ഇടുക്കി: ഒരു സ്കൂട്ടറില്‍ അഞ്ചുപേര്‍ യാത്ര ചെയ്തതിനു മെഡിക്കല്‍ കോളജില്‍ രണ്ടു ദിവസം സാമൂഹ്യസേവനം നടത്താന്‍ ഇടുക്കി ആര്‍ടിഒയുടെ ശിക്ഷ. ഇടുക്കി ആര്‍ടിഒ ആര്. രമണനാണു ശിക്ഷ വിധിച്ചത്. സ്കൂട്ടറില്‍ കോളജ് വിദ്യാര്‍ഥികള്‍ ഇറക്കവും കയറ്റവുമുള്ള റോഡില്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇടുക്കി ആര്‍ടിഒയ്ക്കു ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയാണ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്. വാഹനം ഓടിച്ച ജോയല്‍ വി. ജോമോന്റെ ലൈസന്‍സ് മൂന്നു മാസത്തേക്കു സസ്പെന്‍ഡ് ചെയ്തു. 2,000 രൂപ പിഴയും ഈടാക്കി. ഇതുകൂടാതെയാണ് സാമൂഹ്യസേവന ശിക്ഷ. കുട്ടികളെ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം ഇന്നലെ ആര്‍ടിഒ ഓഫീസിലേക്കു വിളിച്ചുവരുത്തി തെറ്റ് ആവര്‍ത്തിക്കില്ലെന്നു സത്യം ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് ആവശ്യമായ സഹായം ചെയ്യാനാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇതിന്റെ പകര്‍പ്പ് ആശുപത്രി സൂപ്രണ്ടിനും കൈമാറി. അപകടകരമായ ഡ്രൈവിംഗ് നിരവധി അപകടങ്ങള്‍ക്കു…
Read MoreCategory: Top News
എനക്കറിയാം..! യാതൊരു സുരക്ഷാ പരിശോധനയുമില്ലാതെ ക്ലിഫ് ഹൗസില്‍ രാത്രിയും എത്തിയിട്ടുണ്ട്; സ്പിംഗ് ളര്‍ ഇടപാടിന്റെ ബുദ്ധികേന്ദ്രം വീണാ വിജയൻ; ക്ലിഫ് ഹൗസിലെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ച് സ്വപ്ന
കൊച്ചി: മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നും ക്ലിഫ് ഹൗസിലെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടാന്‍ താന്‍ അവിടെ എത്തിയതു വ്യക്തമാകുമെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെയും ഷാര്‍ജ ഭരണാധികാരിയുടെയും രഹസ്യയോഗത്തിന് താൻ അവസരമൊരുക്കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയായിരുന്നു ഈ കൂടിക്കാഴ്ച. 2016 മുതല്‍ 2020 വരെ യുഎഇ കോണ്‍സല്‍ ജനറലിനൊപ്പവും ഒറ്റയ്ക്കും രഹസ്യകൂടിക്കാഴ്ചകൾക്കായി പോയിട്ടുണ്ട്. രാത്രി ഏഴിനുശേഷവും പോയിരുന്നു. മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയായ കോണ്‍സല്‍ ജനറൽ ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണുന്നത് പ്രോട്ടോക്കോളിനെതിരാണ്. യാതൊരു സുരക്ഷാ പരിശോധനകളുമില്ലാതെയാണു താൻ ക്ലിഫ് ഹൗസില്‍ കടന്നിരുന്നത്. ഇതൊക്കെ പച്ചക്കള്ളമാണെന്നാണു മുഖ്യമന്ത്രി പറയുന്നതെങ്കില്‍ 2016 മുതല്‍ 2020 വരെയുള്ള സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടാനുള്ള ധൈര്യം കാണിക്കണമെന്നും അവര്‍ വെല്ലുവിളിച്ചു. ബാഗ് മറന്നുവച്ചില്ലെന്നാണു മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ബാഗ് മറന്നുവെന്നും അതാര്‍ക്കോ കൊടുക്കാനുള്ള മെമന്റോ ആയിരുന്നുവെന്നും മുന്‍…
Read Moreഉദയ്പൂരിലെ മുഴുവന്‍ മുസ്ലിം കച്ചവടക്കാരെയും ഉന്മൂലനം ചെയ്യാന്‍ ആസൂത്രിതമായി സംഘടിപ്പിച്ചതാണോ ഈ അരുംകൊലയെന്ന് സംശയിക്കണം ! ദുരൂഹതാ സ്റ്റോറിയുമായി കെ ടി ജലീല്‍…
നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദ പരാമര്‍ശത്തെ പിന്തുണച്ചതിന്റെ പേരില്‍ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊന്ന സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അളവെടുക്കാനെന്ന വ്യാജേന കടയിലെത്തിയ ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ കനയ്യലാല്‍ എന്ന തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊല്ലുകയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ ടി ജലീല്‍.രാജ്യത്ത് നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ബോധപൂര്‍വ്വം ഇവരെ വിലക്കെടുത്ത് ആരെങ്കിലും ചെയ്യിച്ചതാണോ പ്രസ്തുത കൊലപാതകമെന്നാണ് ജലീലിന്റെ സംശയം. ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പിലാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്. ജലീലിന്റെ കുറിപ്പ് ഇങ്ങനെ… ഉദയ്പൂരില്‍ പ്രവാചക നിന്ദയുടെ പേരിലെന്ന ലേബലില്‍ അരങ്ങേറിയത് അങ്ങേയറ്റം പൈശാചിക കൃത്യമാണ്. മനുഷ്യന്റെ തലയറുത്ത് ഈ കാപാലികര്‍ എങ്ങോട്ടാണ് നാടിനെ കൊണ്ടു പോകുന്നത്. നിന്ദ്യരും നികൃഷ്ടരുമായ ഈ വര്‍ഗ്ഗീയ ഭ്രാന്തന്മാരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടു വന്ന് പരമാവധി ശിക്ഷ ഉറപ്പു വരുത്തണം.…
Read Moreഅമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല; ജനറൽ സെക്രട്ടറിയായി തുടരുന്നത് കാര്യമായ പണിയില്ലാത്തതുകൊണ്ട്; രൂക്ഷ വിമർശനവുമായി കെ.ബി.ഗണേഷ്കുമാർ
കൊല്ലം: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരേ രൂക്ഷ വിമർശനവുമായി കെ.ബി.ഗണേഷ്കുമാർ എംഎൽഎ രംഗത്ത്. ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല അമ്മയെന്നും ക്ലബ് ആണെങ്കിൽ തനിക്ക് ഉൾപ്പടെ മറ്റ് പലർക്കും തുടരാൻ താത്പര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെതിരേ ആരോപണം ഉയർന്നപ്പോൾ അദ്ദേഹം സ്വയം മാറിനിൽക്കുകയോ പ്രസിഡന്റ് രാജി ആവശ്യപ്പെടുകയോ ചെയ്തു. വിജയ് ബാബുവിനെതിരേയും സമാന നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ പ്രസിഡന്റ് മോഹൻലാൽ അഭിപ്രായം പറയണം. അമ്മ ക്ലബ് ആണെന്ന പരാമർശം പിൻവലിച്ച് ഇടവേള ബാബു മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമ്മ ക്ലബ് ആക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തോ എന്ന കാര്യം സംഘടന വ്യക്തമാക്കണം. മുൻപ് കേസുകളിൽ ഉൾപ്പെട്ട ജഗതി ശ്രീകുമാർ, പ്രിയങ്ക തുടങ്ങിയവരെ ഒക്കെ പുതിയ സാഹചര്യത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. അമ്മയെ പൊതുസമൂഹം പ്രതീക്ഷയോടെ നോക്കുകയാണ്. തനിക്ക് മറുപടിയെന്ന പേരിൽ ഇടവേള ബാബു എഴുതിയ…
Read Moreമരത്തിൽ തല കീഴായി കെട്ടിത്തൂക്കി മർദിച്ചു; സിദ്ദിഖിന്റെ ശരീരത്തിലെ പല ഭാഗങ്ങളിലും പേശികള്‍ ചതഞ്ഞിളകി വെള്ളംപോലെ; കാസർഗോട്ട് പ്രവാസി കൊല്ലപ്പെട്ട സംഭവത്തിലെ പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്
കാസര്‍ഗോഡ്: വിദേശത്തു നടന്ന സാമ്പത്തിക ഇടപാടിന്റെ പേരില്‍ അധോലോക സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അബൂബക്കര്‍ സിദ്ദിഖിന് നേരിടേണ്ടിവന്ന രക്തമുറയുന്ന തരത്തിലുള്ള ക്രൂരപീഡനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നും സൂചന. പൈവളിഗെയിലെ വിജനമായ സ്ഥലത്തെ വീട്ടിലെത്തിച്ച് മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി ഇടതടവില്ലാതെ ഇരുമ്പുവടികൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് സിദ്ദിഖിനൊപ്പം ബന്ദിയാക്കപ്പെട്ട സഹോദരന് അന്‍വറും ബന്ധു അന്‍സാരിയും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. പേശികള്‍ ചതഞ്ഞിളകിസിദ്ദിഖിന്റെ ശരീരത്തിലെ പല ഭാഗങ്ങളിലും പേശികള്‍ ചതഞ്ഞിളകി വെള്ളംപോലെയായ അവസ്ഥയിലായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ശിക്ഷാവിധിയുടെ ഭാഗമായി ചാട്ടവാറടിയേറ്റവരിലാണ് ഇങ്ങനെ കാണാറുള്ളത്. കാല്‍വെള്ളയിലും ശരീരത്തിന്റെ പിന്‍ഭാഗത്തുമാണ് അടികളെല്ലാം ഏറ്റിരുന്നത്. ഇതിനിടയില്‍ തലയിലേറ്റ കനത്ത അടിയാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക സൂചന. ബോധം മറയുന്പോൾസിദ്ദിഖ് എത്തുന്നതിന് രണ്ടുദിവസം മുമ്പേ ബന്ദിയാക്കപ്പെട്ട അന്‍വറിനും അന്‍സാരിക്കും ചെറിയ ഇടവേളകളൊഴിച്ചാല്‍ മിക്ക സമയങ്ങളിലും സമാനമായ ക്രൂര മര്‍ദനമാണ് ഏൽക്കേണ്ടിവന്നത്. പലപ്പോഴും ഏറെക്കുറെ ബോധം നഷ്ടപ്പെടുമ്പോഴാണ് മര്‍ദനം അവസാനിപ്പിച്ചിരുന്നത്.…
Read Moreനിരന്തരം വധഭീഷണിയുണ്ടെന്ന് കനയ്യലാല്‍ പരാതി നല്‍കിയിട്ടും പോലീസ് കേട്ടഭാവം നടിച്ചില്ല ! ഇതിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരും…
ഉദയ്പൂരില്‍ നൂപുര്‍ ശര്‍മയെ അനുകൂലിച്ച തയ്യല്‍ക്കാരനെ ഇസ്ലാമിസ്റ്റുകള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എഡിജിപി അശോക് കുമാര്‍ റാത്തോഡിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചുമതല. തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഐ ജി പ്രഫുല്ലകുമാറും ഒരു എസ്പിയും എഎസ്പിയും അന്വേഷണ സംഘത്തിലുണ്ടാവും.കേസില്‍ അറസ്റ്റിലായവര്‍ക്കെതിരേ യുഎപിഎ ചുമത്തിയേക്കും. കനയ്യലാലിന്റെ അടുത്ത് അളവെടുക്കാനെന്ന രീതിയിലെത്തിയായിരുന്നു പ്രതികള്‍ ഇയാളുടെ കഴുത്തറത്തത്. തുടര്‍ന്ന് കനയ്യലാല്‍ പ്രതികളിലൊരാളുടെ അളവുകള്‍ എടുത്തു. രണ്ടാമന് ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുണ്ടായിരുന്നു. ഇതിനു പിന്നാലെ ഇതിലൊരാള്‍ കനയ്യയുടെ കഴുത്തറക്കുകയായിരുന്നു. രണ്ടാമന് ഈ ദൃശ്യങ്ങളെല്ലാം മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതിനു പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരേ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങളും പ്രതികള്‍ പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് അക്തരി എന്നീ രണ്ടുപേരെയും കഴിഞ്ഞ ദിവസം തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്.…
Read Moreപേടിപ്പിച്ചാൽ പേടിക്കില്ല; എക്സാലോജിക് സൊലൂഷൻസ് കമ്പനിയുടെ വെബ്സൈറ്റിൽ ജെയ്ക് ബാലകുമാറിനെക്കുറിച്ച് വീണ കുറിച്ചിട്ടത്; തെളിവുകൾ പുറത്ത് വിട്ട് മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. താൻ ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ അസംബന്ധമാണെന്ന് തെളിയിക്കണമെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാലകുമാർ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ തന്റെ എക്സാലോജിക് സൊലൂഷൻസ് കന്പനിയുടെ വെബ്സൈറ്റിൽ കുറിച്ചിരുന്നതിന്റെ തെളിവുകളും മാത്യു കുഴൽനാടൻ ഇന്ന് പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ വ്യക്തിപരമായ കാര്യങ്ങൾ അല്ല താൻ സഭയിൽ പറഞ്ഞത്. 2020 മേയ് 20ന് വീണയുടെ സ്ഥാപനത്തിന്റെ വെബ്സൈറ്റ് ഡൗണായി. ഏകദേശം ഒരുമാസം ആ വെബ്സൈറ്റ് ലഭിക്കുന്നില്ലായിരുന്നു. 2020 ജൂണ്‍ 20-നാണ് സൈറ്റ് തിരികെ വന്നത്. വീണ്ടും പരിശോധിക്കുന്പോൾ മേയ് 20ന് ഉണ്ടായിരുന്ന പല വിവരങ്ങളും അതിൽ ഉണ്ടായിരുന്നില്ല. വെബ്സൈറ്റ് ഡൗണ്‍ ആയ സമയത്ത് നിർണായക വിവരങ്ങൾ ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിച്ചു. എന്തിനാണ്…
Read Moreനൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ട് തയ്യൽക്കാരൻ; ഷർട്ട് തയ്ക്കാനെന്ന വ്യാജേന കടയിലെത്തി; അളവ് എടുക്കുന്നതിനിടെ ക്രൂരമായി കഴുത്തറുത്ത് കൊന്നു
