൈലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി കുടുംബം ആദൂര്‍ പൊലീസിനു പിറ്റേദിവസം തന്നെ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ നാളിതുവരെ കേസില്‍ യാതൊരു പുരോഗതിയുമുണ്ടായില്ലെന്നു കുടുംബം ആരോപിക്കുന്നു. ഷൂഹൈല മരിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തിലെ മെല്ലെപോക്കു കണ്ടാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. വരുന്ന 13, 14 തീയതികളില്‍ രാപകല്‍ സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ആക്ഷന്‍കമ്മിറ്റി. പ്രതിഷേധ…
Read Moreനടുറോഡിൽ കാട്ടാനയ്ക്കു സുഖപ്രസവം; സുരക്ഷയ്ക്കായി ചുറ്റും കാട്ടാനക്കൂട്ടം; കരയിലെ ഏറ്റവും വലിയ ജീവിയുടെ സുഖപ്രസവം കണ്ട് യാത്രക്കാരും
മറയൂർ: തിങ്കളാഴ്ച രാവിലെ മറയൂരിൽനിന്നു തമിഴ്നാട്ടിലെ ഉദുമലപേട്ടയിലേക്കു പച്ചക്കറി കയറ്റാൻ പോയ വാഹനത്തിനു മുന്നിൽ കാട്ടാനയുടെ സുഖപ്രസവം. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്നു പോകുന്ന നോർത്തേണ്‍ ഒൗട്ട്ലെറ്റ് പാതയിലെ ജല്ലിമലയ്ക്കും ചന്പക്കാടിനും ഇടയിലുള്ള ഇച്ചിമരമൂല ഭാഗത്താണ് റോഡിൽ പിടിയാന കുഞ്ഞിനു ജന്മം നൽകിയത്. പുലർച്ചെ അഞ്ചോടെ തമിഴ്നാട്ടിൽനിന്നു നിർമാണ സാധനങ്ങളുമായി എത്തിയ വാഹനത്തിനു മുന്നിൽ കാട്ടാനക്കൂട്ടം മാറാതെ നിന്നതോടെയാണ് വാഹനത്തിലെത്തിയവർ ശ്രദ്ധിച്ചത്. പിന്നീടാണ് കാട്ടാനയുടെ പ്രസവത്തിനു സുരക്ഷയൊരുക്കുകയായിരുന്നു ആനക്കൂട്ടമെന്നു മനസിലായത്. ഇതോടെ ഇരു വശങ്ങളിൽ നിന്നുമെത്തിയ വാഹനങ്ങൾ ഈ ഭാഗത്തേക്കു കടന്നുപോകാതെ തടഞ്ഞു. രണ്ടു മണിക്കൂറിനു ശേഷം പിടിയാന കുട്ടിയാനയെ പരിപാലിക്കുകയും കാട്ടിനുള്ളിലേക്കു കൂട്ടിക്കൊണ്ടു പോകുകയും ചെയ്ത ശേഷമാണ് വാഹനങ്ങൾ കടന്നുപോയത്. ഒപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടവും ശാന്തരായിനിന്നു. വാഹനങ്ങൾ അടുത്തേക്കു ചെല്ലാതെയും ശബദം ഉണ്ടാക്കാതെയും ആളുകൾ സഹകരിച്ചതോടെ കരയിലെ ഏറ്റവും വലിയ ജീവിയുടെ പ്രസവം നടുറോഡിൽ സുഖമായി…
Read Moreസ്വപ്ന സുരേഷിന്റെ പണി പോയി; ജോലിയിൽ നിന്നും പുറത്താക്കി എച്ച്ആര്‍ഡിഎസ് പ്രോജക്ട് ഡയറക്ടര്‍ ജോയ് മാത്യുവിന്റെ വിശദീകരണം ഇങ്ങനെ…
പാലക്കാട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസിലെ ജോലിയില്‍ നിന്ന് പുറത്താക്കി. കേസുമായി ബന്ധപ്പെട്ട അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് എച്ച്ആര്‍ഡിഎസ് പ്രോജക്ട് ഡയറക്ടര്‍ ജോയ് മാത്യു പറഞ്ഞു. സ്വപ്നയ്ക്ക് ജോലി കൊടുത്തതിന്റെ പേരില്‍ സ്ഥാപനത്തെ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം വേട്ടയാടുകയാണ്. സര്‍ക്കാരിന്റെ വിവിധ അന്വേഷണ ഏജന്‍സികള്‍ സ്ഥാപനത്തില്‍ നിരന്തരം കയറിയിറങ്ങുകയാണ്. സ്ഥാപനത്തിലെ തൂപ്പുജോലിക്കാരെപ്പോലും നിരന്തരം ചോദ്യം ചെയ്യുകയാണ്. ദൈന്യംദിനപ്രവര്ത്തനങ്ങളെപ്പോലും ബാധിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ എത്തിയതുകൊണ്ടാണ് സ്വപ്നയെ പുറത്താക്കാന്‍ നിര്‍ബന്ധിതരായതെന്നും ജോയ് മാത്യു പറഞ്ഞു. എച്ച്ആര്‍ഡിഎസിന്റെ സിഎസ്ആര്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് സ്വപ്നയെ പുറത്താക്കിയത്.
Read More