അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്നു പറയുമ്പോലെയാണ് കെ.ടി ജലീലിന്റെ പല പ്രതികരണങ്ങളും. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യലാല്‍ എന്ന തയ്യല്‍ക്കാരനെ ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ തലയറുത്തു കൊന്ന സംഭവത്തില്‍ ജലീലിന്റെ പ്രതികരണം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. സംഭവം മുസ്ലിം കച്ചവടക്കാരെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയക്കണമെന്നായിരുന്നു ജലീല്‍ പറഞ്ഞത്. ജലീലിന്റെ ഈ മറുപടി കേട്ടവരെല്ലാം പരസ്പരം ചോദിച്ചത് ഇയാള്‍ക്കെന്തെങ്കിലും കുഴപ്പമുണ്ടോയെന്നാണ്. അതിന്റെ തുടര്‍ച്ചയാവുകയാണ് ജലീലിന്റെ മറ്റൊരു മറുപടി. താന്‍ രാജിവച്ചതെന്തിനാണെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ ജലീല്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ജലീലിന്റെ മാനസികനിലയെക്കുറിച്ച് ചോദ്യമുയര്‍ത്തുന്നത്. ”നീ എന്തിനാണ് മന്ത്രിസ്ഥാനം രാജിവച്ചത്.അന്നും ഇത്പോലെ കുറെ ഉഡായിപ്പുമായി വന്നിരുന്നല്ലോ.എന്നിട്ട് എന്തിനാണ് രാജിവെച്ചത്,നീ കള്ളന് തന്നെ”.ഇങ്ങനെയായിരുന്നു ഒരു കമന്റ്. ഇതിനു ജലീല്‍ പറഞ്ഞ മറുപടി ഇങ്ങനെ…”ആ വിധി പറഞ്ഞ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു അഭയക്കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന് ലിംഗത്തില്‍…
Read MoreCategory: Top News
അങ്ങനെ വിലയിൽ ഞങ്ങളും വിഐപിയായി..! ട്രോളിംഗിംഗ് വന്നു, മുട്ട അമിതമായി കഴിച്ചു തുടങ്ങി മലയാളികൾ;കോഴിമുട്ട വില കുതിക്കുന്നു
കോട്ടയം: കോഴിമുട്ട വില കുതിക്കുന്നു. മിക്ക ജില്ലകളിലും ആറ് രൂപയ്ക്ക് മുകളിലാണ് വില്പന. ഒരു മാസം മുൻപ് അഞ്ചു രൂപയും അതിൽ താഴെയും വിലയുണ്ടായിരുന്ന മുട്ടയുടെ വില കഴിഞ്ഞ രണ്ടാഴ്ചയായി കൂടുകയാണ്. കോഴിക്കോട് ഒരു മുട്ടയുടെ ചില്ലറ വിൽപ്പന 6.50 ആണെങ്കിൽ കൊച്ചിയിൽ ചിലയിടങ്ങളിൽ ഏഴും കടന്നു. മൊത്തവില കൊച്ചിയിലും കോഴിക്കോട്ടും ആറു രൂപയ്ക്ക് മുകളിലാണ്. ഉത്പാദനം കുറഞ്ഞതിനൊപ്പം ഉപഭോഗം കൂടിയതാണ് വില വർധനയ്ക്കു കാരണമെന്ന് മുട്ട വിതരണ മേഖലയിലുള്ളവർ പറയുന്നു. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നതും വീടുകളിൽ മുട്ട ഉപഭോഗം കൂടാൻ കാരണമായിട്ടുണ്ട്. തമിഴ്നാട്ടിലെ നാമക്കലിൽ നിന്നാണ് കേരളത്തിലേക്ക് മുട്ട പ്രധാനമായും എത്തുന്നത്.
Read Moreഇങ്ങനെയും ചില അധ്യാപകര്‍..! ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകന് ഈ ശിക്ഷ മതിയാകുമോ? സംഭവം തൃശൂരില്‍
തൃശൂർ: ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ആറു വയസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ഗവൺമെന്റ് സ്കൂളിലെ അധ്യാപകനായിരുന്ന ചൊവ്വന്നൂർ സ്വദേശി സുദാസിനെയാണ്(55) തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. 2011-ലാണ് കേസിനാസ്പദമായ സംഭവം. പ്രതി ജോലി ചെയ്തിരുന്ന സ്കൂളിലെ വിദ്യാർഥിനിയെ ക്ലാസിലെ മറ്റു കുട്ടികളെ കളിക്കാൻ വിട്ടതിനു ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പരിക്കേറ്റ കുട്ടി അമ്മയോട് കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞതും കേസായതും.
Read Moreപിപ്പിടിവിദ്യയും പ്രത്യേക ഏക്ഷനുമൊക്കെ അതുകണ്ട് പേടിക്കുന്ന അടിമകളോട് മതി ! പിണറായിയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി കെ. സുധാകരന്
മുഖ്യമന്ത്രി പിണറായി വിജയന് എതിരേ കടുത്ത വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. പിണറായി വിജയന്റെ ‘പിപ്പിടിവിദ്യ’യും, ‘പ്രത്യേക ഏക്ഷനു’മൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാല്‍ മതി. ബുദ്ധിയും ബോധവുമില്ലെന്ന തിരിച്ചറിവില്‍ താങ്കളെ ഉപദേശിക്കാന്‍ വെച്ചിരിക്കുന്ന ഉപദേശികളില്‍, വിവരമുള്ള ഒരാളെങ്കിലും ഉണ്ടെങ്കില്‍ അയാളോട് ചോദിച്ച് ഒരുത്തരം തയ്യാറാക്കി വേണം നിയമസഭയില്‍ വരാന്‍. അല്ലെങ്കില്‍ സഭയില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇളിഭ്യനായി നില്‍ക്കേണ്ടി വരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… തന്റെ ‘പിപ്പിടിവിദ്യ’യും, ‘പ്രത്യേക ഏക്ഷനു’മൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാല്‍ മതി പിണറായി വിജയന്. ബുദ്ധിയും ബോധവുമില്ലെന്ന തിരിച്ചറിവില്‍ താങ്കളെ ഉപദേശിക്കാന്‍ വച്ച എണ്ണമറ്റ ഉപദേശികളില്‍, വിവരമുള്ള ഒരാളെങ്കിലും ഉണ്ടെങ്കില്‍ അയാളോട് ചോദിച്ച് ഒരുത്തരം തയ്യാറാക്കി നിയമസഭയില്‍ വരിക. അല്ലാത്തപക്ഷം, സഭയില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മുന്പില് ഇളിഭ്യനായി ഇനിയും കുറേയധികം കാലം നില്‍ക്കേണ്ടി…
Read Moreഅയൽവീട്ടിലെ വളർത്തുനായ കടിച്ചു! പേവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു; പേ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത് മൂന്ന് ദിവസം മുൻപ്
പാലക്കാട്: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്നു കോളജ് വിദ്യാർഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേയ് 30ന് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തുനായ കടിച്ചത്. തുടർന്നു ആരോഗ്യവകുപ്പ് നിർദേശിച്ച എല്ലാ പ്രതിരോധ വാക്സിനും എടുത്തിരുന്നു. മൂന്ന് ദിവസം മുൻപാണ് ശ്രീലക്ഷ്മിക്ക് പേ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. തുടർന്നു തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിച്ചു. ഇന്ന് പുലർച്ചെ മൂന്നോടെ മരണം സംഭവിക്കുകയായിരുന്നു.
