പാലക്കാട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസിലെ ജോലിയില്‍ നിന്ന് പുറത്താക്കി. കേസുമായി ബന്ധപ്പെട്ട അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് എച്ച്ആര്‍ഡിഎസ് പ്രോജക്ട് ഡയറക്ടര്‍ ജോയ് മാത്യു പറഞ്ഞു. സ്വപ്നയ്ക്ക് ജോലി കൊടുത്തതിന്റെ പേരില്‍ സ്ഥാപനത്തെ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം വേട്ടയാടുകയാണ്. സര്‍ക്കാരിന്റെ വിവിധ അന്വേഷണ ഏജന്‍സികള്‍ സ്ഥാപനത്തില്‍ നിരന്തരം കയറിയിറങ്ങുകയാണ്. സ്ഥാപനത്തിലെ തൂപ്പുജോലിക്കാരെപ്പോലും നിരന്തരം ചോദ്യം ചെയ്യുകയാണ്. ദൈന്യംദിനപ്രവര്ത്തനങ്ങളെപ്പോലും ബാധിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ എത്തിയതുകൊണ്ടാണ് സ്വപ്നയെ പുറത്താക്കാന്‍ നിര്‍ബന്ധിതരായതെന്നും ജോയ് മാത്യു പറഞ്ഞു. എച്ച്ആര്‍ഡിഎസിന്റെ സിഎസ്ആര്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് സ്വപ്നയെ പുറത്താക്കിയത്.
Read MoreCategory: Top News
അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ കാണാതായി, ഒടുവിൽ കാമുകനൊപ്പം തീയേറ്ററിൽ പിടിയിൽ! കണ്ണൂരില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കണ്ണൂര്‍: സ്കൂളിലേക്ക് രാവിലെ വീട്ടില്‍ നിന്നും വാനില്‍ പുറപ്പെട്ട പതിനൊന്നുകാരിയെ കാണാനില്ല. ഒടുവില്‍ കണ്ടെത്തിയത് കാമുകനൊപ്പം തിയറ്ററില്‍. കണ്ണൂര്‍ സിറ്റി സ്റ്റേഷന് പരിധിയിലെ സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇന്നു രാവിലെ മുതല്‍ കാണാതായത്. മണിക്കൂറുകളോളം അധ്യാപകരും കണ്ണൂര്‍ സിറ്റി പോലീസും നടത്തിയ തെരച്ചിലിലാണ് കണ്ണൂരിലെ തിയേറ്ററില്‍ നിന്ന് കാമുകനൊപ്പം കണ്ടെത്തിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ 16 കാരനൊപ്പമാണ് വിദ്യാര്‍ഥിനി പോയത്. താന്‍ സ്വന്തമായി വളര്‍ത്തിയ മുയലുകളെ വിറ്റ കാശുകൊണ്ടാണ് കാമുകിയെ തപ്പി പതിനാറുകാരന് കണ്ണൂരിലെത്തിയത്. തിങ്കളാഴ്ച രാത്രി വിദ്യാര്‍ഥിനി ക്ലാസിലെ മേല്‍നോട്ടമുള്ള അധ്യാപികയ്ക്ക് പനിയാണ് നാളെ ലീവായിരിക്കുമെന്ന് മെസേജ് അയച്ചിരുന്നു. എന്നാല്‍, രാവിലെ വിദ്യാര്‍ഥിനി സാധാരണ സ്കൂളില്‍ പോകുന്നതുപോലെ വീട്ടില്‍ നിന്ന് ഇറങ്ങി. സ്കൂളിന്റെ മുന്നില്‍ ഇറങ്ങി. അവിടെ കാത്തുനിന്ന 16 കാരനൊപ്പം യാത്ര തിരിച്ചു. കനത്ത മഴയായതിനാല്‍ ആദ്യം സിനിമ…
Read More10000 രൂപ വായ്പയെടുത്ത വീട്ടമ്മ തിരിച്ചടച്ചത് 70,000 രൂപ ! ഇവരുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച് തട്ടിപ്പ് സംഘം…
ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങള്‍ നാട്ടില്‍ വീണ്ടും സജീവമാകുന്നു. 10,000 രൂപ വായ്പയെടുത്ത കോട്ടയം സ്വദേശിനിയായ വീട്ടമ്മ ഒരു മാസത്തിനുളളില്‍ തിരിച്ചടച്ചത് 70,000 രൂപ. വീണ്ടും വീണ്ടും ഇവര്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഇനി പണം അടയ്ക്കില്ല എന്ന് വീട്ടമ്മ അറിയിച്ചതോടെ ഇവര്‍ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. വീട്ടമ്മ നല്കിയ പരാതിയില്‍ പറയുന്നു. ഫേസ്ബുക്കില്‍ കണ്ട പരസ്യത്തിലൂടെയാണ് വീട്ടമ്മ തട്ടിപ്പ് സംഘത്തിന്റെ കുരുക്കിപ്പെട്ടത്. 10,000 രൂപ വായ് എടുക്കുന്നതിനായി ഇവര്‍ ഫേസ്ബുക്കിലെ പരസ്യം കണ്ട് ദത്താ റുപ്പി എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യുകയും ഒപ്പം ഗ്യാലറിയും കോണ്‍ടാറ്റും ആക്സസ് ചെയ്യാനുളള അനുവാദവും നല്കി. 10,000 രൂപ തിരിച്ചടച്ചതിന് ശേഷവും പുതിയൊരു യുപിഐ ഐഡി അയച്ചുതന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. കോണ്ടാക്ടുകള് ഹാക്ക് ചെയ്ത തട്ടിപ്പ് സംഘം വീട്ടമ്മയുടെ ഫോണിലുണ്ടായിരുന്ന എണ്ണൂറോളം നമ്പറുകളിലേക്ക് അശ്ലീല ചിത്രങ്ങളും ഭീഷണികളും അയച്ചു തുടങ്ങി.…
Read Moreബ്രിട്ടീഷുകാരന് പറഞ്ഞത് ഇന്ത്യാക്കാരന് എഴുതിവച്ചു ! മതേതരത്വം ജനാധിപത്യം കുന്തംകൊടചക്രമൊക്കെ അതിന്റെ സൈഡില്‍ എഴുതിയിട്ടുണ്ട്; ഭരണഘടനയ്ക്കെതിരേ മന്ത്രി…
പത്തനംതിട്ട: രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിച്ച് മന്ത്രി സജി ചെറിയാന്. കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിലേതെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാരന് പറഞ്ഞു കൊടുത്തത് ഇന്ത്യാക്കാന്‍ എഴുതിയെടുത്തതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും അദ്ദേഹം പരിഹസിച്ചു. മല്ലപ്പള്ളിയില്‍ സിപിഎമ്മിന്റെ പരിപാടിയിലായിരുന്നു ഭരണഘടനയെ പച്ഛിച്ച് മന്ത്രി സംസാരിച്ചത്. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ…മനോഹര ഭരണഘടനയാണ് ഇന്ത്യയിലുള്ളതെന്നാണ് പറച്ചില്. എന്നാല്‍ ഞാന്‍ പറയും, ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന് പറഞ്ഞത് ഇന്ത്യാക്കാരന് എഴുതിവച്ചു. അത് ഈ രാജ്യത്ത് കഴിഞ്ഞ 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഫലമായി, രാജ്യത്ത് ഏത് ആള് പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഏറ്റവും കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. മുക്കിലുംമൂലയിലും കുറച്ച് ഗുണങ്ങള്‍, മതേതരത്വം ജനാധിപത്യം കുന്തംകൊടചക്രമൊക്കെ അതിന്റെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷെ കൃത്യമായി കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടന. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. ചൂഷണത്തെ ഏറ്റവും കൂടുതല്‍…
Read Moreഷുഹൈലയെ യുവാക്കള്‍ നിരന്തരം ശല്യം ചെയ്തിരുന്നതിന്റെ തെളിവ് പുറത്ത് ! യുവാക്കളെ പിടികൂടാതെ പോലീസിന്റെ ഒളിച്ചുകളി…
