സംസ്ഥാനത്ത് ഞായറാഴ്ച വരെ ചിലയിടങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴി നില്ക്കുന്നതും വടക്കന്‍ കേരളം മുതല്‍ വിദര്‍ഭ വരെ ന്യൂനമര്‍ദപ്പാത്തി നിലനില്ക്കുന്നതുമാണ് കാരണം. ഇതിന്റെ പശ്ചാത്തലത്തില്‍ നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് ആണ് നല്കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍…
Read MoreCategory: Top News
പേരറിവാളന്! രാജീവ് ഗാന്ധി കൊലക്കേസിലെ പ്രതി; അറസ്റ്റിലായത് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ; ആദ്യ പരോള്‍ 26 വര്‍ഷത്തിന് ശേഷം…
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജീവ് ഗാന്ധി കൊലക്കേസ് പ്രതി പേരറിവാളന് ജയിൽ മോചനം. ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 31 വർഷത്തിനു ശേഷമാണ് മോചനം. ആദ്യം വധശിക്ഷ വിധിച്ച പേരറിവാളിന് പിന്നീട് ശിക്ഷയിൽ ഇളവ് ലഭിച്ചിരുന്നു. വധഗൂഢാലോചനയെക്കുറിച്ച് പേരറിവാളന് അറിയാമായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പരാമർശിച്ചിരുന്നത്. തന്റെ മോചനത്തിൽ സർക്കർ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളൻ സുപ്രീംകോടതിയെ സമീപിച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും തമിഴ്നാട് സർക്കാറിന്റെ ശുപാർശയിൽ ഗവർണർ തീരുമാനമെടുക്കാത്തതിൽ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഗവർണർ തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ ജസ്റ്റിസ് എൽ.നാഗേഷ്വർ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇരുപത് വയസ് തികയും മുന്‍പേ അറസ്റ്റിലായ പേരറിവാളൻ 1991ലാണ് പേരറിവാളൻ അറസ്റ്റിലായത്.…
Read Moreചിക്കന്‍ സാന്ഡ്വിച്ച് ബഹുത്ത് അച്ചാ ഹേ ! കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധ ചിക്കന്‍ സാന്‍ഡ് വിച്ചിലും ഫോണിലുമെന്ന് ഹാര്‍ദിക് പട്ടേല്‍…
കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച ശേഷം പാര്‍ട്ടി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് ഹാര്‍ദിക്ക് പട്ടേല്‍. മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധ ഫോണിലാണെന്നും ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്പര്യം ചിക്കന്‍ സാന്‍വിച്ച് ഉറപ്പാക്കുന്നതിലാണെന്നുമാണ് ഹാര്‍ദിക് തുറന്നടിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും ഹാര്‍ദിക് പട്ടേല്‍ വിമര്‍ശനമുയര്‍ത്തി. ഹാര്‍ദിക്കിന്റെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അവരുടെ ശ്രദ്ധ ഫോണിലായിരുന്നു. ഗുജറാത്തിനെ സംബന്ധിക്കുന്ന വിഷയങ്ങള്‍ കേള്‍ക്കാന്‍ താല്പര്യം കാണിച്ചതുമില്ല. ഗുജറാത്തിലെ മുതിര്‍ന്ന നേതാക്കന്മാര്ക്ക് സംസ്ഥാനത്തെത്തുന്ന നേതാക്കളെ സന്ദര്‍ശിച്ച് അവര്‍ക്ക് ചിക്കന്‍ സാന്‍വിച്ച് ഉറപ്പുവരുത്തുന്നതിലാണ് കൂടുതല്‍ താല്പര്യം. നമ്മുടെ നേതാവിനെ രാജ്യത്ത് ആവശ്യമുണ്ടായിരുന്ന സുപ്രധാന സമയത്ത് അദ്ദേഹം വിദേശത്തായിരുന്നു. ഗുജറാത്തിനെ ഇഷ്ടമില്ലാത്തതിനാല്‍ കോണ്‍ഗ്രസ് നേതൃത്വവും യാതൊരു താല്പര്യവും കാണിക്കുന്നില്ല. ജനങ്ങളുടെ മുന്പില് അവതരിപ്പിക്കാന്‍ മാര്‍ഗരേഖ പോലുമില്ല. സര്‍ക്കാരിന്റെ എല്ലാ പദ്ധതികളേയും വെറുതെ എതിര്‍ക്കുന്നത് മാത്രമായി കോണ്‍ഗ്രസ് രാഷ്ട്രീയം. രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തിയപ്പോള്‍ തിരക്കായതിനാല്‍ എന്നെ…