ജയ്പുർ: മതനിന്ദാ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ട തയ്യൽക്കാരനെ കടയിൽ കയറി രണ്ടുപേർ കഴുത്തറത്തു കൊന്നു. കനയ്യലാൽ എന്നയാളാണ് ഇന്നലെ ഉച്ചയ്ക്കു കൊല്ലപ്പെട്ടത്. പ്രദേശത്തു വലിയ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സംഘത്തെ വിന്യസിച്ചു. രാജസ്ഥാൻ മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉദയ്പുർ ജില്ലയിലെ വിവിധ മേഖലകളിൽ കർഫ്യു പ്രഖ്യാപിച്ചു. 24 മണിക്കൂർ ഇന്റർനെറ്റ് വിച്ഛേദിച്ചു. പ്രതികളായ റിയാസ് അഖ്താരി, ഗോസ് മുഹമ്മദ് എന്നിവരെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. അക്രമികളിലൊരാളാണു കനയ്യലാലിന്റെ കഴുത്തറത്തത്. ഒരാൾ ഇതു ചിത്രീകരിച്ചു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇസ്ലാമിനെ അപകീർത്തിപ്പെടുത്തിയ ആളോട് പ്രതികാരം ചെയ്തുവെന്ന് അക്രമികൾ പറയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും അക്രമികൾ ഭീഷണി മുഴക്കി. ഉദയ്പുരിലെ ധൻമണ്ഡി മേഖലയിലെ കടയിലാണു നിഷ്ഠുര കൊലപാ തകമാണ് നടന്നത്. കടയിൽ പ്രവേശിച്ച റിയാസ് എന്നയാളുടെ വസ്ത്രത്തിന്റെ അളവെടുക്കവേ…
Read Moreകോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം; സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി; പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരേ കേസെടുക്കും
തിരുവനന്തപുരം: പൊതു ഇടങ്ങളിലും വാഹനങ്ങളിലും മാസ്ക് ധരിക്കാത്തവർക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാൻ നിർദേശം. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണു തീരുമാനം. പൊതു ഇടങ്ങൾ, ആൾക്കൂട്ടസ്ഥലങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമാക്കി. വാഹനങ്ങളിൽ യാത്ര ചെയ്യുന്പോഴും മാസ്ക് ധരിക്കണം. മാസ്കില്ലാത്തവർക്കെതിരേ നടപടിയെടുക്കാൻ പോലീസ് നിർദേശം നൽകി. കഴിഞ്ഞ ഏപ്രിലിൽ മാസ്ക് നിർബന്ധമാക്കി ദുരന്തനിവാരണ വകുപ്പും പോലീസും പുറത്തിറക്കിയ ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെ ങ്കിലും നടപടികൾ കർശനമാക്കിയിരുന്നില്ല. കഴിഞ്ഞ കുറച്ചുനാളായി സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സ്ഥിതി വന്നതോടെയാണ് മാസ്ക് ഉപയോഗം കർശനമാക്കാനും ധരിക്കാത്തവർക്കെതിരേ നടപടി സ്വീകരിക്കാനും നിർദേശം വന്നത്.
Read Moreപരാതി പുറത്തുവന്നാൽ ഞാൻ മരിക്കും..! നാളെ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും പുറത്തിറങ്ങി നടക്കാനാകുമോ? സത്യം ജയിക്കുമെന്ന് വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുന്നു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. രാവിലെ ഒന്പതിനു തന്നെ വിജയ്ബാബു ചോദ്യം ചെയ്യലിനു ഹാജരായി. ഹോട്ടലുകളിൽ വച്ച് പീഡനം നടന്നുവെന്ന് നടി നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളതിനാൽ ആഢംബര ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയുടെ ലൈംഗികശേഷി പരിശോധനയും വരും ദിവസങ്ങളിൽ നടക്കും. കോടതി നിർദേശപ്രകാരം ഇന്നലെ രാവിലെ സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തശേഷം അതിജീവിതയുടെ പരാതിയിൽ പറയുന്ന പനന്പള്ളി നഗറിലെ ഫ്ളാറ്റിലെത്തിച്ചു തെളിവെടുത്തു. മുൻകൂർ ജാമ്യമുള്ളതിനാൽ വൈകുന്നേരത്തോടെ വിട്ടയച്ചു. ജൂലൈ മൂന്നുവരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതിയുണ്ട്. ഈ ദിവസങ്ങളിൽ രാവിലെ ഒന്പതുമുതൽ വൈകുന്നേരം ആറുവരെ ചോദ്യം…
Read More