കാട്ടാക്കട : കോട്ടൂർ ആന പുനഃരധിവാസ കേന്ദ്രത്തിൽ ആനകൾക്കായി ഒരു ആശുപത്രി ഒരുങ്ങുന്നു. അത്യാധുനിക സംവിധാനത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ആശുപത്രി. ആനകളുടെ പുനരധിവാസവും സ്വാഭാവിക ആവാസ വ്യവസ്ഥയിൽ സഞ്ചാരികൾക്ക് ആനകളെ അടുത്തു കാണുന്നതിനുള്ള അവസരവും ലക്ഷ്യമിട്ട് തുടങ്ങിയ പാർക്കിനുള്ളിൽ ആനകളെ കിടത്തി ചികിത്സിക്കാനുള്ള വാർഡ്, ലബോറട്ടറി, ഓപറേഷൻ തിയറ്റർ, ഇണചേരുന്നതിനുള്ള സൗകര്യം, എക്സ്റെ, സ്കാനിംഗ്, പിസിആർ ലാബ് ഉൾപ്പെടെയുള്ള ചികിത്സാ സംവിധാനങ്ങളും സജ്ജമാക്കും. ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് വെറ്ററിനറി ഡോക്ടർ ഉൾപ്പെടെ മൂന്നു പേരുടെ സേവനമാണുള്ളത്. ഉടൻ കൂടുതൽ ജീവനക്കാരോടുകൂടി ആശുപത്രി പൂർണ സജ്ജമാകുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. പാർക്കിലെ ആനകൾക്കു മാത്രമായിക്കും ആദ്യഘട്ടത്തിൽ ചികിത്സ നൽകുന്നത്. പിന്നീട് നാട്ടാനകൾക്കും ചികിത്സ ലഭ്യമാക്കും. അഗസ്ത്യവന മേഖലയിലുള്ള കോട്ടൂർ കാപ്പുകാട് 2008 ലാണ് ആന പുനരധിവാസ കേന്ദ്രം ആരംഭിച്ചത്. നെയ്യാർ ജലാശയത്തിനടുത്തുള്ള വനമേഖലയിൽ 175 ഹെക്ടർസ്ഥലത്തുള്ള ആന പുനരധിവാസ കേന്ദ്രത്തിൽ…
Read MoreCategory: Top News
കാശ്മീരില്‍ വീണ്ടും അശാന്തി ! ഭീകരാക്രമണം തുടര്‍ക്കഥയായതോടെ പണ്ഡിറ്റുകളെ ഉള്‍പ്പെടെയുള്ളവരെ പ്രത്യേക മേഖലയിലേക്ക് മാറ്റുന്നു…
കാശ്മീരില്‍ ഭീകരാക്രമണം വീണ്ടും രൂക്ഷമായ സ്ഥിതിയ്ക്ക് പുനരധിവസിപ്പിച്ച കശ്മീരി പണ്ഡിറ്റുകള്‍ ഉള്‍പ്പെടെ കാശ്മീരിലെ മുഴുവന്‍ ന്യൂനപക്ഷ വിഭാഗങ്ങളെയും സര്‍ക്കാര്‍ ഇതര ജീവനക്കാരെയും സുരക്ഷിത മേഖലകളിലേക്കു മാറ്റും. ഇതിനായി കശ്മീരിലെ എട്ട് ജില്ലാ ആസ്ഥാനങ്ങളില്‍ പ്രത്യേക മേഖലകള്‍ കണ്ടെത്തി. പണ്ഡിറ്റുകള്‍ക്കെതിരെയുള്ള ഭീകരാക്രമണം ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ന്യൂഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, റോ അധ്യക്ഷന്‍, ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും സിആര്‍പിഎഫ്, ബിഎസ്എഫ്, പൊലീസ്, ഐബി തലവന്മാരും പങ്കെടുത്തു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ അധ്യാപിക ഉള്‍പ്പെടെ രണ്ടുപേരെ ഭീകരര്‍ വധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭീതിയിലായ പണ്ഡിറ്റുകള്‍ കൂട്ടത്തോടെ താഴ്വര വിടുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് തൊണ്ണൂറുകളില്‍ താഴ്വര വിടാന്‍ നിര്‍ബന്ധിതരായ കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പ്രത്യേക തൊഴില്‍ദാന പദ്ധതിയില്‍…