Read Moreഐഎസ് ഇന്ത്യയില്‍ വേരുറപ്പിക്കുന്നുവോ ? കനയ്യലാലിനെ കൊന്നവര്‍ക്ക് ഐഎസ് ബന്ധം; ജയ്പൂരില്‍ പദ്ധതിയിട്ടത് വന്‍ ഭീകരാക്രമണത്തിന്…
സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്ക്കാരന് കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നതിന് അറസ്റ്റിലായ പ്രതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. മാര്‍ച്ച് 30ന് ജയ്പുരില്‍ ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇതില്‍ ഒരാള്‍ക്ക് പാക്കിസ്ഥാന് ആസ്ഥാനമായുള്ള ദാവത് ഇ ഇസ്ലാമി എന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞിരുന്നു. ദാവത് ഇ ഇസ്ലാമി വഴി ഐഎസുമായി ബന്ധമുള്ള അല്‍-സുഫ സംഘടനയുടെ തലവനായിരുന്നു റിയാസ് അഖ്താരി. ഇയാള്‍ക്ക് നേരത്തേ രാജസ്ഥാനിലെ ടോങ്കില്‍ നിന്ന് അറസ്റ്റിലായ ഐഎസ് ഭീകരന് മുജീബുമായും ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഉദയ്പുരിലെ മറ്റൊരു വ്യവസായിയെ കൊല്ലാന്‍ പോവുകയായിരുന്നുവെന്ന് പ്രതികള്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞതായും പോലീസ് വെളിപ്പെടുത്തി. കനയ്യ ലാലിന്റെ ശരീരത്തില്‍ 26 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.…
Read Moreഅത്യാഹിതം ഗ്രേസ് മാർക്കിനായി നീന്തൽ പരിശീലിക്കുന്നതിനിടെ; കുട്ടികളെ നിർബന്ധിച്ച് നീന്തൽപഠിപ്പിച്ച് രക്ഷിതാക്കൾ; കുളത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ പുറത്ത് വരുന്ന കഥ ഇങ്ങനെ…
കണ്ണൂർ: ഏച്ചൂർ പന്നിയോട്ട് കരിയിൽ ഇന്നലെ അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ചത് പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കാൻ നീന്തൽ പഠിക്കുന്നതിനിടെയെന്നു സൂചന. പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കാൻ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് മകനെ തറവാട് വീടിനടുത്തുള്ള കുളത്തിൽ ഷാജി നീന്തൽ പഠിപ്പിച്ചിരുന്നത്. നീന്തൽ സർട്ടിഫിക്കറ്റുള്ളവർക്ക് രണ്ടു മാർക്കാണ് ഗ്രേസ് മാർക്കായി ലഭിക്കുക. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ജ്യോതിരാദിത്യയ്ക്ക് എപ്ലസ് ലഭിച്ചിരുന്നു. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു. നാട്ടുകാരനായ ഒരാളാണ് രണ്ടാഴ്ചയായി കുട്ടിയെ നീന്തൽ പഠിപ്പിച്ചിരുന്നത്. എന്നാൽ, ഇന്നലെ അദ്ദേഹം എത്തിയിരുന്നില്ല. അതിനാൽ ഷാജിയും മകനും തനിച്ചാണ് കുളത്തിലെത്തിയത്. അതേസമയം, പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് കിട്ടാനായി നീന്തൽ സാക്ഷ്യപത്രത്തിനായി നെട്ടോട്ടമോടുകയാണ് വിദ്യാർഥികളും രക്ഷിതാക്കളും. നീന്തൽ അറിയാത്ത വിദ്യാർഥികളെ നീന്തൽ പഠിപ്പിക്കുന്ന തിരക്കിലാണ് രക്ഷിതാക്കൾ. ഈ സാഹചര്യത്തിൽ അപകടങ്ങൾ…
Read Moreപെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ മാതാപിതാക്കൾ മനസിലാക്കി! ചോദിച്ചപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