കാസര്‍ഗോഡ് ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ ദുരൂഹ മരണത്തില്‍ പ്രതികള്‍ കണ്മുമ്പില് ഉണ്ടെന്നിരിക്കെ പിടികൂടാതെ പോലീസ്. ഷുഹൈലയെ ഫോണില്‍ നിരന്തരം ശല്യം ചെയ്ത യുവാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു കൈമാറിയിട്ടും യാതൊരു നടപടി ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം, പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് രാപകല്‍ സമരത്തിന് ഒരുങ്ങുകയാണ് ആക്ഷന്‍ കമ്മിറ്റി. എസ്എസ്എല്‍സി പരീക്ഷയുടെ തലേദിവസം മാര്‍ച്ച് 30നു വീട്ടിലെ കിടപ്പുമുറിയില്‍ ഷുഹൈലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി കുടുംബം ആദൂര്‍ പോലീസിനു പിറ്റേദിവസം തന്നെ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ നാളിതുവരെ കേസില്‍ യാതൊരു പുരോഗതിയുമുണ്ടായില്ലെന്നു കുടുംബം ആരോപിക്കുന്നു. ഷൂഹൈല മരിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തിലെ മെല്ലെപോക്കു കണ്ടാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. വരുന്ന 13, 14 തീയതികളില്‍ രാപകല്‍ സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ആക്ഷന്‍കമ്മിറ്റി. പ്രതിഷേധ സൂചകമായി…
Read Moreഅയൽക്കാരോടും ബന്ധുക്കളോടും ഗർഭിണിയാണെന്ന് പറഞ്ഞു; വ്യാജ ഗർഭം കാണിച്ച് എല്ലാവരേയും പറ്റിച്ചു; പത്താംമാസം പൊള്ളാച്ചിലെ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ മോഷ്ടിച്ചു; ഷംനയുടെ തിരക്കഥ പൊളിഞ്ഞതിങ്ങനെ…
കോയന്പത്തൂർ: പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുവന്ന കേസിൽ മലയാളിയുവതി അറസ്റ്റിൽ. പാലക്കാട് കൊടുവായൂർ കുരങ്ങോട് സ്വദേശിനി ഷംന(34)യെയാണ് അറസ്റ്റ് ചെയ്തത്. സഹായിച്ച മറ്റൊരു സ്ത്രീയെ ചോദ്യം ചെയ്തുവരുന്നതായി പൊള്ളാച്ചി പോലീസ് അറിയിച്ചു. പൊള്ളാച്ചി സ്വദേശികളായ ദിവ്യഭാരതി- യൂനസ് ദന്പതിമാരുടെ ജൂണ്‍ 29ന് ജനിച്ച പെണ്‍കുഞ്ഞിനെയാണ് ആശുപത്രിക്കിടക്കയിൽനിന്നു കാണാതായത്. ഞായറാഴ്ച രാവിലെയാണു ഷംന പൊള്ളാച്ചിയിലെ ആശുപത്രിയിൽനിന്നു നാലുദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തത്. തുടർന്ന് ട്രെയിൻ മാർഗം പാലക്കാട് കൊടുവായൂരിലെ ഭർതൃവീട്ടിലേക്കു വരികയായിരുന്നു. ഇവിടെനിന്നാണു പോലീസ് യുവതിയെ പിടികൂടിയത്. കുഞ്ഞിനെ പൊള്ളാച്ചിയിലെത്തിച്ച് മാതാപിതാക്കൾക്കു കൈമാറി. കൊടുവായൂർ സ്വദേശിയായ മണികണ്ഠനാണു ഷംനയുടെ ഭർത്താവ്. യുവതിയുടെ രണ്ടാംവിവാഹമാണിത്. നേരത്തേ ഭർതൃവീട്ടിലും അയൽക്കാരോടും താൻ ഗർഭിണിയാണെന്നു യുവതി കള്ളംപറഞ്ഞിരുന്നു. എന്നാൽ പ്രദേശത്തെ ആശാ വർക്കർ ഇവരുമായി ഫോണിൽ ബന്ധപ്പെടുന്പോൾ പരസ്പരവിരുദ്ധമായ മറുപടികളാണ് ലഭിച്ചിരുന്നത്. ഒടുവിൽ പ്രസവം നടന്നതായി യുവതി ഭർതൃവീട്ടിൽ അറിയിച്ചു. എന്നാൽ…
Read Moreഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം താമസം; ഭർത്താവിനെ ചുമലിലേറ്റിച്ച് ആദിവാസി യുവതിയെ തെരുവിൽ നടത്തിച്ച് നാട്ടുകാരുടെ ക്രൂര ശിക്ഷ