Read Moreമാട്രിമോണിയല്‍ ആപ്പിലൂടെ പരിചയപ്പെട്ട് തട്ടിപ്പ് ! വിവാഹം കഴിച്ചത് നാലു സ്ത്രീകളെ; അസറുദ്ദീന് ആള് ചില്ലറക്കാരനല്ല…
മാട്രിമോണിയല്‍ ആപ്പ് വഴി പരിചയം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്കി തട്ടിപ്പു നടത്തിയതിന് അറസ്റ്റിലായ യുവാവിനെതിരേ ഉയരുന്നത് നിരവധി പരാതികള്‍. ആലപ്പുഴ അവലുക്കുന്ന് ആശ്രമം വാര്‍ഡ് പൂവത്ത് വീട്ടില്‍ അസറുദ്ദീനെയാണ് മലപ്പുറം കരുവാരക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈനില്‍ റമ്മി കളിക്കാന്‍ വേണ്ടിയാണ് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ച് ഇയാള്‍ പണം തട്ടിയത്. അവിവാഹിതരായ, സ്വന്തമായി വരുമാനമുള്ള സ്ത്രീകളെയാണ് ഇയാള്‍ നോട്ടമിട്ടിരുന്നത്. മാട്രിമോണിയല്‍ ആപ്പ് വഴി പരിചയപ്പെടുന്ന സ്ത്രീകളോട് തനിക്ക് സ്വന്തമായി ഹെയര്‍ ഓയില്‍ കമ്പനിയുണ്ടെന്നും അവിവാഹിതനാണെന്നും പറയും. സ്വന്തം തിരിച്ചറിയല്‍ രേഖ, ആധാര്‍ മുതലായവ കൈമാറുകയും വീഡിയോ കോളില്‍ സംസാരിക്കുകയും ചെയ്യും. വിശ്വാസം നേടിയെടുത്ത് ആദ്യം ചെറിയ സാമ്പത്തിക ഇടപാടുകള്‍ നടത്തി പണം കൃത്യമായി തിരികെ നല്കി വിശ്വാസം ഉറപ്പിക്കും. പിന്നാലെയാണ് കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെടുക. കരുവാരക്കുണ്ടിലെ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.…
Read Moreപെരിയാർ തീരത്ത് സായാഹ്നം ചെലവിടാൻ എത്തി ! കൺമുന്നിൽ മൂന്നുമരണം കണ്ട നടുക്കത്തിൽ സുഹൃത്തുക്കളായ ആന്റണിയും ആകാശും
ആലുവ: കൺമുന്നിൽ മൂന്നുമരണം കണ്ട നടുക്കത്തിൽ സുഹൃത്തുക്കളായ ആന്റണിയും ആകാശും. ഫെഡറൽ ബാങ്ക് ഓപ്പറേഷൻ വിഭാഗം ജീവനക്കാരനായ ആന്റണിയും തായിക്കാട്ടുകര കൂവക്കാട്ടിൽ ആകാശും ഇന്നലെ പെരിയാർ തീരത്ത് സായാഹ്നം ചെലവിടാൻ എത്തിയതായിരുന്നു. ഉല്ലാസനും മക്കളും പാലത്തിന് മുന്നിലുള്ള പാലസ് റോഡിലെ ഗോപൂസ് കടയിൽ കയറി ചായ കുടിക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ശിവരാത്രി പാലത്തിലൂടെ പലവട്ടം മൂവരും നടക്കുന്നതും ഇവർ കണ്ടിരുന്നു. പിന്നീടാണ് പുഴയിലേക്ക് എന്തോ വീണ വലിയ ശബ്ദം കേൾക്കുന്നത്. പിന്നാലെ ഒരു പെൺകുട്ടിയുടെ നിലവിളിശബ്ദവും ഉയർന്നു. ഞെട്ടിത്തരിച്ചു നിൽക്കവെ പെൺകുട്ടിയെയും ഇയാൾ പുഴയിലേക്ക് എടുത്തിട്ടു. എന്താണ് ചെയ്യുന്നതെന്ന് ഉച്ചത്തിൽ ചോദിച്ച് ആകാശും ആന്റണിയും പാലത്തിന് നടുവിലേക്ക് ഓടിയെത്തി. കൈയെത്തും ദൂരത്ത് എത്തുമ്പോഴേക്കും ഉല്ലാസനും പുഴയിലേക്ക് ചാടുകയായിരുന്നെന്ന് ആകാശ് പറഞ്ഞു. മീൻ പിടിക്കാനായും മറ്റും വന്ന നാട്ടുകാർ കുട്ടികളെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreരണ്ടു മക്കളുടെ അച്ഛനായ ബന്ധു വീട്ടില്‍ വരാറുണ്ടായിരുന്നു..! പീഡനപരാതിയില്‍ പോലീസ് മൊഴിയെടുക്കാന്‍ എത്തിയതിനു പിന്നാലെ പെൺകുട്ടി ജീവനൊടുക്കി