മലപ്പുറം: നഗ്ന ചിത്രം കൈമാറാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറ പഴഞ്ചിറ അമ്പലത്തിന് സമീപം പറവന്‍കുന്ന് നസീം (21) ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. വാട്സ്അപ്പിലൂടെയാണ് ഇയാൾ പെൺകുട്ടിയുമായി അടുത്തത്. തുടർന്ന് തന്റെ നഗ്ന ചിത്രങ്ങൾ പെൺകുട്ടിക്ക് അയച്ച് നൽകിയ ഇയാൾ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ പണവും സ്വർണവും കൈക്കലാക്കാനും ഇയാൾ ശ്രമം നടത്തി. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ മനസിലാക്കിയ മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കുറ്റിപ്പുറം ഇന്‍സ്പെക്ടര്‍ ശശീന്ദ്രന് മേലേയിലാണ് നസീമിനെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍ മധു, സിവില്‍പോലീസ് ഓഫീസര്‍മാരായ അലക്സ് സാമുവല്‍, ജോസ്പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read Moreകോടതി പിരിയുംവരെ അവിടെ നിൽക്കട്ടെ..! വർക്കലയിൽ നായുടെ കടിയേറ്റ് വൃദ്ധൻമരിച്ചപ്പോൾ ആളെക്കൂട്ടി നായ്ക്കളെ കൊന്ന കേസ്; കോടതിവധി ഏറ്റുവാങ്ങി ജോസ് മാവേലി
ആലുവ: വർക്കല തെരുവുനായ കേസിലെ ഒന്നാം പ്രതിയായ തെരുവുനായ സമരസമിതി ഭാരവാഹി ജോസ് മാവേലിയെ കോടതി ശിക്ഷിച്ചു. വർക്കല ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കോടതി പിരിയുംവരെ തടവും 4,550 രൂപ പിഴയും വിധിച്ചത്. കോടതിയിൽ ഹാജരായിരുന്ന ജോസ് മാവേലി വൈകുന്നേരം വരെ കോടതിയിൽനിന്ന് ശിക്ഷയേറ്റു വാങ്ങി പിഴയുമടച്ചു. 2016ൽ വർക്കല സ്വദേശിയായ രാഘവനെ (90) തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ നിരവധി തെരുവുനായ്ക്കളെ വകവരുത്തിയിരുന്നു. നഗരസഭ കൗൺസിലർമാരാണ് നേതൃത്വം നല്‍കിയത്. ജോസ് മാവേലിയും ഈസമയം വർക്കലയിലുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പ്രേരണയാലാണ് തെരുവുനായ്ക്കളെ കൊന്നതെന്നാരോപിച്ച് മൃഗസ്നേഹികൾ നല്കിയ പരാതിയിലാണ് ജോസ് മാവേലിക്കെതിരേ പോലീസ് കേസെടുത്തത്. കേസിൽ കൗൺസിലർമാരടക്കം ആറു പ്രതികൾ ഉണ്ടായിരുന്നെങ്കിലും ജോസ് മാവേലി മാത്രമാണ് കോടതിയിൽ ഹാജരായി ശിക്ഷ ഏറ്റുവാങ്ങിയത്.
Read Moreഒരു സ്കൂട്ടറില്‍ കയറിയത് അഞ്ച് വിദ്യാർഥികൾ; പിന്നെ റോഡിലൂടെ അഭ്യാസ പ്രകടനം; മെഡിക്കല്‍ കോളജില്‍ സാമൂഹ്യസേവനം ചെയ്തിട്ടുവാ… ഇനി ആവർത്തിക്കില്ലെന്ന സത്യം ചൊല്ലി വിദ്യാർഥികൾ
ഇടുക്കി: ഒരു സ്കൂട്ടറില്‍ അഞ്ചുപേര്‍ യാത്ര ചെയ്തതിനു മെഡിക്കല്‍ കോളജില്‍ രണ്ടു ദിവസം സാമൂഹ്യസേവനം നടത്താന്‍ ഇടുക്കി ആര്‍ടിഒയുടെ ശിക്ഷ. ഇടുക്കി ആര്‍ടിഒ ആര്. രമണനാണു ശിക്ഷ വിധിച്ചത്. സ്കൂട്ടറില്‍ കോളജ് വിദ്യാര്‍ഥികള്‍ ഇറക്കവും കയറ്റവുമുള്ള റോഡില്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇടുക്കി ആര്‍ടിഒയ്ക്കു ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയാണ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്. വാഹനം ഓടിച്ച ജോയല്‍ വി. ജോമോന്റെ ലൈസന്‍സ് മൂന്നു മാസത്തേക്കു സസ്പെന്‍ഡ് ചെയ്തു. 2,000 രൂപ പിഴയും ഈടാക്കി. ഇതുകൂടാതെയാണ് സാമൂഹ്യസേവന ശിക്ഷ. കുട്ടികളെ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം ഇന്നലെ ആര്‍ടിഒ ഓഫീസിലേക്കു വിളിച്ചുവരുത്തി തെറ്റ് ആവര്‍ത്തിക്കില്ലെന്നു സത്യം ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് ആവശ്യമായ സഹായം ചെയ്യാനാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇതിന്റെ പകര്‍പ്പ് ആശുപത്രി സൂപ്രണ്ടിനും കൈമാറി. അപകടകരമായ ഡ്രൈവിംഗ് നിരവധി അപകടങ്ങള്‍ക്കു…
Read More