Read Moreമദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ശേഷം പുതിയ മദ്രസകള്‍ക്കുള്ള ഗ്രാന്റ് നിര്‍ത്തലാക്കി യോഗി സര്‍ക്കാര്‍ ! പുതിയ പരിഷ്കാരങ്ങള്‍ ഇങ്ങനെ…
ഉത്തര്‍പ്രദേശില്‍ മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനു ശേഷം മദ്രസകള്‍ക്കുള്ള ഗ്രാന്റ് വെട്ടിക്കുറിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പുതിയ പരിഷ്കാരം. പുതിയ മദ്രസകളെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റില്‍നിന്ന് ഒഴിവാക്കിയത്. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശിപാര്‍ശ അംഗീകരിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കഴിഞ്ഞ വാര്‍ഷിക ബജറ്റില്‍ മദ്രസ നവീകരണത്തിനായി 479 കോടി രൂപയാണ് വകയിരുത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 16,461 മദ്രസകളാണ് സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിലവില്‍ 560 മദ്രസകള്‍ക്കാണ് സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നത്. സംസ്ഥാനത്തുടനീളം 20 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് മദ്രസകളില്‍ പഠിക്കുന്നത്. സംസ്ഥാനത്തെ മദ്രസകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പുതിയ മദ്രസകള്‍ക്ക് ഗ്രാന്റ് അനുവദിക്കേണ്ടതില്ലെന്ന…
Read Moreബസ് വാങ്ങാന്‍ 445 കോടി അനുവദിച്ചതോടെ സിഐടിയു അനശ്ചിതകാല സമരത്തിലേക്ക് ! പുരോഗതിയുടെ തുടക്കമോ അതോ മരണമണിയോ ?
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ കെഎസ്ആര്‍ടിസിയില്‍ പുതിയ ബസ് വാങ്ങാന്‍ 445 കോടി അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം. സിഎന്‍ജി ബസുകളാണ് വാങ്ങാനാണ് കിഫ്ബി വഴി പണം നല്‍കുക. ആറ് മുതല്‍ 10 മാസത്തിനുള്ളില്‍ ബസുകള്‍ വാങ്ങും. സിഎന്‍ജിയിലേക്ക് മാറുമ്പോള്‍ ഇന്ധന ചെലവ് കുറയും. മൈലേജ് കൂടും. കെഎസ്ആര്‍ടിസിയിലെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാനാണ് ഈ തീരുമാനം. അദാനിയും പൊതുമേഖല കമ്പനികളും കൂടുതല്‍ സിഎന്‍ജി സ്റ്റേഷനുകള്‍ തുടങ്ങാന്‍ സ്ഥലമെടുപ്പ് തുടങ്ങി. എന്നാല്‍ ശമ്പള പ്രതിസന്ധി ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യാഞ്ഞതോടെ ഈ മാസം 20നെങ്കിലും ശമ്പളം നല്‍കുമെന്ന പ്രതീക്ഷ മങ്ങി. ശമ്പളം പ്രതിസന്ധിയിലായതോടെ സിഐടിയുവും അനിശ്ചിത കാല സമരത്തിലേക്ക് കടക്കുന്നു. 20ന് സമര പ്രഖ്യാപനവും ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നില്‍ സമരം നടത്തുമെന്നാണ് അറിയിപ്പ്.