ഇരിട്ടി: പീഡനപരാതിയില്‍ പോലീസ് മൊഴിയെടുക്കാന്‍ എത്തിയതിനു പിന്നാലെ പെൺകുട്ടി ജീവനൊടുക്കി. ആറളം ഫാം പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിൽപ്പെട്ട തങ്കയുടെ മകള്‍ മിനി (17)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആറളം ഫാം സ്കൂളില്‍നിന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. വീടിനടുത്തുള്ള ബന്ധുവും രണ്ടു മക്കളുടെ അച്ഛനുമായ ഒരാളുമായി സ്നേഹത്തിലാണെന്ന് സ്കൂളില്‍ നടന്ന കൗണ്‍സലിംഗില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇയാള്‍ വീട്ടില്‍ വരാറുണ്ടെന്നും പറഞ്ഞിരുന്നു. ഇക്കാര്യം ചൈല്‍ഡ് ലൈനില്‍ പരാതിയായി എത്തുകയും കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കാന്‍ ചൈല്‍ഡ് ലൈന്‍ ആറളം പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ വനിതാ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും ഒരു പരാതിയും ഇല്ലെന്നുമുള്ള മൊഴിയാണ് പെണ്‍കുട്ടി നല്‍കിയതെന്ന് ആറളം എസ്ഐ പ്രസാദ് പറഞ്ഞു. പിന്നീട് വൈകുന്നേരം അഞ്ചോടെ പെൺകുട്ടിയെ വീടിനുള്ളില്‍…
Read Moreരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും..! ആലുവ പാലത്തില്‍ നിന്ന് മക്കളെ പുഴയിലേക്ക് എറിഞ്ഞ ശേഷം അച്ഛനും പുഴയിൽ ചാടി ജീവനൊടുക്കി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊച്ചി: ആലുവ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി അച്ഛനും മക്കളും ജീവനൊടുക്കി. മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരൻ മക്കളായ ഏകനാഥ്, കൃഷ്ണപ്രിയ എന്നിവരാണ് മരിച്ചത്. ഏകനാഥ് ഏഴാം ക്ലാസ് വിദ്യാർഥിയാണ് കൃഷ്ണപ്രിയ പ്ലസ് വൺ വിദ്യാർഥിനിയും. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിന് മുകളില്‍ കയറിയ ശേഷം പിതാവ് കുട്ടികളെ പെരിയാറിലേക്ക് എറിയുകയായിരുന്നു. ആദ്യം ഏകനാഥിനെയാണ് പുഴയിലേക്ക് ഇട്ടത്. ഈ സമയം പാലത്തിൽ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്ന കൃഷ്ണപ്രിയേയും ഇയാൾ വെള്ളത്തിലേക്ക് എറിഞ്ഞു. പിന്നാലെ ഉല്ലാസും പുഴയിലേക്ക് ചാടി. പരിസരത്തുണ്ടായിരുന്ന ആളുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നു പേരും മരിച്ചു. ഫയര്‍ഫോഴ്സും സ്കൂബാ ഡൈവിംഗ് വിദഗ്ധരും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൂവരും സ്കൂട്ടറിലാണ് ഈ ഭാഗത്തേക്ക് എത്തിയത്. ഇടപ്പള്ളി പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞാണ് ഉല്ലാസ് മക്കളുമായി പോയതെന്ന് ഭാര്യ പറയുന്നു.