പ്രത്യേക ലേഖകൻന്യൂഡൽഹി: മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ ആദിവാസി യുവതിയെക്കൊണ്ടു ഭർത്താവിനെ ചുമലിലേറ്റിച്ച് ചെരുപ്പുമാലയിട്ട് ഗ്രാമത്തിലൂടെ നടത്തിച്ച സംഭവം വിവാദമായി. കാമുകനൊപ്പം താമസിക്കുന്നതായി കണ്ടെത്തിയതിനുപിന്നാ ലെയാണ് ഭർത്താവിന്റെകൂടി പിന്തുണയോടെ നാട്ടുകാർ ക്രൂരമായ ശിക്ഷ നടപ്പാക്കിയത്. ഗ്രാമത്തിലെ തെരുവിലൂടെ ഭർത്താവിനെ ചുമലിലേറ്റി യുവതിയെ നാട്ടുകാർ നടത്തിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതേത്തുടർന്ന് ഭർത്താവ് ഉൾപ്പെടെ ഒന്‍പതുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ചുമത്തിയത്. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ബോർപദവ് ഗ്രാമത്തിൽ ഞായറാഴ്ചയാണു സംഭവം.ഭാര്യയെ കാണാതായതായി ഒരാഴ്ച മുന്‍പ് ഉദയ്നഗർ പോലീസ് സ്റ്റേഷനിൽ ഭർത്താവ് പരാതി നൽകിയിരുന്നു. മറ്റൊരു പുരുഷനൊപ്പമാണു യുവതി താമസിക്കുന്നതെന്നു പിന്നീട് ഇയാൾ മനസിലാക്കി. തുടർന്ന് സുഹൃത്തുക്കളെകൂട്ടി കാമുകന്റെ വീട്ടിലെത്തി യുവതിയെ വലിച്ചിറക്കി മർദിച്ചതായി പോലീസ് പറഞ്ഞു. തുടർന്നാണു നാട്ടുകാർ സംഘടിച്ച് യുവതിയെ ചെരുപ്പുമാലയിട്ട്, ഭർത്താവിനെയും ചുമലിലേറ്റി ഗ്രാമം…
Read Moreപൊള്ളലേറ്റ അമ്മയെ ആശുപത്രിയിലെത്തിച്ചത് ഒരു ദിവസം കഴിഞ്ഞ്; എട്ടു മാസം മുമ്പ് സംസ്കരിച്ച വയോധികയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി; ദുരൂഹത ചൂണ്ടിക്കാട്ടി പരാതിയുമായി മകൾ
മുക്കൂട്ടുതറ: എട്ട് മാസം മുന്‍പ് സംസ്കരിച്ച വയോധികയുടെ മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോലീസിന്റെ നേതൃത്വത്തിൽ പരിശോധനയും പോസ്റ്റ്മോർട്ടവും നടത്തി. തീപ്പൊള്ളൽ ഏറ്റതിനെ തുടർന്ന് കഴിഞ്ഞ നവംബർ 27ന് മരണപ്പെട്ട മുട്ടപ്പള്ളി കുളത്തുങ്കൽ മാർത്ത മോശ (83) യുടെ മൃതദേഹമാണ് ഇന്നലെ മുട്ടപ്പള്ളി സിഎംഎസ് പള്ളിയിലെ സെമിത്തേരിയിൽനിന്നു പുറത്തെടുത്ത് പോസ്റ്റ്മോർട്ടവും ഇൻക്വസ്റ്റും നടത്തി വിദഗ്ധ പരിശോധനയ്ക്കായി സാന്പിൾ ശേഖരിച്ചത്. അമ്മയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന ഇളയ മകളുടെ പരാതിയിലാണ് നടപടികൾ. വീട്ടിൽവച്ചാണ് അമ്മയ്ക്ക് പൊള്ളൽ ഏറ്റതെന്നും എന്നാൽ ഒരു ദിവസം കഴിഞ്ഞ് ആശാ പ്രവർത്തക ഇടപെട്ടാണ് ആശുപത്രിയിൽ എത്തിച്ചതെന്നും താൻ കാസർഗോഡ് താമസിക്കുന്നതിനാൽ സ്ഥലത്ത് ഇല്ലായിരുന്നെന്നും വൈകിയാണ് ഈ വിവരങ്ങൾ അറിഞ്ഞതെന്നും മകൾ നൽകിയ പരാതിയിൽ പറയുന്നു. മരണത്തിൽ ദുരൂഹത സംശയിക്കുന്ന തരത്തിലുള്ള മറ്റ് വിവരങ്ങളും പരാതിയിൽ ലഭിച്ചിരുന്നു. പൊള്ളൽ ഏറ്റ ശേഷം മരണപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം…