Read Moreബീവറേജിലെ നീണ്ട ക്യൂവിൽ നിൽക്കാൻ മടിയുളളവരെ വലയിലാക്കി ഇടനിലക്കാർ; മദ്യത്തിന് പകരം നൽകുന്നത് കടുംചായ നിറച്ചകുപ്പി; കോട്ടയത്തെ കടുംചായതട്ടിപ്പിങ്ങനെ…
കോട്ടയം: മദ്യക്കുപ്പിയിൽ കടുംചായ; ബീവറേജ് ഒൗട്ട്ലെറ്റിനുമുന്പിൽ കൂട്ടയടി. കോട്ടയം കെഎസ്്ആർടിസിക്കു സമീപമുള്ള ബീവറേജസ് കോർപറേഷന്റെ ഒൗട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആളിനാണ് കട്ടൻചായ കുപ്പിയിൽ കിട്ടിയത്. ഇവിടെ മദ്യം വാങ്ങാനായി ഇടനിലക്കാർ വ്യാപകമാണ്. 30 രൂപ മുതൽ 50 രൂപ വരെ അധികം നൽകിയാണ് ഇടനിലക്കാർ മദ്യം വാങ്ങി നൽകുന്നത്. ഇന്നലെ ഇവിടെ മദ്യം വാങ്ങാനെത്തിയ ആൾ നീണ്ട ക്യൂ കണ്ടതോടെ ഇടനിലക്കാരെ സമീപിച്ചു. അധിക തുകയും നൽകി. അരലിറ്റർ മദ്യമാണ് ആവശ്യപ്പെട്ടത്. ഇടനിലക്കാർ മദ്യം വാങ്ങി ആൾക്ക് നൽകിയപ്പോൾ കുപ്പി പൊട്ടി മദ്യം കൈയിലേക്ക് വന്നു. മണത്തും രുചിച്ചു നോക്കിയപ്പോൾ കുപ്പിക്കുള്ളിൽ കട്ടൻചായയാണെന്നു മനസിലായി. ഇതോടെയാണ് അടി തുടങ്ങിയത്. അടി മൂത്ത് മെയിൻ റോഡിലേക്ക് നീങ്ങിയപ്പോൾ പോലീസിനു ഇടപെടേണ്ടി വന്നു. ഈ ഒൗട്ട്ലെറ്റിൽ മദ്യം വാങ്ങി നൽകുന്ന ഇടനിലക്കാരുടെ ശല്യം അടുത്ത നാളിൽ വർധിച്ചിരിക്കുകയാണ്. ഇവരാണ് മദ്യക്കുപ്പിയിൽ…
Read Moreകുട്ടികളെ മയക്കാൻ മരണപ്പുക! വിദ്യാലയ പരിസരങ്ങളിൽ തന്പടിച്ചു ലഹരിക്കൂട്ടം; അറസ്റ്റിലായവർ പറഞ്ഞത് കേട്ട് ഞെട്ടി പോലീസ്
ചെറുതോണി: ജില്ലയിലെ വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ ലഹരിമാഫിയ സംഘം തന്പടിച്ചു കുട്ടികളെ വീഴ്ത്തുന്നതായി പരാതി. ജില്ലാ ആസ്ഥാനത്തു പൈനാവ് എൻജിനിയറിംഗ് കോളജിനു സമീപവും ഇതര വിദ്യാലയങ്ങളുടെ പരിസരത്തും വൻതോതിൽ കഞ്ചാവും ലഹരിയുത്പന്നങ്ങളും വിറ്റഴിക്കുന്നതായിട്ടാണ് വ്യാപക പരാതി. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുമാത്രം വില്പന നടത്തുന്ന സംഘങ്ങളാണ് രംഗത്തുള്ളത്. അറസ്റ്റിലായവർ പറഞ്ഞത് പോലീസിനു കിട്ടിയ രഹസ്യവിവരത്തെത്തുടർന്നു രണ്ടാഴ്ച മുൻപ് നാലു വിദ്യാർഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്നു ലഹരിക്കച്ചവടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസിനു ലഭിച്ചിരുന്നു. തുടർന്ന് ഈ നാലു വിദ്യാർഥികളെയും അനിശ്ചിത കാലത്തേക്കു കോളജിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. വല്ലപ്പോഴും നടത്തുന്ന പരിശോധനകൾക്കൊണ്ട് ലഹരിസംഘത്തെ തടയാനാവില്ലെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥി ഏജന്റുമാർ വ്യാജമദ്യം മുതൽ കഞ്ചാവുവരെ സുലഭമായി വിദ്യാർഥികളടക്കമുള്ളവർക്കു ലഭിക്കുന്നുണ്ട്. ലഹരി വസ്തുക്കൾ ആവശ്യക്കാർക്കു സ്ഥലത്തെത്തിച്ചു നൽകാൻ ചില വിദ്യാർഥികൾത്തന്നെ ഏജന്റുമാരായും പ്രവർത്തിക്കുന്നു. വില്പനക്കാരുടെ ഫോൺ നന്പരുകളും വിദ്യാർഥികൾക്കിടയിൽ സുപരിചിതമാണ്. ഫോണിൽ ബന്ധപ്പെട്ടാൽ ലഹരിവസ്തുക്കൾ…
Read Moreമക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി; കൂടെ ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്പിളിയെ നാട്ടുകാർ രക്ഷിച്ചു; എട്ടുവർഷത്തിന് ശേഷം അമ്മയ്ക്ക് ജീവപര്യന്തം തടവും ശിക്ഷയും