Read Moreവിജയ്ബാബുവിന് ക്രെഡിറ്റ് കാർഡ് കൈമാറിയ യുവ നടൻ വിദേശത്തോ ? ആഡംബര ഹോട്ടലിൽ വിജയ്ബാബുവിനെയും നടിയേയും കണ്ട യുവഗായകന്റെ മൊഴിയെടുക്കും
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിന് ക്രെഡിറ്റ് കാർഡ് കൈമാറിയ യുവ നടൻ വിദേശത്തെന്നു സൂചന. കൊച്ചി സ്വദേശിയായ ഇയാളെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം സമീപിച്ചെങ്കിലും ഇയാൾ സ്ഥലത്തില്ലെന്ന വിവരമാണ് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇയാളെ ചോദ്യം ചെയ്തേക്കും. വിജയ്ബാബു ദുബായിൽ ഒളിവിൽ കഴിയുന്പോൾ യുവനടൻ ക്രെഡിറ്റ് കാർഡ് എത്തിച്ചു നൽകിയെന്നാണ് പോലീസിനു ലഭിച്ച വിവരം. സംഭവ ദിവസം ആഡംബര ഹോട്ടലിൽ വിജയ്ബാബുവിനെയും പരാതിക്കാരിയായ നടിയേയും കണ്ട യുവഗായകന്റെ മൊഴിയും ഉടൻ രേഖപ്പെടുത്തും. അതേസമയം 39 ദിവസം ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ്ബാബു കഴിഞ്ഞ ബുധനാഴ്ചയാണ് കൊച്ചിയിൽ എത്തിയത്. ബുധൻ, വ്യാഴം ദിവസങ്ങളിലായി ഇയാളെ 20 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നാണ് വിജയ് ബാബു ആവർത്തിക്കുന്നത്. തിങ്കളാഴ്ച നടനെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ്…
Read Moreപോലീസ് പറഞ്ഞ സമയത്ത് അറസ്റ്റിലായവർ സ്ഥലത്തില്ല..! ബൈക്ക് മോഷണക്കേസിൽ പരിയാരം പോലീസിന് കുരുക്കായി ഡിവൈഎസ്പിയുടെ റിപ്പോർട്ട്
സ്വന്തം ലേഖകൻ കണ്ണൂർ: ഇരുചക്രവാഹനം മോഷ്ടിച്ചതിന് പരാതി നല്കിയ വിരോധത്തിൽ യുവാവിനെയും സുഹൃത്തിനേയും ഡ്യൂക് ബൈക്ക് മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത പരിയാരം പോലീസിന് തിരിച്ചടി. തിരുവനന്തപുരം കഴക്കൂട്ടം മബിയൂക്ക് മലബാർ സ്നാക്സ് എന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്ന പരിയാരം പെരുവളങ്ങയിലെ തെക്കന്‍ ബബിത്ത്ലാല്‍ (20), മുടിക്കാനത്തെ ആല്ഫിന് സോജന് (19) എന്നിവരെയാണ് പരിയാരം പോലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത്. ഇതിനെതിരേ ബബിത്ത്ലാലിന്റെ പിതാവ് കടന്നപ്പള്ളി മുടിക്കാനത്തെ തെക്കൻ ഹൗസിൽ ബാബു ദിനകരൻ കണ്ണൂർ റേഞ്ച് ഡിഐജിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പയ്യന്നൂർ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രൻ അന്വേഷിച്ച് റിപ്പോർട്ട് നൽകി. അന്വേഷണ റിപ്പോർട്ടിൽ ഡ്യൂക്ക് ബൈക്ക് മോഷണം നടന്ന സമയം അറസ്റ്റ് ചെയ്ത ഇരുവരും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ നിരപരാധികൾക്കെതിരേ പരിയാരം പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാകുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ അന്വേഷണ…
Read Moreകേരളത്തിന്റെ തീരദേശത്തുള്ള തട്ടുകടകള്‍ തീവ്രവാദത്തെ സഹായിക്കുന്നു ! തട്ടുകടകളെ നിരീക്ഷണത്തിലാക്കി ഐ.ബി…