Read Moreഞാനും മകനും അമ്മയും ഏത് നിമിഷവും കൊല്ലപ്പെടാം! ഇത് മരട് അനീഷിന്റെ ക്വട്ടേഷന്‍; സ്വപ്നയ്ക്ക് എത്തിയ ഭീഷണി ഫോണ്‍ കോളില്‍ പറഞ്ഞത്
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജീവന് ഭീഷണിയുണ്ടെന്ന ആരോപണവുമായി രംഗത്ത്. ഫോണിലൂടെ നിരന്തരംമായിഭീഷണി സന്ദേശം ലഭിക്കുകയാണെന്ന് സ്വപ്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ നടത്തുന്ന ആരോപണങ്ങള്‍ നിര്‍ത്തണം എന്നാണ് ആവശ്യമാണ് പറയുന്നത്. ഞാനും മകനും അമ്മയും ഏത് നിമിഷവും കൊല്ലപ്പെടാം. എത്ര നാള് ജീവനോടെയുണ്ടാകുമെന്ന് അറിയില്ല. ഭീഷണി സന്ദേശങ്ങള്‍ സഹിതം ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കിയെന്നും സ്വപ്ന സുരേഷ് പ്രതികരിച്ചു.ഇഡിക്ക് മൊഴി നല്‍കുന്നത് തടസപ്പെടുത്താനാണ് ശ്രമമാണ് നടത്തുന്നത്. ഇഡിക്ക് മൊഴി നല്‍കുന്നതിനിടെയാണ് ക്രൈം ബ്രാഞ്ച് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്,’ സ്വപ്ന പറഞ്ഞു. മരട് അനീഷിനേപ്പറ്റി ഒരു ഫോണ്‍കോളില്‍ പറയുന്നുണ്ടെന്നും സ്വപ്ന ആരോപിച്ചു. തവനൂര്‍ എംഎല്‍എ കെ ടി ജലീലിന്റെ പേരും സ്വപ്ന ആരോപണങ്ങള്‍ക്കിടെ പരാമര്‍ശിച്ചു. നൗഫല്‍ എന്നയാളാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. പേരും വിലാസവും വെളിപ്പെടുത്തിയാണ് ഭീഷണികള്‍. കെ ടി…
Read Moreപട്ടിയെ ആടാക്കിയോ ? പട്ടിമറ്റത്ത് അലഞ്ഞു തിരിഞ്ഞ നായ്ക്കളെ ഒന്നിനെപ്പോലും ഇപ്പോള്‍ കാണാനില്ല; ആട്ടിറച്ചിയായി വിറ്റെന്ന് സംശയം…
തെരുവുനായകളെക്കൊണ്ട് വഴി നടക്കാന്‍ വയ്യാതിരുന്ന പട്ടിമറ്റം ടൗണ്‍ ഇന്ന് നായ്ക്കളുടെ അഭാവത്തില്‍ ശൂന്യമാണ്. ഇരുപതിലധികം നായ്ക്കളാണ് ഇവിടെ ചുറ്റിത്തിരിയാറുണ്ടായിരുന്നത്. എന്നാല്‍ ഒന്നിനെ പോലും ഇപ്പോള്‍ കാണാന്‍ കിട്ടില്ല. പ്രദേശത്തിലെ പലയിടങ്ങളിലും പട്ടിയെ പിടിക്കാനുള്ള കുടുക്കുകള്‍ കൂടി കണ്ടെത്തിയതോടെ പട്ടിപിടുത്തക്കാര് കൂട്ടത്തോടെ ഇവയെ പിടികൂടി അട്ടിറച്ചിയാക്കിയതാവാമെന്ന സംശയമാണ് ഉയരുന്നത്. പട്ടിയിറച്ചിയും ആട്ടിറച്ചിയും തമ്മില്‍ അത്ര പെട്ടെന്ന് തിരിച്ചറിയാനാവില്ലെന്നതും സംശയം ബലപ്പെടുത്തുന്നു. സംഭവത്തിന് പിന്നിലെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടനയായ അനിമല്‍ ലീഗല്‍ ഫോഴ്സ് കുന്നത്തുനാട് പോലീസില്‍ പരാതി നല്കി. കുന്നത്തുനാട് പൊലീസ് സ്റ്റേഷനില്‍ പിടിച്ചെടുത്തിരിക്കുന്ന വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഗ്രൗണ്ടില്‍ പ്രസവിച്ചുണ്ടായ കുഞ്ഞുങ്ങളടക്കമുള്ള നായ്ക്കളെയാണ് കാണാതായത്. കോട്ടായില്‍ കുടുംബ ക്ഷേത്രത്തിന് പിന്നിലെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് മൂവാറ്റുപുഴ റോഡില്‍ തുടങ്ങുന്ന സൊസൈറ്റി റോഡിലേക്ക് കടക്കുന്ന വഴിയില്‍ പ്ളാസ്റ്റിക് കയര്‍ കൊണ്ടുണ്ടാക്കിയ പട്ടിയെ പിടിക്കുന്ന നിരവധി കുടുക്കുകള്‍ കെണി വച്ച നിലയില്‍…
Read More