ഇരിങ്ങാലക്കുട: മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കു ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച കേസിലെ പ്രതി പൂല്ലൂർ ഉൗരകം പുത്തുപറന്പിൽ ജിതേഷ് ഭാര്യ അന്പിളി(34)യെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് ജീവപര്യന്തം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കുടുംബകലഹത്തെതുടർന്ന് അന്പിളി 2014 ജനുവരി 11 നു രാത്രി 7.30 നു വീട്ടുവളപ്പിലെ കിണറ്റിൽ മക്കളായ ലക്ഷ്മി (നാല്) യെയും ശ്രീഹരി (ഒന്നര)യെയും എറിഞ്ഞു കൊലപ്പെടുത്തുകയും കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിക്കുകയുമായിരുന്നു. നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തി കിണറ്റിൽ നിന്ന് അന്പിളിയെയും കുട്ടികളെയും പുറത്തെടുത്ത് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടികൾ മരിച്ചു. അന്പിളി പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 24 സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തു.…
Read Moreനിരഞ്ജനയുടെ തീരുമാനം! മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകൾ വിവാഹിതയാകുന്നു; ചടങ്ങ് വൃദ്ധമന്ദിരത്തിൽ
തിരുവനന്തപുരം: മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകൾ നിരഞ്ജന വിവാഹിതയാകുന്നു. തിരുവനന്തപുരം പിടിപി നഗർ വൈറ്റ്പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് വരൻ. ഈ മാസം 22ന് തവനൂരിൽ സാമൂഹികനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധമന്ദിരത്തിൽ വച്ചാണ് വിവാഹം. നിരഞ്ജനയുടെ തീരുമാനത്തെ തുടർന്നാണ് വിവാഹം വൃദ്ധമന്ദിരത്തിൽ വച്ചു നടത്തുന്നത്. കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്ആർ വിഭാഗത്തിൽ ജോലിചെയ്യുകയാണ് നിരഞ്ജന.
Read Moreക്രൂരതയ്ക്കു സഹായികൾ! ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ സംഭവം; പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്; മുങ്ങിയതു പാസ്പോർട്ടുമായി
നിലന്പൂർ: മൈസൂരു സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിലന്പൂർ സ്വദേശികളായ കൈപ്പഞ്ചേരി ഫാസിൽ (31), കുന്നേക്കാടൻ ഷമീം എന്ന പൊരി ഷമീം (32), പൂളക്കുളങ്ങര ഷബീബ് റഹ്മാൻ (30), കൂത്രാടൻ മുഹമ്മദ് അജ്മൽ (30), വണ്ടൂർ പഴയ വാണിയന്പലം ചീര ഷഫീക്ക് (28) എന്നിവരെ കണ്ടെത്താനാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ക്രൂരതയ്ക്കു സഹായികൾ! ഷാബാ ഷെരീഫിനെ മാസങ്ങൾ തടങ്കലിൽ പാർപ്പിച്ച് മർദിച്ചു കൊന്നു വെട്ടിനുറുക്കി പുഴയിൽ ഒഴുക്കിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ എല്ലാ ക്രൂരകൃത്യങ്ങൾക്കും സ്വദേശത്തും വിദേശത്തും സഹായികളായി നിന്നവരാണ് ഒളിവിലായ പ്രതികൾ. കേസിൽ മൊത്തം ഒന്‍പതു പ്രതികളാണുള്ളത്. മുഖ്യപ്രതി നിലന്പൂർ മുക്കട്ട ഷൈബിൻ അഷ്റഫ്(37), ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദീൻ…
Read More