കേരളത്തിന്റെ തീരദേശത്തുള്ള തട്ടുകടകള്‍ തീവ്രവാദത്തെ സഹായിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ(ഐ.ബി.) കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് തട്ടുകടകളെ ഐ.ബി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കായി പണവും ആയുധങ്ങളും സൂക്ഷിക്കാനും കടത്താനും സഹായിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. മംഗളൂരുവില്‍നിന്ന് കോവളം ഭാഗത്തേക്കും തിരിച്ചും രാത്രിയില്‍ തീരദേശത്തുകൂടി ആഡംബര വണ്ടികള്‍ പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങള്‍ വഴിയോര തട്ടുകടകളില്‍ നിര്‍ത്തുന്നതായും കണ്ടെത്തി. വിവിധ ജില്ലകളിലേക്ക് ആയുധങ്ങളും പണവും കടത്തുന്ന വാഹനങ്ങളാണ് ഇതെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ നിഗമനം. തീരദേശങ്ങളില്‍ അപ്രസക്ത മേഖലകളില്‍ ഈയിടെയായി കുറെ തട്ടുകടകള്‍ തുറന്നതായും ഇത് പണം, ആയുധം കടത്തുകാരെ സഹായിക്കാനുള്ള സംവിധാനമാണെന്നും സംശയിക്കുന്നു. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്ട്ടിന്മേലാണ് കേന്ദ്ര ഐ.ബി. അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണമാണ് തീരദേശത്തെ ചില തട്ടുകടകളില്‍ എത്തിനില്‍ക്കുന്നത്. ഇതുവഴി കടത്തുന്നത് കള്ളനോട്ടാണെന്ന സൂചന ലഭിച്ചതായും അറിയുന്നു. കോവിഡ് കാലത്ത് സേവനത്തിനാണെന്ന…
Read Moreരാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു ! ജൂലൈയില്‍ നാലാം തരംഗം എത്തിയേക്കും; ഒമിക്രോണിന്റെ വകഭേദങ്ങള്‍ ആശങ്കയാകുന്നു…
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാലാം തരംഗത്തിലേക്ക് കാര്യങ്ങള്‍ പോകുന്നതായി ആശങ്ക. ജൂലൈയില്‍ രാജ്യത്ത് കോവിഡ് നാലാം തരംഗം രൂക്ഷമായേക്കുമെന്ന് ഐഐടി കാണ്‍പൂരിലെ വിദഗ്ധരുടെ പ്രവചനം. 84 ദിവസങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ച രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം നാലായിരം കടന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3962 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി നാലിനുശേഷമുണ്ടാകുന്ന ഉയര്‍ന്ന രോഗബാധയാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒമിക്രോണ്‍ വകഭേദങ്ങളാണ് പുതിയ തരംഗത്തിന് പിന്നില്‍. രോഗവ്യാപനം ഉയരുന്നത് കണക്കിലെടുത്ത് ഡല്‍ഹിയില്‍ വിമാനത്താവളങ്ങളിലടക്കം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. രാജ്യത്ത് കോവിഡ് വര്‍ധിക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍ക്ക് രോഗവ്യാപനം തടയാന്‍ പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. തമിഴ്നാട്, കേരളം, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. മെയ് 27ന് അവസാനിച്ച ആഴ്ചയില്‍ 15,708 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഒരാഴ്ചയ്ക്കിടെ…
Read More